ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 16 December 2022

അല്ലാഹു- വട്ടം കറങ്ങുന്ന വഹാബീ ഫലിതങ്ങൾ !

 *അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ*



അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ



മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒന്നാമതായി നമുക്ക് പറയാനുള്ളത്

അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ അവർക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നതാണ്.

അത് അവരുടെ പുസ്തകത്തിൽ നിന്ന് തന്നെ നമുക്ക് വായിക്കാൻ കഴിയും.


അല്ലാഹുവിലുള്ള വിശ്വാസം വർഷവും

മുജാഹിദുകൾ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്.


ഇത്രയും വൈരുദ്ധ്യമുള്ള മറ്റൊരു പ്രസ്ഥാനവും ലോകത്ത് കാണാൻ കഴിയില്ല.

അല്ലാഹുവിലുള്ള വിശ്വാസത്തിൽ പോലും ഇത് വരെ തീരുമാനമാവാത്ത പ്രസ്ഥാനം വഹാബിസമാണ് -



1⃣ *അല്ലാഹുവിന് ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്രാണ്‌*  👉👉


അല്ലാഹുവിന് ഭാഗം സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാമിൽ നിന്ന് പുറത്ത്  പോകാൻ കാരണമാകുന്നതാണ് . കെ. എൻ. എം മുഖപത്രമായ ‘അൽമനാർ’ എഴുതുന്നു👉👉

“ *അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക,  മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ  വിശ്വസിക്കുക. മുതലായ  വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി) ഉദാഹരണമായെടുക്കാം* ”. (അൽ മനാർ 1952 ജനുവരി 20)


▶ *അല്ലാഹുവിന് ഭാഗമുണ്ട്*  👉👉


അല്ലാഹുവിന് രണ്ടു ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം.  1952 ലെ കുഫ്റ് 2004 ഇല് തൗഹീദ് ആകുന്നു.


▶'അൽമനാർ’ എഴുതുന്നു 👉👉 “ *അല്ലാഹുവിന് ഇരു കൈകളും (ഇരു ഭാഗവും) വലതു ഭാഗമാണ്* ”. (അൽമനാർ 2004 ഡിസംബർ, പേജ് 36)




2⃣ *ആകാശങ്ങൾ അല്ലാഹുവിന്റെ വലതുകൈയ്യിൽ* 👉👉



▶ മുജാഹിദിന്റെ ദഹവാ ബുക്സ് പുറത്തിറക്കിയ ഇബ്‌നു അബ്ദുൽ വഹാബിന്റെ  അത്തൗഹീദ് എന്ന ഗ്രന്ഥത്തിൽ ‘’അല്ലാഹുവിൻ നൽകേണ്ട ഗാമ്പീര്യം’’ എന്നൊരു ആദ്യയമുണ്ട് . അതിൽ ചില ഹദീസുകള്ൾ ഉദ്ധരിച്ച് അതില് നിന്ന് ഉൾക്കൊള്ളേണ്ട വിഷയങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു :👉👉


“ *അല്ലാഹുവിന്റെ ഇരു തിരു  കരങ്ങളെക്കുറിച്ചും വലതുകൈയിൽ ആകാശങ്ങളും ഇടതുകൈയിൽ ഭൂമിയും ആണെന്നുള്ള  വ്യക്തമാക്കൽ.  ഇടതു കൈയിനു ‘ശിമാൽ’ എന്ന നാമകരണം വ്യക്തമാക്കിയത്* ”. (അതൗഹീദ്, പേജ് 199)



▶ *അല്ലാഹുവിന്റെ വലതു കയ്യിൽ അള്ളാഹു*

ആകാശങ്ങലെല്ലാം അല്ലാഹുവിന്റെ വലുത് കയ്യിലാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അള്ളാഹു  ആകാശത്തിലാണെന്നും വിശ്വസിക്കണം . അഥവാ അല്ലാഹുവിന്റെ വലതു കയ്യിലാണ് അള്ളാഹു !? അൽമനാർ എഴുതുന്നു :👉👉


“ *അള്ളാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകള് കാണാൻ കഴിയും* ” (അൽമനാർ 2005 ഏപ്രിൽ ,പേ 49)



3⃣ *അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പികരുത്*


വക്കം മൗലവി എഴുതുന്നു 👉 *ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാധൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപ്പെട്ട സംഗതികളാകുന്നു* ”. (ഇസ്‌ലാം മത സിദ്ധാന്തസംഗ്രഹം. 1930. പുറം 45, 46)



▶ *അള്ളാഹു ആകാശത്തിൽ*



ഉമർ മൗലവി എഴുതുന്നു : “ *യഥാർത്ഥത്തിൽ അള്ളാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർതമാകുന്നു* “. (ഫാതിഹയുടെ തീരത് 1987 പേ 126,127)



4⃣ *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്*


കെ.എൻ.എം പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർആന് വിവരണത്തിൽ പഠിപ്പിക്കുന്നു 👉👉


“ *അർശിൽ അവൻ ആരോഹണം ചെയ്‌തുവെന്ന വാക്യത്തിന്റെ ബാഹ്യാർതത്തെ അടിസ്ഥാനമാക്കി അള്ളാഹു ആർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ . അള്ളാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്ടെ ഗുണ വിശേഷങ്ങളെ നിരാകരിക്കലുമാണദ്* ”. (വിശുദ്ധ ഖുറാൻ വിവരണം . കെ എൻ എം. പുറം 1102)


▶ *ഇരുന്നു എന്നു പറയരുതെന്നദ് വിവരക്കേട്* 👉👉


അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അള്ളാഹു അർശില് ഇരിക്കുകയാണെന്ന് വിശ്വസിക്കണമെന്നും ഉമർ മൗലവി 👉👉


“ *സിംഹാസനത്തിൽ (അള്ളാഹു) ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട് . അതവരുടെ വിവരക്കേടാണ്. എന്ത് കൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്* “.  (ഫാത്തിഹയുടെ തീരത്ത് . പുറം 17, കെ എൻ എം)



▶കെ എൻ എം  പുറത്തിറക്കുന്ന വിചിന്തനം വാരികയിലും ഇതാവർത്തിച്ചു 👉👉 “ *അള്ളാഹു ഇരുന്നു  എന്ന് പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കരുത് . ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല* ”. (വിചിന്തനം 2010 ഏപ്രിൽ 9. പുറം 5)




5⃣ *അല്ലാഹുവിന് ഇടത് കൈ ഇല്ല* 👉👉


കെ എൻ എം മുഖ പത്രം അൽമനാർ എഴുതുന്നു 👉👉

“ *അള്ളാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും . അവന്ടെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപ്പിടിക്കുകയും ചെയ്യും . അവന്റെ രണ്ട കൈകളും വലതാണ് . അവയിൽ ഇടതില്ല* “. (അൽമനാർ 2007 മെയ് പേജ് 57)



▶ *അല്ലാഹുവിന് ഇടതുണ്ട്*


അൽമനാർ എഴുതുന്നു 👉👉 ” *അന്ദ്യദിനത്തിൽ അള്ളാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും .പിന്നീട് തന്റെ വലത് കൈകൊണ്ട് പിടിച്ച ശേഷം പറയും. ഞാനാണ് രാജാവ് . എവിടെ അഹങ്കാരികളും ധിക്കാരികളും ശേഷം ഭൂമിയെ തന്റെ ഇടത്കൈ കൊണ്ട് ചുരുട്ടിപ്പിടിക്കും* “. (അൽമനാർ 2009, ജനുവരി പേജ് 24)



6⃣ *അള്ളാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*



അൽമനാർ എഴുതുന്നു 👉👉  “ *എതൊരുവൻ അള്ളാഹു ആർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്  . പശ്ചാത്തപിക്കണം .അല്ലെങ്കില്ൽ അവന്ടെ പിരടി വെട്ടപെടണം. ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വരാതിരിക്കാൻ അവനെ അഴുക്കിലേക് എറിയപ്പെടണം*”. (അൽമനാർ 2009 ജൂൺ പുറം 56)


▶ *അള്ളാഹു അടുത്താണെന്ന് വിശ്വസിക്കണം*


അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും വ്യാഖ്യാനിക്കാതെ ബാഹ്യാർത്തത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ . ഇതനുസരിച്ചാണ് അള്ളാഹു ദൂരെയാണെന്ന് വിശ്വസിച്ചിട്ടില്ലെങ്കിൽ കാഫിറാകുമെന്ന് അവർക്ക് പടിപ്പിക്കേണ്ടി വന്നത് . എന്നാൽ ഈ പുതിയ ആശയപ്രകാരം (അഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം) അള്ളാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയേണ്ടി വന്നു .



“അല്ലാഹു പറയുന്നു 👉👉 *നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക)* “. (അൽമനാർ 2004 നവംബർ പേജ് 11)


എം. എം അക്ബർ മൗലവി രചിച്ച തൗഹീദിലേക്ക് സുന്നതിലേക്ക് എന്ന പുസ്തകം കാണുക 👉👉


“ *മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കൺടനാടിയേക്കാൾ അടുത്തവനാണെന്നും ഖുർആൻ പറയുന്നുണ്ട് നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ( അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക)*  (ഖുർആൻ 2: 186) (തൗഹീദിലേക്ക് സുന്നതിലേക്ക് ,പേജ് 37 .ഐ എസ് എം കേരള)




7⃣ *അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കല് കുഫ്‌റാണ്*



‘മുബ്തദിഹ് കാഫിർ’ അഥവാ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻവാദത്തിന് ഉദാഹരണമായി അൽമനാർ എഴുതുന്നു 👉👉


“ *അല്ലഹുവിന് ജഡം, രൂപം,ഭാഗം,സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക* “ . അൽമനാർ (1952 ജനുവരി 20)



▶ *അല്ലാഹുവിന് ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം*



കെ എൻ എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നത് കാണുക 👉👉


“ *സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറിയില്ലെന്നും വിശ്വസിക്കുന്നവരാണ്* “. (മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ, യുവത ,പേജ് 95)


8⃣ *സ്വിഫാത്തിനെ നിഷേധിക്കൽ ഹദീസ് നിഷേധമാണ്*



അല്ലാഹുവിന്റെ സ്വിഫത്തുകൾ (വിശേഅഹനങ്ങൾ) വ്യാഖ്യാനിക്കുന്നത്


യഥാർത്ഥത്തിൽ നിഷേദമാണ് എന്നാണ് മുജാഹിദുകൾ ഇപ്പോൾ പഠിപ്പിക്കുന്നത് 👉


“ *അല്ലാഹുവിനു വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും പറഞ്ഞ വിശേഷണങ്ങളെ അതിന്റെ യാഥാർഥ്യങ്ങളിൽ നിന്ന് മാറ്റി മറ്റൊരു കാര്യമാക്കി സ്വയം വ്യാഖ്യാനിക്കുക ഇതിനു സ്വിഫത് നിഷേധം എന്നു തന്നെയാണ് മതത്തെപ്പറ്റി വിവരമുള്ള ഏതൊരാളും പറയുക* “ (വിചിന്തനം 2010 ജൂൺ 4, പേജ് 10)



▶ *വ്യാഖ്യാനിക്കണം വക്കം മൗലവി*


എന്നാൽ സ്വിഫത് വ്യാഖ്യാനം സ്വിഫത് നിഷേദമല്ലെന്നാണ് വക്കം മൗലവി മുമ്പ് പഠിപ്പിച്ചത്, അദ്ദേഹം എഴുതുന്നു 👉


“ *ബുദ്ദിക്ക് അസംഭവ്യമായി കാണുന്ന ബാഹ്യാർത്വത്തോട് കൂടിയ വല്ല വാക്യങ്ങളും ഖുർആനിലോ ഹദീസിലോ കാണുന്നതായാൽ ആ ബാഹ്യാർത്ഥമല്ല അവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നതെന്നും ബുദ്ദി നിഷേധിക്കാത്ത ഏതോ അർത്വം അവിടെയുണ്ടെന്നും നിശ്ചയിക്കണമെന്നുമാണ് മതസിധ്വാന്ദം . ഇപ്രകാരമുള്ള വചനങ്ങളെ കുറിച്‌ മാതാചാര്യന്മാരായ ഉലമാക്കളുടെ ഇടയിൽ രണ്ട് പക്ഷമുണ്ട് . ഒന്ന് ആ വചനങ്ങൾക്ക് ബുദ്ദിക്ക് വിരോധമല്ലാത്ത അർഥം ഉണ്ടായിരിക്കുമെന്നും എന്നാൽ അത് നമുക്ക് ദുർഗ്രഹമായിരിക്കുമെന്നും അതിനാൽ ആ ഭാഗം ദൈവത്തിൽ സമർപ്പിച്‌ വിട്ടേക്കണമെന്നുമാണ്. ഇതു പൂർവന്മാരായ ഉലമാകളുടെ (സലഫിന്റെ) പക്ഷമാണ്. പിൽക്കാല ഉലമാകളുടെ പക്ഷം ആ ഭാഗത്തെ ഭാഷാനിയമമനുസരിച്ചു വ്യാഖ്യാനിച്ചു ബുദ്ധിക്ക് വിരോധമില്ലാത്ത അർത്വത്തെ സങ്കല്പിക്കണമെന്നാണ്* “ (ഇസ്ലാംമത സിദ്ധാന്ദ സംഗ്രഹം ,വക്കം മൗലവി,പേജ് 62)



▶ *അമാനി വ്യാഖ്യാനിക്കുന്നു*


കെ എൻ എം ഔദ്യോഗിക പരിഭാഷയിൽ അമാനി മൗലവി വ്യാഖ്യാനിച്ചത് കൂടി കാണുക 👉👉


“ *കാര്യം ഗൗരവത്തിലെത്തുന്ന ദിവസം” 68/42 (പരിഭാഷ പേജ് 3392) “യൗമ യുക്ശഫു അന്സാഖ്‌” എന്ന സൂക്തതെയാണ് മേൽ പറഞ്ഞ പ്രകാരം അമാനി വ്യാഖ്യാനിച്ചത് .  ഇപ്പോൾ ഈ സൂക്തത്തിന്റെ ബാഹ്യാർത്ഥം പിടിച്ചുകൊണ്ട് മൗലവിമാർ അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വാതിക്കുന്നു . അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കല് നമുക്ക് നിർബന്ധമാണ് . കണങ്കാല് വെളിവാക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക* 68/42” (വിശ്വാസകാര്യങ്ങൾ അള്ളാഹു കെ എൻ എം, പേജ് 203)



9⃣ *വ്യാഖ്യാനം ബുദ്ദി ശൂന്യമാണ്  കെ പി*


കെ എൻ എം മുൻ ജനറൽ സെക്രട്ടറി കെ. പി മുഹമ്മദ് ബിൻ അഹമ്മദ് മൗലവി അല്ലാഹുവിന്റെ സിഫതുകളെ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് എഴുതിയത് കാണുക👉👉


“ *അല്ലാഹുവും റസൂലും  അല്ലാഹുവിനുപയോഗിച്ചിട്ടുള്ള നാമവിശേഷണങ്ങൾക്ക് നാം സ്വന്തമായ വ്യാഖ്യാനത്തിലൂടെ ഒരാശയം നിനച്ചുണ്ടാക്കുന്നത് എത്ര ബുദ്ദിശൂന്യം !! നാം നിരൂപിച്ച അർഥമാണ് അള്ളാഹു ഉദ്ദേശിച്ചത് എന്നതിന് യാതൊരു തെളിവുമില്ലല്ലോ .അത് അള്ളാഹു ഉദ്ദേശിച്ചിട്ടില്ലാത്തതും നമ്മുടെ കേവലാനുമാനവും മാത്രമായിരിക്കാൻ സാദ്ധ്യത കൂടുന്നു . എങ്കിൽ നാം വമ്പിച്ച ആരോപണമല്ലേ അല്ലാഹുവിന്റെ മേൽ നടത്തുന്നത് .. അത് വലിയ തെറ്റാണെന്നതിൽ പക്ഷാന്തരമില്ല… എന്നാൽ പിൽക്കാല പണ്ഡിതന്മാരിൽ പലരും അല്ലാഹുവിന്ടെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇത്തരം അബദ്ധത്തിൽ (അറിഞ്ഞോ അറിയാതെയോ) ചെന്ന് ചാടിയിരിക്കുന്നു . അവരിൽ പലർക്കും സദുദ്ദേശമാണ് ഉണ്ടായിരുന്നത് എന്നത് സത്യമായിരിക്കാം . രോഗം മാറണമെന്ന സദുദ്ദേശത്തോടെ വിഷം കഴിച്ചാലും രോഗി മരിക്കാനിടയാകുമല്ലോ* “. (വിശ്വാസം .പുറം 124,76 നോക്കുക)



▶ *കെ പി തന്നെ വ്യാഖ്യാനിക്കുന്നു*



സ്വിഫത്  വ്യാഖ്യാനത്തെ ശക്തമായി വിമർശിച്ച കെ. പി. മൗലവി തന്നെ അതേ പുസ്തകത്തിൽ വ്യാഖ്യാനിക്കുന്നത് കാണാം . ഉറങ്ങാൻ കിടക്കുമ്പോൾ നടത്തേണ്ട പ്രാർത്ഥനക്ക് അർത്ഥം പറഞ്ഞ് അദ്ദേഹം നൽകിയ വ്യാഖ്യാനമിങ്ങനെ 👉👉


“ *അല്ലാഹുവേ നീയാണ് ആദ്യമായുള്ളവൻ.  അപ്പോൾ നിനക്ക് മുമ്പ്  യാതൊന്നുമില്ല. നീയാണ് പ്രത്യക്ഷനായുള്ളവൻ. അപ്പോൾ നിന്റെ മീതെ ഒന്നുമില്ല. നീ തന്നെയാണ് പരോക്ഷനായുള്ളവനും. അപ്പോൾ നിന്റെ അടിയിലായും ഒന്നുമില്ല. നീ ഞങ്ങൾക്ക് കടംവീട്ടിത്തരിക.  ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് നീ ധന്യത നൽകുകയും ചെയ്യുക. (ഈ വിശേഷണങ്ങൾക്ക് മൌലവി‍ വ്യാഖ്യാനം നൽകുന്നതിനെയാണ്) “നിന്റെ മീതെ ഒന്നുമില്ല” എന്നതിന്റെ വിവക്ഷ നിന്നെ അതിജയിക്കുന്ന ,നിന്റെ മേൽ അധികാരം നടത്തുന്ന ആരുമില്ല എന്നും നിന്റെ അടിയിലായി ഒന്നുമില്ല എന്നതിന്റെ സാരം നീ അറിയാതെ നിന്ടെ നിയമപരിതിയിൽ നിന്ന് ഒഴിവാകുന്ന ആരും ഒന്നും ഇല്ല എന്നുമാകുന്നു* “. (വിശ്വാസം ,പേജ് 90)



1⃣0⃣ *വ്യാഖ്യാനിക്കരുതെന്ന് ഉമർ മൗലവി*



അല്ലാഹുവിനെ പറ്റി പറഞ്ഞ കാര്യങ്ങളൊന്നും വ്യാഖ്യാനിക്കാതെ അപ്പടി  പറയണമെന്ന് ഉമർ മൗലവിയും എഴുതുന്നു 👉👉


“ *പരിശുദ്ധ ഖുർആനിലോ ഹദീസുകളിലോ അള്ളാഹുവിനെക്കുറിച് എന്താണോ പറഞ്ഞത് , എത്രത്തോളമാണ് പറഞ്ഞത്,  അത്രത്തോളം സ്വീകരിക്കുന്നവരാണ് അഹ്ലുസുന്നത് യാതൊന്നും അവർ വ്യാഖ്യാനിക്കുകയില്ല* “. (ഫാത്തിഹയുടെ തീരത്ത് KNM ,കെ ഉമർ മൗലവി പേജ് 126)



▶ *ഉമർ മൗലവി തന്നെ വ്യാഖ്യാനിക്കുന്നു*


“ *യൗവ യുക്ശഫു അന് സാഖ്” എന്ന ആയത്തിനു  ഉമർ മൗലവിയുടെ പരിഭാഷയിൽ വ്യാഖ്യാനമേ ഉള്ളൂ . ബാഹ്യാർത്ഥം പറഞ്ഞിട്ടില്ല “വിശമം കൊടുമ്പിരി കൊള്ളുന്ന നാളിൽ (അവരുടെ പങ്കുകാരെ ഹാജരാക്കട്ടെ)* ” (പരിഭാഷ പേജ് 559)‌



1⃣1⃣ *വ്യാഖ്യാനത്തിനെതിരെ എം എം അക്ബർ*


“ *ദൈവിക സത്തയെ കുറിച്ച് ഖുർആനിലും ഹദീസിലും വന്ന കാര്യങ്ങൾ വിശദീകരണമോ വ്യാഖ്യാനമോ കൂടാതെ അപ്പടി വിശ്വസിക്കുക എന്നതാണ് സച്ചരിതരായ മുൻഗാമികളുടെ നിലപാട്. നമ്മുടെ വകയായുള്ള വിശദീകരണങ്ങളും  വ്യാഖ്യാനങ്ങളും നൽകുന്നത് വിശുദ്ധ ഖുർആൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കൂടുതൽ ദുർഗ്രഹമാകുന്നതിനു മാത്രമേ നിമിത്തമാകൂ. സ്വന്ഥം ബുദ്ധിയിൽ യുക്തമെന്ന് തോന്നിയ വ്യാഖ്യാനങ്ങൾ നൽകി കുർആനിൽ പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ അറിയാൻ ശ്രമിച്ചതാണ് മുസ്‌ലിംലോകത്തെ ചിന്ഥാബ്രംശങ്ങൾക്ക് നിമിത്തമായത്* ” (അല്ലാഹുവിനെ അറിയുക പേജ് 113)



▶ *അക്ബർ തന്നെ വ്യാഖ്യാനിക്കുന്നു*


വ്യാഖ്യാനം മുസ്‌ലിം ലോകത്തെ ചിന്താബ്രാംശങ്ങൾക്ക് നിമിത്തമായി എന്ന് എഴുതിയ അതേ പുസ്തകത്തിൽ തന്നെ അക്ബറും വ്യാഖ്യാനിക്കുന്നുണ്ട്. “ഞാൻ അടിമയോട് കൂടെ എന്ന് ബാഹ്യാർത്ഥം വരുന്ന സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച് കൊണ്ട് എഴുതുന്നു 👉👉


“ *ഖുർആൻ സൂക്തങ്ങളിലും ഹദീസുകളിലുമൊന്നും  വിവക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവിക സത്ത മനുഷ്യർക്കടുതാണെന്നോ  അവന്റെ കണ്ടനാടിക്കുള്ളിലാണെന്നോ അല്ലെന്ന  വസ്‌തുത പ്രമാണികളായ ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ അറിവും കഴിവും ആണ് ഇവിടെ വിവക്ഷിക്കപ്പെട്ടിട്ടുള്ളതെന്നു ഇക്കാര്യം പരാമർശിക്കുന്ന സൂക്തങ്ങൾ തന്നെ സൂക്ഷ്മമായി വിശകലനം ചെയ്താൽ വ്യക്തമാവും. നടേ സൂചിപ്പിച്ച ഹദീസുകൾ നൽകുന്ന വിവരവും മറിച്ചല്ല. കണ്ടനാടിയേക്കാൾ അടുത്താണെന്ന് പറഞ്ഞത് അല്ലാഹുവിന്റെ വിശുദ്ധ സൃഷ്ടികളായ മലക്കുകളെ കുറിച്ചാണെന്ന് വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്* ” (അല്ലാഹുവിനെ അറിയുക. പേജ് 68)



1⃣2⃣ *വ്യാഖ്യാനത്തിനെതിരെ അൽമനാർ*


“ *അല്ലാഹുവും അവൻറെ ദൂതനും അല്ലാഹുവിനെ കുറിച്ച് എന്തു പറഞ്ഞു തന്നുവോ അത് അങ്ങനെതന്നെ വിശ്വസിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഹ്യാർതം അതിന്റെ വിട്ട് അതിന്ടെ പൊരുൾ തേടി പോവാനോ അതിനെ വ്യാഖ്യാനിച്ചു ഒപ്പിക്കാനോ പാടുള്ളതല്ല*” (അൽമനാർ 2004 ജൂലൈ പേജ് 33)


▶ *അൽമനാർ വ്യാഖ്യാനിക്കുന്നു*


“ *നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് ബാഹിയാർത്ഥം  വരുന്ന സൂറത്ത് ഹദീദ് 4-ആം സൂക്തത്തിന് ഇബ്നു കസീർ നൽകിയ വ്യാഖ്യാനം അംഗീകരിച്ചുകൊണ്ട് അൽമനാർ എഴുതുന്നു : “എന്നാൽ ഈ  ആയത് വിശദീകരിച്ചു പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത് ഇപ്രകാരമാകുന്നു. അവൻ നിങ്ങളെ നിരീക്ഷിക്കുന്നു നിങ്ങൾ എവിടെയായിരുന്നാലും എങ്ങനെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾ അവൻ കാണുന്നു. എല്ലാവരും അവന്ടെ കാഴ്ചക്കും അറിവിനും വിധേയമാണ്*”. (ഇബ്നു കസീറ്) (അൽമനാർ 2005 ഏപ്രിൽ)



1⃣3⃣ *വ്യാഖ്യാനം പാടില്ലെന്ന് വിചിന്തനം*


കെ എൻ എം പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ എഴുതുന്നു 👉👉


“ *അല്ലാഹുവിന്റെ സ്വിഫത്തുകൾ ഇസ്ലാമിന്റെ അഖ്വീത (വിശ്വാസ കാര്യങ്ങൾ) യിൽ പെട്ട കാര്യമാണ്. വിശ്വാസ കാര്യങ്ങളിൽ ഇജ്തിഹാദ് ചെയ്യാനും വ്യാഖ്യാനങ്ങൾ ചമയ്ക്കാനും നവവിയടക്കം ഒരാൾക്കും പാടില്ല* ” (വിചിന്തനം 2010 ജൂലൈ 23,



▶ *വിചിന്തനത്തിൽ തന്നെ വ്യാഖ്യാനം*


വിചിന്തനം വാരികയിൽ തന്നെ വന്ന ഒരു ഹദീസും  വ്യാഖ്യാനവും കാണുക 👉👉


“ *നബി (സ) പറഞ്ഞു “അല്ലാഹു പറഞ്ഞിരിക്കുന്നു. എന്റെ വലിയ്യിനോട് വല്ലവനും ശത്രുത പുലർത്തുകയാണെങ്കിൽ അവനുമായി ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.. സുന്നത്തായ കർമ്മങ്ങള് മുകേന എന്റെ അടിമ ഞാനുമായി അടുത്തു കൊണ്ടേയിരിക്കും. അങ്ങനെ ഞാൻ അവനെ സ്നേഹിക്കും. ഞാൻ അവനെ സ്നേഹിച്ചാൽ അവൻ കേൾക്കുന്ന കാതും, കാണുന്ന കണ്ണും, പിടിക്കുന്ന കയ്യും, നടക്കുന്ന കാലും ഞാനായിത്തീരും. എന്നോട് ചോദിച്ചാൽ ഞാൻ അവനു നല്കും.എന്നിൽ അഭയം തേടിയാൽ ഞാൻ അവന് അഭയം നൽകുകയും ചെയ്യും.(ബുകാരി) യഥാർത്ഥ ഭക്തന്മാർ അവരുടെ അവയവങ്ങളെ അള്ളാഹു വിലക്കിയ മാർഗത്തിൽ ഉപയോഗിക്കുകയില്ലെന്നും ആ ശ്രമങ്ങൾക്ക് അല്ലാഹുവിന്റെ തുണയുണ്ടാകുമെന്നും ആലങ്കാരിക രൂപത്തിൽ പറഞ്ഞ ഹദീസാണിത്* "(വിചിന്തനം 2010 നവംബർ 26, പേജ് 9)



1⃣4⃣ *സ്വിഫത് വ്യാഖ്യാനം പാടില്ല “ശബാബ്”*



സ്വിഫത് വ്യാഖ്യാനവുമായി ബന്ധപ്പെട്ട പരസ്പര വിരുദ്ധ ആശയങ്ങൾ മടവൂർ ഗ്രൂപ്പിലും കാണാം  ശബാബ് എഴുതുന്നു👉👉


“ *കുറ്റമറ്റ  നബിവചനങ്ങളിൽ അല്ലാഹുവിന്റെ കൈപ്പത്തിയെക്കുറിച്ചും വിരലുകളെ കുറിച്ചു പരാമർശങ്ങൾ വന്നിട്ടുണ്ട്…. വ്യാഖ്യാനാതീതവും ഉപമിക്കാൻ  നിർവാഹമില്ലാത്തതും നിരാകരിക്കാൻ പാടില്ലാത്തതുമാണ്. നബി വചനത്തിൽ അല്ലാഹുവിന്റെ  കൈപ്പടം എന്ന പ്രയോഗം (കഹ്ഫ്) തന്നെ പ്രവാചകനിൽ നിന്നുദ്ധരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉപമകൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായി നമുക്കവയെ ഗ്രഹിക്കുകയല്ലാതെ വഴിയില്ല* “. (ശബാബ് 2004 മാർച്ച്)

“ *ഖുർആനും സുന്നത്തും പ്രസ്താവിക്കുന്ന അല്ലാഹുവിന്റെ സ്വിഫത്തുകൾ അക്ഷരം പ്രതി അംഗീകരിക്കാനും തഹ്‌വീൽ (വ്യാഖ്യാനം) ഉപേക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു* “. (ശബാബ് 1999 സെപ്റ്റംബർ 3, പേജ് 11)



▶ *വ്യാഖ്യാനിക്കണം ശബാബ്*



സിഫത്തുകൾ വ്യാഖ്യാനിക്കരുതെന്നും ബാഹ്യാർത്ഥം തന്നെ സ്വീകരിക്കണമെന്നും പഠിപ്പിച്ച ശബാബ് തന്നെ പിന്നീട് അത് യഥാർത്ഥ തൗഹീദല്ല മുജസിമിയാകളുടെ വാദമാണെന്ന് 👉👉


" *അല്ലാഹുവിന്റെ കൈകള് , അല്ലാഹുവിന്റെ ഇറക്കം  എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്ന് പറയൽ സലഫികൾ ഉൾകൊണ്ട തൗഹീദല്ല . പ്രത്യുത ഇത് മുജസിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്* “. (ശബാബ് 2009 ജൂൺ 5 പേജ് 29) “  

*അല്ലാഹുവിന്റെ വിശേഷണമാണെന്ന് അംഗീകരിക്കുന്ന പക്ഷം സന്ദർഭത്തിനു അനുയോജ്യമായ നിലക്ക് വ്യാഖ്യാനിക്കാൻ പാടില്ലെന്ന മുജാസിമിയ്യതിന്ടെയും കറാമതിന്റെയും വാദമാണ്* “ (ശബാബ് 2009 ജൂലൈ 10, പേ 28)



1⃣5⃣ *അല്ലാഹു സ്ഥലകാല സങ്കല്പങ്ങൾക്കതീതന് : ശബാബ്*


ശബാബ് വാരിക എഴുതുന്നു 👉👉


“ *സ്ഥലകാല സങ്കല്പങ്ങൾക്കതീതനായ അല്ലാഹുവിന്ടെ അസ്തിത്വത്തെക്കുറിച്ചുള്ള ഈ  നാമകരണം* ….” (ശബാബ് 2003 ഏപ്രിൽ 25, പുറം 5)



▶ *അള്ളാഹു ആകാശത്തിനു മുകളിൽ : ശബാബ്*



“ *അലാഹു ആകാശങ്ങൾക്കു മുകളിലാണെന്നു വ്യക്തമാവുന്നു ….. അള്ളാഹു മുകളിലായത് കൊണ്ട് തന്നെയാണ്. സൂറത് മുൽകിൽ മാത്രമല്ല അള്ളാഹു ആകാശത്തിനു മുകളിലാണെന് വ്യക്തമാക്കിയിട്ടുള്ളത്* “(ശബാബ് 1999 സപ്തംബർ 3,പേജ് 11)




1⃣6⃣ *പരിഭാഷ (ബാഹ്യാർത്ഥം) പറയരുത്*



സി പി ഉമർ സുല്ലമി എഴുതുന്നു 👉👉

“ *വിശുദ്ധ ഖുർആനും തിരുസുന്നത്തുമെല്ലാം അറബി ഭാഷയിലാണ് . അറബിഭാഷയിലെ ആശയങ്ങൾ സമ്പൂർണ്ണമായി ഉൾകൊണ്ട വിവർത്തനം നമ്മുടെ മലയാള ഭാഷയിൽ അസാധ്യമാണ് . അതുകൊണ്ടുതന്നെ പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സ്വിഫത്തുകൾ അംഗീകരിക്കളാണ് ഏറ്റവും ഉത്തമം*”/(ശബാബ് 2009 ഒക്ടോബര് 23, പേജ് 11)



▶ *ബാഹ്യാർത്തത്തിൽ വിശ്വസിക്കണം*


*വിശുദ്ധ ഖുർആനിലും കുറ്റമറ്റ  പ്രവാചക വചനങ്ങളിലും  ഉദ്ധരിക്കപ്പെട്ട ഇത്തരം പരാമർശങ്ങളെല്ലാം അതിന്റെ ബാഹ്യവും വ്യക്തവുമായ ആശയത്തിൽ തന്നെ നാമും സ്വീകരിക്കാൻ ബാധ്യസ്ഥരാകുന്നു*” .(ശബാബ് 2004 മാർച്ച്)



1⃣7⃣ *അല്ലാഹുവിന്റെ മുഖം, ചിരി എന്ന പ്രയോഗം ആലങ്കാരികം*



ശബാബ് എഴുതുന്നു 👉👉

“ *അല്ലാഹുവിന്റെ  അവകാശത്തിൽ ചിരി എന്ന പ്രയോഗം അലങ്കാര പ്രയോഗമാണ്*” (2009 ജൂലൈ 10 പേജ് 29) “ *അല്ലാഹുവിന്റെ അസ്ഥിത്വം എന്നതാണ് മുഖം എന്നതിന്റെ ഉദ്ദേശ്യം. മുഖം എന്ന് പറഞ്ഞത് സംസാരത്തിലെ അലങ്കാര പ്രയോഗമാണ്* ” (ശബാബ് 2009 മെയ് 15 പേജ് 35)



▶ *ആലങ്കാരികം നിഷേധത്തിലേക്കുള്ള മാർഗം*



“ *തഹ്‌വീൽ ചെയ്യൽ (വ്യാഖ്യാനം) അപകടകരമാണ് സാദൃശ്യപ്പെടുതൽ നാശകരമാണ് ,ആലങ്കാരികമാക്കൽ നിഷേതത്തിലെക്കുള്ള മാർഗമാണ് .ഈ വസ്തുതകൾ ഗ്രഹിച്ചാൽ ശരിയായ പാത നമുക്ക് വ്യക്തമാവും* “ (ശബാബ് 1999 സപ്തംബർ 3 പുറം 11)



1⃣8⃣ *സ്രഷ്ടാവിന്ടെയും സ്രഷ്ടികളുടെയും കാര്യത്തിൽ ‘പോലെ’ പ്രയോഗം ശിർക്*



*വിദൂരത്തുള്ളത് കാണാനും കേൾക്കാനും മാഹാന്മാർക്ക് സാധിക്കും എന്ന അർത്ഥത്തിൽ അള്ളാഹു കാണും പോലെ കാണും എന്ന പദ പ്രയോഗത്തിൽ കടിച്ചു തൂങ്ങി മുജാഹിദുകൾ സുന്നികളെ മുശ്രികാക്കാൻ ശ്രമിക്കാറുണ്ട് . ഒരു മൗലവി എഴുതുന്നു “ശുദ്ധ ശിർക്കും നുണയുമാണിത് .അല്ലാഹുവിന്റെതെന്ന് പറയുന്ന കാഴ്ചയും കേൾവിയും അവന്ടെത് മാത്രമാണ്.. സ്രറഷ്ടാവിന്ടെയും സ്രഷ്ടികളുടെയും കാര്യങ്ങളിൽ ഒരു പോലെ എന്ന പ്രയോഗം അസംഭ്യവും പറയാന് പാടില്ലാത്തതുമാണ്* “. (തിരഞ്ഞെടുത്ത നുണകൾ ,പേജ് 26)



▶ *പോലെ എന്ന് പ്രയോഗിക്കുന്നു*



അബ്ദുൽ ഹഖു സുല്ലമി എഴുതുന്നു 👉👉


*“റഹീം” എന്ന വിശേഷണം അള്ളാഹു അവനെ വിശേഷിച്ച പോലെ അവന്ടെ ദൂതന്റെ വിശേഷണമായും പറഞ്ഞിട്ടുണ്ട്* “ (അള്ളാഹു, പേജ് 182 കെ എൻ എം) “ *ആകാശങ്ങൾ അവന്ടെ (അല്ലാഹുവിന്റെ) വലതു കൈ കൊണ്ട് ചുരുട്ടിപ്പിടിച്ചവയാണ് . കുട്ടികൾ പന്തറിയുന്നതുപോലെ അവന്ടെ വലതു കൈ കൊണ്ട് അവൻ എറിയും* “. (അൽമനാർ 2007 ഒക്ടോബർ, പേജ് 36)



1⃣9⃣ *യത് എന്നതിന് കൈ എന്നർത്ഥം പറയരുത്*



*യത് എന്ന അല്ലാഹുവിന്റെ പ്രയോഗത്തിന് കൈ എന്നർത്ഥം നൽകരുതെന്നും അത് അവയവമായി മനസ്സിലാക്കപ്പെടുമെന്നും ശബാബ് വാരിക വ്യക്തമാകുന്നത് കാണുക . യത് എന്ന അറബി പദത്തിന് 25 ഓളം അർഥങ്ങൾ സ്വഹീഹുൽ ബുകാരിയുടെ വിവരണമായ ഫതുഹ്ൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട് . മലയാളം പറയുമ്പോൾ അതിൽ ഏതു അർത്ഥമാണ് നാം പറയുക ?? കൈ എന്ന് സാധാരണ പറയുന്ന അർഥം പറഞ്ഞാൽ അത് ഒരു അവയവമായി മനസ്സിലാക്കുന്നു . ഇതു അല്ലാഹുവിനു ഒരിക്കലും ഭൂഷണമല്ലാത്തതുമാണ്. അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലെന്നു പ്രത്യേകം പറയേണ്ടതുമാണ് താനും* “ (ശബാബ് 2009 ഒക്ടോബർ 23)




▶ *കൈ എന്നർത്ഥം പറയുന്നു*


ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുർആൻ പരിഭാഷ കാണുക 👉👉


“ *ഇബ്ലീസേ, എന്റെ കൈ കൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്തു തടസ്സമാണുള്ളത്* “ ?? (പുറം 612) ഇവിടെ യദ് എന്നതിന് വിശദീകരണമില്ലാതെ തന്നെ കൈ എന്നർത്ഥം നൽകിയിരിക്കുന്നു .



2⃣0⃣ *അള്ളാഹു ഇറങ്ങിവരും*



കെ പി മുഹമ്മദ് മൗലവി എഴുതുന്നു 👉👉


“ *അല്ലാഹുവിന്റെ പ്രവർത്തികളിൽ പെട്ടത് തന്നെയാണ് ‘ഇറങ്ങിവരല്’ എന്ന അല്ലാഹുവിന്റെ വിശേഷണം . നമ്മുടെ രക്ഷിതാവായ അല്ലാഹു എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊന്നവഷേശിക്കുമ്പോൾ ഒന്നാം ആകാശത്തിലേക്കിറങ്ങിവരും* “,(ഹദീസ്) ... *ഹദീസുകളിൽ വന്ന പോലെ വ്യാഖ്യാനമോ നിഷേധമോ രൂപകൽപ്പനയോ കൂടാതെ അപ്പടി സ്വീകരിക്കുക എന്നതാണ് (അല്ലാഹുവിന്റെ വിശേഷണങ്ങളിലും നാമങ്ങളിലും പ്രവർതികളിലും) പൂർവിക മുസ്‌ലിംകൾ സ്വീകരിച്ചിരുന്ന നിലപാട് . എന്നാൽ പിൽക്കാലക്കാർ ചിലർ  അല്ലാഹുവിന്റെ ഈ വിശേഷ ഗുണത്തെ നിഷേധിക്കുന്നു . അള്ളാഹു ഇറങ്ങിവരിക എന്ന പ്രശ്നമേയില്ല എന്നതാണവരുടെ നിഗമനം . ഇത് വളരെ അപകടകരവും തെറ്റായതുമായ വിശ്വാസമാണെന്നതിൽ സംശയമില്ല* ”. ( വിശ്വാസം പേജ് 134-137)



▶ *മുജസിമിയ്യത്തിന്റെ വാദം*



അബ്ദുസ്സലാം സുല്ലമി എഴുതുന്നു 👉👉


“ *ഇവർ ഇവിടെയും മുജാസിമിയ്യത്തിന്റെയും കറാമിയ്യതിന്ടെയും വാദം അല്ലാഹുവിനു സ്വിഫത് എന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണ് .അള്ളാഹു  സിംഹാസനത്തിൽ നിന്ന് ഒഴിവാകുന്ന നിലക്കുള്ള ഇറക്കമാണ് ഇവിടെ ഉദ്ദേശ്യമെന്ന് പറയുന്നില്ല . അതുപോലെ നാം ഇറക്കം എന്നത് കൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്ന ഉദ്ധേശ്യമാണ് വിവക്ഷ എന്നും പ്രസ്താവിക്കുന്നില്ല . ഇതെല്ലാം അല്ലാഹുവിനെ അവയവങ്ങള് ഉണ്ട് എന്ന് പറയുന്ന പിഴച്ച കക്ഷികളുടെ ജല്പനങ്ങൾ മാത്രമാണ് . രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനിൽക്കാത്ത ഒരു നിമിഷനേരം ഭൂമിയിൽ ഉണ്ടാവുകയില്ല . ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചലിക്കുകയാണ് . ഒരു സ്ഥലത്തു നിന്നും ഈ സമയം അവസാനിക്കുമ്പോൾ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു . 24 മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും . അപ്പോൾ ഇറക്കം എന്നതിന് ഇവർ നൽകുന്ന ബാഹ്യാർത്ഥ പ്രകാരം സിംഹാസനത്തിൽ ആരോഹണം ചെയ്യാൻ അല്ലാഹുവിനു സമയമുണ്ടായിരിക്കുകയില്ല* “ (ശബാബ് 2009 ജൂലൈ 10 പേജ് 29)