ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 22 January 2023

ചാലിലകത്ത് സലഫിയോ ?

 *ചാലിലകത്ത് സലഫിയോ*


*കേരള മുസ്‌ലിം ജമാഅത് മലപ്പുറം സുന്നി ആദർശ സമ്മേളനം* *കഴിഞ്ഞപ്പോഴേക്കും*

*വഹാബികൾക്ക് ചരിത്ര ബോധം പോലും നഷ്ടപ്പെട്ടുരിക്കുന്നു.*


 1919 വഫാത്തായ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി 1922 ൽ ഉടലെടുത്ത ഐക്യ സംഘത്തിന്റെ നേതാവാണത്രേ. 


വക്കം മൗലവിയാണ് സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്നും ഈജിപ്തിലെ യുക്തിവാദിയായി അറിയപ്പെടുന്ന അബ്ദുവിന്റെയും റഷീദ് രിളയുടെയും ആശയങ്ങൾ  ഉൾക്കൊണ്ടാണ് ഈ പിഴച്ച പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതെന്നും വഹാബികളുടെ എല്ലാ സമ്മേളന സുവനീറിലും അച്ചടിച്ചു വന്നതാണ്.

മുജാഹിദുകൾ പറയുന്ന തൗഹീദിന്റെ നിർവ്വചനം റഷീദ് രിളയല്ലാതെ ലോകത്ത് പൂർവ്വകാലത്തുള്ള ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല എന്നതും മൗലവിമാർ തന്നെ എഴുതിവെച്ച ചരിത്രമാണ്,

എന്നിരിക്കെ മുങ്ങിത്താഴാൻ പോകുന്ന ഈ പിഴച്ച സംഘടനയെ ചാലിലകത്തിലേക്ക് വെച്ച് കെട്ടാനാണ് മൗലവിമാരുടെ വിഫല ശ്രമം.


എന്നാൽ ആ പൂതിയും നടക്കില്ല. കാരണം മുജാഹിദ് നേതാവ് കെ ഉമ്മർ മൗലവി മൗലാന  ചാലിലകത്ത് 'സലഫി'കളുടെ തൗഹീദ് സ്വീകരിച്ച ആളായിരുന്നില്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.


" മൗലാന ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അതു ശരിയല്ല... എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. മൗലാന ഒരിക്കലും  തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല. "

(കെ ഉമർ മൗലവി,ഓർമ്മകളുടെ തീരത്ത് 54, 57)


"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "

(ഇസ്ലാഹി പ്രസ്ഥാനം കെ എൻ എം പേജ് 58)





*ചാലിലകത്ത് ശാഫിഈ*

*മദ്ഹബ് സ്വീകരിച്ച  യാഥാസ്ഥിതിക പണ്ഡിതൻ*

അൽ ഇസ്‌ലാഹ് മാസിക 


സുന്നി ആദർശ സമ്മേളനത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ  തങ്ങൾ വരെ എത്തുന്ന പണ്ഡിത പരമ്പര സുന്നി പണ്ഡിതർ വായിച്ചതോടെ വെപ്രാളത്തിലായിരുന്ന മുജാഹിദ് മൗലവിമാർ പിടിവള്ളിയായി കണ്ടിരുന്നത് മൗലാന ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെയായിരുന്നു. എന്നാൽ ഉമർ മൗലവിയുടെ 'ഓർമ്മകളുടെ തീരത്തും' കെ എൻ എം ഇറക്കിയ 'ഇസ്ലാഹി പ്രസ്ഥാനം' എന്ന പുസ്തകവും ഈ പിടിവള്ളിയും നഷ്ടപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ഇസ്ലാഹ് മാസികയും  ഇതാ വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു, ചാലിലകത്ത് ശാഫിഈ മദ്ഹബ് സ്വീകരിച്ച യാഥാസ്ഥിതിക പണ്ഡിതനായിരുന്നുവെന്ന്.


" എന്നാൽ അദ്ദേഹത്തിന്റെ ( ചാലിലകത്ത് ) എല്ലാ വീക്ഷണങ്ങളെയും ഇസ്ലാഹി പ്രസ്ഥാനം സ്വീകരിച്ചിട്ടുണ്ട് എന്നതിനർത്ഥമില്ല. അദ്ദേഹം ശാഫിഈ മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിതിക പണ്ഡിതനായിരുന്നു.അദ്ദേഹം ഒരു സലഫി ആദർശക്കാരൻ ആയിരുന്നില്ല"

 അൽ ഇസ്ലാഹ് മാസിക

 (2012 ഒക്ടോബർ പേജ് 31 )

*✍️aslamsaqafi payyoli*