ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 18 September 2019

ദീർഘായുസിന് വേണ്ടി ദുആ ചെയ്യരുതെന്ന് മുജാഹിദ് ഫത് വ !

🔵⏺🔵

*ദീർഘായുസ്സിന് വേണ്ടി*
*ദുആ ചെയ്യരുത് !!*
*മുജാഹിദ് മൗലവി.*

▪▪▪▪▪▪▪▪▪▪▪
ദീർഘായുസ്സിനു വേണ്ടി
അല്ലാഹുവോട് ദുആ ചെയ്യരുതെന്ന്
മുജാഹിദ് പണ്ഡിതന്റെ ഫത് വ !

വഹാബി പ്രസിദ്ധീകരണമായ
ശബാബ് വാരികയിൽ എഴുതുന്നു:
"ആയുസ്സ് ദീർഘിപ്പിച്ചു കിട്ടാനോ
മരിക്കാൻ വേണ്ടിയോ പ്രാർത്ഥിക്കരുതെന്നും
ഉള്ള ആയുസ്സിനിടയിൽ ജീവിതം നന്നാക്കി തീർക്കാനാണ്
പ്രാർത്ഥിക്കേണ്ടതെന്നും, ആയുസ്സ് അല്ലാഹു കൃത്യമായി
 നിശ്ചയിച്ചതാണെന്നും അത് യാസീൻ ഓതിയതുകൊണ്ട്
നീളുകയില്ലെന്നും വിശ്വാസികൾ മനസ്സിലാക്കണം."

      ശബാബ് വാരിക
      2013 ജൂൺ 21 പേ :30

മൗലവി യുടെ വാദത്തെ
ഇങ്ങനെ സംഗ്രഹിക്കാം.

1-അല്ലാഹു ആദ്യമേ ആയുസ്സ് കൃത്യമായി
നിശ്ചയിച്ചതാണെന്നതിനാൽ ദീർഘായുസ്സിനു
വേണ്ടി ദുആ ചെയ്യരുത്.
2- ആയുസ്സിനിടയിലെ ജീവിതം നന്നാകാൻ വേണ്ടി
പ്രാർത്ഥിക്കാം.
3 - ഒരാളുടെ ജീവിതം നന്നാവുമോ മോശമാകുമോ
എന്ന കാര്യത്തിൽ അല്ലാഹുവിന്  കൃത്യമായ നിശ്ചയം
ഇല്ല. (അത് കൊണ്ടാണല്ലോ ജീവിതം നന്നായി കിട്ടാൻ
പ്രാർത്ഥിക്കാമെന്ന് മൗലവി എഴുതിയത്.)

അപ്പോൾ മുജാഹിദ് വിശ്വാസ പ്രകാരം
ചില കാര്യങ്ങൾഅല്ലാഹു മുൻകുട്ടി നിശ്ചയിച്ചതും
ചില കാര്യങ്ങൾ അല്ലാഹു മുൻകൂട്ടി
നിശ്ചയിക്കാതെയും നടക്കുന്നുണ്ട്.
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യങ്ങളിലൊന്നും
ദുആ നടത്താൻ പാടില്ല.

അപ്പോൾ ഒരു സത്യ വിശ്വാസിക്ക്
ഒരു വിഷയത്തിനും ദുആ ചെയ്യാൻ
പറ്റില്ല. അല്ലാഹു മുൻകൂട്ടി നിശ്ചയിക്കാതെ
ഒന്നും ലോകത്ത് നടക്കുന്നില്ലല്ലോ.?!

*✍ Aboohabeeb Payyoli*
➖➖➖➖➖➖➖➖➖➖➖➖➖