ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 17 September 2021

നബി ജനന സന്തോഷം-ബിദ്അത്ത് വിഷയത്തിൽ ഹോൾസെയിൽ ഖേദ പ്രകടനവുമായി വഹാബികൾ

*നബി ജനന സന്തോഷം-ബിദ്അത്ത് വിഷയത്തിൽ ഹോൾസെയിൽ ഖേദ പ്രകടനവുമായി വഹാബികൾ...🌈🤭*
👇👇👇👁️👁️👁️
✍️നബി ചെയ്യാത്തതെല്ലാം വഹാബികൾക്ക്  ബിദ്അത്തായിരുന്നു ഇതുവരെ... അതായത് വഹാബീ വിശ്വാസ പ്രകാരം സുന്നത്തിൽ സ്ഥിരപ്പെട്ടതായിട്ട് അവരുടെ മൗലവിമാർക്ക് തോന്നാത്തതെല്ലാം ബിദ്അത്തും അതുവഴി നരകത്തിലും... ആപ്പീസീന്ന് ലിസ്റ്റു കൊടുത്ത് പടച്ചോനെക്കൊണ്ട് നരകം നിറപ്പിച്ച് വഹാബികൾ ആത്മ നിർവൃതിയടഞ്ഞ പോയ കാലം... ഓർക്കുമ്പോൾ ബല്ലാണ്ട് കുളിര് കേറണു...ഹൊ...
           കാലം കുറേ കഴിഞ്ഞപ്പോൾ വഹാബികളുടെ തല മണ്ടയിൽ ലൈറ്റ് മിന്നിക്കത്തി... കയ്യും കാലും ചന്തിയും കുത്തിയിരിക്കാൻ കസേരയുമുള്ള സ്വന്തം പടച്ചോനെപ്പോലുമറിയിക്കാതെ ബിദ്അത്തിലെ തൗഹീദങ്ങ് അപ്ഡേറ്റ് ചെയ്ത് പഴയതങ്ങ് ഡിലീറ്റ് ചെയ്ത് ആരുമറിയാതെ മാപ്പും പറഞ്ഞു... അല്ലേലും എഞ്ചിൻ പൊളിഞ്ഞ് പണിയാറായി വലി മുട്ടിയ ചില വണ്ടികളങ്ങിനെയാണ്... കയറ്റത്ത് വലിഞ്ഞും വലി മുട്ടിയും... എന്തോരു കസ്തപ്പാടാന്നറിയാമോ...
            നേതാവ് KM മൗലവിയുടെ പലിശ ബസ്റ്റാൻ്റിൽ നിന്ന് ഐശ്വര്യമായി പെൺവേഷം കെട്ടി രാത്രിക്ക് രാത്രി കൊടുങ്ങല്ലൂർ വഴി പുറപ്പെട്ട വഹാബികളുടെ  ബിദ്അത്ത് വണ്ടി തറാവീഹിലെത്തിയപ്പോൾ എട്ടാം നിലയിൽ നിന്ന് പൊത്തോന്ന് താഴേക്ക്... ഹൊ, ആ വീഴ്ച കണ്ടാൽ പെറ്റ തള്ള സഹിക്കൂല്ല...

    ചിലരങ്ങിനെയാണ്- വീണാലേ പഠിക്കൂ... ഇനി എന്താ ചെയ്യുക... വഹാബിത്തൗഹീദിൽ ഉടനടി വമ്പൻ അഴിച്ചു പണി... അത്രയും നാൾ നബി ചെയ്യാത്തത് ബിദ്അത്തായിരുന്നത് നല്ലോരു റമളാൻ മാസത്തിൽ അടി മുടി പൊളിച്ചു പണിത് മൗലവിമാർ തടി ഊരി. *അഥവാ സുന്നത്തിൽ സ്ഥിരപ്പെട്ടത് തറാവീഹ് പതിനൊന്നാണെങ്കിലും അതിൽ കൂടുതൽ നിസ്കരിക്കൽ ബിദ്അത്താണെന്ന- നരകത്തിലാണെന്ന വാദം വഹാബികൾ ഇന്നു മുതൽ വിഴുങ്ങുന്നു... നുമ്മ ഒരു നാണവുമില്ലാതെ മാപ്പും പറയുന്നു...*[മുജാഹിദ് മുഖപത്രം അൽ ഇസ്ലാഹ് 2015 ആഗസ്റ്റ്]
           ചുരുക്കത്തിൽ - മതപരമായ വിഷയം നബി ചെയ്തില്ലെങ്കിലും നബി പറഞ്ഞില്ലെങ്കിലും - നബി സമ്മതം കൊടുത്തില്ലെങ്കിലും ചെയ്താൽ ബിദ്അത്തല്ല- നരകത്തിലല്ല... അല്ല മൗലവിമാരേ... ഇത്ര നാളും ഈ വകുപ്പിൽ നിങ്ങൾ നരകത്തിലാക്കിയ ആളുകളുടെ കാര്യമോ ...?... അതുപോലെ സുന്നത്തിലില്ലെന്ന ഇതേ കാരണം ആരോപിച്ച് നിങ്ങൾ നരകത്തിലാക്കിയ നബി ജനന സന്തോഷം തിരിച്ച് സ്വർഗത്തിലാക്കിയോ..?... അതായത് ,അ... അത് പി...ന്നെ...അവരെ തിരിച്ച് സ്വർഗത്തിൽ കയറ്റാൻ ഞമ്മള് പടച്ചോന് അടിയന്തിര മെയിലയച്ചിട്ടുണ്ട്. അപ്പോൾ ,നബി ചെയ്യാത്തതെല്ലാം ബിദ്അത്ത്- നരകത്തിൽ എന്നൊക്കെപ്പറഞ്ഞ് നിങ്ങൾ ഒരു ഹദീസിനെ കവലകളിൽ വിശദീകരിച്ചത് എന്താക്കും...?... എൻ്റെ മാഷേ... വഹാബികൾ ഉത്തരം മുട്ടുമ്പോൾ തൗഹീദ് മാറ്റും. അതങ്ങ് അംഗീകരിക്കുക... അല്ലാണ്ട് ഇമ്മാതിരി ചോദ്യവുമായി മേലാൽ...
*ഖുദ്സി*
13-09-2021