ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 5 March 2021

സഹായം തേടൽ ആരാധനയാകാനുള്ള മാനദണ്ഡം വഹാബികൾ പറയട്ടെ

 സഹായം തേടൽ ആരാധനയാകാനുള്ള മാനദണ്ഡം വഹാബികൾ പറയട്ടെ...!

———————————————


ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം ആണ് എന്ന് വഹാബികളുടെ പുസ്തകത്തിൽ വെട്ടിത്തുറന്ന് പറയുന്നു.

[അഹ്ലുസ്സുന്ന വൽ ജമാഅ പേജ് : 15]

സംഗതി ശെരി തന്നെ ...പക്ഷേ ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം മുസ്ലിംകളെ മുശ്രിക്കാക്കലാണ്.ദയവ് ചെയ്ത് ഞങ്ങളുടെ[വഹാബികളുടെ] കോൺസണ്ട്റേഷൻ കളയരുത്... അല്ല പിന്നെ ...!