അവസാനം ജമാഅത്തെ ഇസ്ലാമിയും ആ സത്യം പറഞ്ഞു.ദാ ഇങ്ങിനെ... ''റബീഉൽ അവ്വൽ മാസത്തിൽ മീലാദുന്നബി ഒരു നല്ല സമ്പ്രദായമാണെന്നും അത് ചെയ്യണമെന്നും ആവശ്യപ്പെടുന്ന അനേകം പണ്ഡിതൻമാരിൽ ഒരാൾ മാത്രമാണ് ഇബ്നു ഹജർ.ഇമാം ഇബ്നു ഹജറിൻ്റെ ഗുരു നാഥനും ഹദീസ് പണ്ഡിതനുമായ ഹാഫിദുൽ ഇറാഖീ, ഇമാം ഇബ്നു കസീർ, അബൂ ശാമ, ഇബ്നു ഹജറുൽ ഹൈതമി, ഇബ്നുൽ ജൗസി ,ഇമാം സുബ്കി, ഇമാം സുയൂത്വി, ഇമാം ശൗകാനി, ഇബ്നുൽ ആബിദീൻ ഇവരെല്ലാവരും നബിദിനത്തെ അനുകൂലിച്ചവരാണ്.'' [പ്രബോധനം മാർച്ച് 7 2014]
*നെഞ്ചത്ത് കൈകെട്ടണമെന്ന് വഹാബികളെ പഠിപ്പിച്ച ശൗകാനി പോലും നബിദിനം പുണ്യകർമമാണെന്ന് വഹാബികളെ പഠിപ്പിച്ചെന്ന് ജമാഅത്തെ ഇസ്ലാമി തുറന്നു പറയുകയാണിവിടെ*... ശൗകാനി പറയുന്നതു കേട്ട് നെഞ്ചത്ത് കയ്യും കെട്ടി, അതേ ശൗകാനിയെ നരകത്തിലേക്ക് തള്ളിയിട്ടിട്ട് നബിദിന സന്തോഷത്തിനെതിരെ തിരിയാൻ ഇബ്ലീസിനൊപ്പം ചേർന്ന പാവം വഹാബികൾ... ഇസ്ലാം നമുക്ക് പഠിപ്പിച്ച് തന്ന ,ഖുർആനും ലക്ഷക്കണക്കിന് ഹദീസുകളും നന്നായി മനസിലാക്കിയ ഇമാമീങ്ങൾ പറയുന്നു-നബിദിനാഘോഷത്തിന് പ്രതിഫലമുണ്ട്- പുണ്യകർമമാണെന്ന്...ഇബ്ലീസിനൊപ്പം ചേർന്ന് ഉറഞ്ഞു തുള്ളുന്ന അപശബ്ദങ്ങളെ നമുക്ക് അവഗണിക്കാം. ...സ്നേഹപൂർവ്വം...💚
*ഖുദ്സി*
08-10-2022