കേരളത്തിലെ പ്രബല മുസ്ലിം ജനവിഭാഗമായ റാവുത്തർമാരുടെ ചരിത്രം...🌹🌹🌹
കേരളത്തിലെ പ്രബല മുസ്ലിം ജന വിഭാഗമാണ് റാവുത്തർമാർ. തമിഴ്നാട്ടിലും ശക്തരാണ് ഇവർ. യൂറോപ്പിലെ തുർക്കിയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറിയ വ്യാപാരി സമൂഹമാണ് റാവുത്തർമാർ. പിന്നീട് അവർ കേരളത്തിലെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് വ്യാപിച്ചു. Genetics ഇൽ ഇവർക്ക് റോമൻ Ancestry വരുന്നത് ഈ വാദം ശരിവെക്കുന്നു. ശരീര പ്രകൃതിയിലും കുറേ സമാനതകൾ ഉണ്ട്, വലീയ വൃത്താകൃതിയിൽ ഉള്ള മുഖം, പകുതി ചുരുണ്ട മുടി, സാമാന്യം ഉയരമുള്ളവർ, വലീയമൂക്ക് ഇതൊക്കെ ഇവരുടെ Phenotypeകൾ ആണ്.
മുസ്ലീം ആധിപത്യമുണ്ടായിരുന്ന കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും അശ്വസൈന്യ വിഭാഗമായിരുന്നു റാവുത്തർമാർ. ഈ വംശത്തിൽ തുർക്ക്-തെന്നിന്ത്യൻ സങ്കര പാരമ്പര്യം ഉള്ളതായി സൂചനകൾ ഉണ്ട്. തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ ഹനഫി മദ്ഹബ് പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ് ആണ്. ഇവരുടെ ഉത്പത്തിയെക്കുറിച്ച് ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കപ്പൽ കയറിപ്പോയ ഇവരിലെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന അവർ ഇന്ന് അവിടങ്ങളിൽ പ്രബലവിഭാഗമാണ്.
കേരളത്തിലെ പ്രമുഖയായിരുന്ന മുൻ ഗവർണറും, ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രിം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബിവി റാവുത്തർ കുടുംബമായിരുന്നു. അത് പോലെ തന്നെ സിനിമ സംവിധായകൻ ഫാസിൽ, മകൻ ഫഹദ് ഫാസിൽ, ആസിഫ് അലി, സംവിധായകൻ സിദ്ധിഖ്, കോട്ടയം നസീർ, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പർ ആയിരുന്ന ഹസ്സൻ റാവുത്തർ, മുൻ എറണാകുളം ഡി സി സി കോൺഗ്രസ് പ്രസിഡന്റ് എം എസ് റാവുത്തർ, മുൻ കാഞ്ഞിരപ്പള്ളി സിപിഎം എം എൽ എ സഖാവ് മുസ്തഫ കമാൽ റാവുത്തർ, ബൈജു കൊട്ടാരക്കര, അന്തരിച്ച സംവിധായകൻ ഹക്കിം റാവുത്തർ തുടങ്ങിയ പലരും പ്രശസ്ത റാവുതർമാർ ആയിരുന്നു. പ്രശസ്ത മന്ത്രവാദിയും 17ആം നൂറ്റാണ്ടിൽ തേവലശ്ശേരി നമ്പിയുടെ പ്രതിയോഗിയും ആയിരുന്ന മാന്ത്രികനായ രാവുത്തരേപറ്റി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.
കേരള ചരിത്ര ഗവേഷണ കൌൺസിൽ 'റാവുത്തർമാരുടെ മുന്നൂറു വർഷം' എന്ന ഒരു ചരിത്രപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ തെക്കൻ ജില്ലകളിൽ റാവുത്തർമാർ ധാരാളമായുണ്ട്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം,ഇടുക്കി തുടങ്ങിയ പട്ടണങ്ങളിൽ ഇവരെ കൂടുതലായി കണ്ടു വരുന്നു.
റാവുത്തർമാർ പിതാവിനെ അത്ത എന്ന് സംബോധന ചെയ്യുന്നു, ഇതു ഒരു തുർക്കിഷ് വാക്ക് ആകുന്നു. റാവുത്താർമാർക്കിടയിലെ പഴയ പരമ്പരയിൽ ഉള്ള സ്ത്രീകളുടെ ചട്ടയും മുണ്ടും വേഷവിധാനം തുർക്കിഷ് രീതികളെ അനുസ്മരിപ്പിക്കുന്നുയാണ്. റാവുത്തർമാരുടെ കേരളത്തിലേക്കുള്ള സഞ്ചാര പാതകളിൽ ആയി റാവുത്തർമാരുടെ കുടിയേറ്റം ഇന്ന് പടർന്നു കിടക്കുന്നു. കണ്ണൂർ ജില്ലയിലെ അടക്കാത്തോട്, കൊട്ടിയൂർ കണിച്ചാർ, വിളക്കോട്, ചെംബന്തൊട്ടി, ആലക്കോട്, ചെറുപുഴ തുടങ്ങിയ പ്രദേശങ്ങളിലുമായി റാവുത്തർ വംശം ചിതറിക്കിടക്കുന്നുണ്ട്.
മാതാവിനെ 'അമ്മ' എന്നും പിതാവിനെ 'അത്ത' എന്നുമാണു ഇവർ വിളിക്കുന്നത്. അത്ത എന്നത് തുർക്കി ഭാഷയാണു. തുർക്കിയിലും പിതാവിനെ അത്ത എന്നു തന്നെയാണു വിളിക്കുന്നത്.
"റാവുത്തർമാരുടെ മുന്നൂറു വർഷം" എന്ന ബൂസ്തകത്തിൽ പ്രതിപാദിക്കുന്ന ഒരു ചരിത്രമുണ്ട്, അലാവുദ്ദീൻ ഖില്ജി ദക്ഷിണഇന്ത്യ പിടിച്ചടക്കി ഭരിക്കുമ്പോൾ മധുര കേന്ദ്രികരിച്ച് അദ്ദേഹത്തിന്റെ ഗവർണരുടെ കീഴിൽ തുർകിയിൽ നിന്നും വന്ന പടയാളികൾ ഉണ്ടായിരുന്നു. കാലക്രമേണ ഖില്ജിയുടെ ഭരണംമാറി ഹിന്ദു രാജാക്കന്മാർ ഭരണം പിടിചെടുക്കയും ഈ തുർക്കി പടയാളികൾ അവിടുത്തെ നാട്ടുരാജാക്കന്മാരുടെ സൈന്യത്തിൽ പങ്കാളികൾ ആകുകയും ചെയ്തു. തിരുവതന്കൂർ രാജ്യവും കായംകുളം രാജാവും ഇവരുടെ സേവനങ്ങള സ്വീകരിച്ചിട്ടുണ്ട് എന്നതിന് നിരവധി തെളിവുകളുണ്ട്. തുർകിയിൽ നിന്നും ഇങ്ങനെ വന്ന പടയാളികൾ തമ്മിൽ സംസ്കാരവുമായി ഇണങ്ങി ചേരുകയും രാജാവിന്റെ അനുമതിയോടു കൂടി സമൂഹത്തിലെ തന്നെ സ്ത്രീകളെ വിവാഹം കഴിക്കുകയും അവരുടെ കുടുംബം രാജാവിനോട് കൂറ് ഉള്ളവരുമായി തീർന്നു. കാലക്രമേണ യുദ്ധങ്ങൾ കുറഞ്ഞു വരികയും ഇവര കുടുംബം പോറ്റാൻ മറ്റു വഴികള ആര്രയുകയും ചെയ്തു. അകാലത്ത് യൂറോപ്പുമായി, അറേബ്യയുമായി നല്ല വ്യാപാര ബന്ധം പുലർതിയിരുന്ന ദക്ഷിണേന്ത്യയിലെ പട്ടണങ്ങളായ, തെങ്കാശി, തിരുനെൽവേലി, മധുര, നാഗർകോവിൽ, പാലക്കാട്, കൊല്ലം, കായംകുളം, തിരുവനംതപുരം, പന്തളം, പുനലൂർ, കോട്ടയം ഇവിടങ്ങളിലൊക്കെ ചരക്ക് കൊണ്ട് നടന്നു വിലക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇവരുടെ തൊഴിലായി മാറി. ഏലം, ഇഞ്ചി, പുഞ്ച, കുരുമുളക്, കശുവണ്ടി, ഉണക്ക മീൻ തുടങ്ങിയവയുടെ മൊത്തവ്യാപാരം ഇന്നു കാണുന്ന റാവുത്തർമാരുടെ മുൻഗാമികൾ സർവ്വസാധാരണമായി നടത്തിയിരുന്നതാണ്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഉള്ള ചരക്കു പാതകളിലൂടെ ഇവർ ചരക്കുകൾ എത്തിക്കുകയും അതുവഴി സമ്പന്നരായി കേരളത്തില തന്നെ ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്തു. തമിഴ്നാടുമായുള്ള ബന്ധം തുടരുമ്പോഴും പുതിയ തലമുറ മലയാളം മാതൃഭാഷയായി സ്വീകരിക്കുകയും കച്ചവടത്തിൽ നിന്നും ക്രമേണ പിന്മാറുകയും ചെയ്തു. ഇവരുടെ പുതിയ തലമുറ ഇന്ന് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കുന്നു. വിദ്യാഭാസ യോഗ്യത ഉള്ളവർ നാട്ടിൽ സർക്കാർ സർവ്വീസിലും ജോലി നോക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സഞ്ചാര പാതകളിൽ ആയി ഇവരുടെ കുടിയേറ്റം ഇന്ന് പടർന്നു കിടക്കുന്നു. വയനാട്ടിൽ പലഭാഗങ്ങളിലും റാവുത്തർ ഉണ്ട് പ്രധാനമായും ചെലത്തിച്ചാൽ, കാര്യമ്പാടി, വാഴവറ്റ, ഇരുളം, കൽപ്പറ്റ, മുട്ടിൽ, പരിയാരം, കമ്പളക്കാട് തുടങ്ങി പല ഇടങ്ങളിലുമുണ്ട്...