പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയവും പ്രത്യയശാസ്‌ത്രവും തുറന്നുകാണിച്ചതിന്റെ പേരിൽ സുടാപ്പികളും, വ്യത്യസ്‍തമായ വിതാനത്തിൽ അവരോടു ചേർന്നുനിൽക്കുന്നവരും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നേരെ നടത്തുന്ന സോഷ്യൽ മീഡിയ ആക്രമണം ശ്രദ്ധിക്കുകയുണ്ടായി. തീവ്രസലഫിസത്തിന്റെ പ്രചാരകരും ആരാധകരും കഴിഞ്ഞ കുറച്ചായി ആഗോള തലത്തിൽ സുന്നി പണ്ഡിതന്മാർക്ക് നേരെ നടത്തുന്ന ആക്രോശങ്ങളോട് വളരെയേറെ സാമ്യമുണ്ട് പോപ്പുലർ ഫ്രണ്ടുകാരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക്.
സലഫിസത്തിന്റെ ഭിന്ന പ്രത്യയശാസ്ത്രങ്ങളാണ് പോപ്പുലർ ഫ്രണ്ടിന്റ്റെ രൂപീകരണത്തിനും, അതിന്റെ പ്രാഗ്‌രൂപമായ സിമിയുടെ വളർച്ചക്കും നിദാനമായത്. അഥവാ, സലഫിസം എന്ന ഐഡിയോളജിയെ വിവിധ തലത്തിൽ പ്രതിഫലിപ്പിക്കുന്ന ആശയ സംഹിതകളാണ് ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും, രണ്ടു പ്രത്യയ ശാസ്ത്രങ്ങളുടെയും ഉൽപ്പന്നമായ പോപ്പുലർ ഫ്രണ്ടും. ആഗോള തലത്തിൽ, ഇബ്നു തീമിയ്യയിൽ തുടങ്ങി , മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് , ജമാലുദ്ധീൻ അഫ്‌ഗാനി, റഷീദ് രിള, ഹസനുൽ ബന്ന , സയ്യിദ് ഖുതുബ്, അബുൽ അഅലാ മൗദൂദി തുടങ്ങിയവർ മുന്നോട്ടുവെച്ച പ്രത്യക്ഷത്തിൽ ഭിന്നമെന്നു തോന്നാമെങ്കിലും അടിത്തട്ടിൽ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ആശയധാരയുടെ പേരാണ് സലഫിസം. ഇസ്ലാമിന്റെ പരമ്പരാഗത ജ്ഞാനകൈമാറ്റ രീതികളെ നിഷേധിച്ചും, മതത്തിന്റെ പ്രാഥമികമായ ദൗത്യത്തെ തന്നെ വിസ്മരിച്ചും രാഷ്ട്രീയ വ്യവഹാരങ്ങളിലേക്കു മാത്രമായി മതത്തെ ചുരുക്കുകയായിരുന്നു ഇവർ.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമായി പറഞ്ഞൊരു കാര്യം ഇതാണ്: "മതവ്യതിയാന ചിന്തയുടെ പേരില്‍ ചിലര്‍ കൊണ്ടുവന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ വ്യത്യസ്‌ത ധാരകളാണ് മുസ്‌ലിം പേരിലുള്ള തീവ്രവാദ സംഘടനകളുടെ പ്രചോദനം. മുസ്‌ലിം പ്രശ്നങ്ങളുടെ പരിഹാരമായി സ്വയം ചമയാനുള്ള ഇവരുടെ നീക്കങ്ങളെ സമുദായം ഗൗരവതരമായി കാണണം. രാജ്യത്ത് മുസ്‌ലിംകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ നിയമത്തിനുള്ളില്‍ നിന്ന് കൂട്ടമായി നേരിടുകയാണ് വേണ്ടത്".
ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകളുടെ, അതിന്റെ ഏറ്റവും അവസാനത്തെ ഹിംസാത്മക പ്രതിനിധാനമായ പോപ്പുലർ ഫ്രണ്ടിന്റെ ആശയം എവിടെ നിന്ന് രൂപപ്പെട്ടു എന്നതിലേക്ക് കൃത്യമായി വെളിച്ചം വീശുന്നു ഇതിലെ ആദ്യവാചകം. മതവ്യതിയാന ചിന്തകളെ ആഗോള പരിസരത്തുനിന്ന് വായിക്കുമ്പോൾ, ഇപ്പോൾ ലോകത്തിനു ഭീഷണിയായി മാറിയ ഐസിസിന്റെ ആശയ പ്രോചോദനവും അതുതെന്നെയാണ് എന്ന് മനസ്സിലാക്കാം. സൂഫി ജാറങ്ങൾ തകർക്കുന്ന, മുസ്‌ലിംകൾക്കു എവിടെയാണെങ്കിലും അധിവസിക്കാൻ , വളരെ narrowed ആയ സലഫിവത്കൃത വേർഷനിലുള്ള 'ഇസ്ലാമിക രാഷ്‌ട്രം' സാധ്യമാകണം എന്ന് വാദിക്കുന്ന, സുന്നി മുസ്‌ലിംകളുടെ ആത്മീയ വ്യവഹാരങ്ങളുടെ ഭാഗമായ മൗലിദുകളും ഉറൂസുകളുമെല്ലാം മതത്തിനു പുറത്തെന്ന് വ്യാഖ്യാനിക്കുന്ന പ്രതിലോമപരതുടെ മൂർദ്ധന്യതയാണ് ഈ ചിന്താധാര. കേരളത്തിൽ നിന്ന് ഐസിസിലേക്കു പോയെന്നു പറയപ്പെടുന്ന ആളുകളുടെ ശബ്ദം കേൾക്കുക. ഇപ്പോഴും അവർക്കു പിന്തുണ നൽകുന്നവരുടെ മതവ്യാഖ്യാനങ്ങൾ ശ്രദ്ദിക്കുക. കൃത്യമായും കാണാം, അങ്ങേയറ്റം സങ്കുചിതവും കേരളത്തിലടക്കം മഹാഭൂരിപക്ഷം വരുന്ന പരമ്പരാഗത സുന്നി മുസ്‌ലിംകൾ പ്രവാചക കാലം മുതൽ കൊണ്ടുനടക്കുന്ന ഇസ്‌ലാമിന്റെ ശരിയായ വിശ്വാസങ്ങളുടെ നേർവിപരീത ദിശകളിലുള്ള പ്രാവർത്തനങ്ങൾക്കുള്ള ആഹ്വാനം.
മുസ്‌ലിം പ്രശ്നങ്ങൾ പരിഹരിക്കാൻ ആരാണിവർക്ക് കൊട്ടേഷൻ നൽകിയത്? പോപ്പുലർ ഫ്രണ്ട് നടത്തുന്ന വൈകാരികവും അവിവേകവുമായ പ്രചാരണങ്ങളുടെ രീതിശാസ്ത്രം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഇവരുടെ നേതാക്കൾ നടത്തിയ ചില പ്രഭാഷങ്ങൾ കേട്ടു, യൂട്യൂബിൽ. എല്ലായിടത്തും പറയുന്നത്, അശാന്തമായ മനസ്സുകൾ രൂപപ്പെടുത്താൻ യുവാക്കളെ പ്രേരിപ്പിക്കുന്ന വിധമുള്ള തീവ്രത നിറഞ്ഞ സന്ദേശങ്ങളാണ്. ചിലയിടങ്ങളിൽ ഖുർആനെയും ഹദീസിനെയും, മൗലികതയുടെ അംശം ഒട്ടുമില്ലാതെ , തങ്ങളുടെ ഹിംസാത്മക പ്രചാരണത്തിനായി വ്യാഖ്യാനിക്കുന്നു. യഥാർത്ഥത്തിൽ, സലഫിസത്തിന്റെ രീതിശാസ്ത്രത്തിന്റെ ഭീകരമായ പ്രശ്‌നം, ഇസ്‌ലാമിക വിജ്ഞാന ശാസ്തത്തിന്റെ പാരപരാഗതവും പ്രൗഢവുമായ പാരമ്പര്യത്തെ അട്ടിമറിച്ചു സ്വന്തമായി വിശുദ്ധ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനം നൽകാൻ പാകത്തിൽ മതസിദ്ധാന്തങ്ങളുടെ പ്രമാണവും ഒറിജിനാലിറ്റിയും നഷ്ടപ്പെടുത്തി എന്നതാണ്. അതിനാൽ തന്നെ, ആർക്കും സ്വന്തമായി ഏതുവിധത്തിലും സങ്കോചിപ്പിക്കാനും വികൃതമാക്കാനും പറ്റുന്ന പ്രതലത്തിലേക്ക് ഇസ്‌ലാമിന്റെ മൂലഗ്രന്ഥങ്ങളെ മുഴുവൻ മാറ്റി ഇവർ.
അറബ് വിപ്ലവത്തെ അങ്ങേയറ്റം വിനാശകരമായ സാഹചര്യത്തിലേക്ക് സലഫി പ്രത്യയശാസ്ത്രം എങ്ങനെയാണ് മാറ്റിയത് എന്നത് സംബന്ധിച്ച് കുറെയേറെ പഠനങ്ങൾ ഈയിടെയായി വായിച്ചിരുന്നു. അറബ് വിപ്ലവത്തിലൂടെ മൂല്യരഹിത ജീവിതം നയിച്ചിരുന്ന ഭരണാധികാരികൾ നിഷ്കാസിതരായി എന്നതിനപ്പുറം മനസ്സിലാക്കേണ്ടത്, പിന്നീട് മിക്കയിടങ്ങളിലും നടന്നത് സലഫി ധാര പ്രകാരമുള്ള 'ഇസ്‌ലാമിക രാഷ്ട്രം' അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. മുർസിയുടെ അധികാരാരോഹണം ബ്രദർഹുഡിന്റെ തീവ്രതയെ കൂടുതൽ ശക്തമായി പ്രചരിപ്പിക്കാനുള്ള അവസരമാക്കി മാറിയപ്പോഴാണ് സൂഫിസത്തെയും പാരമ്പര്യ ഇസ്‌ലാമിനെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഈജിപ്തിലെ മുസ്‌ലിംകൾ തന്നെ രണ്ടാമതും തെരുവിലിറങ്ങിയത്. സ്വന്തം രാഷ്ട്രത്തിൽ ജീവിക്കാനാവാതെ അലയുന്ന സമൂഹം ലോകം നേരിടുന്ന ഏറ്റവും വലിയ അഭയാർത്ഥി പ്രശ്‌നമായി മാറിയത്.
സലഫിസത്തിന്റെ മതവ്യാഖ്യങ്ങളുടെയും സങ്കല്പങ്ങളുടെയും അടിസ്ഥാന പ്രശ്‌നം, അതൊട്ടും ക്രമബദ്ധമോ കൃത്യമോ ഇസ്‌ലാമിന്റെ യഥാർത്ഥ ധാരക്ക് ചേർന്നതോ അല്ലായെന്നതാണ്. അതുകൊണ്ടാണ്, ഇസ്‌ലാമിക ഭരണം അനിവാര്യമാണ് മുസ്‌ലിംകൾക്ക് ജീവിക്കാനെന്നും വോട്ടുചെയ്യലും ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകലും മതകീയമായി ശരിയല്ലെന്നും ഒരുകാലത്ത് വാദിച്ച ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ തെരെഞ്ഞെടുപ്പിൽ പങ്കാളിയാവുന്നത്. പക്ഷേ, ആ പങ്കാളിത്തത്തിന്റെ പ്രാഥമിക ലക്ഷ്യം തീർച്ചയായും മൗദൂദി സ്വമേധയായ രൂപപ്പെടുത്തിയ വൈകൃതാശങ്ങളിലേക്ക് ഏതെങ്കിലും തരത്തിൽ കുറുക്കുവഴികളിലൂടെ അധികാര പ്രവേശനം നടത്തി എത്താനാവുമോ എന്നതാണ് . ശംസുദ്ധീൻ പാലത്തിന് മുസ്‌ലിമേതരരോട് ചിരിക്കരുത് എന്ന് പറയാനാവുന്നത് , സലഫി നേതാവ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ കിതാബു തൗഹീദ് പോലുള്ള ഗ്രന്ഥങ്ങളാണ്. അതേ ഗ്രന്ഥത്തെയാണ് ആധുനിക കാലത്തെ മികച്ച ഇസ്‌ലാമിക പുസ്തകം എന്ന രൂപത്തിൽ സാക്കിർ നായിക് ഫേസ്‌ബുക്കിൽ പ്രചാരണം നടത്തുന്നത്. മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആധുനിക സലഫികളിൽ പലരുമാണ്, തെറ്റായ ഖിലാഫത് വാദങ്ങൾ ഉന്നയിക്കുന്നത്. വിചിത്രമായ ആടുമേക്കൽ ജീവിതത്തെ പരമാലക്ഷ്യമാക്കി അവതരിപ്പിക്കുന്നത്. അമ്പരപ്പിക്കുന്ന വിധത്തിൽ നിരവധി സലഫികൾ അതിൽ വീണ്ടുപോകുന്നതും ജീവിതത്തിന്റെ ലക്ഷ്യങ്ങൾ വിസ്മരിക്കുന്നതും , പലപ്പോഴും ഹിംസയിലേക്ക് നീങ്ങുന്നതും ഈ വിശ്വാസത്തെ സ്വീകരിക്കുനന്ത് കൊണ്ടാണ്. ആഗോള തലത്തിൽ നിലവിൽ ബ്രദർഹുഡിന്റെ പ്രധാന നേതാവും, സുന്നി പണ്ഡിതന്മാർ ഒക്കെ മാറ്റിനിറുത്തുകയും ചെയ്തിട്ടുള്ള യൂസുഫുൽ ഖർദാവിയുടെ ആത്മകഥ ഖണ്ഡശഃ തേജസ് വാരിക പ്രസിദ്ധീകരിക്കുന്നതും, അദ്ദേഹത്തിന്റെ കൃതികൾ പലയാളത്തിലേക്കു ഭാഷാന്തരപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ഐ.പി.എച്ച് ആകുന്നതിനും പിന്നിൽ പ്രവർത്തിക്കുന്ന രാസത്വരകവും മാനസ്സിലാക്കെപ്പെടേണ്ടതുണ്ട്. മഖ്ബറകളെ തകർത്ത് ആക്രമം നടത്തി ഭരണം സ്ഥാപിച്ച മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിനെ നവോഥാന നായകനാക്കി അവതരിപ്പിച്ചു എഡിറ്റോറിയൽ പ്രസിദ്ധീകരിക്കുന്ന തേജസും, അയാളുടെ പുസ്തകങ്ങൾ കേരളത്തിലെ സലഫി കോളേജുകളിൽ പ്രധാന ടെക്സ്റ്റ് ആയിരിക്കുന്ന പ്രവണതകളും എല്ലാം ആദ്യംപറഞ്ഞ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ ആശയധാരകളുടെ അടിസ്ഥാനം സലഫിസം ആയതിനാലാണ്.
മൂന്നാമതായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞത്; "രാജ്യത്തു മുസ്‌ലിംകൾ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. സാധ്യമായ വിധത്തിൽ നിയമത്തിന്റെ അകത്തുനിന്നു നേരിടലാണ് അതിനുള്ള പരിഹാരം". തെരുവുകളിൽ ആക്രമം അഴിച്ചുവിടലല്ല. പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയതിൽ നിന്ന് അഭിമന്യുവിന്റെ നെഞ്ചത്തേക്ക് കത്തിയിറക്കിയ , ഇതിനിടയിൽ നടന്നതും രൂപീകരണം തൊട്ട് ഇവർ നടപ്പിലാക്കുന്നതുമായ ഒട്ടേറെ സംഭവങ്ങളിൽ ദൃശ്യമാണ്, എന്താണ് ഇവരുടെ രാഷ്ട്രീയവും 'പ്രതിരോധ' രീതികളുമെന്ന്. എന്തുതരം പരിഹാരമാണ് ഇത്തരം അക്രമങ്ങളിലൂടെ ഇവർ സാധ്യമാക്കുന്നത്. മുസ്‌ലിംകൾക്കെതിരെയുള്ള ഭീതിയുണ്ടാക്കി മറ്റു സമുദായങ്ങളിലെ അംഗങ്ങളെ ആർ.എസ്.എസ് പോലുള്ള വർഗീയത മൂത്ത സംഘടനകളിലേക്ക് എത്തിക്കണം എന്നാണോ. കേരളത്തിലെ ആർ.എസ്.എസിന്റെ വളർച്ചക്ക് പ്രധാന നിമിത്തമായിട്ടുണ്ട് പോപ്പുലർ ഫ്രണ്ടുകാരുടെ പ്രവർത്തനങ്ങൾ. ഇരുസമുദായങ്ങളിലും ഭീതിപടർത്തി മുതലെടുക്കുകയാണിവർ. എന്നാൽ, രാഷ്ട്രീയമായി ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യ വിശ്വാസികൾക്കുംഅങ്ങേയറ്റം അപകടം ഉണ്ടാക്കുകയും ചെയ്യുന്നു. ആർ.എസ്.എസിനെയും പോപ്പുലർ ഫ്രണ്ടിനെയും വേർതിരിക്കുന്ന, അതേസമയം വർഗീയ ശക്തികൾക്ക് അവസരം നൽകുന്ന, ഒരു ഘടകമായി ഞാൻ കാണുന്നത്; രണ്ടും ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് അധികാര ആരോഹണം സാധ്യമാക്കാൻ വിഭന്ന രൂപത്തിൽ അവസരമൊരുക്കുന്നു എന്നതാണ്. ആർ.എസ്.എസിന്റെ വോട്ട് അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനക്ക് ലഭിക്കുമ്പോൾ, ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടുകാരുടെയും വോട്ട് സ്വന്തമാക്കി വെക്കാൻ കളിക്കുമ്പോൾ , ഒരർത്ഥത്തിലും സീറ്റു ലഭിക്കാത്ത തീവ്ര ആശയക്കാർ ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ വിജയം ഏതെങ്കിലും വിധത്തിൽ അസാധ്യമാക്കാൻ ആവുമോ എന്നും നോക്കുന്നു. ഫലത്തിൽ വിജയിക്കുന്നത് ജനാധിപത്യ വിരുദ്ധ ചേരികളും.
എന്തുകൊണ്ടാണ് സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെട്ടത്? അദ്ദേഹം ഹിന്ദു തീവ്രവാദികൾക്ക് എതിരായിരുന്നു. പലപ്പോഴും ഹൈന്ദവ തീവ്രവാദികൾ അദ്ദേഹത്തെ വിളിച്ചത് ആന്റി ഹിന്ദു എന്നാണ്. സ്വന്തം മതത്തിനകത്തു നിന്ന്, തെറ്റായ വിധത്തിൽ മതഗ്രന്ഥങ്ങൾക്ക് വ്യാഖാനം നൽകുകയും അപരരെ മുഴുവൻ വന്യമായി ആക്രമിക്കുകയും ചെയ്യുന്നവരൊക്കെയും, അവരെ എതിർക്കുന്നവരെ ആക്രമിക്കാറുണ്ട്; ചിലപ്പോൾ ശാരീരികമാവാം, അല്ലെങ്കിൽ സാധ്യമായ രീതികൾ വെച്ചാവാം. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അത്തരം വീക്ഷണ വൈജാത്യങ്ങൾ പറയാനും പ്രകടിപ്പിക്കാനും അവസരമുണ്ട്, ജനാധിപത്യ സംവിധാനത്തിൽ. സംവാദം എന്ന പ്രയോഗം തന്നെ വ്യവഹരിക്കപ്പെടുന്നത് സർഗാത്മകമായി ഒരാളുടെ ആശയം മറ്റൊരാളുമായി പങ്കുവെക്കുന്നതിനും, അയാളുടേതിന് പ്രതിവചിക്കുന്നതിനുമാണ്. ഒരാൾ ഹിംസാത്മകമായി ആക്രമിച്ചാൽ പോലും, അയാളെ അമ്മട്ടിൽ ആക്രമിക്കാതെ സമാധാനം സ്ഥാപിക്കാൻ സാധ്യമായ വഴികൾ ആലോചിക്കാനാണ് മതത്തിന്റെ നിർദേശം തന്നെ. അതിനാൽ തന്നെ, സ്വാമി അഗ്നിവേഷിനെ ആക്രമിച്ചവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണം. ശക്തമായ ശിക്ഷ നൽകണം അക്രമികൾക്ക്. ആ തരത്തിൽ ആ സംഭവത്തെ വിലയിരുത്തുകയായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. തന്റെ സ്നേഹിതാനായ സ്വാമിക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ചു അദ്ദേഹം കുറിച്ച പോസ്റ്റിൽ കാണാമത്. സ്വാമി അഗ്നിവേശും കാന്തപുരവും ആക്രമിക്കപ്പെടുന്നത് തീവ്രചിന്താധാരകളുടെ രണ്ടു കോണുകളിൽ നിന്നാണ്. സ്വാമിക്ക് നേരെ ആക്രമണം നടത്തന്നത് സംഘപരിവാറും ഉസ്താദിന് നേരെ നടത്തുന്നത് പോപ്പുലർ ഫ്രണ്ടുകാരും അതിന്റെ അനുകൂലികളുമാണ്.
സ്വാമി അഗ്‌നിവേശ് ആക്രമിക്കപ്പെട്ട രാത്രി ഒരാളിട്ട പോസ്റ്റ് കാണുകയുണ്ടായി. പിറ്റേ ദിവസം മുതൽ പോപ്പുലർ ഫ്രണ്ടുകാരും അനുഭാവികളും വ്യാപകമായി ഷെയർ ചെയ്ത പോസ്റ്റ്. അറിയാതെയോ അറിഞ്ഞോ പോപ്പുലർ ഫ്രണ്ടുകാരുടെ സിമ്പതൈസർമാർ ആകുന്നവരെക്കൂടി ഈ ഘട്ടത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെട്ടതേ ആയിരുന്നില്ല അയാളുടെ പ്രശ്‌നം, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കെതിരെ ആക്രമിക്കാൻ അവസരം കിട്ടിയല്ലോ എന്ന ആർമാദമായിരുന്നു. അതിലൂടെ , സുന്നിയായി എന്നതിന്റെ പേരിൽ സലഫി വിയോജിപ്പ് നടത്തുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ നിന്ദിക്കുന്നവർക്ക് അവസരം നല്കാമല്ലോ എന്ന ഗൂഢ ലക്ഷ്യവും കാണണം. അതുകൊണ്ടാണല്ലോ, കുതുബുദ്ധീൻ അൻസാരിയുടെ പേരിൽ വ്യാജ അഭിമുഖം നൽകി കാന്തപുരം ബി.ജെ.പി സപ്പോർട്ടർ ആണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച അതേ മാധ്യമത്തിന്റെ ഒരു വ്യാജ വാർത്തയെയൊക്കെ ആസ്പദിച്ചു ആർമാദിക്കാൻ ഒരാൾക്ക് ആകുന്നത്. ഉറപ്പിച്ചു പറയുന്നു, വർഗീയതക്കെതിരെ പ്രായോഗികവും സർഗാത്മകവും , മുസ്‌ലിംകളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ടുളളതുമായ പ്രവർത്തനം തന്നെയാണ് വേണ്ടത്. അതിന് ഗുജറാത്ത് കലാപത്തിന്റെ പേരിൽ പിരിച്ച ഫണ്ട് പുട്ടടിച്ച പാർട്ടിയുടെ ഭാഗമായി നിൽക്കുന്നത് കൊണ്ട് ആവും എന്ന് തോന്നുന്നില്ല. മറിച്ചു ഗുജറാത്തിൽ പോയി ആ കുട്ടികളെ വൈജ്ഞാനിക മുന്നേറ്റത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നു ധീരമായും മത്തേതെരത്വത്തിനു ഉറച്ചു നിൽക്കുന്ന വിധത്തിലും വളർത്തുമ്പോഴാണ് സാധ്യമാകുക. വർഗീയ വിരുദ്ധവും, എന്നാൽ അതിശയിപ്പിക്കുന്ന വിധം മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്ന ഒരാളെ വർഗീയതയുടെ സഹായി എന്ന് മുദ്രകുത്തുന്നതിനോളം പോന്ന പോപ്പുലർ ഫ്രണ്ട്-ആർ.എസ്.എസ് സഹകരണം ഇല്ലായെന്നാണ് ഞാൻ കരുതുന്നത്. അല്ലെങ്കിലും ഇപ്പോഴും കാന്തപുരം വിരോധം പ്രധാന ഇന്ധനമാക്കുന്നവർക്ക് എന്ത് വർഗീയത; എന്ത് മതേതരത്വം, എന്ത് മുസ്‌ലിം ഭാവി!
എം. ലുഖ്മാൻ സഖാഫി കരുവാരകുണ്ട്