ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 18 July 2022

സ്ത്രീയും പള്ളിയും മൗദൂദി മത ദർശനവും !

 " സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമില്ലാത്ത  ഒരു സാമൂഹ്യ ക്രമവും  ഇസ്‌ലാം അവതരിപ്പിച്ചിട്ടില്ല ."

( പ്രബോധനം വാരിക  2007     ജൂലൈ 28, പേജ് : 23 )


" നാട്ടിലെ പള്ളിയിൽ  വെച്ചാണ്  എന്റെ മകളുടെ  വിവാഹം  നടന്നത്.    ജമാഅത്തെ  ഇസ്ലാമി    

കേരള അമീർ  ടി. ആരിഫലിയാണ്  അതിന്‌ നേതൃത്വം നൽകിയത്. വിദ്യാർഥിനികളുൾപ്പെടെ  ജാതിമത ഭേദമന്യേ  ധാരാളം  സഹോദരി  സഹോദരന്മാർ  അന്ന് പളളിയിൽ ഒത്തുകൂടി .

 ( കേരള ശബ്ദം 2007, ജൂലൈ 22

   ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് )


" ജമാഅത്തെ  ഇസ്ലാമിയുടെ    വിദ്യാർഥി സംഘടന  sio   സംഘടിപ്പിച്ച  മെഡിക്കൽ  വിദ്യാർഥി സമ്മേളനത്തിൽ  പങ്കെടുത്ത  അറുന്നൂറോളം  അമുസ്ലിം    വിദ്യാർഥി      വിദ്യാർഥി  വിദ്യാർഥിനികൾ  രാത്രി താമസിച്ചത്  പള്ളിയിലാണ്. "

(  കേരള ശബ്ദം 2007, ജൂലൈ 22 )


"  സ്ത്രീകൾക്ക്  പള്ളിയിൽ പോകാം  സാമൂഹ്യ പ്രവർത്തനങ്ങളിൽ  പങ്കെടുക്കാം . വേണ്ടിവന്നാൽ  പള്ളിയിൽ താമസിക്കാം , ഉറങ്ങാം "

(  പ്രബോധനം വാരിക  1997, മാർച് 8, പേജ് :17 )


" ഇസ്ലാമിക  വ്യവസ്ഥ അനുസരിച്ച്  ചില സന്ദർഭങ്ങളിൽ  പള്ളിയിൽ കയറൽ നിഷിദ്ധമാക്കപ്പെട്ട  സ്ത്രീകൾക്ക്  ഈദ്‌ഗാഹിലെ  നമസ്കാരത്തിൽ  പങ്കെടുക്കാൻ  കഴിയും " 

( മാധ്യമം കൊച്ചി , 1994 ,മാർച്ച്‌ 13 ഞായർ )


ഇതൊക്കെയാണ്  മൌദൂദികളുടെ 

മതം .