*മദീന റൗള സിയാറത് ചെയ്യൽ
പൂജയാണെന്ന് വഹാബികൾ.*
ഹജ്ജിന് പോകുന്ന വിശ്വാസികളുടെ മനസ്സിൽ ജീവനേക്കാൾ സ്നേഹിക്കുന്ന മുത്ത് നബി(സ)യെ സിയാറത്ത് ചെയ്യണം എന്നത് ഏറ്റവും വലിയ ആഗ്രഹമാണെന്നത് പറയേണ്ടതില്ലല്ലോ.
ഹജ്ജിന് മുമ്പോ ശേഷമോ മദീനയിൽ ചെന്ന് നബി(സ)യെ സിയാറത് ചെയ്യാൻ വിശ്വാസികൾ സമയം കണ്ടെത്താറുമുണ്ട്.
അതോടൊപ്പം ബദ്റും മറ്റു പുണ്യ സ്ഥലങ്ങളും സന്ദർശിച്ചാണ് നാട്ടിലേക്ക് മടങ്ങുക.
എന്നാൽ ഈ പുണ്യ കർമ്മത്തെ പൂജയായാണ് വഹാബികൾ വിശേഷിപ്പിക്കുന്നത്.
കെ.എൻ.എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു :
"അവരുടെ ഹജ്ജ് ആർക്കെല്ലാമോ പൂജ. നേരത്തെ പറഞ്ഞതുപോലെ വളരെപ്പേരെ സംബന്ധിച്ചെടുത്തോളം അവരുടെ മുറാദിന്റെ കൂട്ടത്തിലും അതിന് മുമ്പിലും അല്ലാഹു ഉണ്ടെങ്കിലും അതിന്റെ കൂടിയ ഭാഗം പിടിച്ചടക്കിയിരിക്കുന്നത് മനസ്സിൽ നേരത്തെ ബഹുമാനം പതിഞ്ഞ ചില വ്യക്തികളും സ്ഥലങ്ങളുമാണ്. ഹജ്ജ് എന്ന് കേൾക്കുമ്പോൾ അവരുടെ മനോമുകുരത്തിൽ നാമ്പിടുന്നത് മുത്ത് നബിയും റൗളാ ശരീഫും ബദ്ർ - ഉഹ്ദ് ശുഹദാക്കളുടെ ഖബറിടങ്ങളിലും അലിയാർ ഫാത്തിമ അന്ത്യ വിശ്രമം കൊള്ളുന്ന ഖബർ സ്ഥാനുകളുമൊക്കെയാണ്."
(അൽമനാർ 2022 ജൂലൈ
പേജ് : 23)
മഹാന്മാരെ സിയാറത്തു ചെയ്യുന്ന വിശ്വാസികളെ 'ഖബ്ർപൂജകർ'(ഖുബൂരി)എന്ന് പൊതുവിൽ വിശേഷിപ്പിക്കുന്ന, മദീനയിലേക്ക് സിയാറത്തിനായി പോകുന്ന യാത്ര തന്നെ ബിദ്അത്താണെന്ന് മദ്രസ തലത്തിൽ തന്നെ പഠിപ്പിക്കുന്ന വഹാബികൾ ആത്മീയ രംഗത്ത് നിന്നും വിശ്വാസികളെ പിറകോട്ടു വലിക്കാനുള്ള വിഫല ശ്രമത്തിന്റെ ഭാഗമാണ് ഈ പൂജ പ്രയോഗം.
ഈ വിഭാഗത്തിന്റെശർറിൽ നിന്ന് മുസ്‌ലിം ഉമ്മതിനെ അല്ലാഹു തആല രക്ഷപ്പെടുത്തട്ടെ.. ആമീൻ.
*✍️Aboohabeeb payyoli*