ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 8 September 2021

കുഞ്ഞീതു മൗലവിയുടെ പുറത്തു കയറിയിരുന്ന് മുസ്ലിംകളെ മുശ്രിക്കാക്കിയ വഹാബികൾ വീണ്ടും തൗഹീദു മാറ്റുന്നു

*കുഞ്ഞീതു മൗലവിയുടെ പുറത്തു കയറിയിരുന്ന് മുസ്ലിംകളെ മുശ്രിക്കാക്കിയ വഹാബികൾ വീണ്ടും തൗഹീദു മാറ്റുന്നു...❗*
👇👇👇👁️👁️👁️
✍️പ്രാർത്ഥനയിൽ കുടുങ്ങിയ വഹാബികളെ മുട്ടിലിഴച്ചു നാറ്റിച്ച് സ്വന്തം കുഞ്ഞീതു മദനി...
അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്ന കാരണത്താൽ ഞങ്ങളല്ലാത്ത മുസ്ലിംകൾ നരകത്തിലാണെന്ന് തട്ടിവിടുന്നവരാണ് വഹാബികൾ... അവർക്ക് ഏണി വച്ചു കൊടുത്തത് വഹാബീ നേതാവ് കുഞ്ഞീത് മദനിയായിരുന്നു.പ്രാർത്ഥന എന്താണെന്ന് ചോദിച്ചാൽ
എല്ലാ മുജാഹിദുകൾക്കുമിപ്പോൾ ഹാലിളകും. കുഞ്ഞീതു മദനിയുടെ മണ്ടത്തരം കേട്ട് നരകം നിറച്ച വഹാബികളിപ്പോൾ പറയുന്നു- വേറെ വിഷയം സംസാരിക്കാമെന്ന്... സ്വന്തം തൗഹീദിന് പ്രമാണം തപ്പിയിറങ്ങിയ വഹാബികൾക്കിട്ട് എട്ടിൻ്റെ പണിയാണ് കുഞ്ഞീത് മദനി കൊടുത്തത്. സകല വഹാബികൾക്കും സ്വീകാര്യനായ           കെ. കുഞ്ഞീതു മദനി തന്നെ എഴുതുന്നു...
"എന്നാൽ എന്താണ് പ്രാർത്ഥന?.

അഭൗതികമായ മാർഗത്തിൽ ഒരു ഉപകാര ലബ്ധിയോ ദുരിതമോചനമോ നോടാനുള്ള മനസ്സിൻ്റെ തേട്ടമാണ് പ്രാർത്ഥന.ചുണ്ടുകൾ കൊണ്ട് ഉരുവിട്ടാലും ഇല്ലെങ്കിലും അത് പ്രാർത്ഥന തന്നെ മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാര്യകാരണ ബന്ധങ്ങൾക്കതീതമായ ഒരു സഹായം തേടാനുള്ള ആഗ്രഹമാണ് പ്രാർത്ഥന.
ശൈലി ഒന്നുകൂടി മാറ്റിപ്പറഞ്ഞാൽ
,മറഞ്ഞ വഴിക്ക് ഒരു ഉപകാരം നേടാനുള്ള ആഗ്രഹമാണ് പ്രാർത്ഥന എന്നും പറയാം"[ഇസ്‌ലാമിൻ്റെ അടിത്തറ തൗഹീദ്.പേജ് 19]

പക്ഷേ, മുസ്ലിംകളെ മുശ്രിക്കാക്കി നരകത്തിൽ തള്ളി സ്വർഗം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ,പ്രാർത്ഥന എന്ന മലയാള പദത്തിൽ ചുറ്റിപ്പറ്റി വഹാബികൾ സ്വന്തം ആപ്പീസിൽ ചുട്ടെടുത്ത ഈ ''മൗലവിയൻ തൗഹീദ് '' ഖുർആനിലില്ല.ഹദീസിലില്ല. ഇജ്മാഇലില്ല.ഖിയാസിലില്ല. ലോകത്ത് ഒരു ഇമാമും പഠിപ്പിച്ചിട്ടില്ല... 

എല്ലാത്തിലുമുപരി,2008 ൽ വഹാബികളൊക്കെ  ഒറ്റത്തൗഹീദുമായി ഒരുമിച്ചുണ്ടായിരുന്ന  സമയത്ത് ,കൺ വീനർ മർകസുദ്ദ അ് വ  KNM ഔദ്യോഗിക വിഭാഗം പുറത്തിറക്കിയ "അഹ് ലുസ്സുന്ന വൽ ജമാ അ" എന്ന പുസ്തകത്തിലെ 15 മത്തെ പേജിൽ, സഹായം തേടൽ ആരാധനയാകാനുള്ള മാനദണ്ഡം പഠിപ്പിക്കുന്നത് നോക്കൂ...
———————————————
*"ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം"*
പുസ്തകം : അഹ്ലുസ്സുന്ന വൽ ജമാഅ
[പേജ് : 15]
2008 ൽ വെറും സഹായാർഥനയായിരുന്നത് മറ്റൊരിക്കൽ ,പടച്ചോനെപ്പോലുമറിയിക്കാതെ- വഹാബികളത്  ആരാധനയാക്കി മാറ്റി ... സ്റ്റേജിലും പേജിലും മൗലവിമാർ പാവം അണികളെ ആ പേരിൽ പച്ചക്ക് പറ്റിക്കാനും തുടങ്ങി. എന്തിനേറെ - വഹാബീ ആപ്പീസിലെ സ്കെച്ചും പ്ളാമനുസരിച്ച് ഇവർ മുശ്രിക്കാക്കിയ മുസ്ലിംകൾക്കായി ഒന്നാന്തരം നരകം തന്നെ അങ്ങേ ലോകത്തിവർ പണി കഴിപ്പിച്ചു.

വഹാബികൾ മതത്തിൽ തുന്നിച്ചേർത്ത   ഈ മഹാ തട്ടിപ്പ് പൊതുജനമറിഞ്ഞതുമുതൽ മൗലവിമാർ വെപ്രാളത്തിലാണ്... ഓട്ടത്തിലാണ്... പ്രതികരിക്കാനവർക്ക് - പൊതു ജനത്തെയും സ്വന്തം അണികളെയും ഭയമാണ്...പക്ഷേ എത്ര നാൾ... ഇത്തരം യുക്തിവാദങ്ങളിൽ പെട്ടു പോയ  സാധാരണക്കാർ...മുസ്ലിംകളെ മുശ്രിക്കാക്കി മതപരമായി സ്വയം നശിക്കാൻ ശ്രമിക്കുന്ന സാധുക്കൾ...തിരുത്തണമെന്നോ ചിന്തിക്കണമെന്നോ പറയുന്നില്ല... ചിന്തിച്ചാൽ തിരുത്താതിരിക്കാൻ നിങ്ങൾക്ക് കഴിയില്ല എന്ന കാര്യം ഉറപ്പ്...സ്നേഹപൂർവ്വം...
*ഖുദ്സി*
09-09-2021