ബ്ളോഗിനെക്കുറിച്ച് ,
Monday, 28 February 2022
റജബ് നോമ്പ്-പ്രമാണങ്ങളും ഇമാമീങ്ങളും പറയട്ടെ !
Sunday, 20 February 2022
Saturday, 19 February 2022
ഇന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ ആശങ്കയുണ്ടോ ?
ഇന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ ആശങ്കയുണ്ടോ...?
എനിക്കില്ല.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ പാർട്ടിയുടെ സംസ്ഥാന നേതാവുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു "മുസ്ലിംകളുടെ കാര്യത്തിൽ താങ്കൾക്കുള്ള ആശങ്ക എനിക്ക് മനസ്സിലാകും".
ഇന്ന് രാവിലെ സുഹൃത്തായ ഒരു സീനിയർ മാധ്യമ പ്രവർത്തകനും ഇത് തന്നെ പറഞ്ഞു.
രണ്ട് പേരോടും പറഞ്ഞ മറുപടി ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.
ഇന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ എനിക്കൊരാശങ്കയുമില്ല, എന്റെ ആശങ്ക മുഴുവൻ ഇന്ത്യയെക്കുറിച്ചാണ്. മുസ്ലിംകൾ വലിയ ഭീതിയിലാണെന്ന തോന്നൽ പുറത്ത് നിന്ന് നോക്കുന്നവർക്ക് ഉണ്ടാകും എന്നാൽ അകത്ത് അതല്ല സ്ഥിതി. സ്വത്വപരമായി നിലനിൽപിനെക്കുറിച്ചുള്ള അസ്വസ്ഥത നിലനിൽക്കുമ്പോഴും വ്യക്തിപരമായി മുസ്ലിംകൾ ഒട്ടും ആശങ്കയിലല്ല, ആ പേടിയില്ലായ്മയാണ് ഇന്ത്യയുടെ കാര്യത്തിൽ എന്റെ ആശങ്ക വർദ്ധിപ്പിക്കുന്നത്.
ഇസ്ലാം മതവിശ്വാസം നിലനിൽക്കുന്നത് സ്വർഗ്ഗ-നരക വിശ്വാസങ്ങളെ കേന്ദ്രീകരിച്ചാണ്. അതായത് ഈ ലോകം നശ്വരമാണ്. ഇവിടെ ദൈവ പ്രീതി നേടി ജീവിച്ചാൽ സ്വർഗ്ഗത്തിൽ പോകാം, ഇല്ലെങ്കിൽ കാലാകാലവും നരകത്തിൽ കിടക്കേണ്ടി വരും.
സ്വർഗ്ഗമാണ് സാധാരണ മുസ്ലിമിൻറെ ലക്ഷ്യം.
ആ സ്വർഗ്ഗം കിട്ടാൻ പല ഓഫറുകളുമുണ്ട്, അതിലൊന്ന്
മറ്റൊരാളുടെ കൈ കൊണ്ട് അകാരണമായി കൊല്ലപ്പെട്ടാൽ ഉറപ്പായും സ്വർഗം കിട്ടും എന്നതാണ്.
കുടുംബത്തിന്റെ, സമുദായത്തിൻറെ,രാജ്യത്തിന്റെ, മറ്റൊരു മനുഷ്യന്റെ ജീവനോ അഭിമാനമോ രക്ഷിക്കാനുള്ള ഉദ്യമത്തിലാണ് കൊല്ലപ്പെടുന്നതെങ്കിൽ രക്തസാക്ഷിത്വത്തിന്റെ പുണ്യം കൂടുതൽ കിട്ടും.
ജീവിതത്തിലെ ഒരു ഘട്ടത്തിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ തല ഉയർത്തി നിൽക്കാൻ കഴിയും വിധമാണ് മുസ്ലിംകളിൽ വിശ്വാസം രൂപീകരിക്കപ്പെടുന്നത്, അതിനെ മറ്റു വിശ്വാസങ്ങളുമായി താരതമ്യപ്പെടുത്താൻ കഴിയില്ല.
ഖുർആനിലെ ഒരു വാക്യം പറയാം
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍" 
അതായത് പ്രശ്നരഹിതമായ ഒരു ജീവിതം മുസ്ലിംകളുടെ അജണ്ടയിൽ ഇല്ല, താൻ നേർവഴിക്കാണെങ്കിൽ ദൈവം തന്നെ പരീക്ഷിക്കുമെന്ന് വിശ്വസിക്കുന്ന ഒരാൾ ഒരു പ്രശ്നവും ഇല്ലെങ്കിലാണ് അസ്വസ്ഥനാവുക. രോഗമോ സാമ്പത്തീക പ്രയാസമോ മറ്റു പ്രയാസങ്ങളോ ഉള്ള വിശ്വാസികളായ മുസ്ലിംകളോട് സംസാരിച്ചു നോക്കൂ, അവർ ദൈവത്തിൽ അഭയം തേടുകയും തന്റെ പ്രയാസങ്ങൾക്ക് പകരം നാളെ അല്ലാഹു സ്വർഗം പ്രതിഫലം നൽകും എന്നാശ്വസിക്കുന്നത് കാണാം.
സ്ഥാപനങ്ങളും സ്വത്തും നഷ്ടപ്പെടുന്നതിലെയും സ്വത്വപരമായി നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്നതിലേയും രാഷ്ട്രീയ അസ്വസ്ഥതക്കപ്പുറം മുസ്ലിംകൾക്ക് ഭയമോ ആശങ്കയോ ഉണ്ടാവില്ല, അല്ലാഹു ഉദ്ദേശിച്ചതിനപ്പുറം ഒരു നിമിഷം തന്റെ ജീവൻ നിലനിർത്താൻ ആരെക്കൊണ്ടും കഴിയില്ലെന്നും അവൻ ഉദ്ദേശിക്കാതെ തന്റെ ജീവനെടുക്കാൻ കഴിയില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന മുസ്ലിമിനെയാണ് കഴിഞ്ഞ ദിവസം ജയ്ശ്രീറാം വിളിച്ച ആൺകൂട്ടത്തിന് മുമ്പിൽ നിന്ന് അല്ലാഹു അക്ബർ വിളിച്ച ആ പെൺകുട്ടിയിൽ കണ്ടത്. അത് ആ ഒരു പെൺകുട്ടിയിൽ പരിമിതമല്ല, ഓരോ മുസ്ലിമിലും അതുണ്ട്.
പ്രശ്നഭയമോ ജീവഭയമോ ഇല്ലാത്ത 20.4 കോടി മുസ്ലിംകളുണ്ട് ഇന്ത്യയിൽ, എക്സ്-മുസ്ലിംകൾ, മാപ്ലാവുകൾ, ചാണക മുസ്ലിംകൾ തുടങ്ങിയ പൊട്ടും പൊടിയും മാറ്റി നിർത്തിയാലും 20 കോടി മനുഷ്യർ. അവരിൽ വെറും 5 ശതമാനം പേർ, ഒരു കോടി പേർ, ഇടഞ്ഞു നിന്നാൽ ഈ രാജ്യത്തിന്റെ സ്ഥിതിയെന്താകും...? കൂട്ടമായി നിൽക്കുമ്പോൾ മാത്രം ധൈര്യം കിട്ടുന്ന എടപ്പാൾ ഓട്ടക്കാരും ഷൂ നക്കികളും മരിക്കാൻ ഭയമില്ലാത്ത മനുഷ്യരുടെ മുമ്പിൽ എന്തു കാണിക്കാനാണ്...? 14 ലക്ഷമാണ് ഇന്ത്യൻ മിലിട്ടറി, അവർക്ക് അതിർത്തിയിൽ നിന്ന് മാറാൻ പറ്റില്ല. സംസ്ഥാന പോലീസും ഫയർ ഫോഴ്സും തുടങ്ങി കാക്കിയിട്ട എല്ലാവരും കൂടി ചേർന്നാൽ 50 ലക്ഷം തികയില്ല, അവർക്കെല്ലാം പിടിപ്പതു പണിയുമുണ്ട്. ഇതിനിടയിൽ മുസ്ലിംകളെ കുത്തി നോവിച്ച് തെരുവിലിറക്കിയാൽ ഉണ്ടാകുന്ന അപകടം നിങ്ങൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടോ...?
ചാണകത്തലയൻമാരുടെ ഹിന്ദു രാജ്യം എന്ന ഉട്ടോപ്യൻ ഐഡിയയൊന്നും നടക്കാൻ പോകുന്നില്ല, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അക്കാര്യം പാർലമെൻറിൽ വിശദമായി പറഞ്ഞിട്ടുണ്ട്. രണ്ട് രാജ്യങ്ങളെക്കാൾ വലിയ വൈജാത്യങ്ങളാണ് ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ. ചരിത്രം, ഭാഷ, സംസ്കാരം, ഭക്ഷണം, വസ്ത്രം... തുടങ്ങി എല്ലാം കൊണ്ടും വ്യത്യസ്തരായ ചരിത്രത്തിൽ ഇന്നേവരെ ഒരു ഭരണാധികാരിക്കും അടക്കി ഭരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു രാജ്യത്തെ സെമി ഇല്ലറ്ററേറ്റ് മോറോണുകൾ എന്ത് ചെയ്യുമെന്നാണ്..?
ഹിന്ദു രാജ്യമെന്ന ബ്രാഹ്മണ ഹിന്ദുത്വയുടെ അതിമോഹമാണ് ഇന്ത്യയെ വിഭജിക്കാൻ ഇടയാക്കിയതും, ഈ രീതിയിൽ തകർത്തു കളഞ്ഞതും. വീണ്ടും അതേ മലർപ്പൊടിക്കാരന്റെ സ്വപ്നം കണ്ടു കൊണ്ട് റിപബ്ലിക് ഓഫ് ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഉണ്ടാക്കാൻ പോകുന്ന ദുരന്തത്തെ കുറിച്ച് മാത്രമാണ് ആശങ്ക. മഹാരഥൻമാരായ ആധുനീക ഇന്ത്യയുടെ ശിൽപികൾ ഏഴുപതിറ്റാണ്ട് നിലനിർത്തിയ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നതിലാണ് ആശങ്ക.
"ആന വന്നാൽ ചവിട്ടിക്കൊല്ലും മൂക്കിലെ മുടിയൊന്നും പറിക്കില്ലല്ലോ" എന്നാശ്വസിക്കുന്ന മരണ ഭയമില്ലാത്ത 20 കോടി മനുഷ്യരെ പ്രകോപിപ്പിച്ച് തെരുവിലിറക്കിയാലുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ആശങ്ക. അല്ലാതെ മുസ്ലിംകളെകുറിച്ച് ലവലേശം ആശങ്കയില്ല.
Wednesday, 16 February 2022
പിഎംകെ ഫൈസി ഉസ്താദ്
*പിഎംകെ ഫൈസി ഉസ്താദ്...❗*
👇👇👇👁️👁️👁️
✍️ പ്രിയപ്പെട്ട പിഎംകെ ഫൈസി ഉസ്താദിന്റെ ആണ്ട് മാസമാണിത്... ഓരോ ഫാതിഹ എങ്കിലുമോതാൻ കൂട്ടുകാർ മറക്കരുത്...ഒളി മങ്ങാത്ത ഓർമ്മകൾ ഒരുപാടുണ്ട്... ഇന്നും നികത്താനാകാത്ത ആ വിടവ്... ഓർക്കുമ്പോൾ ഹൃദയത്തിലെവിടെയോ വല്ലാത്തൊരു വിങ്ങൽ...കലാലയ വഴിത്താരയിൽ പിച്ചവച്ച, എണ്ണമറ്റ യവ്വനങ്ങളെ ധാർമിക ലോകത്തേക്ക് കൈപിടിച്ച അനുഗ്രഹീത പണ്ഡിതൻ... സ്വർഗത്തിന്റെ പരിമളം പരത്തുന്ന വൈജ്ഞാനികതയുടെ വിശ്വവിഹായസിലേക്ക് ജനലക്ഷങ്ങളെ വഴിതെളിച്ച ദിവ്യജ്യോതിസ് ... ആ നിറ പുഞ്ചിരി മനസിൽ നിന്നിനിയും മാഞ്ഞിട്ടില്ല... ഇന്നലേകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോളറിയാതെ നയനങ്ങൾ നിറഞ്ഞൊഴുകുന്നു... ആ കണ്ണ് നീരിനിടയിലൂടെ ഉസ്താദിന്റെ പുഞ്ചിരിക്കുന്ന തിരു സാമിപ്യം...
മോങ്ങം ഉമ്മുൽ ഖുറാ ക്യാമ്പസ് ...അവൾ ആ വേർപാടിലിന്നും വല്ലാതെ തേങ്ങുന്നുണ്ട്...ശ്രദ്ധേയമായ അമ്പതോളം കനപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ചിട്ടാണവിടുന്ന് യാത്രയായത്... 52 വർഷത്തെ ജീവിതത്തിനിടയിൽ ആ മഹാമനീഷി ഓടിത്തീർത്ത വഴിത്താരകളെല്ലാം ധന്യമാണിന്ന്... പകരം മറ്റൊരാളില്ലെന്ന സങ്കടം മാത്രം... ദഅവാ രംഗത്ത് അവിടുന്ന് സാധിച്ചെടുത്ത വിപ്ളവം വരച്ചിടാൻ കഴിയാത്തത്ര വിശാലമാണ്.ആയിരത്തിലധികം ആളുകളെ തൗഹീദിന്റെ ദിവ്യ വസന്തത്തിലേക്കാനയിച്ച ആ ജീവിതം തൂലികത്തുമ്പിൽ അടയാളപ്പെടുത്താനെങ്ങിനെ കഴിയും...?.അഹ്ലുസ്സുന്നയുടെ ആദർശ രംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ആ മഹാമനീഷി വിട പറഞ്ഞിട്ടിന്ന് 10 വർഷം പൂർത്തിയാകുന്നു. കൊണ്ടോട്ടി ബുഖാരി ക്യാമ്പസ് ഫറോക്കിലെ ക്രസന്റ് ഹോസ്പിറ്റൽ തുടങ്ങി അവിടുത്തെ മുദ്ര പതിഞ്ഞ സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും എണ്ണിയാലൊടുങ്ങില്ല...
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മോങ്ങം ബിലാല്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോ. സെക്രട്ടറി, ചാവക്കാട് ഐ ഡി സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റെഡ്ക്രസന്റ് ഹോസ്പിറ്റല്‍, ഇസ്‌ലാമിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സെന്റര്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിംഗ് സെക്രട്ടറി, എസ് എസ് എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
യു എ ഇ, ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വിശ്വാസത്തിന്റെ മുഖങ്ങള്‍, മനുഷ്യന് ഒരു ജാതി, മതവും മനുഷ്യനും, സത്യം തേടി ഒരു തീര്‍ഥയാത്ര, നിസ്‌കാരം, നബിയുടെ നീതി പീഠം, അന്ധന്‍ അടര്‍ക്കളത്തില്‍, ഖുര്‍ആനിലെ വനിതകള്‍, ഗറില്ലാ താവളം, ആദം നബി (അ), നൈലിന്റെ തീരങ്ങളില്‍, ഇസ്‌ലാമും പടിഞ്ഞാറും, ഇസ്‌ലാമും മതേതരത്വവും, വിശ്വാസത്തിന്റെ പണിപ്പുരയില്‍, മഖ്ബറകള്‍ക്ക് ചുറ്റും, ഉംറയും സിയാറത്തം, ബല്‍ക്കീസ്, റസൂലിന്റെ കോടതി, മതം, വിശ്വാസം, ഇസ്‌ലാം പരിചയം, രണഭൂമിയില്‍, മൗദൂദി ചിന്തയും പ്രസ്ഥാനവും, ദാമ്പത്യ ജീവിതം ഇസ്‌ലാമില്‍, ഖുര്‍ആന്‍ സന്ദേശം, തിരുത്തപ്പെടേണ്ട ദാരണകള്‍, ഖദീജ ബീവി (റ), ആത്മ സരണി, ശിശു പരിപാലനം, വാസ്‌കോഡ ഗാമയും ഇബ്‌നു മാജിദും, മുസ്‌ലിം സ്ത്രീ, ജീവനുള്ള ഇസ്‌ലാം, സകാത്തും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും, ശിശു പരിപാലനം തുടങ്ങിയവ അവിടുത്തെ രചനകളിൽ ചിലത് മാത്രം... 5 വാല്യങ്ങളുള്ള കനപ്പെട്ട ഗ്രന്ഥമായ മുഹമ്മദ് മുസ്തഫ[സ] എന്ന ഗ്രന്ഥത്തിൻ്റെ ഒന്നാം വാല്യം മാത്രമേ പുറത്തിറങ്ങിയുള്ളു എന്നത് ഇന്നും സങ്കടകരമായി തുടരുന്നു...
ഈ വിനീതൻ്റെ ലേഘന സമാഹാരം അൽ ഇർഫാദിൽ പ്രസിദ്ധീകരിക്കണമെന്ന- എൻ്റെ ഉസ്താദിൻ്റെ നിർബന്ധത്തിന് വഴങ്ങി ,വന്ദ്യരായ പി എം കെ യെ ആദ്യമായി മുഖം കാണിച്ചത് ഞാനിന്നുമോർക്കുന്നു. ഉസ്താദിനെയും എന്നെയും സ്വീകരിച്ചിരുത്തിയിട്ട് എന്നോടന്ന് ചോദിച്ചൊരു ചോദ്യം ഇന്നും ഹൃദയാന്തരത്തിൽ വല്ലാതെ മുഴങ്ങുന്നുണ്ട്. വാഹനം ഏത് വശത്തേക്കാണോ തിരിഞ്ഞ് നിന്നത് - മുത്ത് നബിﷺ യുടെ വാക്ക് കേൾക്കേണ്ട താമസം , തിരിഞ്ഞു നോക്കാതെ ,ആ വശത്തേക്ക് ദഅവക്കായി ലക്ഷ്യം വച്ച സ്വഹാബത്തിനെയാണ്[റ] ആ ചോദ്യത്തിലൂടെ- ആ മുഖത്തു നിന്നെനിക്കന്ന് വായിച്ചെടുക്കാനായത്...
പ്രായ വ്യത്യാസമില്ലാതെ എല്ലാവരുമായും ഇടപഴകി ജീവിച്ച ആ കുറിയ വലിയ മനുഷ്യൻ 1433 റജബ് 14 ന് പുലർച്ചെ കൊല്ലം ഖാദിസിയയിലേക്കുളള വഴിമധ്യേ കൊടുങ്ങല്ലൂരിനടുത്തു വെച്ച് ഒരു കാറപകടത്തിൽ മരണപ്പെടുകയായിരുന്നു.മോങ്ങം ഉമ്മുൽഖുറയുടെ ജനറൽ സെക്രട്ടറി ആയിരിക്കെയാണ് അവിടുന്ന് കാലയവനികക്കുള്ളിൽ മറഞ്ഞത്.മോങ്ങം ജുമുഅത്ത് പള്ളിയുടെ കിഴക്കു വശത്ത് അന്ത്യ നിദ്ര കൊള്ളുന്ന ആ സൂര്യ തേജസ്സിന് അല്ലാഹു സ്വർഗത്തിൽ ഉന്നത പദവി നൽകട്ടെ...നമ്മെയെല്ലാം അല്ലാഹു, അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ...ആമീൻ
ഖുദ്സി
16-02-2022
Wednesday, 9 February 2022
മോതിരം ധരിക്കൽ
പുരുഷൻ വെള്ളിമോതിരം ധരിക്കൽ സുന്നത്താണല്ലോ. എന്നാൽ ഒന്നിൽ കൂടുതൽ വെള്ളിമോതിരം ധരിക്കുന്നതിന്റെ വിധിയെന്താണ് ? ചെറിയ വിരലിൽ തന്നെ ധരിക്കണമെന്നുണ്ടോ ? വെള്ളിയും സ്വർണവുമല്ലാത്ത പ്ലാറ്റിനം പോലുള്ള ലോഹങ്ങൾ കൊണ്ടും പ്ലാസ്റ്റിക്ക് പോലെയുള്ളവ കൊണ്ടുമുള്ള ഒന്നോ അതിലധികമോ മോതിരങ്ങൾ പുരുഷന് ധരിക്കാമോ ?
✅️ : പുരുഷൻ വലതുകൈയിന്റെ ചെറുവിരലിലോ ഇടതുകൈയ്യിന്റെ ചെറുവിരലിലോ വെള്ളി മോതിരം ധരിക്കൽ സുന്നത്താകുന്നു. വലതു കൈയിലാണ് ഏറെ ശ്രേഷ്ഠം. ഒന്നിലേറെ മോതിരം ധരിക്കൽ അനുവദനീയമല്ല. ( ഫത്ഹുൽ മുഈൻ 166 ) ചെറുവിരലില്ലാതെ മറ്റു വിരലുകളിൽ ധരിക്കൽ കറാഹത്താണെന്നാണ് പ്രബലം ( തുഹഫ 3/276 ). സ്വർണവും വെള്ളിയുമല്ലാത്ത മോതിരം ധരിക്കൽ ഹറാമോ കറാഹത്തോ ഇല്ലെന്നും അനുവദനീയമാണെന്നും എന്നാൽ കറാഹത്താണെന്ന് പ്രബലമല്ലാത്ത അഭിപ്രായമുണ്ടെന്നും അൽ മത്വാലിബ് 2/278 , അൽഗുററുൽ ബഹിയ്യ 2/47 , ഹാശിയത്തുൽ ജമൽ 2/256 തുടങ്ങിയ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉപേക്ഷിക്കലാണ് ഉത്തമമെന്ന് ഇമാം ഇബ്നു ഹജർ (റ) ശറഹു ബാഫള്ൽ 2 / 83 -ൽ പറഞ്ഞിരിക്കുന്നു.
ചില കല്ലുകൾക്ക് ചില പ്രത്യേകതയുള്ളതും അത്തരം കല്ലുകളുള്ള മോതിരം ധരിക്കുന്നതിലൂടെ ചില ഗുണങ്ങൾ ലഭിക്കു ന്നതും ഇമാമുകൾ പലരും വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി ഇമാം അബ്ദുർറഊഫുൽ മുനാവി (റ) എഴുതുന്നു യാഖൂതിന് (മാണിക്യം) ധാരാളം പ്രത്യേകതകളുണ്ട്. അതുകൊണ്ട് മോതിരം ധരിക്കുന്നത് പ്ലേഗ് രോഗത്തെ തടയുന്നതാണ്. മനസ്സിന് ശക്തിയും സന്തോഷവും ലഭിക്കാൻ അത് കാരണമാണെന്നത് പ്രസിദ്ധമാണ്. ( ഫൈളുൽ ഖദീർ : 1/232 )
ഇമാം ബുജൈരിമി (റ) എഴുതുന്നു യാഖൂത് മോതിരമായി ഉപയോഗിക്കുന്നത് ദാരിദ്രം നീങ്ങാൻ കാരണമാകുമെന്നത് അതിന്റെ ഗുണങ്ങളിൽ പെട്ടതാണ്. ജീവിതകാര്യങ്ങൾ എളുപ്പമാകാനും ആവശ്യസഫലീകരണത്തിനും യാഖൂത് മോതിരമായി ഉപയോഗിക്കുന്നത് കാരണമാണ്. ( ബുജൈരിമി അലൽ ഖത്വീബ് : 1/116 ). ഇമാം സുലൈമാനുൽ ജമൽ (റ) ഹാശിയതുൽ ജമൽ 1/56 ലും അല്ലാമാ അബ്ദുൽ ഹമീദു ശ്ശർവാനി (റ) ഹാശിയതുത്തുഹ്ഫ 1/124 ലും ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
Monday, 7 February 2022
ഹിന്ദുക്കളുടെ ഹിജാബ് !
#ഹിന്ദു_ഹിജാബ്!
>> ഋഗ്‌വേദം 8:33:19-20
>"ദൈവം നിന്നെ സ്ത്രീയായി സൃഷ്ടിച്ചിരിക്കുന്നു. നീ നിന്റെ ദൃഷ്ടി താഴ്ത്തുകയും മനുഷ്യരുടെ നേർക്ക് നോക്കാതിരിക്കുകയും കാലുകൾ അടുപ്പിച്ച് വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക"
>> മഹാവീർചരിത, ആക്റ്റ് 2 പേജ് 71
>പരശുരാമനെ കണ്ടപ്പോൾ രാമൻ പത്നി സീതയോടു പറയുന്നു " സീതാ, നീ മൂടുപടം ഉപയോഗിക്കുകയും നിന്റെ ദൃഷ്ടി താഴ്ത്തുകയും ചെയ്യുക."
>> ഋഗ്‌വേദം 10:85:30)
> "പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം ധരിക്കരുത്."
'ജയ് ശ്രീരാം' വിളിയും ശിരോ വസ്ത്രവും...
ബഹു:ശ്രീ രാമന്റെ ഭാര്യ സീതയുടേതായി നാം കാണുന്ന ചിത്രങ്ങൾ ഒക്കെയും ശിരോവസ്ത്രം അണിഞ്ഞുള്ളതാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ കൃഷ്ണ ഭക്തയായ മീരാ ഭായിയുടെ ചിത്രങ്ങൾ നോക്കുക. തല മറച്ച് തട്ടമിടാത്ത ഒരു ചിത്രം പോലും കാണില്ല. കുലീനരും തറവാടികളുമായ ഹിന്ദു സ്ത്രീകളും പെൺകുട്ടികളും ഒക്കെ അങ്ങിനെയായിരുന്നു...
സീതാദേവി വെറുതെ ശിരോ വസ്ത്രം ധരിച്ചതല്ല.പരശുരാമനെ കണ്ടപ്പോൾ രാമൻ പത്നി സീതയോടു പറയുന്നത് ഇപ്രകാരം വായിക്കാം. " സീതാ, നീ മൂടുപടം ഉപയോഗിക്കുകയും നിന്റെ ദൃഷ്ടി താഴ്ത്തുകയും ചെയ്യുക."[മഹാവീർചരിത, ആക്റ്റ് 2 പേജ് 71].
കാര്യങ്ങൾ വളരെ വ്യക്തമാണ്.ഭാര്യയെ കൊണ്ട് ശിരോ വസ്ത്രമണിയിച്ച ബഹു:ശ്രീരാമൻ ഒരു ഭാഗത്ത്... ശിരോ വസ്ത്രത്തിനെതിരെ 'ജയ് ശ്രീരാം' വിളിക്കുന്ന ചിലർ മറുഭാഗത്ത്...!
*ഖുദ്സി*
09-02-2022