*നബിദിന സന്തോഷം വഹാബികൾക്കുണ്ടാകില്ല.കാരണം...❓*
👇👇👇👁️👁️👁️
✍️ ഏതാണ്ട് ഒരു വർഷം മുമ്പാണ് ടെക്നിക്കൽ സ്കൂൾ അധ്യാപകനായ ജോർജും ഞാനും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പരിചയപ്പെടുന്നത്. ഏതാണ്ട് നാലഞ്ച് മണിക്കൂറോളം ഞങ്ങൾ പരസ്പരം സംസാരിച്ചു. യാത്രക്കിടയിൽ അദ്ധേഹമെന്നോട് കുറേ സംശയങ്ങൾ ചോദിച്ചു.പൊതുവെ മതങ്ങളെക്കുറിച്ചെല്ലാം അറിയാനും പഠിക്കാനുമാഗ്രഹിക്കുന്ന അദ്ധേഹത്തിൻ്റെ സംശയങ്ങൾ പലതും ആഴത്തിലുള്ളതായിരുന്നു. അദ്ധേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയെച്ചോതിച്ചപ്പോൾ കിട്ടിയ മറുപടി ''മുഹമ്മദ് നബി'' എന്നായിരുന്നു. പണ്ടൊരിക്കൽ നബിദിന റാലിയിൽ ഏതോ കുട്ടികളുയർത്തിപ്പിടിച്ച പ്ളക്കാർഡിലെ വാചകങ്ങളാണത്രെ അദ്ധേഹത്തെ തിരുനബിയിലേക്കടുപ്പിച്ചത്.അന്ന് മുതൽ ഓരോ നബിദിനവും വളരെ കൊതിയോടെ കാത്തിരിക്കുമായിരുന്നത്രെ... അടുത്ത മദ്രസയിലെ കുഞ്ഞുകുട്ടികളിൽ നിന്ന് നബിദിന പ്രോഗ്രാമിനോടനുബന്ധിച്ചുള്ള നബി ചരിത്രങ്ങൾ കേൾക്കാൻ തന്നെ വല്ലാത്തൊരിഷ്ടമാണ്. കൊച്ചു കുട്ടികളിൽ നിന്ന് പ്രവാചക സ്നേഹത്തിൻ്റെ ശീലുകൾ കേൾക്കുന്നത്-പത്ത് പുസ്തകം വായിക്കുന്നതിലും കൂടുതൽ മനസിനെ സ്വാധീനിക്കുമത്രെ... നബിദിന മാസത്തിലെങ്കിലും ഇത്തരം ധാരാളം പരിപാടികൾ നടത്തണമെന്നും ഞങ്ങളെപ്പോലുള്ളവർക്ക് ഇസ്ലാം പഠിക്കാനത് കൂടുതൽ പ്രചോദനമാകുമെന്നും പറഞ്ഞാണന്ന് പിരിഞ്ഞത്...
അതിനു ശേഷം കോട്ടയത്ത് വച്ച് വീണ്ടും കണ്ടുമുട്ടി. അന്നും സംസാര വിഷയം തിരുനബി തന്നെയാണ്.ഇന്നലെ വിളിച്ചിരുന്നു- എന്നെ... ''ഞാൻ പഠിച്ച ഈസാ നബിക്ക് പിഴവ് പറ്റില്ല- മുഹമ്മദ് നബിക്ക് പിഴവ് പറ്റുമോ '' എന്നതായിരുന്നു ഇന്നലത്തെ ചോദ്യം...വിഷയം തിരക്കിയപ്പോൾ വഹാബിസവും അവരുടെ മുഖപത്രമായ അൽമനാറുമൊക്കെ തലപൊക്കി... വഹാബിയെയും അവരുടെ നബി വിരുദ്ധതയുടെയും കാര്യങ്ങൾ വ്യക്തമാക്കാൻ കുറേ സമയം വേണ്ടി വന്നു എന്നതാണ് സത്യം.വഹാബി മതക്കാർ തിരുനബിയെ അത്രമാത്രം ഇകഴ്ത്തിക്കാണിച്ചിരുന്നു- ആ ചെറുപ്പക്കാരനു മുന്നിൽ...!.സ്വന്തം നബിയെ -നബിയുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴവ് സംഭവിച്ചിട്ടുണ്ട് [അല്‍മനാർ ജൂലൈ 1 /2010] എന്ന് പറഞ്ഞ് അപഹസിക്കുന്ന വഹാബീ വർഗം എത്രമാത്രം വഞ്ചനയാണ് തിരുനബിയോട് കാണിക്കുന്നത്...!
അറബി ഉദ്ധരണി ഒപ്പം ചേർത്ത വഹാബീ കൃതി വായിച്ചപ്പോൾ ഇസ്ലാമിനെ വല്ലാതെ തെറ്റിദ്ധരിച്ചു പോയത്രെ... '' *നബിക്ക് പിഴവു പറ്റിയെന്ന് പാടി നടക്കുന്ന വഹാബിസമാണോ പിഴവുകളിൽ നിന്ന് പരിശുദ്ധനാണ് തിരുനബിയെന്ന് പഠിപ്പിക്കുന്ന വിശുദ്ധ ഇസ്ലാമാണോ ശെരി* '' എന്ന് മനസിലാക്കാനദ്ധേഹം കുറേ സമയം ചിലവഴിച്ചു.ആട്ടിൻ തോലണിഞ്ഞ ചെന്നായയെ എല്ലാവർക്കും പെട്ടെന്ന് തിരിച്ചറിയാനൊക്കില്ലല്ലോ.വഹാബീ പരിഭാഷ വായിച്ച്- ആകാശം പടച്ചോൻ കൈ കൊണ്ട് താങ്ങി നിർത്തിയിരിക്കുകയാണ് എന്നൊക്കെപ്പഠിച്ച മറ്റൊരു സുഹൃത്ത് അവസാനം യുക്തിവാദിയായെന്ന് പറഞ്ഞപ്പോളെൻ്റെ കണ്ണുകളറിയാതെ നിറഞ്ഞു പോയി...
ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോൾ വഹാബിസത്തിൻ്റെ നബിവിരുദ്ധതയുടെ ഭീകരമുഖം കൂടി അക്കൂട്ടത്തിൽ പ്രത്യേകംപഠിപ്പിക്കണമെന്ന് ,അനുഭവങ്ങളുടെ വെളിച്ചത്തിൽ ജോർജ് ഇങ്ങോട് പറഞ്ഞുവച്ചു... വഹാബികളുടെ ആശയം പഠിച്ച എത്രയോ അന്യ മത സുഹൃത്തുക്കൾ ഇസ്ലാമിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. എൻ്റെ പരിചയത്തിൽ തന്നെ ഒരുപാടുണ്ട്.ഊതി വീർപ്പിച്ച മനുഷ്യ നിർമിത തൗഹീദ് നിർമിതിയുമായി ഊരു ചുറ്റുന്ന വഹാബിസമെന്ന സംഘടന ഇസ്ലാമിന് തീരാക്കളങ്കമാണ്. എന്നിട്ട്-ആ ഒരു സംഘടനയാണ് ഇസ്ലാം എന്ന് പറഞ്ഞ് പാടി നടക്കുന്ന വഹാബികളുടെ കാര്യം മഹാ കഷ്ടം തന്നെ... തിരു നബിയുടെ വീക്ഷണങ്ങളിൽ പിഴവുണ്ടെന്ന് പാടി നടക്കുന്ന വഹാബിക്കെങ്ങിനെ നബിയെക്കൊണ്ട് സന്തോഷിക്കാനാകും... അവർക്ക് സന്തോഷിക്കാൻ ഭാഗ്യമില്ലെന്ന് മാത്രമല്ല- നബി മരണം മുന്നിൽ നിർത്തി- നബിയോർമകൾ ഇല്ലായ്മ ചെയ്യാനുള്ള ഹീന ശ്രമത്തിലാണ് വഹാബിസം... വിശ്വാസി മനസുകളിൽ നിന്ന് ജീവനുള്ള നബിയെ പറിച്ചു മാറ്റി മരണപ്പെട്ട നബിയെ പ്രതിഷ്ടിക്കാനുള്ള വ്യഗ്രത... വിശ്വാസി മനസുകളിൽ നബിയോർമകൾ ജീവിക്കുന്നത് വഹാബിസത്തിൻ്റെ മരണമണിയാണെന്ന തിരിച്ചറിവ് ഓരോ വഹാബിക്കുമുണ്ട്... വഹാബിസം വളരണമെങ്കിൽ നബിയോർമകൾ വിശ്വാസി മനസുകളിൽ മരിക്കണം.അങ്ങനെ മരിച്ച മനസുകളാണ് വഹാബിസത്തിൽ ചാടി പരലോകം നശിപ്പിക്കുന്നത്... തിരു നബിയുടെ മദ്ഹ് പാടിയും പറഞ്ഞും മുസ്ലിംകൾ തിരുനബിയെ ആദരിക്കുമ്പോൾ ,നബിക്ക് പിഴവുകൾ സംഭവിച്ചെന്ന് പറഞ്ഞും പാടിയും എഴുതിയും വഹാബികൾ ഇതര മതസ്ഥർക്കിടയിൽ മുത്ത് നബിയേയും വിശുദ്ധ ഇസ്ലാമിനെയും നിന്ദിക്കുന്നു. ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ... വഹാബീ വിഷങ്ങളെ തിരിച്ചറിയട്ടെ...!
*ഖുദ്സി*
06-11-2020