ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 7 September 2020

വഹാബിസം-''ഇസ്ലാഹി''പ്രവർത്തകരെന്ന മറുപടി ഖുർആൻ വരച്ചുകാട്ടുന്നു

#ഒളിക്കാൻ_ഒരുപാടുണ്ട്_വഹാബികളേ_നിങ്ങൾക്ക്...!

അതാർക്കു വേണ്ടിയായാലും... എന്തിനു വേണ്ടിയായാലും...!

മുസ്ലിം സമുദായത്തിനിടയിൽ ശിർക്കാരോപിച്ച് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന നിങ്ങളോട് ,പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാൽ നിങ്ങൾ പറയുന്ന- ''ഞങ്ങൾ ഇസ്ലാഹി പ്രവർത്തകരാ''ണെന്ന മറുപടി... ഖുർആനത് വരച്ചിട്ടിട്ട് വർഷം 1400 പിന്നിട്ടു.

﴿ وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴾

سورة (البقرة) الآية: (11)

''നിങ്ങൾ  ഭൂമിയിൽ പ്രശ്നങ്ങൾ  സൃഷ്ടിക്കരുതെന്ന് അവരോട് പറഞ്ഞാൽ അവർ പറയും  ഞങ്ങൾ  ഇസ്വ് ലാഹ് പ്രവർത്തകർ തന്നെയാണ്...''...

എന്താല്ലേ വിശുദ്ധ ഖുർആനിന്റെ അമാനുഷീകത...!... പേരും പരിചയപ്പെടുത്തലും വരെ കിറു കൃത്യം... എന്തു ചെയ്യാനാണ്-ഇസ്ലാഹികൾ എന്ന പേരെങ്കിലുമിവർക്ക് മാറ്റിക്കൂടായിരുന്നോ...?... ഇല്ല സാർ... സാധ്യമല്ല... എന്തുകൊണ്ട് സാധ്യമല്ല... അതിന്റെ കാരണവും ഖുർആൻ വളരെ വ്യക്തമായി പറയുന്നുണ്ട്. അതായത് ,

أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ ( 12 ) ബഖറ - Ayaa 12

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ലത്രെ... മനസിലാക്കാത്തവർക്കെന്ത് ''പേര് മാറ്റി രക്ഷപെടൽ''...!

ദജ്ജാലിന്റെ നെറ്റിയിൽ കാഫിർ എന്നെഴുതി വച്ചിട്ടുണ്ട്. അത് പകൽ പോലെ വ്യക്തവുമാണ്. പക്ഷേ അവൻ നന്നാകുമോ...?... ഇബ്ലീസ് മലക്കുകളുടെ ഉസ്താദാണ്... വിവരമില്ലാത്തതു കൊണ്ടാണോ അവൻ നന്നാകാത്തത് ...?... നന്നാകാത്തത്-

ദജ്ജാലിന്റെ/ ഇബ്ലീലീസിന്റെ ആദർശ വിശുദ്ധിയാണെന്ന് വിതുമ്പുന്നവരോട് സഹതാപം മാത്രം...!...

ആദരവും ആരാധനയും തിരിച്ചറിയാത്ത, തിരിച്ചറിയാൻ അണികളെ സമ്മതിക്കാത്തവരാണ് വഹാബികൾ... ആദരിക്കേണ്ടവരെ ആദരിക്കാനവർ ഒരുക്കവുമല്ല. സൃഷ്ടിയായ ആദം നബിക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ച് - ആദം നബിയെ ആദരിക്കാൻ തയ്യാറാകാതെ സ്വർഗത്തിൽ നിന്ന് പുറത്തായ സാക്ഷാൽ ഇബ്ലീസാണ് ലോകത്തെ ആദ്യത്തെ വഹാബി... എന്തു ചെയ്യാൻ ... മഹാൻമാരെ ബഹുമാനിക്കാതെ ,പടച്ചോനോടു പോലും 'ന്യായം' പറഞ്ഞ് ആളാകാൻ ശ്രമിച്ച ഇബ്ലീലീസും വഹാബിയും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രം. അവനെയും അവന്റെ കൂട്ടാളികളെയും വിശ്വാസികൾ സഹിക്കുക തന്നെ...

                  വഹാബസത്തിന്റെ നേതാവ് സാക്ഷാൽ അബ്ദുൽ വഹാബ്-ഇസ്ലാമിനെ തകർക്കാൻ ബ്രിട്ടീഷുകാർ നിയോഗിച്ച ഹംഫർ എന്ന ചാരന്റെ കെണിയിൽ കുടുങ്ങി-മുസ്ലിം ലോകത്ത് വഹാബിസമെന്ന വിളിപ്പേരിൽ ശൈഥില്യം വിതച്ച ''മുത്താണെന്ന് '' ചരിത്രം വായിക്കുന്ന ആർക്കും വളരെ വ്യക്തം...!...

                    യുക്തിവാദമാണ് വഹാബികളുടെ മൂലധനം. നബിയെയും സഹാബത്തിനെയും പിൻപറ്റണമെന്ന് [?]പുറമേ പറയുന്ന വഹാബികൾ ജുമുഅയുടെ ഖുതുബയിലെത്തുമ്പോൾ ,നബിയെയും സഹാബത്തിനെയും മാത്രമല്ല-1400 വർഷത്തെ ഇസ്ലാമിക പാരമ്പര്യം മുഴുവനും തള്ളുന്നത് ഉദാഹരണം മാത്രം... സ്വഹാബികൾ മതത്തിൽ തെളിവല്ല, അവർ ചെയ്തു എന്ന് കരുതി നമ്മൾ അംഗീകരിക്കേണ്ടതില്ല- തുടങ്ങിയവ  ചില വഹാബീ കോമഡികൾ മാത്രം... ഇസ്ലാമികമായ പുണ്യ കർമങ്ങൾക്കു നേരെ, മക്കയിലുണ്ടോ മദീനയിലുണ്ടോ തുടങ്ങിയ മണ്ടൻ ചോദ്യങ്ങളുമായി വഹാബികൾ രംഗത്തെത്തിയപ്പോൾ വിവരമില്ലാത്ത ചില സാധുക്കളാക്കെണിയിൽ പെട്ടത് സ്വാഭാവികം... ജുമുഅ ഖുതുബ ,ഖുതുബയിൽ വാളോ വടിയോ കുത്തിപ്പിടിക്കൽ, തറാവീഹ്, ആരാന്റെ പട്ടി തൂറുന്ന പറമ്പിലെ പെരുന്നാൾ നിസ്കാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളിൽ വഹാബിസം, മക്കയേയും മദീനയേയും മാതൃകയാക്കുന്നില്ലെന്ന നഗ്ന സത്യം സോഷ്യൽ മീഡിയയിലൂടെ പുറം ലോകമറിഞ്ഞപ്പോൾ മൗലവിമാർ തലയിൽ മുണ്ടിട്ടോടി ഒളിച്ചത് ആരും മറന്നിട്ടില്ല.മറുപടിയില്ലാതെ വിളറി വിയർത്ത വഹാബിസം മരണമണിയിലേക്ക് നിരങ്ങി നീങ്ങിയപ്പോൾ ,മക്കയും മദീനയും ദീനിൽ  പ്രമാണങ്ങളല്ലെന്നും അങ്ങിനെ പ്രമാണമാക്കുന്ന പ്രവണത ഇസ്ലാമിലില്ലെന്നും വെട്ടിത്തുറന്ന് മറഞ്ഞ് വഹാബിസത്തിന്റെ മുഖം രക്ഷിക്കാൻ സാക്ഷാൽ സകരിയ്യ സലാഹി തന്നെ കോമാളി വേഷം കെട്ടേണ്ടി വന്നു എന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായിരിക്കാം...

            പാശ്ചാത്യരുടെ ,പ്രത്യേകിച്ച് ബ്രിട്ടന്റെ അടുക്കളപ്പുറത്തെ ജാരസന്ധതിയാണ് വഹാബിസമെന്ന് ഹംഫറിനെ വായിക്കുന്ന ആർക്കും വ്യക്തമാകും. അവസാനം ,വഹാബിസത്തിന്റെ ''വിശുദ്ധ'' പ്രചാരണത്തെ പാശ്ചാത്യരുടെ പിന്നാമ്പുറത്തേക്ക് - സൗദി രാജകുമാരൻ തന്നെ ,പിടിച്ചു കെട്ടിയത് പലരിലും ഞെട്ടലുളവാക്കി.എന്തു ചെയ്യാൻ... എന്തൊക്കെക്കേട്ടാലും ഇബ്ലീലീസ് മാതൃക കാട്ടി മുന്നിലുള്ളിടത്തോളം കാലം വഹാബികൾ അവന്റെ പിറകിൽ ഉറച്ചു നിൽക്കും... പാറപോലെ... എത്ര ഉറച്ച് നിന്നാലും പ്രമാണങ്ങൾ വഹാബികളുടെ തൊലിയുരിക്കുന്നുണ്ട്.

സൂറ: ഫാത്വിർ ആറാമത്തെ ആയത്ത് വിശദീകരിച്ചു കൊണ്ട് ,ലോക പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഇമാം സ്വാവി(റ) പറയുന്നു: #ഖുർആനും  #സുന്നത്തും #ദുർവ്യാഖ്യാനം ചെയ്ത് മുസ് ലിംകളെ #കാഫിറാക്കുകയും അവരുടെ #രക്തവും #സമ്പത്തും #ഹലാലാക്കുകയും ചെയ്ത ഖവാരിജുകൾ ഈ ആയത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്നവരാണ്. #ഹിജാസിലെ #വഹാബികളെന്നറിയപ്പെടുന്നവരുടെ #സ്ഥിതിയും #അങ്ങനെ തന്നെ തങ്ങൾ #സത്യത്തിലാണെന്നാണ് അവർ കരുതുന്നത്. അവർ #കളന്മാരാണെന്നതാണ് യഥാർത്യം. പിശാചിൻ്റെ വഞ്ചനയിൽ അവർ അകപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ അവർ വിസ്മരിക്കുകയും ചെയ്തിരിക്കുന്നു. #പിശാചിൻ്റെ #അനുയായികളാണവർ അവർ തന്നെയാണ് നഷ്ടപ്പെട്ടവരും(സ്വാവി 3/308)

എന്തു ചെയ്യാനാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോടരിശം തീർക്കാനിറങ്ങിയ വഹാബികൾ ,തഫ്സീസീർ സ്വാവിയിൽ നിന്ന് പ്രസ്തുത പരാമർശങ്ങൾ വെട്ടിമാറ്റി പുതിയത് അച്ചടിച്ചാണരിശം തീർത്തത്...!...

          പാണ്ടൻ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് കുമാരനാശാൻ പറഞ്ഞത് അച്ചട്ടായി.ഇമാം സ്വാവി[റ] പുറമേ, ഇമാം  ശർവാനി[റ]അവിടുത്തെ കിതാബിൽ ,വഹാബികളെ സൂക്ഷിക്കാനും അവരോട് അമുസ്ലിമീംഗളെക്കാളും സാമിപ്യത്തിൽ ദൂരം വേണമെന്നും മഹാരഥൻമാരായ സ്വാലിഹീങ്ങളെ പരിഹസിക്കുന്നത് കാരണം സ്വാലിഹീങ്ങളുടെ ചരിത്ര ലിപികളോ ആസാറുകളോ അവർക്ക് കൊടുക്കൽ ഹറാമാണെന്നും വഹാബികൾ എന്ന പേര് വ്യക്തമാക്കിത്തന്നെ പറയുന്നുണ്ട്. എന്ത് ചെയ്യാനാണ്.കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ല.

പാവങ്ങളെ പറ്റിച്ച് ,വഹാബീ സംഘടന വളർത്തി ദുനിയാവ് സെയ്ഫാക്കാനിറങ്ങിയ മൗലവിമാർ വിശ്വാസികളെ മുശ്രിക്കാക്കുന്നത് സ്വന്തം നേട്ടത്തിന് വേണ്ടിയാണ്. അതേറ്റു ചൊല്ലി സ്വയം വിഢികളാകുന്ന സാധാരണക്കാരോ...?... ലോക മുസ്ലിമീംകളെ മുശ്രിക്കാക്കി കാലം കഴിക്കാനാണ് വഹാബികളുടെ രാജയോഗം. അവസാനം ,മൗലവിമാർ പരസ്പരം മുശ്രിക്കാക്കി നരകം നിറച്ച് സ്വർഗം കാലിയാക്കിയിട്ടും തിരിയാത്തവർക്കെന്നു തിരിയാനാണ്. കണ്ണുണ്ടായാൽ പോരാ- കാണണമെന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല...!....''യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല''...!... അവർ മനസ്സിലാക്കുന്നൊരു കാലം വരും.അപ്പോളേക്കും മലക്കുൽ മൗത്ത് അസ്റാഈൽ[അ]...,... ...,... ...,...

              







 

നഹ്സുമായി വഹാബികളും !



ചില ദിവസങ്ങളിൽ, സമയങ്ങളിൽ
നഹ്സ് ഉണ്ട് ; അമാനി മൗലവി.
▫▫▫▫🔹▫▫▫▫▫
ചില സമയങ്ങളും ദിവസങ്ങളും നഹ്സ്
(അശുഭം) ആയി കണക്കാക്കപ്പെടുന്നത് ആധുനിക വഹാബികൾക്ക് അരോചകമാണെങ്കിലും മുൻകാല മൗലവിമാർ ഇതിനെ നിഷേധിച്ചിരുന്നില്ല. 
കെ.എൻ.എം പുറത്തിറക്കിയ ഖുർആൻ പരിഭാഷയുടെ രചയിതാവ് മുഹമ്മദ് അമാനി മൗലവി തെളിവ് സഹിതം എഴുതുന്നത് നോക്കൂ....

"അനസ്(റ) നിവേദനം: നബി(സ) വല്ല ആവശ്യത്തിനും വേണ്ടി പുറപ്പെടുമ്പോൾ റാശിദ്, നജീഹ് എന്നിങ്ങനെ കേൾക്കുന്നത് അവിടുത്തേക്ക് ഇഷ്ടമായിരുന്നു.
( തുർമുദി )
മനുഷ്യരുടെ രണ്ടു പേരുകളാണ് റാശിദും നജീഹും.ആ പേരുകളുള്ള  ആളുകളെ വിളിക്കുന്നതും തന്റെ പുറപ്പാടും ഒത്തുകൂടുമ്പോൾ തന്നെ പുറപ്പാടിന്റെ ഉദ്ദേശ്യ സാധ്യതയുടെ ഒരു ശുഭസൂചനയായി നബി(സ) അത് കണ്ടിരുന്നുവെന്നാണ് ഉപരി സൂചിത ഹദീസിന്റെ പൊരുൾ.
കാരണം റാശിദ് എന്നാൽ തന്റേടമുള്ളവൻ സൻമാർഗി എന്നും നജീഹ് എന്നാൽ വിജയി,ഭാഗ്യവാൻ എന്നുമാണർത്ഥം. ഇപ്പോൾ നബി (സ) യുടെ 'ഫാൽ' (ശുഭലക്ഷണം) മനസിലായല്ലോ. ചില പ്രത്യേക സമയങ്ങളും ദിവസങ്ങളും അശുഭമായും (നഹ്സായും) ശുഭമായും ധരിക്കുന്നതും ഈ ഇനത്തിൽപ്പെട്ടതാണ്.ഇത് വിവരിക്കുന്ന പ്രത്യേകം ഹദീസുകളുണ്ട്. ദൈർഘ്യ ഭയത്താൽ ഉദ്ദരിക്കുന്നില്ല."

       അമാനി മൗലവി
       ഇസ്‌ലാമിക ജീവിതം 
       പേജ്: 432

✍🏻 കടപ്പാട്
▪▪▪▪▪▫▪▪▪▪









 

Saturday, 5 September 2020

കഅബയും ഖബറും -മൗലാനാ പേരോട് ഉസ്താദ്

 *കഅബയുടെ മഹത്വം ഇബ്രാഹിം നബി[അ] യുടെ മുമ്പും ശേഷവും-പേരോട് ഉസ്താദ്*🌷

👇👇👇👁️👁️👁️

https://youtu.be/QYjcSqW7F2M



*കഅബയും ഖബറും ഉത്തരം മുട്ടിയ വഹാബികളും-പേരോട് അബ്ദുറഹ്മാൻ സഖാഫി*
👇👇👇👁️👁️👁️
https://youtu.be/Fyk5EMxDGUg




*കഅബയുടെ ഉള്ളിൽ ഖബർ...?...മൗലാനാ പേരോടുസ്താദ്. വണ്ടൂർ പ്രഭാഷണം [31/3/18]*🌷

👇👇👇👁️👁️👁️

https://youtu.be/o6RvNdP1BMI

Friday, 4 September 2020

മരണപ്പെട്ട നബി[സ] ഉസ്മാൻ[റ] നെ സഹായിച്ചെന്ന് വഹാബികൾ

മരണത്തോടെ സകലതും തീർന്നെന്ന വഹാബീ എപ്പിസോഡിനൊരു ഷോർട്ട് ബ്രേക്ക്...!
👇👇👇👁️👁️👁️

വഫാത്തായ  പ്രവാചകൻ[സ] ജീവിച്ചിരുന്ന ഉസ്മാൻ [റ] നെ സഹായിച്ചെന്ന് വഹാബികൾ തന്നെ ലോകത്തോട് വിളിച്ച് പറയുന്നു... കഥയറിയാത്ത കുഞ്ഞാടുകൾ തെളിവും ചോദിച്ച് ജീവിതം തുലക്കുന്നു...അണ്ണാ ... മൗലവിമാർ പാലം വലിച്ചു... അപ്പോൾ എങ്ങിനെയാ... നിൽക്കണോ അതോ... ''ഖുദ്സീ, മ്മടെ തൗഹീദിതു വരെ തീരുമാനമായിട്ടില്ല. തെങ്ങിൻ മട്ടലിൽ ചവിട്ടിയ പ്രതീതിയാണിപ്പോളും. ഇവിടെ ചവിട്ടുമ്പോൾ അവിടെ പൊങ്ങും.അവിടെ ചവിട്ടുമ്പോൾ ഇവിടെ പൊങ്ങും''. അതിനിടക്ക് ശവത്തേൽ കുത്തരുതെന്ന്...ല്ലേ... ശെരി, നടക്കട്ടെ... മരിച്ചാൽ എല്ലാം തീർന്നെന്ന വഹാബിയൻ പല്ലവി നീട്ടി വായിക്കുന്ന എല്ലാ ഹതഭാഗ്യർക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കാം...ല്ലേ...
 
ഖുദ്സി

ശബാബ് 1999 സെപ്തംബർ 17

 

Wednesday, 2 September 2020

ഖുതുബ മലയാളത്തിലാക്കാനുള്ള തെളിവ് പ്രമാണമല്ല യുക്തിയാണെന്ന് വഹാബികൾ ❗

*എല്ലാ ബിദ്അഅത്തും നരകത്തിലാണെന്നു പഠിപ്പിച്ച നബി[സ]യുടെ ഭാഗത്തല്ല-വഹാബികളുടെ ഭാഗത്താണത്രെ ന്യായം. ഖുതുബ മലയാളത്തിലാക്കാനുള്ള തെളിവ് പ്രമാണമല്ല യുക്തിയാണെന്ന് വഹാബികൾ ❗*
👇👇👇👁️👁️👁️
ആഗോള മുസ്ലിംകള്‍ ഏകകണ്ഠമായി അംഗീകരിച്ചതായിരുന്നു ഖുത്ബ അറബിയിലായിരിക്കണമെന്നത്. ഇതിനെതിരെ ആദ്യമായി രംഗത്തുവന്നത് തുര്‍ക്കിയിലെ കമാല്‍പാഷ എന്ന ഭരണാധികാരിയാണ്. പരിഭാഷാവാദികളുടെ[വഹാബീ മൗദൂദീ ...] ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം രേഖ പ്പെടുത്തിയിട്ടുണ്ട്.
“ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”(തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313).
കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുതുബ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ് രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ ,വഹാബീ നേതാവ് കെ .എം മൌലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്.
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുതുബ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)

മുസ്ലിംകളുടെ,ആഴ്ചയിലെ ഏറ്റവും വലിയ ആരാധനയായ ജുമുഅയിലെ- നബിയോ സഹാബത്തോ താബിഉകളോ ആരും ചെയ്യാത്ത '' അനറബി ഖുതുബ'' എന്ന ബിദ്അത് ചെയ്ത്, വർഷത്തിൽ 48 പ്രാവശ്യം നരകത്തിൽ പോകുന്ന വഹാബികൾ സ്വയം കുഴിച്ച കുഴിയിൽ ദയനീയമായി ഞരങ്ങുന്ന ദൃശ്യങ്ങളാണെങ്ങും... അനറബീ ഖുതുബ നബിയോ സഹാബത്തോ താബിഉകളോ ആരും ചെയ്തിട്ടില്ലെന്ന സത്യം വ്യക്തമായ മൗലവിമാർ ,പിന്നീട് ഉരുളുന്ന ദൃശ്യങ്ങളാണെവിടെയും... 'മാതൃഭാഷയിലായിരുന്നു- മുന്നിലിരിക്കുന്നവർക്ക് തിരിയുന്ന ഭാഷയിലായിരുന്നു നബിയുടെ ഖുതുബ' എന്ന് ന്യായം പറയുന്നവരും-നബി തങ്ങൾ അനറബി ഭാഷയിൽ ഖുതുബ നടത്തിയിട്ടില്ല-അനറബി ഖുതുബ ബിദ്അത്താണ് എന്ന് പരോക്ഷമായി സമ്മതിക്കുന്നു എന്നതാണ് രസാവഹം...!... അതായത്- അനറബി ഖുതുബ നബിയോ സഹാബത്തോ താബിഉകളോ നടത്തിയിട്ടില്ലാത്തതിനാൽ ബിദ്അത്താണ് എന്നത് ശെരി തന്നെ. പക്ഷേ ,മതപരമായ ആ  ബിദ്അത്ത് ഞങ്ങൾ ചെയ്യും... ഞങ്ങൾ നരകത്തിലും പോകും... ന്യായം ഞങ്ങളുടെ ഭാഗത്താണ്. വഹാബീ വാദപ്രകാരം--- *എല്ലാ ബിദ്അത്തും നരകത്തിലാണെന്ന് പഠിപ്പിച്ച നബി[സ]യുടെ ഭാഗത്തല്ല ന്യായം*... ഖുതുബ ജനങ്ങൾക്ക് തിരിയണം എന്നതാണ് ന്യായം... ഈ പരാക്രമണത്തിനുള്ള  തെളിവ് വഹാബികളുടെ കാഞ്ഞ ബുദ്ധിയാണത്രെ... അത് പറയുന്നതും മറ്റാരുമല്ല. വഹാബീ അലമാരയിലട ഇരിക്കുന്ന സ്റ്റാർ  മൗലവിമാർ തന്നെ... തിരു നബിയുടെ കാലം മുതൽ ആയിരത്തി മുന്നൂറോളം വർഷക്കാലം ലോക മുസ്ലിംകൾ പറഞ്ഞും പഠിപ്പിച്ചും പ്രചരിപ്പിച്ചും കൈമാറി വന്ന മഹിതമായ ഇസ്ലാമിക സംസ്കാരങ്ങൾ സ്വന്തം യുക്തി കൊണ്ട് വെട്ടിമുറിച്ച് വികലമാക്കി-വഹാബീ വാദപ്രകാരം നരകത്തിലെ വിറകാകാൻ Q നിൽക്കുന്ന സകല വഹാബീ ജമാഅത്തേ പരിഭാഷാ വാദികൾക്കും- തിരിയുന്ന ഭാഷയിലിരിക്കട്ടെ ഒരു ''അഭിനന്ദനം''..!

ഖുദ്സി
3-9-2020

Tuesday, 1 September 2020

ഓണത്തിലെ മത ദർശനം

#ഓണം...#അത്തം... #തിരുവോണം...!

ഓണവും അത്തവും തിരുവോണവും എന്താണ് എന്ന് ഹൈന്ദവ മതത്തിന്റെ ആചാര്യൻ തന്നെ പറയുന്നു... 
👇👇👇👁️👁️👁️

ഓരോ മതക്കാർക്കും ഓരോ ആഘോഷമുണ്ട്. ആ ആഘോഷങ്ങൾ അവരവരുടെ മതത്തിലെ, അവരവരുടെ ദൈവത്തിനുള്ള ആരാധനകളാണ്.ഓരോ മതത്തിനും അവരുടേതായ നിലപാടുകളുമുണ്ട്. ഈ മതത്തിലെ ആഘോഷം ആ മതക്കാർ ആഘോഷിക്കണമെന്നോ ആ മതത്തിലെ ആഘോഷം ഈ മതക്കാർ ആഘോഷിക്കണമെന്നോ ഒരു മതക്കാരും പറയില്ല... 

എന്റെ കൂട്ടുകാരി രമ്യയുടെ അഛനും ആങ്ങളയും ശബരി മലക്ക് പോകാൻ മാലയിട്ടപ്പോൾ, എന്റെ വീട്ടിലെ ഭക്ഷണം നിരസിച്ചത് ഞാനോർക്കുന്നു...'' പിണങ്ങല്ലേടാ...''... എന്ന് പറഞ്ഞന്ന് അവളത് കൈകാര്യം ചെയ്തപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ''മണ്ടൂസേ... ഞാനെന്തിന് പിണങ്ങണം. കഴിക്കാതിരിക്കുക എന്നത് നിന്റെ വിശ്വാസമാണ്. അതിനെ വിമർശിക്കാതെ നിനക്കൊപ്പം നിൽക്കുക എന്നത് എന്റെ ബാധ്യതയുമാണ്.കൂട്ടുകാരിയുടെ മതവികാരം വൃണപ്പെടുത്തരുതെന്ന് പഠിപ്പിച്ചതെന്റെ തിരുനബിയാണ്. ആ നബിയെ മാനിച്ചില്ലെങ്കിൽ ഞാനെന്ത് വിശ്വാസിയാണെന്ന് പ്രതികരിച്ചപ്പോൾ അവൾക്ക് ഹാപ്പിയായി... തിരിച്ച് വീട്ടിലെത്തിയപ്പോൾ എന്നെക്കുറിച്ച് പറയാനഛന് നൂറ് നാവാണെന്നവളുടെ വാട്ട്സപ്പ് കമന്റ് ...നെക്സ്റ്റ് മന്ത് ടൂർ പ്രോഗ്രാമിന് അനുവാദം തേടിയപ്പോൾ, ഫാതിയുണ്ടെങ്കിൽ പോയാമതിയെന്ന് അഛനുമമ്മയും നിർബന്ധം പറഞ്ഞത്രെ... പിന്നെ ,അവൾക്ക് ടൂർ പോകണമെങ്കിൽ എന്നെ നിർബന്ധിക്കണമെന്ന അവസ്തയിലെത്തി പാവം...

                     ഈ ഓണത്തിനുമുണ്ടായിരുന്നു ആരാധനാപരമായ ആഘോഷങ്ങൾ... ഇന്നലെ നടന്ന പ്രോഗ്രാം ചാർട്ട് ചെയ്തത് അവളായിരുന്നു.എല്ലാത്തിൽ നിന്നും എന്നെ അകറ്റി നിർത്തിയതും അവളാണ്... വാമനൻ മഹാബലി ഇതൊക്കെ ഞങ്ങളുടെ മതപരമായ വിശ്വാസങ്ങളാണ്.നിന്നെ സംബന്ധിച്ചിടത്തോളം അതൊന്നു മംഗീകരിക്കൽ ശെരിയാകില്ല. സോ ,മോളതിൽ നിന്ന് വിട്ട് നിന്നാട്ടേന്ന് പറഞ്ഞ് അവളെന്റെ ഇക്കാക്കയാകാൻ ശ്രമിച്ചപ്പോൾ...മുഖത്തെ ഗാംഭീര്യം കണ്ടിട്ടെനിക്ക് തന്നെ ചിരി വന്നു. ഞാൻ ആഘോഷങ്ങളിൽ പങ്കെടുക്കാത്തതു കൊണ്ട് അവൾക്കൊരു വിഷമവുമുണ്ടായില്ല. സന്തോഷമല്ലാതെ... ഇതാണ് ഞങ്ങളുടെ കൂട്ട് ... ക്യാമ്പസിൽ നിന്ന് ടൂർ പോയപ്പോൾ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന അമ്പല ബോർഡ് കണ്ട് എനിക്കൊന്നും തോന്നിയില്ല. ബട്ട് ,അവൾക്ക് എന്തോ ഒരു ഫീലിംഗ്-എനിക്കെന്തു തോന്നുമെന്നോർത്ത്... എനിക്കെന്ത് തോന്നാൻ... ഓരോ മതത്തിനും ഓരോ ആചാരമുണ്ട്. അത് കഴിയുന്നവർ അംഗീകരിക്കുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക.അതാണ് അഭികാമ്യം... ക്യാമ്പസിൽ അന്നുമിന്നും എന്റെ വലം കൈ രമ്യയാണ്. മത ദർശനങ്ങൾ എങ്ങിനെ ഡീൽ ചെയ്യണമെന്ന് ഞങ്ങൾക്ക് നന്നായറിയാം... ഭംഗിയായി...
                       ''ഇനി ഫാതിമ ഓണപ്പരീക്ഷ എഴുതില്ലല്ലോ അല്ലേ... കോളേജിലെ ഓണ ലീവ്  എടുക്കില്ലല്ലോ '' എന്നൊക്കെ ചോദിച്ച മണ്ടൻമാരെ തത്കാലം അവഗണിക്കുന്നു. ആരാധനയും അല്ലാത്തതും തിരിച്ചറിയാത്ത ഇത്തരക്കാർ സ്വന്തം മതത്തിന് തന്നെ ശാപമാണ്... അവഗണിക്കാം അത്തരക്കാരെ... കരുതലോടെ....

                ഇന്ന് ഉച്ചഭക്ഷണം രമ്യയുടെ വകയായിരുന്നു. ഞാൻ പോലുമറിയാതെയാണവളെനിക്ക് ട്രീറ്റൊരുക്കിയത്. ഹോട്ടലിലേക്ക് ഡ്രൈവ് ചെയ്തപ്പോൾ ഞാൻ കരുതിയത് മറ്റെന്തോ ആണ്. കയ്യും മുഖവും വാഷ് ചെയ്തപ്പോളും സാധാരണയിൽ കവിഞ്ഞൊന്നും തോന്നിയില്ല. ബട്ട് ,മെനു തിരഞ്ഞപ്പോൾ പണി പാളി... എനിക്കുള്ള ട്രീറ്റാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി... നോമ്പാണല്ലോ ഇന്ന്... എനിക്കിന്ന് മുഹറം നോമ്പാണെന്നറിഞ്ഞതോടെ കാൽകുലേഷനെല്ലാം തെറ്റി... സാരല്യ... നീ കഴിച്ചോളൂന്ന് പറഞ്ഞിട്ടും നോ രക്ഷ... ഞാൻ കഴിക്കാത്തതിൽ അവൾക്കൊരു പരാതിയുമില്ല. ഏതായാലും വേഗം പുറത്തിറങ്ങി... പിന്നെ നേരെ എന്റെ വീട്ടിലേക്ക്... ഇന്നത്തെ നോമ്പുതുറയുടെ വിശിഷ്ട ''ആതിഥേയ''യായി... വിശക്കുന്നോ എന്ന് ചോദിച്ചപ്പോൾ - ഒട്ടുമില്ലെന്ന മറുപടിയും നോമ്പുകാരുടെ മുന്നിൽ ഭക്ഷണം കഴിക്കുകയോ എന്നർത്ഥത്തിൽ കടുപ്പിച്ചൊരു നോട്ടവും... അത് സാരല്യന്ന് പറഞ്ഞപ്പോൾ - ഞാൻ തൊട്ടു മുന്നേ ഭക്ഷണം കഴിച്ചിരുന്നെന്ന മറുപടി... വന്നതു മുതൽ അടുക്കള അവളുടെ കയ്യിലാണ്.ഉമ്മിയെ ഗ്യാലറിയിലേക്ക് പറപ്പിച്ചു. അവളുടെ വീട്ടിൽ ഞാനുമിങ്ങിനെയാണല്ലോന്നോർത്തപ്പോൾ .... ഏതോ മധുരമായ പകരം വീട്ടലിന്റെ ലഡു പൊട്ടാതിരുന്നില്ല. ഉച്ചക്കത്തെ സംഭവമോർത്തപ്പോൾ , ''ഇന്നത്തെ എന്റെ ട്രീറ്റ് നിന്റുപ്പയുടെ ചിലവിൽ നിന്റെ വീട്ടിൽ'' എന്ന കമന്റും ,കളി എന്നോടാണോ എന്ന രൂപത്തിൽ നേരിയ ചിരിയും... അടുക്കളത്തിരക്കൊഴിഞ്ഞ് ,ഞാൻ അസർ നിസ്കരിക്കുന്നത് നോക്കി എന്റെ ചാരത്തുണ്ടവൾ... ചിരിക്കുടുക്കയായി... ഞങ്ങളിങ്ങിനെയാണ്. ഇതാണ് ഞങ്ങളുടെ തിയറി... 

                   ഓരോ മതങ്ങളും വിഭാവനം ചെയ്യുന്ന ആശയങ്ങൾ ആ മതത്തിലുള്ളവർക്കുള്ളതാണ്.അത് മറ്റുള്ളവരുടെ മേൽ നിർബന്ധിക്കാനോ ,അത് കണ്ട് അക്കരെ നിന്ന് മുതലക്കണ്ണീരൊഴുക്കാനോ ഉള്ളതല്ല. അത്തരക്കാരെ എന്തുകൊണ്ടും നാം കരുതിയിരുന്നേ മതിയാകൂ...
അനാവശ്യ ലക്ഷ്യങ്ങളും അനാവശ്യ ഇടപെടലുകളുമായി സോഷ്യൽ മീഡിയ ഇളകി മറിയുമ്പോൾ... ഒത്തിരി ഒത്തിരി സ്നേഹത്തോടെ...
                      #ഫാതിമാ_റഷീദ് & #രമ്യ...
[FB പോസ്റ്റ്]

സാക്കിർ നായിക്കിനെ കരുതിയിരിക്കുക

#വഹാബീ_അപ്പോസ്തലൻ_സാക്കിർ_നായിക്കിനെ_കരുതിയിരിക്കുക...!

ഇന്ത്യയിലെ ജനങ്ങളെ മതപരമായി വിഭജിച്ച് ''ഏതോ'' രാഷ്ട്രീയം വളർത്താനുള്ള ഗൂഡ ശ്രമങ്ങളുമായി മ്മടെ സ്വന്തം വഹാബീ മുത്തി സാക്കിർ നായിക്ക്... കേരളത്തിലെ മത സാഹോദര്യം കണ്ടിട്ട് ഇയാൾക്ക് ഉറക്കം വരുന്നില്ല.ഇവിടുത്തെ മതമൈത്രി തകർക്കാൻ പലരും പല രൂപത്തിൽ തിമിർത്താടിയെങ്കിലും അതിനെയെല്ലാം അതിജയിച്ചവരാണ് മലയാളികൾ... പൗരത്വ ഭേദഗതി വിഷയം ,നിലപാടുമാറ്റവുമായി  പത്തി മടക്കിയത് മുസ്ലിം പ്രതിഷേധം കണ്ടിട്ടല്ല- ഇന്ത്യക്കാരുടെ പ്രതിഷേധം കണ്ടിട്ടാണ് എന്ന് ഏത് കൊച്ചു കുട്ടിക്കുമറിയാം.ഇന്ത്യക്കാരുടെ ഏകത്വ ഐക്യത്തിൽ വിള്ളൽ വീഴ്ത്താൻ മതത്തെ ഉപയോഗപ്പെടുത്താമെന്ന വ്യാമോഹവും വഹാബിസത്തിൻ്റെ നിഗൂഡ അജണ്ടയും കൂട്ടിക്കലർത്തി രക്ഷകൻ്റെ റോളിലാണ് സാക്കിറപ്പാപ്പൻ തല പൊക്കിയിരിക്കുന്നത്.വഹാബിസത്തിൻ്റെ ബ്രാൻ്റ് അംബാസിഡറായ ഇത്തരക്കാരെ മതേതര സമൂഹം കരുതിയിരിക്കേണ്ടതുണ്ട്. കേരളത്തിൻ്റെ മണ്ണിൽ താങ്കളുടെ പരിപ്പ് വേവിക്കാൻ വെച്ച വെള്ളം വാങ്ങി വച്ചോളൂ എന്ന് മാത്രമേ സാക്കിറപ്പാപ്പനോട് ഓർമയപ്പെടുത്താനുള്ളു. BJP ക്ക് ശക്തിയില്ലാത്ത കേരളം കേന്ദ്രീകരിച്ച് മതം പറഞ്ഞ് പ്രവർത്തിച്ച് , ഇടത്-വലതുള്ള മുസ്ലിം  വോട്ടുകളെ പല വഴിക്ക് ഭിന്നിപ്പിച്ച് തിരിച്ച് വിട്ട് ,ആർക്ക് ശക്തിയുണ്ടാക്കാനാണ് വഹാബീ അപ്പോസ്തലൻ ആഹ്വാനം ചെയ്തതെന്ന് ആർക്കും പെട്ടെന്ന് തിരിച്ചറിയാനാകും. ഒരു മുസ്ലിമും ഈ കെണിയിൽ തലവച്ചു കൊടുക്കില്ല.ഇയാളുടെ  വഹാബികളല്ലാതെ... പ്രവാചക തിരുമേനിയെ ചോദ്യം ചെയ്യണമെന്ന് പഠിപ്പിച്ച സ്വന്തം നേതാവിൻ്റെ ആശയത്തിൽ അഭിമാനം കൊള്ളുന്ന വഹാബികളുടെ മനോനില ഇനിയും  അളന്ന് സമയം കളയുന്നതിലെന്ത് പ്രസക്തി...?... ഇയാളൊന്നും ഇസ്ലാമിൻ്റെ ആരുമല്ലെന്നും ഇത്തരക്കാരെ ഇത്തരം മണ്ടൻ ദൗത്യവുമായി ആരും ഏല്പിച്ചിട്ടില്ലെന്നും മതേതര വിശ്വാസികൾ മനസിലാക്കിയിരിക്കുക. കേരളത്തിൽ ഐക്യ സംഘമെന്ന ഓമനപ്പേരുമായി രംഗ പ്രവേശനം ചെയ്ത് മഹല്ലുകളിൽ പോലും വഹാബീ വിത്തിട്ട് ഭിന്നത പടർത്തി... ഇപ്പോളിതാ ഇന്ത്യക്കാരെ മതം പറഞ്ഞ് രാഷ്ട്രീയമായി ഭിന്നിപ്പിച്ച് മൂലക്കാക്കാൻ ശ്രമിക്കുന്നു... പഴയ ആ ഐക്യസംഘത്തിൻ്റെ പുരാതന പതിപ്പ്...തേൻ പുരട്ടിയ ഇത്തരം വിഷങ്ങളെ- ഇത്തരം അപകട ആശയക്കാരെ എല്ലാവരും ഒരുപോലെ കരുതിയിരിക്കുക..!

ഖുദ്സി
23-8-2020