കഠിനദുഖത്തിൽ അകപ്പെട്ടിരിയ്ക്കുന്നവർക്ക് വീഞ്ഞ് കൊടുക്കുക. അവർ കുടിച്ച് ദാരിദ്രവും ദുരിതവും വിസ്‌മരിയ്ക്കട്ടെ.... "
സുഭാ- 31:7
നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ #മദ്യമോ#ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.*
( ആവർത്തനപുസ്തകം 14 : 26 )
അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:
( യോഹന്നാൻ 2 : 9 )
*എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.*
( യോഹന്നാൻ 2 : 10 )
"ആഹ്ലാദഭരിതനായ് വീഞ്ഞ് കുടിയ്ക്കുക. കാരണം നീ ചെയ്യുന്നത് ദൈവം അംഗീകരിച്ച് കഴിഞ്ഞതാണു"...
സഭാപ്രസ- 9:7
വെള്ളം മാത്രമെ കുടിയ്ക്കൂ എന്ന നിർബന്ധം വിടുക. നിന്റെ ഉദരത്തേയും നിനക്ക് കൂടെ കൂടെ ഉണ്ടാകാറുള്ള രോഗങ്ങളേയും പരിഗണിച്ച് അൽപം വീഞ്ഞ് ഉപയോഗിച്ചു കൊള്ളുക"...
1 തിമോ- 5:23
ബൈബിളിൽ പറയുന്ന വീഞ്ഞ് ലഹരിയില്ലെന്ന് പറഞ്ഞ് വെളുപ്പിക്കാന്‍ വരുന്ന കുഞ്ഞാടുകള്‍ ഉല്‍പ്പത്തി19 : 31-36 പ്രകാരം ലോത്ത് പൂസായി മക്കളുടെ കൂടെ ശയിച്ചത് വായിക്കണം