ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 6 December 2022

ഇസ്ലാമിലെ സ്വത്തവകാശവും സ്ത്രീകളും

നിങ്ങളുടെ കൈയ്യിൽ ഒരു ആപ്പിൾ ഉണ്ടെന്ന് കരുതുക.

അതിനെ നിങ്ങൾ മൂന്ന് തുല്യ ഭാഗങ്ങളായി മുറിയ്ക്കുന്നു.

അതിൽ രണ്ടെണ്ണം നിങ്ങളുടെ മകന് കൊടുക്കുന്നു, ഒരെണ്ണം മകൾക്കും.


മകന് കിട്ടിയ രണ്ട് ഭാഗങ്ങൾ നിങ്ങൾക്കും ഭാര്യയ്ക്കും അവന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമായി വീതിക്കാൻ പറയുന്നു.

കൂടാതെ, മകന് കിട്ടിയതിൽ നിന്ന് സഹോദരിയുടെ വിവാഹസമയത്ത്‌ അവൾക്ക് കുറച്ചു കൊടുക്കണമെന്ന് നിങ്ങൾ അവനെ പറഞ്ഞേൽപ്പിയ്ക്കുന്നു.


നിങ്ങളുടെ മകൾക്കോ, അവളുടെ ആപ്പിൾ കഷ്ണം ആർക്കും പങ്കിടാതെ മുഴുവൻ കഴിയ്ക്കാം.

ഒപ്പം ആങ്ങളയുടെ ആപ്പിളിന്റെ ഒരു ചെറിയ ഓഹരിയും അവൾക്ക് കിട്ടും.


വിവരമറിഞ്ഞ മതേതര-പുരോഗമന-സ്ത്രീശാക്തീകരണ-സംഘികൾ നിങ്ങളെ സ്ത്രീവിരോധി, മിസോജനിസ്റ്റ്, പേറ്റ്റിയാർക്കൽ പ്രാകൃത മനുഷ്യൻ എന്ന് വിളിയ്ക്കും. രണ്ട് ഭാഗം മകന് കൊടുത്തപ്പോൾ മകൾക്ക് വെറും ഒന്ന് മാത്രം കൊടുത്ത അസുരൻ എന്ന് വിധിയ്ക്കും. സ്ത്രീകളെ പുരുഷനേക്കാൾ വില കുറച്ചു കാണുന്ന ആറാം നൂറ്റാണ്ടുകാരൻ എന്ന പേരും അവർ നിങ്ങൾക്ക് നൽകും.


എന്നാൽ, ഇസ്ലാം പറയും നിങ്ങൾ നീതിമാനായ പിതാവാണെന്ന്. എണ്ണത്തിൽ കൂടുതൽ ആപ്പിൾ കിട്ടിയെങ്കിലും ചുറ്റുമുള്ളവർക്കെല്ലാം പങ്കു വെച്ച ശേഷം മകന് മിക്കവാറും സ്വന്തം വിശപ്പ് മാറ്റാൻ ആപ്പിൾ വേറെ കടം വാങ്ങേണ്ടി വരും. പക്ഷെ, എണ്ണത്തിൽ കുറവെങ്കിലും മകൾക്കുള്ളത് മുഴുവൻ അവൾക്ക് മാത്രം എന്ന് പറഞ്ഞു കൊടുത്ത നിങ്ങൾ തത്വത്തിൽ മകൾക്ക് മകനെക്കാൾ പരിഗണന കൊടുത്ത അച്ഛൻ കൂടിയാണ്. 


So, to all the haters and Islamaphobes out there -  കണക്ക് ഇനിയും പിടികിട്ടാത്തവർ ഒന്നുകിൽ പോയി കണക്ക് പഠിയ്ക്കുക അല്ലെങ്കിൽ ഒരാപ്പിൾ എടുത്ത്‌ മൂന്നായി മുറിച്ച് ആർക്കും കൊടുക്കാതെ ശാപ്പിട്ട് ഒരല്പം വെള്ളവും മോന്തി കിടന്നുറങ്ങുക.


ഇസ്ലാമിന്റെ നിയമം തീരുമാനിയ്ക്കുന്നത് ഖുർആനാണ് കുടുംബശ്രീയല്ല.