ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 23 July 2021

അറഫാദിനം എല്ലായിടത്തും ഒരേ ദിനത്തിലോ ❓

ദുൽഹിജ്ജ ഒമ്പതിനാണ് അറഫാദിനം.  ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ് അറഫയിൽ നിൽക്കുക എന്നുള്ളത്.  ഈ കർമ്മം ഒരാൾ നിർവഹിച്ചിട്ടില്ലങ്കിൽ അവന് ഹജ്ജ് ഇല്ല എന്നുള്ളതാണ്. 


മക്കയിലെ ഒരു മരുപ്രദേശമാണ് അറഫ.  വിശാലമായ സ്ഥലം. അവിടെ നിൽക്കേണ്ട സമയം ദുൽഹിജ  9 ളുഹർ  മുതൽ പെരുന്നാൾ ദിനത്തിലെ  സൂര്യ ഉദയം വരെയാണ്. ഈ സമയത്തിനിടക്കു ഈ മരു ഭൂമിയിൽ ഒരു നിമിഷമെങ്കിലും ഉള്ളവൻ മാത്രമേ ഹജ്ജ് ലഭിക്കുകയുള്ളൂ.


 ദുൽഹിജ 8 ന് ഹാജിമാർ മിനയിൽ താമസിച്ച് 9 ൻ്റെ  രാവിലെ തന്നെ അറഫയിലേക്ക് പുറപ്പെട്ടും . അറഫ പള്ളിയിൽ വെച്ച് ളുഹറും  അസറും ഒന്നിച്ചു നിസ്കരിച്ചു  അറഫയിലേക്ക് നീങ്ങൽ.  സൂര്യാസ്തമയത്തിനു ശേഷം  അറഫയോട് വിടപറഞ്ഞു മുസ്ദലിഫയിൽ രാപാർക്കും.


അറഫാ ദിനത്തിൽ  ഹാജിമാർ അല്ലാത്ത എല്ലാവർക്കും  നോമ്പ് സുന്നത്താണ്.  വിശുദ്ധ റമദാനിലെ നോമ്പ് കഴിഞ്ഞാൽ പവിത്രമായ  അറഫാ ദിനത്തിലെ നോമ്പിനാണ് ശ്രേഷ്ടത. അറഫാ നോമ്പ് എന്  നോൽക്കണം എന്നുള്ളത്  പണ്ഡിതന്മാർക്കിടയിൽ  യാതൊരു വിധ അഭിപ്രായ  വ്യത്യാസവുമില്ല.അത് ദുൽഹജ്ജ് ഒമ്പതിന് തന്നെയാണ്.  ഓരോ സ്ഥലത്തും എന്നാണ് ദുൽഹജ്ജ് ഒമ്പത് ആകുന്നത് അന്നുതന്നെയാണ് നോമ്പു നോക്കേണ്ടത്. അഥവാ മക്കയിലെ അറഫാദിനം പരിഗണിക്കേണ്ടതില്ല എന്ന് മാത്രം.


എന്നാൽ ഇന്ന്  ന്യൂനപക്ഷമായ ചില ആളുകൾ  വാദിക്കുകയാണ്  മക്കയിലെ അറഫാ ദിനത്തിൽ തന്നെ ലോകത്തെ  എല്ലാവരും അറഫാ നോമ്പ് അനുഷ്ഠിക്കണം.  ഇത് പ്രായോഗികമാണോ? യുക്തിക്ക് യോജിച്ചതാണോ?. ശാസ്ത്രീയമാണോ?. മത വീക്ഷണത്തിൽ ശരിയാണോ?. എന്നതൊന്നും  ഇവിടെ ഇത്തരക്കാർ  ചർച്ച ചെയ്യുന്നില്ല.  വെറും ഒരു വാദം മാത്രം. അടിസ്ഥാനരഹിതമായ വാദങ്ങൾ.


ഈ വർഷം ദുൽഹിജ്ജ് ഒൻപതിന്  മക്കയിലെ സുബഹിയുടെ സമയം 4 23 . ഇതേ ദിനത്തിൽ  കേരളത്തിലെ സുബ്ഹിയോ  4 50. ഇന്ത്യയും സഊദിയും തമ്മിൽ രണ്ടര മണിക്കൂർ  വ്യത്യാസമുണ്ടല്ലോ സ്റ്റാൻഡേർഡ് സമയത്തിൽ. അഥവാ  കേരളത്തിൽ സുബ്ഹി  ആകുമ്പോൾ  സഊദി അറേബ്യയിൽ 2 20 സമയമേ ആകുന്നുള്ളൂ. കേരളത്തിൽ  അറഫാ നോമ്പ് തുടങ്ങിയി 2 മണിക്കൂർ 3 മിനിറ്റ് കഴിഞ്ഞിട്ട്  മക്കയിൽ സുബിഹി ആകുന്നുള്ളൂ.


 മക്കയിലെ ആതേ ദിനത്തിൽ തന്നെ  കേരളത്തിൽ എന്നില്ല  ലോകത്തെല്ലായിടത്തും   അറഫാ നോമ്പ് അനുഷ്ഠിക്കണം എന്ന് വാദിക്കുന്നവരോട് മിനിമം ഒരു ചോദ്യം  മക്കയിൽ അറഫാദിനം പിറക്കുന്നതിനു മുമ്പ് മറ്റിടങ്ങളിൽ തുടങ്ങാൻ പറ്റുമോ ഇല്ലയോ? പറ്റുമെങ്കിൽ  ദിവസത്തിൽ മാത്രം  യോജിച്ചാൽ മതിയോ?. സമയത്തിലും യോജിക്കേണ്ടേ ? കേരളത്തിൽ മാത്രം  രണ്ട് മണിക്കൂറിന് വ്യത്യാസം പറഞ്ഞു .ലോകത്ത് എല്ലായിടത്തും  ഈ രൂപത്തിൽ അല്ലല്ലോ, വളരെ വൈജാത്യങ്ങൾ ഉണ്ടാകുമല്ലോ സമയത്തിൽ. മക്കയിൽ പക്കൽ ആകുമ്പോൾ രാത്രിയുള്ള സ്ഥലങ്ങൾ എന്ത് ചെയ്യും ?.മക്കയിൽ അറഫാ ആരംഭിക്കും മുമ്പ് പകൽ കഴിയുന്ന സ്ഥലങ്ങളും ലോകത്ത് ഉണ്ടല്ലോ ?. ഇവിടങ്ങളിലെല്ലാം എന്ത് ചെയ്യും.?   അവർ എങ്ങനെ നോമ്പനുഷ്ഠിക്കും? ഏത് ദിനത്തിൽ ആയിരിക്കും ഈ വിഭാഗക്കാരുടെ വാദ പ്രകാരം അറഫ നോമ്പ് ?


ദുൽഹിജ്ജ ഒമ്പതിന്   മക്കയിലെ മഗ്രിബ് സമയം 7 4 ആണ്.  അതേ ദിനത്തിൽ കേരളത്തിൽ മഗ് രിഖ് സമയം  6 57. അഥവാ മക്കയിലെ അറഫയുടെ പ്രധാന സമയം അവസാനിക്കുന്നതിന്  രണ്ട് മണിക്കൂറുകൾക്ക് മുമ്പേ  കേരളക്കാർ അറഫ നോമ്പ് തുറന്നിട്ട് ഉണ്ടാകും.


 കുട്ടത്തിൽ പറയട്ടെ നിസ്കാര സമയം നിർണയിക്കുന്ന സൂര്യൻ്റെ ചലനങ്ങൾക്ക് അനുസരിച്ചാണ് .അത് കൊണ്ട് തന്നെ നിസ്കാര സമയം മാറിമറിയുന്നില്ല . ഇന്നതെ അതേ സമയത്ത് തന്നെയാണ് അടുത്ത വർഷത്തെ കേരളത്തിലെ സുബ്ഹിയും . എന്നാൽ ചന്ദ്ര പിറവിക്കനുസരിച്ചാണ് ഹിജ്റ മാസങ്ങൾ നിർണയിക്കുന്നത് .മാസതിലെ ദിനങ്ങൾ മാറിമറിയാനും ഇത് കാരണമാണ്.


 അറഫഎപ്പോഴാണ് ആരംഭിക്കുന്നത്?. ദുൽഹിജ 9 ൻ്റെ ളുഹർ സമയത്ത് . 12 27 നാണ് മക്കയിലെ ളുഹർ അന് .  കേരളത്തിലെ സമയമോ 12 36. അപ്പോൾ മക്കയിലെ സമയം എന്തായിരിക്കും  10 6.   രണ്ടു മണിക്കൂർ  വ്യത്യാസം  ഉണ്ടെന്ന് മാത്രം. അഥവാ  മക്കയിൽ   അറഫ ആരംഭിക്കുമ്പോൾ കേരളത്തിൽ  അസറിന് സമയം ആയിരിക്കും.  പിന്നെ എങ്ങനെ യോജിക്കും?.


 മക്കയിലെ അതേ ദിനത്തിൽ ലോക്കത്ത് എല്ലായിടത്തും അറഫയാകണമെന്ന വാദം മതയുക്തിവാദികളുടെ വാദങ്ങൾ മാത്രം.


ചുരുക്കത്തിൽ  അറഫ ഒരേദിവസം   ലോകത്തെല്ലായിടത്തും  ആവുക  ഒരു നിലക്കും  യോജിക്കാൻ  സാധ്യമല്ല.  ശാസ്ത്രീയമായോ  മതപരമായോ യോജിക്കാത്ത  വെറും വിരട്ട് വാദം മാത്രമാണിത്.

  ഓരോ ഇടത്തെയും  ചന്ദ്രദർശന പിറവിക്ക് അനുസരിച്ച് അവിടങ്ങളിൽ  റമളാൻ നോമ്പുകൾ ആരംഭിക്കുന്നത് പോലെ  അറഫാ ദിനവും ആചരിക്കുക. അതിനനുസരിച്ചു ബലിപെരുന്നാളും. മക്കയില് ദിനവും ലോകത്തെ മറ്റെല്ലായിടത്തും ഒരേ ദിനത്തിലകണം അറഫാ  എന്നുള്ളത് ഇസ്ലാമിക നിയമം അല്ല.


By : അബ്ദു സലാം ശാമിൽ ഇർഫാനി കുനിയിൽ


Monday, 12 July 2021

പെരുന്നാൾ സുന്നികൾക്കൊപ്പം ആഘോഷിക്കാൻ വഹാബികൾ തൗഹീദ് മാറ്റി

*വഹാബികൾക്ക് സുന്നികളോടൊപ്പം പെരുന്നാളാഘോഷിക്കാൻ പെരുന്നാളങ്ങ് മാറ്റി...🤭*
👇👇👇👁️👁️👁️

✍️  വഹാബിത്തൗഹീദനുസരിച്ച് പെരുന്നാൾ  ചൊവ്വാഴ്ച ആണെങ്കിലും സുന്നികളോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ,തത്ക്കാലമത് ബുധനാഴ്ചത്തേക്ക് മാറ്റിയതായി ആപ്പീസിൽ നിന്നറിയിക്കുന്നു. കണക്ക് കൂട്ടി പെരുന്നാൾ ഉറപ്പിച്ച് ചൊവ്വാഴ്ച ഗണിച്ചെടുത്തപ്പോളാണ് - പെരുന്നാൾ ജനങ്ങളോടൊപ്പം ആഘോഷിക്കണമെന്ന ഹദീസ് വഹാബികൾ ആദ്യമായി കാണുന്നത്. അങ്ങിനെ ഇത്തവണത്തെ പെരുന്നാൾ ,വഹാബികൾ ഒറ്റപ്പെട്ട് നാറാതിരിക്കാൻ ,നൈസായിട്ട്  ബുധനാഴ്ചത്തേക്ക് മാറ്റി. മുത്തുനബി പറഞ്ഞ- ''ജനങ്ങൾ'' വഹാബികളല്ല സുന്നികളാണെന്ന് വളരെ വ്യക്തം... ''ജനങ്ങൾ'' എന്നത് വഹാബികളായിരുന്നെങ്കിൽ വഹാബിപ്പെരുന്നാൾ ചൊവ്വാഴ്ച ആകുമായിരുന്നല്ലോ...!.
         ഏതായാലും ,വഹാബികളുടെ ,കണക്ക് നോക്കി മാസമുറപ്പിക്കുന്ന ഏർപ്പാടിന് ഏതാണ്ടൊരു തീരുമാനമായി.റമളാനിൽ സുബഹിക്ക് താമസിച്ചും മഗ്രിബിന് നേരത്തെയും ബാങ്കു കൊടുത്ത് ,മുത്തു നബി പറഞ്ഞ ''ജനങ്ങളിൽ'' നിന്ന് ഒറ്റപ്പെടുന്ന അവസ്ഥക്കും ഉടൻ തീരുമാനമാകുമെന്നാണറിഞ്ഞത്. ബാങ്കുവിളിക്കുടുക്കിൽ നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടാനായി ഹദീസ് തപ്പിക്കൊണ്ടിരിക്കുകയാണത്രെ... ''ജനങ്ങളിൽ'' നിന്ന് ഒറ്റപ്പെട്ട വഹാബികൾക്ക് രക്ഷപെടാനുള്ള ഹദീസുകൾ ഉടൻ കിട്ടട്ടെ എന്നാശംസിക്കുന്നു.
എല്ലാം കേട്ട പൊതുജനം ,ഈ ''വഹാബികൾ മാത്രമെങ്ങിനെ കൂട്ടത്തോടെ  മണ്ടൻമാരായി'' എന്ന ചോദ്യത്തിലാണ്...
*ഖുദ്സി*
12-07-2021


 

Friday, 9 July 2021

ജിന്നിനെ അല്ലാഹു ആക്കി മുശ്രിക്കായ വഹാബികളോട്

 *ജിന്നിനെ അല്ലാഹു  ആക്കി മുശ്രിക്കായ വഹാബികളോട്...😀*

👇👇👇👁️👁️👁️

✍️ നിങ്ങളുടെ സ്വന്തം പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹിൽ സഹ മുജാഹിദുകൾക്കെതിരെ ശിർക്കാരോപണം നടത്തിയ ചിലവരികൾ താഴെ കൊടുക്കുന്നു.

" *ജിന്ന് അദൃശ്യമാണെന്നും ആ ജിന്നിന്റെ കഴിവ് അഭൗതിക കഴിവാണെന്നും അബ്ദുറഹ്മാൻ സലഫി പറഞ്ഞതിലൂടെ ജിന്നിനെ അദ്ദേഹം അല്ലാഹുവിന് സമപ്പെടുത്തുകയാണ് ചെയ്തത്*.

*അഭൗതികത എന്നത് സൃഷ്ടിയിലേക്ക് ചാർത്തിപറയുക എന്നത് മഹാ തെറ്റാണ്.അതുവഴി അല്ലാഹുവിന്റെ കഴിവുകളെയും സ്വാധീനങ്ങളെയും മനുഷ്യൻ സൃഷ്ടികളിൽ ആരോപിക്കുകയാണ് ചെയ്യുന്നത്.അങ്ങനെയാണ് ശിർക്ക് സംഭവിക്കുന്നത്.*

ഇതൊന്നും ആലോചിക്കാതെയാണ്

അബ്ദുറഹ്‌മാൻ സലഫി ജിന്നിന്റെ കഴിവ് അഭൗതിക കഴിവാണെന്നു  പറഞ്ഞു പ്രസംഗിച്ചു സ്ഥാപിച്ചു കളഞ്ഞത്.

......ലോകത്ത് ഒരു മുശ്‌രിക്കും ധൈര്യപ്പെടാത്ത ഒരു കടും കൈയ്യാണ് സലഫിയും അദ്ദേഹത്തെ താങ്ങുന്നവരും ഇവിടെ ചെയ്തു കൂട്ടിയത്."  [അൽ ഇസ്‌ലാഹ് 2015 ഫെബ്രു:42]

ജിന്നിനോട് സഹായം തേടി ജിന്നു വഹാബികളായ *വിസ്ഡംകാർ മുശ്രിക്കായി*. ജിന്നിനെ അല്ലാഹുവിനോട് സമമാക്കി / അല്ലാഹുവിൻ്റെ കഴിവിനെ അല്ലാഹുവിൻ്റെ കഴിവിനോട് സമപ്പെടുത്തി *KNM വഹാബികൾ മുശ്രിക്കായി.* 🤣മുശ്രിക്ക് ഫാക്ടറികളായ നിങ്ങളേതാണ് മതം...❓

*ഖുദ്സി*

09-07-2021



Thursday, 8 July 2021

ഏർവാടി-ഇബ്റാഹിം ബാദുഷ [റ]


 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിയാറത് കേന്ദ്രമായ ഏർവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് സുൽത്വാൻ ശഹീദ് ഇബ്റാഹിം ബാദുഷ(റ)വിന്റെ ഉറൂസ് മുബാറകിന്റെ മാസമാണിത്. എഴുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ ഒരു ദുൽഖഅദ് ഇരുപത്തിമൂന്നിന് മഗ് രിബ് നിസ്കരിക്കവെയാണ് ശത്രു ആക്രമണത്തിൽ ശൈഖവർകൾ രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധമദീനയിൽ തിരുനബി(സ്വ) തങ്ങളുടെ സന്താനപരമ്പരയിൽ സയ്യിദ് അലി(റ), സയ്യിദത് ഫാത്വിമ(റ) എന്നിവരുടെ പുത്രനായാണ് ആ പുണ്യാത്മാവ് ജനിച്ചത്. തിരുനഗരിയിൽ തന്നെയായിരുന്നു ബാല്യകാലവും യൗവ്വനവും ചെലവഴിച്ചത്. അതിനിടെ തിരുനബി(സ്വ)യുടെ ആത്മീയനിർദേശപ്രകാരം മതപ്രബോധനർത്ഥം ഇറാന്‍, ഇറാഖ് , ബലൂചിസ്ഥാൻ വഴി ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. 


കേരളം, തമിഴ്നാട്, സിന്ദ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീനീ പ്രബോധനം നടത്തുകയും ആയിരക്കണക്കിനാളുകളെ ഇസ്‌ലാമിലേക്ക് ആകർഷിക്കുകയും ചെയ്ത സ്വൂഫീ വര്യനായിരുന്നു ഇബ്റാഹിം ബാദുഷ(റ). ഏകാധിപതികളായ ഭരണാധികാരികൾ മഹാനവർകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അവയെല്ലാം ആ വ്യക്തി മഹാത്മ്യത്തിന് മുന്നിൽ ഒന്നുമല്ലാതായി. മാത്രമല്ല, സിന്ധിലും ഗുജറാത്തിലും ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും അവിടുത്തേക്ക് സാധിച്ചു. 

 

രണ്ടാം ഘട്ട ഇന്ത്യൻ യാത്രയിൽ കണ്ണൂർ തുറമുഖത്താണ് മഹാനവർകളുടെ കപ്പൽ നങ്കൂരമിട്ടത്. അന്നത്തെ നാടുവാഴികൾ അവിടുത്തേക്ക് എല്ലാ സൗകര്യങ്ങളും സംവിധാനിച്ചു. ശേഷം കൊച്ചി, ആലപ്പുഴ, വിഴിഞ്ഞം, തുടങ്ങിയ പ്രദേശങ്ങളിൽ സത്യസന്ദേശം പ്രചരിപ്പിച്ച് തമിഴ്നാട്ടിലെ കായൽപട്ടണത്തെത്തി. തിരുനെൽവേലി, മധുര രാജാക്കന്മാരും ശൈഖവർകളുടെ സഹിഷ്ണുതാപരമായ സേവനപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ,

പാണ്ഡ്യ രാജാവായ വിക്രമ പാണ്ഡ്യൻ അകാരണമായി ഇബ്റാഹീം ബാദുഷ തങ്ങളെയും സംഘത്തെയും

അക്രമിച്ചു. തുർക്കി സൈനികനായ അമീര്‍ അബ്ബാസിന്റെ സഹായത്തോടെ മഹാനവർകൾ പ്രതിരോധം തീർക്കുകയും ചെയ്തു. പക്ഷെ, അതിനിടെ ബാദുഷ തങ്ങൾക്ക് വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ വിവിധയങ്ങളിലായി ഇന്ന് നമുക്ക് അവരുടെ മഖ്ബറകൾ കാണാം. 


തുടർന്ന് പന്ത്രണ്ട് വർഷം ഏർവാടി സുൽത്വാൻ ഇബ്റാഹീം ബാദുഷ(റ)ന്റെ ഭരണത്തിന് കീഴിലായിരുന്നു. പ്രദേശത്തിന്റെ സുവർണയുഗമായിരുന്നു അത്. എന്നാൽ സ്ഥാനഭൃഷ്ടനായ പാണ്ഡ്യരാജാവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ കാഴ്ച. അയാൾ മധുരയിലേക്ക് നുഴഞ്ഞുകയറുകയും മഹാനവർകളെ വധിക്കുകയും ചെയ്തു. 


തന്റെ ജീവിതകാലത്തെന്ന പോലെ വഫാതിന് ശേഷവും ഇബ്റാഹീം ബാദുഷ(റ) മതജാതിഭേദമന്യേ സർവ്വ ജനങ്ങൾക്ക് അഭയമായി തുടരുന്നു. ഏർവാടിയിലെത്തുന്ന ആരും ഈ മനോഹര ദൃശ്യം കണ്ട് അത്ഭുതപ്പെടാതിരിക്കില്ല. സഹോദരങ്ങളെ, മഹാനവർകൾ അനശ്വര ലോകത്തെ പറുദീസയിലേക്ക് യാത്രയായ മാസമാണിത്. അവിടുത്തെ ഹള്റതിലേക്ക് നമുക്ക് ഫാതിഹയും യാസിനും ഓതി ഹദ് യ ചെയ്യാം. അല്ലാഹു അവന്റെ മഹാന്മാരുടെ മദദ് കൊണ്ടനുഗ്രഹിക്കുന്നവരിൽ നമ്മെയും കുടുംബത്തെയും ഉൾപ്പെടുത്തട്ടെ..

Tuesday, 6 July 2021

വഹാബിസം ഒരെത്തിനോട്ടം

 *എന്താണ്‌ വഹാബിസം.?*

18-ാം നൂറ്റാണ്ടില്‍  അറേബ്യയിലെ നജ്‌ദില്‍ രൂപം കൊണ്ട മത പരിഷ്‌കരണ പ്രസ്ഥാനമാണിത്‌. ഇസ്‌ലാമിലെ പ്രൊട്ടസ്റ്റനിസം എന്നും ഇതിനെ വിശേഷിപ്പിക്കെട്ടിട്ടുണ്ട്‌. (തോമസ്‌ പാട്രിക്‌- ഡിക്ഷ്‌ണറി ഓഫ്‌ ഇസ്‌ലാം-1998, ഡി. 661) പേര്‌: പ്രസ്ഥാന സ്ഥാപകന്‍ മുഹമ്മദ്‌ ഇബ്‌നു അബ്ദുല്‍ വഹാബ്‌ പ്രസ്ഥാനത്തിന്‌ നല്‍കിയ പേര്‌ മുവഹ്‌ഹിദൂന്‍ (ഏകതാവാദികള്‍). 1747 ല്‍ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്‌ വഹാബിന്റെ (1703-1792) അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ പ്രാസ്ഥാനിക അനുഭാവികളെ വഹാബികള്‍ എന്നും പ്രസ്ഥാനത്തെ വഹാബിസം എന്നും വിളിക്കപ്പെട്ടു. പ്രസ്ഥാനത്തിന്റെ അടിവേര്‌ ചെന്ന്‌ മുട്ടുന്നത്‌ (ആശയ സാമ്യത) ഇബ്‌നു തീമിയ്യയിലാണ്‌. 


*ആരാണ്‌ ഇബ്‌നു തീമിയ്യ.?* മുസ്‌ലിം ലോകത്ത്‌ ആശയപരമായി നവീന ചിന്തകള്‍ക്ക്‌ രൂപം നല്‍കിയ പണ്ഡിതന്‍. പാരമ്പര്യ ഇസ്‌ലാമിക സരണിയെ തിരസ്‌കരിച്ചു. ഇദ്ദേഹത്തിന്റെ പരിഷ്‌കരണ ആശയങ്ങളാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബിനെ പ്രചോദിപ്പിച്ചത്‌. ഹമ്പലി മദ്‌ഹബ്‌ സ്ഥാപകന്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍ ന്‍റെ  നിലപാടുകളെ വ്യാഖ്യാനിച്ചും വിപുലീകരിച്ചുമാണ്‌ അദ്ദേഹം പുതിയ ചിന്തകള്‍ രൂപപ്പെടുത്തിയത്‌. ഇസ്‌ലാം മതത്തിലെ അനാചാരങ്ങളെ ദൂരീകരിച്ച്‌ മതത്തിന്റെ ശുദ്ധരൂപം പുന:സ്ഥാപിക്കുക എന്ന വാദക്കാരനായിരുന്നു. തൗഹീദ്‌ വാദത്തിന്റെ സ്ഥാപകനെന്ന്‌ സ്വയം പരിചയപ്പെടുത്തുന്നു.   സിറിയയിലെ ഡമസ്‌കസിലുള്ള ഹറാന്‍ എന്ന പ്രദേശത്താണ്‌ ശൈഖുല്‍ ഇസ്‌ലാം അഹ്‌മദ്‌ ഇബ്‌നു തീമിയ്യ(1263-1328) പിറവികൊണ്ടത്‌.


*ഇബ്‌നു ഖയ്യൂം: (ഹി:691)*

ഇബ്‌നുതീമിയ്യയുടെ ചിന്തകള്‍ക്ക്‌ തുടര്‍ച്ച നല്‍കിയ ശിഷ്യഗണങ്ങളില്‍ പ്രധാനി. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇബ്‌നു തീമിയ്യയുടെ ചിന്തകള്‍ ജീവിച്ചത്‌.


*മുഹമ്മദ്‌ ബ്‌നു അബ്ദുല്‍ വഹാബ്‌*(1155-1206) 

ഹിജ്‌റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ്‌ ജനിച്ചു.

ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌.

ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട്‌ അദ്ദേഹത്തിന്റെ പിതാവായ ശൈഖ്‌ അബ്‌ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച്‌ അയാള്‍ക്കും സമൂഹത്തിനും താക്കീത്‌ നല്‍കുകയും ചെയ്‌തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്‍സില്‍ മുഹമ്മദ്‌ അല്‍പകാലം പഠിച്ചിട്ടുണ്ട്‌. 32 വയസ്സ്‌ വരെ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ പുത്തന്‍ മതപരിഷ്‌കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്‌. ഇബ്‌നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്  പരന്ന വായനയിലൂടെ ഇബ്‌നു ഖയ്യിമിന്റെ പുസ്‌തകം വഴിയാണ്‌ തന്റെ പ്രസ്ഥാനത്തിന്‌ അടിത്തറപാകിയത്‌.

1143 ലാണ്‌ വഹാബിയന്‍ ആശയങ്ങള്‍ക്ക്‌ പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്‌. 1150 ല്‍ സജീവമാവുകയും ചെയ്‌തു


*അറേബ്യ പിടിച്ചെടുക്കുന്നു*

ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ അവിടുത്തെ ഭരണാധികാരി ആലുസൗദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി മുഹമ്മദ് ഇബ്‌നു അബ്‌ദുല്‍ വഹാബ്‌  ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്‌. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക്‌ നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന്‌ ഇബ്‌നുസഊദിനോട്‌ അംഗീകരിപ്പിച്ച്‌ കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ്‌ (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്‌. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്‌ വഹാബ്‌ ഉറപ്പ്‌ നല്‍കിയ കരാറാണിത്‌. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്‌. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത്‌ കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ്‌ സഊദ്‌. വഹാബിന്റെ മകളെ രാജാവ്‌ മുഹമ്മദ്‌ ബ്‌നു സഊദ്‌ (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ്‌ കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.(ഹിസ്റ്ററി ഓഫ്‌ അറബ്‌ 2001. പേജ്‌-74


*വഹാബി ആക്രമണ ഭീകരത*:

പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)


*മക്കയെ ആക്രമിച്ചവര്‍*

ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു.


*മദീനയെയും വെറുതേ വിട്ടില്ല*

രണ്ട്‌ മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി


*മക്കയെ മോചിപ്പിക്കുന്നു*: 

ഹി:1226 റമളാനില്‍ ഈജിപ്‌ത്‌ ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട്‌ യുദ്ധത്തിന്‌ തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത്‌ നില്‍പ്‌ കാരണം അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ്‌ കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന്‌ മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്‌ലിംകള്‍ തിരിച്ചുപിടി ച്ചു


**


*സഊദ്‌ വിടവാങ്ങുന്നു*

ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ്‌ സഊദ്‌ 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത്‌ നടത്തിയത്‌ സഊദിന്റെ മകന്‍ അബ്‌ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്‌തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന്‌ വേണ്ടി തന്റെ മകന്‍ ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്‌തു. 1235 ല്‍ അബ്‌ദുല്ലാഹിബ്‌നു സഊദിന്‌ വധശിക്ഷ നല്‍കി. ശേഷം വഹാബികള്‍ ദര്‍ഇയ്യയില്‍ നിന്നും ഭരണകേന്ദ്രം റിയാദിലേക്ക്‌ മാറ്റി. [മക്കയിലെ മുഫ്‌തിയായിരുന്ന അസ്സയ്യിദ്‌ അഹ്‌മദ്‌ ബ്‌നു സൈതി ദജ്‌ലാനി (റ) എഴുതിയ ഫിത്‌നതുല്‍ വഹാബിയ്യ യില്‍ നിന്ന്‌ സംഗ്രഹം] 1818 ആവുമ്പോഴേക്ക്‌ ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്‌നു സഊദ്‌ വംശത്തില്‍ പിറന്ന അബ്‌ദുല്‍ അസീസ്‌ (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്‌പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ്‌ ഹുസൈനേയും ഹായിലില്‍ ഇബ്‌നു റഷീദിനേയും തോല്‍പിച്ച്‌ മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക്‌ തുണയായത്‌ വഹാബിയന്‍ ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര്‍ (ഇഖ്‌വാന്‍) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സൗദി രാജവംശത്തിന്‌ വഹാബിസത്തിന്റെ പിന്തുണയോടെയാണ്‌ അടിത്തറയിട്ടത്‌. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന്‌ നാന്ദി കുറിച്ചത്‌


*ത്വാഇഫിലും താണ്ഡവമാടുന്നു*

ഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ഹി:1217 ലാണ്‌ വഹാബി സേന ത്വാഇഫിലെത്തിയത്‌. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു. They killed women, men and child saw, they even cut the babies in cradles… the streets turned into floods of blood.(advice for the wahabi)


കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു. they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid) പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid) തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌.


*കര്‍ബല അക്രമിക്കുന്നു*

1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച്‌ ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.


1920 ഏപ്രില്‍ 20-ന്‌ അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈനത്തോട്‌ ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.


*മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു* 

ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ്‌ തിരിച്ചത്‌.നബി(സ്വ) യുടെ വീട്‌ വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്‌.15) 

* ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ്‌ അബൂ ഖുബൈസ്‌ ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ്‌ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി) മസ്‌ജിദുകളും സജ്ജനങ്ങളോട്‌ ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച്‌ ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..


*ഇന്ത്യന്‍ വഹാബിസം*


സയ്യിദ്‌ അഹ്‌മദാണ്‌ വഹാബിസത്തിന്റെ വിത്ത്‌ ഇന്ത്യയില്‍ പാകിയത്‌. 1822 ല്‍ ഹജ്ജ്‌ ചെയ്യാനായി മക്കയിലെത്തിയതോട്‌ കൂടെയാണ്‌ വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്‌. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ്‌ (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ്‌ ഇസ്‌മാഈല്‍ ശഹീദ്‌. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്‌ സയ്യിദ്‌ അഹ്‌മദിന്റെ വിപ്ലവമെന്നാണ്‌ പറയാറുള്ളത്‌. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട്‌ മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്‌. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ്‌ ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്‌. ഇസ്‌മാഈല്‍ സാഹിബ്‌ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ്‌ ഇമാമത്ത്‌ ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത്‌ എറിയുന്നതാണ്‌ ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ്‌ ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത്‌ വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച്‌ ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ്‌ അഹ്‌മദിന്റെയും ശാഹ്‌ മുഹമ്മദ്‌ ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ്‌ അഹ്‌മദ്‌ എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌ ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ്‌ ശഹീദ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പിന്നീട്‌ ഗ്രന്ഥങ്ങളിലാണ്‌ വഹാബിസം ജീവിച്ചത്‌. 1857 ലെ ശിപായി ലഹളക്ക്‌ ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ്‌ അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ്‌ ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്‌. 

Sunday, 4 July 2021

കണ്ണേറും സിഹ്റും തട്ടാതിരിക്കാൻ 14 ഇനം മാന്ത്രിക വിദ്യകളുമായി വഹാബികൾ


 *കണ്ണേറും സിഹ്റും തട്ടാതിരിക്കാൻ 14 ഇനം മാന്ത്രിക വിദ്യകളുമായി വഹാബികൾ...❗*

👇👇👇👁️👁️👁️

✍️മുസ്ലിംകളെ മുശ്രിക്കാക്കാൻ വഹാബികൾ തട്ടിക്കൂട്ടിയ അഭൗതികവും കാര്യകാരണ ബന്ധവും നന്നായിട്ടൊന്ന് കാൽ നിവർത്തിയപ്പോൾ സിഹ്റും കണ്ണേറുമൊക്കെ ശിർക്കിൻ്റെ കുപ്പിയിലായിപ്പോയി- മണ്ടന്മാരായ വഹാബികൾക്ക്... സംഗതി ജോറായി മുന്നോട്ടു പോയപ്പോളാണ് സിഹ്റും കണ്ണേറും ഫലിക്കുമെന്ന മത ദർശനം വഹാബികളുടെ കണ്ണിലുടക്കിയത്...


കാര്യകാരണ ബന്ധങ്ങൾക്കതീതമായി അഭൗതിക മാർഗത്തിൽ ഗുണദോശങ്ങൾ വരുത്താൻ പടച്ചോന് മാത്രമേ കഴിയൂ എന്നതിനാൽ കണ്ണേറ് സിഹ്ർ ഇവ ഫലിക്കുമെന്ന് വിശ്വസിക്കുന്നവൻ മുശ്രിക്കാണെന്നായിരുന്നു  വഹാബീ വിശ്വാസം.ആ വകുപ്പിൽ തങ്ങളല്ലാത്ത മുസ്ലിംകളെ മുഴുവൻ  മുശ്രിക്കാക്കി നരകത്തിൽ തള്ളുകയും ചെയ്തു വഹാബികൾ...കണ്ണേറും സിഹ്റും ഫലിക്കുമെന്ന് പറഞ്ഞാൽ വഹാബികൾ ഉണ്ടാക്കിയ തൗഹീദ് തെറ്റാണെന്ന് പറയേണ്ടി വരും.അങ്ങിനെ പറഞ്ഞാൽ മറ്റു മുസ്ലിംകൾ മുശ്രിക്കല്ലെന്ന് സമ്മതിക്കേണ്ടി വരും.അതേതായാലും നടക്കാത്ത കാര്യമായതിനാൽ ,പതിവു പോലെ ,നബിക്ക് തെറ്റുപറ്റി എന്ന വിശ്വാസത്തിൽ കണ്ണേറും സിഹ്റും ഫലിക്കില്ലെന്ന് തന്നെ വഹാബികൾ തിട്ടൂരമിറക്കി.വഹാബീ മത പ്രകാരം തിരുനബിയും സ്വഹാബത്തും മതത്തിന് പുറത്ത്...മുത്തു നബിയോടൊപ്പം ഇവരല്ലാത്ത മുസ്ലിംകളും വഹാബീ നരകത്തിൽ...വഹാബീ മൗലവിമാരും അണികളും ആപ്പീസിലെ സ്വർഗത്തിൽ നീന്തിക്കളിച്ചു...😀 

2021 പകുതിയായപ്പോൾ വഹാബിത്തൗഹീദ് അറ്റകുറ്റപ്പണിക്കായി ആപ്പീസിലെ വർക്ക്ഷോപ്പിൽ കയറ്റി.ഉടൻ തന്നെ പുതിയ അപ്ഡേഷനുമിറങ്ങി.കണ്ണേറും സിഹ്റും തട്ടാതിരിക്കാൻ 14 ഇന മാന്ത്രിക വിദ്യകളായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.

ഇന്നലെ വരെ മരണപ്പെട്ട വഹാബികളുടെ തൗഹീദനുസരിച്ച് ,ഇന്ന് ജീവിച്ചിരിക്കുന്ന വഹാബികൾ മുശ്രിക്കായി നരകത്തിലേക്ക് പൊത്തോന്ന് വീണു. ജീവിച്ചിരിക്കുന്ന വഹാബികളുടെ തൗഹീദനുസരിച്ച് മരണപ്പെട്ട വഹാബികൾ ,തെറ്റായ തൗഹീദിൽ വിശ്വസിച്ചതു മൂലം അവരും നരകത്തിൽ....


ചുരുക്കത്തിൽ സകല വഹാബികളും കൂടും കുടുക്കയുമെടുത്ത് കൂട്ടമായി നരകത്തിൽ... നരകത്തിൽ വീഴാനുള്ള വഹാബികളുടെ അവകാശത്തിൽ മുസ്ലിംകൾ കൈകടത്തുന്നില്ല. ഏതായാലും ,ഇവർ തട്ടിക്കൂട്ടിയ കാര്യ കാരണ ബന്ധവും അഭൗതിക മാർഗ ഗുണ രക്ഷയും തട്ടിപ്പായിരുന്നെന്ന് സകല വഹാബികൾക്കും നന്നായി ബോധിച്ചു.


14 ഇന മാന്ത്രിക വിദ്യകളുമായി വഹാബികൾ കളം നിറയുമ്പോൾ കാര്യ കാരണ ബന്ധത്തിനതീതമായ സഹായവും അഭൗതിക മാർഗ ഗുണ രക്ഷയും പടച്ചോന് മാത്രമല്ല സൃഷ്ടികൾക്കും കഴിയുമെന്നിടത്ത് പുതിയ വഹാബിത്തൗഹീദ് മുട്ടുകുത്തി നിൽക്കുന്നു... ഇനിയെന്ത്...❓...സകല വഹാബികളും മുഖത്തോട് മുഖം നോക്കുന്നു... ഒരു വഹാബിക്കും മറുപടിയില്ല... സ്വന്തമായി തൗഹീദ് തട്ടിക്കൂട്ടിയവരുടെ ഓരോ ഗതികേടുകളേ...ഇവിടെ ഒക്കുമ്പോൾ അവിടെ ഒക്കില്ല. അവിടെ ഒക്കുമ്പോൾ ഇവിടെ ഒക്കില്ല. ഈ വക വഹാബീ മണ്ടത്തരങ്ങൾക്കെല്ലാം ,മുറി മൗലവിമാർ തട്ടിക്കൂട്ടിയ വഹാബീ പാളപ്പരിഭാഷകളിൽ തെളിവുണ്ടല്ലോ എന്നോർക്കുമ്പോളാണ് ഒരു സമാധാനം...😀 ഏതായാലും ,കണ്ണേറും സിഹ്റും വഹാബീ സുന്നഹദോസ് അംഗീകരിച്ചതോടെ ,തിരുനബിയും സ്വഹാബത്തും തത്കാലത്തേക്കാണെങ്കിലും വഹാബീ സ്വർഗത്തിൽ കയറിയത് തന്നെ മഹാഭാഗ്യം...😀

*ഖുദ്സി*

05-07-2021