ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 29 September 2021

മൗലിദാഘോഷം; ആദരവാണ് അനാചാരമല്ല


════════════
നിങ്ങൾ അല്ലാഹുവിലും അവന്റെ 
റസൂലിലും വിശ്വസിക്കുവാനും 
അവിടുത്തെ ആദരിക്കാനും ബഹുമാനിക്കാനും പ്രഭാത പ്രദോഷങ്ങളിൽ 
അല്ലാഹുവിന്റെ മഹത്വം പ്രകീർത്തിക്കുവാനുമാണ്
അവരെ നാം നിയോഗിച്ചത്.
[ വി.ഖു 48:8-9]

"അല്ലാഹുവാണ് സത്യം പല രാജാക്കൻമാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കിസ്റ,കൈസർ,
നജ്ജാശി തുടങ്ങിയ പലരും അതിൽപ്പെടുന്നു. അല്ലാഹുവാണ് സത്യം. മുഹമ്മദ് ﷺ ന്റെ അനുചരൻമാർ അവിടത്തെ ആദരിക്കുന്നത് പോലെ ഒരു രാജാവിന്റെയും അനുയായികൾ  അവരെ ആദരിക്കുന്നതായി ഞാൻ കണ്ടില്ല. അല്ലാഹുവാണ് സത്യം. അവിടുന്ന് തുപ്പുകയാണെങ്കിൽ അനുചര വൃന്ദത്തിലെ ഒരു വ്യക്തിയുടെ കൈയ്യിലത് വീഴും. 
എന്നിട്ട് അത് മുഖത്തും ശരീരത്തിലും ലേപനം നടത്തുകയും ചെയ്യും. 
അവിടുന്ന് വല്ലതും കൽപ്പിച്ചാൽ അത് നിർവഹിക്കുന്നതിൽ ആരും വൈമനസ്യം കാണിക്കുകയില്ല. അവിടുന്ന് അംഗശുദ്ധി വരുത്തിയാൽ ശേഷിച്ച വെള്ളത്തിനായി യുദ്ധ വക്കോളമെത്തും. അവിടുന്ന് സംസാരിക്കുമ്പോൾ അവർ നിശബ്ദ രാവുന്നു. അവിടുത്തോടുള്ള ആദരവ് നിമിത്തം അവർ നേർക്കുനേർ നേർ നോക്കുക പോലുമില്ല"
 [ബുഖാരി. 2529]

തിരുനബി ﷺ യോടൊത്ത് ജീവിച്ച സ്വഹാബത്ത് അവിടത്തെ എത്രമാത്രം ബഹുമാനിച്ചുവെന്ന് ഇതിൽ നിന്നും നമുക്ക് ബോധ്യമാവും. അവിടുത്തെ തിരുകേശം, നഖം ,വിയർപ്പ് തുടങ്ങി... അവിടുത്തോട് ബന്ധപ്പെട്ട  ഏതിനും സ്വഹാബത്ത് മഹത്വവും, പവിത്രതയും നല്കിയിരുന്ന കാര്യം ബുഖാരി, മുസ്‌ലിം അടക്കം നിരവധി ഹദീസ് ഗ്രന്ഥങ്ങളും അവക്കുള്ള പണ്ഡിത വിശദീകരണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ഇമാം മുസ്‌ലിം [റ] ഉദ്ധരിച്ച ഹദീസ്[3747]വിശദീകരിച്ച് 
ഇമാം നവവി(റ) എഴുതി: നബി ﷺ സ്പർശിച്ചതോ മറ്റെന്തോ വിധേന അവിടുന്ന് നിമിത്തമായ ഏതിനും ശ്രേഷ്ഠതയുണ്ടെന്നത് പണ്ഡിതൻമാരും മുൻഗാമികളും പിൻഗാമികളും ഏകോപിച്ച കാര്യമാണ്.
[ശറഹു മുസ്‌ലിം.7 : 40 ]

എന്നാൽ ഇമാം ഖാളി ഇയാള് [റ] 
പറയുന്നത് ഇപ്രകാരം: 
നബി ﷺ യെ വന്ദിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമാണ് അവിടുത്തോട് ബന്ധപ്പെട്ടതിനെയല്ലാം ആദരിക്കുക എന്നത്
[അശ്ശിഫാ.56]

തിരുനബിയെ ആദരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളെക്കൊണ്ട് സ്ഥിരപ്പെട്ട അനിഷേധ്യമായ പരമാർത്ഥമാണ്.

ഈ ആദരവിന്ചില പ്രത്യേക രൂപമോ, ശൈലിയോ വേണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ എവിടെയും പറയുന്നില്ല.

എന്നാൽ അവിടുന്ന് ബന്ധപ്പെട്ട ഏതിനെയും ആദരിക്കണമെന്നും അത് അവിടുത്തെ ആദരിക്കലാണെന്നും സ്ഥിരപ്പെട്ടപ്പോൾ  ലോകത്തിനാകെയും അനുഗ്രഹമായ മുത്ത് നബി ﷺ ജനിച്ച ദിവസത്തെയും അതുൾക്കൊള്ളുന്ന മാസത്തെയും മറ്റുള്ളവരുടെ ജനനത്തെ അപേക്ഷിച്ച് പ്രത്യേകം പരിഗണിക്കുന്നതും അതിനെ ആഘോഷമാക്കി മഹത്വവൽകരിക്കുന്നതും അവിടുത്തോടുള്ള ആദരവിന്റെ വ്യത്യസ്ത പതിപ്പുകളാണെന്നത് നിസ്തർക്കം പറയാം.

ഈ വസ്തുത മൗലിദാഘോഷത്തെ ചർച്ച  ചെയ്ത നിരവധി പണ്ഡിത മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇമാം നവവി [റ] യുടെ ഗുരുവര്യനും, വിശ്വവിഖ്യാത പണ്ഡിതനുമായ ഇമാം അബൂ ശാമ [റ] ബിദ്അത്തുകളെ വിമർശിക്കുന്നതിനായി രചിച്ച ഗ്രന്ഥത്തിൽപ്പോലും മൗലിദാഘോഷം പുണ്യകരമാണെന്നതിന് പല കാരണങ്ങൾ പറഞ്ഞ കൂട്ടത്തിൽ നമുക്ക് കാണാം: 
"മൗലിദാഘോഷിക്കുന്നവന്റെ മനസ്സിൽ നബിയോടുള്ള ആദരവും, മഹത്വവും കുടിയിരിക്കുന്നുണ്ടെന്ന് അറിയിക്കുന്നു" 
[അൽബാഇസ്.1: 23 ] 

ഇതിനു പുറമെ പ്രഗത്ഭ പണ്ഡിതനും 
ഒരു ലക്ഷം ഹദീസ് ഹൃദ്യസ്ഥമുള്ളവരും, നൂറിലധികം വ്യത്യസ്ത ശാഖകളിലായി കനപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച ഇമാം സുയൂത്വി മൗലിദാഘോഷത്തിന്റെ പ്രാമാണികത ചർച്ച ചെയ്യാൻ മാത്രം രചിച്ച ഹുസുനുൽ മഖ്സ്വിദ് എന്ന കിതാബും ഈ ആഘോഷം പ്രതിഫലാർഹമാണെന്നതിന്ന് പല കാരണങ്ങളിൽ ആദ്യം പറഞ്ഞത്: 
"അതിൽ നബി ﷺ യുടെ സ്ഥാനത്തെ ആദരിക്കലുണ്ട്" എന്നതാണ് 
[അൽഹാവി. 1:176]

അതുപോലെത്തന്നെ പ്രസിദ്ധ തഫ്സീർ ഗ്രന്ഥം          
[റൂഹുൽ ബയാനി. 9:56 ] ത്തിലും മൗലിദാഘോഷം നബി ﷺ യെ ആദരിക്കുന്നതിന്റെ  ഭാഗമാണെന്ന് വ്യക്തമായി പറഞ്ഞതായി കാണാം. 

എന്തിലേറെപ്പറയണം വിമർശകരുടെ പ്രസ്ഥാന ശിൽപിയും,ഇതഃപര്യന്തം അവരുടെ ആശയാചാര്യനുമായ സാക്ഷാൽ ഇബ്നുതൈമിയ്യ പോലും ഈ യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവന്നു:
"മൗലിദിനെ ആദരിക്കലും അതിനെ ആഘോഷമാക്കലും പലയാളുകളും ചെയ്യാറുണ്ട്. അവർക്കതിൽ 
വണ്ണമായ പ്രതിഫലവുമുണ്ട്.
കാരണം ഉദ്ദേശ്യം നല്ലതായതോടൊപ്പം,       
അതിൽ നബി ﷺ യെ ആദരിക്കലുമുണ്ട് "
 [ഇഖ്തിള്വാഅ്. 296 ]

ചുരുക്കത്തിൽ നബിയെ ആദരിക്കുന്നതിന്നുള്ള പരസഹസ്രം തെളിവുകളുടെ അർത്ഥവ്യാപ്തിയിലാണ് മൗലിദാഘോഷത്തെ പൂർവ്വസൂരികളായ ഇമാമുമാരും, ഉൽപതിഷ്ണുക്കളുടെ  ആശയ സോതസ്സായ ഇബ്നുതൈമിയ്യ വരേക്കും ഉൾപ്പെടുത്തിയിട്ടുള്ളത്. 

പൂർവികരായ പണ്ഡിത മഹത്തുക്കളെ തള്ളിപ്പറയാൻ സ്ഥിരം ഹോബിയാക്കിയവർ സ്വന്തം നേതാവിനെയെങ്കിലും അംഗീകരിക്കേണ്ടിവരും
കാരണം ഇയാളുടെ ആശയങ്ങൾ
വിഷലിപ്തമാണെന്ന് പറയുന്നത് ഖുർആൻ വിഷലിപ്തമാണെന്ന് പറയുന്നതിന് തുല്യമാണെന്ന് ഇവരുടെ 
ഔദ്വേഗിക പത്രം തിരുത്തപ്പെടാതെ ഇന്നും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്.
[വിചിന്തനം  2005 ഫെബ്രുവരി 23-പേജ് 7 ]

മതവിജ്ഞാന ആവശ്യാർത്ഥം ധാരാളം 
പണം മുടക്കി പ്രതിഫലം പ്രതീക്ഷിച്ച് മൗലിദ് വിമർശകരും നിർമ്മിക്കുന്ന മദ്റസകളും കോളേജുകളും നബി ﷺ യും സ്വഹബത്തും ചെയ്യാത്ത കാര്യങ്ങളാണെന്നതിൽ ആർക്കും സംശയമില്ല.
എന്നാൽ അറിവ് പകർന്നുകൊടുക്കൽ 
എന്ന അടിസ്ഥാന കാര്യം നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്ത് ഉള്ളതിനാൽ. പിൽക്കാലത്ത് വന്ന പുതിയ രീതികൾ ഇസ്‌ലാമികമായി ഗണിക്കപ്പെടുന്നു.

എന്നത് പോലെ തന്നെ
ഇന്ന് മൗലിദാഘോഷങ്ങളിൽ
മുത്ത് നബി ﷺ യോടുള്ള ആദരവിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ ഉത്തമ നൂറ്റാണ്ടിൽ ഇല്ലെങ്കിൽ പോലും 
മുത്ത് നബി ﷺ യെ ആദരിക്കൽ എന്ന
അടിസ്ഥാന കാര്യം സ്വഹാബത്ത് ചെയ്തതും ഇസ്‌ലാമിൽ അവിതർക്കിതവുമാണ്.

നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്ത് ഒരു ഈത്തപ്പഴം കൊടുത്തെങ്കിലും ജന്മദിനത്തെ  ആദരിക്കാൻ നമ്മേക്കാൾ നബി ﷺ യോട് ബഹുമാനമുള്ള മുൻഗാമികൾ തന്നെ ആ കാലത്ത് സൗകര്യമായ രൂപത്തിൽ  ഈന്തപ്പന മട്ടലും ഓലയും ഉപയോഗപ്പെടുത്തി പള്ളികൾ നിർമ്മിച്ചത് പോലെ നമ്മേക്കാൾ മതം പഠിപ്പിക്കാൻ താല്പര്യമുള്ള മുൻഗാമികൾ അക്കാലത്ത് യോജിച്ച മദ്റസകളും കോളേജുകളും നർമ്മിക്കാത്തിരുന്നത്
എന്തുകൊണ്ട് വിമർശകർക്ക് മതവിജ്ഞാന പ്രബോധന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നില്ല.??

ചുരുക്കത്തിൽ ഇസ്‌ലാമിക അടിസ്ഥാനങ്ങൾ ശരി വെക്കുന്നതും ചില പ്രത്യേക രൂപ ഭാവങ്ങൾ നിർദ്ദേശിക്കപ്പെടാത്തതുമായ 
നബി ﷺ യെ ആദരിക്കൽ,
മത വിജ്ഞാനം പകർന്നു കൊടുക്കൽ, തുടങ്ങിയ ഏതു മത കാര്യങ്ങളിലും പ്രമാണങ്ങൾക്ക് എതിരില്ലാത്ത വിധം പിൽക്കാലത്ത് പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് ഇസ്‌ലാമിൽ ആക്ഷേപം ഇല്ലെന്ന് മാത്രമല്ല.
ചിലത് മതപരമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.
ഈ യാഥാർഥ്യം വിമർശകർ പല കാര്യത്തിലും അനുവർത്തിക്കുന്നുണ്ടെങ്കിലും 
മൗലിദാഘോഷത്തിന്റെ കാര്യത്തിൽ മാത്രം ഇവന്മാർ ഇബ്‌ലീസിന്റെ വഴി സ്വീകരിക്കുന്നത് സത്യത്തിൽ ആരോടുള്ള വിദ്വേഷമാണ്..?
 
✍   റാഷിദ് സഖാഫി കൊടിഞ്ഞി


 

Sunday, 26 September 2021

ഐക്യസംഘത്തിൻ്റെ നിഗൂഡതകൾ !

 #ഐക്യസംഘത്തിൻ്റെ നൂറാംവാർഷികം# #തോറ്റുപോയവരുടെ ആണ്ടറുതി#


ആഗോള തലത്തിൽ ഭീകരതയുടെ പര്യായങ്ങളായി അറിയപ്പെടുന്ന അൽഖാഇദ, താലിബാനിസം, ബൊക്കോഹറാം, ഐ എസ് തുടങ്ങിയ സംഹാരാത്മക കൂട്ടായ്മകളുടെയെല്ലാം ആശയ സ്രാേതസ്സ് എട്ടാം നൂറ്റാണ്ടിൽ ഹിജാസിൽ രൂപം കൊണ്ട റാഡിക്കൽ സലഫിസമാണ്. ഇബ്നു അബ്ദിൽ വഹാബിൻ്റെ 'വഹാബിസം' എന്ന തീവ്രമതചിന്താ പ്രസ്ഥാനമാണ് സലഫിസം എന്ന പേരിൽ വിവക്ഷിക്കപ്പെടുന്നത്. കേരളത്തിൽ നദ് വത്തുൽമുജാഹിദീൻ എന്നും ദേശീയ തലത്തിൽ ഇന്ത്യൻ മുജാഹിദീൻ എന്നും അറിയപ്പെടുന്നത് ഇതേ സലഫി സംഘമാണ്. 


മതമൗലികതാവാദമാണു സലഫിസത്തിൻ്റെ ആശയതലം. തങ്ങൾ മാത്രമാണു ശരിയെന്നും തങ്ങളല്ലാത്തവരെല്ലാം പിഴച്ചവരും കൊല്ലപ്പെടേണ്ടവരുമാണെന്ന ആപത്കരമായ നിലപാടാണു സലഫിസം പുലർന്നുന്നത്. വേഷപ്രഛന്നരായിട്ടാണു സലഫിസം കടന്നു വരിക. പരിഷ്കർത്താക്കൾ, നവോഥാന നായകർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയ ലേബലുകൾ തരം പോലെ ഉപയോഗിക്കും. 'മുസ്ലിം ഐക്യസംഘം' എന്ന പേരിൽ വലിയ സന്നാഹത്തോടെയായിരുന്നു സലഫിസത്തിൻ്റെ കേരള അരങ്ങേറ്റം. 1922ൽ ആരംഭിക്കുകയും പത്തു വർഷത്തിനകം പിരിച്ചുവിടാൻ പോലും ആളില്ലാത്ത വിധം തരിശായിപ്പോകുകയും ചെയ്ത  കേരള ഐ എസിൻ്റെ നൂറാം വാർഷികമാണ് സപ്തമ്പർ 30ന് മുഖ്യമന്ത്രി എറണാകുളത്ത് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്.


മക്തിതങ്ങൾ, വക്കംമൗലവി, കെ എം മൗലവി തുടങ്ങിയവർ ഉയർത്തിക്കൊണ്ടുവന്ന നവോഥാന മൂല്യങ്ങളെ കേരള മുസ്ലിം ഐക്യസംഘം അതിന്റെ പൂർണതയിൽ എത്തിച്ചുവെന്നാണ് സലഫികൾ പറയുന്നത്. മുസ്ലിം സമുദായത്തെ മതപരമായും സാമൂഹികമായും വിദ്യാഭ്യാസ പരമായും ഈ സംഘം  പരിവർത്തിപ്പിച്ചുകളഞ്ഞുവത്രെ!  എങ്കിൽ ആ ചരിത്രം കൂലങ്കുശമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.

 

എന്തായിരുന്നു ഐക്യസംഘം, 

എന്തിനായിരുന്നു ഐക്യസംഘം,  

ആരായിരുന്നു ഈ സംഘത്തിന്റെ 

അവതാരകർ?

കൊടുങ്ങല്ലൂർ_ എറിയാട് ദേശങ്ങളിലെ മണപ്പാടന്മാർ, നമ്പൂരിവീട്ടുകാർ, പുത്തൻവീട്ടുകാർ, കാര്യേഴത്തുകാർ തുടങ്ങി അതിസമ്പന്നരായ മുസ്ലിം പ്രമാണിമാരും മലബാർ കലാപം കത്തിപ്പടർന്നപ്പോൾ തെക്കോട്ട് ഓടിരക്ഷപ്പെട്ട കെ എം മൗലവി, ഇ കെ മൗലവി, മാഹിൻ ഹമദാനി തുടങ്ങിയ ചില മൗലവിമാരും ചേർന്നാണ്  ഏറിയാട്ട് വച്ച് 1922ൽ ഐക്യസംഘം രൂപീകരിക്കുന്നത്. സംഘത്തിലെ ഈ രണ്ടു പക്ഷത്തിനും രണ്ടുതരം താത്പര്യങ്ങളാണ് ഉണ്ടായിരുന്നത്.


രണ്ടു നൂറ്റാണ്ടുകാലം മുസ്ലിം ലോകത്തെ അസ്വസ്ഥമാക്കിയ റാഡിക്കൽ സലഫിസം കേരളത്തിൽ പ്രചരിപ്പിക്കുകയായിരുന്നു മൗലവിമാരുടെ ലക്ഷ്യം.  ഇസ്ലാമിക ശരീഅത്തിൻ്റെ ശാസനകളിൽ ഇളവുകൾ തരപ്പെടുത്തുകയായിരുന്നു സമ്പന്നരുടെ താത്പര്യം -പലിശ 'ഹലാലാ'യിക്കിട്ടിയല്ലോ! പ്രമാണിത്തവും ആഡ്യത്വവും പ്രദർശിപ്പിക്കാനുള്ള വേദികളായിരുന്നു മറ്റൊരുദ്ദേശ്യം. ഐക്യസംഘത്തിന്റെ പത്തു വാർഷികമഹാമേളകൾ ഈ പ്രമാണിത്ത പ്രകടനത്തിന്റെ വേദികളായിരുന്നു. ഈ രണ്ടു തത്പരകക്ഷികൾ ചേർന്നു ഐക്യസംഘത്തെ പത്തു വർഷക്കാലം ഉത്സവമാക്കി എന്നു പറഞ്ഞാൽ നേരാണ്. അതിലപ്പുറം വല്ല നവോഥാനവും മുസ്ലിം സമുദായത്തിൽ ഐക്യസംഘം ഉണ്ടാക്കിയോ എന്നാണു പരിശോധിക്കേണ്ടത്.


മൂന്നു തലങ്ങളിൽ സലഫിസം സമുദായത്തെ പരിവർത്തിപ്പിച്ചുവെന്നാണ് അവകാശപ്പെടുന്നത് -

1) മതപരം,

2) സാമൂഹികം,

3) വിദ്യാഭ്യാസപരം.

ഇതിൽ ഒന്നാമത്തേതാണ് അടിസ്ഥാനപരം. എന്തായിരുന്നു ഐക്യസംഘത്തിന്റെ മതപരമായ അജണ്ട? സംഘത്തിന്റെ ചരിത്രത്തിൽ നിന്നു തന്നെ നമുക്കതു വായിക്കാം.

1923ൽ വക്കം മൗലവിയുടെ അധ്യക്ഷതയിൽ ഏറിയിട്ടു ചേർന്ന ഒന്നാം സമ്മേളനത്തിന്റെ ഒന്നാം പ്രമേയം ഇങ്ങനെ:

  "....ആ സമ്മേളനത്തിൽവച്ചു കൊടികുത്ത്, ചന്ദനക്കുടം തുടങ്ങിയ അനാചാരങ്ങൾ മുസ്ലിംകൾ നടത്തരുതെന്ന പ്രമേയം ഐകകണ്ഠേന പാസാക്കി."

           (കെഎം മൗലവി ജീവചരിത്രം. പുറം: 145)

     ''ഖബറാരാധനയെ (ഖബ്ർ സിയാറത്ത്) ശക്തിയുക്തം എതിർത്തുകൊണ്ടാണ് ഐക്യ സംഘം രംഗത്തു വന്നത്."

             (ശബാബ് വാരിക. വാ:32, ല:32)

      "കേരള മുസ് ലിംകൾക്കിടയിൽ ഉണ്ടായിരുന്ന ചന്ദനക്കുടം പള്ളിയിലേക്കു കൊണ്ടുപോകൽ, കൊടിയേറ്റം തുടങ്ങിയ അനാചാരങ്ങളെ ധ്വംസിക്കാനായിരുന്നു ഐക്യസംഘം പ്രവർത്തിച്ചിരുന്നത്. ഇവർക്ക് പ്രചോദനം നൽകിയിരുന്നത് അറേബ്യയിലെ നജ്ദി അബ്ദുൽവഹാബിന്റെ നേതൃത്വത്തിൽ ഉണ്ടായ മുസ്ലിം നവീകരണ പ്രസ്ഥാനമായിരുന്നു."

   (മുഹമ്മദ് അബ്ദുറഹ്മാൻ ജീവചരിത്രം. പു:267)

     "അറേബ്യയിലെ ഇബ്നു അബ്ദിൽവഹാബ്, ഈജിപ്തിലെ മുഹമ്മദ് അബ്ദു, റശീദ് രിള  തുടങ്ങിയ പരിഷ്കർത്താക്കളുടെ പാതയാണ് ഐക്യസംഘം ഏറെക്കുറെ സ്വീകരിച്ചിരുന്നത്...

ഇബ്നു അബ്ദിൽവഹാബിന്റെ ആശയങ്ങളോടു സദൃശ്യം കണ്ടതിനാൽ എതിരാളികൾ ഐക്യസംഘക്കാരെ 'വഹാബിസംഘം' എന്നു വിശേഷിപ്പിക്കുമായിരുന്നു."

             (ശബാബ്. വാ: 32, ല:32)

     "സാധാരണ മുസ്ലിംകൾക്കിടയിൽ കാര്യമായ സ്വാധീനം നേടാൻ അവർക്കു (സംഘത്തിന്) കഴിഞ്ഞില്ല. കാലാകാലങ്ങളിലായി ആചരിച്ചു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ എതിർത്തുവെന്നതും യാഥാസ്തിക പണ്ഡിതന്മാർക്കു സാധാരണക്കാർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനവും ഇതിനു കാരണമായി."

            (ശബാബ്. വാ:32 ല:32)

     " കൊടുങ്ങല്ലൂർക്കാർ അധികവും പ്രമാണിത്തമുള്ള കുംബങ്ങളോ അവരെ ചുറ്റിപ്പറ്റിക്കഴിയുന്ന ആശ്രിത കുടുംബങ്ങളോ ആയിരുന്നു. നിഷ്പക്ഷ സംഘത്തിന്റെ കാലം മുതൽ തന്നെ സമ്പന്ന കുടുംബങ്ങളെല്ലാം ഇതുമായി സഹകരിച്ചിരുന്നു. അതു കൊണ്ടു തന്നെ ഈ കുടുംബങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ആ കാലത്ത് ആളുകൾ തയാറായിരുന്നില്ല. പലരുടെ ഉള്ളിലും എതിർപ്പുകൾ ഉണ്ടായിരുന്നു, എന്നാൽ അതു പുറത്തു പറയാൻ വേദികൾ ഉണ്ടായിരുന്നില്ല."

     (ശബാബ്. വാ: 32, ല:32 അഡ്വ.ഹബീബ്     മണപ്പാടുമായുള്ള അഭിമുഖത്തിൽ നിന്ന്)

     '' പ്രസ്ഥാനത്തിനെതിരെ യാഥാസ്ഥിതികർ രംഗത്തെത്തിയെങ്കിലും സാമൂഹികവും സാമ്പത്തികവുമായി മണപ്പാടനുള്ള ഔന്നത്യത്തെ സ്നേഹത്തോടെയും ഭയത്തോടെയും നോക്കിക്കണ്ടിരുന്ന അവർ അമർഷം ഉള്ളിലൊതുക്കി പിൻവലിയാൻ നിർബന്ധിതരായി."

      (ബക്കർ മേത്തല - 2010 ഫെബ്ര.28. തേജസ് വാരാന്തപ്പതിപ്പ്)


ഈ ഉദ്ധരണികളെല്ലാം ഐക്യസംഘത്തിന്റെയും സലഫിസത്തിന്റെയും ആധികാരിക ചരിത്ര രേഖകളിൽ നിന്നും അവരുടെ തന്നെ ആനുകാലികങ്ങളിൽ വന്ന പഠനങ്ങളിൽ നിന്നുമാണ്. ഐക്യസംഘം എന്തായിരുന്നുവെന്നും ആരെയാണ് അതു പ്രതിനിധാനം ചെയ്തിരുന്നതെന്നും സമുദായത്തിന്റെ പൊതുധാര എങ്ങനെ അതിനോടു പ്രതികരിച്ചുവെന്നും മേൽ ഉദ്ധരണികളിൽ നിന്നും വ്യക്തമാണ്. കെ.എം മൗലവിയുടെ ജീവചരിത്രം എഴുതിയിരിക്കുന്നത് സലഫി ചരിത്രകാരനായ കെ.കെ മുഹമ്മദ് അബ്ദുൽ കരീമാണ്. 250ൽപ്പരം പേജ് വരുന്ന ഈ പുസ്തകം 1985ൽ, തിരൂരങ്ങാടിയിലെ 'അൽകാത്തിബ് പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. മുഹമ്മദ് അബ്ദുർറഹ്മാന്റെ ജീവചരിത്രമാകട്ടെ ഇതിനേക്കാൾ ആധികാരികമാണ്‌. എൻ പി.മുഹമ്മദും കെ.എ കൊടുങ്ങല്ലൂരും അടങ്ങുന്ന പ്രഗൽഭരായ ടീമാണ് ഇതു തയാറാക്കിയത്. 'ശബാബ്' ഏതാണെന്നു പറയേണ്ടതില്ലല്ലോ -കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളുടെ ജിഹ്വകളിലൊന്ന്. സുന്നി പക്ഷ ചരിത്രകാരന്മാരെ ഇവിടെ ഉദ്ധരിക്കുന്നേയില്ല.


അപ്പോൾ അതാണ് കാര്യം!

ഐക്യസംഘത്തിന്റെ മതനവീകരണ ലക്ഷ്യം കലർപ്പില്ലാത്ത ശുദ്ധ സലഫിസമായിരുന്നു! എന്നാലതു നേരെചൊവ്വെ പറയില്ല. സലഫിസം ഒരു മഹത്തായ ആശയമാണെങ്കിൽ അതിങ്ങനെ കട്ടും ഒളിച്ചും കടത്തേണ്ടതുണ്ടോ?പുതിയ കാലത്തു മാത്രമല്ല; പഴയ കാലത്തും ഒളിയജണ്ടകളിലൂടെയാണു ലോകത്ത്‌ പലയിടത്തും സലഫിസം കടന്നുകൂടിയത്.


ഐക്യസംഘത്തിന്റെ സലഫി അജണ്ടകളിൽ മേൽപ്പറഞ്ഞതല്ലാത്ത മുഴുത്ത ഇനങ്ങൾ വേറെയുമുണ്ടായിരുന്നല്ലോ; സ്ത്രീ പള്ളിപ്രവേശം, മലയാളം ഖുതബ, നബിദിന - മൗലിദ് വിരോധം, തവസ്സുൽ, ഇസ്തിഗാസ... ഈ പട്ടിക നീണ്ടതാണ്. കേരളത്തിലെ പാരമ്പര്യ മുസ്ലിം വിശ്വാസികളെ ഒരു നൂറുതവണ നരകത്തിലേക്കു തള്ളാൻ മാത്രം വിഭവശേഷിയുണ്ട് സലഫിസത്തിന്റെ ശിർക്ക് പട്ടികയ്ക്ക്! എന്നിട്ട് എന്തു സംഭവിച്ച? ഐക്യസംഘത്തിന്റെ പത്തുവർഷം പോകട്ടെ; സലഫിസത്തിന്റെ നൂറ് വർഷത്തെ പരിശ്രമം കൊണ്ട്  ഈ അജണ്ടയിൽ  വല്ലതും നടപ്പായോ? ഇവർ എതിർത്തു ഇല്ലാതാക്കാൻ ശ്രമിച്ചതു വല്ലതും ഇല്ലാതായോ? ഉപന്യസിക്കുന്നില്ല; നവോഥാനം പറയുന്നവരുടെ മുൻകയ്യിൽ അതൊക്കെ ഒരു സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാക്കട്ടെ!

  

#സാമൂഹികമാറ്റം.

1922നു മുമ്പും ശേഷവും കേരളത്തിലെ മതസൗഹാർദവും മതസഹിഷ്ണുതയും പരിശോധിച്ചാൽ ഐക്യസംഘം ഉണ്ടാക്കിയ സാമൂഹിക നവോഥാനത്തിന്റെ കഥയറിയാം. ഒരു അമുസ്ലിമിനോടു ചിരിക്കുന്നതു പോലും പാപമായിക്കരുതുന്ന വിദ്വേഷത്തിന്റെ മതമാണു ഐക്യസംഘത്തിലൂടെ സലഫിസം കേരളത്തിനു പഠിപ്പിക്കാൻ ശ്രമിച്ചത്. തെരുവുകളിൽ കലഹിക്കാനുള്ള വിഷയമായി മതത്തെ മാറ്റിയതും ഇസ്ലാം എന്നാൽ ഒരു വലിയ ബഹളമാണെന്ന മോശം സന്ദേശം സമൂഹത്തിനു ലഭിച്ചതും ഐക്യസംഘത്തിന്റെ വരവിനു ശേഷമാണ്. ഇസ്ലാമിക ദർശനങ്ങളിൽ ആകൃഷ്ടരായി വൻതോതിൽ ഇസ്ലാമിലേക്കു മത പരിവർത്തനം നടന്നിരുന്നു. 1922നു ശേഷം ഈ ഒഴുക്കു തടസ്സപ്പെട്ടു.


ഒറ്റ മനസ്സോടെ ഒന്നിച്ചുനിന്നിരുന്ന കേരള മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിന്റെ വിഷവിത്ത് പാകിയത് ഐക്യസംഘത്തിന്റെ വരവോടെയാണ്‌. സമുദായത്തിൽ ഒരനയ്ക്യവും ഇല്ലാത്ത കാലത്താണ് ഐക്യസംഘം വരുന്നത്. അതോടെ ഭിന്നത രൂപപ്പെട്ടു. 22നു മുമ്പ് കേരള മുസ്ലിംകൾക്ക് ഒറ്റ നേതൃത്വമേ ഉണ്ടായിരുന്നുള്ളൂ, ഒരു നാട്ടിൽ ഒറ്റ മഹല്ല് ജമാഅത്ത്, ഒറ്റ മസ്ജിദ്, മതപാഠശാലകളും കൂട്ടായ്മകളും ഒന്നേ ഒന്ന്. ഐക്യസംഘത്തിന്റെ വരവോടെ ഈ ഒരുമ തകർന്നു. മഹല്ലുകൾ ശിഥിലമായി. സമുദായം തെരുവിൽ തല്ലി. ഒടുവിൽ നാം കാണുന്നത്

ഒന്നിപ്പിക്കാൻ വന്നവരുടെ പിൻമുറക്കാർ തമ്മിൽ തല്ലി തലകീറുന്ന കാഴ്ചയാണ്. തൗഹീദ് അപകടത്തിലാണെന്നു പറഞ്ഞു സുന്നികളെ നരകത്തിലേക്കു തള്ളിയവർ അതേ തൗഹീദിനെ ചൊല്ലി പരസ്പരം തല്ലിപ്പിരിഞ്ഞു പരസ്പരം കാഫിറാക്കി നരകത്തിലേക്ക് പറഞ്ഞയക്കുന്നു!


#വിദ്യാഭ്യാസവിപ്ലവം?

ഐക്യസംഘം സമുദായത്തിൽ വിദ്യാഭ്യാസ വിപ്ലവം ഉണ്ടാക്കിയോ? നോക്കാമല്ലോ -

കൊടുങ്ങല്ലൂരിലാണ് തുടക്കമെങ്കിലും കേരളത്തിലുടനീളം ഐക്യസംഘത്തിനു ശാഖകളുണ്ടായിരുന്നു. സമൂഹത്തിലെ സമ്പന്നരും അതിസമ്പന്നരും സംഘത്തിൽ സർവാത്മനാ അണിചേർന്നിരുന്നു. വിദ്യാസമ്പന്നരായ മധ്യവർഗവും ഇതിനൊപ്പം കൈകോർത്തു. അതാേടെ സംഘത്തിനു

സാമ്പത്തികമായും സാമൂഹികമായും സുശക്തമായ അടിത്തറയുണ്ടായി. പത്തു വർഷം ഒരു വിദ്യാഭ്യാസ മുന്നേറ്റത്തിനു മതിയായ കാലയളവൊന്നുമല്ല. എന്നാൽ നടേപ്പറഞ്ഞ 'സമുദായത്തിന്റെ നടുക്കഷ്ണ'ത്തിനു ഗംഭീരമായ ഒരു തുടക്കത്തിനു തീർത്തും മതിയായ കാലയളവാണിത്. പണക്കാരും വിദ്യാസമ്പന്നരും പുരോഗമനവാദികളായ മൗലവിമാരും ചേർന്നു പത്തു വർഷം കൊണ്ട്(1922-1933) കേരളത്തിലുണ്ടാക്കിയ വിദ്യാഭ്യാസ പുരോഗതിയുടെ കണക്ക് താഴെ ചേർക്കുന്നു:


    1) LP സ്കൂളുകൾ ---------- O

     2) UP സ്കൂളുകൾ --------- O

     3) ഹൈസ്കൂളുകൾ ------ O

     4) ഡിഗ്രി കോളജുകൾ --- O

     5) പി ജി കോളജുകൾ ---- O

     6) യൂണിവേഴ്സിറ്റികൾ -- O

     7) മതപാഠശാലകൾ ------ O

     8) ഇതിൽ നിന്നെല്ലാം

          പഠിച്ചിറങ്ങിയവർ ------ O


ഈ കണക്കുകളും സംഘത്തിന്റെ ഒദ്യോഗിക ചരിത്രത്തിൽ നിന്നാണ്. ദോഷം തന്നെ പറയരുതല്ലോ - സംഘം നടത്തിയ മഹാകുംഭമേള കളിൽ കൊട്ടക്കണക്കിനു പുരോഗമനാത്മക പ്രമേയങ്ങൾ ഉൽപാദിപ്പിച്ചിട്ടുണ്ട്. ഈ കടലാസുപുലികൾ ഗർജിക്കാതെ പോയത് ആരുടെ കുറ്റം?


#അലീഗർ_മോഡൽ.

 കേരളത്തിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ആലുവയിൽ അലിഗർ മോഡൽ കോളജ് സ്ഥാപിക്കാൻ 1924ൽ ആലുവയിൽ ചേർന്ന ഐക്യസംഘത്തിന്റെ  രണ്ടാം സമ്മേളനം തീരുമാനിച്ചത് സംഭവമാണ്. ഇതിനായി പ്രഗൽഭരsങ്ങുന്ന കോളജ് കമ്മറ്റിയും രൂപീകരിച്ചിരുന്നു. ഇനി ആ കഥ പറയാം:

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു സൗജന്യനിരക്കിൽ (ഏക്കർ ഒന്നിനു 1000രൂപ) ഭൂമി അനുവദിക്കുമെന്ന് അക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം വിളമ്പരം ചെയ്തു. ഇതനുസരിച്ച് ആലുവയിൽ നിന്നു രണ്ട് ടീമുകൾ അപേക്ഷ സമർപ്പിച്ചു. മലങ്കര ഓർത്തോഡക്സ് സഭ, സിറിയൻ ചർച്ച്, മാർതോമാ ചർച്ച്, യാക്കോബായ സഭ എന്നീ ക്രിസ്ത്യൻ വിഭാഗങ്ങളുടെ കോൺഫെഡറേഷനായിരുന്നു ഒന്ന്. ഐക്യസംഘത്തിന്റെ 'കേരള മുസ്‌ലിം കോളജ് കമ്മറ്റി'യായിരുന്നു രണ്ടാമത്തേത്. അങ്ങനെ ഐക്യസംഘം 8ഏക്കർ 46സെന്റ് ഭൂമി കൈവശപ്പെടുത്തുകയും ചെയ്തു. പ്രൊഫസർ കെ സി ചാക്കോയുടെയും പ്രൊഫ.എം എ വർക്കിയുടെയും മറ്റും നേതൃത്വത്തിലുള്ള ക്രിസ്ത്യൻ മാനേജ്മെന്റ് ഭൂമി സമ്പാദിച്ചു കോളജും തുടങ്ങി -അതാണു UC കോളജ് എന്ന 'യൂണിയൻ ക്രിസ്ത്യൻ കോളജ്.' ആലുവയിലെ UC കോളജ് ഇന്ന് കേരളത്തിലെ ഒന്നാംകിട കോളജുകളിൽ ഒന്നാണ്.


അതേ സമയം ഐക്യസംഘം കൈവശപ്പെടുത്തിയ ഭൂമിയിൽ അലീഗറും വന്നില്ല ജാമിഅ:മില്ലിയ്യയും വന്നില്ല. ആലുവാ മുനിസിപ്പാലിറ്റിയുടെ വമ്പൻ

വാട്ടർട്രീറ്റ്മെന്റ് പ്ലാന്റ് വന്നു!  അതായത്, ചാക്കോച്ചനും വർക്കിച്ചനും കോളജ് തുടങ്ങിയപ്പോൾ മണപ്പാടനും സംഘവും കിട്ടിയ ഭൂമി വിറ്റ് പുട്ടടിച്ചു പള്ളി പിടിക്കാൻ പോയി, ഖുതുബ മലയാളമാക്കാൻ ഗുണ്ടകളെ സംഘടിപ്പിക്കാൻ പോയി, മഖ്ബറകൾ ഇടിച്ചു നിരത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ പോയി! വിചാരിച്ചിരുന്നെങ്കിൽ, അവരിലെ ഒരൊറ്റ പണക്കാരൻ മതിയായിരുന്നു പത്തോ ആയിരമോ കുട്ടികൾക്കു പഠിക്കാവുന്ന ഒരു പള്ളിക്കൂടം സ്ഥാപിക്കാൻ. എന്തിന്, പത്ത് മഹാമേളൾക്കു വേണ്ടി തുലച്ചുകളഞ്ഞ അനേക ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ ജില്ലയിൽ ഒന്നു വീതം സംസ്ഥാനമൊട്ടാകെ വിദ്യാലയങ്ങൾ സ്ഥാപിക്കാമായിരുന്നു. മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയോ സാമൂഹിക വളർച്ചയോ ഒന്നുമായിരുന്നില്ല ഐക്യസംഘത്തിന്റെ ലക്ഷ്യം, സലഫിസമായിരുന്നു. ഒരാൾ മുറ്റത്തൊരു മാവിൻതൈ നട്ടുപിടിപ്പിക്കുമ്പോൾ അതിൽ നിന്നു ചക്കപ്പഴം കിട്ടണം എന്നു കരുതുകയില്ല!


ഐക്യസംഘവും സലഫിസവും വരുന്നതിനു മുമ്പ് സമുദായം വിദ്യാഭ്യാസ രംഗത്ത് പുറകിലായിരുന്നു, മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല... എന്നാക്കെ ഇപ്പോൾ പറഞ്ഞാൽ അതു സലഫിസം വരുന്നതിനു മുമ്പ് കോഴിക്കോട് വിമാനത്താവളമുണ്ടായിരുന്നില്ല, കണ്ണൂരിൽ സർവകലാശാല ഉണ്ടായിരുന്നില്ല എന്നാക്കെ പറയുന്നതുപോലെ എട്ടുകാലി മമ്മുഞ്ഞിത്തരമാണ്. 


ഇനി ഈ മമ്മൂഞ്ഞിത്തരത്തിന്റെ വസ്തുത

എന്താണെന്നു നോക്കാം:

1910 കാലത്ത് കേരളത്തിന്റെ സാരക്ഷരതാ നിരക്ക് 10ശതമാനത്തിനും താഴെയായിരുന്നു. അരനൂറ്റാണ്ട് കഴിഞ്ഞു 1951ലെ കണക്കനുസരിച്ച് ഈ നിരക്ക് വളർന്നത് 47.18 ശതമാനം മാത്രം. കേവലം സാക്ഷരതാ നിരക്ക് തന്നെ ഇതാണെങ്കിൽ വിദ്യാഭ്യാസ വളർച്ചയുടെ കഥ പറയാനുണ്ടോ? 1957ൽ വടകരയിൽ  എസ് എൻ ഡി പിക്കാർ ഒരു തിയ്യപെൺകുട്ടിയെ സ്വർണപ്പതക്കം നൽകി ആദരിച്ചുവത്രെ! ആ സമുദായത്തിൽ നിന്നു ആദ്യമായി ഡിഗ്രി പാസായതിനായിരുന്നു ഈ പുരസ്കാരം! 

മാതൃഭൂമി വാരികയിൽ ലളിതാംബിക എഴുതിയ ലേഖനം ഓർക്കുന്നു; 1945 കാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ അവരുടെ ബാച്ചിലെ 45 കുട്ടികളിൽ ഒരൊറ്റ പിന്നാക്കക്കാരനോ ന്യൂനപക്ഷക്കാരനാ ഉണ്ടായിരുന്നില്ലത്രെ, എല്ലാം ഉപരിവർഗത്തിൽ നിന്നുള്ളവർ! പെൺകുട്ടികൾ മൂന്നോ നാലോ! ഈ സംഭവം പറഞ്ഞപ്പോൾ ആദരണീയനായ പ്രൊഫ.എ.കെ അബ്ദുൽ ഹമീദ് സാഹിബ് അദ്ദേഹത്തിന്റെ അനുഭവം പങ്കുവച്ചു.1975ൽ ഫാറൂഖ് കോളജിലെ അദ്ദേഹത്തിന്റെ BSc കെമിസ്ട്രി ബാച്ചിൽ 48 പേരിൽ മുന്നോ നാലോ പെൺകുട്ടികൾ, ഇപ്പോൾ അദ്ദേഹം പ്രിൻസിപ്പാളായ മർകസ് സയൻസ് കോളജിൽ ഇതേ സയിൻസ്ഗ്രൂപ്പിൽ ആൺകുട്ടികൾ പേരിനു മാത്രം!


അപ്പോൾ അതായിരുന്ന കേരളത്തിലെ അക്കാലത്തെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ. മുസ്ലിംകൾക്ക് എന്നല്ല;ഉപരിവർഗത്തിനല്ലാതെ ആർക്കും വ്യാപകമായി വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല എന്നതാണു ചരിത്രപരമായ വസ്തുത. മുസ്ലിംകൾ വിദ്യാസപരമായി പിന്നാക്കമായതിനു പിന്നെയും നിരവധി കാരണങ്ങളുണ്ട്. ഈജിപ്തിൽ നിന്നു പുറപ്പെട്ട സലഫിസത്തിന് കേരളത്തിലേക്കുള്ള വണ്ടി വൈകിപ്പോയതാണു കേരളമുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി പിന്നാക്കമാകാൻ കാരണമായതെന്ന ചരിത്രപരമായ മണ്ടത്തരമൊന്നും ദയവായി ഇനിയാരും എഴുന്നെള്ളിക്കരുത്.


#എന്തുകൊണ്ട്?

മുസ്ലിം ലീഗിന്റെ കരതലശയ്യയിൽ കിടന്നാണു കേരളത്തിൽ സലഫിസവും മൗദൂദിസവും വളർന്നു തിടംവച്ചത്. തങ്ങൾ ആർജ്ജിച്ച അധികാരവും അവസരങ്ങളും കൗശലപൂർവം സലഫികളുടെ കൈകളിലെത്തിക്കുന്നതിൽ ലീഗ് വിജയിച്ചു. ചില തങ്ങന്മാരെയും മുസ്ലിയാന്മാരെയും മുന്നിൽ നിറുത്തി സുന്നി മുഖ്യധാരയെ സമർത്ഥമായി കബളിപ്പിക്കുന്നതിലും പാർട്ടി വിജയിച്ചു.1989ലെ അട്ടിമറിയിൽ കാര്യങ്ങളെല്ലാം അതിന്റെ ശരിയായ വഴിയിൽ വന്നു. അവസരങ്ങൾ കൈവെള്ളയിൽ എത്തിയതോടെ സുന്നി മുഖ്യധാരയുടെ  കുതിപ്പാരംഭിച്ചു. കാൽനൂറ്റാണ്ടു കൊണ്ട് സുന്നികൾ കണക്കു തീർത്തു. ഇപ്പോൾ അന്തർദേശീയ നിലവാരത്തിൽ വളർന്ന സുന്നി വിദ്യാഭ്യാസ സ്ഥാപനസമുച്ചയങ്ങളിൽ നിന്നുള്ള മിടുക്കന്മാർ സംസ്ഥാനത്തിന്റെയും  ദേശത്തിന്റെയും അതിർത്തികൾ കടന്നു കാംബ്രിഡ്ജ് മുതൽ അൽ അസ്ഹർ വരെയുള്ള ലോകോത്തര സർവകലാശാലകളിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഉപരിപഠനവും തൊഴിലും സേവനവുമായി ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും അവർ സാന്നിധ്യമറിയിക്കുമ്പോൾ നവോഥാനത്തിന്റെ അട്ടിപ്പേറവകാശികളുടെ പുതിയ തലമുറ യമനിലേക്കും അഫ്ഘാനിലേക്കും സിറിയയിലേക്കും ചാവേറുകളാകാൻ ഒളിച്ചോടുകയാണ്, ഈ പുതിയ കാലത്ത് ജിന്നു ബാധയെക്കുറിച്ചും സിഹ്റിലെ തൗഹീദിനെക്കുറിച്ചും തർക്കിച്ചു തലതല്ലിക്കീറുകയാണ്. പുളിക്കലും അരീക്കോടും കുറ്റ്യാടിയും ചേന്ദമംഗല്ലൂരും അസ്തമിച്ചു കഴിഞ്ഞു, പകരം കാരന്തൂരും മലപ്പുറവും ദേളിയും പുതിയ കുറ്റ്യാടിയും ഉദയം ചെയ്തിരിക്കുന്നു. സലഫി നവോഥാനം എന്ന ചാപ്പിള്ളയെക്കുറിച്ച് ദയവായി ഇനിയാരും സംസാരിക്കാതിരിക്കുക.

     

വക്കംമൗലവിയും സംഘവും ഉയർത്തിവിട്ട നവോഥാനം യാതൊരു വിഘ്നവും കൂടാതെ അങ്ങനെതന്നെ പുരോഗമിച്ചിരുന്നുവെങ്കിൽ! കേരളത്തിലെ ആദരണീയ ഉലമാക്കൾ ആ മുന്നേറ്റത്തിനു തടയിട്ടില്ലായിരുന്നുവെങ്കിൽ! എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ? കേരളം ഇന്ന് മറ്റൊരു അഫ്ഘാനോ സിറിയയോ യമനോ ആകമായിരുന്നു, ആഗോള ഭൂപടത്തിൽ സലഫി ടെററിസ്റ്റ് മേഖലകൾ അടയാളപ്പെടുത്തിയാൽ കേരളം ഒന്നാം സ്ഥാനത്തുണ്ടാകുമായിരുന്നു! ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ നടപടികക്കു വേണ്ടി രാജ്യം ഒരുക്കിയ സന്നാഹങ്ങളുടെ ആസ്ഥാനം തിരുവനന്തപുരമോ കൊച്ചിയോ ആകുമാകുമായിരുന്നു! മുസ്ലിം ചെറുപ്പക്കാർ കൂട്ടത്തോടെ ആട് മേയ്ക്കാൻ പോയ കാരണത്താൽ ആൺതുണയറ്റ് പെൺകുട്ടികൾ മൂത്തുനരച്ചു പോകുമായിരുന്നു..!

#OMTharuvana fb post.

Wednesday, 22 September 2021

വഹാബികൾ പ്രചരിപ്പിക്കുന്ന ആരാധനാ നിർവചനം സലഫുകൾക്കറിയില്ലെന്ന് വഹാബികൾ !

സലഫീ_തൗഹീദ്_സലഫുകൾക്കറിയില്ലത്രെ ...!.മുജാഹിദ്  തൗഹീദ് ഈജിപ്തുകാരനായ റശീദു റിളയിൽനിന്നാണ് ലഭിച്ചത്. അവരെഴുതി:


ഇബാദത്തിന് നിർവചനമായി നാം പറയാറുള്ളത് ഇന്ന് പിളർപ്പന്മാർക്ക് അസ്വീകാര്യനായ റശീദുരിളാ തന്റെ തഫ്‌സീറിൽ പറഞ്ഞ അഭിപ്രായമാണ്. ഈ നിർവചനം സലഫുകളിൽ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാൻ സാധ്യമല്ല. പ്രത്യേകിച്ച് ഇവർ പറയുന്ന ഗൾഫ് സലഫീങ്ങൾ. എന്നിട്ടും ഈ നിർവചനത്തെ നാം അംഗീകരിച്ചു.’ (അൽ ഇസ്വ്‌ലാഹ് 2007 ഫെബ്രു. പുറം. 16)


Friday, 17 September 2021