ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 5 October 2023

നബിദിന സന്തോഷവും ഇമാം സുയൂത്വി[റ]യും-ചരിത്രത്തിലെ ഏറ്റവും വലിയ കൊലച്ചതിയുമായി വഹാബികൾ

*നബിദിന സന്തോഷവും ഇമാം സുയൂത്വി[റ]യും-ചരിത്രത്തിലെ ഏറ്റവും വലിയ കൊലച്ചതിയുമായി വഹാബികൾ...*

👇🏻👇🏻👇🏻👁️👁️👁️

1️⃣ റബിഉൽ അവ്വൽ 12 ന് തിരു നബി ജനസന്തോഷം പ്രകടിപ്പിക്കണമെന്ന വാചകം  ഖുർആനിലുണ്ടെന്ന് ഇമാം സുയൂത്വി [റ] യോ ഇബ്നു ഹജർ [റ] യോ പറഞ്ഞോ ❓

💫ഇല്ല...


2️⃣ റബിഉൽ അവ്വൽ 12 ന് തിരു നബി ജനസന്തോഷം പ്രകടിപ്പിക്കണമെന്ന വാചകം ഹദീസിലുണ്ടെന്ന്  ഇമാം സുയൂത്വി [റ] യോ ഇബ്നു ഹജർ [റ] യോ പറഞ്ഞോ ❓

💫ഇല്ല...

3️⃣ പിന്നെ എന്താണ് ഈ വിഷയത്തിൽ പറഞ്ഞത് ❓

💫തിരു നബി ജനന സന്തോഷം പ്രകടിപ്പിക്കുന്നത് പുണ്യ കർമമാണ് ,സുന്നത്താണ് ,പ്രതിഫലം ലഭിക്കുന്ന കർമ്മമാണ് ,പ്രതിഫലം ലഭിക്കും എന്നതിൻ്റെ ഒരടിസ്ഥാനം ഹദീസിൽ നിന്ന് ഇബ്നു ഹജർ [റ]വും രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തി  എന്നാണ് ഇമാം സുയൂത്വി [റ]പറഞ്ഞത്...


നബിദിനാഘോഷത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി നൽകുകയും നബിദിനാഘോഷം സ്ഥിരപ്പെടുത്തുകയും ചെയ്ത ലോകപ്രസിദ്ധ പണ്ഡിതനാണ് ഇമാം സുയൂത്വി [റ]... നബിദിന സന്തോഷം പ്രതിഫലം കിട്ടുന്ന പുണ്യകർമമാണെന്ന് സ്ഥിരപ്പെട്ടപ്പോൾ, ''ആ വാചകം ഖുർആനിലുണ്ടോ ഹദീസിലുണ്ടോ'' എന്ന് ചോദിച്ച് സ്വന്തം അണികളെ പച്ചക്ക് പറ്റിച്ച വഹാബീ മൗലവിമാർ അവസാനം മുഖം രക്ഷിക്കാനായി ആ കൊലച്ചതി പുറത്തെടുത്തു...

            …ദാ ... ആ ചതി ഇങ്ങിനെ...

കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:" ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ സുയൂഥി പറയുന്നു:

പരിശുദ്ധ ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആളുകളുടെ നിർമ്മിതവും ഏതോ തീറ്റ കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽഹാവി ലിൽ ഫത്താവ 1/190) "

[അൽ മനാർ മാസിക 2006 ഏപ്രിൽ പേജ് 58]


             ഫാകിഹാനി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പണ്ഡിതൻ   നബിദിന സന്തോഷങ്ങൾക്കെതിരെ നടത്തിയ വിമർശനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുദ്ദരിച്ച്   അതിന്റെ ഓരോ വാചകത്തിനു മെന്നോണം  ഇമാം സുയൂഥി [റ] മറുപടി എഴുതുകയുണ്ടായി. 


മറുപടിക്ക് വേണ്ടി വിമർശകരുടെ വാക്കുകൾ എടുത്തുദ്ദരിച്ചതിനെ ഇമാം സുയൂഥി(റ)യുടെ വാക്കുകളായി  കബളിപ്പിക്കുകയാണ് വഹാബീ മുറി മൗലവിമാർ ഇവിടെ ചെയ്തിരിക്കുന്നത്. 


  ഇമാം സുയൂഥി(റ) തുടർന്നെഴുതുന്നു:

"നബിദിനാഘോഷത്തിന്റെ അടിസ്ഥാനം തനിക്കറിയില്ല എന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദ് ബിൻ ഹജർ (റ) സുന്നത്തിൽ നിന്ന് അതിന് ഒരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമത് ഒരു അടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു''....[അൽ ഹാവി ലിൽ ഫതാവ] 

                                    മതപരമായ കാര്യങ്ങൾ ഇത്തരത്തിലാണെങ്കിലും  ,''ഖുർആനിലെവിടെ ഹദീസിലെവിടെ''  എന്ന് ചോദിച്ച് നിസ്കാരം 3 നേരമാക്കിച്ചുരുക്കിയ ചേകന്നൂരികളെപ്പോലെ, , ''റബിഉൽ അവ്വൽ 12 ന് നബിദിനമാഘോഷിക്കണമെന്ന വാചകം ഖുർആനിലെവിടെ ഹദീസിലെവിടെ'' എന്ന് ചോദിച്ച്

മുസ്ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കാനും ശത്രുക്കളെ സന്തോഷിപ്പിക്കാനുമുള്ള പണിയാണ് വഹാബീ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള നബിദിന സന്തോഷ വിരോധികൾ ചെയ്യുന്നത്... അവർ കുരക്കട്ടെ... ലോകപ്രസിദ്ധ ഇമാമുമാർ കാട്ടിത്തന്ന വഴിയിലൂടെ മുസ്ലിം ഉമ്മത്ത് തിരുനബിയെക്കൊണ്ട് സന്തോഷിച്ച് പ്രതിഫലം കരസ്ഥമാക്കട്ടെ...💚

*ഖുദ്സി*

04-10-2023