*ഫിറോസേ ... മുപ്പത് വർഷം മുമ്പുള്ള 22 ആം തിയതിയോടെ കാന്തപുരം തീരും.പിന്നെന്തിനാണ്...❗*
👇👇👇👁️👁️👁️
https://m.facebook.com/story.php?story_fbid=747272609180612&id=100016936382946
✍️ *ഓർമ്മയുണ്ടോ പി കെ ഫിറോസേ...* പത്തു മുപ്പത് വർഷം മുമ്പുള്ള ഒരു ഇരുപത്തി രണ്ടാം തിയതി . താങ്കളുടെ രാഷ്ട്രീയ ഗുരു സാക്ഷാൽ പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ഒന്നൊന്നര ജാതകമെഴുത്ത്... *തീർന്നെടാ നിങ്ങളുടെ കാന്തപുരം...* ഇടിമിന്നലിൽ ഉണ്ടായ കൂണിൻ്റെ ആയുസ് തൊട്ടടുത്ത മഴ വരെ മാത്രം... മാക്സിമം പോയാൽ 22 ആം തിയതി വരെ... അതിനപ്പുറം കാന്തപുരം എന്ന നാലക്ഷരത്തെ ചുറ്റിപ്പറ്റിയതൊന്നുമില്ല ഈ ഭൂമി ലോകത്ത്... അസ്തമിച്ച് അറബിക്കടലിൽ താഴും...കലയും കഥയും സ്വപ്നവുമൊരുക്കി കാത്തിരുന്ന പാവം കുഞ്ഞാപ്പ...
*ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരിയെന്ന* [ന:മ]സുന്നീ പ്രാസ്ഥാനികതയുടെ ജാജ്വല താരകം ഇടവും വലവും ഇമ ചിമ്മാതെ ആത്മീയതയുടെ അറബിക്കടലുമായി ഒപ്പം നിന്നത് ഏഴാം കിട രാഷ്ട്രീയക്കുഴലൂത്തുകാർക്ക് തട്ടിക്കളിക്കാനായി കാന്തപുരത്തെ എറിഞ്ഞു കൊടുക്കാനായിരുന്നില്ല. *ഉള്ളാൾ തങ്ങളുടെയും cm മടവൂർ [റ] ൻ്റെയും* പ്രാസ്ഥാനിക വെളിച്ചത്തിൽ കാന്തപുരമെന്ന നാലക്ഷരം നടന്ന് കയറിയത് ചരിത്രത്തിലേക്കായിരുന്നു... അവരുടെയൊക്കെ നോട്ടമുള്ളിടത്തോളം കാലം കാന്തപുരത്തിൻ്റെ ഒരു രോമത്തിൽ തൊടാൻ പോലുമുള്ള ത്രാണി... വെറുതെയാണ് മാഷേ... ആ വളർച്ച കണ്ടില്ലേ... കൊട്ടപ്പുറത്തെ സിംഹ ഗർജനം... ലീഗുകാർ മുടക്കിയ എറണാകുളം സമ്മേളനം ,അന്നുവരെ കേരളം കണ്ടതിൽ വച്ചേറ്റവും വലിയൊരു മനുഷ്യക്കടലാക്കിയത്... അരീക്കാട്ട് പള്ളിപ്രശ്നത്തിൽ താങ്കളുടെ ടീം മൂക്കും കുത്തി മുക്രയിട്ട് പൊത്തോന്ന് വീണത്.... അവസാനം - 40 കോടിയുടെ കള്ളനെന്ന് നിങ്ങളിൽ ചിലർ വിളിച്ചപ്പോൾ മൂവായിരത്തിലധികം കോടിയുടെ സ്വപ്ന പദ്ധതിയായ നോളജ് സിറ്റി മുസ്ലിം ഇന്ത്യയുടെ കൈവെള്ളയിലേക്ക് വച്ച് കൊടുത്തത്... കണ്ണുണ്ടായാൽ പോരാ... കാണണം... അന്ധതയുടെ ആ മഞ്ഞക്കണ്ണട മാറ്റി വച്ചിട്ട്...
*ദാ... കണ്ടോളൂ...ദി അൺബീറ്റബിൾ ലീഡർ ഓഫ് സെഞ്ച്വറി...*
പകരം വക്കാനില്ലാത്ത അമരക്കാരനെന്ന് കാന്തപുരത്തെക്കുറിച്ച് സമുദായം വെറുതെ പറഞ്ഞതല്ല... ഉണ്ടെങ്കിലൊന്ന് പറയൂ... കാണട്ടേ... കിരീടവും ചെങ്കോലുമില്ലാതെ മുസ്ലിം ലോകത്തിന്റെ ഭൗമ മണ്ഡലത്തിലേക്ക് ഫിനിക്സ് പക്ഷിയായി പറന്ന് കയറിയ പണ്ഡിത കുലപതി...വൈജ്ഞാനിക വെള്ളിനക്ഷത്രങ്ങളുടെ കൂട്ടത്തിലെ തിളങ്ങുന്ന താരകം... ശത്രു സ്ഥാനത്ത് സ്വയം അവരോധിതരായവരെല്ലാം ,ആവനാഴിയിലെ അവസാന അസ്ത്രവും തീർന്ന് തല താഴ്ത്തുമ്പോളും ,അശോഭ്യനായി നിറപുഞ്ചിരിയോടെ ജനമനസുകളിലേക്കിറങ്ങിച്ചെല്ലുകയാണീ അത്യുജ്വല താരകം... ആർക്കും സ്വപ്നം കാണാൻ പോലും കഴിയുന്നതിനപ്പുറത്തു കൂടിയാണീ വ്യക്തിത്വത്തിന്റെ സഞ്ചാര പഥങ്ങൾ... ലോകം കൂരിരുട്ടിന്റെ കരിമ്പുടം വാരിപ്പുതച്ച് ഉറക്കത്തിന്റെ മട്ടുപ്പാവിലേക്ക് തല ചായ്ക്കുമ്പോളും *ഉസ്താദിന്റെ വാഹനം തലങ്ങും വിലങ്ങും പായുകയാണ്...* *വിശ്രമമില്ലാതെ... കേരളത്തിനകത്തും പുറത്തുമായി...* *ഇന്ത്യക്കകത്തും വിദേശത്തുമായി...തണുത്തു വിറങ്ങലിച്ച വയനാടിന്റെ കുന്നിൻ ചെരിവുകളിലൂടെ...* *ചോര മണക്കുന്ന* *കണ്ണൂരിന്റെ*
*പടപ്പറമ്പുകളിലൂടെ*... *സാംസ്കാരിക* *തലസ്ഥാനത്തിന്റെ* *സ്നേഹ* *സാഗരങ്ങളിലൂടെ*... *തെക്കിന്റെ വെനീസായ ആലപ്പുഴയുടെ ഓളപ്പരപ്പുകളുടെ ഓരത്തുകൂടി...* *ഡാമുകളുടെ നാടായ ഇടുക്കിയുടെ കാനന പാതകളിലൂടെ...*
*ചരിത്രമുറങ്ങുന്ന* *പാലക്കാടിന്റെ രാജ വീഥികളിലൂടെ*... *സാമൂതിരിയുടെയും ശഹീദേ മില്ലത്ത് ടിപ്പു സുൽത്താന്റെയും കുഞ്ഞാലി മരക്കാരുടേയുമൊക്കെ പടപ്പുറപ്പാട് കൊണ്ട് ധന്യയായ വിശുദ്ധ ഭൂമികയിലൂടെ*... *മമ്പുറം തങ്ങളുടെയും വെളിയങ്കോട് ഉമർ ഖാളിയുടെയും ആലി മുസ്ല്യാരുടേയും സൈനുദ്ധീൻ മഖ്ദൂമിന്റെയുമൊക്കെ ധീര ഗർജനങ്ങൾക്ക് ചെവികൊടുത്ത പുണ്യഭൂമികളിലൂടെ*... *ഭരണ സിരാ കേന്ദ്രത്തിന്റെ ഓരങ്ങളിലൂടെ*... *വെടി ഒച്ചകളാൽ മുഖരിദമായ കാശ്മീരിന്റെ ഹൃദയാന്തരങ്ങളിലൂടെ*... *ഗുജറാത്തിലൂടെ... ബീഹാറിലൂടെ... ഉത്തർപ്രദേശിലൂടെ... ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ*... *ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളിലൂടെ*....സമുദായ സമുദ്ധാരണത്തിന്റെ അണയാത്ത സ്വപ്നങ്ങളുടെ സായൂജ്യതകളുമായി...
അതേ ഫിറോസേ...ആ തേരോട്ടം അവസാനിക്കുന്നില്ല. എണ്ണി എണ്ണി താങ്കൾ മടുക്കുമെന്നല്ലാതെ... ആ വഴി മുടക്കാൻ ശ്രമിച്ചവർക്ക് മുട്ടൻ പണി കിട്ടുന്നത് ചരിത്ര നിയോഗമാകാം. താങ്കളത് കാണാതെ പോയത് വിധിയാണെന്ന് കരുതി സമാധാനിച്ചോളൂ... അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നാണല്ലോ ചൊല്ല്...!
മർകസിൽ ഇതര സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുട്ടികൾ അന്നത്തിനും അറിവിനുമായി എത്തിപ്പെട്ടപ്പോൾ ,കാന്തപുരത്തിന്റെ ഭീകര വാദ ബന്ധമന്വേഷിക്കണമെന്ന് പറഞ്ഞ് മുഷാവറയുടെ പേരിൽ പത്ര സമ്മേളനം വിളിച്ച ചിലർ... അതേ വിഷയം സ്വന്തം ആലയങ്ങളിലേക്ക് തിരിഞ്ഞ് കുത്തിയപ്പോൾ ,ഏതോ മന്ത്രിമാരോ മറ്റോ മാപ്പു പറയണമെന്ന് പറഞ്ഞ് സ്വയം ഇളിഭ്യരായ കഥ ഉദാഹരണവും ചിലർക്കുള്ള പാoവും മാത്രം... എന്നിട്ടും പഠിക്കാത്തവർ... അവരെ ലാസ്റ്റ് ബെഞ്ചിലേക്കിരുത്തി, അതും അവരുടെ വിധിയാണെന്ന് കരുതി തത്കാലം സമാധാനിക്കാം...
അവസാനം , *സമുദായത്തിനായി കാന്തപുരം നൽകിയ സേവനങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഡൽഹി ജവഹർലാൽ ഹെഹ്റു യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ഏർപ്പെടുത്തിയതോടെ ,കാന്തപുരമെന്ന നാലക്ഷരം സമൂഹത്തിനിടയിൽ വീണ്ടും ശ്രദ്ധേയമാകുകയാണ്.'' *ദി അൺബീറ്റബിൾ ലീഡർ ഓഫ് സെഞ്ച്വറി-നൂറ്റാണ്ടിന്റെ ഇതിഹാസ താരകം... ഇന്നാ നാമം സമുദായത്തിൻ്റെ ദിശാബോധത്തിൻ്റെയും വികസന പുരോഗതിയുടെയും വൈജ്ഞാനിക പ്രൗഡിയുടെയും എക്കോണമിക്കൽ ഭദ്രതയുടെയും സാംസ്കാരിക അഭിവൃദ്ധിയുടെയും ബ്രാൻ്റ് നെയിമാണ്. ഉണ്ടോ ഫിറോസേ... ആ തൂമന്ദഹാസത്തിന് പകരം വക്കാൻ... ഒന്ന്...ഒരേ ഒരെണ്ണം...*
പതിനാലാം രാവിലെ പൂർണ്ണ ചന്ദ്രനെ കുരച്ച് തോല്പിപിക്കാനുള്ള ദയനീയ ശ്രമങ്ങൾ... സൂര്യനെ കൈ വെള്ളയിൽ മറക്കാനുള്ള മണ്ടത്തരം... ഇനിയും തുടരുക... ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
15-09-2020