ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 7 September 2020

നഹ്സുമായി വഹാബികളും !



ചില ദിവസങ്ങളിൽ, സമയങ്ങളിൽ
നഹ്സ് ഉണ്ട് ; അമാനി മൗലവി.
▫▫▫▫🔹▫▫▫▫▫
ചില സമയങ്ങളും ദിവസങ്ങളും നഹ്സ്
(അശുഭം) ആയി കണക്കാക്കപ്പെടുന്നത് ആധുനിക വഹാബികൾക്ക് അരോചകമാണെങ്കിലും മുൻകാല മൗലവിമാർ ഇതിനെ നിഷേധിച്ചിരുന്നില്ല. 
കെ.എൻ.എം പുറത്തിറക്കിയ ഖുർആൻ പരിഭാഷയുടെ രചയിതാവ് മുഹമ്മദ് അമാനി മൗലവി തെളിവ് സഹിതം എഴുതുന്നത് നോക്കൂ....

"അനസ്(റ) നിവേദനം: നബി(സ) വല്ല ആവശ്യത്തിനും വേണ്ടി പുറപ്പെടുമ്പോൾ റാശിദ്, നജീഹ് എന്നിങ്ങനെ കേൾക്കുന്നത് അവിടുത്തേക്ക് ഇഷ്ടമായിരുന്നു.
( തുർമുദി )
മനുഷ്യരുടെ രണ്ടു പേരുകളാണ് റാശിദും നജീഹും.ആ പേരുകളുള്ള  ആളുകളെ വിളിക്കുന്നതും തന്റെ പുറപ്പാടും ഒത്തുകൂടുമ്പോൾ തന്നെ പുറപ്പാടിന്റെ ഉദ്ദേശ്യ സാധ്യതയുടെ ഒരു ശുഭസൂചനയായി നബി(സ) അത് കണ്ടിരുന്നുവെന്നാണ് ഉപരി സൂചിത ഹദീസിന്റെ പൊരുൾ.
കാരണം റാശിദ് എന്നാൽ തന്റേടമുള്ളവൻ സൻമാർഗി എന്നും നജീഹ് എന്നാൽ വിജയി,ഭാഗ്യവാൻ എന്നുമാണർത്ഥം. ഇപ്പോൾ നബി (സ) യുടെ 'ഫാൽ' (ശുഭലക്ഷണം) മനസിലായല്ലോ. ചില പ്രത്യേക സമയങ്ങളും ദിവസങ്ങളും അശുഭമായും (നഹ്സായും) ശുഭമായും ധരിക്കുന്നതും ഈ ഇനത്തിൽപ്പെട്ടതാണ്.ഇത് വിവരിക്കുന്ന പ്രത്യേകം ഹദീസുകളുണ്ട്. ദൈർഘ്യ ഭയത്താൽ ഉദ്ദരിക്കുന്നില്ല."

       അമാനി മൗലവി
       ഇസ്‌ലാമിക ജീവിതം 
       പേജ്: 432

✍🏻 കടപ്പാട്
▪▪▪▪▪▫▪▪▪▪