ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 16 January 2023

ളഈഫായ ഹദീസുകളെ വാറോലകളാക്കി പരിഹസിക്കുന്ന വഹാബികൾ


'ള്വഈഫ്' ضعيف എന്നറിയപ്പെടുന്ന ഹദീസുകൾ വാറോലകളല്ല. നിരവധി സന്ദർഭങ്ങളിൽ അത്തരം ഹദീസുകൾ ആധികാരികമാണ്. വഹാബികൾക്ക് അവ വാറോലകളാണ് എന്നത് മുഅ്‌മനീങ്ങൾക്ക്‌ പ്രശ്നമല്ല. ഏതാനും ഇബാറത്തുകൾ കാണുക:-


قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً وأما الأحكام، كالحلال والحرام والبيع والنكاح والطلاق وغير ذلك؛ فلا يُعْمَل فيها إلا بالحديث الصحيح أو الحسن إلا أن يكون في احتياطٍ في شيء من ذلك، كما إذا وردَ حديثٌ ضعيفٌ بكراهة بعض البيوع أو الأنكحة، فإن المستحبَّ أن يتنزّه عنه، ولكن لا يجب (الأذكار للنووي - ٤)


"മുഹദ്ദിസുകളും ഫുഖഹാഉം മറ്റുള്ളവരുമായ ഇമാമുകൾ പറഞ്ഞു: അമലുകളുടെ മഹത്വങ്ങൾ, പ്രേരിപ്പിക്കൽ, പേടിപ്പിക്കൽ എന്നിവയിൽ ള്വഈഫായ ഹദീസു കൊണ്ട് അമല് ചെയ്യൽ ജാഇസാണെന്ന് മാത്രമല്ല, സുന്നത്താണത്. ഹദീസ് മൗള്വൂആവരുതെന്ന് മാത്രം. എന്നാൽ ഹലാൽ, ഹറാം പോലുള്ള വിധികളിലും, കച്ചവടം, നികാഹ്, ത്വലാഖ് പോലുള്ളവയിലും ള്വഈഫ് പര്യാപ്തമല്ല. അവയിൽ സ്വഹീഹായതോ ഹസനായതോ ആയ ഹദീസ് കൊണ്ടേ അമല് ചെയ്യാവൂ. എന്നാൽ സൂക്ഷ്മത പുലർത്തേണ്ട കാര്യമാണെങ്കിൽ അത്തരം കാര്യങ്ങളിൽ ള്വഈഫ് കൊണ്ട് അമല് ചെയ്യാം. ഉദാഹരണത്തിന് ഏതെങ്കിലും തരത്തിലുള്ള കച്ചവടം, വിവാഹം എന്നത് കറാഹത്താണെന്ന് ഒരു ള്വഈഫായ ഹദീസിൽ ഉണ്ടെങ്കിൽ അക്കാര്യം ഒഴിവാക്കൽ സുന്നത്താണ്. നിർബന്ധമില്ല." (അദ്കാർ - 4)