ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 23 July 2018

പോപ്പുലർ ഫ്രണ്ടും കാന്തപുര വിമർശനവും!

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയവും പ്രത്യയശാസ്‌ത്രവും തുറന്നുകാണിച്ചതിന്റെ പേരിൽ സുടാപ്പികളും, വ്യത്യസ്‍തമായ വിതാനത്തിൽ അവരോടു ചേർന്നുനിൽക്കുന്നവരും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നേരെ നടത്തുന്ന സോഷ്യൽ മീഡിയ ആക്രമണം ശ്രദ്ധിക്കുകയുണ്ടായി. തീവ്രസലഫിസത്തിന്റെ പ്രചാരകരും ആരാധകരും കഴിഞ്ഞ കുറച്ചായി ആഗോള തലത്തിൽ  സുന്നി പണ്ഡിതന്മാർക്ക് നേരെ നടത്തുന്ന ആക്രോശങ്ങളോട്  വളരെയേറെ സാമ്യമുണ്ട് പോപ്പുലർ ഫ്രണ്ടുകാരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക്.

സലഫിസത്തിന്റെ ഭിന്ന പ്രത്യയശാസ്ത്രങ്ങളാണ് പോപ്പുലർ ഫ്രണ്ടിന്റ്റെ രൂപീകരണത്തിനും, അതിന്റെ പ്രാഗ്‌രൂപമായ സിമിയുടെ വളർച്ചക്കും നിദാനമായത്. അഥവാ, സലഫിസം എന്ന ഐഡിയോളജിയെ വിവിധ തലത്തിൽ പ്രതിഫലിപ്പിക്കുന്ന ആശയ സംഹിതകളാണ് ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും, രണ്ടു പ്രത്യയ ശാസ്ത്രങ്ങളുടെയും ഉൽപ്പന്നമായ പോപ്പുലർ ഫ്രണ്ടും. ആഗോള തലത്തിൽ, ഇബ്നു തീമിയ്യയിൽ തുടങ്ങി , മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് , ജമാലുദ്ധീൻ അഫ്‌ഗാനി, റഷീദ് രിള, ഹസനുൽ ബന്ന , സയ്യിദ് ഖുതുബ്, അബുൽ അഅലാ മൗദൂദി തുടങ്ങിയവർ മുന്നോട്ടുവെച്ച പ്രത്യക്ഷത്തിൽ ഭിന്നമെന്നു തോന്നാമെങ്കിലും അടിത്തട്ടിൽ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ആശയധാരയുടെ പേരാണ് സലഫിസം. ഇസ്ലാമിന്റെ പരമ്പരാഗത ജ്ഞാനകൈമാറ്റ രീതികളെ നിഷേധിച്ചും, മതത്തിന്റെ പ്രാഥമികമായ ദൗത്യത്തെ തന്നെ വിസ്മരിച്ചും രാഷ്ട്രീയ വ്യവഹാരങ്ങളിലേക്കു മാത്രമായി മതത്തെ ചുരുക്കുകയായിരുന്നു ഇവർ.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമായി പറഞ്ഞൊരു കാര്യം ഇതാണ്: "മതവ്യതിയാന ചിന്തയുടെ പേരില്‍ ചിലര്‍ കൊണ്ടുവന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ വ്യത്യസ്‌ത ധാരകളാണ് മുസ്‌ലിം പേരിലുള്ള തീവ്രവാദ സംഘടനകളുടെ പ്രചോദനം. മുസ്‌ലിം പ്രശ്നങ്ങളുടെ പരിഹാരമായി സ്വയം ചമയാനുള്ള ഇവരുടെ നീക്കങ്ങളെ സമുദായം ഗൗരവതരമായി കാണണം. രാജ്യത്ത് മുസ്‌ലിംകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ നിയമത്തിനുള്ളില്‍ നിന്ന് കൂട്ടമായി നേരിടുകയാണ് വേണ്ടത്".

ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകളുടെ, അതിന്റെ ഏറ്റവും അവസാനത്തെ ഹിംസാത്മക പ്രതിനിധാനമായ പോപ്പുലർ ഫ്രണ്ടിന്റെ ആശയം എവിടെ നിന്ന് രൂപപ്പെട്ടു എന്നതിലേക്ക് കൃത്യമായി വെളിച്ചം വീശുന്നു ഇതിലെ ആദ്യവാചകം. മതവ്യതിയാന ചിന്തകളെ ആഗോള പരിസരത്തുനിന്ന് വായിക്കുമ്പോൾ, ഇപ്പോൾ ലോകത്തിനു ഭീഷണിയായി മാറിയ ഐസിസിന്റെ ആശയ പ്രോചോദനവും അതുതെന്നെയാണ് എന്ന് മനസ്സിലാക്കാം. സൂഫി ജാറങ്ങൾ തകർക്കുന്ന, മുസ്‌ലിംകൾക്കു എവിടെയാണെങ്കിലും അധിവസിക്കാൻ , വളരെ narrowed ആയ സലഫിവത്കൃത വേർഷനിലുള്ള 'ഇസ്ലാമിക രാഷ്‌ട്രം' സാധ്യമാകണം എന്ന് വാദിക്കുന്ന, സുന്നി മുസ്‌ലിംകളുടെ ആത്മീയ വ്യവഹാരങ്ങളുടെ ഭാഗമായ മൗലിദുകളും ഉറൂസുകളുമെല്ലാം മതത്തിനു പുറത്തെന്ന് വ്യാഖ്യാനിക്കുന്ന പ്രതിലോമപരതുടെ മൂർദ്ധന്യതയാണ് ഈ ചിന്താധാര. കേരളത്തിൽ നിന്ന് ഐസിസിലേക്കു പോയെന്നു പറയപ്പെടുന്ന ആളുകളുടെ ശബ്ദം കേൾക്കുക. ഇപ്പോഴും അവർക്കു പിന്തുണ നൽകുന്നവരുടെ മതവ്യാഖ്യാനങ്ങൾ ശ്രദ്ദിക്കുക. കൃത്യമായും കാണാം, അങ്ങേയറ്റം സങ്കുചിതവും കേരളത്തിലടക്കം മഹാഭൂരിപക്ഷം വരുന്ന പരമ്പരാഗത സുന്നി മുസ്‌ലിംകൾ പ്രവാചക കാലം മുതൽ കൊണ്ടുനടക്കുന്ന ഇസ്‌ലാമിന്റെ ശരിയായ വിശ്വാസങ്ങളുടെ നേർവിപരീത ദിശകളിലുള്ള പ്രാവർത്തനങ്ങൾക്കുള്ള ആഹ്വാനം.

മുസ്‌ലിം പ്രശ്നങ്ങൾ പരിഹരിക്കാൻ ആരാണിവർക്ക് കൊട്ടേഷൻ നൽകിയത്? പോപ്പുലർ ഫ്രണ്ട് നടത്തുന്ന വൈകാരികവും അവിവേകവുമായ പ്രചാരണങ്ങളുടെ രീതിശാസ്ത്രം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഇവരുടെ നേതാക്കൾ നടത്തിയ ചില പ്രഭാഷങ്ങൾ കേട്ടു, യൂട്യൂബിൽ. എല്ലായിടത്തും പറയുന്നത്, അശാന്തമായ മനസ്സുകൾ രൂപപ്പെടുത്താൻ യുവാക്കളെ പ്രേരിപ്പിക്കുന്ന വിധമുള്ള തീവ്രത നിറഞ്ഞ സന്ദേശങ്ങളാണ്. ചിലയിടങ്ങളിൽ ഖുർആനെയും ഹദീസിനെയും, മൗലികതയുടെ അംശം ഒട്ടുമില്ലാതെ , തങ്ങളുടെ ഹിംസാത്മക പ്രചാരണത്തിനായി വ്യാഖ്യാനിക്കുന്നു. യഥാർത്ഥത്തിൽ, സലഫിസത്തിന്റെ രീതിശാസ്ത്രത്തിന്റെ ഭീകരമായ പ്രശ്‌നം, ഇസ്‌ലാമിക വിജ്ഞാന ശാസ്തത്തിന്റെ പാരപരാഗതവും പ്രൗഢവുമായ പാരമ്പര്യത്തെ അട്ടിമറിച്ചു സ്വന്തമായി വിശുദ്ധ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനം നൽകാൻ പാകത്തിൽ മതസിദ്ധാന്തങ്ങളുടെ പ്രമാണവും ഒറിജിനാലിറ്റിയും നഷ്ടപ്പെടുത്തി എന്നതാണ്. അതിനാൽ തന്നെ, ആർക്കും സ്വന്തമായി ഏതുവിധത്തിലും സങ്കോചിപ്പിക്കാനും വികൃതമാക്കാനും പറ്റുന്ന പ്രതലത്തിലേക്ക് ഇസ്‌ലാമിന്റെ മൂലഗ്രന്ഥങ്ങളെ മുഴുവൻ മാറ്റി ഇവർ.

അറബ് വിപ്ലവത്തെ അങ്ങേയറ്റം വിനാശകരമായ സാഹചര്യത്തിലേക്ക് സലഫി പ്രത്യയശാസ്ത്രം എങ്ങനെയാണ് മാറ്റിയത് എന്നത് സംബന്ധിച്ച് കുറെയേറെ പഠനങ്ങൾ ഈയിടെയായി വായിച്ചിരുന്നു. അറബ് വിപ്ലവത്തിലൂടെ മൂല്യരഹിത ജീവിതം നയിച്ചിരുന്ന  ഭരണാധികാരികൾ നിഷ്കാസിതരായി എന്നതിനപ്പുറം മനസ്സിലാക്കേണ്ടത്, പിന്നീട് മിക്കയിടങ്ങളിലും നടന്നത് സലഫി ധാര പ്രകാരമുള്ള 'ഇസ്‌ലാമിക രാഷ്ട്രം' അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. മുർസിയുടെ അധികാരാരോഹണം ബ്രദർഹുഡിന്റെ തീവ്രതയെ കൂടുതൽ ശക്തമായി പ്രചരിപ്പിക്കാനുള്ള അവസരമാക്കി മാറിയപ്പോഴാണ് സൂഫിസത്തെയും പാരമ്പര്യ ഇസ്‌ലാമിനെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഈജിപ്തിലെ മുസ്‌ലിംകൾ തന്നെ രണ്ടാമതും തെരുവിലിറങ്ങിയത്. സ്വന്തം രാഷ്ട്രത്തിൽ ജീവിക്കാനാവാതെ അലയുന്ന സമൂഹം ലോകം നേരിടുന്ന ഏറ്റവും വലിയ അഭയാർത്ഥി പ്രശ്‌നമായി മാറിയത്.

സലഫിസത്തിന്റെ മതവ്യാഖ്യങ്ങളുടെയും സങ്കല്പങ്ങളുടെയും അടിസ്ഥാന പ്രശ്‌നം, അതൊട്ടും ക്രമബദ്ധമോ കൃത്യമോ ഇസ്‌ലാമിന്റെ യഥാർത്ഥ ധാരക്ക് ചേർന്നതോ അല്ലായെന്നതാണ്. അതുകൊണ്ടാണ്, ഇസ്‌ലാമിക ഭരണം അനിവാര്യമാണ് മുസ്‌ലിംകൾക്ക് ജീവിക്കാനെന്നും വോട്ടുചെയ്യലും ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകലും മതകീയമായി ശരിയല്ലെന്നും ഒരുകാലത്ത് വാദിച്ച ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ തെരെഞ്ഞെടുപ്പിൽ പങ്കാളിയാവുന്നത്. പക്ഷേ, ആ പങ്കാളിത്തത്തിന്റെ പ്രാഥമിക ലക്ഷ്യം തീർച്ചയായും മൗദൂദി സ്വമേധയായ രൂപപ്പെടുത്തിയ വൈകൃതാശങ്ങളിലേക്ക് ഏതെങ്കിലും തരത്തിൽ കുറുക്കുവഴികളിലൂടെ അധികാര പ്രവേശനം നടത്തി എത്താനാവുമോ എന്നതാണ് . ശംസുദ്ധീൻ പാലത്തിന് മുസ്‌ലിമേതരരോട് ചിരിക്കരുത് എന്ന് പറയാനാവുന്നത് , സലഫി നേതാവ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ കിതാബു തൗഹീദ് പോലുള്ള ഗ്രന്ഥങ്ങളാണ്. അതേ ഗ്രന്ഥത്തെയാണ്  ആധുനിക കാലത്തെ മികച്ച ഇസ്‌ലാമിക പുസ്തകം എന്ന രൂപത്തിൽ സാക്കിർ നായിക് ഫേസ്‌ബുക്കിൽ പ്രചാരണം നടത്തുന്നത്. മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആധുനിക സലഫികളിൽ പലരുമാണ്, തെറ്റായ ഖിലാഫത് വാദങ്ങൾ ഉന്നയിക്കുന്നത്. വിചിത്രമായ ആടുമേക്കൽ ജീവിതത്തെ പരമാലക്ഷ്യമാക്കി അവതരിപ്പിക്കുന്നത്. അമ്പരപ്പിക്കുന്ന വിധത്തിൽ നിരവധി  സലഫികൾ അതിൽ വീണ്ടുപോകുന്നതും ജീവിതത്തിന്റെ ലക്ഷ്യങ്ങൾ വിസ്മരിക്കുന്നതും , പലപ്പോഴും ഹിംസയിലേക്ക് നീങ്ങുന്നതും  ഈ വിശ്വാസത്തെ സ്വീകരിക്കുനന്ത് കൊണ്ടാണ്. ആഗോള തലത്തിൽ നിലവിൽ ബ്രദർഹുഡിന്റെ പ്രധാന നേതാവും, സുന്നി പണ്ഡിതന്മാർ ഒക്കെ മാറ്റിനിറുത്തുകയും ചെയ്തിട്ടുള്ള യൂസുഫുൽ ഖർദാവിയുടെ ആത്മകഥ ഖണ്ഡശഃ തേജസ് വാരിക പ്രസിദ്ധീകരിക്കുന്നതും, അദ്ദേഹത്തിന്റെ കൃതികൾ പലയാളത്തിലേക്കു ഭാഷാന്തരപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ഐ.പി.എച്ച് ആകുന്നതിനും പിന്നിൽ പ്രവർത്തിക്കുന്ന രാസത്വരകവും മാനസ്സിലാക്കെപ്പെടേണ്ടതുണ്ട്. മഖ്ബറകളെ തകർത്ത് ആക്രമം നടത്തി ഭരണം സ്ഥാപിച്ച മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിനെ നവോഥാന നായകനാക്കി അവതരിപ്പിച്ചു എഡിറ്റോറിയൽ പ്രസിദ്ധീകരിക്കുന്ന തേജസും, അയാളുടെ പുസ്തകങ്ങൾ കേരളത്തിലെ  സലഫി കോളേജുകളിൽ പ്രധാന ടെക്സ്റ്റ് ആയിരിക്കുന്ന പ്രവണതകളും എല്ലാം ആദ്യംപറഞ്ഞ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ ആശയധാരകളുടെ അടിസ്ഥാനം സലഫിസം ആയതിനാലാണ്.

മൂന്നാമതായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞത്; "രാജ്യത്തു മുസ്‌ലിംകൾ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. സാധ്യമായ വിധത്തിൽ നിയമത്തിന്റെ അകത്തുനിന്നു നേരിടലാണ് അതിനുള്ള പരിഹാരം". തെരുവുകളിൽ ആക്രമം അഴിച്ചുവിടലല്ല. പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയതിൽ നിന്ന് അഭിമന്യുവിന്റെ നെഞ്ചത്തേക്ക് കത്തിയിറക്കിയ , ഇതിനിടയിൽ നടന്നതും രൂപീകരണം തൊട്ട് ഇവർ നടപ്പിലാക്കുന്നതുമായ ഒട്ടേറെ സംഭവങ്ങളിൽ ദൃശ്യമാണ്, എന്താണ് ഇവരുടെ രാഷ്ട്രീയവും 'പ്രതിരോധ' രീതികളുമെന്ന്. എന്തുതരം പരിഹാരമാണ് ഇത്തരം അക്രമങ്ങളിലൂടെ ഇവർ സാധ്യമാക്കുന്നത്. മുസ്‌ലിംകൾക്കെതിരെയുള്ള ഭീതിയുണ്ടാക്കി മറ്റു സമുദായങ്ങളിലെ അംഗങ്ങളെ ആർ.എസ്.എസ് പോലുള്ള വർഗീയത മൂത്ത സംഘടനകളിലേക്ക് എത്തിക്കണം എന്നാണോ. കേരളത്തിലെ ആർ.എസ്.എസിന്റെ വളർച്ചക്ക് പ്രധാന നിമിത്തമായിട്ടുണ്ട് പോപ്പുലർ ഫ്രണ്ടുകാരുടെ പ്രവർത്തനങ്ങൾ. ഇരുസമുദായങ്ങളിലും ഭീതിപടർത്തി മുതലെടുക്കുകയാണിവർ. എന്നാൽ,  രാഷ്ട്രീയമായി ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യ വിശ്വാസികൾക്കുംഅങ്ങേയറ്റം അപകടം ഉണ്ടാക്കുകയും ചെയ്യുന്നു. ആർ.എസ്.എസിനെയും പോപ്പുലർ ഫ്രണ്ടിനെയും വേർതിരിക്കുന്ന, അതേസമയം വർഗീയ ശക്തികൾക്ക് അവസരം നൽകുന്ന, ഒരു ഘടകമായി ഞാൻ കാണുന്നത്; രണ്ടും ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് അധികാര ആരോഹണം സാധ്യമാക്കാൻ വിഭന്ന രൂപത്തിൽ അവസരമൊരുക്കുന്നു എന്നതാണ്. ആർ.എസ്.എസിന്റെ വോട്ട് അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനക്ക് ലഭിക്കുമ്പോൾ, ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടുകാരുടെയും വോട്ട് സ്വന്തമാക്കി വെക്കാൻ കളിക്കുമ്പോൾ , ഒരർത്ഥത്തിലും സീറ്റു ലഭിക്കാത്ത തീവ്ര ആശയക്കാർ ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ വിജയം ഏതെങ്കിലും വിധത്തിൽ അസാധ്യമാക്കാൻ ആവുമോ എന്നും നോക്കുന്നു. ഫലത്തിൽ വിജയിക്കുന്നത് ജനാധിപത്യ വിരുദ്ധ ചേരികളും.

എന്തുകൊണ്ടാണ് സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെട്ടത്? അദ്ദേഹം ഹിന്ദു തീവ്രവാദികൾക്ക് എതിരായിരുന്നു. പലപ്പോഴും ഹൈന്ദവ തീവ്രവാദികൾ അദ്ദേഹത്തെ വിളിച്ചത് ആന്റി ഹിന്ദു എന്നാണ്. സ്വന്തം മതത്തിനകത്തു നിന്ന്, തെറ്റായ വിധത്തിൽ മതഗ്രന്ഥങ്ങൾക്ക് വ്യാഖാനം നൽകുകയും അപരരെ മുഴുവൻ വന്യമായി ആക്രമിക്കുകയും ചെയ്യുന്നവരൊക്കെയും, അവരെ എതിർക്കുന്നവരെ ആക്രമിക്കാറുണ്ട്; ചിലപ്പോൾ ശാരീരികമാവാം, അല്ലെങ്കിൽ സാധ്യമായ രീതികൾ വെച്ചാവാം. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അത്തരം വീക്ഷണ വൈജാത്യങ്ങൾ പറയാനും പ്രകടിപ്പിക്കാനും അവസരമുണ്ട്, ജനാധിപത്യ സംവിധാനത്തിൽ. സംവാദം എന്ന പ്രയോഗം തന്നെ വ്യവഹരിക്കപ്പെടുന്നത് സർഗാത്മകമായി ഒരാളുടെ ആശയം മറ്റൊരാളുമായി പങ്കുവെക്കുന്നതിനും, അയാളുടേതിന് പ്രതിവചിക്കുന്നതിനുമാണ്. ഒരാൾ ഹിംസാത്മകമായി ആക്രമിച്ചാൽ പോലും, അയാളെ അമ്മട്ടിൽ ആക്രമിക്കാതെ സമാധാനം സ്ഥാപിക്കാൻ സാധ്യമായ വഴികൾ ആലോചിക്കാനാണ് മതത്തിന്റെ നിർദേശം തന്നെ. അതിനാൽ തന്നെ, സ്വാമി അഗ്നിവേഷിനെ ആക്രമിച്ചവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണം. ശക്തമായ ശിക്ഷ നൽകണം അക്രമികൾക്ക്. ആ തരത്തിൽ ആ സംഭവത്തെ വിലയിരുത്തുകയായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. തന്റെ സ്നേഹിതാനായ സ്വാമിക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ചു അദ്ദേഹം കുറിച്ച പോസ്റ്റിൽ കാണാമത്. സ്വാമി അഗ്നിവേശും കാന്തപുരവും ആക്രമിക്കപ്പെടുന്നത്  തീവ്രചിന്താധാരകളുടെ രണ്ടു കോണുകളിൽ നിന്നാണ്. സ്വാമിക്ക് നേരെ ആക്രമണം നടത്തന്നത് സംഘപരിവാറും ഉസ്താദിന് നേരെ നടത്തുന്നത് പോപ്പുലർ ഫ്രണ്ടുകാരും അതിന്റെ അനുകൂലികളുമാണ്. 

സ്വാമി അഗ്‌നിവേശ് ആക്രമിക്കപ്പെട്ട രാത്രി ഒരാളിട്ട പോസ്റ്റ് കാണുകയുണ്ടായി. പിറ്റേ ദിവസം മുതൽ പോപ്പുലർ ഫ്രണ്ടുകാരും അനുഭാവികളും വ്യാപകമായി ഷെയർ ചെയ്ത പോസ്റ്റ്. അറിയാതെയോ അറിഞ്ഞോ പോപ്പുലർ ഫ്രണ്ടുകാരുടെ സിമ്പതൈസർമാർ ആകുന്നവരെക്കൂടി ഈ ഘട്ടത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെട്ടതേ ആയിരുന്നില്ല അയാളുടെ പ്രശ്‌നം, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കെതിരെ ആക്രമിക്കാൻ അവസരം കിട്ടിയല്ലോ എന്ന ആർമാദമായിരുന്നു. അതിലൂടെ , സുന്നിയായി എന്നതിന്റെ പേരിൽ സലഫി വിയോജിപ്പ് നടത്തുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ നിന്ദിക്കുന്നവർക്ക് അവസരം നല്കാമല്ലോ എന്ന ഗൂഢ ലക്ഷ്യവും കാണണം. അതുകൊണ്ടാണല്ലോ, കുതുബുദ്ധീൻ അൻസാരിയുടെ പേരിൽ വ്യാജ അഭിമുഖം നൽകി കാന്തപുരം ബി.ജെ.പി സപ്പോർട്ടർ ആണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച അതേ മാധ്യമത്തിന്റെ ഒരു വ്യാജ വാർത്തയെയൊക്കെ ആസ്പദിച്ചു ആർമാദിക്കാൻ ഒരാൾക്ക് ആകുന്നത്. ഉറപ്പിച്ചു പറയുന്നു, വർഗീയതക്കെതിരെ പ്രായോഗികവും സർഗാത്മകവും , മുസ്‌ലിംകളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ടുളളതുമായ പ്രവർത്തനം തന്നെയാണ് വേണ്ടത്. അതിന് ഗുജറാത്ത് കലാപത്തിന്റെ പേരിൽ പിരിച്ച ഫണ്ട് പുട്ടടിച്ച പാർട്ടിയുടെ ഭാഗമായി നിൽക്കുന്നത് കൊണ്ട് ആവും എന്ന് തോന്നുന്നില്ല. മറിച്ചു ഗുജറാത്തിൽ പോയി ആ കുട്ടികളെ വൈജ്ഞാനിക മുന്നേറ്റത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നു ധീരമായും മത്തേതെരത്വത്തിനു ഉറച്ചു നിൽക്കുന്ന വിധത്തിലും വളർത്തുമ്പോഴാണ് സാധ്യമാകുക. വർഗീയ വിരുദ്ധവും, എന്നാൽ അതിശയിപ്പിക്കുന്ന വിധം മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്ന ഒരാളെ വർഗീയതയുടെ സഹായി എന്ന് മുദ്രകുത്തുന്നതിനോളം പോന്ന പോപ്പുലർ ഫ്രണ്ട്-ആർ.എസ്.എസ് സഹകരണം ഇല്ലായെന്നാണ് ഞാൻ കരുതുന്നത്. അല്ലെങ്കിലും ഇപ്പോഴും കാന്തപുരം വിരോധം പ്രധാന ഇന്ധനമാക്കുന്നവർക്ക് എന്ത് വർഗീയത; എന്ത് മതേതരത്വം, എന്ത് മുസ്‌ലിം ഭാവി!

എം. ലുഖ്മാൻ സഖാഫി കരുവാരകുണ്ട്

മുജാഹിദിന്റെ അല്ലാഹുവും മക്കാ മുശ്രിക്കിന്റെ സാങ്കല്പിക ദൈവവും

വഹാബികളുടെ പടച്ചോനെ കണ്ടോളൂ... ഇനി ആരും കണ്ടില്ലെന്നു പറയരുത്... രണ്ട് കൂട്ടരും വെടിക്കെട്ട് ബാറ്റിംഗിലാണ്... ക്രീസിൽ സിക്സറുകൾ തന്നെ പായിക്കുന്നു... സലഫികൾ വിശ്വസിക്കുന്നത് മക്കാ / മുശ്രിക്കുകൾ വിശ്വസിച്ച അല്ലാഹുവിലാണത്രെ...!... എന്നാൽ-സുന്നികൾ വിശ്വസിക്കുന്നത് മുത്ത് നബി വിശ്വസിച്ച അല്ലാഹുവിലാണ് മൗലവിമാരേ.... ഇതാണ് സുന്നികളും മുജാഹിദുകളും തമ്മിലുള്ള മുഖ്യമായ വ്യത്യാസങ്ങളിലൊന്ന്‌... വിഗ്രഹാരാധകരായ  മക്കാ മുശ്രിക്കിന് സർട്ടിഫിക്കറ്റ് കൊടുത്ത് വിശ്വാസികളാക്കി കൂടെ നിർത്തിയത് എന്തിനാണെന്ന്
ഇപ്പോഴാണ് മനസിലായത്...!

മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള  പടച്ചോനെ ആരാധിക്കുന്ന മക്കാ മുശ്രിക്കും ,,,
'''അല്ലാഹുവിന്റെ ഇരു കൈകളും (ഇരുഭാഗവും ) വലതു ഭാഗമാണ്[അൽമനാർ 2004 ഡിസംബർ, പേജ് 36]അല്ലാഹുവിന്റെ ഇരു തിരുകരങ്ങൾ. വലതു കൈയിൽ ആകാശങ്ങൾ ഇടതു കൈയിൽ ഭൂമി[അത്തൗഹീദ് പേജ്‌:199] സിംഹാസനത്തിൽ അല്ലാഹു ഇരുന്നു[ഫാതിഹയുടെ തീരത്ത് പേ: 17 KNM]അല്ലാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപിടിക്കും.അവന്റെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപിടിക്കുകയും ചെയ്യും.അവന്റെ രണ്ട് കൈകളും വലതാണ്. അവയിൽ ഇടതില്ല[ അൽ മനാർ മാസിക2007 മെയ്,പേജ്:57]"അന്ത്യ ദിനത്തിൽ അല്ലാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും.പിന്നീട് തന്റെ വലതു കൈ കൊണ്ട് പിടിച്ച ശേഷം പറയും.ഞാനാണ് രാജാവ്.എവിടെ അഹങ്കാരികളും ധിക്കാരികളും.ശേഷം ഭൂമിയെ ഇടതു കൈകൊണ്ട് ചുരുട്ടിപിടിക്കും[അൽമനാർ മാസിക2009 ജനു:  പേജ്:24]'''
എന്നൊക്കെപ്പറഞ്ഞ് അല്ലാഹുവിനെ വികലാംഗനായും
വലത്തേ കയ്യിലിരിക്കുന്ന ആകാശത്തിലേക്ക് കയറുന്ന കോമഡി താരമായും അവതരിപ്പിച്ച
വഹാബികളും തമ്മിൽ നല്ല ചേർച്ചയാണ്...ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന പോലെ...!...ഇത്തരം കള്ളത്തരങ്ങൾ മറച്ചുവക്കാനാണ് സുന്നികൾക്കെതിരിൽ മക്കാ മുശ്രിക്കിനെ മറയാക്കിയതെന്നാരെങ്കിലും സംശയിച്ചാലവരെ കുറ്റപ്പെടുത്താനൊക്കുമോ...?....

🌷മക്കാ മുശ്രിക്കുകളുടെ ആരാധ്യ വസ്തു അല്ലാഹു അല്ല.അവരതിന് അല്ലാഹു എന്ന് പേര് വെച്ചിരുന്നെങ്കിലും ശെരി.കാരണമവർ അല്ലാഹുവിനെ ശെരിക്ക് മനസിലാക്കിയിട്ടില്ലെന്ന് ഇമാം നവവി[റ]
[ശറഹ് മുസ്ലിം1/331]
ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു എന്ന്  2018 ജൂൺ മാസത്തിലെ അൽ മനാറിൽ ...!

🌷അവർ കാഫിറുകളാണെന്നും നബി ആരാധിച്ചതിനെ അവരോ അവർ ആരാധിച്ചതിനെ നബിയോ ആരാധിക്കുന്നില്ലെന്നും സകല സംശയങ്ങളും തീർത്ത്- സൂറത്തുൽ കാഫിറൂനയിൽ അല്ലാഹു...

🌷അവർ അല്ലാഹുവിനെ ചീത്ത പറയുമെന്ന് ,ഖുർആനോതി-സഹാബികൾക്ക് മുന്നറിയിപ്പു കൊടുത്ത് തിരുനബി....

🌷മൗലവിമാർ അണികളെ പറ്റിക്കാൻ ഖുർആനിൽ നിന്ന് അടർത്തി എടുക്കുന്ന, തെളിവുകളെക്കുറിച്ച് സ്വന്തം ശൗകാനി പോലും പറയുന്നത്-
''അവർ സംശയത്തിൽ കളിക്കുന്നവരാകുന്നു. തൗഹീദിലും പുനർജന്മത്തിലും  തങ്ങളുടെയും  മറ്റു സൃഷ്ടികളുടെയും സൃഷ്ടാവ് അല്ലാഹുവാണെന്ന് അംഗീകരിക്കുന്നതിലും അവര്ക്ക് വിശ്വാസമില്ലെന്ന് മാത്രമല്ല അവരതിൽ സംശയാലുക്കളാണ്. കളിയുടെയും പരിഹാസത്തിന്റെയും ഭാഗമായാണ് അവരങ്ങനെ പറഞ്ഞിരുന്നത്'' എന്നാണ്.

تفسير فتح القدير:  ٤٢٣/٦

🌷മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള   പടച്ചോനെയാണവർ ആരാധിച്ചിരുന്നതെന്ന് പരിഭാഷാ മൗലവിമാർ....

🌷മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള  ഒരു പടച്ചോൻ ഇല്ലേ ഇല്ലെന്ന് മൗലവി...ഇല്ലാത്ത പടച്ചോനെ ആരാധിക്കുന്നവർ എങ്ങിനെ വിശ്വാസികളാകുമെന്ന് ചോദിച്ചപ്പോൾ മൗലവി കണ്ടം വഴി ഓടി...

🌷തിരു നബിക്കും അനുചരന്‍‌മാര്‍ക്കും സ്വന്തം നാടുവിട്ട് പുറത്തുപോകേണ്ടിവന്നത് അല്ലാഹു ആണ് “റബ്ബ്” എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നുവെന്ന് അല്ലാഹു ഖുർആനിൽ...!.മക്കാ മുശ്രിക്ക് അല്ലാഹുവിനെ റബ്ബാണെന്നംഗീകരിച്ചവരെന്ന് വഹാബികൾ സ്വന്തം പുസ്തകത്തിൽ...!.വിശദീകരണം നൽകാനാവാതെ മൗലവി ക്ളീൻബൗൾഡ്...

🌷അവരെ വിശ്വാസികളാക്കിയില്ലെങ്കിൽ അല്ലാഹു ഒന്നിലധികം ഉണ്ടെന്നു പറയേണ്ടി വരുമെന്ന് മറ്റൊരു മൗലവി... പ്രമുഖ മതത്തിന്റെ ഗ്രന്ഥം അറബിയിലേക്ക് മാറ്റിയപ്പോൾ ,ജില്ലാ സമ്മേളനത്തിനുള്ള 'അല്ലാഹു'മാരെ കണ്ട മൗലവി പോയ വഴിക്ക് പുല്ലു പോലും മുളച്ചില്ല...!

🌷മക്കയിലെ മുശ്രിക്കുകൾ അല്ലാഹുവിനെ ചീത്ത പറയുമെന്ന് ഖുർആനിലുണ്ടെന്ന് മൗലവി... അതാണോ ഇവരെ കൂടെ നിർത്താൻ കാരണമെന്ന് ചോദിച്ചപ്പോൾ ബബബ...

🌷സുന്നികൾ മക്കാ മുശ്രിക്കുകളെപ്പോലെയാണെന്ന് മൗലവി...കലിമ ചൊല്ലിയ ഒരു മുശ്രിക്കിന്റെ പേര് ചോദിച്ചപ്പോൾ ,പറയാൻ സൗകര്യമില്ലെന്ന് മറുപടി ...!...

🌷പ്രവാചകന് മുമ്പുള്ളവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നില്ലേ എന്ന് മറ്റൊരു മൗലവി... ഇസ്ലാലാമിന്റെ സ്ഥാപകൻ മുഹമ്മദ് നബിയാണെന്ന് പറഞ്ഞ് പരത്തുന്ന പാശ്ചാത്യരിൽ നിന്ന് ദീൻ പഠിച്ചാൽ ഇതാണ് കുഴപ്പമെന്ന് കേട്ട മൂപ്പർക്ക് പെട്ടെന്ന് കാര്യം തിരിഞ്ഞു...

🌷അവരെ മുശ്രിക്ക് എന്നു പറയണമെങ്കിൽ യഥാർത്ഥ അല്ലാഹുവിൽ പങ്കുചേർക്കണ്ടേ എന്നൊരു മൗലവി...

അല്ലാഹുവിനെക്കുറിച്ച്  കേൾക്കുക പോലും ചെയ്യാത്ത,മലമുത്തിയെ ആരാധിക്കുന്ന ആദിവാസി-മുസ്ലിമാണോ മുശ്രിക്കാണോ കാഫിറാണോന്ന് ചോദിച്ചപ്പോൾ ,മൂപ്പരുടെ പോയ കിളി തിരിച്ചുവന്നു....!

🌷ഹുദൈബിയയിൽ നബി,ബിസ്മികല്ലാഹുമ്മ എന്നെഴുതിയത് മക്കാമുശ്രിക്കുകളുടെ വിശ്വാസം ശെരിയായതുകൊണ്ടെന്ന് മൗലവി...!...റഹ്മാനും റഹീമും വെട്ടിയത് നബിയുടെ വിശ്വാസം തെറ്റായതു കൊണ്ടാണോന്ന് ചോദിച്ചപ്പോൾ -മൗലവിക്ക് മിണ്ടാട്ടം മുട്ടി......!...

🌷അല്ലാഹു എന്ന വാക്ക് ,ഇംഗ്ളീഷിൽ god പോലെ അറബിയിൽ ദൈവം എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കാണെന്ന് ഡിക്ഷനറി പരിശോധിച്ച മറ്റൊരു മൗലവി...എലിയെ ആരാധിക്കുന്നവരും പുലിയെ ആരാധിക്കുന്നവരും യേശുവിനെയും മാതാ അമൃതാനന്ദമയീ ദേവിയേയുമൊക്കെ ആരാധിക്കുന്നവരും  പ്രസ്തുത വാക്ക് അറബിയിലുപയോഗിക്കുമെന്ന് കണ്ടറിഞ്ഞ മൗലവി പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി....

🌷ചുരുക്കത്തിൽ-അല്ലാഹുവിന് തൗഹീദും നബി തങ്ങൾക്ക് ശിർക്കും പഠിപ്പിച്ചു കൊടുത്ത്  സമാന്തര ഇസ്ലാമുമായി നിങ്ങൾ എത്ര നാൾ....?... വഹാബികളേ.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് ഖുർആൻ....വഹാബിസത്തിൽ പെട്ടുപോയി എന്നു കരുതി ചിന്തിക്കില്ലെന്നു വാശി പിടിക്കരുത്...!...മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള  മക്കാ മുശ്രിക്കിന്റെ സാങ്കല്പിക ദൈവത്തെ പേറുമ്പോൾ ,മരണവും ഖബറും മഹ്ഷഷറയും ഇടക്കിടക്കോർക്കുന്നത് നല്ലതാണ്......!...

കണ്ണേറ്-മുജാഹിദുകളുടെ പഴയ ശിർക്ക് പുതിയ തൗഹീദ്

കണ്ണേറ് ഫലിക്കില്ലെന്ന മുജാഹിദിന്റെ പഴയ വാദവും ഫലിക്കുമെന്ന പുതിയ വാദവും!
👇👇👇👁👁👁
https://youtu.be/v1J_9bWQndE
🌷പാത്തുമ്മാന്റെ കുമ്പളങ്ങയിൽ മുജാഹിദിന്റെ പഴയ തൗഹീദ്...!... മൗലവിമാരുടെ മത്തങ്ങയിൽ പുതിയ തൗഹീദ്... കുമ്പളങ്ങക്കും മത്തങ്ങക്കുമിടയിൽപ്പെട്ട് , മരിച്ചു പോയ മുജായിദുകളുടെ അവസ്ഥ എന്താണ്... മൗലവിമാരുടെ തൗഹീദ് വിശ്വസിച്ച്  മരിച്ച് പോയ  വഹാബികളെപ്പോലും ഖബറിൽ  സ്വസ്ഥമായിട്ട് കിടത്തില്ലെന്നതാണ് നൂറ്റാണ്ടാ ഘോഷിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഗുണം... മുജാഹിദ് പ്രസ്ഥാനത്തിന്റെ മൂലക്കല്ലായ കാര്യ കാരണ ബന്ധങ്ങൾക്കതീതമായി സഹായം കുമ്പളങ്ങയിൽ നിന്ന് മത്തങ്ങയിലേക്കുള്ള തേരോട്ടത്തിനിടയിൽ ആവിയായിപ്പോയി...!... കുമ്പളങ്ങയിലെ മുശ്രിക്ക് മത്തങ്ങയിൽ നമ്പർ വൺ മുസ്‌ലിമായി  മാറി... ഹാവൂ... അടിപൊളി തൗഹീദ്... അതും 22 ക്യാരറ്റ് ... ബീറ്റ്റൂട്ടാകാതിരുന്നത് മഹാഭാഗ്യം....!...അല്ലാഹു മതം പൂർത്തിയാക്കിയ വിവരമറിയാതെ സ്വന്തമായി നിയമങ്ങളുണ്ടാക്കിയും വർഷങ്ങൾക്ക് ശേഷമത് പിൻവലിച്ചും പൗരോഹിത്യത്തിന്റെ ആൾരൂപങ്ങളായി മാറിയ മൗലവിമാരോട് ഒരു അപേക്ഷ മാത്രം... നിങ്ങളെയും നിങ്ങളുടെ പരിഭാഷകളെയും കണ്ടാണ് ആളുകൾ ഇസ്ലാമിലേക്ക് വരുന്നതെന്ന മണ്ടത്തരം പറഞ്ഞ് ,ഇസ്ലാമിനെ നാറ്റിക്കരുത്....പ്ളീസ്...

Saturday, 21 July 2018

പുത്തൻ വാദികളും സമസ്തയുടെ ഫത് വകളും


പുത്തൻ വാദികളായ വഹാബി മൗദൂദികളുടെ മയ്യിത്ത് നിസ്കാരം സലാം ചൊല്ലൽ

പണ്ഡിതന്മാരുടെ ഫത്‌വകൾ

കേരളത്തിലെ പ്രധാനെപ്പട്ട എട്ട് ആലിമീങ്ങള്‍ 1953 മാര്‍ച്ച് 27നു പെരിന്തല്‍മണ്ണയില്‍ സമ്മേളിച്ചു. ആ മാര്‍ച്ച് 20ന് കാര്യവട്ടത്തുവെച്ച് സ്ഥലത്തെയും പരിസരങ്ങളിലെയും പൗരപ്രധാനികള്‍ ഒത്തു ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരം നേരത്തെയുള്ള ക്ഷണമനുസരിച്ചായിരുന്നു ഈ യോഗം.


ഇവിടെ വെച്ചു വഹാബി- മൗദൂദി എന്നീ വിഭാഗങ്ങളുമായി ദീനിയ്യായ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രസ്തുത പാര്‍ട്ടികളുടെ പ്രസിദ്ധീകരണങ്ങള്‍ നന്നായി പരിശോധിച്ചശേഷം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു:



”സുആലില്‍ വിവരിച്ച ഇരു കക്ഷികളും ദീനിന്റെ അഇമ്മത്തിന്റെ കിതാബുകളില്‍ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളും ഉന്നയിച്ചു ജനങ്ങളെ വഴിപിഴപ്പിക്കുന്നവരുമായതിനാല്‍ അവര്‍ സംശയം തീര്‍ന്ന മുബ്തദിഉകളും മുഫ്‌സിദുകളും ആയതുകൊണ്ട് അവരോട് (വഹാബി, മൗദൂദികളുമായി) മുബ്തദിഉകളുമായി പെരുമാറേണ്ടുന്ന നിലയില്‍ പെരുമാറല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല. മുബ്തദിഉകളുമായി പെരുമാറേണ്ട ചുരുക്കം ചില സംഗതികള്‍ താഴെ ചേര്‍ക്കാം:


1. അവരുമായി കൂടിപ്പെരുമാറാതിരിക്കുക,


2. അവരെ കണ്ടുമുട്ടിയാല്‍ സലാം ചൊല്ലാതിരിക്കുക,


3. അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക, 4. അവരുമായി വിവാഹബന്ധം നടത്താതിരിക്കുക, 5. അവരെ പിന്തുടര്‍ന്നു നിസ്‌കരിക്കാതിരിക്കുക”(റദ്ദുല്‍മൗദൂദിയ്യഃ- പുറം: 35,36).


അല്‍ആലിമുല്‍അല്ലാമാ അഹ്മദ് കോയ ശാലിയാത്തി അവര്‍കളുടെ ഫത്‌വ:


നിലവിലുള്ള ദീനുല്‍ഇസ്‌ലാമില്‍ പലവിധ ജാഹിലിയ്യത്തുകള്‍ കടന്നുകൂടിയതുകൊണ്ടു ശരിയായ നിലക്ക് ഒരു ജമാഅത്തെ ഇസ്‌ലാമിയ്യ സ്ഥാപിക്കണമെന്നും മറ്റും വാദിക്കുന്ന മൗദൂദികളുമായും തവസ്സുല്‍ ഇസ്തിഗാസ ദീനില്‍ അനുവദിക്കാത്തതാണെന്നും അതു ചെയ്യുന്നവര്‍ മുശ്‌രിക്കുകളാണെന്നും മറ്റും ജല്‍പിക്കുന്ന വഹാബികളുമായും സുന്നത്ത് ജമാഅത്തില്‍ ഉറച്ചുനില്‍ക്കുന്ന മുസ്‌ലിംകള്‍ പെരുമാറേണ്ടത് ആ രണ്ടു സംഘക്കാരുടെയും നില അനുസരിച്ചു മുശ്‌രിക്കുകളും മുസ്‌ലിംകളുമായുള്ള പെരുമാറ്റംപോലെ തന്നെയാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്ന സംഗതിയാണെന്നതില്‍ സംശയമില്ല.


റസൂല്‍(സ)യില്‍നിന്ന് അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീസിനെ സ്വഹീഹു മുസ്‌ലിമില്‍നിന്നു നഖ്‌ലായി അശ്ശയ്ഖുല്‍മുഹദ്ദിസ് വലിയ്യുദ്ദീന്‍ മുഹമ്മദ് അബ്ദുല്ലാഹില്‍ഖത്വീബിതിബ്‌രീസി(റ) അവരുടെ മിശ്കാതുല്‍മസ്വാബീഹ് ബാബുല്‍ഈമാനില്‍ ഇപ്രകാരം രിവായത്ത് ചെയ്യുന്നു:


”അവസാനകാലത്ത് വ്യാജവാദികളായ ചില ദജ്ജാലുകള്‍ ഉണ്ടാകും. നിങ്ങളും നിങ്ങളുടെ പിതാക്കളും കേട്ടിട്ടില്ലാത്ത പലതും അവര്‍ കൊണ്ടുവരും. നിങ്ങള്‍ അവരെ സൂക്ഷിക്കുവിന്‍. അവര്‍ നിങ്ങളെ പിഴപ്പിക്കുകയും ഫിത്‌നയാക്കുകയും ചെയ്യാതിരിക്കട്ടെ”(മുസ്‌ലിം





). ഇതിന്റെ ശറഹ് മിര്‍ഖാതില്‍ മുല്ലാ അലിയ്യുല്‍ഖാരി(റ) പറയുന്നു: അവര്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ദുഷിച്ച വിശ്വാസങ്ങളും പിഴച്ച വിധികളും നിര്‍മിക്കുകയും ചെയ്യും. റസൂല്‍ അവിടുത്തെ മുസ്‌ലിംകളായ ഉമ്മത്തുകളോടു പറഞ്ഞിട്ടുണ്ട്:



”നിങ്ങളും നിങ്ങളുടെ പിതാക്കളും ഇസ്‌ലാമിയ്യത്തില്‍ കേള്‍ക്കാത്ത ചില നിയമങ്ങളും വിശ്വാസകാര്യങ്ങളും കൊണ്ടുവരുന്ന ഒരുതരം ചതിയന്മാരും വ്യാജവാദികളുമായ ആളുകള്‍ അവസാനകാലത്ത് ഉണ്ടാകുന്നതാണ്. അവര്‍ നിങ്ങളെ വഴികേടിലും നാശത്തിലും പെടുത്താതിരിക്കേണ്ടതിനു നിങ്ങള്‍ അവരെ വിട്ടു ദൂരെയാകേണ്ടതും അവരെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.”

ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങളും നിത്യകര്‍മമായി നടത്തപ്പെടുന്ന അമലുകളും മുസ്‌ലിംകളുടെ വീട്ടു പഠിപ്പാണെന്നും അവരില്‍ അനന്തരമായി നിലകൊള്ളുന്നതാെണന്നും ഇതിന് എതിരായ സംഗതികളെ സൂക്ഷിക്കേണ്ടതാണെന്നും മറ്റും മേല്‍ വിവരിച്ച ഹദീസിനാല്‍ തെളിയുന്നുണ്ട്. സുന്നി സംഘക്കാരില്‍നിന്ന് അവരോട് അനുഭാവം കാണിക്കുന്നവരോടും പെരുമാറേണ്ടത് ഇപ്രകാരം തന്നെയാണ്.



ഇസ്‌ലാമിയ്യത്തില്‍ പൂര്‍വീകമായി നടപ്പായ സംഗതികള്‍ ശിര്‍കാണെന്നും അവ ചെയ്യുന്നവര്‍ മുശ്‌രിക്കാണെന്നും വിശ്വസിക്കുന്ന സംഘക്കാരോട് ഏതു മുസ്‌ലിംകളാണു യോജിക്കുക?





മേല്‍ വിവരിച്ച സംഘക്കാരോടു സുന്നത്ത് ജമാഅത്തില്‍ ഉറച്ചുനില്‍ക്കുന്ന മുസ്‌ലിംകള്‍ പെരുമാറേണ്ടുന്ന ക്രമങ്ങള്‍ സയ്യിദിനാ ശയ്ഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) തങ്ങള്‍ ‘അല്‍ഗുന്‍യത്ത്’ എന്ന കിതാബില്‍ വിവരിക്കുന്നതിങ്ങനെ:



സുന്നത്ത് എന്നാല്‍ റസൂല്‍ (സ) നടപ്പില്‍ വരുത്തിയതും ജമാഅത്ത് എന്നാല്‍ തങ്ങളുടെ സ്വഹാബികള്‍ ഖുലഫാക്കളുടെ ഖിലാഫത്ത് കാലങ്ങളില്‍ ഇത്തിഫാഖായി ഏകോപിച്ചു നടന്നുവന്നതും ആകുന്നു.


മുഅ്മിനുകള്‍ക്ക് സുന്നത്ത് ജമാഅത്തിനെ തുടര്‍ന്നു നടക്കലും ബിദ്അത്തുകാരെ അധികരിപ്പിക്കല്‍,


അവരുടെ സംഘത്തില്‍ ചേരല്‍,


അവര്‍ക്കു സലാം ചൊല്ലല്‍, അവരുമായി ഒന്നിച്ചിരിക്കല്‍,


അവരുമായി അടുക്കല്‍,

പെരുന്നാള്‍ മുതലായ ദിവസങ്ങളില്‍ അവരോട് സന്തോഷം പറയല്‍,


അവരുടെമേല്‍ മയ്യിത്ത് നിസ്‌കരിക്കല്‍, അവരുടെ പേരു കേട്ടാല്‍ റഹ്മത്തുകൊണ്ട് ദുആ ഇരക്കല്‍ മുതലായവ ചെയ്യാതിരിക്കലും


അവരുടെ മദ്ഹബ് ബാത്വിലാണെന്നു വിശ്വസിച്ച് റബ്ബുല്‍ആലമീന്റെ പക്കല്‍ നിന്നുള്ള പ്രതിഫലം ആശിച്ചുകൊണ്ട് അവരോടു വിരോധമാകലും ശാത്രവം കാണിക്കലും നിര്‍ബന്ധമാകുന്നു.


ഹദീസുകൊണ്ട് സംസാരിക്കുമ്പോള്‍ അതുവിട്ട് ഖുര്‍ആന്‍ കൊണ്ടു സംസാരിക്കുക എന്ന് ഒരുവന്‍ പറഞ്ഞാല്‍ അവന്‍ വഴിപിഴച്ചവനാണെന്നു വിശ്വസിക്കണമെന്ന് അബൂഅയ്യൂബസ്സിജിസ്താനീ എന്നവരില്‍ നിന്നു രിവായത്ത് വന്നിരിക്കുന്നു. ഇപ്രകാരം ഇഹ്‌യാഉ ഉലുമിദ്ദീനിലും ശര്‍ഹു ശിര്‍അതില്‍ഇസ്‌ലാമിലും പറഞ്ഞിട്ടുണ്ട്.


സുആലില്‍ പറയപ്പെട്ടവര്‍ അറുത്തതു തിന്നല്‍, അവരുമായി നികാഹ് ബന്ധം നടത്തല്‍, അവരെ തുടര്‍ന്നു നിസ്‌കരിക്കല്‍, ഇമാമത്ത്, തദ്‌രീസ് മുതലായവക്ക് വരെ നിയമിക്കല്‍ എന്നിവ പാടില്ലാത്തതാണെന്നു മേല്‍വിവരിച്ചതില്‍നിന്നു തെളിയുന്നു. -അഹ്മദ്‌കോയ, ചാലിയം(റദ്ദുല്‍മൗദൂദിയ്യ: 37, 38).



..........:::




സമസ്ത (മുന്‍)സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ

ഫത്‌വ:
1. കേരളത്തിലെ പ്രധാനപ്പെട്ട ആലിമീങ്ങള്‍ മൗദൂദിയുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്നു തീര്‍പ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധത്തിലും വര്‍ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണ്.


ഇമാം നവവി(റ) പറയുന്നു: ”മുബ്തദിഉകളുടെ മേല്‍ സലാം ചൊല്ലുകയും മടക്കുകയും ചെയ്യാതിരിക്കേണ്ടതാണ്.” ഇപ്രകാരം ഇമാം ബുഖാരിയും മറ്റു പല ഉലമാക്കളും പ്രസ്താവിച്ചിട്ടുണ്ട്(അദ്കാര്‍- പുറം: 206).



2. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കാനോ ജനാസയില്‍ പങ്കുകൊള്ളാനോ പാടില്ല. മുഹ്‌യിസ്സുന്നത്തി വദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(ഖ.സി) പറയുന്നു: വിശ്വാസികള്‍ സുന്നത്തിനെ പിന്‍പറ്റുകയും മുബ്തദിഉകള്‍ പിഴച്ചവരാണെന്നു വിശ്വസിച്ചുകൊണ്ട് അവരെ അനുകരിക്കുകയോ അടുത്തുപെരുമാറുകയോ അവര്‍ക്കു സലാം പറയുകയോ അവരുമായി ഒന്നിച്ചിരിക്കുകയോ അടുക്കുകയോ ആഘോഷങ്ങളില്‍ അനുമോദിക്കുകയോ പേരു പറയുമ്പോള്‍ കൃപ തേടുകയോ ചെയ്യാതിരിക്കേണ്ടതും അവരുമായി വേര്‍പ്പെട്ട് അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തില്‍ ശത്രുത കാണിക്കേണ്ടതുമാണ്(ഗുന്‍യത്ത്- പുറം: 89, 90).



3. മേല്‍ വിവരിച്ച രണ്ടു വസ്തുതകളില്‍ നിന്നു മൂന്നാമതായി പറയപ്പെട്ട മുദര്‍രിസ് പോലുള്ളവരെ പിരിച്ചുവിടേണ്ടതാണെന്നും അവര്‍ ളാല്ലും മുളില്ലുമാണെന്നും(പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാകുന്നതാണ്- ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍(റദ്ദുല്‍മൗദൂദിയ്യ: 40, 41).

.......... :.......


1960ല്‍ വാഴക്കാട് ദാറുല്‍ഉലൂം സ്വദര്‍ മുദര്‍രിസ് സ്ഥാനവും പിന്നീട് സമസ്തയുടെ പ്രസിഡന്റ് പദവും അലങ്കരിച്ചിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ഫത്‌വ:




ചോദ്യത്തില്‍ പറഞ്ഞ പാര്‍ട്ടികളുടെ(വഹാബി, മൗദൂദി) പ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും ഇസ്‌ലാം ശരീഅത്തിനെതിരായ ഒട്ടധികം സംഗതികള്‍ ഉള്ളതുകൊണ്ട് പ്രസ്തുത പാര്‍ട്ടികള്‍ ഇസ്‌ലാമുമായി വളരെ അകന്ന രൂപത്തിലാണു നിലകൊള്ളുന്നത്. അതിനാല്‍ സാധാരണ മുസ്‌ലിംകളോടു പെരുമാറുന്ന വിധത്തില്‍ അവരോടു പെരുമാറാന്‍ പാടില്ലാത്തതാണ്. മേല്‍ സംഗതികളില്‍ മരണകാലവും അല്ലാത്ത കാലവും തമ്മില്‍ വ്യത്യാസമില്ല. -കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (സ്വദര്‍ മുദര്‍രിസ്, ദാറുല്‍ഉലൂം, വാഴക്കാട്).


...........'’:..



സമസ്തയുടെ പ്രധാന മുഫ്തിയും വൈസ് പ്രസിഡന്റും ആയിരുന്ന അല്‍ആലിമുല്‍ഫാളില്‍ മൗലാനാ ടി കുഞ്ഞായിന്‍ മുസ്‌ലിയാര്‍(മുദര്‍രിസ്, വെളിമുക്ക്) അവര്‍കളുടെ ഫത്‌വ:




മൗദൂദി തുടങ്ങിയ വിഭാഗക്കാര്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃയെ വിട്ടു വ്യതിചലിച്ചവരാണെന്ന് അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് അറിയപ്പെട്ടതാണല്ലോ. ഹദീസുകളിലും പ്രബലരായ ഇമാമുകളുടെ ഖൗലുകളിലും അവരുമായി സഹകരിക്കരുതെന്നും അവരുമായി സംസാരംകൊണ്ടും സലാംകൊണ്ടും ആരംഭിക്കരുതെന്നും



അവര്‍ മരിച്ചാല്‍ അവരുടെ ജനാസയില്‍ പങ്കെടുക്കരുതെന്നും മറ്റെല്ലാപ്രകാരത്തിലും അവരുമായി അകന്നു നില്‍ക്കണമെന്നും പറഞ്ഞിട്ടുണ്ട്. നഹ്‌യിന്റെ(വിരോധത്തിന്റെ) മര്‍തബയില്‍ ഏറ്റവും താഴ്ന്ന മര്‍തബ കറാഹത്താണ്. മുബ്തദിഉകളുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കുന്നതു കറാഹത്തെങ്കിലും ആകാതെ തരമില്ല.

മുബ്ദതദിഉകളെ തുടരല്‍ കറാഹത്താണെന്നു ഫിഖ്ഹ് കിതാബുകളില്‍ വിവരിച്ച സ്ഥലത്ത് ഖയ്‌റിന്റെയും സ്വലാഹിന്റെയും അഹ്‌ലുകാര്‍ അവരെ(മുബ്തദിഉകളെ) തുടര്‍ന്നു നിസ്‌കരിക്കുന്നത് ഹറാമാണെന്നു പറഞ്ഞിട്ടുണ്ട്.


സാധാരണ ജനങ്ങള്‍ക്ക് അവരോടു നല്ല വിചാരം ഉണ്ടാക്കിത്തീര്‍ക്കുന്നതാണെന്നതാണ് അതിനു കാരണമായി പറയുന്നത്.


അപ്പോള്‍ അവരുടെമേല്‍ മയ്യിത്ത് നിസ്‌കരിക്കുന്നതും ഖയ്‌റിന്റെയും സ്വലാഹിന്റെയും അഹ്‌ലുകാരുടെമേല്‍ ഹറാമായിരിക്കേണ്ടതാണ്. തുടരല്‍ ഹറാമായതിനു പറഞ്ഞ കാരണം ഇവിടെയുമുള്ളതുകൊണ്ട് ഇതും(മയ്യിത്ത് നിസ്‌കരിക്കുന്നതും) ഹറാമായിരിക്കേണ്ടതാണ്. -ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍. (തുടരും



© #SirajDaily | Read more @ http://www.sirajlive.com/2018/01/04/305707.html

പുത്തൻ വാദികളായ വഹാബി മൗദൂദികളുടെ
മയ്യത്ത് നിസ്കാരം സലാം പറയൽ
പാടില്ല. ഇമാം അഹ്മദ് കോയ ശാലിയാത്തിയുടെ ഫത് വ

 ചോദ്യം: നൂതനവാദികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിൽ തെറ്റുണ്ടോ? അതു
വാങ്ങാൻ പാടുണ്ടോ?

ഉ: ഇസ്ലാമിക വിശ്വാസാചാരങ്ങളിൽ മായം ചേർക്കുന്ന പുത്തൻ പ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണങ്ങൾ സാധാരണക്കാരെ വഴി ധാരണക്കാരെ വഴിതെറ്റിക്കാൻ കാരണമാകുന്നതുകൊണ്ട് അവർക്ക്അവ വായിക്കാൻ പാടില്ല. വായിക്കാൻ പാടില്ലാത്തത് വാങ്ങാനും പാടില്ല. ധനം ദുർവ്യയം ചെയ്യലാണത്.
അപകടകരവുമാണ്.
ഇമാം ശർവാനി (റ) പറയുന്നു.

വഹാബികൾ റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്. അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230

. ചോ: ബിദ്അത്തുകാരോട് അനുവർത്തിക്കേണ്ട നിലപാട് വിശദീകരിക്കുന്ന ഒരു
പ്രധാന ഫത് വ മഹാനായ ശാലിയാത്തിക്കുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. അതിൽ പറഞ്ഞ
കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ?

വിശദീകരിക്കാം. പ്രസ്തുത ഫത്വയും അതിന്നാധാരമായ ചോദ്യവും ഇവിടെ ചേർക്കുന്നു.

. ചോ: മലബാറിൽ അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ടതും നജ്ദിലെ മുഹമ്മദ് ബ
അബ്ദുൽ വഹാബ്,മിർസാ ഗുലാം അഹ്മദ് ഖാദിയാനി, അബുൽ അഅല്ലാ മൗദൂദി തുടങ്ങിയ വ്യക്തികളിലേക്ക് ചേർത്ത് യഥാക്രമം വഹാബികൾ, ഖാദിയാനികൾ, മൗദൂദികൾ
എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നവരുമായ പുതിയ പാർട്ടികളെ സംബന്ധിച്ച്
നിങ്ങൾ എന്തുപറയുന്നു? ഈമാൻ കാര്യങ്ങൾ അഞ്ചാണെന്നും മുസ്ലിംകൾക്കിടയിൽ
വ്യാപകമായി നടപ്പുള്ള തവസ്സുൽ ഇസ്തിഗാസ മുതലായ കർമ്മങ്ങൾ ശിർക്കും ഖബസിയാറത്ത് പാടില്ലാത്തതും അത് ഖബ്റിനെആരാധിക്കലുമാണെന്നും ഈ വിഭാഗങ്ങൾപറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

വികല വിശ്വാസങ്ങളും പിഴച്ച നിയമനിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നഇവരുടെ പ്രസിദ്ധ
കരണങ്ങൾ പാരായണം ചെയ്യുന്നതും ഖുതുബയും ഉപദേശങ്ങളും ശ്രവിക്കുന്നതും അവരോട്
ചേരുന്നതും അവരുടെ സദസ്സുകളിൽ അവരോടൊത്തിരിക്കുന്നതും അനുവദനീയമാണോ?


ഇസ്ലാമിന്റെ ലേബലിൽ സ്വയം സൃഷ്ട്ടവും വിഷലിപ്തവുമായ തങ്ങളുടെ വക്രാശയങ്ങൾ പ്രചരിപ്പിക്കുവാൻ പ്രേരകമാവുമാറ് അവരോട് സ്നേഹത്തിൽ വർത്തിക്കുന്നതിന്റെയും ഐക്യം സ്ഥാപിക്കുന്നതിന്റെയും
ഇസ്ലാമിക വിധി എന്താണ്? സവിസ്തരം മറുപടി തരാനപേക്ഷ

അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്ന് കുഞ്ഞഹമ്മദ് മുസ്ലിയാർ (ഖാസി, മണാർമല,
ഹിജ്റ 1270 റജബ് 11)


ഉ: പ്രാരംഭ മുറകൾക്ക് ശേഷം-ചോദ്യത്തിൽ പരാമർശിച്ച കാര്യങ്ങളത്രയും ഇസ്ലാമിക
ദൃഷ്ട്യാ വിരോധിക്കപ്പെട്ടതും അങ്ങനെ ചെയ്യുന്നവരെ ഖുർആൻ ശക്തമായി താക്കീത് ചെയ്തിട്ടുള്ളതുമാണ്.



അല്ലാഹു
 പരിശുദ്ധ ഖുർആനിൽ പറയുന്നു. നമ്മുടെ ആയത്തുകളെ  ആ ക്ഷേപിക്കുകുറന്നവരെ തങ്ങൾ കണ്ടാൽ അവർ മറ്റു വർത്തമാനങ്ങളിൽ പ്രവേശിക്കുന്നതുവരെ അവരിൽ
നിന്ന് താങ്കൾ തിരിഞ്ഞുകളയുക.

പിശാച് മറപ്പിച്ചത് നിമിത്തമാണ്. (അങ്ങനെ ചെയ്തതെങ്കിൽ )
ഓർമ്മയായതിനു ശേഷം ആ അക്രമികളോടൊത്ത് താങ്കൾ ഇരിക്കരുത്.

വീണ്ടും പറയുന്നു.
താങ്കളും താങ്കളുടെ ഒപ്പമുള്ള വിശ്വാസികളും അനുശാസനകൾക്ക് വിധേയം നിന്നുകൊള്ളുക.
നിങ്ങൾ അതിര് കവിയരുത്. നിശ്ചയം അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുന്നവനാണ്.

അക്രമകാരികളിലേക്ക് ഒരു വിധേനയും ചാഞ്ഞുപോകരുത്. നരകാഗ്നി സ്പർശിക്കുകയാവുംഅതിന്റെ പരിണിതഫലം.

രക്ഷകനായി തങ്ങൾക്ക് ആരുമുണ്ടാകുന്നതുമല്ല. പിന്നീട് നിങ്ങൾ
സഹായിക്കപ്പെടുന്നതുമല്ല.




ഇച്ഛാനുസരണം ഖുർആൻ സൂക്തങ്ങൾ വ്യാഖ്യാനിക്കുന്ന വിഭാഗങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും അവരോടൊന്നിച്ചിരിക്കുന്നത് നിഷിദ്ധമാണെന്നും മറ്റുകാര്യങ്ങളിൽ  മുഴുകുന്നതുവരെ അവരുടെ സംസാരങ്ങൾ ശ്രദ്ധിക്കരുതെന്നും വിസ്മൃതി മൂലം അങ്ങനെ സംഭവി
ക്കാൻ ഇടയായാൽ ഓർമ്മ വരുമ്പോൾ നിർബന്ധമായും അവിടം വിട്ടകലണമെന്നും

 ധിക്കാരവും മത്സരവും കാണിക്കാതെയും സീമകൾ ലംഘിക്കാതെയും ശരീഅത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതം ദിനീകാര്യങ്ങളിൽ യാതൊരു ചാഞ്ചല്യവുമില്ലാതെയും നേരാംവണ്ണം പാദങ്ങൾ ഉറപ്പിച്ചു നിർത്തണമെന്നും

 പിഴച്ച വിശ്വാസങ്ങളേയും ശരീരേച്ഛകളും പിന്തുടരുക നിമിത്തം അതി
ക്രമകാരികളായിത്തീർന്നജനസമൂഹത്തിന് കീഴൊതുങ്ങുന്നതും അവരെ പ്രശംസിക്കുന്നതും

നവീനാശയങ്ങളിൽ മൗനം അവലംബിച്ച് അവരോട് രാജിയാകുന്നതും അവരോടുള്ള അനുഭാവവും ആഭിമുഖ്യവും പുലർത്തുന്നതും വർജിക്കേണ്ടത് സത്യവിശ്വാസിക്ക് നിർബന്ധമാണെന്നും
വളരെ വ്യക്തവും സ്ഫുടവുമായി പ്രഖ്യാപിക്കുന്നവയാണ് മേൽ രണ്ടായത്തുകൾ,


ഇമാം മുസ്ലിംതന്റെ സ്വഹീഹിൽ ഉദ്ധരിച്ച ഹദീസ് പ്രസിദ്ധമാണ്; അബൂഹുറൈറ(റ)യിൽ നിന്നും നിവേ
ദനം: നബി(സ) പറഞ്ഞു: "അവസാന കാലത്ത് വർദ്ധമാനമായി വ്യാജം പറയുന്ന വലിയ നുണ
യന്മാരുണ്ടാകും. നിങ്ങളും പിതാക്കളും കേട്ടിട്ടില്ലാത്ത വർത്തമാനങ്ങളുമായി അവർ നിങ്ങളെ
സമീപിക്കും.

അപ്പോൾ നിങ്ങളെയും അവരെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.
അവർ നിങ്ങളെ
പിഴപ്പിക്കാതിരിക്കുകയും കുഴപ്പത്തിലാക്കാതിരിക്കുകയും ചെയ്യട്ടെ,”

മേൽ ഹദീസിലൂടെ, കള്ളം പറയുന്ന പ്രസ്തുത അസത്യവാദികളെ തിരിച്ചറിയാനുള്ള അട
യാളമാണ് നബി(സ) വിശദീകരിച്ചിരിക്കുന്നത്.

ഇസ്ലാമിന്റെ അനുപേക്ഷണനിയ നിയമങ്ങൾ
ഏതൊരു വിശ്വാസിക്കും വിശ്വാസികളായ പിതാക്കൾക്കും അവ്യക്തവും അജ്ഞാതവും അല്ല.

ഇസ്ലാമിക നിയമങ്ങൾ പൂർണ്ണമാക്കപ്പെട്ടതും അവ നൽകി മുസ്ലിംകളെ അല്ലാഹു അനുഗ്രഹി
ച്ചതുമാണ്. പരമ്പരാഗതമായി ലഭിച്ച ഇസ്ലാമിക വിശ്വാസങ്ങളും അനുഷ്ഠാന കർമ്മങ്ങളും
അനുവർത്തിച്ചുവരുന്ന സമകാലീന മുസ്ലിം സമൂഹത്തിൽ സ്വപിതാക്കളിൽ കാതോട് കാതോരം
വിരുദ്ധാശയങ്ങളിൽനിന്നും സ്വമതത്തെ സംരക്ഷിക്കുവാനാവശ്യമായ അറിവുകൾ സ്വാംശീകരിക്കാത്തവരായും
മുസ്ലിംകളിൽ ഒരാളും ഇല്ലെന്നതാണ് നേര്.


വസ്തുത ഇതാകുമ്പോൾ സ്വപിതാക്കളിലും സമുദായത്തിലും നിലവിലുള്ളതിന് വിപരീ
തമായ ഒരാശയവുമായി വരുന്നവർ നിസ്സംശയം ആളുകളെ വഴിപിഴപ്പിക്കുന്നവരും കുഴപ്പക്കാരും
തന്നെയാണ്.

അത്തരക്കാരെ സൂക്ഷിക്കേണ്ടതും അവരിൽനിന്നും ബഹുദൂരം അകന്നു കഴിയേണ്ടതും അനിവാര്യമാണ്. (അഥവാ
അവരുടെ പ്രസ്ഥാനത്തിന് സഹായിക്കുന്നവിധം അവരുമായി
ബന്ധപ്പെടരുത്)



നബി(സ) പറഞ്ഞതായി അനസ് (റ)വിൽ നിന്നും ഇബ്നു അസാകിർ റ
  റിപ്പോർട്ടു ചെയ്യുന്നു.

: 'ബിദ്അത്തുകാരനെ കണ്ടാൽ അവന്റെ മുഖത്തുനിന്നും
 നിങ്ങൾ തിരിഞ്ഞോടുക.
സർവ മുബ്തദിഉകളോടും അല്ലാഹുവിന് കോപമാണ് എന്നതാണിതിനു കാരണം

ജാബിർ റ ൽ നിന്ന് നിവേദനം: "അവരെ കണ്ടാൽ നിങ്ങൾ അവർക്ക് സലാം ചൊല്ലരുത്.

.' ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം: “അവർ രോഗികളായാൽ നിങ്ങളവരെ സന്ദർശിക്കുകയോ മരിച്ചാൽ
അവിടെ സന്നിഹിതരാവുകയോ ചെയ്യരുത്.'

അനസ്(റ)വിൽനിന്ന് വീണ്ടും റിപോർട്ട്, അവരോടൊപ്പമിരിക്കുകയും ഒരുമിച്ച് ആഹരിക്കുകയും പഠനം ചെയ്യുകയും അവരുമായിവിവാഹബന്ധത്തിലേർപ്പെടുകയുമരുത്.

 അവരുടെമേൽ (  മയ്യത്ത്) നിസ്ക്കരിക്കുകയോ ( അവരോടൊപ്പം ജമാ അത്തായി) നിസ്കരിക്കുകയോ ചെയ്യരുത് എന്ന് ഇബ്നു
ഹിബ്ബാന്റെ രിവായത്തിലും കാണാവുന്നതാണ്.
(ഫതാവൽ അസ്ഹരിയ്യ )

നബി (സ)യുടെ പ്രവചനം

---

സൂറ: ഫാതിറിലെ ഒരായത്തിനെക്കുറിച്ചുള്ള ചർച്ചയിൽ ഇമാം
സ്വാവി (റ) തഫ്സീറിൽ പറയുന്നു: ഖുർ ആനും സുന്നത്തും
ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളെ കാഫിറാക്കുകയും അവ
രുടെ രക്തവും സമ്പത്തും ഹലാലാക്കുകയും ചെയ്ത ഖവാരിജു
കൾ ഈ ആയത്തിന്റെ പരിധിയിൽ പെടും. വഹാബികളുടെ
സ്ഥിതിയും അങ്ങനെതന്നെ. പിശാചിന്റെ അനുയായികളാണവർ.
അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. (സ്വാവി 3, 308)


ഇമാം ശർവാനി (റ) പറയുന്നു.

വഹാബികൾ റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്. അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230)

വഹാബികൾ പുത്തൻവാദികളാണ്
എന്ന് മുൻഗാമികളായ ഇമാമുകൾ പറഞ്ഞിട്ടുണ്ടോ എന്ന് ചോദി
ക്കുന്നവർക്ക് ഈ ഉദ്ദരണി ശമനം നൽകുന്നതാണ്...

പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കരിക്കൽ!



മുജാഹിദിനെന്താ കുഴപ്പം...
നബി (സ)യുടെ പ്രവചനം...
---
സൂറ: ഫാതിറിലെ ഒരായത്തിനെക്കുറിച്ചുള്ള ചർച്ചയിൽ ഇമാം
സ്വാവി (റ) തഫ്സീറിൽ പറയുന്നു: ഖുർ ആനും സുന്നത്തും
ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളെ കാഫിറാക്കുകയും അവ
രുടെ രക്തവും സമ്പത്തും ഹലാലാക്കുകയും ചെയ്ത ഖവാരിജു
കൾ ഈ ആയത്തിന്റെ പരിധിയിൽ പെടും. വഹാബികളുടെ
സ്ഥിതിയും അങ്ങനെതന്നെ. പിശാചിന്റെ അനുയായികളാണവർ.
അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. (സ്വാവി 3, 308)


ഇമാം ശർവാനി (റ) പറയുന്നു.

വഹാബികൾ റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്. അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230)

വഹാബികൾ പുത്തൻവാദികളാണ്
എന്ന് മുൻഗാമികളായ ഇമാമുകൾ പറഞ്ഞിട്ടുണ്ടോ എന്ന് ചോദി
ക്കുന്നവർക്ക് ഈ ഉദ്ദരണി ശമനം നൽകുന്നതാണ്.


നബി (സ) പറയുന്നു. അവസാന കാലത്ത് ധാരാളം കളവ് പറയുന്ന കബളിപ്പിക്കുന്ന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാ
കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ടു വരും.
അവരെ നിങ്ങൾ സൂക്ഷിക്കണം. അവർ നിങ്ങളെ പിഴപ്പിക്കാതിരി
ക്കട്ടെ. ഫിതയാക്കാതിരിക്കട്ടെ. -ബുഖാരി


വി (സ) പറയുന്നു. വല്ലവനും പുത്തൻവാദിയെ ബഹുമാ
ാൽ അവൻ ദീൻ പൊളിക്കാൻവേണ്ടി സഹായിച്ചവനായി (ബ
യഹഖി)


'പുത്തൻവാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയി ഒരു
വും അല്ലാഹു സ്വീകരിക്കുന്നതല്ല. (അവമത)





അവർ ഉഹ്ദ് മലയോളം സ്വർണം ചെലവഴിച്ചാലും സ്വീകരിക്കപെ
ടുകയില്ല. (മുസ്ലിം)


പുത്തൻവാദികൾക്ക് സലാം ചൊല്ലൽ, മടക്കൽ, വിവാഹബന്തം
സ്നേഹം പങ്കിടൽ, തുടർന്ന് നമസ്കരിക്കൽ, അവരുടെ മയ്യിത്ത്
നമസ്കരിക്കൽ എന്നിവ ഉപേക്ഷിക്കണം.
(ഫത്ഹുൽ മുഈൻ, തുഹ്ഫ, അദ്കാറ്, അസ്വ വാരിഖ്
,ഗുൻയത്തെ, ഇഹ്യ, ഖുർത്തുബി എന്നിവ നോക്കുക)


നബി (സ) പറയുന്നു. മുബ്തദിഇനോട് വല്ലവനും
അവന്റെ ഹൃദയത്തിൽനിന്നും ഈമാനിന്റെ പ്രകാശം അല
ക്കളയും. (നസഫി)


നബി (സ) പറയുന്നു:

പുത്തൻവാദം പ്രത്യക്ഷപ്പെടുകയും പ
വുള്ളവർ മൗനിയാവുകയും ചെയ്താൽ അവന്റെ മേൽ അ
വിന്റെയും മലക്കുകളുടെയും സര്വ്വ ജനങ്ങളുടെയും ശാപമുണ്ടാ
കുന്നതാണ്.




. കപടവിശ്വാസികൾക്ക് മയ്യിത്ത് നിസ്കരിക്കുന്നത്
വിശുദ്ധ ഖുർആൻ വിലക്കിയിട്ടുണ്ട്.

 അല്ലാഹു പറയുന്നു:


ولا تصل على أحد منهم مات أبدا ولا تقم على قبره انهم كفروا


“അവരുടെ കൂട്ടത്തിൽ നിന്ന് മരണ
പ്പെട്ട യാതൊരാളുടെ പേരിലും താങ്കൾ
നിസ്കരിക്കരുത്, അവന്റെ ഖബ്റിന്നരികി
ൽ നിൽക്കുകയും ചെയ്യരുത്. തീർച്ചയാ
യും അവർ അല്ലാഹുവിലും അവന്റെ ദൂത
നിലും അവിശ്വസിക്കുകയും, ധിക്കാരിക
ളായി മരിക്കുകയും ചെയ്തിരിക്കുന്നു".
(തൗബ: 84)


മേൽ സൂക്തം വിശദീകരിച്ച് ഇമാം
ഖുർതുബി(റ) എഴുതുന്നു:

وأجمع المسلمون على أنه لا يجوز ترك الصلاة على جنائز
المسلمين، من أهل الكبائر كانوا أو صالحين، وراثة عن نبيهم
قولا وعملا. والحمد لله، واتفق العلماء على ذلك، إلا في
الشهيد كما تقدم، وإلا في أهل البدع والبغاة القرطبي: ۲۲۱/۸)

മുസ്ലിം കളുടെ മയ്യിത്തു കളുടെ
പേരിൽ നിസ്കാരം ഒഴിവാക്കാൻ പറ്റില്ലെ
ന്ന കാര്യത്തിൽ മുസ്ലിം ലോകം ഏകോ
പിച്ചിരിക്കുന്നു. അവർ വൻകുറ്റം ചെയ്ത
വരോ സച്ചരിതരോ ആവട്ടെ. നബി (ﷺ
യിൽ വാക്കാലും പ്രവർത്തനത്താലും
അനന്തരമായി ലഭിച്ച ഒന്നാണിത്. എന്നാൽ

അതിന്റെ മേൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു



ശഹീദിന്റെയും പുത്തൻ പ്രസ്ഥാനക്കാ
രുടെയും മുസ്ലിം ഭരണാധികാരിക്കെതി
രെ പുറപ്പെടുന്നവരുടെയും പേരിൽ നിസ്
കരിക്കുന്നതിലെഴികെ. (ഖുർതുബി: 8/221)

പുത്തൻ പ്രസ്ഥാനക്കാർക്ക് നിസ്ക
രിക്കരുതെന്ന് നബി(ﷺ) പ്രസ്താവിച്ചതായി
ഹദീസിൽ വന്നിട്ടുണ്ട്. ഇമാം ത്വബ്റാനി(റ)
നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്ര
കാരം കാണാം:

عن أبي هريرة قال: قال رسول الله ﷺ
:« لكل أمة مجوس،
ومجوس هذه الأمة القدرية، لاتعودوهم إذا مرضوا، ولا وصلوا عليهم
اذا ماتوا». (مسند الشاميين، للطبراني: ۲۳۸۱)


അബുഹുറൈറ(റ)യിൽ നിന്നു നിവേ
ദനം: നബി(.  ﷺ    ) പറഞ്ഞു: “എല്ലാ സമുദായത്തിനും മജൂസികളുണ്ട്. ഈ സമുദായത്തിലെ മജുസികൾ ഖദരിയ്യ ത്താണ്.

അവർ രോഗികളായാൽ നിങ്ങൾ അവരെ
സന്ദർശിക്കരുത്. അവർ മരിച്ചാൽ നിങ്ങൾഅവരുടെ പേരിൽ നിസ്കരിക്കുകയും
ചെയ്യരുത്". (മുസ്നദുശ്ശാമിയ്യീൻ: 2381)

ഇബ്നുഅസാകിർ(റ) നിവേദനം ചെ
യ്ത ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം:

عن أنس بن مالك قال: قال رسول الله :    ﷺ  «لا تصبوا أصحابي،
فإنه يجئ في آخر الزمان قوم يسبون أصحابي، فإن مرضوا
فلا تعودوهم، وإن ماتوا فلا تشهدوهم ولا تناكحوهم، ولا
توارثوهم، ولا تسلموا عليهم ولا تصلوا عليهم» (تاریخ ابن عساكر ١٤/٣٤٤)


“എന്റെ സ്വഹാബത്തിനെ നിങ്ങൾ
ചീത്ത പറയരുത്. നിശ്ചയം എന്റെ സ്വഹാ
ബത്തിനെ ചീത്ത പറയുന്ന ഒരു വിഭാഗം
അവസാന കാലത്ത് വരും.

 അവർ രോഗികളായാൽ നിങ്ങൾ അവരെ സന്ദർശിക്കരുത്.

അവർ മരിച്ചാൽ നിങ്ങൾ അവർക്ക്
ഹാജറാകരുത്.

 അവരുമായി നിങ്ങൾ വിവാഹബന്ധം നടത്തരുത്.

 അവരെനിങ്ങൾഅനന്തരാവകാശികളാക്കരുത്.
 അവർക്ക്നിങ്ങൾ സലാം പറയരുത്.

 അവരുടെ മേൽനിങ്ങൾ നിസ്കരിക്ക രൂത്".
(താരീഖുഇബ്നു അസാകിർ: 14/344)

അല്ലാമ അബ്ദുൽ ഖാദിറുൽ ബഗ്ദാ
ദി(റ) പറയുന്നു;

وإن كانت بدعته من جنس بدع المعتزلة أو الخوارج أوالروافض أو المجسمة فهو من الأمة في بعض الأحكام، وهو جواز
دفنه في مقابر المسلمين، وفي أن لا يمنع حظه من الفيء والغنيمة
إن غزا مع المسلمين، وفي أن لا يمنع من الصلاة في المساجد
وليس من الأمة في أحكام سواها، وذلك أن لا تجوز الصلاة عليه،
ولا خلفه، ولا تحل ذبيحة ولا نكاحه لامرأة سنية، ولا يحل
للسني أن يزوج المرأة منهم، إذا كانت على اعتقادهم.». (الفرق بين الفرق١١/١)


മുഅ്തസിലത്, ഖവാരിജ്, റാഫിളത്ത്,
മുജസ്സിമത് തുടങ്ങിയവരുടെ ബിദ് അ
ത്തിന്റെ വർഗ്ഗത്തിൽ പെട്ട ബിദ്അത്തുള്ള
വനാണെങ്കിൽ ചില നിയമങ്ങളിൽ അവൻഈ സമുദായത്തിൽ പെട്ടവനാണ്. മുസ്ലിംകളുടെ മഖ്ബറയിൽ മറവു ചെയ്യുക,
മുസ്ലിംകളുടെ കൂടെ യുദ്ധം ചെയ്താൽ
യുദ്ധാർജിത സമ്പത്തിൽ നിന്നും ഫെ
ഇൽ നിന്നും അവരുടെ അവകാശം നൽ
കുക, പള്ളികളിൽ നിസ്കരിക്കുന്നത് തട
യാതിരിക്കുക എന്നിവയാണ് പ്രസ്തുത
നിയമങ്ങൾ,


മറ്റു വിഷയങ്ങളിൽ അവൻ
ഈ സമുദായത്തിൽ പെട്ടവനല്ല.

അവന്റെമേൽ മയ്യിത്ത് നിസ്കാരവും അവന്റെപിന്നിലുള്ള നിസ്കാരവും അനുവദനീയമല്ല,

അവൻ അറുത്തത് ഹലാലല്ല, ഒരുസുന്നിയ്യത്തായ സ്ത്രീയെ അവൻ വിവാഹം ചെയ്യാൻ പാടില്ല, സുന്നിയായ പുരുഷന് പുത്തനാശയക്കാരിയായ സ്ത്രീയെവിഹാഹം ചെയ്യാനും പറ്റില്ല.

.
(അൽഫർഖു ബനൽ ഫിറഖ്: 1/11)

ഹമ്പലി മദ്ഹബിലെ പ്രഗത്ഭ പണ്ഡി
തനായ ഇബ്നുഖുദാമ(റ) എഴുതുന്നു:

قال أحمد: لا أشهد الجهمية ولا الرافضة، ويشهده من شاء، قد
ترك النبي  ﷺ   الصلاة على أقل من هذا الدين، والغلول، وقاتل
نفسه. وقال لا يصلي على الرافضي. وقال أبو بكر بن عياش:|
لا أصلي على رافضي ولا حروري. وقال الفريابي: من شتم أبابكر فهو كافر، لا يصلي عليه. قيل له: فكيف نصنع به، وهو يقول:
لا إله إلا الله؟ قال: لا تمسوه بأيديكم، ارفعوه بالخشب حتى
تواروه في حفرته. وقال أحمد: أهل البدع لا يعادون إن مرضوا
ولا تشهد جنائزهم إن ماتوا. وهذا قول مالك.

ഇമാം അഹ്മദ്(റ) പറയുന്നു: 'ജഹ്മി
യ്യത്തും റാഫിളത്തും (മരിച്ചാൽ) ഞാൻ
ഹാജറാവുകയില്ല. , ഇതിനേക്കാൾ കുറഞ്ഞപ്രശ്നക്കാരുടെ പേരിൽ നബി(സ) നിസ്കരിച്ചിട്ടില്ല. കടമുള്ളവരും വഞ്ചന നടത്തി
യവരും ആത്മഹത്യചെയ്തവരും ഉദാഹ
രണം',

റാഫിളിയ്യിന് മയ്യിത്ത് നിസ്കരിക്കേ
ണ്ടതില്ലെന്ന് ഇമാം അഹ്മദ്(റ) പറയുന്നു.
അബുബക്റ്ബ്നു അയ്യാശ്(റ) പറയു
ന്നു: "റാഫിളിയ്യിനും ഹറൂരിയ്യിനും ഞാൻ
നിസ്കരിക്കുകയില്ല'.


ഫിർയാബി(റ) പറയുന്നു: “അബുബ
ക്റി(റ)നെ ചീത്ത പറയുന്നവർ കാഫിറാ
ണ്. അവന്റെ മേൽ നിസ്കരിക്കേണ്ടതില്ല.
അവൻ ലാഇലാഹ ഇല്ലല്ലാഹു പറയുന്ന
വനാണല്ലോ, അതിനാൽ അവനെ ഞങ്ങ
ൾ എന്തുചെയ്യണമെന്ന് അദ്ദേഹത്തോട്
ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'ഒരു

മരക്കഷ്ണം കൊണ്ട് അവനെ ഉയർത്തി.
യെടുത്ത് കുഴിയിലിട്ട് മൂടുക, കൈ കൊ
ണ്ട് അവനെ നിങ്ങൾ തൊടരുത്',


ഇമാം അഹ്മദ്(റ) പറയുന്നു: "പുത്ത
നാശയക്കാർ രോഗികളായാൽ അവരെ
നിങ്ങൾ സന്ദർശിക്കരുത്. അവർ മരണ
പ്പെട്ടാൽ അവരുടെ ജനാസ സംസ്കരണ
ത്തിൽ നിങ്ങൾ പങ്കെടുക്കുകയും ചെയ്യ
രുത്'. ഇമാം മാലികി(റ)ന്റെ അഭിപ്രായവും
ഇതു തന്നെയാണ്. (മുഗ്നി: 5/62)



ഇബ്നു ഖുദാമ(റ) തുടരുന്നു:

، ولناأن النبي.  ﷺ      ترك
الصلاة بادون من هذا، فأولى أن نترك الصلاة به، روی ابن عمر
أن النبي. ﷺ        قال: «إن لكل أمة مجوسا، وإن مجوس أمتي الذين
يقولون لا قدر، فإن مرضوا فلا تعودوهم، وإن ماتوا فلا تشهدوه رواه الإمام أحمد المغني لابن قدامة ٦٢/٥



എന്നാൽ ഇതിനേക്കാൾ കുറഞ്ഞ പ്രശ്
നമുള്ളവരുടെ പേരിലുള്ള നിസ്കാരം
നബിصلي الله عليه وسلم) ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ പുത്തനാശയത്തിന്റെ പേരിൽ എന്തായാലും നിസ്കാരം ഒഴിവാക്കാവുന്നതാണ്.

ഇതാണ് നമ്മുടെ വാദത്തിനുള്ള പ്രമാണം.
ഇബ്നു ഉമർ(റ) നിവേദനം ചെയ്ത ഹദീ
സിലിങ്ങനെ കാണാം: നബി(.   ﷺ   ) പറയുന്നു:“നിശ്ചയം എല്ലാ സമുദായത്തിലും മജൂ
സികളുണ്ട്. എന്റെ സമുദായത്തിലെ മജൂ
സികൾ ഖദറിനെ നിഷേധിക്കുന്നവരാണ്.

അവർ രോഗികളായാൽ അവരെ നിങ്ങൾ
സന്ദർശിക്കരുത്. അവർ മരിച്ചാൽ അവ
രുടെ ശവ സംസ്കാരത്തിൽ നിങ്ങൾ
പങ്കെടുക്കുകയും ചെയ്യരുത്".ഈ ഹദീസ്
ഇമാം അഹ്മദ്(റ) നിവേദനം ചെയ്തിരി
ക്കുന്നു. (മുഗ്നി: 5/82)


ശൈഖ് ജീലാനി(റ) പറയുന്നു:

فعلى المؤمن اتباع أهل السنة والجماعة، فالسنةما سنه رسول الله  ﷺ
، والجماعة ما اتفق عليه أصحاب رسول الله في خلافةالأئمة الأربعة الخلفاء الراشدين المهديين رحمهم الله عليهم
أجمعين، وأن لا يكاثر أهل البدع، ولا يدانيهم، ولا يسلم عليهم
لأن إمامنا أحمد بن حنبل رحمه الله قال: من سلم على صاحب بدعة فقد أحبه، لقول النبي «افشوا السلام بينكم تحابوا»،
ولا يجالسهم، ولا يقرب منهم، ولا يهنيهم في الأعياد وأوقات الشرور، ولا يصلى عليهم إذا ماتوا، ولا يترحم عليهم إذا ذكروا، بل يباينهم ويعاديهم في الله عز وجل، معتقدا بطلان
مذهب أهل بدعة، محتسيا بذلك الثواب الجزيل والأجر الكثير
الغنية: ۸۰/۱) ونقله ابن حجر الهيتمي رحمه الله في «الصواعق المحرقة١٥٣


അഹ്ലുസ്സുന്നത്തിവൽജമാഅത്തിനോ
ട് പിന്തുടരൽ വിശ്വാസിയുടെ ബാധ്യത
യാണ്, നബി(  ﷺ      ) കാണിച്ചുതന്നത് സുന്നത്തും സന്മാർഗദീപങ്ങളായ നാലു ഖലീഫമാരുടെ കാലത്ത് നബി(.      ﷺ)യുടെ അസ്ഹാബ്(റ) ഏകോപിച്ച കാര്യങ്ങൾ ജമാഅത്തുമാണ്.

 പുത്തനാശയക്കാരെ പെരു
പ്പിക്കാതിരിക്കലും അവരോട് അടുക്കാതി
രിക്കലും അവർക്ക് സലാം പറയാതിരി
ക്കലും വിശ്വാസിയുടെ ബാധ്യതയാണ്.

കാരണം നമ്മുടെ ഇമാം അഹ്മദ്(റ) പറ
യുന്നു: 'വല്ലവനും പുത്തൻ വാദിക്ക്
സലാം പറ ഞ്ഞാൽ നിശ്ചയം അവൻ
അവനെ പ്രിയം വെച്ചിരിക്കുന്നു,

കാരണം“സലാം പറയൽ വ്യാപിപ്പിക്കുക വഴി നിങ്ങൾ പരസ്പരം സ്നേഹം സ്ഥാപിക്കുക” എന്ന് നബി(.   ﷺ    ) പ്രസ്താവിച്ചിട്ടുണ്ട്ല്ലോ.


അവരുമായി കൂടിയിരിക്കാതിരിക്കലും

 അവരോട് അടുക്കാതിരിക്കലും

പെരുന്നാളുകളിലും മറ്റു സന്തോഷാവസരങ്ങളിലും അവർക്ക് അഭിനന്ദനം അറിയിക്കാതിരിക്കലും

 അവർ മരണപ്പെട്ടാൽഅവർക്ക് നിസ്കരിക്കാതിരിക്കലും അവ
രെ പറയപ്പെട്ടാൽ അവർക്ക് അനുഗ്രഹം
കൊണ്ട് പ്രാർത്ഥിക്കാതിരിക്കലും വിശ്വാ
സിയുടെ ബാധ്യതയാണ്.

 പ്രത്യുത അല്ലാവിന്റെ പ്രീതി ലക്ഷ്യം വെച്ച് അവരോട്എതിരാവലും അവരോട്ശത്രുതവെച്ചുപുലർത്തലുംവിശ്വാസിയുടെ ബാ ധ്യതയാണ്. പുത്തനാശയം തെറ്റാണെന്ന് വിശ്വ
സിച്ചും അതിന്റെ പേരിൽ വണ്ണമായ പ്രതി
ഫലം ആഗ്രഹിച്ചുമാണ് അങ്ങനെ ചെയ്യേ
ണ്ടത്. (അൽഗുൻയത്ത്: 1/80)



ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡി
തനായ ഇബ്നുഹജർ ഹൈതമി(റ) "അസ്സ്വവാഇഖുൽ മുഹ്രിഖ' (പേജ് 153) യിൽ ഇത്എടുത്തുദ്ധരിച്ചിട്ടുണ്ട്.

ബർമാവി(റ)യെ ഉദ്ധരിച്ച് ബുജൈരിമി
യിൽ ഇപ്രകാരം കാണാം;


وحرم على اهل الصلاح والخير الصلاة خلف الفاسق
والمبتدع ونحوهما، لأنه يحمل الناس على تحسين الظن به شرواني ٢٩٤/٢


തെമ്മാടികളുടെയും പൂത്ത നാശയ
ക്കാരന്റെയും പിന്നിൽ നിന്ന് നിസ്കരി
ക്കൽ സച്ചരിതായ ആളുകൾക്ക് ഹറാമാ
ണ്. കാരണം അവർ അങ്ങനെ ചെയ്യുന്നത്പാതുജനങ്ങൾ അവരെക്കുറിച്ച് നല്ലതു
വിചാരിക്കാൻ നിമിത്തമാകും. (ബുജ
രിമി: 9/ 285, ശർവാനി: 2/294)



മേൽപ്പറഞ്ഞ കാരണം പുത്തൻ വാദി
യുടെ മയ്യിത്ത് മുന്നിൽ വെച്ച് അതിന്റെ
പിന്നിൽ നിന്ന് നിസ്കരിച്ചാലും ഉണ്ടാകുമല്ലോ

മുഹമ്മദ് നബിയെക്കുറിച്ച് ഡോ-അലക്സാണ്ടർ ജേക്കബ്ബ്

മുഹമ്മദ് നബിയെക്കുറിച്ച് മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് സാർ...
👇👇👇👁👁👁
https://youtu.be/gjJQcc78Bmg
തിരുനബിയെക്കുറിച്ച് മുൻ ഡിജിപി ഡോ, അലക്സാണ്ടർ ജേക്കബ് സാറിനും ചിലത് പറയാനുണ്ട്.... ജയിലിൽ നടപ്പാക്കിയ ചില പരിഷ്കാരങ്ങളുടെ സോഴ്സ്... നിത്യജീവിതത്തിൽ നാം പലവട്ടം  ഉപയോഗിക്കുന്ന "ഹലോ " എന്ന വാക്ക് അറബിഭാഷ യിൽ നിന്നും വന്നതാണ്... വൈജ്ഞാനിക വിപ്ളവത്തിന് തിരി കൊളുത്തിയ പ്രവാചക മാതൃക....എല്ലാമൊന്ന് കേട്ടു നോക്കൂ...!...