*🌹മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം.🌹*
💥വിവാഹിതരായ സ്ത്രീകൾക്ക്- സുന്നത്ത്
നരച്ച തല-താടി രോമങ്ങളിൽ പുരുഷന്-സുന്നത്ത്
അവിവാഹിതരായ സ്ത്രീകൾക്ക്- കറാഹത്ത്
ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക്- ഹറാം
അകാരണമായി കൈകാലുകളിൽ പുരുഷന്- ഹറാം
ഇഹ്റാം ചെയ്ത സ്ത്രീകൾക്ക്-ഹറാം
ഇഹ്റാമിന് മുന്നോടിയായി വിവാഹിത-അവിവാഹിത സ്ത്രീകൾക്ക്- സുന്നത്ത്.
*❓ട്യൂബ് മൈലാഞ്ചി*
✅ഇന്ന് കടകളിന്ന് നിന്ന് വാഹ്ങുന്ന പല മൈലാഞ്ചി ട്യൂബുകളും കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്നതായതിനാൽ മൈലാഞ്ചി ധരിച്ച സുന്നത്ത് ലഭിക്കാതെ പോകുന്നു.
മാത്രമല്ല അത് വൂളൂഇന്റെ വെള്ളത്തെ തടയുകയും ചെയ്യുന്നു. ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.
*❓സിങ്ക് പോലുള്ള ട്യൂബുകള്‍ ഉപയോഗിച്ച് മൈലാഞ്ചി ഇടാമോ? വുളു ശരിയാവുമോ?*
✅മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് മാനദണ്ഡം. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്
*❓പുരുഷൻ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?*
✅ചികിത്സ പോലുള്ള കാരണങ്ങളില്ലാതെ പുരുഷൻ കൈ കാലുകളിൽ മൈലാഞ്ചിയിടുന്നത് ഹറാമാണ്.
*( കുർദി 2/309, ശർവാനി 9/375, തുഹ്ഫ4/59, ഫത്ഹുൽമുഈൻ 319)*
*❓കൈകാലുകളില്‍ സ്ത്രീകള്‍ മൈലാഞ്ചി അണിയുന്നതിന്‍റെ വിധിയെന്ത്? അത് വുളുവിന്‍റെ വെള്ളത്തെ തടയുമോ?*
✅ഭര്‍ത്താവുള്ള സ്ത്രീക്ക് മൈലാഞ്ചി ഇടല്‍ സുന്നതാണ്. ഭര്‍ത്താവില്ലാത്തവര്‍ക്ക് അനുവദനീയമാണ്. പുരുഷന് മൈലാഞ്ചി ഇടല്‍ ഹറാമാണെന്നാണ് പ്രബലാഭിപ്രായം. ശക്തമായ കറാഹതാണ് എന്ന് പറയുന്ന പണ്ഡിതരും ഉണ്ട്. മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്.
*❓നരച്ച മുടി, താടി ചുവക്കാന്‍ വേണ്ടി എന്ന ഉദ്ദേശത്തില്‍ മാത്രം (സുന്നത് എന്ന ലക്ഷ്യമില്ലാത) മൈലാഞ്ചി ഇട്ടാല്‍ ഹറാം ആകുമോ?*
✅നരച്ച മുടിക്ക് കറുത്ത ചായം കൊടുക്കലാണ് ഹറാം.അതേസമയം മൈലാഞ്ചി ഇട്ട് ചുവപ്പിക്കല്‍ സുന്നതാണ്. ഇത് ചെയ്യുമ്പോള്‍ സുന്നത് എടുക്കുന്നു എന്ന കരുത്ത് ഉണ്ടെങ്കില്‍ സുന്നതിന്‍റെ പ്രതിഫലം ലഭിക്കും, ആ കരുത്തില്ലെങ്കില്‍ സുന്നതിന്‍റെ കൂലി ലഭിക്കില്ല, പക്ഷേ, അത് കൊണ്ട് മാത്രം അത് ഹറാം ആവുകയില്ല.
*❓കല്യാണം കഴിക്കാത്ത സ്ത്രീകള്ക്ക് മൈലാഞ്ചി ഇടാൻ പാടുണ്ടോ ?*
✅ഭര്‍തൃമതികളായ സ്ത്രീകള്‍ക്ക് അവരുടെ ഇണകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കൈകാലുകളില്‍ മൈലാഞ്ചി ഇടല്‍ സുന്നതാണ്. ഹജ്ജിനു ഇഹ്റാം ചെയ്യുന്നതിനു മുമ്പായി ഇദ്ദയിലല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും മൈലാഞ്ചി ഇടല്‍ സുന്നതാണ്. അവര്‍ ഭര്‍തൃമതികളല്ലെങ്കിലും അവര്‍ യുവതികളാണെങ്കിലും ഇഹ്റാമിനു വേണ്ടി അവര്‍ക്കത് സുന്നത് തന്നെയാണ്. പക്ഷേ, ഇഹ്റാമിനു വേണ്ടി മൈലാഞ്ചി ഇടേണ്ടത് മുന്‍കൈ മണിബന്ധത്തോടൊപ്പം മുഴുവനായിട്ടാണ്. അതു പോലെ മുഖത്തും മൈലാഞ്ചി കൊണ്ട് ഛായം ചെയ്യല്‍ ഇഹ്റാം ചെയ്യുന്ന സ്ത്രീക്കു സുന്നതാണ്. എന്നാല്‍ ഇഹ്റാമിനു ശേഷം ഇങ്ങനെ ഛായം ചെയ്യല്‍ കറാഹത്താണ്. ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ ഇഹ്റാമിനല്ലാതെ മൈലാഞ്ചി കൊണ്ട് മേല്പറഞ്ഞ പ്രകാരം നിറം നല്‍കല്‍ കറാഹതാണ്. എന്നാല്‍ മൈലാഞ്ചി ഉപയോഗിച്ച് ചിത്രപണികള്‍ ചെയ്യുന്നതും നഖങ്ങള്‍ക്ക് നിറം നല്‍കി ഭംഗിയാക്കുന്നതും ഭാര്‍ത്താവില്ലാത്തവര്‍ക്കും ഭര്‍ത്താവിന്‍റെ സമ്മതം കിട്ടാത്തവര്‍ക്കും നിഷിദ്ധമാണ്. ഏതവസരത്തിലും ചികിത്സാര്‍ഥം മൈലാഞ്ചി ഉപയോഗിക്കുന്നത് കറാഹതോ ഹറാമോ അല്ല.
*❓വിവാഹ ദിവസം പുരുഷന്മാര്‍ മൈലാഞ്ചി ഉപയോഗിക്കല്‍ ഹറാം ആണോ?*
✅പുരുഷന്മാര്‍ കൈകാലുകളില്‍ മൈലാഞ്ചി ഇടുന്നത് ഹറാം ആണെന്നാണ് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള പല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍ ഹറാം അല്ലെന്നും ശക്തമായ കറാഹത് ആണെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. വിവാഹ സുദിനത്തിലും മറ്റു ദിനങ്ങളിലുമൊക്കെ ഇതുതന്നെയാണ് വിധി. വിവാഹ ദിനം എന്നത് ഏറെ പവിത്രമാണെന്നും ആ ദിനത്തിലും ചടങ്ങിലും ഇത്തരം കാര്യങ്ങളൊന്നും കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടി ഓര്‍ക്കേണ്ടതാണ്.
*❓മയ്യിത്തിന്റെ കൂടെ അത്തറിനൊപ്പം മൈലാഞ്ചിയും കഫന്‍ പുടവയില്‍ ഇടുന്നത് കാണുന്നുണ്ട് , ഇതിന്റെ ഇസ്ലാമിക അടിസ്ഥാനം എന്ത്?*
✅കഫന്‍ പുടവയില്‍ മൈലാഞ്ചി വിതറുന്നത് സുന്നതാണെന്ന് അറിയിക്കുന്ന ഹദീസുകളോ കിതാബിന്റെ ഉദ്ധരണികളോ ഇല്ല. കഫനില്‍ സുഗന്ധം പുരട്ടുന്നതും പുകപ്പിക്കുന്നതും പോലെ മയ്യിതില്‍ നിന്നുണ്ടായേക്കാവുന്ന ദുര്‍ഗന്ധം തടയാന്‍ മൈലാഞ്ചി സഹായകമാണെന്നത് കൊണ്ടാവാം കഫനില്‍ അത് വിതറുന്നത്. അങ്ങനെ സുഗന്ധത്തിന് പകരമായി മൈലാഞ്ചി മതിയാവുമെങ്കില്‍ കഫനില്‍ മൈലാഞ്ചി വിതറുന്നത് സുന്നത് തന്നെയാണ്. കാരണം കഫന്‍ ചെയ്യാനുപയോഗിക്കുന്ന ഓരോ തുണിയിലും ഹനൂത് വിതറല്‍ സുന്നതാണ്. ഹനൂത് എന്നാല്‍ സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാമെന്ന് പണ്ഡിതര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്.
*ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه🌹*
*☆☆☆☆☆☆☆☆☆☆☆☆☆☆*