ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 2 July 2021

ഖുർആനിൽ ഗർഭകാലം ആറ് മാസമായി ചുരുക്കിയോ ?


*ഖുർആനിൽ നിന്ന് ആറ് മാസ മാണ് ഗർഭകാലമെന്ന സൂചിപ്പിച്ചിട്ടുണ്ടോ ? ഇത് ശരിയാണോ 9 മാസമല്ലെ ഗർഭകാലം* ?


മറുപടി.


 ഗർഭകാലവും മുല കുടിയുടെ കാലവും ചേർത്താൽ 

30 മാസമാണന്ന് അഹ്ഖാഫ് 19 ലും  രണ്ട് വർഷമാണ് മുല കൊടുക്കേണ്ടത് എന്ന് 2/233

ലുഖ്മാൻ 14 ലും കാണാം

രണ്ട് വർഷം മുല കൊടുക്കുകയാണെങ്കിൽ ഇതിൽ 30 മാസത്തേക്ക് ബാക്കി 6  മാസം അല്ലെ ഗർഭകാലം ആവുകയുള്ളൂ എന്നതാണ് സംശയത്തിന് ആധാരം.


മറുപടി


യഥാർത്ഥത്തിൽ വിശുദ്ധ ഖുർആൻ  സാധാരണയുള്ള ഗർഭ കാലത്തിലേക്കുള്ള സൂചനയല്ല നൽകുന്നത്.

 ഏറ്റവും ചുരുങ്ങിയ ഗർഭകാലം  ആറുമാസമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

ആധുനിക ശാസ്ത്രജ്ഞന്മാർ വരെ അത് അംഗീകരിച്ചിട്ടുണ്ട് . 

 ഇത് ജസ്റ്റ് ഗൂഗിൾ  സെർച്ച് ചെയ്താൽ വരെ നമുക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്


ആറാം മാസത്തിൽ പ്രസവിക്കുകയും  ചില പരിചരണങ്ങൾക്ക് ശേഷം  പൂർണ്ണമായ  സുഖത്തോടെ  ഹോസ്പിറ്റലിൽ നിന്നും മടങ്ങിയ പത്രവാർത്തകൾ 

ഗൂഗിൾ സെർച്ചിൽ  നമുക്ക് കണ്ടെത്താൻ സാധിക്കുന്നു.

ലിങ്കുകൾ താഴെ നൽകുന്നു.


https://www.echoroukonline.com/%D8%AE%D8%B1%D9%88%D8%AC-%D8%B1%D8%B6%D9%8A%D8%B9%D8%A9-%D9%85%D9%86-%D8%A7%D9%84%D9%85%D8%B3%D8%AA%D8%B4%D9%81%D9%89-%D8%A8%D8%B9%D8%AF-%D9%88%D9%84%D8%A7%D8%AF%D8%AA%D9%87%D8%A7-%D9%81%D9%8A-%D8%A7

മറ്റൊരു വാർത്ത

 https://shehabnews.com/post/27889/%D9%88%D9%84%D8%AF-%D9%81%D9%8A-%D8%A7%D9%84%D8%B4%D9%87%D8%B1-%D8%A7%D9%84%D8%B3%D8%A7%D8%AF%D8%B3-%D8%A7%D9%86%D9%82%D8%A7%D8%B0-%D8%AD%D9%8A%D8%A7%D8%A9-%D9%85%D9%88%D9%84%D9%88%D8%AF-%D8%BA%D8%B2%D9%8A-%D8%A7%D9%86%D8%AA%D8%B8%D8%B1%D8%AA%D9%87-%D9%88%D8%A7%D9%84%D8%AF%D8%AA%D9%87-%D9%84%D9%80-5-%D8%B3%D9%86%D9%88%D8%A7%D8%AA


മറ്റൊരു വാർത്ത


DELHI NEWS Born 6 months premature, baby wins battle for life A baby, who was born 24 weeks premature and weighed just 500gm at the time of birth, has managed to fight all odds and survive. Three months of special care later, she is ready to go home. HT reports.

ദില്ലി ന്യൂസ് 6 മാസം തികയാതെ ജനിച്ചു, കുഞ്ഞ് ജീവനുവേണ്ടിയുള്ള യുദ്ധത്തിൽ വിജയിച്ചു 24 ആഴ്ച അകാലത്തിൽ ജനിച്ച് ജനിക്കുമ്പോൾ 500 ഗ്രാം മാത്രം ഭാരമുള്ള ഒരു കുഞ്ഞ് എല്ലാ പ്രതിബന്ധങ്ങളെയും നേരിടാനും അതിജീവിക്കാനും കഴിഞ്ഞു.  മൂന്നുമാസത്തെ പ്രത്യേക പരിചരണം കഴിഞ്ഞ് അവൾ വീട്ടിലേക്ക് പോകാൻ തയ്യാറാണ്. 

............


ഗർഭത്തിൻറെ ഏറ്റവും ചുരുങ്ങിയ കാലം 6 മാസമാണന്ന് മേൽ ആയത്തുകളുടെ  അടിസ്ഥാനത്തിൽ  ഇസ്ലാമിക പണ്ഡിതന്മാരും  സ്വഹാബത്തും  അന്നുതന്നെ മനസ്സിലാക്കിയിട്ടുണ്ട്.

ശാസ്ത്രം അംഗീകരിച്ച ഈ കാര്യം ആദ്യം 14 നൂറ്റാണ്ടുകൾക്കുമുമ്പ് വിശുദ്ധ ഖുർആൻ സൂചന നൽകിയിട്ടുണ്ടെങ്കിൽ  വിശുദ്ധ ഖുർആൻ ദൈവിക ഗ്രന്ഥം ആണെന്നുംമുഹമ്മദ് നബിയുടെ സൃഷ്ടി അല്ലെന്നുമുള്ളതിനുള്ള ഏറ്റവും വലിയ തെളിവാണ്


ഇബ്നു കസീർ തഫ്സീറിൽ രേഘപ്പെടുത്തുന്നു.



അലി റ  ഈ ആയത്തുകളുടെ അടിസ്ഥാനത്തിൽ  ചുരുങ്ങിയ ഗർഭകാലം ആറുമാസമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയായ ഗവേഷണവും ശക്തമായതും ആണ് . അതിനെ  ഉസ്മാൻ റ  അംഗീകരിച്ചിട്ടുണ്ട് . സ്വഹാബത്തിൽ നിന്നുള്ള ഒരു സംഘം അത് അംഗീകരിച്ചിട്ടുണ്ട്.


വിവാഹം കഴിഞ്ഞ്   ആറുമാസം കഴിഞ്ഞ് പ്രസവിച്ചപ്പോൾ  തൻറെ കുട്ടി അല്ല എന്ന് സംശയം ആയ ഭർത്താവ് ഉസ്മാൻ റ യുടെ  അരികിൽ വന്നപ്പോൾ  സ്ത്രീയെ വ്യഭിചാര ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചതറിഞ്ഞ  അലി റ  ഖുർആനിലെ ആയത്തുകൾഓതിക്കൊണ്ട്   ചുരുങ്ങിയ ഗർഭകാലം ആറുമാസമാണെന്ന് വിശദീകരിച്ചു കൊടുക്കുകയും  അലി റ  അത് അംഗീകരിക്കുകയും   ചെയ്തു (തഫ്സീറു ഇബ്ന് കസീർ-504)


، ( وحمله وفصاله ثلاثون شهرا )

وقد استدل علي ، رضي الله عنه ، بهذه الآية مع التي في لقمان : ( وفصاله في عامين ) [ لقمان : 14 ] ، وقوله : ( والوالدات يرضعن أولادهن حولين كاملين لمن أراد أن يتم الرضاعة ) [ البقرة : 233 ] ، على أن أقل مدة الحمل ستة أشهر ، وهو استنباط قوي صحيح . ووافقه عليه عثمان وجماعة من الصحابة ، رضي الله عنهم .

قال محمد بن إسحاق بن يسار ، عن يزيد بن عبد الله بن قسيط ، عن بعجة بن عبد الله الجهني قال : تزوج رجل منا امرأة من جهينة ، فولدت له لتمام ستة أشهر ، فانطلق زوجها إلى عثمان فذكر ذلك له ، فبعث إليها ، فلما قامت لتلبس ثيابها بكت أختها ، فقالت : ما يبكيك ؟ ! فوالله ما التبس بي أحد من خلق الله غيره قط ، فيقضي الله في ما شاء . فلما أتي بها عثمان أمر برجمها ، فبلغ ذلك عليا فأتاه ، فقال له : ما تصنع ؟ قال : ولدت تماما لستة أشهر ، وهل يكون ذلك ؟ فقال له [ علي ] أما تقرأ القرآن ؟ قال : بلى . قال : أما سمعت الله يقول : ( وحمله وفصاله ثلاثون شهرا ) وقال : ( [ يرضعن أولادهن ] حولين كاملين ) ، فلم نجده بقى إلا ستة أشهر ، قال : فقال عثمان : والله ما فطنت لهذا ، علي بالمرأة فوجدوها قد فرغ منها ، قال : فقال بعجة : فوالله ما الغراب بالغراب ، ولا البيضة بالبيضة بأشبه منه بأبيه . فلما رآه أبوه قال : ابني إني والله لا أشك فيه ، قال : وأبلاه الله بهذه القرحة قرحة الأكلة ، فما زالت تأكله حتى مات .تفسير ابن كثير-504


 ആറുമാസം ചുരുങ്ങിയഗർഭമാണെന്ന് ഖുറാനിലെ സൂചന ആധുനിക കാലത്ത് ശാസ്ത്രീയ കണ്ടെത്തലുകൾ കൊണ്ട് സ്ഥിരപെട്ടതാണ്.  അതുകൊണ്ട് തന്നെയാണ് ഇസ്ലാമിൽ വിവാഹം കഴിഞ്ഞ് ആറുമാസം കൊണ്ട് പ്രസവിക്കപ്പെട്ട ആ കുഞ്ഞിനെ  ഭർത്താവിലേക്ക് തന്നെ തറവാട് ചേർക്കപ്പെടുമെന്ന് പഠിപ്പിക്കപ്പെട്ട ഉള്ളത്   അലി റ അടക്കമുള്ള സഹാബികൾ അടക്കമുള്ളവർ ഏറ്റവും ചുരുങ്ങിയത് ഗർഭകാലം ആറുമാസം ആണെന്ന്  ഈ വിശുദ്ധ ഖുർആനിലെ വചനത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്  


*അസ് ലം കാമിൽൽ  സഖാഫി പരപ്പനങ്ങാടി*


https://youtu.be/IzpX0L88s0c