ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 12 May 2020

തറാവീഹ് 11 കൊണ്ട് ഉമർ[റ] കല്പിച്ചോ ?

🔹________________________🔹
*തറാവീഹ് 11 കൊണ്ട് ഉമർ (റ)  തമീമുദ്ദാരിയോടും, ഉബയ്യ്ബ്നു കഅ്ബിനോടും കൽപ്പിച്ചോ ? മാലികി ഇമാമിന്റെ രിവായത്തും  യാഥാർത്ഥ്യവും ?* 

✍🏻തറാവീഹ് 20 റക് അത്ത് എന്നത് സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയോടെയുള്ള (ഇജ്മാഅ്) പ്രവൃത്തിയാണ് , എന്നാൽ ഇന്നത്തെ 11 വാദികൾ  ആയിഷ ബീവി (റ) യിൽ നിന്ന് ബുഖാരി ഇമാം കൊണ്ട് വരുന്ന 11 റക് അത്തിന്റെ  അഥവാ റമളാനിലും അല്ലാത്തപ്പോഴും നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം  11 ൽ കൂടാറില്ലെന്ന് പഠിപ്പിക്കുന്ന റിപ്പോർട് തറാവീഹിന്ന് വേണ്ടി തെളിയിക്കാൻ കഴിയാതെ വന്നപ്പോൾ  പുതിയതിലേക്ക് ചാടിയതാണ് മാലികി ഇമാമിന്റെ മുവത്വയിലുള്ള 11 ന്റെ  റിപ്പോർടിലേക്ക് എന്താണ് യാഥാർത്ഥ്യം ! 

ഏതാണ് ആ റിപ്പോർടെന്ന് നോക്കാം 

عن السائب بن يزيد أنه قال أمر عمر بن الخطاب أبي بن كعب وتميما الداري أن يقوما للناس بإحدى عشرة ركعة.(موطا: ٢٣٢)
"ഉമർ(റ) ഉബയ്യുബ്നു കഅബ്(റ) നോടും തമീമുദ്ദാരി(റ)യോടും പതിനൊന്നു നിസ്കരിക്കാൻ കൽപ്പിച്ചു". (മുവത്വഅ 232)
   
*മറുപടി :-*    തറാവീഹ്   ഇരുപത് റക് അത്തിൽ സ്വഹാബാകിറാം(റ) ഏകോപിച്ചുവെന്നതിനോട് *1 2 കാരണങ്ങളാൽ പ്രസ്തുത രിവായത്ത്  എതിരാവുന്നില്ല*🔽

(01) ഈ രിവായത്ത് ഇതേ റാവിമാരിൽ നിന്ന് അഥവാ മുഹമ്മദ് ബിൻ യൂസുഫ് (റ) വിൽ നിന്ന് അബ്ദു റസാഖ് (റ) അവിടത്തെ മുസ്വന്നഫിൽ രിവായത്ത് ചെയ്യുന്നതിൽ 21 റക് അത്ത്  إِحْدَى وَعِشْرِينَ എന്നാണുള്ളത് കൂടാതെശ് ഇതിന്റെ സനദ് ശക്തമാണെന്നും ഇമാമീങ്ങൾ അഭിപ്രായപ്പെടുന്നു. 
٧٧٣٠ - عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "
(وهذا سند قوي)

(02) ഹാഫിള് ഇബ്നു ഹജർശ് അസ്ഖകലാനി(റ) ഫത് ഹുൽ ബാരിയിലും മുസ്വന്നഫ് അബ്ദു റസാഖ് (റ) റിപ്പോർട് ചെയ്യുന്നത്   21 റക് അത്താണെന്ന് പറയുന്നു 
ورواه عبد الرزاق من وجه آخر عن محمد بن يوسف فقال : إحدى وعشرين ، وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ، وهذا محمول على غير الوتر (فتح الباري: ٢٩٣/٦)
"അബ്ദുർറസാഖ്(റ) മറ്റൊരു പരമ്പരയിലൂടെ മുഹമ്മദുബ്നു യൂസുഫി(റ) ൽ നിന്ന് അതുദ്ദരിചിട്ടുണ്ട്. അതിൽ ഇരുപത്തിയൊന്നു എന്നാണുള്ളത്. ഇമാം മാലിക്(റ) യസീദുബ്നഖസ്വീഫ് (റ) വഴിയായി സാഇബുബ്നുയസീദി(റ)ൽ നിന്ന് ഇരുപത് എന്ന് നിവേദനം ചെയ്തിട്ടുണ്ട്. വിത്റ് കൂടാതെയുള്ള എണ്ണമാണിത്. (ഫത്ഹുൽബാരി 6/293)" 

(03) ബുഖാരിയുടെ മറ്റൊരു ഷറഹായ ഐനി ഇമാമിന്റെ ഉംദത്തുൽ ഖാരിയിലും പ്രസ്തുത മുസ്വന്നഫ് അബ്ദു റസാഖ് റിപ്പോർട് 21 റക് അത്താണെന്ന് കാണാം 

ﺭﻭﻯ ﻋﺒﺪ اﻟﺮﺯاﻕ ﻓﻲ (اﻟﻤﺼﻨﻒ) ﻋﻦ ﺩاﻭﺩ ﺑﻦ ﻗﻴﺲ ﻭﻏﻴﺮﻩ ﻋﻦ ﻣﺤﻤﺪ ﺑﻦ ﻳﻮﺳﻒ (ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ: ﺃﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ، ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ، ﺟﻤﻊ اﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﻋﻠﻰ ﺃﺑﻲ ﺑﻦ ﻛﻌﺐ، ﻭﻋﻠﻰ ﺗﻤﻴﻢ اﻟﺪاﺭﻱ ﻋﻠﻰ ﺇﺣﺪﻯ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻳﻘﻮﻣﻮﻥ ﺑﺎﻟﻤﺌﻴﻦ ﻭﻳﻨﺼﺮﻓﻮﻥ ﻓﻲ ﺑﺰﻭﻍ اﻟﻔﺠﺮ، (ഉംദതുൽ ഖാരി 11/127)

 (04) മാലികി ഇമാമിന്റെ മുവത്വയുടെ ഷറഹ് കിതാബായ ഹിജ്റ 463 ൽ വഫാത്തായ ഹാഫിള്  ഇബ്നു അബ്ദുൽ ബറ് (റ) വിന്റെ  അത്തം ഹീദിലും ,  മറ്റൊരു ഗ്രന്ഥമായ "അൽഇസ്തിദ്കാറിൽ (2/68) ലും   പ്രസ്തുത രിവായത്ത് 2 1 റക് അത്താണെന്ന് പറയുന്നു 

ﺫﻛﺮ ﻋﺒﺪ اﻟﺮﺯاﻕ ﻋﻦ ﺩاﻭﺩ ﺑﻦ ﻗﻴﺲ ﻭﻏﻴﺮﻩ ﻋﻦ ﻣﺤﻤﺪ ﺑﻦ ﻳﻮﺳﻒ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﺃﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺟﻤﻊ اﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﻋﻠﻰ ﺃﺑﻲ ﺑﻦ ﻛﻌﺐ ﻭﻋﻠﻰ ﺗﻤﻴﻢ اﻟﺪاﺭﻱ ﻋﻠﻰ ﺇﺣﺪﻯ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻳﻘﺮﺅﻭﻥ ﺑﺎﻟﻤﺌﻴﻦ ﻭﻳﻨﺼﺮﻓﻮﻥ ﻓﻲ ﻓﺮﻭﻉ اﻟﻔﺠﺮ  (അത്തം ഹീദ് 8/113, അൽ ഇസ്തിദ്കാർ 2/68) 

(05) ബുഖാരി , മുസ്ലിം (റ) വിന്റെ ഉസ്താദായ ഹാഫിള് അബൂബക്കർ ഇബ്നു അബീ ശൈബ (റ) വിന്റെ റിപ്പോർടിലും ഉമർ (റ) കൽപ്പിക്കുന്നത് 20 റക് അത്താണെന്ന് കാണാം 
٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»(മുസ്വന്നഫ് ഇബ്നു അബീശൈബ)

(06) മുകളിൽ നൽകപ്പെട്ട മുഹദ്ദിസുകളും , ഇമാമീങ്ങളുമെല്ലാം ഉമർ (റ) കൽപ്പിച്ചത് 11 അല്ല  20 റക് അത്ത് ആണെന്ന് വ്യക്തമായി  അത് കൊണ്ടാണല്ലോ !  മാലികി മദ് ഹബുകാരനായ ഹാഫിള് ഇബ്നു അബ്ദുൽ ബറ് (റ) പ്രസ്തുത മുവത്വയിൽ വന്ന 11 ന്റെ റിപ്പോർടിനെ കുറിച്ച് പറയുന്നു
وقالَ ابْنُ عَبْدِ الْبَرِّ إِلَى رِوَايَةِ ثَلَاثٍ وَعِشْرِينَ بِالْوَتْرِ، وَأَنَّ رِوَايَةَ مالك فِي إِحْدَى عَشْرَةَ وَهْمٌ، وَقَالَ: إِنَّ غَيْرَ مالك يُخَالِفُهُ وَيَقُولُ: إِحْدَى وَعِشْرِينَ، قَالَ: وَلَا أَعْلَمُ أَحَدًا قَالَ فِي هَذَا الْحَدِيثِ: إِحْدَى عَشْرَةَ رَكْعَةً، غَيْرَ مالك، 
"തറാവീഹ് വിത് റോട് കൂടി 23 റക് അത്താകുന്നു, 11 എന്ന രിവായത്ത് അത് വഹ്മ് ആകുന്നു , മാലികി ഇമാമിൽ നിന്നല്ലാതെ വേറെ ആരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഞാൻ അറിഞ്ഞിട്ടില്ല 11 എന്ന റിപ്പോർട്ട് അത് 11 ആണൊ 20 ആണൊ എന്നതിൽ ഖിലാഫ് ഉണ്ട്

(07) പ്രസ്തുത 11 ന്റെ രിവായത്തിനെ പറ്റി ഷറഹ് സുർഖാനിയിലും ഔജസുൽ മസാലികിലും വ്യക്തമാക്കുന്നത് നോക്കൂ

وقال ابن عبد البر : روى غير مالك في هذا الحديث أحد وعشرون وهو الصحيح ولا أعلم أحدا قال فيه إحدى عشرة إلا مالكا ، ويحتمل أن يكون ذلك أولا ثم خفف عنهم طول القيام ونقلهم إلى إحدى وعشرين إلا أن الأغلب عندي أن قوله : إحدى عشرة وهم(شرح الزرقاني: ٢٣٩/١، أوجز المسالك: ٣٠١/٢)
"മാലിക്(റ)അല്ലാത്തവർ ഈ ഹദീസിൽ ഇരുപത്തിയൊന്നാണ് പറഞ്ഞത്. ഈ ഹദീസിൽ ഇമാം മാലിക്(റ) അല്ലാതെ പതിനൊന്ന് പറഞ്ഞ ഒരാളെയും എനിക്കറിയില്ല. ആദ്യം പതിനൊന്നും പിന്നീട് ഇരുപത്തിയൊന്നും നിസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്. എന്നാൽ എന്റെ മികച്ച നിഗമനം പതിനൊന്ന് വഹ് മാണെന്നാണ്." (സുർഖാനി 1/239, ഔജസുൽമസാലിക്  2/301)

(08) മാലികി ഇമാമിന്റെ മുവത്വയിൽ തന്നെ ഉമർ (റ) വിന്റെ കാലത്ത്  20 നിസ്ക്കരിച്ചു എന്ന  02 റിപ്പോർടുകൾ ഉദ്ധരിക്കുന്നു സ്വഹീഹായ ഈ രണ്ട് റിപ്പോർടിലും 20 എന്നാണുള്ളത് :- 

ആദ്യം ഇരുപത്തിയൊന്നും പിന്നെ പതിനൊന്നും നിസ്കരിച്ചുവെന്നു വെക്കാൻ തരമില്ല. കാരണം അന്നുമുതൽ ഇന്നുവരെ മക്കയിലും മദീനയിലും മറ്റു നാടുകളിലും നടന്നു വരുന്ന ചര്യ മറിച്ചാണല്ലോ.
കാരണം ഉമർ (റ) വിന്റെ കാലത്ത് അഥവാ ഹിജ്റ 14 ലാണ് ഉബയ്യ് ബ്നു കഹ്ബ് (റ) വിന്റെ നേതൃത്വത്തിൽ 20 റക് അത്ത് ഒറ്റ ജമാ അത്തായി നിസ്ക്കാരം നടക്കുന്നതെന്ന് ചരിത്രത്തിൽ കാണാൻ പറ്റും ഉമർ (റ) വിന്റെ കാലത്ത് നടന്നത് 20 തന്നെയാണെന്ന്  വളരെ വ്യക്തമായി മാലികി ഇമാം മുവത്വയിൽ ഉദ്ധരിക്കുന്നു

عن يزيد بن رومان أنه قال : كان الناس يقومون في زمان عمر بن الخطاب في رمضان بثلاث وعشرين ركعة(موطا: ٢٣٣)
യസീദുബ്നുറൂമാൻ(റ) പറയുന്നു: ഉമറുബ്നുൽഖത്ത്വാബ് (റ)ന്റെ കാലത്ത് റമളാനിൽ ജനങ്ങൾ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുമായിരുന്നു. (മുവത്വഅ 233)

ഇനി യസീദ് ബ്നു ഖുസൈഫയിൽ നിന്ന് ഇമാം മാലിക് (റ) 20 റക് അത്ത് റിപ്പോർട് ചെയ്യുന്നു എന്ന് ഇമാമീങ്ങൾ എടുത്തുദ്ധരിക്കുന്നത് കാണാം 

وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ഫത് ഹുൽ ബാരി 2/293

ﻭﻓﻲ اﻟﻤﻮﻃﺄ ﻣﻦ ﻃﺮﻳﻖ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﺃﻧﻬﺎ ﻋﺸﺮﻭﻥ ﺭﻛﻌﺔ    നൈലുൽ ഔത്വാർ 3/65 

(09)  ഉബയ്യുബ്നുകഅബും(റ) തമീമുദ്ദാരി(റ)യും ഊഴം വെച്ച് നിസ്കരിച്ചതുമാകാം പ്രസ്തുത ഹദീസിലെ വിഷയം. മുവത്വയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔജസുൽമസാലികിലും   പറയുന്നുണ്ട് : 

ويحتمل أن رواية إحدى وعشرين باعتبار مجموع ما صلياه، وإحدي عشرة باعتبار مجموع ما صلياه، وإحدي عشرة باعتبار كل واحد منهما، فكان يصلي كل واحد منهما عشرا عشرا، والواحد الوتر، يصلي مرة هاذا، ومرة هذا،فيصح النسبة إليهما معا، وعلى هذا لا يحتاج إلى وهم أحد، ولايخالف سائر الروايات الواردة، فى الباب(أوجز المسالك، ٣٠٣/٢)
"ഉബയ്യുബ്നുകഅബ്(റ), തമീമുദ്ദാരി(റ) എന്നിവര് നിസ്കരിച്ചതിന്റെ ആകെയുള്ള എണ്ണമാകാം ഇരുപത്തിയൊന്നു. പതിനൊന്ന് ഓരോരുത്തരും നിസ്കരിച്ചതിനെ എണ്ണവും അപ്പോൾ രണ്ടിൽ ഓരോരുത്തരും ഇമാമായി പത്തുവീതം റക്അത്തുകൾ നിസ്കരിക്കും. വിത്റ് ചിലപ്പോൾ ഉബയ്യും(റ) ചിലപ്പോൾ തമീമും(റ) നിസ്കരിക്കും.അതിനാൽ രണ്ടാളിലേക്ക് ചേർത്തിയും അതിനെ പറയാവുന്നതാണ്. ഇതനുസരിച്ച് ഇത് വഹ് മാണെന്ന്  പറയേണ്ടുന്ന ആവശ്യമില്ല. ഇവ്വിഷയകമായി വന്ന മറ്റു രിവായത്തുകളോട് ഈ ഹദീസ് എതിരാകുന്നുമില്ല" (ഓജസുൽമസാലിക് 2/303)

(10) - മുവത്വയിലെ ഈ  11 ന്റെ റിപ്പോർട് ഉദ്ധരിക്കുന്നത് മുഹമ്മദ് ബിൻ യൂസുഫ് എന്ന റാവിയിൽ നിന്നാണ്  ഇദ്ദേഹത്തിൽ നിന്നും ഇഹ്ദാ അശറയല്ല ഇഹ്ദാ വ  ഇശ് രീന  21 ആണ് റിപ്പോർട് വന്നതെന്നും പ്രസ്തുത സനദ് ഖവിയ്യാണെന്നും മുകളിൽ പറഞ്ഞ് കഴിഞ്ഞു,  എന്നാൽ ഇതേ മുഹമ്മദ് ബിൻ യൂസുഫിൽ നിന്ന് തന്നെ 13 റക് അത്താണെന്ന മറ്റൊരു റിപ്പോർടും കാണാം  അപ്പോൾ  ഒരേ സംഭവം പറയുന്നിടത്ത് വ്യത്യസ്ത്ഥ എണ്ണം വന്നു (11, 21, 13)  അപ്പോൾ ഉസൂലുൽ ഹദീസ് പ്രകാരം ഇദ്ദേഹത്തിൽ നിന്ന് ഇള്തിറാബ് വന്ന് കഴിഞ്ഞു അതിനാൽ ഈ 03 റിപ്പോർടും സ്വീകാര്യ യോഗ്യമല്ല അതിനാൽ അതേ മുവത്വയിൽ തന്നെ യസീദ് ബിൻ ഖുസൈഫയിൽ നിന്ന് സാഇബ് ബിൻ യസീദ് (റ) പറയുന്ന സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കുന്ന 20 റക് അത്തിന്റെ റിപ്പോർടും , യസീദ് ബ്നു റൂമാനിൽ നിന്ന് റിപ്പോർട് ചെയ്യുന്ന 20 ന്റെ റിപ്പോർടും മാത്രമേ തെളിവിനായി എടുക്കാൻ സാധിക്കുകയുള്ളൂ !. 

(11) - ബുഖാരി ഇമാം ആയിഷാ (റ) വിൽ നിന്നുള്ള 11 ന്റെ ഹദീസ് ഉദ്ധരിക്കുന്നതും ഇതെ ഇമാം മാലിക് (റ) വിൽ നിന്നാണ് എന്നാൽ മാലികി ഇമാമിന്റെ സ്വന്തം കിതാബിൽ പോലും തറാവീഹ് എണ്ണം ചുരുക്കാൻ അനുവാദം കൊടുക്കുന്നില്ല എന്നിട്ട് വേണ്ടെ മാലികി ഇമാം 11 റക് അത്ത് തറാവീഹാണെന്ന് വാദിക്കാനും നമസ്ക്കരിക്കാനും ??? 

*ഇമാം മാലിക് (റ) ന്റെ  സ്വന്തം കിതാബായ മുദവ്വന; യിൽ നിന്നും;*

{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റക്അത്താണ് അതില്‍ മൂന്ന് വിതുറും – (തറാവീഹ് 20 + മദീനക്കാർ മക്കക്കാർ തർവീഹാതിൽ ത്വവാഫ് ചെയ്തതിന്ന് ബദലായി നാല് തർവീഹാത്തിൽ നമസ്ക്കരിച്ചിരുന്ന സുന്നത്ത് നമസ്ക്കാരം 16 റക് അത്ത് + 03 വിത്റ് = 39) ഇമാം മാലിക് തുടർന്നു  “ആ നിസ്കരിച്ച് പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വ്യക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).
  
(12) മാലികി മദ് ഹബിലെ പണ്ഡിതരും തറാവീഹ് 20 എന്ന് തന്നെയെന്ന് പഠിപ്പിക്കുന്നു 

മാലികി മദ് ഹബിലെ പ്രഷസ്ത പണ്ഡിതനായ ഇമാം  ദർദീർ(റ) എഴുതുന്നു:    
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)

"തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

മാലികീ മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതനാണ്  അല്ലാമ ഇമാം  സ്വാവി(റ) എഴുതുന്നു:  

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)
തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177)   

ദർദീർ(റ) വീണ്ടും എഴുതുന്നു:  

وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)
"തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമറുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. (20 തറാവീഹ് + നാല് തർവീഹാത്തിലെ 4 റക് അത് സുന്നത്ത് നിസ്ക്കാരം - 16 = 36)  പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
_______________
ഇമാം മാലിക്(റ) മുവത്വയിൽ രേഖപ്പെടുത്തിയ പ്രസ്തുത പതിനൊന്നിന്റെ ഹദീസുമായി ബന്ധപ്പെട്ട് മുകളിൽ വിശദീകരിച്ച 12 ഓളം സാധ്യതകൾ നിലനിൽക്കുന്നതിനാൽ തറാവീഹ് എട്ടിന് പ്രമാണമായി അതിനെ കാണിക്കാൻ പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇടമുറിയാതെ വന്ന ചര്യയും വിശേഷിച്ച് മാലികീ മദ്ഹബ് തന്നെയും അതിനെതിരെയായതിനാലുമാകുന്നു👍🏻👍🏻

    *✍🏻സിദ്ധീഖുൽ മിസ്ബാഹ്*
      *8891 786 787* 
‌      *11/05/2020*
💜_______________________💚

Wednesday, 6 May 2020

ബദർ മൗലിദുമായി ഹുസൈൻ സലഫി !

സംഗതി പച്ച മലയാളത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളു... എന്നാലും ഇരിക്കട്ടെ നവോത്ഥാന ശീലുകൾക്കിടയിലൊരു കുതിരപ്പവൻ !
https://youtu.be/iiPRXiV3hVY

ബദർ ദിനം-വഹാബികൾ ആണ്ട് നിർത്തണമെന്ന് ഇരിവേറ്റി !

*ബദർ ദിനം-വഹാബികൾ ആണ്ട് നിർത്തണമെന്ന് ഇരിവേറ്റി മൗലവി❗*

👇👇👇👁️👁️👁️

✍️ ബദർ ദിനവുമായി ബന്ധപ്പെട്ട് വഹാബിപ്പള്ളി കളിൽ നടക്കുന്ന ആണ്ട് അഥവാ അനുസ്മരണം നിർത്തണമെന്ന് പ്രമുഖ വഹാബീ മൗലവി അബ്ദു റഹ്മാൻ ഇരിവേറ്റി... വെള്ളിയാഴ്ച ദിനത്തിലെ പരിശുദ്ധ ജുമുഅയുടെ ഖുത്ബയിലാണത്രെ വഹാബികളുടെ ഈ ആണ്ട് അനുസ്മരണം... സംഗതി ശെരിയാണ്... വഹാബികൾ വല്ലാതെ പെട്ടു... മുസ്ലിംകളെ മുശ്രിക്കാക്കാൻ ആപ്പീസിൽ സ്വന്തമായി ചുട്ടെടുത്ത മസാലക്കണക്കനുസരിച്ച് ഇരിവേറ്റി മസാല പറഞ്ഞപ്പോൾ മൗലവിമാരെല്ലാം മുണ്ടാട്ടം മുട്ടി മൂലക്കായി... മുസ്ലിംകൾ അസർ നിസ്കാര ശേഷം ബദർ ആണ്ട്- അനുസ്മരണം നടത്തുന്നത് ശിർക്കാക്കി നരകത്തിൽ തള്ളിയ വഹാബിക്കോയമാർ ,ജുമുഅക്കിടയിൽ മിമ്പറിൽ കയറി ബദ്രീംഗളുടെ ആണ്ട്- അനുസ്മരണം നടത്തി നരകത്തിലേക്ക് പൊത്തോന്ന് വീഴുന്നു...മറ്റൊരു പ്രമുഖ മൗലവിയത് കണ്ടെത്തി കയ്യോടെ പിടികൂടുന്നു... എന്താ ചെയ്യുക എന്ന് ഒരു മൗലവിക്കും ഒരു പിടുത്തവുമില്ല. നരകത്തിൽ നിന്ന് ചൂണ്ടയിട്ട് അണികളെ രക്ഷിക്കാനുള്ള പുത്തിയൊന്നും മൗലവിമാർക്ക് തോന്നാതിരുന്നാലത് തന്നെ മഹാഭാഗ്യം... ബദർ ആണ്ട്- അനുസ്മരണം ജുമുഅ ഖുത്ബയിൽ നിന്നൊഴിവാക്കി ,അസർ നിസ്കാര ശേഷം ആക്കിയാലോന്ന് ചില കുഞ്ഞാടുകൾക്ക് പൂതി... പക്ഷേ ,എങ്ങിനെ എപ്പോൾ നടത്തിയാലും വഹാബീ മസാലയനുസരിച്ച് സകലതും നരകത്തിൽ ചാടും... കൂട്ടത്തോടെ...❗... അതങ്ങ്  നിർത്തിയാലോന്ന് ഒരു മൗലവി... അപ്പോൾ ബെലി പെരുന്നാളിലെ ഇബാഹിം ഇസ്മാഈൽ അനുസ്മരണകൾ എന്തു ചെയ്യുമെന്ന് മറ്റൊരു മൗലവി... വഹാബികൾക്കിപ്പോൾ ഊരാക്കുടുക്കിലകപ്പെട്ടവന്റെ അവസ്ഥയാണ്. എല്ലാം തിരിഞ്ഞ് കൊത്തുന്നു. കുട്ടി മൗലവിമാർ ഗവേഷിച്ച് ഗവേഷിച്ച്  തറാവീഹ് ഒരു കോലത്തിലായി.അടുത്തത് ബദർ ആണ്ട് - അനുസ്മരണം... അവസാനം ''വഹാബീ സ്വർഗത്തിൽ'' കടക്കാൻ യോഗ്യതയുള്ള ഒറ്റ വഹാബി പോലും ഉണ്ടാകില്ല. അത്തരം മണ്ടത്തരത്തിലൂടെയല്ലേ മൗലവിമാർ അണികളെ തെളിക്കുന്നത്. എല്ലാം കണ്ടും കേട്ടും തല കുലുക്കാൻ മാത്രം വിധിക്കപ്പെട്ട പാവം കുഞ്ഞാടുകൾ...❗
*ഖുദ്സി*
28-04-2021



Thursday, 30 April 2020

ദിക്റിന്റെ പുതിയ ഏടുമായി വഹാബികൾ !

*ദിക്റിന്റെ പുതിയ ഏടുമായി വഹാബികൾ... ❗*
👇👇👇👁️👁️👁️

✍️️ മുജായിദുകൾക്ക് ഏടില്ലെന്നാരും പരാതി പറയരുത്... ഇത്തവണത്തെ അപ്ഡേഷനിൽ അതും റെഡി... നൂറ് തവണ എണ്ണം പിടിക്കുമ്പോൾ തസ്ബീഹ് മാല വേണോ എന്നുള്ള സംശയം മാത്രം...❗🤭.... എത്ര വകയാണെന്നറിയില്ല ....ഏതായാലും, വഹാബികളെ സംബന്ധിച്ചിടത്തോളം-ഇന്നലേകളോട് യോജിക്കാനാകാത്ത 'ഒരുവഹ'യാണെന്നു വ്യക്തം ❗😀... ശക്തി വർധിക്കാനും സമ്പത്ത് വർധിക്കാനും തുടങ്ങി ഒട്ടനവധി ഗുണഗണങ്ങൾ എണ്ണി എണ്ണിപ്പറയുന്നുണ്ട്...ശക്തിയും സമ്പത്തും വർധിക്കണമെങ്കിൽ പടച്ചോനോട് ചോദിക്കണമെന്ന് പറഞ്ഞിരുന്ന വഹാബികൾ, വഹാബീ ഭാഷയിൽ പറഞ്ഞാൽ- മന്ത്രവും തന്ത്രവും ചൊല്ലി പടച്ചോനെ മുള്ളിൽ നിർത്തി കാര്യം സാധിക്കുകയാണിപ്പോൾ...മഖ്ബറകളുണ്ടല്ലോ ഇനി പടച്ചോനെന്തിനെന്ന് ചോദിച്ചിരുന്ന വഹാബികൾ , മന്ത്രമുണ്ടല്ലോ ഇനി പടച്ചോനെന്തിന് എന്ന് പറയിപ്പിക്കുന്ന കോലത്തിലെത്തി...

                  ഖുർആനോതുന്നതിനാണോ സ്വലാത്ത് ചൊല്ലുന്നതിനാണോ കൂലി കിട്ടുന്നത് എന്ന് ചോദിച്ച് ,സ്വലാത്ത് മജ്ലിസുകളെ പരിഹസിച്ചിരുന്ന വഹാബികൾ ,മുസ്ലിംകളുടെ സ്വലാത്ത് മജ്ലിസുകൾക്ക് പകരമായി  ഇത്തവണ സ്വലാത്തുകളുമിറക്കിയിട്ടുണ്ട്-വെറൈറ്റിയായി... ഇതെല്ലാം ഉസാറായിച്ചൊല്ലി ശക്തിയും സമ്പത്തും വർധിപ്പിച്ച് വഹാബികളെല്ലാം കൂട്ടത്തോടെ നരകത്തിൽ പോകുമല്ലോന്നോർക്കുമ്പോൾ ബല്ലാത്ത സന്തോസമുണ്ട്. അല്ലെങ്കിലും സത്യത്തിനെതിരെ പുറം തിരിഞ്ഞും മുസ്ലിംകളെ നരകത്തിൽ തള്ളിയും ഒരുപാട് കാലം പിടിച്ച് നിൽക്കാനാകില്ലെന്ന് മൗലവിമാർക്ക് നന്നായിട്ടറിയാം... മാറ്റുവിൻ വഹാബിച്ചട്ടങ്ങളെ... അല്ലെങ്കിലത്... ഏ... നോ പ്രോബ്ളം... ഒരുളുപ്പുമില്ലാതെ തൗഹീദ് മാറ്റാനും പഴയ വഹാബീ നരകം സ്വർഗമാക്കാനും മ്മടെ മൗലവിമാർ റെഡിയാണ്... ഏറ്റ് ചൊല്ലാൻ വിധിക്കപ്പെട്ട പാവം കുഞ്ഞാടുകൾ... കവി ഭാഷയിൽ-ദാ... വീണിതല്ലോ കിടക്കുന്നു നരകത്തിൽ...❗ *ഖുദ്സി*
01-05-2021



ഖുര്‍ആന്‍ ഇങ്ങനെ ഓതണം

മഹത്ത്വമേറിയ പുണ്യ കര്‍മമാണ് ഖുര്‍ആന്‍ പാരായണം. വിശ്വാസികള്‍ക്ക് മനസ്സില്‍ സമാധാനവും കുളിര്‍മയും നിത്യചൈതന്യവും സര്‍വോപരി രക്ഷാകവചവുമാണത്. നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരും (ബുഖാരി).

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ചില പ്രത്യേക നിയമങ്ങള്‍ (തജ്വീദ്) പാലിക്കല്‍ അനിവാര്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ തിരുവചനങ്ങളായതിനാല്‍ അതിന്‍റെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. അത് പൂര്‍ണമായും പാലിച്ചുമാത്രമേ പാരായണം ചെയ്യാവൂ. തജ്വീദ് നിയമങ്ങള്‍ പാലിക്കാതെയുള്ള പാരായണം അസ്വീകാര്യവും ദോഷഫലം ചെയ്യുന്നതുമാണ്. നബി(സ്വ) പറഞ്ഞു: എത്രയെത്ര പേര്‍ ഖുര്‍ആന്‍ ഓതുന്നു. ഖുര്‍ആനാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയാണ് (ബുഖാരി).

തജ്വീദ് എന്നതിന്‍റെ ഭാഷാര്‍ത്ഥം നന്നാക്കുക എന്നാണ്. ഓരോ അക്ഷരത്തിനും അതിന്‍റെ അവകാശങ്ങള്‍ നല്‍കുന്നതിനാണ് സാങ്കേതിക തലത്തില്‍ തജ്വീദ് എന്നു പറയുന്നത്. യഥാര്‍ത്ഥത്തില്‍ തജ്വീദ് നിയമങ്ങള്‍ പാലിക്കുമ്പോഴേ ഖുര്‍ആന്‍ പാരായണത്തിന് ആകര്‍ഷകത്വം ഉണ്ടാവുകയുള്ളൂ. ആരെയും ആകര്‍ഷിക്കുന്ന ഹൃദയഹാരിയായ ഒരു ശൈലി അപ്പോള്‍ രൂപപ്പെടുകയും ചെയ്യും. അറബി അറിയുന്നവരും അല്ലാത്തവരുമെല്ലാം തജ്വീദ് പ്രകാരമുള്ള ഖുര്‍ആന്‍ പാരായണത്തില്‍ വശീകരിക്കപ്പെട്ട നിരവധി അനുഭവങ്ങളുണ്ട്. ഒരിക്കല്‍ കഅ്ബയുടെ സമീപമിരുന്ന് പ്രവാചകര്‍(സ്വ) ഖുര്‍ആനിലെ സൂറത്തുന്നജ്മ് പാരായണം ചെയ്യുകയായിരുന്നു. ഒടുവിലത്തെ വാക്യമായ വസ്ജുദൂ ലില്ലാഹി… എന്ന ഭാഗം എത്തിയപ്പോള്‍ നബി(സ്വ)യുടെ പാരായണം കേട്ടിരുന്ന വിശ്വാസികളും അബൂജഹ്ല്‍ ഒഴികെയുള്ള അവിശ്വാസികളും ഒന്നിച്ച് സുജൂദ് ചെയ്തു. അവര്‍ അതില്‍ ലയിച്ചുപോയതു കൊണ്ടായിരുന്നു ഇത്.

ഖേദകരമെന്ന് പറയട്ടെ, തജ്വീദിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഖുര്‍ആന്‍ ഓതുന്നവര്‍ കുറഞ്ഞുവരികയാണിന്ന്. കുറേ നീട്ടുകയും മണിക്കുകയും ചെയ്താല്‍ തജ്വീദായെന്നാണ് ചിലരുടെ വിചാരം. ഒരു കാര്യം നാം ഗൗരവമായി കാണണം. അല്ലാഹുവിന്‍റെ വചനങ്ങളാകയാല്‍ ഖുര്‍ആനിന്‍റെ ഓരോ അക്ഷരത്തിനും പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും പണ്ഡിതന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്. അത് പൂര്‍ണമായും പാലിക്കാത്ത പക്ഷം അവകളുടെ ഉദ്ദേശ്യങ്ങള്‍ മാറുകയും പാരായണം തെറ്റായി ഗണിക്കുകയും ചെയ്യും.

ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ഫാതിഹ ഓതല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. തജ്വീദ് നിയമങ്ങള്‍ തെറ്റിക്കുന്ന പക്ഷം ഫാതിഹ അസാധുവാകുകയും നിസ്കാരം തന്നെ ഫലശൂന്യമാവുകയും ചെയ്യും. പാരായണ നിയമങ്ങള്‍ പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയും അതനുസരിച്ചുള്ള പാരായണം പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാവര്‍ക്കും നിര്‍ബന്ധവുമാണ്.

തജ്വീദ് പ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഈ കാര്യങ്ങള്‍ അനിവാര്യമാണ്. അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങള്‍, വിശേഷണങ്ങള്‍, വിശേഷണങ്ങളെ തുടര്‍ന്ന് വരുന്ന നിയമങ്ങള്‍ എന്നിവ അറിയുകയും നാവിന് പരിശീലനം ലഭിക്കുകയും വേണം. അതിനാല്‍ തജ്വീദില്‍ പരിശീലനം കിട്ടിയ ഗുരുവര്യനില്‍ നിന്നും പാരായണ നിയമങ്ങളും ശൈലിയും പഠിക്കണം. പാരായണ ശാസ്ത്രത്തില്‍ മികവ് തെളിയിച്ച പണ്ഡിതന്മാര്‍ ഖുര്‍റാഉകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

ഖിറാഅത്ത് പരമ്പര

ഓരോ അക്ഷരത്തിനും നിശ്ചയിക്കപ്പെട്ട ഉച്ചാരണ നിയമങ്ങള്‍ നബി(സ്വ)യില്‍ നിന്നും സ്വഹാബികള്‍ നേരില്‍ കേട്ട് മനസ്സിലാക്കി. അവരില്‍ നിന്നും താബിഉകള്‍ കേട്ട് പിന്‍തലമുറയിലേക്ക് കൈമാറി. ഇങ്ങനെ യോഗ്യരായ ഗുരുക്കന്മാരില്‍ നിന്നും നേരില്‍ ഖിറാഅത്ത് കേട്ട് പിന്‍തലമുറക്ക് പഠിപ്പിക്കുന്ന പാരമ്പര്യം പാരായണ ശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പ്രശസ്തരായ ഖാരിഉകള്‍ ഏഴുപേരാണ്.

ഇമാം നാഫിഅ് അല്‍ മദനി (ഹി. 70-169)

അബ്ദുല്ലാഹിബ്നു കസീര്‍ അല്‍മക്കി (45-120).

അബൂഅംറ് അല്‍ ബസ്വരി (68-155).

ആസിം ബ്നു അബിന്നുജൂദ് കൂഫ (ഹി. 129).

അബ്ദുല്ലാഹിബ്നു ആമിര്‍ ദിമശ്ഖ് (ഹി. 118).

അലിയ്യുബ്നു ഹംസ അല്‍കസാഇ (119-189).

ഹംസബ്നു ഹബീബ് കൂഫി (80-158).

ഇവര്‍ക്ക് പുറമെ ധാരാളം ഖാരിഉകളും പാരായണ വിദഗ്ധരും മുസ്ലിം ലോകത്തുണ്ട്. എന്നാല്‍ മേല്‍ പറയപ്പെട്ട ഏഴു പണ്ഡിതന്മാരുടെ പാരായണ രീതി മാത്രമേ പിന്തുടരാവൂ. അവര്‍ പഠിപ്പിച്ചതിന് വിരുദ്ധമായത് നിഷിദ്ധവും അസ്വീകാര്യവുമാണ്. ഇവരില്‍ നമ്മുടെ പാരായണ പാരമ്പര്യം ആസിം(റ)ന്‍റേതാണ്. അദ്ദേഹത്തിന്‍റെ ശിഷ്യനായ ഹഫ്സ്(റ) വഴിയാണ് കേരളക്കരയില്‍ ഖുര്‍ആന്‍ പാരായണ ശൈലി എത്തിച്ചേര്‍ന്നത്.

തജ്വീദിന്‍റെ അടിസ്ഥാനങ്ങള്‍

ഖുര്‍ആന്‍ പാരായണം സാധുവാകുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഒന്ന്: നബി(സ്വ)യില്‍ നിന്ന് പാരായണ പരമ്പര സ്ഥിരപ്പെടുക.

രണ്ട്: പാരായണം അറബി വ്യാകരണ ശാസ്ത്രവുമായി യോജിക്കുക.

മൂന്ന്: റസ്മുല്‍ ഉസ്മാനി അറിഞ്ഞിരിക്കുക.

വിശുദ്ധ ഖുര്‍ആനിലെ മുഴുവന്‍ അക്ഷരങ്ങളും നബി(സ്വ)യുടെ നിര്‍ദേശാനുസരണം സൈദ് ബിന്‍ സാബിത്(റ) എഴുതിയതാണ്. പിന്നീട് ഹിജ്റ 12-ല്‍ അബൂബക്കര്‍ സിദ്ദീഖ്(റ)ന്‍റെ നിര്‍ദേശാനുസരണം ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചു. പിന്നീട് ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് സിദ്ദീഖ്(റ) എഴുതിവെച്ച ഖുര്‍ആനിന്‍റെ കുറേ കോപ്പികള്‍ പകര്‍ത്തിയെഴുതുവാന്‍ സൈദ്(റ)ന്‍റെ തന്നെ നേതൃത്വത്തില്‍ പ്രമുഖ സ്വഹാബിമാരെ ചുമതലപ്പെടുത്തി. അവര്‍ അഞ്ചു മുസ്വ്ഹഫുകള്‍ പകര്‍ത്തിയെഴുതി വിവിധ പട്ടണങ്ങളിലേക്ക് അയച്ചു. ഉസ്മാന്‍(റ) എഴുതിച്ച ഈ മുസ്വ്ഹഫിലെ എഴുത്തു രീതിക്കാണ് ‘റസ്മുല്‍ ഉസ്മാനി’ എന്ന് പറയുന്നത്. റസ്മുല്‍ ഉസ്മാനിയില്‍ നിന്ന് വ്യത്യസ്തമായ ഖുര്‍ആന്‍ ഒരിടത്തും എഴുതാന്‍ പാടില്ല. നാല് മദ്ഹബ് പ്രകാരവും അത് ഹറാമാണ്.

സ്വരചിഹ്നങ്ങള്‍

ഫത്ഹ്, കസ്റ്, ളമ്മ് എന്നീ മൂലസ്വരങ്ങള്‍ക്ക് പുറമെ സുകൂന്‍ എന്ന നിസ്വരാവസ്ഥയും ഇലാമത്, ഇശ്മാം പോലുള്ള സ്വരങ്ങളും ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്നു. ഹിജ്റ അറുപതുകള്‍ക്ക് ശേഷമാണ് ഖുര്‍ആന്‍ ലിപികള്‍ക്ക് ഈ കാണുന്ന വിധത്തില്‍ കുത്തും പുള്ളിയും ഹര്‍കതും നല്‍കിയത്. അറേബ്യയിലെ ജനങ്ങള്‍ അറബി അറിയുന്നവരായതിനാല്‍ അവര്‍ക്ക് അക്ഷരഘടന കൊണ്ടു തന്നെ വാക്യം ശരിയായി ഉച്ചരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അനറബി നാടുകളിലേക്ക് ഇസ്‌ലാം വ്യാപിച്ചപ്പോള്‍ ഖുര്‍ആന്‍ തെറ്റായി ഓതുന്ന സാഹചര്യമുണ്ടായി.

ഇതിന് പരിഹാരം തേടി അന്നത്തെ ഭരണകൂടം താബിഈ പ്രമുഖനും വിഖ്യാത പണ്ഡിതനുമായ അബുല്‍ അസ്വദുദ്ദുഅ്ലി(റ)യെ സമീപിച്ചു. പക്ഷേ, അദ്ദേഹം ഒഴിഞ്ഞുമാറി. അങ്ങനെയിരിക്കെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ അദ്ദേഹം കഅ്ബയുടെ സമീപത്തിരിക്കുമ്പോള്‍ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കേട്ടു. സൂറത്തു തൗബയുടെ ഒരു വചനമാണ് അയാള്‍ ഓതുന്നത്. പാരായണത്തിനിടയില്‍ ഒരിടത്ത് ഇകാരത്തിന് പകരം അയാള്‍ ഉകാരം ഉച്ചരിച്ചു. അപ്പോള്‍ ആ ഖുര്‍ആന്‍ വചനത്തിന്‍റെ അര്‍ത്ഥം, ബഹുദൈവ വിശ്വാസികളില്‍ നിന്നും അല്ലാഹുവും റസൂലും അകന്നു എന്നതിന് പകരം ബഹുദൈവ വിശ്വാസികളില്‍ നിന്നും റസൂലില്‍ നിന്നും അല്ലാഹു അകന്നു എന്നായി മാറി. അപകടകരമായ ഈ പാരായണം അബുല്‍ അസ്വദ്(റ) തിരുത്തിക്കൊടുത്തു. അത് സ്വീകരിക്കാതെ അയാള്‍ പാരായണം തുടര്‍ന്നു. ഈ സംഭവത്തെ തുടര്‍ന്ന് അബുല്‍ അസ്വദുദ്ദുഅ്ലി തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും ഖുര്‍ആന്‍ അക്ഷരങ്ങള്‍ക്ക് സ്വരചിഹ്നങ്ങള്‍ ചേര്‍ക്കുക എന്ന സേവനത്തിന് സന്നദ്ധനാവുകയും ചെയ്തു. അന്നത്തെ അബ്ദുല്‍ മാലിക് ബിന്‍ മര്‍വാന്‍ ഭരണകൂടം ഈ രീതി ഔദ്യോഗികമായി അംഗീകരിച്ച് വിളംബരപ്പെടുത്തി. ശേഷം നാല്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലുബ്നു അഹ്മദില്‍ ഫറാഇദി അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ കുത്തിടുക എന്ന ആശയം ആവിഷ്കരിച്ചു.

ഉച്ചാരണ സ്ഥാനങ്ങള്‍

അക്ഷരങ്ങള്‍ പുറപ്പെടുന്ന സ്ഥാനത്തിന് മഖ്റജ് എന്നു പറയുന്നു. അറബി ഭാഷയിലെ 29 അക്ഷരങ്ങള്‍ക്ക് 17 മഖ്റജുകളാണുള്ളത്. വായയുടെ ഉള്‍ഭാഗത്ത് ഒരു മഖ്റജ്, തൊണ്ടയില്‍ മൂന്ന് മഖ്റജുകള്‍, നാവില്‍ പത്ത്, രണ്ടു ചുണ്ടുകളില്‍ രണ്ട്, തരിമൂക്കില്‍ ഒരു മഖ്റജ് എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് ഇവ നിലകൊള്ളുന്നത്.

ഉച്ചരിക്കുമ്പോള്‍ ഓരോ അക്ഷരത്തിന്‍റെയും ചില പ്രത്യേക വിശേഷങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. അവ വേര്‍തിരിച്ച് മനസ്സിലാക്കുമ്പോള്‍ ഉച്ചാരണ വ്യത്യാസം കണ്ടെത്താനും പാരായണം ശരിപ്പെടുത്താനും എളുപ്പമായിരിക്കും. ഇവകള്‍ക്ക് സ്വിഫാതുല്‍ ഹുറൂഫ് എന്നു പറയുന്നു. ജഹ്ര്‍, ഹംസ്, ശിദ്ദത്, രിഖ്വ്, തവസ്സുത്വ്, ഇസ്തിഅ്ലാഅ്, ഇസ്തിഫാല്‍, ഇത്ബാഖ്, ഇന്‍ഫികാഹ്, ഇന്‍ദിലാഖ്, ഇസ്മാത്, സ്വഫീര്‍, ഖല്‍ഖലത്, ലീന്‍, ഇന്‍ഹിറാഫ്, തക്റീര്‍, തഫശ്ശീ, ഇസ്തിത്വാലത് എന്നിവയാണ് അക്ഷരങ്ങളുടെ സ്വിഫാതുകള്‍.

നിസ്വരമായ നൂനും തന്‍വീനും

തജ്വീദ് പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ഖുര്‍ആന്‍ പാരായണത്തിന്‍റെ ഭംഗി നിലകൊള്ളുന്നതുമായ രണ്ടു സ്ഥാനങ്ങളാണ് സാകിനായ നൂനും തന്‍വീനും. അവയുടെ തൊട്ട് ശേഷം വരുന്ന അക്ഷരങ്ങളോട് ചേരുമ്പോള്‍ അഞ്ച് വിധത്തില്‍ ഇവ ഉച്ചരിക്കേണ്ടതുണ്ട്.

ഇള്ഹാര്‍: സാകിനായ നൂനിന്‍റെയും തന്‍വീനിന്‍റെയും ശേഷം ഹല്‍ഖിന്‍റെ അക്ഷരങ്ങളായ ء ه ح خ ع غ  എന്നിവ വന്നാല്‍ അവിടെ വെളിവാക്കി ഓതുക.

ഇദ്ഗാം ബിഗുന്ന: و ي ن م എന്നീ അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂന്‍ ഉള്ള നൂനോ തന്‍വീനോ വന്നാല്‍ മണിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുക.

ഇദ്ഗാം ബിലാഗുന്ന: ر ل എന്നീ അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂന്‍ ഉള്ള നൂനോ തന്‍വീനോ വന്നാല്‍ മണിക്കാതെ ഇദ്ആം ചെയ്യുക.

ഇഖ്ലാബ്: സ്കൂന്‍ ഉള്ള നൂനിനോ മീമിനോ ശേഷം ب വന്നാല്‍ അവ രണ്ടിനെയും മീമാക്കി മറിച്ച് മണിക്കുക.

ഇഖ്ഫാഅ്: നടേ സൂചിപ്പിച്ച പതിമൂന്ന് അക്ഷരങ്ങള്‍ ഒഴിച്ചു ബാക്കിയുള്ള പതിനഞ്ച് അക്ഷരങ്ങളില്‍ ഏതെങ്കിലും ഒന്ന് സുകൂനുള്ള നൂനിനോ മീമിനോ ശേഷം വന്നാല്‍ അവ രണ്ടിനെയും മറച്ചുമണിക്കുക.

തഫ്ഖീം, തര്‍ഖീക്

തഫ്ഹീം, തര്‍ഖീഖ് എന്നിങ്ങനെ ദഹബി അക്ഷരങ്ങള്‍ക്ക് രണ്ട് അവസ്ഥകളുണ്ട്. വായ നിറയെ ശബ്ദമുണ്ടാക്കുമാര്‍ അക്ഷരത്തെ തടിപ്പിക്കുന്നതിന് തഫ്ഖീമെന്നും നേര്‍പ്പിച്ച് ഉച്ചരിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു. നാവ് ഉയര്‍ത്തുന്നത് കൊണ്ട് തഫ്ഖീമും താഴ്ത്തുന്നതു കൊണ്ട് തര്‍ഖീഖുമുണ്ടാകുന്നു. ഇതുപ്രകാരം തര്‍ഖീഖാകുന്നതു കൊണ്ടാണ് അല്ലാഹു എന്നതിലെ ലാമിന് ക്ലഢ നു സാദൃശ്യമായ ഉച്ചാരണം ലഭിക്കുന്നത്.

മദ്ദുകള്‍

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് മദ്ദുകള്‍. അലിഫ്, വാവ്, യാഅ് എന്നിവ കൊണ്ട് യഥാക്രമം ഫത്ഹ്, ളമ്മ്, കസ്റ് എന്നീ ഹര്‍കതുകളുടെ ശബ്ദം നീട്ടുന്നതിനാണ് മദ്ദ് എന്നു പറയുന്നത്. ദീര്‍ഘാക്ഷരം ഉച്ചാരണത്തില്‍ ഉണ്ടാവാന്‍ ആവശ്യമായത്ര നീട്ടുന്നതിന് അസ്ലിയ്യ് എന്നും ഉച്ചാരണ സൗകര്യം കണക്കിലെടുത്ത് ദീര്‍ഘസ്വരത്തെ നീട്ടുന്നതിന് ഫര്‍ഇയ്യ് എന്നും പറയുന്നു. ഇത് അഞ്ച് ഇനമാണ്.

വഖ്ഫുകള്‍

ഖുര്‍ആന്‍ പാരായണത്തിന് ഏറെ ശ്രദ്ധിക്കേണ്ട നിയമമാണ് വഖ്ഫ്. വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയത്തെ ആസ്പദമാക്കിയാണ് ഇത് നിലകൊള്ളുന്നത്. വഖ്ഫുകള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനില്‍ നിരവധി അടയാളങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഓതുന്നതിനിടയില്‍ സാധാരണ ശ്വാസം വിടുന്ന സമയം പാരായണം നിര്‍ത്തുന്നതിന് വഖ്ഫ് എന്നു പറയുന്നു.

ഇതും വിവിധ രീതികളിലുണ്ട്. തജ്വീദ് നിയമങ്ങള്‍ വേണ്ട വിധം പരിശീലിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. ഈ റമളാന്‍ കാലത്തെങ്കിലും അതിന് സൗകര്യങ്ങള്‍ ഒരുക്കുക.

മുസ്തഫ സഖാഫി കാടാമ്പുഴ [സുന്നീ വോയിസ്]

ഇടയത്താഴം ബാങ്ക് കേട്ടാൽ കഴിക്കരുതെന്ന് ഗൾഫ് വഹാബി !

*സുബ്ഹി വാങ്ക് കേട്ടതിന്നുശേഷം അത്താഴം കഴിക്കാന്‍ പാടില്ല*
=========================
*പുത്തനാശയക്കാരുടെ സൗദിയിലെ പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ പഠിപ്പിക്കുന്നു:-*
سئل: بعض الأشخاص يأكلون والأذان الثانى يؤذن فى الفجر فهل صيامهم صحيح؟
 فاجاب: فضيلته بقوله: إذا كان المؤذن على طلوع الفجر يقينا فإنه يجب الإمساك من حين أن يسمع المؤذن فلا يأكل أويشرب- الخ (مجموع فتاوى ورسائل: 19/297-298 ) لمحمدبن صالح بن عثيمين
وكذلك يوجد في كتاب (الدعوة 2/146-148) للعثيمين، و(فتاوى علماء البلد الحرام:ص: 294,293,282 )

ചോദിക്കപ്പെട്ടു: ചിലയാളുകള്‍ സുബ്ഹി വാങ്ക് കൊടുത്തിട്ടും ഭക്ഷണം കഴിക്കുന്നു അവരുടെ നോമ്പ് സ്വീകാര്യമാണോ ?
ഉത്തരം:- വാങ്ക് വിളിക്കുന്നവന്‍ സുബ്ഹി വാങ്ക് ആണു കൊടുക്കുന്നതെന്ന് ഉറപ്പാണെങ്കില്‍ വാങ്ക് കേട്ടയുടനെ തിന്നലും കുടിക്കലും നിര്‍ത്തിവെക്കല്‍ നിര്‍ബന്ധമാണ്. (മജ്മൂഉ ഫത്താവാ വറസാഇല്‍:19/297,298) ഉസൈമീന്‍ അല്‍ഒഹാബീ
ഇതേ കാര്യം ഉസൈമീന്‍ തന്നെ തന്റെ (കിത്താബുദ്ദഅവ:2/146-148)ലും സൗദിയിലെ സലഫീ പണ്ഡിതന്മാരുടെ ഫത്ത്,വാ സമാഹാരമായ (ഫത്താവാ ഉലമാഇല്‍ ബലദില്‍ഹറാം:പേജ്/282. 293, 294)ലും വ്യക്തമാക്കിയതായി കാണാം
==================
*Abu Yaseen Ahsani-Cherushola*
ahsani313@gmail.com

Sunday, 26 April 2020

ജമാഅത്ത് നിസ്കാരം-വീട്ടിലെ രൂപം

*വീട്ടിലെ അന്യ സ്ത്രീകളോടൊന്നിച്ചുള്ള ജമാഅത്തിൻ്റെ ഏറ്റവും നല്ല രൂപം എങ്ങിനെയെന്ന് വിശദീകരിക്കുന്നു*

*ബഹു. ഉസ്താദ് ഇബ്റാഹീം ബാഖവി (മുദരിസ്, മഅദിൻ അക്കാദമി )*


⏭ വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോൾ ഏറ്റവും നല്ലത് സ്ത്രീകൾ വേറെയും പുരുഷന്മാർ വേറെയും ജമാഅത്തായി നിസ്കരിക്കലാണ്.


⏭ ഒന്നിച്ചു നിസ്കരിക്കുകയാണെങ്കിൽ പരസ്പരം കാണൽ അനുവദനീയമായ മഹ്റമുകളാണെങ്കിൽ പുരുഷന്മാർ ആദ്യ സ്വഫിൽ നിൽക്കുക, പിന്നിലെ സ്വഫ്ഫിൽ എല്ലാ മഹ്റമുകളായ സ്ത്രീകളും നിൽക്കുക.

✅ പുരുഷന്മാരുടെ സ്വഫിൽ സ്ഥലം ബാക്കിയുണ്ടെങ്കിൽ പോലും സ്ത്രീകൾക്ക്  അവിടെ നിൽക്കൽ അനുവദനീയമല്ല.

✅ നമസ്കാരം അറിയുന്ന ഒരു ചെറിയ ആൺകുട്ടി മാത്രമാണ് ഉള്ളത് എങ്കിൽ പോലും കുട്ടി തന്നെ ഇമാം ആയി നിൽക്കണം.

✅ സ്ത്രീ ഒരിക്കലും പുരുഷനിക്ക് ഇമാം ആകുന്ന രൂപമില്ല.

⏭ *ജേഷ്ഠന്റെയോ അനിയന്റെയോ ഭാര്യ പോലോത്ത കാണൽ ഹറാമായ സ്ത്രീകൾ ഉണ്ടെങ്കിൽ ജമാഅത്തായി ആയി നിസ്കരിക്കേണ്ട ഏറ്റവും ശ്രേഷ്ഠമായ രൂപം:*

✅ ഒരു റൂമിൽ പുരുഷന്മാർ നിൽക്കുക. തൊട്ടടുത്ത റൂമിന്റെ വാതിൽ അല്പം തുറന്നിടുകയും തുറന്നിട്ട വാതിലിന് നേരെ ഇമാമിനെ കാണുന്ന രീതിയിൽ മഹ്റമായ ഒരു സ്ത്രീ  നിൽക്കുകയും പിന്നീട് മറ്റു എല്ലാ സ്ത്രീകളും സ്വഫിൽ നിൽക്കുക.

✅വാതിൽ അടച്ചാണെങ്കിൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല.

⏭ ഒരു വിരിയിട്ട റൂമിൽ എല്ലാവരും നമസ്കരിക്കുകയാണെങ്കിൽ വിരി ചേരുന്ന സ്ഥലത്ത് ഉമ്മയെ പോലെ മഹ്റമായ ആരെങ്കിലും നിൽക്കുകയും പിന്നിലെ സ്വഫിൽ  മറ്റു സ്ത്രീകളും നിൽക്കുക.


⏭ *മറയില്ലാത്ത റൂമിൽ അന്യ പുരുഷന്മാരും മഹ്റമുകളായ സ്ത്രീകളും അന്യ സ്ത്രീകളും ജമാഅത്തിയി നിസ്കരിക്കൽ ഉചിതമല്ല.*