ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 12 November 2020

ആരാധന തിരിയാത്ത വഹാബികൾ യുക്തിവാദത്തിലേക്ക് കൂപ്പുകുത്തുന്നു...❗

*ആരാധന തിരിയാത്ത വഹാബികൾ യുക്തിവാദത്തിലേക്ക് കൂപ്പുകുത്തുന്നു...❗*
👇👇👇👁️👁️👁️
✍️ കുഞ്ഞുനാളിൽ മദ്രസയുടെ ബെഞ്ചിലിരുത്തി അവനെ അലിഫ് പഠിപ്പിച്ച- അല്ലാഹ് എന്ന് പറയാൻ പഠിപ്പിച്ച- ഇസ്ലാം പഠിപ്പിച്ച- നിസ്കാരം പഠിപ്പിച്ച - നോമ്പ് പഠിപ്പിച്ച... സ്വന്തം ഉസ്താദിനെ ഒരിക്കലവൻ തിരഞ്ഞ് ചെന്നു. ആ മുഖത്തു നോക്കിയന്നലറി... നിങ്ങൾ ഖുറാഫിയും ഖുബൂരിയുമാണ്. നബിയെ ആരാധിക്കുന്നവനാണ്. നിങ്ങൾ നരകത്തിലാണ്... അന്നവൻ്റെ പേര് വഹാബി എന്ന്...
            കാലം പിന്നെയും കഴിഞ്ഞു.വഹാബി മത ചിന്തകൾ തീവ്രവായി... ഇന്നവൻ തീവ്രവഹാബി- അഥവാ പൂർണ യുക്തിവാദിയായി മാറി... മുക്കാൽ യുക്തിവാദത്തിൽ നിന്ന് മുഴുയുക്തിവാദത്തിലേക്കുള്ള പ്രയാണത്തിനൊടുവിൽ, അവൻ്റെ പേരിനൊപ്പം മൗലവി എന്നില്ല. എക്സ് മുസ്ലിം... പേരേ മാറിയുള്ളു. ആശയം വഹാബിസം തന്നെ... ആ മൗലവി ഉറക്കെ വിളിച്ച് പറഞ്ഞു... മുഹമ്മദ് നബി നിങ്ങൾക്ക് ദൈവമാണ്... ഖുർആനും ഹദീസും കട്ടുമുറിച്ചും വെട്ടി ഒട്ടിച്ചും തിരുനബിയെ മുസ്ലിംകളുടെ ആരാധ്യനാക്കി അവതരിപ്പിച്ച ,നേതാക്കളായ വഹാബീ മൗലവിമാരത് കേട്ട് ഊറിച്ചിരിച്ചു... ഒപ്പം ഇബ്ലീസും... സമയമില്ലത്രെ... അടുത്ത ഖുർആൻ ക്ളാസുണ്ട്... വേഗം ചെല്ല്... മാക്സിമം മുസ്ലിംകളെയും മുഴുയുക്തിവാദികളാക്കണം... വഹാബീ മുദ്രാവാക്യം മറക്കണ്ട- ''മുസ്ലിംകൾ നബിയെ ആരാധിക്കുന്നവരാണ്. ദൈവമാക്കുന്നവരാണ് ''....!
*ഖുദ്സി*
10-11-2020




 

Tuesday, 10 November 2020

ജമാഅത്തെ ഇസ്ലാമിയും മാറ്റം വരാത്ത ഇലക്ഷൻ തൗഹീദും !


 

ബുർദയും വഹാബികളുടെ/ അൽ ഇസ്ലാഹിൻ്റെ അജ്ഞതയും

 *روحي فداك يا رسول الله...ﷺ*


*ബുർദയുടെ പ്രാമാണികതയും*

*അൽ ഇസ്‌ലാഹിന്റെ അജ്ഞതയും*

""""""""""""""""""""""""'"""""""""''''''''"""""""""""""""""”"""""""

                പ്രവാചകാനുരാഗ സാഹിത്യങ്ങളിൽ ലോകപ്രചാരം നേടിയ കാവ്യാവിഷ്കാരമാണ് ഹിജ്റ 608 ൽ ജനിച്ച ഇമാം ബൂസ്വീരി (റ) യുടെ ഖസീദതുൽ ബുർദ: (അൽ കവാകിബുദ്ദുർറിയ ഫീ മദ്ഹി ഖൈരിൽ ബരിയ്യ ). അഹ്‌ലുസ്സുന്നയുടെ ധാരാളം പണ്ഡിതന്മാർ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും എഴുതി അംഗീകാരം നൽകിയ മഹാകാവ്യം. നൂറ്റി അറുപത് വരികളാണ് ബുർദയിലുള്ളത്. ബുർദ വിശ്വാസികൾക്കിടയിൽ നേടിയ സ്വാധീനം പുത്തൻ പ്രസ്ഥാനക്കാർക്ക് ഏറെ അലോസരമുണ്ടാക്കുന്നു. വരണ്ട ആത്മീയത മൂലം ഈ വിരോധം അവർ എന്നും പ്രകടിപ്പിക്കാറുമുണ്ട്. മറ്റു പലതിലുമെന്നപോലെ തങ്ങളുടെ ആദർശത്തിനു കടകവിരുദ്ധമായതും അതിലേറെ ബുർദയുടെ ആധികാരികത മനസ്സിലാക്കാനുള്ള പ്രാമാണികമായ അജ്ഞതയുമാണ് ഇതിനു പ്രധാന കാരണം.

                  2019 ജനുവരി ലക്കം അൽ-ഇസ്വ്‌ലാഹ് മാസികയിൽ പ്രസിദ്ധീകരിച്ച ബുർദയെ കുറിച്ചുള്ള വികല വീക്ഷണങ്ങളാണ് ഈ ലേഖനത്തിന് പ്രേരകം. അടിസ്ഥാനരഹിതമായ വാദഗതികളാണെന്ന് പത്രാധിപർക്ക് തന്നെ പൂർണ ബോധ്യമുള്ളതിനാൽ ലേഖനം തുടങ്ങുന്നതിനുമുമ്പ് *"ലേഖനത്തിന്റെ അവസാനഭാഗത്ത് പറഞ്ഞിട്ടുള്ള ബുർദയെ കുറിച്ചുള്ള പൊതുവായ വിലയിരുത്തൽ ലേഖകന്റെ സ്വന്തം അഭിപ്രായമാണെന്നും അൽ-ഇസ്‌ലാഹിന്റെ അഭിപ്രായമല്ലെന്നും വായനക്കാർ മനസ്സിലാകുമല്ലോ"* എന്നെഴുതി പെട്ടിക്കോളത്തിലാക്കിയത് ഒരുതരം മുൻകൂർ ജാമ്യമാണെന്ന് ഏതു വായനക്കാരനും മനസ്സിലാകും.

                      തീർത്തും അടിസ്ഥാന രഹിതമായ വാദഗതികളാണ് അൽ ഇസ്‌ലാഹ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. അല്ലാമാ ബാജൂരി (റ), മഹാനായ ഇബ്നു ഹജറുൽ ഹൈതമി (റ) അടക്കമുള്ള വിശ്രുത പണ്ഡിതന്മാരെ ഒരു പ്രമാണത്തിന്റെയും പിൻബലമില്ലാതെ ലേഖനത്തിൽ വിമർശിക്കുന്നത് വഹാബികളുടെ പാരമ്പര്യം പരിഗണിച്ചു കൊണ്ടു തന്നെയാവണം. ഇതു കാണുക, *"വ്യാപകമായ ആപത്തുകൾ സംഭവിക്കുമ്പോൾ സൃഷ്ടികളിൽ അത്യുദാരനായവരെ, താങ്കളല്ലാതെ എനിക്ക് ആശ്രയമില്ല, എന്ന വരിയുടെ താല്പര്യം ഇഹത്തിലും പരത്തിലും താങ്കൾ ശിപാർശകൾക്ക് അർഹനാണെന്നൊക്കെ ബാജൂരിയെപ്പോലുള്ള വ്യാഖ്യാതാക്കൾ പറഞ്ഞൊപ്പിക്കുന്നത് കാണാം. എന്നാലൊരു വിഭാഗം തന്റെ കവിതയിലെ മുഴുവൻ പരാമർശങ്ങൾക്കും ദിവ്യ ഗ്രന്ഥത്തിന്റെ മഹത്വം കൽപിച്ച് അതിലെ (ബുർദയിലെ) വ്യതിയാനങ്ങൾക്ക് ബുദ്ധിക്കും പ്രമാണങ്ങൾക്കും നിരക്കാത്ത വ്യാഖ്യാനങ്ങൾ നൽകാൻ ധൃഷ്ടരാവുകയാണുണ്ടായത്. ശാഫിഈ നിയമജ്ഞനും സൂഫീ ചിന്തകനുമായ ഇബ്നു ഹജർ ഹൈതമി ഉദാഹരണം"*.


                     മതം കൈമാറിത്തന്ന പൂർവ സൂരികളെ അംഗീകരിക്കാത്തതു തന്നെയാണ് വഹാബീ ചിന്താധാരയുടെ ഏറ്റവും വലിയ അപചയം. അത് വിളിച്ചറിയിക്കുന്നതാണ് മേൽ വരികൾ. അൽ - ഇസ്‌ലാഹിലെ ബുർദയെകുറിച്ചുള്ള വാദഗതികൾ ഇത്തരത്തിലാണ്. ബൂസ്വീരി ഇമാം ബുർദ രചിക്കാനുള്ള പശ്ചാത്തലം വിശ്വാസികൾക്ക് പരിചിതമാണല്ലോ. മുൻകാല പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെച്ചതുമാണത്. എന്നാൽ *"ഇതെല്ലാം ശുദ്ധ കളവാണ്"* എന്നെഴുതി ലാഘവത്തോടെയാണ് തള്ളിക്കളയുകയുന്നത്. അനുയായികളെ തെറ്റിദ്ധരിപ്പിക്കാൻ കളവു പറയുകയല്ലാതെ വഹാബികൾക്ക് നിർവാഹമില്ല. ലോകത്ത് അഹ്‌ലുസ്സുന്ന  അംഗീകരിക്കുന്ന ഏതെങ്കിലും ഒരു പണ്ഡിതന്റെ വാക്കോ ചരിത്രപരമായ തെളിവോ ലേഖകന്റെ വിടു വായിത്തത്തിന് ഉപോൽബലകമായി ലേഖനത്തിൽ എവിടെയും കാണില്ല. ശരിക്കും ലേഖകന്റെ വാദമാണ് *ശുദ്ധ കളവ്* എന്നാർക്കും ബോധ്യമാകും.


                 പണ്ഡിതലോകം മഹാകാവ്യ രചനക്ക് ആധാരമായ സംഭവത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന് നോക്കാം. ബുർദയുടെ വിശദീകരണത്തിൽ ഇമാം ബാജൂരി (റ) എഴുതുന്നു : " വൈദ്യന്മാർ ചികിത്സിക്കാൻ സാധിക്കാത്തവിധം പക്ഷവാതം പിടിപെട്ട് ശരീരത്തിന്റെ പകുതി ഭാഗത്തിന്റെയും ശേഷി നഷ്ടപ്പെട്ടപ്പോൾ രോഗം സുഖമാകണമെന്ന് ലക്ഷ്യംവെച്ചാണ് ഇമാം ബൂസ്വീരി (റ) ബുർദ രചിച്ചത്. രചന പൂർത്തിയായപ്പോൾ അദ്ദേഹം തിരുനെബി ﷺ യെ സ്വപ്നത്തിൽ ദർശിക്കുകയും തിരുകരം കൊണ്ട് ബൂസ്വീരി (റ) യുടെ ശരീരത്തിൽ തടവുകയും അവിടത്തെ പുത്തപ്പിൽ മഹാനെ ചുറ്റുകയും ചെയ്തു. അതേ തുടർന്ന് തൽക്ഷണം മഹാനാവർകളുടെ രോഗം സുഖമായി. അതുകൊണ്ടാണ് *ബുർദ* ("പുതപ്പ്" എന്നർത്ഥം ) എന്നപേരിൽ ഈ കാവ്യം പ്രസിദ്ധമായത്.

*(ഹാശിയതുൽ ബാജൂരി -പേ : 2)*


              ലേഖനത്തിലെ മറ്റൊരു അബദ്ധം കാണുക, *"നബിയുടെ പ്രകാശം മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം (ഇബ്നു ഹജറുൽ ഹൈതമി) വാദിക്കുന്നു. ഈ വിഷയത്തിലുള്ള നിവേദനങ്ങൾ എല്ലാം ദുർബലമാണ്"*.

                  തിരുനെബി ﷺ യുടെ പ്രകാശമാണ് മറ്റെല്ലാ വസ്തുക്കളെക്കാളും മുമ്പേ സൃഷ്ടിക്കപ്പെട്ടത് എന്ന വസ്തുത സൂഫീ കെട്ടുകഥയാണെന്ന് പറഞ്ഞു തള്ളുകയാണ് ലേഖകൻ. എന്നാൽ പ്രമാണങ്ങൾ പറയുന്നത് കാണുക, സൂറത്തുൽ അമ്പിയാഇന്റെ  നൂറ്റി ഏഴാം സൂക്തം വിവരിച്ച് അല്ലാമാ ആലൂസി എഴുതുന്നു: "സൃഷ്ടികളിൽ ഓരോന്നിന്റെയും യോഗ്യത പരിഗണിച്ച് അല്ലാഹുവിന്റെ ഔദാര്യം അവരിലേക്കെത്താനുള്ള മാധ്യമം എന്ന പരിഗണന വെച്ചാണ് തിരുനെബി ﷺ എല്ലാവർക്കും അനുഗ്രഹമായിത്തീർന്നത്. അതുകൊണ്ടാണ് അവിടുത്തെ പ്രകാശം ആദ്യ സൃഷ്ടിയായിത്തീർന്നതും. ജാബിറെ, പ്രഥമ സൃഷ്ടി താങ്കളുടെ പ്രവാചകന്റെ പ്രകാശമാണെന്ന് ഖബറിൽ (ഹദീസിൽ ) വന്നിട്ടുണ്ട്.

*(റൂഹുൽ മആനി 12/478)*


                    ഇമാം ഖസ്ത്വല്ലാനി (റ) യുടെ അൽമവാഹിബിൽ ജാബിർ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെ കാണാം, " ഞാൻ പറഞ്ഞു; അല്ലാഹുവിന്റെ റസൂലേ,  എല്ലാ വസ്തുക്കളെയും പടക്കുംമുമ്പ് അള്ളാഹു ആദ്യമായി സൃഷ്ടിച്ച വസ്തുവിനെപ്പറ്റി എനിക്ക് അവിടുന്ന് പറഞ്ഞുതന്നാലും. തിരുനെബി ﷺ പറഞ്ഞു; എല്ലാ വസ്തുക്കൾക്കും മുമ്പ് അല്ലാഹു സൃഷ്ടിച്ചത് താങ്കളുടെ പ്രവാചകന്റെ പ്രകാശമാണ്".

*(അൽമവാഹിബുല്ലദുൻയ -1/46)*


                      ഇതിനെല്ലാം പുറമേ.....

👉 ശാഫിഈ മദ്ഹബിലെ ലോകാംഗീകൃത പണ്ഡിതൻ ഇബ്നു ഹജറുൽ ഹൈതമി (റ) *(മിർഖാത് -1/341)*,

👉 ഹനഫീ പണ്ഡിതനായ മുല്ലാ അലിയ്യുൽ ഖാരി (റ) *(മിർഖാതുൽ മഫാതീഹ് -1/385)*,

👉 മാലികി പണ്ഡിതനായ ഇബ്നുൽ ഹാജ് (റ) *(അൽ മദ്ഖൽ- 2/34)*,

👉 ഹമ്പലി പണ്ഡിതനായ അബ്ദുൽ ഗനിയ്യുന്നാബൽസി (റ) *(അൽ ഹദീഖതുന്നദിയ്യ -പേ :269)*,

തുടങ്ങി അനേകം പണ്ഡിതന്മാർ *"ലോകം തന്നെ ഭവിച്ചതു തിരുനബി ﷺ യുടെ പ്രകാശത്തിൽ നിന്നാണ്"* എന്ന് ഉദ്ധരിച്ചതു കാണാം. ഇത് ബുർദയിൽ കാണുമ്പോൾ കൊട്ടും കുരവയുമായി ഇറങ്ങുന്ന വഹാബികൾ തിരു പ്രകാശത്തിന്റെ വസ്തുതയെക്കുറിച്ച് എന്നാണറിയുക(?).

                       

                                ലേഖകൻ പ്രകടിപ്പിക്കുന്ന മറ്റൊരു ജ്ഞാന ശൂന്യത പതിവ് പല്ലവി തന്നെയാണ്, ഇസ്തിഗാസ!.

"യാ അക്റമൽ ഖൽകി" കൊണ്ട് തുടങ്ങുന്ന വരിയാണ് മൗലവിയെ കൂടുതൽ ചൊടിപ്പിച്ചത്. ഈ വരിക്ക് ലേഖനത്തിന്റെ അവസാനം ബഹുദൈവാരാധനയുടെ വർണ്ണം ചാർത്താൻ  ശ്രമിക്കുന്നു. സത്യത്തിൽ, ഇമാം ബൂസ്വീരി (റ) വഫാതായ തിരുനെബി ﷺ യോട് ശിപാർശക്കു  അഭ്യർത്ഥിക്കുന്ന വരിയാണ് "യാ.. അക്റമ.....". ഇതിനു അനിസ്‌ലാമികതയുടെ ചാപ്പയടിക്കുന്നവരാരോ അവരാണ് തെളിവുദ്ധരിക്കേണ്ടത്. പക്ഷേ, അത് ലേഖനത്തിലെവിടെയും കാണില്ല. *"അന്ത്യ ദിനത്തിൽ എനിക്കും ശിപാർശ ചെയ്യണം നെബിയെ.."* എന്ന് അനസ് (റ) ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് മറുപടി നൽകിയത് *"അന ഫാഇലുൻ"* (ഞാൻ ചെയ്യാം) എന്നാണ് *(തിർമുദി - ഹ,ന : 2357)*.

അല്ലാതെ നീ ശിർക്ക് സംസാരിക്കരുത് എന്നല്ല. ഇനി വഫാത്തായ തിരുനെബി ﷺ യോട് തേടിയതാണ് വഹാബികൾക്ക് അരോചകമെങ്കിൽ "സൂറത്തുൽ ജാസിയ" പാരായണം ചെയ്താൽ മതി. അതിൽ "സജ്ജനങ്ങളുടെ ജീവിതവും മരണവും സമമാണ് " എന്ന് കാണാം. എന്നിട്ടും പ്രവാചകരുടെ കാര്യത്തിൽ സംശയിക്കുന്നവർ നജ്ദിയൻ വൈറസ് ബാധിതർ മാത്രമാണ്.


  فكن لي شفيعا يوم لا ذو شفاعة

              بمغن فتيلا عن سواد ابن قارب

മേൽവരികൾ മഹാനായ സവാദ് (റ) തിരു സവിധത്തിൽ വച്ചു പാടിയതാണ്.  ബൂസ്വീരി ഇമാമിന്റെ "യാ.. അക്റമ" യുടെയും ആശയവും  ഇതുതന്നെ. ഇത് പാടിയതിന് പ്രവാചകർ ﷺ സവാദി(റ)നെ വിമർശിച്ചിട്ടില്ല. "ജീവിച്ചിരിക്കുമ്പോൾ അനുവദനീയവും വഫാത്തായാൽ ശിർക്കും" എന്നു കേരള വഹാബികൾ പറയാതെ പറയുന്ന മാനദണ്ഡം  തിരുദൂതർ ക്ക് പോലും അജ്ഞാതമായതിനാൽ അവരത് തെളിയിച്ചു പറ്റൂ. അല്ലാത്ത പക്ഷം, ഇത്തരം വരികളും ആശയങ്ങളും മതത്തിൽ അതിർവരമ്പ് ലംഘിക്കുന്നതാണെന്ന് നാടുനീളെ പ്രസംഗിച്ചും എഴുതിയും സാധു മുജാഹിദുകളെ തുടർന്നും പറ്റിക്കാം എന്നതിലുപരി പ്രാമാണികമായ യാതൊന്നും അതിലില്ല.


                ലേഖനത്തിൽ എഴുപത്തഞ്ചു ശതമാനവും ബൂസ്വീരി ഇമാമിന്റെ പഴയകാല കവിതകളും അതിന്റെ വിവർത്തനവുമാണ് ലേഖകൻ നിരത്തുന്നത്. എന്തിനാണെന്നോ, പഴയകാലത്ത് അധർമ്മ കവിതയെഴുതിയ ആളായതിനാൽ ബൂസ്വീരി ഇമാമിന്റെ വരികൾക്ക് പ്രമാണങ്ങളുടെ പിൻബലം നൽകേണ്ടതില്ല എന്നു സമർത്ഥിക്കാൻ. ഇതിലും വലിയ അജ്ഞതയുണ്ടോ!?. ഇതിനു  ഒന്നാമത്തെ മറുപടി ഖസീദതുൽ ബുർദയുടെ  ഒമ്പതാം അദ്ധ്യായം മുതലെങ്കിലും (അല്ലെങ്കിൽ അവയുടെ സാരം) എല്ലാ വഹ്ഹാബീ കുഞ്ഞാടുകളും ഒന്ന് വായിക്കുക എന്നതാണ്. കാരണം, പോയകാലത്തെ അപഥ സഞ്ചാരത്തിൽ നിന്ന് പൂർണമായും വിരമിച്ചാണ് (പൂർണ ബോധത്തോടെ) ഞാനിതെഴുതുന്നത് എന്ന് ബൂസ്വീരി ഇമാം തന്നെ പറയുന്നുണ്ട്. രണ്ടാമത്തെ മറുപടി, കഅ്ബുബ്നു സുഹൈറിന്റെ സംഭവമാണ്. പ്രാചീന അറബികളുടെ ദൗർബല്യമായ അശ്ലീല കവിതകളുടെ കുലപതിയായിരുന്നു കഅ്ബുബ്നു സുഹൈർ(റ). മാത്രമല്ല, തിരുനെബി ﷺ യോടുള്ള വിരോധം കാരണം കവിതയിലുടനീളം കണക്കില്ലാതെ പ്രവാചകരെ ആക്ഷേപിച്ചതിനു "അവനെ കണ്ടുമുട്ടുന്നവർ വധിച്ചു കളയുക" എന്ന് പ്രവാചകർ ആജ്ഞ പുറപ്പെടുവിച്ച ആളും!!.

ആ സന്ദർഭത്തിലാണ് അദ്ദേഹം തിരു സവിധത്തിൽ വന്നു "ബാനത് സുആദ" (പ്രവാചകരെ പ്രകീർത്തിച്ചു കൊണ്ടുള്ള വരികൾ) ആലപിക്കുന്നത്. അന്നേരം തിരുനെബി ﷺ അദ്ദേഹത്തെ ആട്ടിയോടിക്കുന്നതിനു പകരം ആദരവിന്റെ  പുതപ്പ് സമ്മാനിക്കുകയാണ് ചെയ്തത്. എന്നിട്ടും ബൂസ്വീരീ ഇമാമിന്റെ പഴയകാല കവിതകൾ അങ്ങനെയായിരുന്നു എന്നുപറഞ്ഞ് പുതിയ (പ്രവാചകരെ പ്രകീർത്തിച്ചു കൊണ്ടുള്ള) കവിതകൾക്കു അനിസ്ലാമികതയുടെ മുദ്ര ചാർത്തുമ്പോൾ വഹാബീ ആദർശത്തിന്റെ വൈകല്യം ഒന്നുകൂടി വ്യക്തമാകുകയാണ്.

   

                          ബൂസ്വീരി ഇമാമിന്റെ ആത്മീയതയെ കുറിച്ച് തീരെ അറിയാത്തവരോടും അറിഞ്ഞിട്ടും അജ്ഞത നടക്കുന്നവരോടും ഒന്നേ പറയാനുള്ളൂ.., അദ്ദേഹത്തെക്കുറിച്ച് പൂർവിക മഹാന്മാർ രചിച്ച ഗ്രന്ഥങ്ങൾ മർക്കടമുഷ്ടി ഉപേക്ഷിച്ച് ഒരു വേള വായിച്ചു നോക്കിയാൽ നന്ന്...!!.


🖋 *Hyder Ali Amani Parladam*


*(2019 മാർച്ച്‌ 1-15 ലക്കം 'സുന്നി വോയിസ്‌' ൽ വന്ന ലേഖനം)*

Monday, 9 November 2020

നബിദിന മറവിലെ അനിസ്ലാമികതകൾക്കെതിരെ ഫാറൂഖ് നഈമി

 *നബിദിനത്തിൻ്റെ മറവിൽ ചിലർ നടത്തുന്ന അനിസ്ലാമികതകൾക്കെതിരെ ഡോ ഫാറൂഖ് നഈമി*

👇👇👇👁️👁️👁️

https://youtu.be/5BlDagf-8QQ

Sunday, 8 November 2020

നബിദിന ലേഖനവുമായി സൗദിയിൽ നിന്ന് ARAB NEWS പത്രം




 സൗദിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ARAB NEWS എന്ന പത്രത്തിൽ 08-11-2020 റബീഉൽ അവ്വൽ മാസത്തിൽ  മൗലിദിനെ കുറിച്ച് വന്ന നല്ലൊരു ലേഖനം. 

https://www.arabnews.com/sites/default/files/pdf/45338/5/index.html#zoom=z



https://m.facebook.com/story.php?story_fbid=1546147338905643&id=100005311755596


*സൗദിയിലെ നബിദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്ത കണ്ടതോടെ ഉറക്കം നഷ്ടപ്പെട്ട മല്ലു സലഫികൾ സൗദിയിലെ അറബ് ന്യൂസ് പത്ര റിപ്പോർട്ട്‌ കണ്ടില്ലേ ? 


നബിദിനത്തോടനുബന്ധിച്ച് സൌദിയില്‍ ആഘോഷങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് അറിയാതെയാണെങ്കിലും ഒരു മലയാളം ചാനല്‍ അവതാരക പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു പുകില്. ചാനലിനെതിരെ കാമ്പയിന്‍, സോഷ്യല്‍ മീഡിയ മുഫ്തിമാരുടെ ആക്രോശം, അവതാരകയെ തത്സമയം തിരുത്താന്‍ സാധിക്കാത്തതിന് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ ഭീഷണി. അങ്ങിനെയങ്ങിനെ നബിദിനാഘോഷ വിരുദ്ധരെല്ലാം വാളെടുത്തു. സൌദിയില്‍ ഒരു തരത്തിലുള്ള ആഘോഷവും ഇല്ലെന്ന് പ്രചരിപ്പിച്ചു ഈ വിദ്വാന്മാര്‍. നബിദിനത്തിന് കൂടുതല്‍ പ്രവാചക സ്നേഹികള്‍ മദീനയിലെത്തി എന്നു പറഞ്ഞതിനും ജലീല്‍ കണ്ണമംഗലം എന്ന മാധ്യമപ്രവര്‍ത്തകന് നേരെ ഉറഞ്ഞു തുള്ളി. സൌദിയില്‍ മതകാര്യ വകുപ്പിലെ സ്വാധീനം വെച്ചു കള്ളക്കേസില്‍ കുടുക്കിയും ഒറ്റുകൊടുത്തും പല പണ്ഡിതരേയും അകത്തിട്ടത് ഓര്‍മിപ്പിച്ച് കൊണ്ടിരുന്നു മല്ലു സലഫികള്‍. പക്ഷേ സൌദി മാറിയത് ലോകം അറിഞ്ഞെങ്കിലും ഈ കുഞ്ഞാടുകള്‍ ഇനിയും അറിഞ്ഞിട്ടില്ല.


സൌദിയില്‍ നബിദിനത്തോടനുബന്ധിച്ച് മൌലിദ് ആഘോഷങ്ങള്‍ നടക്കാറുണ്ടെന്ന് ഇപ്പോഴിതാ സൌദിയിലെ ഔദ്യോഗിക അറബ് – ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സൌദിയിലെ ഏറ്റവും പ്രശസ്തമായ ഇംഗ്ലിഷ് ദിനപത്രം അറബ് ന്യൂസ് 2020 നവംബര്‍ 8-നു പ്രസിദ്ധീകരിച്ച ലേഖനം സലഫികള്‍ കണ്ടില്ലേ. സൌദിയിലെ വിപുലമായി നബിദനം ആഘോഷിക്കാറുണ്ടെന്ന് വ്യക്തമായി തുറന്നു എഴുതിയിരിക്കുന്നു. 

അറബ് ന്യൂസില്‍ വന്ന ലേഖനത്തിന്‍റെ ഏകദേശ വിവര്‍ത്തനം ഇങ്ങിനെ വായിക്കാം_ (വാക്കര്‍ഥം അല്ല).


പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള സ്നേഹം ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണെന്നാണ് കക്ഷി ഭേതമന്യേ ലോകത്തെ ഇരുനൂറ് കോടിയിലധികം വരുന്ന മുസ്ലിംകള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വര്‍ഷം തോറും പ്രവാചകന്‍ ജനിച്ച മാസം ഇവര്‍ ആഘോഷമാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച മദീനയിലെ പ്രവാചകന്‍റെ പള്ളി പ്രവാചകന്‍ ജനിച്ച മാസം തന്നെ വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ലോകത്ത് ഏറ്റവും സ്വാധീനമുള്ള മനുഷ്യനാണ് പ്രവാചകന്‍. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ ശ്രേഷ്ഠമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അത്കൊണ്ട് തന്നെ മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാത്തവര്‍ പോലും അദ്ദേഹത്തെ ആദരിച്ചിരുന്നതായി പ്രമാണങ്ങളില്‍ കാണാം.


പ്രവാചക സ്നേഹത്തിന്‍റെ പ്രകടമായ രൂപമാണ് മൌലിദ് ആഘോഷങ്ങള്‍. ആത്മീയതയുടെ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ പ്രവാചകനെ അനുസ്മരിക്കുകയാണ് ഈ ആഘോഷത്തിലൂടെ. പ്രവാചകന്‍ മരിച്ച് രണ്ടര നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് പ്രവാചകനോടുള്ള പ്രണയം പ്രകടിപ്പിക്കുന്നതിനായി മുസ്ലിംലോകം ഇങ്ങിനെയൊരു ആഘോഷം ആരംഭിക്കുന്നത്. ഹിജ്റ വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് പ്രവാചകന്റെ ജന്‍മദിനം ആഘോഷിക്കുന്നത്.  കൃസ്താബ്ദം 570-ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ 632-ല്‍ മദീനയില്‍ വെച്ചു മരണമടഞ്ഞു. 622-ല്‍ അനുയായികളോടൊപ്പം മക്കയില്‍ നിന്ന് പലായനം ചെയ്താണ് മദീനയില്‍ എത്തുന്നത്.


സൌദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഹിജാസ് പ്രദേശത്ത് നിരവധി വിശ്വാസികള്‍ പ്രവാചകന്‍റെ ജന്‍മദിനം ആഘോഷിക്കാറുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും, പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തിയും, സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കിയും റബീഉല്‍ അവ്വല്‍ മാസത്തെ വിശ്വാസികള്‍ സജീവമാക്കുന്നു. കൂടാതെ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ഗദ്യരൂപത്തിലും പദ്യരൂപത്തിലും പ്രവാചകനെ സ്തുതിച്ചു കൊണ്ടുള്ള മൌലിദ് സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.


ഉസാമ അല്‍ കുബൈസി എന്ന പൌരന്‍ മൌലിദ് സംബന്ധമായ അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും അറബ് ന്യൂസുമായി പങ്ക് വെക്കുന്നത് ഇങ്ങിനെയാണ്. “പ്രവാചകന്‍ ജനിച്ച രാവ് ഏറെ പുണ്യവും അനുഗ്രഹവുമുള്ള രാവാണ്” എന്നാണ് ഇബ്നു കഥീര്‍ പറഞ്ഞത്. പ്രവാചകന്‍റെ സ്തുതികള്‍ പാടിയും പറഞ്ഞും കൊണ്ടുള്ള സദസ്സുകളില്‍ ഈ ദിവസം ഞങ്ങള്‍ പങ്കെടുക്കും. ഒരാള്‍ മാത്രം ഗാദ്യരൂപത്തില്‍ അവതരിപ്പിക്കുന്നതിന് പകരം ഞങ്ങള്‍ കൂട്ടമായി പ്രവാചകന്‍റെ സ്തുതിഗീതങ്ങള്‍ പാടും. സൂഫി, ഷാഫി, ഹനഫി, ഹംബലി തുടങ്ങി വിവിധ ചിന്താധാരകളെ  പിന്‍പറ്റുന്നവര്‍ മൌലിദ് പാരായണം നടത്തി നബിയുടെ ജന്‍മദിനം ആഘോഷിക്കുന്നു. ജനനം മുതല്‍ മരണം വരെയുള്ള പ്രവാചക ചരിതമാണ് ഈ വേളയില്‍ പാടിപ്പറയുന്നത്. സഖാവി, ബര്‍സഞ്ചി, കവാക്ജി തുടങ്ങിയവരുടെ മൌലിദ് ഗ്രന്ഥങ്ങളാണ് ഇപ്പോള്‍ ഏറെ പ്രചാരത്തിലുള്ളത്. 


മക്കയില്‍ മുഹമ്മദ് അലവി അല്‍മാലികിയെ പോലുള്ള പ്രശസ്ത സൌദി കുടുംബങ്ങളുടെ വീടുകളില്‍ എല്ലാ വര്‍ഷവും പ്രവാചകന്‍റെ ജന്‍മദിനാഘോഷം നടക്കാറുണ്ട്. ഇത്തരം ആഘോഷങ്ങളുടെ മതപരമായ സാധുതയെ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പ്രമുഖ പണ്ഡിതന്‍ ഇബ്നു തൈമിയ്യ പറയുന്നതു മൌലിദ് ആഘോഷിക്കുന്നത് പുണ്യമുള്ളതും പ്രതിഫലം ലഭിക്കുന്നതുമായ ആചാരമാണ് എന്നാണ്. പ്രവാചകനെ പിന്‍പറ്റാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഇത്തരം ആഘോഷങ്ങള്‍ കാരണമാകുമെന്നാണ് ഇബ്നു തൈമിയ്യ പറയുന്നത്.


സൂഫികളാണ് പ്രധാനമായും മൌലിദ് ആഘോഷിക്കുന്നത്. സലഫികള്‍ മൌലിദ് ആഘോഷിക്കാറില്ലെന്ന് ജിദ്ദ നിവാസിയായ ഫാദില്‍ അറബ് ന്യൂസിനോട് പറഞ്ഞു. സലഫിയായി ജനിച്ച ഫാദില്‍ ഏറെക്കാലം ഇസ്ലാമിലെ വിവിധ ചിന്താധാരകളെ കുറിച്ച് പഠനം നടത്തി. ഇപ്പോള്‍ മൌലിദ് ആഘോഷത്തെ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എല്ലാവര്‍ഷവും നടത്തുന്ന മൌലിദ് ആഘോഷത്തിലേക്ക് ഇദ്ദേഹം വിശ്വാസികളെ ക്ഷണിക്കുകയും ചെയ്യുന്നു. മൌലിദ് മികച്ച അനുഭൂതിയാണ് സമ്മാനിക്കുന്നതെന്ന് ഫാദില്‍ പറഞ്ഞു.



Saturday, 7 November 2020

നബിദിനം-വഹാബികൾക്ക് ഒരിക്കലും സന്തോഷമുണ്ടാകില്ല

*നബിദിന സന്തോഷം വഹാബികൾക്കുണ്ടാകില്ല.കാരണം...❓*
👇👇👇👁️👁️👁️

✍️ ഏതാണ്ട് ഒരു വർഷം മുമ്പാണ് ടെക്നിക്കൽ സ്കൂൾ അധ്യാപകനായ ജോർജും ഞാനും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പരിചയപ്പെടുന്നത്. ഏതാണ്ട് നാലഞ്ച് മണിക്കൂറോളം ഞങ്ങൾ പരസ്പരം സംസാരിച്ചു. യാത്രക്കിടയിൽ അദ്ധേഹമെന്നോട് കുറേ സംശയങ്ങൾ ചോദിച്ചു.പൊതുവെ മതങ്ങളെക്കുറിച്ചെല്ലാം അറിയാനും പഠിക്കാനുമാഗ്രഹിക്കുന്ന അദ്ധേഹത്തിൻ്റെ സംശയങ്ങൾ പലതും ആഴത്തിലുള്ളതായിരുന്നു. അദ്ധേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയെച്ചോതിച്ചപ്പോൾ കിട്ടിയ മറുപടി ''മുഹമ്മദ് നബി'' എന്നായിരുന്നു. പണ്ടൊരിക്കൽ നബിദിന റാലിയിൽ ഏതോ കുട്ടികളുയർത്തിപ്പിടിച്ച പ്ളക്കാർഡിലെ വാചകങ്ങളാണത്രെ അദ്ധേഹത്തെ തിരുനബിയിലേക്കടുപ്പിച്ചത്.അന്ന് മുതൽ ഓരോ നബിദിനവും വളരെ കൊതിയോടെ കാത്തിരിക്കുമായിരുന്നത്രെ... അടുത്ത മദ്രസയിലെ കുഞ്ഞുകുട്ടികളിൽ നിന്ന് നബിദിന പ്രോഗ്രാമിനോടനുബന്ധിച്ചുള്ള നബി ചരിത്രങ്ങൾ കേൾക്കാൻ തന്നെ വല്ലാത്തൊരിഷ്ടമാണ്. കൊച്ചു കുട്ടികളിൽ നിന്ന് പ്രവാചക സ്നേഹത്തിൻ്റെ ശീലുകൾ കേൾക്കുന്നത്-പത്ത് പുസ്തകം വായിക്കുന്നതിലും കൂടുതൽ മനസിനെ സ്വാധീനിക്കുമത്രെ... നബിദിന മാസത്തിലെങ്കിലും ഇത്തരം ധാരാളം പരിപാടികൾ നടത്തണമെന്നും ഞങ്ങളെപ്പോലുള്ളവർക്ക് ഇസ്ലാം പഠിക്കാനത് കൂടുതൽ പ്രചോദനമാകുമെന്നും പറഞ്ഞാണന്ന് പിരിഞ്ഞത്...
              അതിനു ശേഷം കോട്ടയത്ത് വച്ച് വീണ്ടും കണ്ടുമുട്ടി. അന്നും സംസാര വിഷയം തിരുനബി തന്നെയാണ്.ഇന്നലെ വിളിച്ചിരുന്നു- എന്നെ... ''ഞാൻ പഠിച്ച ഈസാ നബിക്ക് പിഴവ് പറ്റില്ല- മുഹമ്മദ് നബിക്ക് പിഴവ് പറ്റുമോ '' എന്നതായിരുന്നു ഇന്നലത്തെ ചോദ്യം...വിഷയം തിരക്കിയപ്പോൾ വഹാബിസവും അവരുടെ മുഖപത്രമായ അൽമനാറുമൊക്കെ തലപൊക്കി... വഹാബിയെയും അവരുടെ നബി വിരുദ്ധതയുടെയും കാര്യങ്ങൾ വ്യക്തമാക്കാൻ കുറേ സമയം വേണ്ടി വന്നു എന്നതാണ് സത്യം.വഹാബി മതക്കാർ തിരുനബിയെ അത്രമാത്രം ഇകഴ്ത്തിക്കാണിച്ചിരുന്നു- ആ ചെറുപ്പക്കാരനു മുന്നിൽ...!.സ്വന്തം നബിയെ -നബിയുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴവ് സംഭവിച്ചിട്ടുണ്ട് [അല്‍മനാർ ജൂലൈ 1 /2010] എന്ന് പറഞ്ഞ് അപഹസിക്കുന്ന വഹാബീ വർഗം എത്രമാത്രം വഞ്ചനയാണ് തിരുനബിയോട് കാണിക്കുന്നത്...!
                 അറബി ഉദ്ധരണി ഒപ്പം ചേർത്ത വഹാബീ കൃതി വായിച്ചപ്പോൾ ഇസ്ലാമിനെ വല്ലാതെ തെറ്റിദ്ധരിച്ചു പോയത്രെ... '' *നബിക്ക് പിഴവു പറ്റിയെന്ന് പാടി നടക്കുന്ന വഹാബിസമാണോ പിഴവുകളിൽ നിന്ന് പരിശുദ്ധനാണ് തിരുനബിയെന്ന് പഠിപ്പിക്കുന്ന വിശുദ്ധ ഇസ്ലാമാണോ ശെരി* '' എന്ന് മനസിലാക്കാനദ്ധേഹം കുറേ സമയം ചിലവഴിച്ചു.ആട്ടിൻ തോലണിഞ്ഞ ചെന്നായയെ എല്ലാവർക്കും പെട്ടെന്ന് തിരിച്ചറിയാനൊക്കില്ലല്ലോ.വഹാബീ പരിഭാഷ വായിച്ച്- ആകാശം പടച്ചോൻ കൈ കൊണ്ട് താങ്ങി നിർത്തിയിരിക്കുകയാണ് എന്നൊക്കെപ്പഠിച്ച മറ്റൊരു സുഹൃത്ത് അവസാനം യുക്തിവാദിയായെന്ന് പറഞ്ഞപ്പോളെൻ്റെ കണ്ണുകളറിയാതെ നിറഞ്ഞു പോയി...

                   ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോൾ വഹാബിസത്തിൻ്റെ നബിവിരുദ്ധതയുടെ ഭീകരമുഖം കൂടി അക്കൂട്ടത്തിൽ പ്രത്യേകംപഠിപ്പിക്കണമെന്ന് ,അനുഭവങ്ങളുടെ വെളിച്ചത്തിൽ ജോർജ് ഇങ്ങോട് പറഞ്ഞുവച്ചു... വഹാബികളുടെ ആശയം പഠിച്ച എത്രയോ അന്യ മത സുഹൃത്തുക്കൾ ഇസ്ലാമിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. എൻ്റെ പരിചയത്തിൽ തന്നെ ഒരുപാടുണ്ട്.ഊതി വീർപ്പിച്ച മനുഷ്യ നിർമിത തൗഹീദ് നിർമിതിയുമായി ഊരു ചുറ്റുന്ന വഹാബിസമെന്ന സംഘടന ഇസ്ലാമിന് തീരാക്കളങ്കമാണ്. എന്നിട്ട്-ആ ഒരു സംഘടനയാണ് ഇസ്ലാം എന്ന് പറഞ്ഞ് പാടി നടക്കുന്ന വഹാബികളുടെ കാര്യം മഹാ കഷ്ടം തന്നെ... തിരു നബിയുടെ വീക്ഷണങ്ങളിൽ പിഴവുണ്ടെന്ന് പാടി നടക്കുന്ന വഹാബിക്കെങ്ങിനെ നബിയെക്കൊണ്ട് സന്തോഷിക്കാനാകും... അവർക്ക് സന്തോഷിക്കാൻ ഭാഗ്യമില്ലെന്ന് മാത്രമല്ല- നബി മരണം മുന്നിൽ നിർത്തി- നബിയോർമകൾ ഇല്ലായ്മ ചെയ്യാനുള്ള ഹീന ശ്രമത്തിലാണ് വഹാബിസം... വിശ്വാസി മനസുകളിൽ നിന്ന് ജീവനുള്ള നബിയെ പറിച്ചു മാറ്റി മരണപ്പെട്ട നബിയെ പ്രതിഷ്ടിക്കാനുള്ള വ്യഗ്രത... വിശ്വാസി മനസുകളിൽ നബിയോർമകൾ ജീവിക്കുന്നത് വഹാബിസത്തിൻ്റെ മരണമണിയാണെന്ന തിരിച്ചറിവ് ഓരോ വഹാബിക്കുമുണ്ട്... വഹാബിസം വളരണമെങ്കിൽ നബിയോർമകൾ വിശ്വാസി മനസുകളിൽ മരിക്കണം.അങ്ങനെ മരിച്ച മനസുകളാണ് വഹാബിസത്തിൽ ചാടി പരലോകം നശിപ്പിക്കുന്നത്... തിരു നബിയുടെ മദ്ഹ് പാടിയും പറഞ്ഞും മുസ്ലിംകൾ തിരുനബിയെ ആദരിക്കുമ്പോൾ ,നബിക്ക് പിഴവുകൾ സംഭവിച്ചെന്ന് പറഞ്ഞും പാടിയും എഴുതിയും വഹാബികൾ ഇതര മതസ്ഥർക്കിടയിൽ മുത്ത് നബിയേയും വിശുദ്ധ ഇസ്ലാമിനെയും നിന്ദിക്കുന്നു. ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ... വഹാബീ വിഷങ്ങളെ തിരിച്ചറിയട്ടെ...!
*ഖുദ്സി*
06-11-2020



 

ഖുതുബ-സകല വഹാബികളോടും അറബി പഠിക്കാൻ സ്വന്തം നേതാവ് കെ എം മൗലവി...❗

*ഖുതുബ-ചെരുപ്പിനൊത്ത് കാൽ മുറിക്കാതെ, നബിക്കെതിര് ചെയ്യാതെ ,സകല വഹാബികളോടും അറബി പഠിക്കാൻ സ്വന്തം നേതാവ് കെ എം മൗലവി...❗*
👇👇👇👁️👁️👁️

✍️ ഖുതുബ ഞമ്മക്ക് തിരിയണം.
അതിന് അറബി ഭാഷ പഠിച്ചാൽ പോരേ ...❓.
ഞമ്മക്ക് അറബി പഠിക്കാനൊന്നും പറ്റില്ല. പകരം-ഖുതുബ തിരിയുന്ന ഭാഷയിലാക്കണം. അടിപൊളി... ഈ ഖുതുബ ഇല്ലാണ്ട് നിസ്കരിച്ചാൽ പ്രശ്നം തീർന്നില്ലേ...❓.
അ... അത് പറ്റില്ല. 
എന്തേ...❓ .
നബി തങ്ങൾ ഖുതുബ ഓതാതെ നിസ്കരിച്ചിട്ടില്ല. ഖുതുബ ഓതിയില്ലെങ്കിൽ നിസ്കാരം ശെരിയാകില്ല. 
അങ്ങിനെയെങ്കിലത് നബി ചെയ്തതുപോലെ ചെയ്താൽ പോരേ... ❓.
പറ്റൂല്ല... ഞമ്മക്ക് തിരിയണം. 
നബി ചെയ്തതിന് വിരുദ്ധമായി ചെയ്യണമെന്ന് ചുരുക്കം...ല്ലേ...❓.
അ ... അത് പിന്നെ...
ആട്ടെ... തിരിഞ്ഞില്ലെങ്കിലെന്താണ് കുഴപ്പം...❓.
എന്ത് കുഴപ്പം... ഒരു കുഴപ്പവുമില്ല...
അത് ശെരി... ഒരു കുഴപ്പവുമില്ലാത്ത കാര്യത്തിനു വേണ്ടിയാണോ നബി പഠിപ്പിച്ചതിന്/ പ്രവർത്തിച്ച് കാണിച്ചതിന് എതിര് ചെയ്യുന്നത്...❓.
അത്... അത് പിന്നെ...
അതിരിക്കട്ടെ... തിരിയണമെന്ന ന്യായത്തിന് ഖുർആനിലോ ഹദീസിലോ വല്ല തെളിവുമുണ്ടോ...❓.
ഇ... ഇല്ല...
അതാണ്... വഹാബികളുടെ- തിരിയണമെന്ന യുക്തിവാദമാണ് തെളിവ്...ല്ലേ...❓.
തിരിയണമെന്ന് നിർബന്ധമുള്ളവർ ചെരിപ്പിനൊത്ത് കാലു മുറിക്കാതെ അറബി പഠിക്കണമെന്നല്ലേ വഹാബീ നേതാവ് കെ എം മൗലവി പോലും പറഞ്ഞത്...❓.
അ...ത്... ഞമ്മക്കൊരു കമ്മിറ്റിയുണ്ട്.പിന്നെക്കാണാം...
അതും പറഞ്ഞ് ആ മൗലവി മുങ്ങി...❗.

ഇനി ,വഹാബീ നേതാവ് കെ എം മൗലവി പറയട്ടെ...

“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത് കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” [കെ എം മൗലവി-അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ]
ചുരുക്കത്തിൽ:-ജുമുഅ ഖുതുബ വിഷയത്തിൽ രണ്ട് ഒപ്ഷനാണുള്ളത്.ഒന്നുകിൽ നബി തങ്ങൾ ചെയ്ത് കാണിച്ചതു പോലെ ചെയ്യുക.  തിരിയണമെന്ന് നിർബന്ധമുള്ളവർ അറബി പഠിക്കുക.   അതല്ലെങ്കിൽ നബി പഠിപ്പിച്ച് കാണിച്ചതിനെതിര് ചെയ്യുക.നബിക്കെതിര് ചെയ്ത്, തുർക്കീ രാജാവ് മുസ്തഫ കമാൽ പാഷയെ പകരം പ്രതിഷ്ടിക്കാൻ വഹാബീ മൗദൂദികൾ റെഡിയാണ്. മുസ്ലിംകളതിന് തയ്യാറല്ല. ഇതാണ് വഹാബീ മൗദൂതികളും മുസ്ലിംകളും തമ്മിലുള്ള വ്യത്യാസം...
*ഖുദ്സി*
07-11-2020