ബ്ളോഗിനെക്കുറിച്ച് ,
Sunday, 4 July 2021
ഖാലിദു ബ്നു വലീദ് [റ]
Saturday, 3 July 2021
സമസ്തയുടെ ചരിത്രം-വീഡിയോ പ്രഭാഷണം
*സമസ്തയുടെ ചരിത്രം-പത്തപ്പിരിയം സഖാഫി[വീഡിയോ]*
👇👇👇👁️👁️👁️
ഭാഗം-1
👇👇👇👁️👁️👁️
ഭാഗം-2
👇👇👇👁️👁️👁️
ഭാഗം-3
👇👇👇👁️👁️👁️
ഭാഗം-4
Friday, 2 July 2021
സമസ്ത പിളർന്നതെന്തിന് ?
'#സമസ്ത എന്തിന് പിളർന്നു' - എന്ന് അറിയാത്തവർ ഇത് തീർച്ചയായും വായിക്കണം👌
ഓരോ സുന്നി പ്രവർത്തകനും ഇത് വായിക്കണം, അറിയണം, അറിയിക്കണം. നാം എന്തു കൊണ്ട് വേട്ടയാടപ്പെട്ടു ?
സലഫികൾ ലീഗ് ഉപയോഗിച്ച് സുന്നികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു.
"ഉള്ളാൾ തങ്ങളും(ഖ:സി)കാന്തപുരം ഉസ്താദും നമ്മെ നയിച്ചു, ആരുടെ മുൻപിലും #സുന്നി
ആണെന്ന് പറയാൻ നമുക്ക് ഇസ്സത് ഉണ്ടാക്കി തന്നു"
#സമസ്തയുടെ_പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും:
കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതീകമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെസംഭവബഹുലമായ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ് 1989 ലെ പിളർപ്പും അനുബന്ധ സംഭവങ്ങളും.
ആകസ്മികമയി ഉടലെടുത്ത തർക്കത്തിന്റെയോ യാദൃശ്ചികമായി വന്നു ചേർന്ന സാഹചര്യത്തിന്റെയോ പരിണിത ഫലമായിരുന്നില്ല മറിച്ച്, മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കഥയുടെ ക്ലൈമാക്സായിരുന്നു സമസ്തയുടെ പിളർപ്പ്. 1947ൽ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ഭരണസൗകര്യത്തിനായി ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകൃതമായതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്ലിംകൾക്ക് ധൈഷണീകമായ മുന്നറ്റത്തിനുള്ള സാഹചര്യങ്ങൾ കൈവന്നു. ഇസ്ലാമിന്റെ പാരമ്പര്യ ആദർശങ്ങളെ തേജോവധം ചെയ്ത് കടന്നു വന്ന നവീനവാദികളെ മുസ്ലിം സമൂഹത്തിൽ നിന്നും സമ്പൂർണമായി പാർശ്വവത്കരിക്കാൻ (തർകുൽമുവാലാത്ത്) സമസ്തക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിൽ നിൽക്കക്കള്ളിയില്ലാതായ കേരളത്തിലെ പുത്തൻ ചിന്താഗതിക്കാരായവഹാബി - മൗദൂദി പ്രസ്ഥാനങ്ങൾക്ക്ഒരു പൊതു പ്ലാറ്റ്ഫോം അനിവാര്യമായി വന്നു. നവീന വാദികളുടെ നേതാക്കളായ കെ.എം മൗലവിയും സീതി സാഹിയുമടക്കം നേതാക്കാൾ ഈ വിഷയം ചർച്ച നടത്തുകയും ഒടുവിൽ 1948 ൽ രൂപീകൃതമായി ബാലാരിഷ്ടത പോലും വിട്ടുമാറാത്ത മുസ്ലിം ലീഗിനെ തന്ത്രപൂർവ്വം ഏറ്റെടുക്കാനും അതൊരു പൊതുവേദിയാക്കി സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനും പദ്ധതിയിട്ടു.
ഈ തീരുമാനത്തിന്റെ ഭാഗമായി സൗകര്യമായിടത്തെല്ലാം ലീഗിന് യുണിറ്റുകളിട്ടു. പക്ഷേ മുസ്ലിം പൊതുബോധത്തെ അടുപ്പിക്കാൻ ഇത് മതിയായില്ല. പ്രവാചക കുടുംബത്തോടുള്ള കേരളീയ മുസ്ലിംകളുടെ ആദരവിനെയും സ്നേഹത്തെയും ചൂഷണം ചെയ്താൽ ഈ ലക്ഷ്യം പൂവണിയുമെന്ന കെ.എം മൗലവിയുടെ ദുഷ്ടലാക്കിന്റെ ഫലമായി അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉയർത്തിക്കാണിച്ച് ലീഗിനെ ശക്തിപ്പെടുത്തി. തത്ഫലമായി 1960ലെ പൊതു തിരഞ്ഞെടുപ്പിൽ ലീഗ് ശക്തമായ വിജയം നേടി.
ലീഗിന്റെ ഇരട്ട മുഖം:
1960ലെ തിരഞ്ഞെടുപ്പ് വിജയത്താടെ കേരളരാഷ്ട്രീയത്തിൽ ലീഗ് ശക്തസ്വധീനമായി മാറി. മന്ത്രിസഭയിൽ അംഗത്വം ആവശ്യപ്പെട്ടങ്കിലും സ്പീക്കർ സ്ഥാനം കൊണ്ട് ലീഗിന് തൃപ്തിപ്പെടേണ്ടി വന്നു. തന്മൂലം ലീഗ് പ്രതിനിധിയായി സീതി വക്കീലെന്ന വഹാബി കേരള സ്പീക്കറായി ചുമതലയേറ്റു.
ഇതോടെ ലീഗിന്റെ ഇരട്ട മുഖം വെളിവായിത്തുടങ്ങി. ബാഫഖി തങ്ങളെ ഉയർത്തിക്കാട്ടി വഹാബികൾ കരുനീക്കം തുടങ്ങി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സുന്നത്ത് ജമാഅത്തിനെ തകർക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്.
തുടർന്ന് വഖഫ് ബോർഡിൽ നൂറു ശതമാനവും വഹാബികളെ തിരുകിക്കയറ്റി വഹാബി വൃദ്ധം കാര്യങ്ങൾ സുഖകരമാക്കി- 99% സുന്നികളുടെ പ്രാതിനിധ്യമുള്ളൊരു പാർട്ടിയുടെ താക്കോൽ സ്ഥാനം കയ്യടക്കിയാണ് വഹാബികൾ ഈ നീക്കങ്ങൾ നടത്തിയത്. ഇതിന്റെ ഫലമായി പട്ടാളപ്പള്ളി, മുഹ്യദ്ധീൻ പള്ളി അടക്കമുള്ള പത്തിലധികം പള്ളികൾ മലബാറിന്റെ ഹൃദയമായ കോഴിക്കോട് ജില്ലയിൽ മാത്രം വഹാബികൾ പിടിച്ചെടുത്തു. ഈ ഗൂഢശ്രമങ്ങൾ തിരിച്ചറിഞ്ഞ സമസ്ത ഇതിന്നെതിരിൽ ശക്തമായ പ്രതിഷേധം നടത്തിയെങ്കിയും ലീഗത് വക വെച്ചില്ല. 1967-ലെ തിരഞ്ഞെടുപ്പിൽ ലീഗിന് 2 മന്ത്രി പദം ലഭിച്ചു. സി.എച്ചും കുരിക്കളും മന്ത്രിമാരായി ചുമതലയേറ്റു. ഈ സമയത്ത് തിരുവിതാംകൂറിലെ മുസ്ലിംകളുടെ സമരം മൂലം സ്വാതന്ത്രാനന്തരം സ്കൂളുകളിൽ നിരോധിച്ച മദ്രസാ പഠനത്തിന് പകരമായി അറബി ഭാഷാ പഠനത്തിന് അംഗീകാരം ലഭിച്ചു. (ഇന്നിത് മുസ്ലിം ലീഗ് അവരുടെ ക്രെഡിറ്റായി കാണിക്കുന്നത്- വിരോധാഭാസം) ഈ വേക്കൻസി യിലേക്ക് വഹാബി അദ്ധ്യാപകരെ സമ്പൂർണമായി തിരുകിക്കയറ്റുന്നതിൽ അന്നത്തെ മുസ്ലിം ലീഗിലെ വഹാബി നേതൃത്വം സമ്പൂർണമായി വിജയിച്ചു. അതോടെ കേരള മുസ്ലിംകളിൽ വിദ്യാസമ്പന്നർ വഹാബികളാണെ പൊതുധാരണ വന്നു ചേർന്നു.
ഇത് നവീനവാദികളെ പുരോഗമന ഇസ് ലാമിന്റെ വാഹകരാക്കുന്നതിനും പാരമ്പര്യ സുന്നികൾ പഴമക്കാരായി മുദ്രയടിക്കുന്നതിനും കാരണമായി.
ഈ ഇരട്ടത്താപ്പിനെതിരിൽ അന്ന് പ്രതികരിക്കാൻ മുസ് ലിംകൾക്കുള്ള ഏക ജിഹ്വ ചന്ദ്രികയായിരുന്നു. അതിന്റെ എഡിറ്റോറിയൽ ബോഡിലും വഹാബി മേൽക്കോയ്മ ആയതിനാൽ അവിടെയും നിരാശയായിരുന്നു ഫലം.
സുന്നി ജാഗരണം:
വഹാബി അതിപ്രസരത്തിൽ മുസ്ലിം ലീഗ് മുങ്ങിത്തപ്പുന്നത് സുന്നി ജാഗരണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സമസ്തയെ എത്തിച്ചു. തന്മൂലം സംഘ ശാക്തീകരണത്തിന്റെ ഫലമായി ദീർഘദൃക്കായ മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാർ SYS ന്റെ നേതൃത്വം ഏറ്റെടുക്കുകയും വിഷയത്തിന്റെ ഗൗരവം സംഘകുടുംബത്തെ ബോധ്യപ്പെടുത്തുകയും 1976 ൽ
SYS നെ പുന:സംഘടിപ്പിക്കുകയും ചെയ്തു.
E.K ഹസൻ മുസ്ലിയാർ പ്രസിഡന്റെും A.P അബൂബക്കർ മുസ്ലിയാർ സെക്രട്ടറിയുമയി പുതിയ സമിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. രാഷ്ട്രീയ ലാക്കോടെ സുന്നത്ത് ജമാഅത്തിനെ പൊളിക്കാനുള്ള ഒളിയജണ്ടക്കെതിരിൽ സംഘ ശാക്തീകരണം ശക്തിപ്പെടുത്താനും വിദ്യാഭ്യാസ വിപ്ലവങ്ങൾ രചിക്കാനും കരുക്കൾ നീക്കി. ലക്ഷ്യാധിഷ്ഠിത പ്രവർത്തനത്തിന്റെ ഫലമായി 107 യൂണിറ്റുകൾ മാത്രമുണ്ടായിരുന്ന
SYS 5000 ലേറെ യൂണിറ്റുകളുള്ള ബഹുജന സംഘടനയായിത്തീർന്നു. 25 വർഷം പ്രവർത്തിച്ചിട്ടും നേടിയെടുക്കാൻ സാധിക്കാത്ത ജനകീയ മുഖമാണ് ഇക്കാലയളവിൽ SYS- ന് കൈവന്നത്. മുസ്ലിം ലീഗിനോടല്ല, മറിച്ച് SYSന്റെ
ഭരണഘടനയോടാണ് പ്രതിബദ്ധത വേണ്ടതെന്ന തിരിച്ചറിവിൽ നൂതന പദ്ധതികൾക്ക് സംഘടന തുടക്കം കുറിച്ചു. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. 1978 ഏപ്രിലിൽ SYSന്റെ 25-ാം വാർഷികം കോഴിക്കോട് മാനാഞ്ചിറയിൽ വെച്ച് നടത്താൻ തയ്യാറെടുപ്പുകൾ തുടങ്ങി. പട്ടിക്കാട് ജാമിഅ നൂരിയയുടെ സമ്മേളന സദസ്സിൽ മതപണ്ഡിതരെ കഴുതകളെന്ന് വിളിച്ച സി.എച്ചിന്റെ പ്രസംഗവും ഈ സംഭവം ആഘോഷമാക്കിയ ചന്ദ്രികയുടെ നിലപാടും മനസിലാക്കിയ പക്വമതികളായ നേതാക്കൾ സമ്മേളനത്തിൽ രാഷ്ട്രീയ ദുർമേദസ്സുകളെ അകറ്റി നിർത്താൻ തീരുമാനിച്ചു. ഇതിൽ കലി പൂണ്ട രാഷ്ട്രീയകുബുദ്ധികൾ സമ്മേളനം തടയാൻ ശ്രമിച്ചെങ്കിലും സമ്മേളനം ഗംഭീര വിജയമായി. ഇതോടെ സംഘടനയുടെ പ്രഖ്യാപിത പദ്ധതിയുടെ തുടക്കമെന്നോണം 1978 ഏപ്രിൽ 14- ന് മർക്കസിന് ശിലയിട്ടു. സമസ്തയുടെ കീഴിലായി SYS ന്റെ ഈ കുതിച്ചു കയറ്റം വഹാബി കേന്ദ്രങ്ങളെ ഞെട്ടിച്ചു. അവർകെ.എൻ.എമ്മിന്റെ നേതൃത്ത്വത്തിൽ 1979 ജൂൺ 16ന് ഐക്യവേദി രൂപവത്ക്കരണത്തിനായി സമസ്തക്ക് കത്ത് നൽകി, പുതിയ നീക്കുപോക്കിന് ശ്രമിച്ചു. എന്നാൽ ഈ കത്തിന് വായടപ്പൻ മറുപടിയാണ് സമസ്ത നൽകിയത്, "മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിക്കാൻ ആദ്യം സുന്നികളെ മുസ്ലിമായി അംഗീകരിച്ച് പ്രസ്ഥാവനയിറക്കാനായിരുന്നു"
മുശാവറ നിയമിച്ച കെ.വി മുഹമ്മദ് മുസ്ലിയാർ മറുപടി എഴുതിയത്, എന്നാൽ വഹാബികൾ പിന്മാറിയില്ല. ഈ ഗൂഢ നീക്കത്തിനായി പിൻവാതിൽ ശ്രമം അവർ നടത്തി. മുസ്ലിം യൂത്ത് ലീഗിനെ സമ്മർദം ചെലുത്തി ഐക്യവേദി രൂപീകരിക്കാനാവിശ്യപ്പെട്ട് SYSനു കത്ത് കൊടുപ്പിച്ചു. പക്ഷേ സമസ്തയുടെ കീഴ്‌ഘടകമായ SYS മറുപടിയിൽ മാറ്റം വരുത്തിയില്ല.
ഈ അവസരം മുതലെടുത്ത് ലീഗിനെയും സമസ്തയെയും പരസ്പരം അകറ്റാൻ വഹാബികൾ കഠിനശ്രമം നടത്തി.
സമസ്ത60-ാം വാർഷികം സമസ്തയുടെ ചരിത്രത്തിലെ സുവർണ്ണ രേഖയാണ്.
1985 ൽ നടന്ന 60-ാം വാർഷിക മഹാസമ്മേളനം:
വഹാബി ചാണക്കന്മാർ കടിഞ്ഞാൺ പിടിക്കുന്ന സമുദായപാർട്ടിയുടെ ഹൈജാക്ക് മൂലം നീണ്ട 25 വർഷം സമ്മേളനം നടത്താൻ സമസ്തക്കായില്ല. ഈ യാഥാർഥ്യം മനസിലാക്കിയ സാരഥികൾ സമസ്തയുടെ 60-ാം വാർഷികം ഗംഭീരമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. 1981 ലാണ് സമ്മേളന തീയതി പ്രഖ്യാപിച്ചതെങ്കിലും ഇന്ദിരാഗാന്ധി വധം, 1982 ആഗസ്റ്റിൽ സുന്നത്ത്ജമാഅത്തിന്റെ ഗർജ്ജിക്കുന്ന സിംഹമായിരുന്ന മർഹൂംE. K.ഹസൻ മുസ്ലിയാരുടെ വിയോഗം (മരണവാർത്ത ചന്ദ്രിക ആഘോഷിച്ചു. സുന്നി നേതൃത്വം പൊളിഞ്ഞു. സുന്നികൾ ഇടയനില്ലാത്ത ആട്ടിൻപറ്റമായി മാറി എന്ന സന്തോഷമായിരുന്നു ഇതിന് കാരണം. പക്ഷേ പാണ്ഡിത്യത്തിന്റെയും പാരമ്പര്യത്തിന്റെയും ഗാംഭീര്യം നിറഞ്ഞ ചന്ദ്രബിംബം പോലുള്ള പൂമുഖത്തോടെ ശൈഖുനാ കാന്തപുരം ആ കടിഞ്ഞാൺ ഏറ്റെടുക്കുകയും 1983 ന് കൊട്ടപ്പുറത്ത് വഹാബി കോട്ടകൊത്തളം പിടിച്ചുലച്ച് കടന്നു വരികയും ചെയ്തു) എന്നീ കാരണങ്ങൾ കൊണ്ട് സമ്മേളനം നീണ്ടു പോയി. 60-ാം വാർഷിക സമ്മേളനം തടയാൻ മുസ്ലിം ലീഗ് ശക്തമായ ഇടപെടൽ നടത്തി പക്ഷേ വിജയിച്ചില്ല. പരിപാടി നടക്കുമെന്നായപ്പോൾ അത് രാഷ്ട്രീയ മേൽക്കോയ്മക്ക് കീഴിലാക്കാമെന്ന ദുരുദ്ദേശത്തിന് ശ്രമിച്ചെങ്കിലും പ്രസിഡന്റായ കണ്ണിയത്തിന്റെ കാർക്കശ്യത്തിന് മുമ്പിൽ വിലപ്പോയില്ല. സമ്മേളനം ഭംഗിയായി നടന്നു- കേരളത്തിലെ മുസ്ലിം സമുഹം സമസ്തയെന്ന പണ്ഡിതസഭക്ക് പിന്നിലാണെന്ന് രാഷ്ട്രീയക്കോമരങ്ങളോട് വിളിച്ചു പറഞ്ഞു 60-ാം വാർഷിക സമ്മേളനം.
മുസ്ലിം ലീഗിന്റെ വരുതിയിൽ സമസ്തയെ കൊണ്ടുവരാനും രാഷ്ട്രീയ മേൽക്കോയ്മക്കെതിരിൽ പ്രവർത്തിക്കുന്നവരെ സമസ്തയിൽ നിന്നും പുറത്താക്കാനും വഹാബി കേന്ദ്രങ്ങളും ലീഗ് നേതൃത്വവും ചർച്ച ചെയ്തു. ഈ ലക്ഷ്യ പൂർത്തീകരണത്തിന് അവരെത്തിച്ചേർന്ന പോംവഴി "രണ്ടാലൊരു അബൂബക്കറിനെ (ഇ.കെ&എ.പി) വല വീശിപ്പിടിക്കുക എന്നതായിരുന്നു.
പ്രതിയോഗിക്കെതിരിൽ ഇരുതല മൂർച്ചയുള്ള ഖഡ്ഘമാണ് കാന്തപുരമെന്നറിഞ്ഞ അവർ E.Kയെ സമീപിച്ചു. ഇതിനായി സേട്ടു സാഹിബ്,
K E സാഹിബ്, P അബൂബക്കർ എന്നീ മൂവർ സംഘത്തെ ചുമതലപ്പെടുത്തി - ഇവർEK യെ കണ്ണൂരിൽ KE സാഹിബിന്റെ വസതിയിലെത്തിച്ച് തിരിപ്പിച്ച് സമസ്തയെ പിളർത്താനുള്ള പദ്ധതികളാരംഭിച്ചു.
ഇകെയുടെ പിത്തലാട്ടം:
60-ാം വാർഷിക സമ്മേളനത്തിൽ മതനേതൃത്വത്തിനെതിരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കെതിരിൽ ധീരമായി ഗർജ്ജിച്ച ഇ.കെയുടെ ആദർശ ബോധത്തിന് ഇളക്കം തട്ടിയെന്ന് തോന്നിക്കുന്ന പ്രവർത്തനങ്ങളാണ് 1985 ന് ശേഷമുണ്ടായ ഇ കെ യുടെ നിലപാടുകൾ. രാഷ്ട്രീയപ്പാർട്ടിക്ക് ഓശാന പാടുന്ന ഖേദകരമായ ധാരാളം രംഗങ്ങളുണ്ടായി. (ഈ സമയത്ത് APക്കെതിരിൽ പ്രവർത്തിക്കുന്ന ഒരു ഉപചാപക സംഘം തന്നെ E Kയോടൊപ്പമുണ്ടായിരുന്നു)
സമസ്തയുടെ മുൻകാല തീരുമാനത്തിനെല്ലാം എതിരായിരുന്നു ഇ.കെയുടെ നിലപാടുകൾ.
1) 1985-ലെ ശബാനു കേസും അനുബന്ധ സംഭവങ്ങളും.
2) ഐക്യവേദിയുടെ വലയിൽ വീണു.
3) ഐക്യവേദിയിലില്ലാത്തവരെ മുനാഫി ഖുകളാക്കി ചിത്രീകരിച്ചു.
4) വാദപ്രതിവാദങ്ങൾ കാളപ്പൂട്ടാക്കി.
5) ബിദ്അത്തിനോടുള്ള സമീപനത്തിൽ അയവു വരുത്തി. പാഠപുസ്തക വിവാദം)
6) ജനറൽ ബോഡി വിളിക്കാതെ പതിറ്റാണ്ടുകൾ കഴിച്ചു കൂടി. തുടങ്ങി ധാരാളം നയപരമായ വൈകല്യങ്ങൾ ഇ. കെയിൽ നിന്നുണ്ടായിത്തീർന്നു. പീന്നീട് അവസാന കാലത്തിൽ മഹാനവർകൾ ഖേദം പ്രകടിപ്പിച്ചു. "സമസ്തയുടെ യോജിപ്പ്- ശംസുൽ ഉലമയുടെ അന്ത്യാഭിലാഷം" എന്ന ശീർഷകത്തിൽ ചന്ദ്രികയിൽ വന്ന വാർത്ത ഇതിന്റെ ഭാഗമായിരുന്നു. അല്ലാഹു മഹാനവർകൾക്കും നമുക്കും പൊറുത്തു തരട്ടെ...
വഴിത്തിരിവായസമ്മേളനം:
1985 മുതൽ 1989 വരെ സമസ്തയിൽ പ്രശ്നങ്ങൾ നീറിപ്പുകഞ്ഞു. ഈ സമയത്താണ് 1989 ജനുവരിയിൽ SYS ന്റെ സമ്മേളനം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചത്.
സമ്മേളനം നടന്നാൽ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസ്സിലാക്കിയ വഹാബി-ലീഗ് ലോബി എന്തു വില കൊടുത്തും സമ്മേളനം തടയാൻ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതിനായി ലീഗ് ഇ കെയെ സ്വാധീനിച്ചു. തത്ഫലമായി നാട്ടിക മൂസ മൗലവിയുടെ നേതൃത്വത്തിൽ മധ്യകേരളത്തിൽ സമാന്തര സമ്മേളനം നടത്താൻ ആവശ്യപ്പെടുകയും ഇത് മുഖവിലക്കിടുത്ത് അധികാരിക സംഘടനയായ SYSന്റെ സമ്മേളനം മുടക്കാൻ ഇ കെ ശ്രമിച്ചു. ഇതിനെ SYS ചോദ്യം ചെയ്തു. എതിർപ്പുകളെ വിഗണിച്ച് പ്രചണ്ഡമായ പ്രചാരണങ്ങളുമായി SYS മുന്നോട്ട് പോയി. ലീഗ് തല പുകഞ്ഞാലോചിച്ചു. എന്തു വിലകൊടുത്തും സമ്മേളനം തടയാൻ അവർ തയാറെടുത്തു. ഇതിനായി ഇ കെ യെ
ലീഗ് ഓഫീസിലേക്ക് വിളിച്ചു വരുത്തി, സയ്യിദ് ഉമർ ബാഫഖിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇ കെ ക്ക് മുമ്പിൽ രണ്ട് നിർദ്ദേശങൾ വച്ചു:-
1) SYS നെ ഔദ്യോഗികമായി പിരിച്ചു വിടുക.
2) AP യെയും കൂട്ടരെയും സമസ്തയിൽ നിന്നും പിരിച്ചു വിടുക.
ഈ രണ്ടു തീരുമാനങ്ങളും ഇ കെ ഏറ്റെടുത്തു.(ഇത് ചോർന്നു) അടിയന്തിര മുശാവറ ചേരാൻ തീരുമാനിച്ചു. അംഗങ്ങളിൽ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ മാത്രം വിളിച്ച് നിഗൂഢമായി ചേരാനുദ്ധേശിച്ച ഈ യോഗത്തിന്റെ പരിണിത ഫലം (സമസ്തയെ രാഷ്ട്രീയപ്പാർട്ടിക്ക് തീറെഴുതുക) മുൻകൂട്ടി മനസ്സിലാക്കി ബഹു:TC ഉസ്താദ് കോടതിയിൽ സ്റ്റേ നൽകുകയും തന്മൂലം മുശാവറ കൂടാൻ സാധിക്കാതെ വരികയും ചെയ്തു. (ഈ സംഭവമാണ് കണ്ണിയത്തിനെതിരെ കേസ് നടത്തി എന്ന് പറഞ്ഞ് എതിർപക്ഷം ഉയർത്തിപ്പിടിക്കുന്നത്)
സ്റ്റേ നീങ്ങി. ജനറൽബോഡി കൂടണം എന്ന ഉപാധിയോടെ സമ്മേളനത്തിന്റെ രണ്ട് ദിവസം മുമ്പ് മുശാവറ യോഗം ചേർന്നു. തിരക്ക് പിടിച്ച ഒരു തിരക്കഥയുടെ ആവിഷ്കാരമാണ് നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ഇ കെയുടെ പെരുമാറ്റത്തിലും പ്രവർത്തനത്തിലും കണ്ടത്.
(അദ്ധ്യക്ഷനെ ഇരുത്തുന്നതടക്കം)
ജനറൽ ബോഡി നടത്തണമെന്ന കോടതി നിർദ്ദേശം മാറ്റി അന്ന് വരെ എതിർത്ത് വന്ന മഹല്ല് ഫെഡറേഷൻ രൂപീകരണ തീരുമാനം സെക്രട്ടറി
ഇ കെ ഉസ്താദ് പ്രഖ്യാപിച്ചു. (SYSനെ പിരിച്ചു വിടാനുള്ള മുന്നോടിയായിരുന്നു ഇത്)
തുടർന്ന് - മിനിട്സിൽ രേഖപ്പെടുത്തിയതിനും രേഖപ്പെടുത്താനുള്ളതിനും തനിക്ക് സമ്മതം തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഈ അഭിപ്രായത്തെ ജോ: സെക്രട്ടറിയായ കാന്തപുരം
A Pഉസ്താദ് ചോദ്യം ചെയ്തു. സമസ്ത അധികാരിക സഭയാണെന്നിരിക്കെ മിനിട്സിലുള്ളത് സഭയെക്കാണിച്ച് മിനിട്സ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുവിൽ അംഗീകാരം നേടണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചു. എന്നാൽ ഞാൻ പറഞ്ഞ അഭിപ്രായമാണ് നടപ്പിലാക്കുന്നതെന്നും അതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും ഇ കെ വാദിച്ചു. തദവസരം സത്യത്തിനെതിരിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം വാദിച്ചാൽ സത്യം സത്യമല്ലാതാകുമോ എന്ന് ചോദിച്ച് താജുൽ ഉലമ ഉള്ളാൾ തങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി, മഹാനവർകളുടെ കൂടെ കാന്തപുരം ഉസ്താദക്കം പത്ത് ആളുകൾ പുറത്ത് വന്നു. (ആകെ 23 പേരാണ് അന്നുണ്ടായിരുന്നത്)
പിന്നീട് SYS സമ്മേളനം നടത്താൻ പാടില്ലെന്ന് സമസ്ത പ്രഖ്യാപിക്കുകയും ലീഗിന്റെ പ്രഖ്യാപനത്തോടൊപ്പം ഈ വാർത്ത ചന്ദ്രികയിലൂടെ അറിയിച്ചു. ഇരുകൂട്ടരുടെയും തിട്ടൂരങ്ങളെ തൃണവൽക്കരിച്ച് ലീഗിന്റെയും സമസ്തയുടെയും കൊടി ഉയർത്തിക്കെട്ടി എറണാകുളത്തേക്ക് സുന്നി കേരളം ഒഴുകിയെത്തി. തുടർന്ന് 1989 മാർച്ച് 5 ന് സമസ്തയുടെ ഔദ്യോഗിക ജനറൽ ബോഡിയും പുന:സംഘടനയും നടന്നു. പുതിയതല്ല, പുന:സംഘടിപ്പിച്ചതാണ് ഈ സമസ്ത)
താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ പ്രസിഡന്റും ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ജന:സെക്രട്ടറിയുമായി പുതിയ കമ്മറ്റി നിലവിൽ വന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിരിഞ്ഞ സമയത്തുണ്ടായിരുന്ന SYS SSF SMA തുടങ്ങി എല്ലാ കീഴ്ഘടകങ്ങളും സിറാജ് സുന്നിവോയ്സ്, സുന്നത്ത്, രിസാല അടക്കമുള്ള മുഖപ്പത്രങ്ങളും ഈ പരിശുദ്ധ സമസ്തയോടൊപ്പം നിന്നു (സമസ്തയുടെ പച്ചക്കുബ്ബയുള്ള പതാക അടക്കം ഒപ്പം ചേർന്നു)
പിളർപ്പിന് ശേഷം:
പരിശുദ്ധ സമസ്തയെ രണ്ടായി കഷ്ണം വച്ചിട്ടും രാഷ്ട്രീയവഹാബി ലോബികൾ വെറുതെയിരുന്നില്ല. ഒരു വിഭാഗത്തെ രാഷ്ട്രീയം ഏറ്റെടുത്ത് താലോലിക്കുകയും മറുവിഭാഗത്തെയും അതിന്റെ നായകനെയും വിമർശനങ്ങളുടെ ഹിമാലയങ്ങൾ കൊണ്ടും വിദ്വേഷത്തിന്റെ എവറസ്റ്റുകൾ കൊണ്ടും നേരിട്ടു,
👉 അരിവാൾ സുന്നി എന്ന ആക്ഷേപം
👉 ചേകനൂർ വധക്കേസ്
👉 ഒ. രാജഗോപാലും 1 കോടി രൂപയും
👉 സുന്നി പ്രവർത്തകരുടെ കൊല
👉 മദ്രസ, പള്ളി പിടിച്ചെടുക്കൽ
തുടങ്ങി ധാരാളം സമ്മർദ്ദങ്ങളും വൈതരണികളും വകഞ്ഞ് മാറ്റി അഗ്നിശുദ്ധി വരുത്തിയാണ് താജുൽ ഉലമയും ശൈഖുനാ കാന്തപുരം ഉസ്താദും നേതൃത്വം കൊടുത്ത ഈ പരിശുദ്ധ സമസ്ത ഇവിടെയെത്തിയത്...
പിളർപ്പ് സമ്മാനിച്ച നേട്ടങ്ങൾ:
1) രാഷ്ട്രീയ അവബോധമുള്ള ഒരു സംഘമായി സുന്നികൾ മാറി.
2) ദിശാബോധം നൽകുന്ന ഒരു പണ്ഡിത നേതൃത്വമുണ്ടായി.
3) ചരിത്രപരമായി പിന്നാക്കം നിന്ന നാം (മുസ്ലിംകൾ) വിദ്യഭ്യാസ-തൊഴിൽ വിപ്ലവം നടത്തി.
4) മതപണ്ഡിതന്മാർക്ക് സമൂഹത്തിൽ വലിയ
പ്രധാന്യം ലഭിച്ചു.
5) സംഘടനാസംവിധാനം ശക്തിപ്പെട്ടു.
6) ആദർശം(സുന്നി എന്നത്) ഉറക്കെപ്പറയാൻ പ്രാപ്തി ലഭിച്ചു.
7) ചടുലമായ വളർച്ച ശത്രു വിഭാഗങ്ങൾക്ക് അങ്ങേയറ്റത്തെ നിരാശ നൽകി.
(കടപ്പാട്: 60- വാർഷിക സുവനീർ)
സമസ്തയുടെ സിംഹഗർജനം കാന്തപുരം സമസ്തയുടെ 60 ആം വാർഷിക പ്രഭാഷണത്തിൽ
ഖുർആനിൽ ഗർഭകാലം ആറ് മാസമായി ചുരുക്കിയോ ?
*ഖുർആനിൽ നിന്ന് ആറ് മാസ മാണ് ഗർഭകാലമെന്ന സൂചിപ്പിച്ചിട്ടുണ്ടോ ? ഇത് ശരിയാണോ 9 മാസമല്ലെ ഗർഭകാലം* ?
മറുപടി.
ഗർഭകാലവും മുല കുടിയുടെ കാലവും ചേർത്താൽ
30 മാസമാണന്ന് അഹ്ഖാഫ് 19 ലും രണ്ട് വർഷമാണ് മുല കൊടുക്കേണ്ടത് എന്ന് 2/233
ലുഖ്മാൻ 14 ലും കാണാം
രണ്ട് വർഷം മുല കൊടുക്കുകയാണെങ്കിൽ ഇതിൽ 30 മാസത്തേക്ക് ബാക്കി 6 മാസം അല്ലെ ഗർഭകാലം ആവുകയുള്ളൂ എന്നതാണ് സംശയത്തിന് ആധാരം.
മറുപടി
യഥാർത്ഥത്തിൽ വിശുദ്ധ ഖുർആൻ സാധാരണയുള്ള ഗർഭ കാലത്തിലേക്കുള്ള സൂചനയല്ല നൽകുന്നത്.
ഏറ്റവും ചുരുങ്ങിയ ഗർഭകാലം ആറുമാസമാണ് എന്നാണ് സൂചിപ്പിക്കുന്നത്.
ആധുനിക ശാസ്ത്രജ്ഞന്മാർ വരെ അത് അംഗീകരിച്ചിട്ടുണ്ട് .
ഇത് ജസ്റ്റ് ഗൂഗിൾ സെർച്ച് ചെയ്താൽ വരെ നമുക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്
ആറാം മാസത്തിൽ പ്രസവിക്കുകയും ചില പരിചരണങ്ങൾക്ക് ശേഷം പൂർണ്ണമായ സുഖത്തോടെ ഹോസ്പിറ്റലിൽ നിന്നും മടങ്ങിയ പത്രവാർത്തകൾ
ഗൂഗിൾ സെർച്ചിൽ നമുക്ക് കണ്ടെത്താൻ സാധിക്കുന്നു.
ലിങ്കുകൾ താഴെ നൽകുന്നു.
മറ്റൊരു വാർത്ത
മറ്റൊരു വാർത്ത
ദില്ലി ന്യൂസ് 6 മാസം തികയാതെ ജനിച്ചു, കുഞ്ഞ് ജീവനുവേണ്ടിയുള്ള യുദ്ധത്തിൽ വിജയിച്ചു 24 ആഴ്ച അകാലത്തിൽ ജനിച്ച് ജനിക്കുമ്പോൾ 500 ഗ്രാം മാത്രം ഭാരമുള്ള ഒരു കുഞ്ഞ് എല്ലാ പ്രതിബന്ധങ്ങളെയും നേരിടാനും അതിജീവിക്കാനും കഴിഞ്ഞു. മൂന്നുമാസത്തെ പ്രത്യേക പരിചരണം കഴിഞ്ഞ് അവൾ വീട്ടിലേക്ക് പോകാൻ തയ്യാറാണ്.
............
ഗർഭത്തിൻറെ ഏറ്റവും ചുരുങ്ങിയ കാലം 6 മാസമാണന്ന് മേൽ ആയത്തുകളുടെ അടിസ്ഥാനത്തിൽ ഇസ്ലാമിക പണ്ഡിതന്മാരും സ്വഹാബത്തും അന്നുതന്നെ മനസ്സിലാക്കിയിട്ടുണ്ട്.
ശാസ്ത്രം അംഗീകരിച്ച ഈ കാര്യം ആദ്യം 14 നൂറ്റാണ്ടുകൾക്കുമുമ്പ് വിശുദ്ധ ഖുർആൻ സൂചന നൽകിയിട്ടുണ്ടെങ്കിൽ വിശുദ്ധ ഖുർആൻ ദൈവിക ഗ്രന്ഥം ആണെന്നുംമുഹമ്മദ് നബിയുടെ സൃഷ്ടി അല്ലെന്നുമുള്ളതിനുള്ള ഏറ്റവും വലിയ തെളിവാണ്
ഇബ്നു കസീർ തഫ്സീറിൽ രേഘപ്പെടുത്തുന്നു.
അലി റ ഈ ആയത്തുകളുടെ അടിസ്ഥാനത്തിൽ ചുരുങ്ങിയ ഗർഭകാലം ആറുമാസമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയായ ഗവേഷണവും ശക്തമായതും ആണ് . അതിനെ ഉസ്മാൻ റ അംഗീകരിച്ചിട്ടുണ്ട് . സ്വഹാബത്തിൽ നിന്നുള്ള ഒരു സംഘം അത് അംഗീകരിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് പ്രസവിച്ചപ്പോൾ തൻറെ കുട്ടി അല്ല എന്ന് സംശയം ആയ ഭർത്താവ് ഉസ്മാൻ റ യുടെ അരികിൽ വന്നപ്പോൾ സ്ത്രീയെ വ്യഭിചാര ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചതറിഞ്ഞ അലി റ ഖുർആനിലെ ആയത്തുകൾഓതിക്കൊണ്ട് ചുരുങ്ങിയ ഗർഭകാലം ആറുമാസമാണെന്ന് വിശദീകരിച്ചു കൊടുക്കുകയും അലി റ അത് അംഗീകരിക്കുകയും ചെയ്തു (തഫ്സീറു ഇബ്ന് കസീർ-504)
، ( وحمله وفصاله ثلاثون شهرا )
وقد استدل علي ، رضي الله عنه ، بهذه الآية مع التي في لقمان : ( وفصاله في عامين ) [ لقمان : 14 ] ، وقوله : ( والوالدات يرضعن أولادهن حولين كاملين لمن أراد أن يتم الرضاعة ) [ البقرة : 233 ] ، على أن أقل مدة الحمل ستة أشهر ، وهو استنباط قوي صحيح . ووافقه عليه عثمان وجماعة من الصحابة ، رضي الله عنهم .
قال محمد بن إسحاق بن يسار ، عن يزيد بن عبد الله بن قسيط ، عن بعجة بن عبد الله الجهني قال : تزوج رجل منا امرأة من جهينة ، فولدت له لتمام ستة أشهر ، فانطلق زوجها إلى عثمان فذكر ذلك له ، فبعث إليها ، فلما قامت لتلبس ثيابها بكت أختها ، فقالت : ما يبكيك ؟ ! فوالله ما التبس بي أحد من خلق الله غيره قط ، فيقضي الله في ما شاء . فلما أتي بها عثمان أمر برجمها ، فبلغ ذلك عليا فأتاه ، فقال له : ما تصنع ؟ قال : ولدت تماما لستة أشهر ، وهل يكون ذلك ؟ فقال له [ علي ] أما تقرأ القرآن ؟ قال : بلى . قال : أما سمعت الله يقول : ( وحمله وفصاله ثلاثون شهرا ) وقال : ( [ يرضعن أولادهن ] حولين كاملين ) ، فلم نجده بقى إلا ستة أشهر ، قال : فقال عثمان : والله ما فطنت لهذا ، علي بالمرأة فوجدوها قد فرغ منها ، قال : فقال بعجة : فوالله ما الغراب بالغراب ، ولا البيضة بالبيضة بأشبه منه بأبيه . فلما رآه أبوه قال : ابني إني والله لا أشك فيه ، قال : وأبلاه الله بهذه القرحة قرحة الأكلة ، فما زالت تأكله حتى مات .تفسير ابن كثير-504
ആറുമാസം ചുരുങ്ങിയഗർഭമാണെന്ന് ഖുറാനിലെ സൂചന ആധുനിക കാലത്ത് ശാസ്ത്രീയ കണ്ടെത്തലുകൾ കൊണ്ട് സ്ഥിരപെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ഇസ്ലാമിൽ വിവാഹം കഴിഞ്ഞ് ആറുമാസം കൊണ്ട് പ്രസവിക്കപ്പെട്ട ആ കുഞ്ഞിനെ ഭർത്താവിലേക്ക് തന്നെ തറവാട് ചേർക്കപ്പെടുമെന്ന് പഠിപ്പിക്കപ്പെട്ട ഉള്ളത് അലി റ അടക്കമുള്ള സഹാബികൾ അടക്കമുള്ളവർ ഏറ്റവും ചുരുങ്ങിയത് ഗർഭകാലം ആറുമാസം ആണെന്ന് ഈ വിശുദ്ധ ഖുർആനിലെ വചനത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്
*അസ് ലം കാമിൽൽ സഖാഫി പരപ്പനങ്ങാടി*
Thursday, 1 July 2021
സമസ്ത-1989ൽ എന്ത് സംഭവിച്ചു ?
*ഒരിറങ്ങിപ്പോക്കിൻ്റെ_കഥ;*
*പുറത്താക്കലിൻ്റെയും.*
സൊസൈറ്റിസ് ആക്ട് പ്രകാരം റജിസ്ത്ര് ചെയ്തു പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും നിശ്ചിത സമയത്ത് ജനറൽ ബോഡി ചേരണം, ഭാരവാഹികളെ തെരഞ്ഞെടുക്കണം, ഭരണഘടന അനുശാസിക്കും വിധം മെമ്പർഷിപ്പ് പ്രവർത്തനം നടത്തണം. ഒരു സംഘടന ഇതൊന്നും ചെയ്തില്ലെന്നു വച്ച് സാധാരണയിൽ പ്രശ്നമൊന്നുമില്ല. സംഘടനയ്ക്കകത്തോ പുറത്തോ വല്ല പ്രശ്നമുണ്ടാവുകയും ആരെങ്കിലും നിയമത്തിൻ്റെ വഴിക്കു പോവുകയും ചെയ്താൽ പ്രശ്നമാണ്. അങ്ങനെ ഒരു ക്ലൈമാക്സാണ് 1989ൽ സമസ്തയിൽ സംഭവിച്ചത്.
സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്ത്ര് ചെയ്ത സംഘടനയാണു സമസ്ത. ഈ ആക്ട് പ്രകാരം റജിസ്ത്ര് ചെയ്ത മറ്റേതു സംഘടയേയും പോലെ സമസ്തയും സമയാസമയം ജനറൽ ബോഡി യോഗം ചേരുകയും തെരഞ്ഞെടുപ്പും മെമ്പർഷിപ്പ് പ്രവർത്തനവും മറ്റും നടത്തുകയും ചെയ്യണം. സംഗതിവശാൽ വർഷങ്ങളോളം നിയമപരമായ ഈ നടപടി ക്രമങ്ങളൊന്നും സമസ്തയിൽ ഉണ്ടായില്ല. മെമ്പർഷിപ്പ് പ്രവർത്തനമില്ല, ജനറൽ ബോഡി യോഗമില്ല. തെരഞ്ഞെടുപ്പിനു പകരം മരിച്ചോ മറ്റോ പിരിയുന്ന അംഗങ്ങൾക്കു പകരം ആളുകളെ നോമിനേറ്റ് ചെയ്യും. ആരും പരാതിപ്പെടാത്തതു കൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 89ൽ പ്രശ്നങ്ങളുണ്ടായി, പരാതിപ്പെടാൻ ആളുണ്ടായി, സ്വാഭാവികമായും കേസുമുണ്ടായി.
രാഷ്ട്രീയ അധിനിവേശമായിരുന്നു 1989ൽ സമസ്തയിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ കാതൽ. ഇന്നത്തെ ചേളാരി വിഭാഗം സമസ്തയെപ്പോലെ മുസ്ലിംലീഗിൻ്റെ ഉപഗ്രഹമായി സമസ്ത നിലകൊണ്ടാൽ മതി എന്നായിരുന്നു ലീഗിൻ്റെ താത്പര്യം. സമുദായത്തിൽ ലീഗല്ലാത്ത മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകാൻ പാടില്ല. സമുദായത്തിൻ്റെ മുമ്പിൽ എഴുന്നേറ്റ് നിൽക്കുന്നത് ലീഗ് മാത്രമായിരിക്കണം. സമസ്തക്ക് സമ്മേളനം നടത്താം. പക്ഷേ, വേദിയുടെ ഒന്നാംനിരയും പരിപാടിയുടെ നടുക്കഷ്ണങ്ങളും ലീഗിനു വേണം -ഏതാണ്ട് പട്ടിക്കാട് സമ്മേളനം പോലെ. പിന്നെ, രാഷ്ടീയം ഒരക്ഷരം മിണ്ടരുത്, ഭരണാധികാരികളെ ചെന്നുകാണരുത്, പൊതുരംഗത്തൊന്നും ഇടപെടരുത്. അതൊെക്കെ പാർട്ടിക്കു പറഞ്ഞതാണ്. മുസ്ലിയാന്മാർ വല്ല പള്ളിമൂലയിലും ചൊറിമാന്തി കഴിഞ്ഞുകൊള്ളണം. കാണക്കാണെ ഈ തിട്ടൂരങ്ങൾക്കെതിരെ സമസ്തയിൽ ഒരു മുസ്ലിയാർ തലപൊക്കി. അങ്ങനെയാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
സ്വതന്ത്ര അസ്ഥിത്വമുള്ള, സ്വന്തം നിലപാടുകളുള്ള ആരുടെയും ഊരബലം ആവശ്യമില്ലാത്ത പുത്രികാ പദവിയിലല്ലാത്ത പരമാധികാര സഭയാകണം സമസ്തയെന്ന് ഈ മുസ്ലിയാർ ശഠിച്ചു. ശഠിച്ചുവെന്നു മാത്രമല്ല; മുഖാമുഖം നിൽക്കാനും മറുചോദ്യങ്ങൾ ഉന്നയിക്കാനും തുടങ്ങി. ഇതൊന്നും പാർട്ടിക്കു പരിചയമുള്ള കാര്യമല്ല. ഇങ്ങനെ ചില ഒറ്റയാന്മാർ മുമ്പും ഇടഞ്ഞു നിന്നിട്ടുണ്ട്. തോട്ടിക്കിട്ടു പിടിച്ചു പാർട്ടി അവരെ മെരുക്കിയിട്ടുമുണ്ട്. പക്ഷേ, ഈ മുസ്ലിയാർ ഇണങ്ങുന്നില്ല;മെരുങ്ങുന്നുമില്ല. പാർട്ടിക്ക് അനുസരിപ്പിച്ചേ ശീലമുള്ളൂ, അനുസരിച്ചു ശീലമില്ല. പ്രീതിപ്പെടുത്തിയും പ്രീണിപ്പിച്ചും വേണ്ടിവന്നാൽ ഭീഷണിപ്പെടുത്തിയും നിലയ്ക്കു നിറുത്താനറിയാം. മഹ്ബൂബെ മില്ലത്തിനെ ഒറ്റ രാത്രി കൊണ്ട് മക്റൂഹെമില്ലത്താക്കി നാടുകടത്തിയ പാർട്ടിയാണ്. പക്ഷേ, മുസ്ലിയാരുടെ മുമ്പിൽ നമ്പറുകളൊന്നും ഏശുന്നില്ല. സുന്നികളിലെ വിദ്യാർത്ഥി യുവജന വിഭാഗങ്ങളെ മുസ്ലിയാർ ശാക്തീകരിച്ചു കൂടെ നിറുത്തന്നത് പാർട്ടി കാണുന്നുണ്ട്, തടയാനാകുന്നില്ല. ബദലായി ഒരു ഫെഡറേഷൻ ഉണ്ടാക്കി നോക്കി, ആലിൻചുവട്ടിൽ നട്ട തെങ്ങിൻതൈ പോലെ അതു നാലിലത്തൂമ്പിൽ മുരടിച്ചുനിന്നു. മലപ്പുറം ജില്ലയ്ക്കകത്ത് രാഷ്ട്രീയം വരുതിയിൽ നിറുത്തിയതുപോലെ മലപ്പുറത്തെ സമസ്തയേയും പാർട്ടി ഒതുക്കി നിറുത്തിയിട്ടുണ്ട്, പക്ഷേ മലപ്പുറമല്ലല്ലോ കേരളം. മുസ്ലിയാർ മലപ്പുറം വിട്ടതുമില്ല, കേരളം നിറഞ്ഞു കളിയും തുടങ്ങി.
സുന്നി സമ്മേളനങ്ങൾ പാർട്ടിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഏർപ്പാടാണ്, അതൊരു തെരുവു യോഗമാണെങ്കിലും മുടക്കാൻ നോക്കും. ചരിത്രപ്രസിദ്ധമായ 1985ലെ അറുപതാം വാർഷിക മഹാസമ്മേളനം മുടക്കാൻ പതിനെട്ടടവും പൂഴിക്കടകനും പയറ്റിനോക്കിയതാണ്, നൈസായി തോറ്റു.1989ൽ വീണ്ടുമതാ എറണാകുളത്ത് എസ് വൈ എസ് സംസ്ഥാന സമ്മേളനം. ഇത്തവണ ബദൽ സമ്മേളനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഉടക്ക്. വകയ്‌ക്ക് കൊള്ളരുതാത്ത ഒരാളിനെ മുന്നിൽ നിറുത്തി നടത്തിയ ബദൽ നാടകം വെടിപ്പായി തോറ്റു. പണ്ടാരോ പറഞ്ഞതുപോലെ ഒടുവിൽ അറ്റകൈ പ്രയോഗിക്കാൻ തന്നെ തീരുമാനമായി. അമ്പിനും വില്ലിനും അടുക്കാത്ത മുസ്ലിയാരെയും കൂടെയുള്ള ചിലരെയും സമസ്തയിൽ നിന്നു പുറത്താക്കാനും സുന്നീശാക്തീകരണത്തിൻ്റെ പ്രതീകമായ എസ് വൈ എസിനെ പിരിച്ചുവിട്ട് നാലിലത്തൂമ്പിൽ മുരടിച്ചു നിൽകുന്ന ഫെഡറേഷനെ പകരം വാഴിക്കാനും പാർട്ടി തലത്തിൽ ധാരണയായി. പാർട്ടി ഇഛിക്കുംവിധം സംഹാര നടപടികൾ നടപ്പാക്കാൻ പാകത്തിൽ പാർട്ടിക്കുവേണ്ടി മുശാവറ വിളിക്കാൻ ജന.സെക്രട്ടറി ഇതിനകം പാർട്ടിയുടെ കുപ്പായക്കീശയിൽ കയറിക്കഴിഞ്ഞിരുന്നു.
അങ്ങനെയാണ് 1988ഡിസമ്പർ 2ന് അടിയന്തര മുശാവറ വിളിക്കുന്നത്. എന്താണു നടക്കാൻ പോകുന്നതെന്നു സുന്നി പക്ഷത്തിന് നല്ല ധാരണയുണ്ടായിരുന്നു. അതിനെ നേരിടാൻ അൽപം സാവകാശം ആവശ്യമായിരുന്നു. അതിനു വേണ്ടി, അതിനു വേണ്ടി മാത്രമായിരുന്നു നടേപറഞ്ഞ നിയമത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തി വിവാദമുശാവറ യോഗം സ്റ്റേ ചെയ്യിച്ചത്. ജനറൽ ബോഡിയോ തെരഞ്ഞെടുപ്പോ നടത്താത്ത സംഘടന യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സ്റ്റേ. ഇത് തീർത്തും ശരിയായിരുന്നു, നിയമപരമായിരുന്നു, അതു കൊണ്ട് തന്നെ ന്യായവുമായിരുന്നു. രാജ്യത്തെ നിയമമനുസരിച്ചും മതനിയമമനുസരിച്ചും ചെയ്തതിൽ ഒരു തെറ്റുമില്ല. ഒടുവിൽ സ്റ്റേ നീങ്ങി -സ്റ്റേ നീങ്ങാനുള്ളതാണ്. ഈസാനബി ഇറങ്ങുന്നതു വരെയൊന്നും ഒരു കോടതി സ്റ്റേയും നീണ്ടുനിൽക്കുകയില്ല, സ്റ്റേ നീക്കുന്നത് കേസിലെ വിജയമോ തോൽവിയോ ഒന്നുമല്ല; നിയമപ്രക്രിയയുടെ സ്വാഭാവിക നടപടിക്രമം മാത്രം.
അങ്ങനെ 89ജനുവരി 16ന് മുശാവറ യോഗം ചേർന്നു. കേസ് സംബന്ധിച്ച വിഷയം ചർച്ചക്കു വന്നു. കേസ് സംബന്ധിച്ചു താൻ ഇതുവരെ ചെയ്ത കാര്യങ്ങൾക്ക് യോഗം അംഗീകാരം നൽകണമെന്നും ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കു മുൻകൂർ അനുമതി നൽകണമെന്നും ജന.സെക്രട്ടറി ആവശ്യപ്പെട്ടു. സ്റ്റേ നീക്കാൻ വേണ്ടി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന ചോദ്യം സ്വാഭാവികമായും യോഗത്തിൽ ഉണ്ടായി.
-അതു പറയില്ല.!
ഇനി കേസിനെ നേരിടാൻ എന്താണു ചെയ്യാൻ പോകുന്നത്? പടച്ചതമ്പുരാനെ, അതിശയം!
-അതും പറയില്ല!!
സംഘടനയുടെ സുപ്രീം കൗൺസിലാണ് സമസ്തയുടെ കേന്ദ്ര മുശാവറ, അതിനുംമേലേ പടച്ചോനെയുള്ളു. ആ മുശാവറ യോഗമാണു നടക്കുന്നത്, അവിടെ പറയാൻ പാടില്ലാത്ത ഒരു രഹസ്യവും സമസ്തക്ക് ഉണ്ടാകാൻ പാടില്ല. പക്ഷേ, പറയാനാവില്ല, പറയാൻ പറ്റില്ല, പറഞ്ഞാൽ കേൾക്കാനും കൊള്ളില്ല. നാലാള് കേട്ടാൽ 'ഛേ' എന്നു പറയുന്ന പണിയല്ലേ ചെയ്തത് -വ്യാജരേഖ ചമയ്ക്കൽ!
അതായത്, നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നു എന്നു രേഖയുണ്ടാക്കി, ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി മിനുട്സുണ്ടാക്കി, തെരഞ്ഞെടുപ്പു നടന്നതിന്നും ഭാരവാഹികളെ
തെരഞ്ഞെടുത്തതിനും രേഖ നിർമിച്ചു. അങ്ങനെ തീർത്തും വ്യാജമായി നിർമിച്ച രേഖകളുടെ ബലത്തിലാണ് സ്റ്റേ നീക്കിയത്. മതപരമായും രാജ്യത്തെ നിയമമനുസരിച്ചും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഒരു കുറ്റകൃത്യം എങ്ങനെയാണ് മാന്യന്മാർ ഇരിക്കുന്ന സഭയിൽ പറയുക. ജന.സെക്രട്ടറിയും കൂട്ടരും മിണ്ടാട്ടം മുട്ടി നിന്നു. ആകെ പറയാനുണ്ടായിരുന്നത് 'ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്' എന്ന ഒരേയൊരു ന്യായം മാത്രം -ഇപ്പോൾ മോദി സർക്കാർ പറയുന്ന അതേ ന്യായം.
ഒരു കാര്യം ഉറപ്പായി. ആ യോഗം ഒന്നവസാനിപ്പിക്കണമെങ്കിൽ, ഒന്നുകിൽ ചോദ്യം ചെയ്തവർ സ്വയം ഇറങ്ങിപ്പോകണം, അല്ലെങ്കിൽ ശേഷിക്കുന്നവർ ചേർന്നു ചോദ്യംചെയ്തവരെ പുറത്താക്കണം.
ഒടുവിൽ!
-അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹം,
ആദ്യം പറഞ്ഞതു സംഭവിച്ചു -വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിൽക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് പങ്കെടുത്ത 23അംഗങ്ങളിൽ 11പേർ ഇറങ്ങിപ്പോന്നു.!! എല്ലാ തിട്ടൂരങ്ങളെയും വലിച്ചെറിഞ്ഞു എറണാകുളം സമ്മേളന നഗരിയിലേക്ക് മുസ്ലിം കേരളം കൂലംകത്തിയൊഴുകി. 18-2-89ന് അവിശിഷ്ട സമസ്ത യോഗം ചേർന്നു ഒരു മാസം മുമ്പ് ഇറങ്ങിപ്പോയ 11പേരിൽ ആറു പേരെ പുറത്താക്കി -അകത്തില്ലാത്തവരെ പുറത്താക്കിയ ലോകത്തെ ഏക സംഘടന!
#വാൽക്കുറ്റി:
സമസ്ത:യുടെ ഭരണഘടനയും ഇന്നോളമുണ്ടായിട്ടുള്ള നടപടിക്രമങ്ങളുടെ രേഖകളും തലങ്ങും വിലങ്ങും പല ആവർത്തി പരിശോധിച്ചു നോക്കി. മുശാവറ അംഗങ്ങളെ പുറത്താക്കാൻ ഒരു നിയമവും ചട്ടവും എവിടെയും കാൺമാനില്ല. രാഷ്ട്രീയം തലയിൽ കയറിയാൽ പിന്നെന്തു നിയമം, പിന്നെന്തു ചട്ടം!
OMTharuvana fb Post 13/2/2021.











