ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 20 December 2022

ലോകം നിയന്ത്രിക്കുന്നതാരെന്ന് ഇബ്നു തൈമിയ്യ പറയട്ടെ

മലക്കുകളുടെ സ്ഥാനത്തേക്കാൾ ഉന്നത സ്ഥാനമാണ് മനുഷ്യർക്കുള്ളതെന്ന പേജുകളോളം നീണ്ടു നിൽക്കുന്ന വിശാലമായ സമർത്ഥനത്തിനിടയിൽ,വഹാബികളുടെ ഏറ്റവും മുതിർന്ന ആശയ സ്രോതസ്സായ ഇബ്നു തൈമിയ്യയുടെ മുന്നിലുള്ള ഒരു ചോദ്യമാണിത്. ശ്രദ്ധിച്ചു വായിക്കുക. 

وأمّا النَّفْعُ المُتَعَدِّي والنَّفْعُ لِلْخَلْقِ وتَدْبِير العالَمِ فَقَدْ قالُوا هُمْ تَجْرِي أرْزاقُ العِبادِ عَلى أيْدِيهِمْ ويَنْزِلُونَ بِالعُلُومِ والوَحْيِ ويَحْفَظُونَ ويُمْسِكُونَ وغَيْرُ ذَلِكَ مِن أفْعالِ المَلائِكَةِ.

മറ്റു സൃഷ്ടികളിലേക്ക് കൂടി വിട്ടുകടക്കുന്ന ഉപകാരങ്ങൾ, #ലോകത്തിന്റെ_നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ  മലക്കുകൾക്ക് വലിയ പങ്കുണ്ടെന്നും, അവരാണ് അടിമകൾക്ക് ഭക്ഷണവും, വിവരങ്ങളും, സംരക്ഷണവും മറ്റും നൽകുന്നതെന്നും ഉലമാക്കൾ പറഞ്ഞിട്ടുണ്ടല്ലോ..!? ഇത് മനുഷ്യരേക്കാൾ അവർക്ക് സ്ഥാനം ഉണ്ടെന്നതിനെ അറിയിക്കില്ലെ..?

والجَوابُ: أنَّ صالِحَ البَشَرِ لَهُمْ مِثْلُ ذَلِكَ وأكْثَرُ مِنهُ ويَكْفِيك مِن ذَلِكَ شَفاعَةُ الشّافِعِ المُشَفَّعُ فِي المُذْنِبِينَ وشَفاعَتُهُ فِي البَشَرِ كَيْ يُحاسَبُوا وشَفاعَتُهُ فِي أهْلِ الجَنَّةِ حَتّى يَدْخُلُوا الجَنَّةَ. ثُمَّ بَعْدَ ذَلِكَ تَقَعُ شَفاعَةُ المَلائِكَةِ وأيْنَ هُمْ مِن قَوْلِهِ: ﴿وما أرْسَلْناكَ إلّا رَحْمَةً لِلْعالَمِينَ﴾ ؟ وأيْنَ هُمْ عَنْ الَّذِينَ: ﴿ويُؤْثِرُونَ عَلى أنْفُسِهِمْ ولَوْ كانَ بِهِمْ خَصاصَةٌ﴾ ؟ وأيْنَ هُمْ مِمَّنْ يَدْعُونَ إلى الهُدى ودِينِ الحَقِّ؛ ومَن سَنَّ سُنَّةً حَسَنَةً؟ وأيْنَ هُمْ مِن قَوْلِهِ ﷺ «﴿إنّ مِن أُمَّتِي مَن يَشْفَعُ فِي أكْثَرَ مِن رَبِيعَةَ ومُضَرَ﴾»؟ وأيْنَ هُمْ مِن الأقْطابِ والأوْتادِ والأغواث؛ والأبْدالِ والنُّجَباءِ؟[مجموع الفتاوى لابن تيمية ٤/٣٧٩]


ഇതിനുള്ള മറുപടി ഇബ്നു തൈമിയ്യ നൽകുന്നു: "മലക്കുകൾക്കുള്ള ഇക്കഴിവും ഇതിലധികം കഴിവുകളും മനുഷ്യരിലെ മഹാത്മാക്കൾക്ക് റബ്ബ് നൽകിയിട്ടുണ്ട്.! അത് മനസ്സിലാക്കാൻ ഈ മഹാതമാക്കൾക്ക് ലഭിച്ച സൃഷ്ടികളെ നരകത്തിൽ നിന്ന് മോചിപ്പിക്കാനും സ്വർഗത്തിൽ പ്രവേശിപ്പിക്കാനുമുള്ള ശഫാഅതിന്റെ വിവിധ സ്ഥാനങ്ങളും അവകാശങ്ങളും തിരിച്ചറഞ്ഞാൽ തന്നെ മതി. ഈ മഹാന്മാരുടെ ശഫാഅത് കഴിഞ്ഞിട്ടേ പിന്നെ മലക്കുകൾക്ക് ശഫാഅതിന് റബ്ബ് അധികാരം നൽകുകയുള്ളൂ.. മലക്കുകളുടെ സ്ഥാനവും റഹ്മത്തുൽ ആലമീൻ എന്ന്ഖുർആൻ പറഞ്ഞ റസൂലിന്റെ സ്ഥാനവും എത്രയന്തരമുണ്ട്.!? ഔലിയാക്കളിലെ 'അഖ്താബ്/ ഔതാദ്/അഗ്.വാസ്/ അബ്ദാൽ/ നുജബാഅ് തുടങ്ങിയ ഉന്നത സ്ഥാനമുള്ളവരിലേക്ക് നോക്കുമ്പോൾ മലക്കുകളുടെ സ്ഥാനം എവിടെ കിടക്കുന്നു!? 

             ശേഷം ഇബ്നു തൈമിയ്യ കൂട്ടിച്ചേർക്കുന്നു.

فَهَذَا - هَدَاك اللَّهُ - وَجْهَ التَّفْضِيلِ بِالْأَسْبَابِ الْمَعْلُومَةِ؛ ذَكَرْنَا مِنْهُ أُنْمُوذَجًانَهَجْنَا بِهِ السَّبِيلَ وَفَتَحْنَا بِهِ الْبَابَ إلَى دَرْكِ فَضَائِلِ الصَّالِحِينَ مَنْ تَدَبَّرَ ذَلِكَ وَأُوتِيَ مِنْهُ حَظًّا رَأَى وَرَاءَ ذَلِكَ مَا لَا يُحْصِيه إلَّا اللَّهُ وَإِنَّمَا عَدَلَ عَنْ ذَلِكَ قَوْمٌ لَمْ يَكُنْ لَهُمْ مِنْ الْقَوْلِ وَالْعِلْمِ إلَّا ظَاهِرُهُ وَلَا مِنْ الْحَقَائِقِ إلَّا رُسُومَهَا؛ فَوَقَعُوا فِي بِدَعٍ وَشُبُهَاتٍ وَتَاهُوا فِي مَوَاقِفَ وَمَجَازَاتٍ[مجموع الفتاوى لابن تيمية ٤/٣٧٩]

ഇങ്ങനെ തുടങ്ങി മനുഷ്യരിലെ മഹാത്മാക്കളുടെ സ്ഥാനങ്ങൾ ചിന്തിക്കുന്നവർക്ക് അല്ലാഹു അറിവിൻ്റെ കവാടങ്ങൾ തുറന്ന് നൽകപ്പെടും. വെറും പ്രത്യക്ഷ ജ്ഞാനങ്ങൾ മാത്രമുള്ളവരാണ് ഇത്തരം മഹാത്മാക്കളുടെ ഉന്നത സ്ഥാനങ്ങൾ തിരിച്ചറിയാതെ വിമർശിക്കുന്നത്. ഇത് കാരണം അവർ ബിദ്അതുകളിലും, അറിവില്ലായ്മകളിലും പെട്ടു പോവുകയാണുണ്ടായത്." (മജ്മൂഉൽ ഫതാവാ- ഇബ്നു തൈമിയ്യ:4/379,380)


#ചുരുക്കത്തിൽ ഇബ്നു തൈമിയ്യ 'ലോകം നിയന്തിക്കുന്ന മലക്കുകളുടെ സ്ഥാനവും അതിലപ്പുറവും ഔലിയാക്കളിലെ ഉന്നത പദവിയുള്ളവർക്ക് റബ്ബ് നൽകിയിട്ടുണ്ടെന്ന സത്യം വളരെ ഗൗരവത്തിലാണ് ഇവിടെ സംസാരിച്ചത്. അതിൽ ഹദീസുകളിൽ വന്ന അഖ്താബ്/ ഔതാദ്/അഗ്.വാസ്/ അബ്ദാൽ/ നുജബാഅ് തുടങ്ങിയ ഔലിയാകളിലെ ഇത്തരം നിയന്ത്രണങ്ങളുള്ള വിഭാഗങ്ങളെ പ്രതേകം എടുത്തു പറഞ്ഞിട്ടാണ് മറുപടി നൽകുന്നത്. വിവരമില്ലാത്ത ബിദ്അതിൽ അകപ്പെട്ടു പോയവരെ ഈ മഹാത്മാക്കളെ സ്ഥാനങ്ങളെ നിഷേധിക്കുകയുള്ളൂവെന്നും കൂട്ടി ചേർക്കുന്നു. 


ഔലിയാക്കൾ എന്ന് പറയുമ്പോൾ ആരും അവരുടെ ശരീരമാണെന്ന് ധരിക്കരുത്. "അർവാഹുൽ മുഅ് മിനിൻ' 

മുഅ്മിനീങ്ങളുടെ ആത്മാക്കൾക്ക് മലക്കുകളെക്കാൾ വലിയ സ്ഥാനങ്ങൾ ഉണ്ട്.