ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 9 March 2021

നബി(സ്വ) തന്നെ ഖുർആൻ ക്രോഡീകരിച്ചിട്ടുണ്ട്

‘മുഹമ്മദ് നബി മരിക്കുന്നതു വരെ ഖുർആൻ വാക്യങ്ങൾ ക്രോഡീകരിച്ചിരുന്നില്ല’ എന്ന വിമർശകരുടെ വാദം അടിസ്ഥാന രഹിതമാണ്. വിശുദ്ധ ഖുർആനിന്റെ അവതരണത്തെപ്പറ്റി എല്ലാവർക്കും അറിയാവുന്ന ഒരു പൊതുസത്യമാണ് അത് ഒറ്റയടിക്ക് പുസ്തക രൂപത്തിൽ അവതരിച്ച ഒരു ഗ്രന്ഥമായിരുന്നില്ല എന്നത്. തികച്ചും യുക്തവും പ്രസക്തവുമായ കാരണങ്ങൾ അതിനുണ്ടായിരുന്നു. പ്രധാനമായും പ്രവാചകത്വ നിയോഗവുമായി തിരുനബി(സ്വ) രംഗത്തു വന്നതോടെ നേരിട്ട പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ ദൃഢചിത്തനായി പ്രബോധനരംഗത്ത് ഉറച്ചുനിൽക്കാനുള്ള സ്ഥൈര്യം പകരുവാനായി സമയാസമയം നേരിടുന്ന പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയും പ്രതിവിധിയുമായി ഖുർആൻ അവതരിക്കുക എന്നതായിരുന്നു അത്.

‘എന്തുകൊണ്ട് ഒറ്റയടിക്ക് ഒരു ഗ്രന്ഥമായി ഖുർആൻ അദ്ദേഹത്തിന് ഇറക്കപ്പെട്ടില്ല എന്ന് സത്യനിഷേധികൾ ചോദിക്കുന്നു. ഇപ്രകാരം നാമതിനെ ഇറക്കിയത്, തദ്വാരാ അങ്ങയുടെ മനസ്സിനെ ദൃഢപ്പെടുത്തുവാനത്രെ’ എന്ന് വിശുദ്ധ ഖുർആൻ തന്നെ (25/32) പ്രസ്താവിച്ചിട്ടുണ്ടല്ലോ. നബി(സ്വ)യുടെ സമകാലത്തുണ്ടായ നിരവധി സംഭവങ്ങളെ നിരൂപിച്ചും വിമർശിച്ചും ഖുർആനിൽ അനേകം സൂക്തങ്ങളുണ്ട്. പ്രസ്തുത സംഭവങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് ആ സൂക്തങ്ങൾ അവതരിക്കുന്നത് പ്രായോഗികമല്ല.

പ്രത്യയശാസ്ത്രപരമായി ഖുർആൻ മുന്നോട്ടുവെക്കുന്ന ജീവത്പദ്ധതിയുടെ സമ്പൂർണവും സുന്ദരവുമായ ആവിഷ്‌കാരത്തിന് തദ്വിഷയകമായ നിയാമക തത്ത്വങ്ങളുടെ പ്രഖ്യാപനത്തിൽ ക്രമാനുഗതികത്വം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. മദ്യനിരോധനം തന്നെ ഉദാഹരണം. മദ്യത്തിൽ ആറാടിക്കൊണ്ടല്ലാതെയുള്ള ഒരു ജീവിതത്തെ ഭാവനയിൽ പോലും കാണാൻ സാധിക്കാതിരുന്ന ഒരു സമൂഹത്തെ സമ്പൂർണ മദ്യമുക്തമാക്കാൻ ഖുർആനിനു സാധ്യമായത് ക്രമപ്രവൃദ്ധമായി അവരെ കൈപിടിച്ചുയർത്തിയതു കൊണ്ടാണ്. ആദ്യം നിരുത്സാഹപ്പെടുത്തുകയും പിന്നീട് ആരാധനാവേളകളിൽ നിരോധിക്കുകയും ഒടുവിൽ സമ്പൂർണ നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു. ഒഴിച്ചുകൂടാനാവാത്ത സ്ത്രീലമ്പടത്വം വ്യാപകമായിരുന്ന ആ സമൂഹത്തിൽ വ്യഭിചാരത്തിന്റെ ശിക്ഷ പ്രഖ്യാപിച്ചതിലും ഈ രീതി കാണാനാവും.

അച്ചടി നിലവിൽ വന്നിട്ടില്ലായിരുന്ന അക്കാലത്ത് ഖുർആന്റെ സംരക്ഷണത്തിനു സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ രീതി അവ മനഃപാഠമാക്കി സൂക്ഷിക്കുന്നതായിരുന്നു. ഖുർആൻ സൂക്തങ്ങൾ കുറേശ്ശെയായി ഇടവിട്ട് അവതരിപ്പിക്കുകവഴി അനുയായികൾക്ക് ഹൃദിസ്ഥമാക്കുക അനായാസമായി. ചുരുക്കത്തിൽ, ക്രോഡീകൃത രൂപത്തിലുള്ള ഒരു ഗ്രന്ഥമായി ഖുർആൻ അവതരിപ്പിക്കാത്തതിനു അനേകം ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇങ്ങനെ, ഇരുപത്തിമൂന്ന് വർഷങ്ങൾ കൊണ്ടാണ് ഖുർആനിന്റെ അവതരണം പൂർണമാകുന്നത്. അവസാനത്തെ സൂക്തം അവതരിച്ചത് തിരുവഫാത്തിന്റെ വെറും ഒമ്പതു ദിവസങ്ങൾക്കു മുമ്പായിരുന്നുവെന്ന് ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് ഇമാം സുയൂഥി(റ) ‘അൽഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. വെറും ഒമ്പതു ദിവസത്തിനുള്ളിൽ ഖുർആനിനെ ഗ്രന്ഥാവിഷ്‌കാരം നടത്താതെയാണ് മുഹമ്മദ് നബി(സ്വ) മരണപ്പെട്ടത് എന്ന് പരിഹസിക്കുന്നത് എന്തുമാത്രം ജുഗുപ്‌സാവഹമാണെന്ന് പറയേണ്ടതുണ്ടോ.

ഖുർആനിന്റെ സംരക്ഷണത്തിനു ഫലകമുദ്രണത്തേക്കാൾ ഹൃദയമുദ്രണത്തിനായിരുന്നു തിരുനബി(സ്വ) പ്രാധാന്യം നൽകിയതെന്നു സൂചിപ്പിച്ചുവല്ലോ. വിവിധ ദേശങ്ങളിലേക്കും ഗോത്രങ്ങളിലേക്കും ഖുർആൻ അധ്യാപകരെ നിയോഗിച്ചപ്പോൾ അവരുടെ ഹൃദിസ്ഥമാക്കാനുള്ള അനുപമമായ കഴിവിനെയാണ് അവിടുന്ന് അവലംബിച്ചത്. അന്നത്തെ അറബുജനസാമാന്യം അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു. എങ്കിലും അവരുടേതായ ഒരു ലോകം അവർക്കുമുണ്ടായിരുന്നല്ലോ. അവരുടെ ലോകത്തുമുണ്ട് അനുഭവങ്ങളും സംഭവങ്ങളും സ്മാരകങ്ങളും ചിത്രങ്ങളും. കൊണ്ടും കൊടുത്തും പറഞ്ഞും പകർന്നും അവരും ഒരു കാലഘട്ടത്തെ ആവിഷ്‌കരിച്ചിട്ടുണ്ട്. ആ മഹാ ചരിത്രനിർമിതിക്ക് അവർ ആശ്രയിച്ചത് അവരുടെ ഓർമശക്തിയെയായിരുന്നു. മരുഭൂമിയിലെ പരുപരുക്കൻ ജീവിത സാഹചര്യങ്ങളും നിഷ്‌കരുണമായ കാലാവസ്ഥയും വഴി മായ്ച്ചുപോകുന്ന മണൽക്കാറ്റും എല്ലാം അവരുടെ സൂക്ഷ്മലാക്കും ജാഗ്രതയും തീവ്രമായ ഓർമശക്തിയും ക്ഷണികബോധവും വർധിപ്പിച്ചു.

പദാനുപദം മന:പാഠമാക്കാനും അപ്പടി പുന:രാവിഷ്‌കരിക്കാനുമുള്ള വിസ്മയജനകമായ കഴിവും കരുത്തും നേടിയവരായിരുന്നു അവർ. എഴുപത്തിയഞ്ചു വരികളുള്ള ഇബ്‌നു റബീഅയുടെ കവിത കേട്ടമാത്രയിൽ ഇബ്‌നു അബ്ബാസ്(റ) മന:പാഠമാക്കി. ഹദീസ് നിവേദകരിൽ പ്രമുഖനായിരുന്ന ഇമാം സുഹ്‌രി(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘ബഖീഇലൂടെ നടക്കുമ്പോൾ കാതുകളിൽ ശീലവെച്ചടക്കുക എന്റെ പതിവായിരുന്നു. വല്ലതും കേൾക്കുമോ എന്നു പേടിച്ചായിരുന്നു ഇത്. കേൾക്കുന്നതെന്തും ഹൃദിസ്ഥമാക്കുന്ന അവസ്ഥയായിരുന്നു എനിക്കുണ്ടായിരുന്നത്’. അറബികളുടെ അതിശയിപ്പിക്കുന്ന ഈ ഓർമശക്തി ഇപ്പോഴും പല ഗോത്രസമൂഹങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് മുഹമ്മദ് അസദ് ‘റോഡ് ടു മക്ക’യിൽ നിരീക്ഷിക്കുന്നുണ്ട്.

വിശുദ്ധ ഖുർആനിന്റെ സംരക്ഷണത്തിനു ഹൃദയ മുദ്രണത്തിനു ഊന്നൽ കൊടുത്തു നബി(സ്വ) നടത്തിയ സംഭാഷണ ശകലങ്ങളും പ്രോത്സാഹന വാക്കുകളും ഹദീസുകളിൽ നിന്ന് എമ്പാടും വായിക്കാൻ സാധിക്കുന്നുണ്ട്. ‘ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ’ എന്ന സ്വഹീഹുൽ ബുഖാരിയുടെ കിതാബു ഫളാഇലുൽ ഖുർആനിൽ ഉസ്മാൻ(റ)വിനെ തൊട്ട് ഉദ്ധരിച്ച ഹദീസ് പ്രസിദ്ധമാണ്. ‘ഖുർആൻ പാരായണവും മനനവും പതിവാക്കുക. എന്റെ ആത്മാവിന്റെ നിയന്ത്രണം ആരുടെ പക്കലാണോ, അവനാണ! ഒട്ടകം കയർ പൊട്ടിച്ചു ചാടിപ്പോകുന്നതിനേക്കാൾ വേഗത്തിൽ ഖുർആൻ ചാടിപ്പോകും’ എന്നു നബി(സ്വ) ഉണർത്തിയത് എത്രത്തോളം തങ്ങൾ തദ്വിഷയകമായി ബദ്ധശ്രദ്ധരായിരിക്കണമെന്നു കാട്ടുന്നതാണ്. സമാനമായ മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം: ‘ഖുർആൻ മന:പാഠമാക്കിയവന്റെ ഉപമ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമയെപ്പോലെയത്രെ. നേരാംവണ്ണം പരിപാലിച്ചാൽ പിടിച്ചുനിർത്താനായേക്കും; കയറൂരി വിട്ടാൽ അത് പോവുകയും ചെയ്യും’. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്: ‘ഇന്നയിന്ന ആയത്തുകൾ മറന്നുപോയെന്നു ഒരാൾ പറയേണ്ടി വരുന്നത് എത്ര മോശം! മാത്രമോ, മറവിയുടെ പേരിലും അയാൾ ആക്ഷേപിക്കപ്പെട്ടു കൊണ്ടിരിക്കും. നിങ്ങൾ ഖുർആൻ ഓർമിച്ചുകൊണ്ടേയിരിക്കുക, ഉടമകളെ വിട്ട് ഓടിയകലുന്ന ഒട്ടകങ്ങളെക്കാൾ വേഗത്തിൽ ഖുർആൻ ഹൃദയങ്ങളിൽ നിന്നു മാഞ്ഞ് അപ്രത്യക്ഷമാകും’. ഈ ഹദീസുകളെല്ലാം ഇമാം ബുഖാരി(റ) സ്വഹീഹിൽ ഉപര്യുക്ത അധ്യായത്തിൽ ഉദ്ധരിച്ചവയാണ്.

തിരുപ്രേരണയാൽ കുട്ടികൾ പോലും ഇക്കാര്യത്തിൽ നന്നായി ശ്രദ്ധ പുലർത്തിയിരുന്നു. സ്വഹീഹുൽ ബുഖാരിയിൽ തന്നെ കിതാബുൽ ജനാഇസിൽ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസിൽ അബൂത്വൽഹ-ഉമ്മുത്വൽഹ ദമ്പതിമാരുടെ ഒമ്പത് മക്കൾക്കും ഖുർആനറിയാമായിരുന്നുവെന്ന സ്വഹാബികളുടെ സാക്ഷ്യം ഇതിനു ഉപോത്ബലകമാണ്. ഖുർആൻ ഹൃദിസ്ഥമായിരുന്നവരെ പ്രത്യേകം പരിഗണിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും തിരുനബി(സ്വ) ശ്രദ്ധിച്ചിരുന്നു. ജാബിർ ബ്‌നു അബ്ദില്ലാഹ്(റ) നിവേദനം: ‘ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളിൽ ഈരണ്ടു പേരെ വീതം തിരുമേനി(സ്വ) ഒറ്റ ഖബ്‌റിൽ മറമാടുകയുണ്ടായി. അപ്പോൾ അവിടുന്ന് ചോദിക്കുമായിരുന്നു: ‘ഇവരിൽ ഖുർആൻ അധികം ഹൃദിസ്ഥമാക്കിയവൻ ആരാണ്?’ രണ്ടിലൊരാളെ ചൂണ്ടിക്കാണിച്ചു കൊടുത്താൽ അദ്ദേഹത്തെയാണ് ആദ്യം ഖബ്‌റിലേക്ക് വെക്കുക. അനന്തരം: ‘അന്ത്യനാളിൽ ഇവർക്കായി ഞാൻ സാക്ഷി നിൽക്കുന്നതാണ്’ എന്ന് അരുൾ ചെയ്യും. അവരെ രക്തക്കറയോടെ തന്നെ മറവു ചെയ്യാനാണ് അവിടന്ന് നിർദേശിച്ചത്. അവരെ കുളിപ്പിക്കുകയോ അവർക്കായി ജനാസ നിസ്‌കരിക്കുകയോ ചെയ്തില്ല’ (അതേ ഗ്രന്ഥം, കിതാബുൽ ജനാഇസ്).

പ്രബോധന രംഗത്ത് ഫലകമുദ്രണത്തിനില്ലാത്ത അനേകം സവിശേഷതകൾ ഹൃദയമുദ്രണത്തിനുണ്ടായിരുന്നു എന്നതിനാലാണ് അതിനിത്രയും പ്രാധാന്യം ലഭിച്ചത്. സ്ഥലകാല വിവേചനമില്ലാതെ എപ്പോഴും ഉപയോഗപ്പെടുത്താവുന്നതാണ് ഓർമ. അത് ജീർണിച്ചോ തുരുമ്പിച്ചോ നഷ്ടപ്പെടുന്നില്ല. ആവശ്യം വരുമ്പോൾ വേണ്ട ഭാഗം കൃത്യമായി എടുത്തുദ്ധരിക്കാം.

നബി(സ്വ) ഹൃദയദർപ്പണത്തിലാണ് ഖുർആൻ ഏറ്റുവാങ്ങിയത്. ഹൃദയങ്ങളിലേക്ക് കൈമാറുകയും ചെയ്തു. ആർക്കും കൈകടത്താനോ മാറ്റിത്തിരുത്താനോ സാധ്യമല്ലാത്തവിധം അനേകം ഹൃദയങ്ങളിൽ അവ മുദ്രിതമായി. അവർ ഹുഫ്ഫാളുകൾ എന്ന വിളിപ്പേരിൽ അറിയപ്പെട്ടു. അന്നു തൊട്ടിന്നോളം ഖുർആൻ പൂർണമായും മന:പാഠമാക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഒരു മഹാശൃംഖല നിലനിൽക്കുകയും ചെയ്യുന്നു. ലോകത്തെല്ലായിടത്തുമുള്ള മുഴുവൻ ഖുർആൻ പ്രതികളും ഒറ്റയടിക്കു നശിപ്പിക്കപ്പെട്ടുവെന്ന് സങ്കൽപ്പിക്കുക. ഹൃദയദർപ്പണത്തിൽ നിന്നു വള്ളിപുള്ളി വ്യത്യാസമില്ലാതെ പകർത്തിയെഴുതാൻ കഴിയുന്ന അനേക ലക്ഷം പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇതിലും വലിയ അമാനുഷിക വിസ്മയം മറ്റെന്തുണ്ട്?

ഹൃദയമുദ്രണത്തിന് ഊന്നൽ നൽകിയിരുന്നപ്പോഴും ഖുർആൻ ലിഖിത രൂപത്തിൽ സംരക്ഷിക്കാനും തിരുനബി(സ്വ) അന്നേ നിർദേശങ്ങൾ നൽകിയിരുന്നു. പിൽക്കാലത്ത് രണ്ടാം ഖലീഫയായ ഉമർ(റ)വിന്റെ ഇസ്‌ലാം ആശ്ലേഷത്തെപ്രതി സീറതുബ്‌നു ഇസ്ഹാഖ് ഉൾപ്പടെയുള്ള ചരിത്ര ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്ന പ്രസിദ്ധ സംഭവങ്ങൾ ഇതേകുറിച്ച് വചാലമാവുന്നവയാണ്. തന്റെ സഹോദരി ഫാത്വിമയും ഭർത്താവും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട് എന്നറിയാനിടയായപ്പോൾ കോപാവേശത്തോടെ അദ്ദേഹം അവരുടെ വീട്ടിലേക്കു പാഞ്ഞുകയറി വരുമ്പോൾ അവർ ചർമപടത്തിലിരുന്നു ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഉമർ(റ)ന്റെ കോപാകുലനായുള്ള ആഗമനം മനസ്സിലാക്കി ഫാത്വിമ(റ) ഖുർആൻ ഒളിപ്പിക്കുകയാണുണ്ടായതെന്നും ചരിത്രരേഖകൾ സംസാരിക്കുന്നു. പ്രവാചകത്വ ലബ്ധിയുടെ ആറാം വർഷത്തിൽ ഇസ്‌ലാം പരസ്യമായി പ്രബോധനം ചെയ്യപ്പെടുന്നതിനു മുമ്പായിരുന്നു ഈ സംഭവം. ഇസ്‌ലാം പ്രബോധനത്തിന്റെ വളരെ പ്രാരംഭദശയിൽ തന്നെ വിശുദ്ധ ഖുർആൻ ലിഖിത രൂപത്തിൽ എഴുതി സൂക്ഷിക്കാൻ നിർദേശിക്കപ്പെട്ടിരുന്നു എന്നു സാരം. യോഗ്യരായ ആളുകളെ അതിനായി പ്രത്യേകം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഹിജ്‌റ പോകുന്നതിനു മുമ്പ് മക്കയിൽ വെച്ച് അവതരിച്ച വചനങ്ങൾ അവിടെ വെച്ച് തന്നെ എഴുതിവെക്കാൻ തിരുനബി(സ്വ) നിർദേശിച്ചിരുന്നതായി ഇബ്‌നു അബ്ബാസ്(റ)വിൽ നിന്നു മുഹമ്മദ് ബ്‌നു ശിഹാബിസ്സുഹുരി(റ) സാക്ഷ്യപ്പെടുത്തുന്നു (അൽബിദായതു വന്നിഹായ-ഇബ്‌നു കസീർ). അബ്ദുല്ലാഹി ബ്‌നു സഅദി ബ്‌നി അബീസർഹ് ആയിരുന്നു മക്കയിൽ വെച്ച് എഴുതാൻ നിയോഗിക്കപ്പെട്ടിരുന്ന ആൾ (ഫത്ഹുൽബാരി-ഇമാം ഇബ്‌നു ഹജരിൽ അസ്ഖലാനി). ഖാലിദുബ്‌നു സഈദിബ്‌നിൽ ആസ്വ്(റ)വും ഇക്കാലത്ത് ഖുർആൻ പകർത്തിയെഴുതിയിരുന്ന ആളായിരുന്നു (ഇമാം സുയൂത്വി(റ)ന്റെ അദ്ദുർറുൽ മൻസൂർ കാണുക). പിൽക്കാലത്ത് ഹദീസുകൾ ഉല്ലേഖനം ചെയ്യാൻ അനുമതി നൽകപ്പെടുന്നതിനു മുമ്പ് ‘എന്നിൽ നിന്നു ഖുർആനല്ലാതെ മറ്റൊന്നും നിങ്ങൾ എഴുതി സൂക്ഷിക്കരുത്’ (സ്വഹീഹു മുസ്‌ലിം, കിതാബു സ്സുഹുദ്) എന്ന ഹദീസ് അറിയിക്കുന്നത് ഖുർആൻ എഴുതാൻ വ്യാപകമായി അനുവാദം നൽകിയിരുന്നു എന്നാണ്. ഹിജ്‌റക്ക് മുമ്പ് മദീനയിൽ നിന്നു വന്ന വ്യാപാരികളുമായി അഖബയിൽ വെച്ചുണ്ടാക്കിയ ഒന്നാം ഉടമ്പടിയിൽ വെച്ച് അൻസ്വാരീ സ്വഹാബിയായ റാഫിഉ ബ്‌നു മാലികുസ്സുറഖീ(റ)വിനു അന്നുവരെ അവതരിപ്പിക്കപ്പെട്ട എല്ലാ വചനങ്ങളും ഉല്ലേഖനം ചെയ്ത ഒരു കയ്യെഴുത്തുപ്രതി തിരുമേനി(സ്വ) തന്നെ നൽകിയിരുന്നു എന്നും അദ്ദേഹം മദീനയിലെത്തിയപ്പോൾ തന്റെ ഗോത്രക്കാരെയല്ലാവരെയും വിളിച്ചുചേർത്തു അത് അവർക്ക് പാരായണം ചെയ്തു കൊടുത്തിരുന്നുവെന്നും സുബൈറുബ്‌നു ബക്കാർ അഖ്ബാറുൽ മദീനയിൽ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് അബ്ദുൽ ഹയ്യുൽ കത്താനീ ഉദ്ധരിച്ചിട്ടുണ്ട് (നിളാമുൽ ഹുകൂമത്തിന്നബവിയ്യ: അൽമുസമ്മാ അത്തറാതീബുൽ ഇദാരിയ്യ, പേ. 44).

ഖുർആൻ എഴുതി സൂക്ഷിക്കുവാൻ നബി(സ്വ) ഏൽപ്പിച്ച സ്വഹാബിമാരെ കുറിച്ച് അനേകം ഹദീസുകളിൽ പരാമർശമുണ്ട്. എല്ലാ നിവേദനങ്ങളെയും ചേർത്തുവെച്ചാൽ അവരുടെ എണ്ണം അറുപത്തഞ്ചിലധികം വരും. ഓരോ തവണയും വഹ്‌യ് അവതരിക്കുമ്പോൾ യോഗ്യരായ ആരെയെങ്കിലും ഒരാളെ വിളിച്ച് ആ സൂക്തം എവിടെ എങ്ങനെ എഴുതണമെന്നു തിരുമേനി നിർദേശിക്കാറുണ്ടായിരുന്നു എന്നു തിർമിദി, നസാഈ, അബൂദാവൂദ്, ഹാകിം എന്നിവരെ ഉദ്ധരിച്ച് ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) എഴുതിയിട്ടുണ്ട്.

സ്വന്തമായി എഴുതാൻ കഴിയാതിരുന്നവർ തോൽച്ചുരുളുകളും തുണിക്കഷ്ണങ്ങളുമായി വന്നു എഴുത്ത് അറിയുന്നവരെക്കൊണ്ട് എഴുതിവാങ്ങിക്കുന്ന പതിവുണ്ടായിരുന്നെന്നു ഇമാം ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട് (സുനനുൽ കുബ്‌റ). സ്വഹീഹുൽ ബുഖാരിയിലെ കിതാബുൽ ജിഹാദിലെ 127ാമത് അധ്യായത്തിന്റെ തലവാചകം ബാബു കറാഹിയ്യതിസ്സഫർ ബിൽ മസ്വാഹിഫി ഇലാ അർളിൽ അദുവ്വി (ശത്രുക്കളുടെ നാട്ടിലൂടെ മുസ്വ്ഹഫുകൾ കൈവശം വെച്ച് യാത്ര ചെയ്യുന്നത് അഭീഷ്ടകരമല്ല എന്നു വിശദമാക്കുന്ന അധ്യായം) എന്നാണ്. റസൂൽ(സ്വ) അത് നിരോധിച്ചിരിക്കുന്നു എന്ന ഹദീസ് അബ്ദുല്ലാഹി ബ്‌നു ഉമർ(റ) നിവേദനം ചെയ്യുന്നു. മദീനയിൽ എമ്പാടും ഖുർആൻ ഹാഫിളുകൾ ഉണ്ടായിരുന്ന പോലെ വ്യാപകമായി ഖുർആനിന്റെ ലിഖിത ശേഖരങ്ങളും തിരുമേനി(സ്വ)യുടെ കാലത്ത് തന്നെ ഉപയോഗിച്ചിരുന്നുവെന്നു ഈ ഹദീസ് സുതരാം വ്യക്തമാക്കുന്നു. ഇപ്രകാരം സമ്പൂർണമായ ഖുർആൻ ക്രോഡീകരണം തിരുമേനിയുടെ കാലത്ത് തന്നെ നിർവഹിക്കപ്പെട്ടിട്ടുണ്ട്.

അനസ്(റ) ഉദ്ധരിക്കുന്നു: ‘പ്രവാചകരുടെ കാലത്ത് അൻസാറുകളിൽപെട്ട നാലുപേർ ഖുർആൻ ക്രോഡീകരിക്കുകയുണ്ടായി. ഉബയ്യ്ബ്‌നു കഅ്ബ്, മുആദുബ്‌നു ജബൽ, സൈദുബ്‌നു സാബിത്, അബൂസൈദ് എന്നിവരായിരുന്നു അവർ’ (ബുഖാരി).

ഇവർക്കു പുറമെ അബൂബക്കർ, ഉമർ, ഉസ്മാൻ, അലിയ്യ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അംറിബ്‌നിൽ ആസ്വ്, സാലിം മൗലാ ഹുദൈഫ, ഖൈസുബ്‌നു സകൻ (റ.ഹും) എന്നിവരും തിരുനബി(സ്വ)യുടെ കാലത്തുതന്നെ ഖുർആൻ ലിഖിത രൂപത്തിൽ സൂക്ഷിച്ചിരുന്നവരിൽ പ്രധാനികളാണ്. നാൽപത്തിമൂന്നു പേർ തിരുനബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരായി സേവനം ചെയ്തിട്ടുണ്ട്. ‘കുത്താബുൽ വഹ്‌യ്’ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ‘നബിയുടെ എഴുത്തുകാരൻ’ എന്നു പറയപ്പെട്ടാൽ അതുകൊണ്ട് ഉദ്ദേശ്യം സൈദ്(റ)വാണ് (ഫത്ഹുൽബാരി 8/639).

ഓരോ അധ്യായവും അവതരിക്കുമ്പോൾ എഴുത്തുകാരിൽ ആരെയെങ്കിലുമൊരാളെ വിളിച്ച് നിലവിലെ ഏതെങ്കിലും അധ്യായത്തിന്റെ മുമ്പിലോ പിന്നിലോ ആയി പ്രസ്തുത പാഠത്തിന്റെ നിർണിത സ്ഥാനത്ത് എഴുതിച്ചേർക്കാൻ നിർദേശിക്കുക തിരുനബി(സ്വ)യുടെ പതിവായിരുന്നു. സ്വതന്ത്ര അധ്യായമല്ലാത്ത ഏതെങ്കിലും സൂക്തങ്ങളോ സൂക്തഖണ്ഡങ്ങളോ അവതരിക്കുമ്പോൾ ഏത് അധ്യായത്തിൽ എവിടെ ചേർക്കണമെന്ന് തിരുനബി(സ്വ) പ്രത്യേകം പറഞ്ഞുകൊടുക്കും.

ഇക്കാര്യം തിരുനബിയുടെ വഹ്‌യ് എഴുത്തുകാരൻ എന്നു വിശ്രുതനായ സൈദ്(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്തമായ ഇന്നല്ലാഹ യഅ്മുറു ബിൽ അദ്‌ലി വൽ ഇഹ്‌സാനി… എന്നു തുടങ്ങുന്ന വചനം അവതരിച്ചപ്പോൾ പതിനാറാം അധ്യായം അന്നഹ്‌ലിലെ തൊണ്ണൂറാം വചനമായി ചേർക്കാൻ എന്റെയടുക്കൽ ജിബ്‌രീൽ(അ) വന്ന് അറിയിക്കുന്നു എന്ന ഹദീസ് സ്വഹാബിയായ ഉസ്മാനു ബ്‌നു അബിൽ ആസ്വ്(റ)വിൽ നിന്നു ഇമാം അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചിട്ടുണ്ട് (ഹ. ന. 17918). ഖുർആനിലെ സൂക്തങ്ങളുടെ ക്രമം പോലും ഇലാഹികമായ ക്രമീകരണത്തിന്റെ ഭാഗമാണെന്നു സാരം. ഈത്തപ്പനത്തണ്ടുകളിലും തോൽപ്പാളികളിലും വീതിയുള്ള എല്ലിൻ കഷ്ണങ്ങളിലും ശിലാഫലകങ്ങളിലുമാണ് ഇപ്രകാരം ഖുർആൻ മുദ്രണം ചെയ്യപ്പെട്ടിരുന്നത്.

എന്തിനായിരുന്നു എഴുതിയെടുത്തത്, ഹൃദയദർപ്പണം മതിയായിരുന്നില്ലേ? പ്രസക്തമായൊരു ചോദ്യമാണിത്. ഖുർആനിന്റെ മുദ്രണരീതിയിൽ ചില സവിശേഷതകളുണ്ട്. പലപ്പോഴും പാരായണം ചെയ്യുന്നതിൽ നിന്നുമാത്രം അവ ഗ്രഹിച്ചുകൊള്ളണമെന്നില്ല. ഉദാഹരണത്തിന്, ഖുർആനിന്റെ ആദ്യപദമായ ബിസ്മിയും മൂന്നാം പദമായ റഹ്‌മാനും എഴുതുമ്പോൾ സാധാരണ രീതിയനുസരിച്ച് ഒരു അലിഫ് കുറവുണ്ട്. വേറെ പത്തൊമ്പത് സ്ഥലങ്ങളിൽ അലിഫ് ചേർത്താണ് ‘ബിസ്മി’ പ്രയോഗം ഖുർആൻ നടത്തിയിട്ടുള്ളത്. അതുപോലെ, സൂറതുന്നംലിലെ 21-ാം വചനത്തിൽ ‘ലഅദ്ബഹന്നഹു’ എന്നത് ഉച്ചാരണത്തിലില്ലാത്ത ഒരു അധിക അലിഫ് ചേർത്താണ് എഴുതിയിട്ടുള്ളത്. ‘ഞാൻ അതിനെ അറുക്കുക തന്നെ ചെയ്യും’ എന്നർത്ഥം. അധികാടയാളമായ അലിഫ് ഉച്ചരിച്ചാൽ ഞാൻ അതിനെ അറുക്കുകയില്ല എന്ന വിപരീതാർത്ഥമാണ് ലഭിക്കുക. സൂറതുൽ ഖലമിലെ ആറാം വാക്യത്തിൽ ‘ബി അയ്യികും’ എന്ന് എഴുതേണ്ടതിനു പകരം ‘ബി അയ്യീകും’ എന്ന് ‘യാഅ്’ അധികമായി എഴുതിക്കാണാം; അയ്യീകും എന്ന ഒരു പദംതന്നെ അറബിയിലില്ല. തഥൈവ ‘ബസ്ത്വത്’ എന്ന് അൽബഖറ 247ൽ ഉപയോഗിച്ച ഖുർആൻ, അതേപദം സൂറതുൽ അഅ്‌റാഫിൽ ‘ബസ്വ്ത്വത്’ എന്ന് ‘സ്വാദ്’ ഉപയോഗിച്ച് എഴുതിയിരിക്കുന്നു.

നമ്മുടെ പഠനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വസ്തുത ഇങ്ങനെ അക്ഷരം മാറ്റിയെഴുതാനുണ്ടായ കാരണം ചൂണ്ടിക്കാട്ടുന്നു. ഈ വാക്യം അവതരിച്ചപ്പോൾ അതെഴുതിവെക്കാൻ നിർദേശിച്ചുകൊണ്ട് സൈദ്(റ)വിനോട് തിരുനബി(സ്വ) പറഞ്ഞു: ‘അവിടെ ബസ്വ്ത്വത് എന്ന് സ്വാദ് ഉപയോഗിച്ച് എഴുതാൻ ജിബ്‌രീൽ അറിയിക്കുന്നു’. അങ്ങനെ സീനിനു പകരം സ്വാദ് എഴുതുകയും അക്ഷരവ്യതിയാനം കാണിക്കാൻ അതിനു മുകളിൽ സീൻ കുറിച്ചിടുകയും ചെയ്തു. ഖുർആനിന്റെ എല്ലാ പതിപ്പുകളിലും ഇപ്പോഴും ഈ രീതി തന്നെയാണ് തുടരുന്നത്. ഖുർആനിന്റെ മുദ്രണത്തിനും ചില പ്രത്യേകതകളും സവിശേഷതകളുമുണ്ടെന്നും അതു ജിബ്‌രീൽ(അ) മുഖേന നിർദേശിക്കപ്പെട്ടതിന്റെ പ്രത്യക്ഷര പാലനമാണെന്നും ഗ്രഹിക്കാൻ ഈ സംഭവം തന്നെ ധാരാളമായിരിക്കും.

ഇങ്ങനെ ചില അക്ഷര മാറ്റങ്ങൾ ഖുർആനിന്റെ കൈയെഴുത്തിൽ വരുകയും ഇതഃപര്യന്തം തെല്ലും മാറ്റമില്ലാതെ നിലനിർത്തപ്പെടുകയും ചെയ്തത് മൂല കൈയെഴുത്തുപ്രതിയുടെ ആധികാരികതയും സാർവികാംഗീകാരത്തെയും ദിവ്യസ്രോതസ്സിനെയുമാണ് ജ്വലിപ്പിച്ചു കാണിക്കുന്നത്. ഖുർആൻ അതിന്റെ എല്ലാവിധ സവിശേഷതകളോടും കൂടി തിരുനബി(സ്വ)യുടെ നിർദേശപ്രകാരം അവിടത്തെ ജീവിതകാലത്തു തന്നെ സമ്പൂർണമായും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സംക്ഷിപ്തം.

വിവിധ സന്ദർഭങ്ങളിലായി അവതീർണമായ ഖുർആൻ സൂക്തങ്ങൾ അവയുടെ അവതരണ ക്രമത്തിലല്ല മുസ്ഹഫിൽ അധ്യായങ്ങളായി സമാഹരിച്ചിട്ടുള്ളത്. അവസാനത്തെ സൂക്തവും അവതരിച്ചുകഴിഞ്ഞ ശേഷമേ അന്തിമമായി ഖുർആൻ ക്രോഡീകരണം സാധ്യമാവുമായിരുന്നുള്ളൂവല്ലോ. എന്നുവെച്ചാൽ, അവസാനത്തെ സൂക്തവും അവതരിക്കുംവരെയും ഖുർആനിൽ അധ്യായങ്ങൾ വേർതിരിക്കപ്പെട്ടിരുന്നില്ല എന്ന് ഇതിന് അർത്ഥമില്ല. വ്യത്യസ്ത നിസ്‌കാരങ്ങളിലും വിവിധ സന്ദർഭങ്ങളിലും പാരായണം ചെയ്യേണ്ട സൂറതുകൾ നബി(സ്വ) തന്നെ നിർദേശിച്ചതായി പല ഹദീസുകളിലും കാണാം. അനേകം സൂറതുകളുടെ സവിശേഷതകൾ അവിടുന്ന് തന്നെ വിവരിച്ചിട്ടുണ്ട്.

‘രാത്രിയിൽ സൂറതുൽ ബഖറയുടെ അവസാനത്തിലുള്ള രണ്ടു വചനങ്ങൾ പാരായണം ചെയ്യുന്നവർക്ക് അത് മതിയാകുന്നതാണ്’ എന്ന അബൂമസ്ഊദിൽ ബദ് രിയുടെ ഹദീസും (സ്വഹീഹുൽ ബുഖാരി, ഫളാഇലുൽ ഖുർആൻ) ‘താങ്കൾക്കു സൂറതുന്നിസാഇലെ അവസാന വചനങ്ങൾ മതി’ എന്ന് ഉമർ(റ)വിനോട് അരുളിയതും (സ്വഹീഹു മുസ്‌ലിം, കിതാബുൽ ഫറാഇദ്) ‘എന്റെ അമ്മായിയായ മൈമൂന ബീവിയുടെ വീട്ടിൽ താമസിക്കുന്ന രാത്രികളിൽ തിരുമേനി(സ്വ) ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ആലുഇംറാനിലെ അവസാന പത്തു വചനങ്ങൾ പാരായണം ചെയ്യുന്നത് ഞാൻ കേൾക്കാറുണ്ട്’ എന്ന ഇബ്‌നു അബ്ബാസ്(റ)വിന്റെ അനുഭവ വിവരണവും (സ്വഹീഹുൽ ബുഖാരി, കിതാബുൽ വുളൂഅ്) അറിയിക്കുന്നത് ഇന്നത്തെ അതേ ക്രമത്തിൽ ഖുർആനിലെ ആയത്തുകളും സൂറതുകളും സ്വഹാബികൾക്ക് സുപരിചിതമായിരുന്നു എന്നാണ്. ‘അല്ലാഹു സത്യം, തിരുഅധരത്തിൽ നിന്നു നേരിട്ട് എഴുപതിൽ പരം അധ്യായങ്ങൾ ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട്; അല്ലാഹുവാണ, തിരുമേനിയുടെ സ്വഹാബി വൃന്ദത്തിൽ അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥം ഏറ്റവും അറിയാവുന്നവൻ ഞാനാണെന്നും എന്നാൽ അവരിൽ ഏറ്റവും മഹത്ത്വമുള്ളവൻ ഞാനല്ലായെന്നും അവർക്കൊക്കെ അറിയാവുന്നതാണ്’ (അതേ ഗ്രന്ഥം, കിതാബു ഫളാഇലിൽ ഖുർആൻ) എന്ന് അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ) പറയുകയുണ്ടായി. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ, അവനല്ലാതെ യാതൊരു ആരാധ്യനുമില്ലല്ലോ, അല്ലാഹുവിന്റെ കിതാബിൽ അവതരിപ്പിക്കപ്പെട്ട ഒരു അധ്യായവും എവിടെയാണ് അവതരിപ്പിക്കപ്പെട്ടത് എന്ന് എനിക്ക് അറിയാത്തതില്ല. അല്ലാഹുവിന്റെ കിതാബിൽ അവതരിപ്പിക്കപ്പെട്ട ഒരു സൂക്തവും ഏതു അധ്യായത്തിലാണ് അവതരിപ്പിക്കപ്പെട്ടത് എന്നും എനിക്ക് അറിയാത്തതില്ല. അല്ലാഹുവിന്റെ കിതാബിൽ എന്നേക്കാൾ അറിവുള്ള ഒരാളെങ്കിലും ഒട്ടകം (വാഹനം) ചെന്നെത്തുന്നയിടത്ത് എവിടെയെങ്കിലുമുണ്ടെന്നു ഞാനറിഞ്ഞാൽ തീർച്ചയായും ഞാൻ അയാളുടെ അടുത്തു പോവുക തന്നെ ചെയ്യും’. സ്വഹാബികൾ ഉത്സാഹപൂർവം സൂറതുകളുടെയും ആയത്തുകളുടെയും ക്രമവും പൂർണരൂപവും ഹൃദിസ്ഥമാക്കിയിരുന്നത് എന്നു മനസ്സിലാക്കാം.

ഇതിൽ നിന്നെല്ലാം അധ്യായങ്ങളുടെ ക്രമീകരണവും തിരുജീവിതകാലത്തു തന്നെ ഉണ്ടായിട്ടുണ്ടെന്നു മനസ്സിലാക്കാമെന്നു പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ആ ക്രമത്തിലാണ് അവിടന്ന് നിസ്‌കാരങ്ങളിൽ ഓതിക്കാണിച്ചത്. ശബ്ദമാധുരിയുള്ള പല സ്വഹാബികളോടും എല്ലാവർക്കും കേൾക്കാവുന്ന വിധത്തിൽ ഉറക്കെ ഓതാനാവശ്യപ്പെട്ട സംഭവങ്ങൾ നിരവധിയുണ്ട്. അവയെല്ലാം ഇന്നു നാം പാലിക്കുന്ന അതേ ക്രമത്തിലായിരുന്നു. മാത്രമല്ല, ‘ഓരോ വർഷവും ജിബ്‌രീൽ(അ) ഒരു തവണ വന്ന് തിരുപ്രവാചകരുടെ ഖുർആൻ മന:പാഠം പരിശോധിക്കാറുണ്ടായിരുന്നു. തിരുവഫാതുണ്ടായ വർഷത്തിൽ രണ്ടുതവണ പരിശോധിക്കുകയുണ്ടായി. എല്ലാ വർഷവും പത്തുദിവസം തിരുനബി(സ്വ) ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. വഫാതുണ്ടായ വർഷത്തിൽ ഇരുപത് ദിവസം അവിടന്ന് ഇഅ്തികാഫിരിക്കുകയുണ്ടായി (ഫത്ഹുൽബാരി 8/639).

ചുരുക്കത്തിൽ, തിരുനബി(സ്വ)യുടെ ജീവിതകാലത്തുതന്നെ വിശുദ്ധ ഖുർആൻ ഇന്നുള്ള ക്രമത്തിലും രൂപത്തിലും ഹൃദയങ്ങളിൽ സമാഹരിക്കപ്പെടുകയും അതിന്റെ മുഴുവൻ ഭാഗത്തിന്റെയും ലിഖിതരൂപങ്ങൾ -ഗ്രന്ഥരൂപത്തിലല്ലാതെ- സൂക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവിടന്ന് വഫാതാകുമ്പോൾ അനേകായിരങ്ങൾ ഖുർആൻ ഹാഫിളുകളായി ഉണ്ടായിരുന്നു.

‘തീർച്ചയായും ഖുർആനിന്റെ ക്രോഡീകരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അപ്പോളിനി, നാം ഓതിത്തന്നാൽ ആ ഓത്ത് പിന്തുടരുക; പിന്നീട്, അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു’ (അൽഖിയാമ: 1719). ‘നാം അങ്ങേയ്ക്ക് ഈ ഉദ്‌ബോധനം ഇറക്കിത്തന്നിരിക്കുന്നത് ജനങ്ങൾക്ക് അവരിലേക്ക് അവതീർണമായതിനെ അങ്ങ് വിവരിച്ചു നൽകേണ്ടതിനും അവർ അതേ കുറിച്ച് പര്യാലോചിച്ചു കൊണ്ടേയിരിക്കുന്നതിനും ആകുന്നു’ (അന്നഹ്ൽ 44).

(തുടരും)

[ സുന്നീ വോയിസ് ,മാർച്ച് 1 - 2021]

http://sunnivoice.net/നബി(സ്വ)-തന്നെ/

Monday, 8 March 2021

പ്രവാസിയുടെ ഭാര്യ !

 പ്രവാസിയുടെ ഭാര്യ 🌹


ഖഫീലിന്റെ കയ്യും കാലുംപിടിച്ചാണ് ഒരു മാസത്തെ ലീവ് കമ്പനിയിൽ നിന്നും കിട്ടിയത് തന്നെ ...

കഴിഞ്ഞ ലീവിന് അവൾ പനിച്ചു കിടക്കുമ്പോഴാ എന്റെ റി എന്ട്രി ഡേറ്റ് കഴിഞ്ഞത്.. ഫിനാൻഷ്യൽ ഇയർ ആണത്രെ,,അതുകൊണ്ട് നേരെ വീണ്ടും പ്രവാസലോകം മാടി വിളിച്ചു .!! അന്നവൾ കണ്ണ് നിറച്ചത് എനിക്കിപ്പഴും ഓർമ്മയുണ്ട് 

ഇപ്പൊ വർഷം ഒന്ന് കഴിഞ്ഞു ...


അങ്ങനെ കാത്ത് കാത്ത് ലഭിച്ച അവധി ദിനം അവൻ വീട്ടിലേക്ക് യാത്രയായി.. കരിപൂർ എയർ പോർട്ടിൽ നിന്നും 

ചെക്ക് ഇന് കഴിഞ്ഞങ്ങ് ഇറങ്ങുമ്പോ ഖൽബങ്ങട് പിടിക്കാൻ തുടങ്ങി... മൂത്താപ്പയും രാഹിന്കയും ഒന്ന് രണ്ടു നന്പന്സും വിളിക്കാൻ വന്നു ..

വീടെത്തി ,

ഉമ്മറത്ത് ഉപ്പയെയും കാത്ത് തന്റെ മക്കൾ നിൽപ്പുണ്ട് , വാരിയെടുത്ത് ആ കുഞ്ഞു കവിളുകളിൽ മുത്തം നല്കി തോളിൽ ഏറ്റി ...

നടു മുറിയിലെ കസേരയിൽ ഇരിക്കുന്ന പൊന്നുമ്മയെ കെട്ടിപിടിച്ചു സ്നേഹം പങ്കു വെച്ചു.. അളിയന്മാർ നോക്കി നില്കെ പെങ്ങന്മാർ പെട്ടിയുടെ ചുറ്റും കൂടി 

"പക്ഷെ ,എവിടെ ഞാൻ തിരയുന്ന കണ്ണുകൾ ...???"

അടുക്കളയിൽ നിന്നും തനിക്കേറെ ഇഷ്ടമുള്ള "അരി പത്തിരിയുടെയും തേങ്ങ അരച്ചു  വറ്റിച്ച കോഴി കറിയുടെയും" മണം വരുന്നു ...!

"തന്നെ വരവേൽക്കാൻ എല്ലാവരും ഉമ്മറത്തും നടുമുറികളിലും ഉണ്ടല്ലോ ,പിന്നെ എവിടുന്നാ ഈ മണം..?"

എന്റെ മനസ്സ് മന്ത്രിച്ചു ..

അടുക്കളയുളുടെ വാതിൽ അടച്ചിട്ടിട്ടുണ്ട് ...ആരോ അടച്ചിട്ടതാണ് ...

തുറന്നു നോക്കിയപ്പോൾ അതാ ആ ഉയരുന്ന പുകകൊണ്ട് കലങ്ങിയ  കണ്ണുകൾ തിരുമ്മി ആ അടുപ്പ് കല്ലിന്റെ തിണ്ണയുടെ മുകളിൽ പത്തിരി മറിച്ചിടാൻ കൈലുമായി ഇരിക്കുന്നു ...

"തന്റെ ബീവി..." 

തന്റെ മാരന്റെ മനസ്സും വയറും നിറയ്ക്കുവാനുള്ള തയ്യാറെടുപ്പിലാണ് ...

അവളറിഞ്ഞിട്ടില്ല താൻ വന്നത് ...

പതിയെ അരികിലെത്തി അവളുടെ കൈകളിൽ സ്പർശിച്ചപ്പോൾ അവളൊന്നു ഞെട്ടി ...കാരണം 

തന്റെ മാരനിങ്ങോന്നു വന്നെങ്കിൽ എന്ന സ്വപ്ന ലോകത്തായിരുന്നിരിക്കണം..


"ഇതെന്ത് കോലമാടി ,നീ ഇവിടെ എന്തെടുക്കാ ,ഞാൻ വരുമ്പോൾ നീയല്ലേ ഉമ്മറത്ത് ഉണ്ടാകേണ്ടത് ?"

"അൽഹംദു ലില്ലഹ് ഇക്ക എപ്പഴാ എത്യെ , ഇങ്ങള് വല്ലതും കഴിച്ചീനോ ,എന്താപ്പോ ഇങ്ങൾക്ക് ഞാൻ തരാ ."

അവൾ വെപ്രാളത്തോടെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു ,,

"നീ എന്താ പെണ്ണെ ഈ കാണിക്കുന്നേ അതവിടെ വെച്ചിട്ട് വന്നെ അപ്പ്രത്തെക്ക് .."

"സന്തോഷം കൊണ്ടാ ഇക്ക ,ഇത്രനാൾ ഈ ശബ്ദം മാത്രല്ലേ കേട്ടുള്ളൂ ,ഇന്ന് വരുംന്ന് അറിഞ്ഞപ്പോ നെഞ്ചിലൊരു ആദി ഇങ്ങളൊന്നു വേഗം വന്നെങ്കിൽ എന്ന് .."

അവൾ തല താഴ്ത്തി സങ്കടത്തോടെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു 


കുളിച്ചൊരുങ്ങി വരവേൽക്കാൻ കാത്തിരിക്കുന്ന "ഇണകളിൽ " നിന്നും വെത്യസ്തയായി അവളെ ആ കരി പുരണ്ട മാക്സിയിട്ട രൂപത്തിൽ കണ്ടപ്പോൾ അറിയാതെ എന്റെ  കണ്ണുകളും  നിറഞ്ഞു.. ഒന്ന് മാറോട് ചേർത്തവളുടെ  നെറ്റിയിൽ  അമർത്തി ചുമ്പിച്ചു..അവളെന്റെ നെഞ്ചോട് ഒട്ടിമുഖം മറച്ചു ...!!

******************************************

ആയിരത്തിൽ ഒരു പ്രവാസിയുടെ ഭാര്യ കാമുകന്റെ കൂടെ  പോയാൽ കൊട്ടി ആഘോഷിന്നവർ അറിയുന്നില്ല ബാക്കിയുള്ള ബഹു ഭൂരിഭാഗം പ്രവാസികളുടെ ഭാര്യമാരും സഹന ശക്തിയോടെയും പ്രതീക്ഷയോടെയും തന്റെ പ്രിയതമനെ കാത്തിരിക്കുന്നവൾ ആണെന്ന് ,,

അല്ല ജീവിക്കുന്നവർ ആണെന്ന് ..

കാത്തിരിപ്പിന്റെ സുഖം അറിയുന്നത് അതിന്റെ അവസാന നാളുകളിൽ ആണ് ..വരവേൽപ്പിന്റെ നാളുകളിൽ..


നമ്മുടെ സഹോദരിമാർക്ക് അള്ളാഹു ഹിദായത്തു കൊടുക്കട്ടെ... റബ് അനുഗ്രഹിക്കട്ടെ ആമീൻ

റാവുത്തർമാർ

 കേരളത്തിലെ പ്രബല മുസ്ലിം ജനവിഭാഗമായ റാവുത്തർമാരുടെ ചരിത്രം...🌹🌹🌹


കേരളത്തിലെ പ്രബല മുസ്ലിം ജന വിഭാഗമാണ് റാവുത്തർമാർ. തമിഴ്‌നാട്ടിലും ശക്തരാണ് ഇവർ. യൂറോപ്പിലെ തുർക്കിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കുടിയേറിയ വ്യാപാരി സമൂഹമാണ് റാവുത്തർമാർ. പിന്നീട് അവർ കേരളത്തിലെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് വ്യാപിച്ചു. Genetics ഇൽ ഇവർക്ക് റോമൻ Ancestry വരുന്നത് ഈ വാദം ശരിവെക്കുന്നു. ശരീര പ്രകൃതിയിലും കുറേ സമാനതകൾ ഉണ്ട്, വലീയ വൃത്താകൃതിയിൽ ഉള്ള മുഖം, പകുതി ചുരുണ്ട മുടി, സാമാന്യം ഉയരമുള്ളവർ, വലീയമൂക്ക് ഇതൊക്കെ ഇവരുടെ Phenotypeകൾ ആണ്.


മുസ്ലീം ആധിപത്യമുണ്ടായിരുന്ന കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും അശ്വസൈന്യ വിഭാഗമായിരുന്നു റാവുത്തർമാർ. ഈ വംശത്തിൽ തുർക്ക്-തെന്നിന്ത്യൻ സങ്കര പാരമ്പര്യം ഉള്ളതായി സൂചനകൾ ഉണ്ട്. തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ ഹനഫി മദ്ഹബ് പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ്‌ ആണ്. ഇവരുടെ ഉത്പത്തിയെക്കുറിച്ച് ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കപ്പൽ കയറിപ്പോയ ഇവരിലെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന അവർ ഇന്ന് അവിടങ്ങളിൽ പ്രബലവിഭാഗമാണ്‌.


കേരളത്തിലെ പ്രമുഖയായിരുന്ന മുൻ ഗവർണറും, ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രിം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബിവി റാവുത്തർ കുടുംബമായിരുന്നു. അത് പോലെ തന്നെ സിനിമ സംവിധായകൻ ഫാസിൽ, മകൻ ഫഹദ് ഫാസിൽ, ആസിഫ് അലി, സംവിധായകൻ സിദ്ധിഖ്, കോട്ടയം നസീർ, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പർ ആയിരുന്ന ഹസ്സൻ റാവുത്തർ, മുൻ എറണാകുളം ഡി സി സി കോൺഗ്രസ്‌ പ്രസിഡന്റ് എം എസ് റാവുത്തർ, മുൻ കാഞ്ഞിരപ്പള്ളി സിപിഎം എം എൽ എ സഖാവ് മുസ്തഫ കമാൽ റാവുത്തർ, ബൈജു കൊട്ടാരക്കര, അന്തരിച്ച സംവിധായകൻ ഹക്കിം റാവുത്തർ തുടങ്ങിയ പലരും പ്രശസ്‌ത റാവുതർമാർ ആയിരുന്നു. പ്രശസ്ത മന്ത്രവാദിയും 17ആം നൂറ്റാണ്ടിൽ തേവലശ്ശേരി നമ്പിയുടെ പ്രതിയോഗിയും ആയിരുന്ന മാന്ത്രികനായ രാവുത്തരേപറ്റി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.


കേരള ചരിത്ര ഗവേഷണ കൌൺസിൽ 'റാവുത്തർമാരുടെ മുന്നൂറു വർഷം' എന്ന ഒരു ചരിത്രപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ തെക്കൻ ജില്ലകളിൽ റാവുത്തർമാർ ധാരാളമായുണ്ട്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം,ഇടുക്കി തുടങ്ങിയ പട്ടണങ്ങളിൽ ഇവരെ കൂടുതലായി കണ്ടു വരുന്നു.


റാവുത്തർമാർ പിതാവിനെ അത്ത എന്ന് സംബോധന ചെയ്യുന്നു, ഇതു ഒരു തുർക്കിഷ് വാക്ക് ആകുന്നു. റാവുത്താർമാർക്കിടയിലെ പഴയ പരമ്പരയിൽ ഉള്ള സ്ത്രീകളുടെ ചട്ടയും മുണ്ടും വേഷവിധാനം തുർക്കിഷ് രീതികളെ അനുസ്മരിപ്പിക്കുന്നുയാണ്. റാവുത്തർമാരുടെ കേരളത്തിലേക്കുള്ള സഞ്ചാര പാതകളിൽ ആയി റാവുത്തർമാരുടെ കുടിയേറ്റം ഇന്ന് പടർന്നു  കിടക്കുന്നു. കണ്ണൂർ ജില്ലയിലെ അടക്കാത്തോട്, കൊട്ടിയൂർ കണിച്ചാർ, വിളക്കോട്, ചെംബന്തൊട്ടി, ആലക്കോട്, ചെറുപുഴ തുടങ്ങിയ പ്രദേശങ്ങളിലുമായി റാവുത്തർ വംശം ചിതറിക്കിടക്കുന്നുണ്ട്.

മാതാവിനെ 'അമ്മ' എന്നും പിതാവിനെ 'അത്ത' എന്നുമാണു ഇവർ വിളിക്കുന്നത്. അത്ത എന്നത് തുർക്കി ഭാഷയാണു. തുർക്കിയിലും പിതാവിനെ അത്ത എന്നു തന്നെയാണു വിളിക്കുന്നത്.


"റാവുത്തർമാരുടെ മുന്നൂറു വർഷം" എന്ന ബൂസ്തകത്തിൽ പ്രതിപാദിക്കുന്ന ഒരു ചരിത്രമുണ്ട്, അലാവുദ്ദീൻ ഖില്ജി ദക്ഷിണഇന്ത്യ പിടിച്ചടക്കി ഭരിക്കുമ്പോൾ മധുര കേന്ദ്രികരിച്ച് അദ്ദേഹത്തിന്റെ ഗവർണരുടെ കീഴിൽ തുർകിയിൽ നിന്നും വന്ന പടയാളികൾ ഉണ്ടായിരുന്നു. കാലക്രമേണ ഖില്ജിയുടെ ഭരണംമാറി ഹിന്ദു രാജാക്കന്മാർ ഭരണം പിടിചെടുക്കയും ഈ തുർക്കി പടയാളികൾ അവിടുത്തെ നാട്ടുരാജാക്കന്മാരുടെ സൈന്യത്തിൽ പങ്കാളികൾ ആകുകയും ചെയ്തു. തിരുവതന്കൂർ രാജ്യവും കായംകുളം രാജാവും ഇവരുടെ സേവനങ്ങള സ്വീകരിച്ചിട്ടുണ്ട് എന്നതിന് നിരവധി തെളിവുകളുണ്ട്. തുർകിയിൽ നിന്നും ഇങ്ങനെ വന്ന പടയാളികൾ തമ്മിൽ  സംസ്കാരവുമായി ഇണങ്ങി ചേരുകയും  രാജാവിന്റെ അനുമതിയോടു കൂടി സമൂഹത്തിലെ തന്നെ സ്ത്രീകളെ വിവാഹം  കഴിക്കുകയും അവരുടെ കുടുംബം രാജാവിനോട് കൂറ് ഉള്ളവരുമായി തീർന്നു. കാലക്രമേണ യുദ്ധങ്ങൾ കുറഞ്ഞു വരികയും ഇവര കുടുംബം പോറ്റാൻ മറ്റു വഴികള ആര്രയുകയും ചെയ്തു. അകാലത്ത്  യൂറോപ്പുമായി, അറേബ്യയുമായി നല്ല വ്യാപാര ബന്ധം പുലർതിയിരുന്ന ദക്ഷിണേന്ത്യയിലെ പട്ടണങ്ങളായ, തെങ്കാശി, തിരുനെൽവേലി, മധുര, നാഗർകോവിൽ, പാലക്കാട്, കൊല്ലം, കായംകുളം, തിരുവനംതപുരം, പന്തളം, പുനലൂർ, കോട്ടയം ഇവിടങ്ങളിലൊക്കെ ചരക്ക് കൊണ്ട് നടന്നു വിലക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇവരുടെ തൊഴിലായി മാറി. ഏലം, ഇഞ്ചി, പുഞ്ച, കുരുമുളക്, കശുവണ്ടി, ഉണക്ക മീൻ തുടങ്ങിയവയുടെ മൊത്തവ്യാപാരം ഇന്നു കാണുന്ന റാവുത്തർമാരുടെ മുൻഗാമികൾ സർവ്വസാധാരണമായി നടത്തിയിരുന്നതാണ്.


തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഉള്ള ചരക്കു പാതകളിലൂടെ ഇവർ ചരക്കുകൾ എത്തിക്കുകയും അതുവഴി സമ്പന്നരായി കേരളത്തില തന്നെ ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്തു. തമിഴ്നാടുമായുള്ള ബന്ധം തുടരുമ്പോഴും പുതിയ തലമുറ മലയാളം മാതൃഭാഷയായി സ്വീകരിക്കുകയും കച്ചവടത്തിൽ നിന്നും ക്രമേണ പിന്മാറുകയും ചെയ്തു. ഇവരുടെ പുതിയ തലമുറ ഇന്ന് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലി നോക്കുന്നു. വിദ്യാഭാസ യോഗ്യത ഉള്ളവർ നാട്ടിൽ സർക്കാർ സർവ്വീസിലും ജോലി നോക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സഞ്ചാര പാതകളിൽ ആയി ഇവരുടെ കുടിയേറ്റം ഇന്ന് പടർന്നു കിടക്കുന്നു. വയനാട്ടിൽ പലഭാഗങ്ങളിലും റാവുത്തർ ഉണ്ട് പ്രധാനമായും ചെലത്തിച്ചാൽ, കാര്യമ്പാടി, വാഴവറ്റ, ഇരുളം, കൽപ്പറ്റ, മുട്ടിൽ, പരിയാരം, കമ്പളക്കാട് തുടങ്ങി പല ഇടങ്ങളിലുമുണ്ട്...

Saturday, 6 March 2021

വഹാബികൾ നരക സംവരണത്തിനായി മുറവിളി കൂട്ടുമ്പോൾ ...❗

 *വഹാബികൾ നരക സംവരണത്തിനായി മുറവിളി കൂട്ടുമ്പോൾ ...❗*

👇👇👇👁️👁️👁️

✍️  1920 ൽ വഹാബികൾ പുത്തൻ തൗഹീദുമായി ലോഞ്ച് ചെയ്തു. ബാക്കിയുള്ള മുസ്ലിംകൾ മുഴുവനും ദേ കിടക്കുന്നു , നരകത്തിൽ... 1940 ൽ ജമാഅത്തെ ഇസ്ലാമി വന്നു... വഹാബിയും ബാക്കിയുള്ള മുസ്ലിംകളും വീണ്ടും നരകത്തിൽ... ശേഷം ചേകന്നൂർ വന്നു... വഹാബിയും ജമാഅത്തും ബാക്കിയുള്ള മുസ്ലിംകളും അടപടലം നരകത്തിൽ... ചക്കിന് വച്ചത് കൊക്കിനു കൊണ്ട സുഖത്തിൽ പാവം വഹാബികൾ...  

             മുസ്ലിംകളെ നരകത്തിലാക്കാൻ പഠിപ്പിച്ചതാരാണ്...?. സംശയമെന്ത്-സാക്ഷാൽ വഹാബികൾ... ജമാഅത്തെ ഇസ്ലാമി മുഖേനയും ചേകന്നൂർ മുഖേനയും പല വട്ടം മുശ്രിക്കായെങ്കിലും  ആപ്പീസിലെ പ്ളാനനുസരിച്ച് സ്വയം നിർമിച്ച സ്വർഗത്തിൽ നീന്തിത്തുടിച്ചിരുന്ന വഹാബികൾ വർഷം കുറേ കഴിഞ്ഞപ്പോൾ പരസ്പരം നരകത്തിലാക്കി... ആ പിടിവലിക്കിടയിൽ തൗഹീദ് എട്ടോളം കോലത്തിൽ കീറിക്കുത്തിയപ്പോൾ പൂർവ്വ കാല വഹാബികളുൾപ്പെടെ കൂട്ടത്തോടെ നരകത്തിലേക്ക്... ചില മൗലവിമാർ സ്ത്രീകളുടെ അടിപ്പാവാടച്ചീട്ട് വീശി  രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നിമിഷ നേരം കൊണ്ട് നൂലേന്ന് പിടി വിട്ട് നരകത്തിലേക്ക്...മൗലവിമാരെല്ലാം ചേർന്ന് സ്വർഗത്തിലേക്ക് കുതിപ്പിച്ച സാക്ഷാൽ ഉമർ  മൗലവിയെപ്പോലും നരകത്തിലേക്ക് പറപ്പിച്ചു... സ്വന്തം പടച്ചോന് പോലും ഒരു മുന്നറിയിപ്പും കൊടുക്കാതെ... മക്കാ മുശ്രിക്ക് വിശ്വസിച്ച ആ ഉഡായ്‌പ് പടച്ചോനല്ലേ ,അത്രയും പരിഗണന മതിയെന്ന് ചില കുഞ്ഞാടുകൾ... എന്നാലും  മ്മടെ പാവം വഹാബീ സ്വർഗം... ആരുമില്ലാതെ കാലിയായി...''.....


വഹാബീ സ്വർഗം കാലിയായെങ്കിലും മൗലവിമാർ വെടിക്കെട്ട് ബാറ്റിംഗിലാണ്. മുത്ത് നബിയെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് മുജാഹിദ് മത സെക്രട്ടറി മുട്ടുകുത്തി നിന്നാണ് ബാറ്റിംഗ് തുടങ്ങിയത്... എൻ്റെ സാറേ... പിന്നെ ,ഒന്നും പറയാൻ കഴിയൂല... മുശ്രിക്കാക്കി മുശ്രിക്കാക്കി സകല വഹാബികളും-സലഫീ സെൻ്ററിൻ്റെ മേലേന്ന് പൊത്തോന്ന് നരകത്തിലോട്ട് ... വീഴണ വീഴലു കണ്ടാലോ   പെറ്റ തള്ളക്ക് പോലും സഹിക്കാൻ കഴിയില്ല...ഹൊ... നവോത്ഥാനത്തിൻ്റെ കൊലച്ചതികളേ... വീണിതല്ലോ കിടക്കുന്നു നരകത്തിൽ...


1- സകരിയ്യ സ്വലാഹി മുശ്രിക്കാണെന്ന് KNM ന്റെ സെക്രട്ടറി കുപ്പായമിട്ട് നടക്കുന്ന അബ്ദുറഹ്മാൻ സലഫി 


2- അബ്ദുറഹ്മാൻ സലഫി ശിർക്ക് ആരോപകനണെന്ന് (മുശ്രിക്ക്) സകരിയ്യ സ്വലാഹി ...

👇👇👇👁️👁️👁️

https://youtu.be/Y1Eob2xxElQ


⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

SECOND 


3- ഫൈസൽ മൗലവി തനി മുശ്രിക്കാണെന്ന് അനസ് മൗലവി 🙆‍♂

4- അനസ് മൗലവി മുശ്രിക്കാണെന്ന് ബാലുശ്ശേരി മൗലവിയും...

 👇👇👇👁️👁️👁️

https://youtu.be/sLYSQ0PlC5c


⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘ 


THIRD 


5- അനസിന്റെയും ഹനീഫയുടെയും ഗുരുനാഥൻ ജബ്ബാർ മൗലവി മുശ്രിക്കാണെന്ന് സ്വന്തം ശിഷ്യനായ ഹനീഫ കായക്കൊടി...

👇👇👇👁️👁️👁️

https://youtu.be/Ph9P1lel-WI 


⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘


FORTH 


6- KNM മൊത്തം മുശ്രിക്കുകളാണെന്ന് മർക്കസുദ്ധഅ'വ (OLD മടവൂരികൾ)

 👇👇👇👁️👁️👁️

https://youtu.be/VpeP6M8ChCk 


⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘


FIFTH


7- മർക്കസുദ്ധഅ'ക്കാർ കാഫിറുകളും മുർതദ്ധുമാണെന്ന് WISDOM വിഭാഗം...

👇👇👇👁️👁️👁️

https://youtu.be/b3ZTXBAM5ws


⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘


ഇങ്ങനെ പരസ്പരം മുർതദ്ധും കാഫിറും മുശ്രിക്കുമാക്കുക എന്നതാണ് വഹാബി പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ലേറ്റസ്റ്റ് സൽകർമം... വാളെടുത്തവൻ വാളാലെ എന്നല്ലേ പഴമൊഴി. ''ഇത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് ,വേഗം രക്ഷപെട്ടോളീ''- എന്ന് മുജാഹിദ് ബാലുശേരി പറഞ്ഞപ്പോൾ ടൈറ്റാനിക്കിനെയാണോരമ വന്നത്.അടപടലം നരകത്തിലമർന്ന വഹാബിസത്തിനു മുന്നിലെന്ത് ടൈറ്റാനിക്ക്... ടൈറ്റാനിക്കിനോടൊക്കെ പോകാൻ പറ... നരകത്തിൽ വഹാബികൾക്ക് സംവരണം വേണമെന്ന് പറഞ്ഞ് മേലേക്കൊരു നിവേദനം കൊടുക്കാൻ മൗലവിമാര് ശ്രമം നടത്തുമ്പോളാണ് ഓൻ്റെ ഒരു ടൈറ്റാനിക്ക്...

*ഖുദ്സി*

06-03-2021


Friday, 5 March 2021

സഹായം തേടൽ ആരാധനയാകാനുള്ള മാനദണ്ഡം വഹാബികൾ പറയട്ടെ

 സഹായം തേടൽ ആരാധനയാകാനുള്ള മാനദണ്ഡം വഹാബികൾ പറയട്ടെ...!

———————————————


ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം ആണ് എന്ന് വഹാബികളുടെ പുസ്തകത്തിൽ വെട്ടിത്തുറന്ന് പറയുന്നു.

[അഹ്ലുസ്സുന്ന വൽ ജമാഅ പേജ് : 15]

സംഗതി ശെരി തന്നെ ...പക്ഷേ ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം മുസ്ലിംകളെ മുശ്രിക്കാക്കലാണ്.ദയവ് ചെയ്ത് ഞങ്ങളുടെ[വഹാബികളുടെ] കോൺസണ്ട്റേഷൻ കളയരുത്... അല്ല പിന്നെ ...!




ഇസ്തിഗാസ ശിർക്കാണെന്ന് പോപ്പുലർ ഫ്രണ്ടിൻ്റെ തേജസ് !



 [തേജസ് -2004 മാർച്ച് 16-31]

ദുആയിലെ വഹാബീ വഞ്ചനകൾ !

 മഹാത്മാക്കളോടുള്ള സഹായാർത്ഥന ആരാധനയോ?🔵

--------------------------------------------

📕📕📕📕📕📕

ഈയിടെ സോഷ്യൽ മീഡിയകളിലൂടെ ചില മൗലവിമാർ പ്രാർത്ഥനയെയും, സഹായാർത്ഥനയെയും കൂട്ടിക്കുഴച്ച് സാധാരണക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തി ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്ന ഒരു ലേഖനം കാണാനിടയായി.ഇതിന് ഒരു മറുപടിയാണ് ഈ ലേഖനം

🔰🔰🔰

ഇവരുടെ ലേഖനത്തിലൊന്നും തന്നെ പ്രാർത്ഥന എന്താണെന്ന് നിർവചിച്ചതായി കാണാൻ കഴിഞ്ഞില്ല. വിശുദ്ധ ഖുർആനിൽ 130 ആയത്തുകളും അല്ലാഹുവിനോടുള്ള പ്രാർത്ഥനയെ സംബസിച്ചാണ് പറയുന്നതെന്ന് പറഞ്ഞ് നിർത്തുകയല്ലാതെ വെറൊന്നും പറയാൻ ഈ മൗലവിമാർക്കാകില്ല.

🔻🔻🔻🔴

പ്രാർത്ഥന( ﺍﻟﺪﻋﺎﺀ ) എന്താണെന്ന് ഇമാം റാസി(റ)പറയുന്നത് കാണുക:

ﻓﻘﻮﻟﻪ )) ﺍﻟﺪّﻋﺎﺀ ﻫﻮ ﺍﻟﻌﺒﺎﺩﺓ (( ﻣﻌﻨﺎﻩ ﺃﻧّﻪ ﻣﻌﻈﻢ ﺍﻟﻌﺒﺎﺩﺓ ﻭﺃﻓﻀﻞ ﺍﻟﻌﺒﺎﺩﺓ، ﻛﻘﻮﻟﻪ ﻋﻠﻴﻪ ﺍﻟﺴّﻼﻡ )) ﺍﻟﺤﺞّ ﻋﺮﻓﺔ (( ﺃﻱ ﺍﻟﻮﻗﻮﻑ ﺑﻌﺮﻓﺔ ﻫﻮ ﺍﻟﺮّﻛﻦ ﺍﻷﻋﻀﻢ‏( ﺍﻟﺘﻔﺴﻴﺮ ﺍﻟﻜﺒﻴﺮ : ٣ / ١١٣ )

"ദുആ അതാണ് ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു റാസി: 3/113)

🔻🔻🔻⭕

ഇമാം റാസി (റ) തന്നെ പറയട്ടെ:

ﺇﻋﻠﻢ ﺃﻧّﻪ ﺗﻌﺎﻝ ﺣﻜﻲ ﻋﻦ ﺍﻟﻤﺆﻣﻨﻴﻦ ﺩﻋﺎﺀﻫﻢ،ﻭﺫﺍﻟﻚ ﻷﻧّﻪ ‏( ﺹ ‏) ﻗﺎﻝ )): ﺍﻟﺪّﻋﺎﺀ ﻣﺦّ ﺍﻟﻌﺒﺎﺩﺓ (( ﻷﻥّ ﺍﻟﺪّﺍﻋﻲ ﻳﺸﺎﻫﺪ ﻧﻔﺴﻪ ﻓﻲ ﻣﻘﺎﻡ ﺍﻟﻔﻘﺮ ﻭﺍﻟﺤﺎﺟﺔ ﻭﺍﻟﺬّﻟّﺔ ﻭﺍﻟﻤﺴﻜﻨﺔ،ﻭﻳﺸﺎﻫﺪ ﺟﻼﻝ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻭﻛﺮﻣﻪ ﻭﻋﺰّﺗﻪ ﻭﻋﻈّﻤﺘﻪ ﺑﻨﻌﺖ ﺍﻹﺳﺘﻐﻨﺎﺀ ﻭﺍﻟﺘّﻌﺎﻟﻲ، ﻭﻫﻮ ﺍﻟﻤﻘﺼﻮﺩ ﻣﻦ ﺟﻤﻴﻊ ﺍﻟﻌﺒﺎﺩﺕ ﻭﺍﻃّﺎﻋﺎﺕ ﺍﻫﺎ)) ﺍﻟﺘﻔﺴﻴﺮ ﺍﻟﻜﺒﻴﺮ : ٧ / ١٤٣ )

നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയായെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവൻ തന്നെ ആവശ്യമുള്ളവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്ഷ്യം അതാണല്ലോ.(റാസി : 7/143 🌙🔻񞰽🔻(

ചുരുക്കത്തിൽ നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ് ഏതൊരു ഇബാദത്തിന്റെയും കാതലായ വശം. ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.

( ﺍﻟﺪّﻋﺎﺀ ﻣﺦّ ﺍﻟﻌﺒﺎﺩﺓ ) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ പറഞ്ഞതിന്റെ വിവക്ഷയും അതാണ്. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.

🔻🔻🔻✨

മരണപ്പെട്ടുപോയ മഹത്തുക്കളോട് സഹായാർത്ഥന നടത്തുന്നതിന് ഒരു ആയത്ത് ഖുർആനിൽ നിന്ന് തെളിയിക്കാമോ?

🚫🚫🚫

മറുപടി:👇

പാപികളുടെ പാപം പൊറുത്തു കിട്ടുന്നതിനായി അല്ലാഹുവോട് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുന്നതും നബി(സ) അവര്ക്കുവേണ്ടി ശുപാർശ പറയുന്നതും പാപം പൊറുത്തു കിട്ടാനുള്ള നിമിത്തമായി അല്ലാഹു ഖുർആനിൽ വിവരിക്കുന്നുണ്ട്. നബി(സ)യുടെ വഫാത്തിന് ശേഷവും നബി തങ്ങളുടെ ശുപാർശ പറയാൻ നബി(സാ കോട് ആവശ്യപ്പെടണമെന്ന് ഇമാമീങ്ങൾ പറയുന്നു. പ്രസ്തുത ആയത്ത് കാണുക👇

അല്ലാഹു പറയന്നു:

ﻭَﻟَﻮْ ﺃَﻧَّﻬُﻢْ ﺇِﺫ ﻇَّﻠَﻤُﻮﺍ ﺃَﻧﻔُﺴَﻬُﻢْ ﺟَﺎﺀُﻭﻙَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﺍﻟﻠَّـﻪَ ﻭَﺍﺳْﺘَﻐْﻔَﺮَ ﻟَﻬُﻢُ ﺍﻟﺮَّﺳُﻮﻝُ ﻟَﻮَﺟَﺪُﻭﺍ ﺍﻟﻠَّـﻪَ ﺗَﻮَّﺍﺑًﺎ ﺭَّﺣِﻴﻤًﺎ . ‏( ﺍﻟﻨﺴﺎﺀ : ٦٤ )

" അവര് അവരോട് തന്നെ അക്രമം പ്രവര്ത്തിച്ചപ്പോള് നിന്റെ അടുക്കല് അവര് വരികയും, എന്നിട്ടവര് അല്ലാഹുവോട് പാപമോചനം തേടുകയും, അവര്ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില് അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര് കണ്ടെത്തുമായിരുന്നു". ( നിസാഅ: 64 ‏)

📚🔻🔻🔻

ഇമാം സുബ്കി(റ) എഴുതുന്നു:

ﻭﺍﻵﻳﺔ ﻭﺇﻥ ﻭﺭﺩﺕ ﻓﻲ ﺃﻗﻮﺍﻡ ﻣﻌﻴﻨﻴﻦ ﻓﻲ ﺣﺎﻟﺔ ﺍﻟﺤﻴﺎﺓ ﻓﺘﻌﻢ ﺑﻌﻤﻮﻡ ﺍﻟﻌﻠﺔ ﻛﻞ ﻣﻦ ﻭﺟﺪ ﻓﻴﻪ ﺫﻟﻚ ﺍﻟﻮﺻﻒ ﻓﻲ ﺍﻟﺤﻴﺎﺓ ﻭﺑﻌﺪ ﺍﻟﻤﻮﺕ . ﻭﻟﺬﻟﻚ ﻓﻬﻢ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻵﻳﺔ ﺍﻟﻌﻤﻮﻡ ﻓﻲ ﺍﻟﺤﺎﻟﺘﻴﻦ، ﻭﺍﺳﺘﺤﺒﻮﺍ ﻟﻤﻦ ﺃﺗﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻥ ﻳﺘﻠﻮﺍ ﻫﺬﻩ ﺍﻵﻳﺔ ﻭﻳﺴﺘﻐﻔﺮ ﺍﻟﻠﻪ ﺗﻌﺎﻟﻰ، ﻭﺣﻜﺎﻳﺔ ﺍﻟﻌﺘﺒﻲ ﻓﻲ ﺫﻟﻚ ﻣﺸﻬﻮﺭﺓ ﻭﻗﺪ ﺣﻜﺎﻫﺎ ﺍﻟﻤﺼﻨﻔﻮﻥ ﻓﻲ ﺍﻟﻤﻨﺎﺳﺐ ﻣﻦ ﺟﻤﻴﻊ ﺍﻟﻤﺬﺍﻫﺐ ﻭﺍﻟﻤﺆﺭﺧﻮﻥ ﻭﻛﻠﻬﻢ ﺍﺳﺘﺤﺴﻨﻮﻫﺎ ﻭﺭﺃﻭﻫﺎ ﻣﻦ ﺃﺩﺏ ﺍﻟﺰﺍﺋﺮ، ﻭﻣﻤﺎ ﻳﻨﺒﻐﻲ ﻟﻪ ﺃﻥ ﻳﻔﻌﻠﻪ . ‏( ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ )

ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു. (ശിഫാഉസ്സഖാം: പേ: 68)

🔻🔻🔻⏳

ഇതേ വിവരണം ഇബ്നു ഹജറുൽ ഹയ്തമി(റ)യുടെ 'അൽജൗഹറുൽ മുനള്വം' (പേ: 48) ലും കാണാവുന്നതാണ്.

🔻🔻🔻🔸

പ്രസ്തുത വചനത്തിൽ "താങ്കൾ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നർത്ഥം കാണിക്കുന്ന "വസ്തഗ്ഫർതലവും" ( ﻭﺍﺳﺘﻐﻔﺮﺕ ﻟﻬﻢ ) എന്നാണു അതുവരെയുള്ള ശൈലി സ്വീകരിക്കുകയാണെങ്കിൽ പറയേണ്ടത്. എന്നാൽ ആ ശൈലിയിൽ നിന്നുമാറി "റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" ( ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ) എന്നു പറഞ്ഞതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

ﺇﻧﻤﺎ ﻗﺎﻝ : ‏( ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ‏) ﻭﻟﻢ ﻳﻘﻞ ﻭﺍﺳﺘﻐﻔﺮﺕ ﻟﻬﻢ ﺇﺟﻼﻻ ﻟﻠﺮﺳﻮﻝ ﻋﻠﻴﻪ ﺍﻟﺼﻼﺓ ﻭﺍﻟﺴﻼﻡ ، ﻭﺃﻧﻬﻢ ﺇﺫﺍ ﺟﺎﺀﻭﻩ ﻓﻘﺪ ﺟﺎﺀﻭﺍ ﻣﻦ ﺧﺼﻪ ﺍﻟﻠﻪ ﺑﺮﺳﺎﻟﺘﻪ ﻭﺃﻛﺮﻣﻪ ﺑﻮﺣﻴﻪ ﻭﺟﻌﻠﻪ ﺳﻔﻴﺮﺍ ﺑﻴﻨﻪ ﻭﺑﻴﻦ ﺧﻠﻘﻪ ، ﻭﻣﻦ ﻛﺎﻥ ﻛﺬﻟﻚ ﻓﺈﻥ ﺍﻟﻠﻪ ﻻ ﻳﺮﺩ ﺷﻔﺎﻋﺘﻪ ‏( ﺍﻟﺘﻔﺴﻴﺮ ﺍﻟﻜﺒﻴﺮ : ١٠ / ١٦٢ )

അല്ലാഹു അപ്രകാരം പറഞ്ഞത് റസൂലി(സ) നെ ആദരിക്കാനാണ്. നബി(സ)യെ അവർ സമീപിക്കുമ്പോൾ അല്ലാഹു പ്രവാചകരായി തെരഞ്ഞെടുക്കുകയും ദിവ്യസന്ദേശം നല്കി ആദരിക്കുകയും തനിക്കും സ്രിഷ്ടികൾക്കുമിടയിൽ ഇടയാളരാക്കുകയും ചെയ്ത ഒരാളെയാണ് അവർ സമീപിക്കുന്നതെന്ന് വ്യക്തമാക്കാനുമാണ്. അത്തരം വിശേഷണങ്ങൾ ഉൾകൊള്ളുന്ന ഒരാളുടെ ശുപാർശ അല്ലാഹു ഒരിക്കലും തള്ളിക്കളയുകയില്ല. (റാസി: 10/162)

🔻🔻🔻✳

ഇത് നബി(സ)യുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമല്ല. വഫാത്തിനു ശേഷവും ഈ നിയമം ബാധകമാണ്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:

ﻳﺮﺷﺪ ﺗﻌﺎﻟﻰ ﺍﻟﻌﺼﺎﺓ ﻭﺍﻟﻤﺬﻧﺒﻴﻦ ﺇﺫﺍ ﻭﻗﻊ ﻣﻨﻬﻢ ﺍﻟﺨﻄﺄ ﻭﺍﻟﻌﺼﻴﺎﻥ ﺃﻥ ﻳﺄﺗﻮﺍ ﺇﻟﻰ ﺍﻟﺮﺳﻮﻝ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻴﺴﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻋﻨﺪﻩ ، ﻭﻳﺴﺄﻟﻮﻩ ﺃﻥ ﻳﺴﺘﻐﻔﺮ ﻟﻬﻢ ، ﻓﺈﻧﻬﻢ ﺇﺫﺍ ﻓﻌﻠﻮﺍ ﺫﻟﻚ ﺗﺎﺏ ﺍﻟﻠﻪ ﻋﻠﻴﻬﻢ ﻭﺭﺣﻤﻬﻢ ﻭﻏﻔﺮ ﻟﻬﻢ ، ﻭﻟﻬﺬﺍ ﻗﺎﻝ : ‏( ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ )

പാപികളും ദോഷികളുമായവർക്ക് ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നു. അവരില നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ)യെ സമീപിക്കുകയും നബി(സ)യുടെ സമീപത്തുവച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും അവർക്കുവേണ്ടി മാപ്പപേക്ഷിക്കാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതും പൊറുത്തുകൊടുക്കുന്നതുമാണ്. "അവർ അല്ലാഹുവെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുന്നതാണ്." എന്ന് അല്ലാഹു പറയാൻ കാരണം അതാണ്. (തഫ്സീർ ഇബ്നു കസീർ: 1/492 ‏)

🌈🔻🔻🔻

അതിനാൽ നബി(സ)യുടെ ജീവിത കാലത്തുള്ളവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണെന്ന് തന്നെയാണ് ഇബ്നുകസീർ സമർത്ഥിക്കുന്നത്. തുടര്ന്നുള്ള അദ്ദേഹത്തിൻറെ പരാമർശം ഇക്കാര്യം വ്യക്തമാക്കുന്നതുമാണ്. അതിങ്ങനെ വായിക്കാം;

ﺫﻛﺮ ﺟﻤﺎﻋﺔ ﻣﻨﻬﻢ : ﺍﻟﺸﻴﺦ ﺃﺑﻮ ﻧﺼﺮ ﺑﻦ ﺍﻟﺼﺒﺎﻍ ﻓﻲ ﻛﺘﺎﺑﻪ " ﺍﻟﺸﺎﻣﻞ " ﺍﻟﺤﻜﺎﻳﺔ ﺍﻟﻤﺸﻬﻮﺭﺓ ﻋﻦ ‏[ ﺹ : 348 ‏] ﺍﻟﻌﺘﺒﻲ ، ﻗﺎﻝ : ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ : ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ : ‏( ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺅﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ ‏) ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻟﺬﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ :

ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ ﻧﻔﺴﻲ ﺍﻟﻔﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ

ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ

ﺛﻢ ﺍﻧﺼﺮﻑ ﺍﻷﻋﺮﺍﺑﻲ ﻓﻐﻠﺒﺘﻨﻲ ﻋﻴﻨﻲ ، ﻓﺮﺃﻳﺖ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ : ﻳﺎ ﻋﺘﺒﻲ ، ﺍﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻓﺒﺸﺮﻩ ﺃﻥ ﺍﻟﻠﻪ ﻗﺪ ﻏﻔﺮ ﻟﻪ .‏( ﺗﻔﺴﻴﺮ ﺍﺑﻦ ﻛﺜﻴﺮ : ٤٩٢ / ١ )

ശൈഖ് അബൂമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപ്പെടെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഉത്ബി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. "ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു ‏( ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ‏) ' അല്ലാഹുവിന്റെ തിരു തൂതരെ! അങ്ങയ്ക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" എന്ന് അള്ളാഹു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട് ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ അതിന്റെ സാരമിതാണ്.

"സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്."

ഇത് പാടിയ ശേഷം അദ്ദേഹം തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:) അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ: 1/492 ‏)

🌹🔻🔻🔻

അപ്പോൾ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ വഫാത്തിനു ശേഷവും ബാധകമാണെന്ന് തെളിയിക്കാനാണ് അല്ലാമ ഇബ്നുകസീർ ഈ സംഭവം അംഗീകാരസ്വഭാവത്തോടെ ഇവിടെ ഉദ്ദരിച്ചത്.

🔻🔻🔻✏

ഖുർആനിൽ നിന്നുള്ള ആയത്ത് കൊണ്ട് തന്നെ മരണപ്പെട്ട മഹാത്മാക്കളോട് സഹായം ചോദിക്കാമെന്ന് തെളിയിച്ചിരിക്കുന്നു.

🔻🔻🔻💧

മരണപ്പെട്ട മഹാത്മാക്കളോട് സഹായാർത്ഥന നടത്താൻ സ്വഹീഹായ ഹദീസ് കൊണ്ട് വരാമോ?

🚫🚫🚫

മറുപടി:👇

നബി(സ) പറയുന്നു: ( ﺃﻥ ﺳﻴّﺪ ﻭﻟﺪ ﺁﺩﻡ ) "ഞാൻ ആദം സന്തതികളുടെ അഭയം കേന്ദ്രമാണ്"(മുസ്ലിം)

ബഹുഭൂരിഭാഗം പണ്ഡിതരും സയ്യിദ് എന്ന അറബി പദത്തിനു നൽകിയ അർത്ഥം അഭയ കേന്ദ്രം എന്നാണു സയ്യിദിന്റെ അർത്ഥതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

ﻗﺎﻝ ﺍﻟﻬﺮﻭﻱ : ﺍﻟﺴﻴﺪ ﻫﻮ ﺍﻟﺬﻱ ﻳﻔﻮﻕ ﻗﻮﻣﻪ ﻓﻲ ﺍﻟﺨﻴﺮ ، ﻭﻗﺎﻝ ﻏﻴﺮﻩ : ﻫﻮ ﺍﻟﺬﻱ ﻳﻔﺰﻉ ﺇﻟﻴﻪ ﻓﻲ ﺍﻟﻨﻮﺍﺋﺐ ﻭﺍﻟﺸﺪﺍﺋﺪ ، ﻓﻴﻘﻮﻡ ﺑﺄﻣﺮﻫﻢ ، ﻭﻳﺘﺤﻤﻞ ﻋﻨﻬﻢ ﻣﻜﺎﺭﻫﻬﻢ ، ﻭﻳﺪﻓﻌﻬﺎ ﻋﻨﻬﻢ . ‏( ﺷﺮﺡ ﺍﻟﻨﻮﻭﻱ ﻋﻠﻰ ﻣﺴﻠﻢ : ٤٧٣ / ٨ )

ഹറവീ(റ) പറയുന്നു: നന്മയിൽ സമൂഹത്തിന്റെ മുൻ നിരയിൽ നിൽക്കുന്നയാളാണ് സയ്യിദ്. മറ്റു പണ്ഡിതർ പറയുന്നു. വിപൽ ഘട്ടങ്ങളിലും പ്രതുസന്ധികളിലും അഭയം തേടുന്നയാളാണ് സയ്യിദ്. അപ്പോൾ അവരുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും.(ശർഹു മുസ് ലിം: 8/473)

🔻🔻🔻🔘

മേൽ ഹദീസ് സ്വഹീഹാണെന്നതിൽ തർക്കമില്ല. ഹദീസ് കൊണ്ടും മേൽ വിഷയം തെളിയിച്ചു.

✳✳✳🌹✳✳✳

മറു ചോദ്യങ്ങൾ:👉👉👉

🔻🔻🔻

1. ജീവിച്ചിരിക്കുന്ന മഹാത്മാക്കളോട് ചോദിക്കാം, മരണപ്പെട്ട മഹാന്മാക്കളോട് ചോദിച്ചാൽ പ്രാർത്ഥനയാണെന്നോ, ശിർക്കാണെന്നോ പറഞ്ഞ ഒരായത്തോ, ഹദീസോ തെളിയിക്കാൻ സാധിക്കുമോ?

🔻🔻🔻

2.ഇനി അവ രണ്ടിലും തെളിയിക്കാൻ സാധ്യമല്ലെങ്കിൽ അഹ് ലുസുന്നയുടെ ഒരു ഇമാമെങ്കിലും പറഞ്ഞതായി തെളിയിക്കാമോ?

🔻🔻🔻

3. മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങൾ ജീവിക്കുന്നവരോടൊ, മരിച്ചവരോടെ ചോദിക്കൽ ശിർക്കാണെന്ന് വാദിച്ചിരുന്ന(അല്ലാഹു വിന്റെ ഔലിയാക്കൾ പേജ് - 102) നിങ്ങൾ എന്ത് കൊണ്ട് ഇപ്പോഴും തെളിവ് പറയാത്തത്? ഉണ്ടെങ്കിൽ ഇനിയെങ്കിലും പറയാൻ കഴിയുമോ????

🔻🔻🔻

4. ബദ്രീങ്ങളെ കാക്കണേ, അല്ലാഹുവിന്റെ റസൂലെ രക്ഷിക്കണേ, അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്നിങ്ങനെ സുന്നികൾ ചെയ്യുന്ന സഹായാർത്ഥന ശിർക്കാണെന്ന് ഏതെങ്കിലും ഇമാം പറഞ്ഞ കിതാബും, ഇബാറത്തും തെളിയിക്കാമോ?

🔻🔻🔻

5. മുകളിൽ ഉദ്ധരിച്ച ഉത്ബീ സംഭവം കള്ളക്കഥയോ, ശിർക്കോ ആണെന്ന് പറഞ്ഞ അഹ് ലുസുന്നയുടെ ഒരു പണ്ഡിതന്റെ പേരും കിതാബും പറയാൻ കഴിയുമോ ?

🌷🌷🌷

മുകളിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഒരെണ്ണത്തിനെങ്കിലും മറുപടി പറയാൻ ഈയുള്ളവൻ വെല്ലുവിളിക്കുന്നു.

ഒരെണ്ണത്തിനെങ്കിലും മറുപടി ആലോചിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ സത്യത്തിനെതിരെ നിങ്ങൾ കാട്ടിയ കാപട്യത്തിന്റ മറ്റൊരു മുഖം മൂടിയാണ്.

☀☀☀

അല്ലാഹു ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് ഇത്തരം കപടൻമാരുടെ ഫിത്നയിൽ നിന്ന് കാക്കട്ടെ! അഹ് ലുസുന്നയിൽ മരണം വരെ നിലനിർത്തട്ടെ! ആമീൻ