ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 1 September 2020

ഓണത്തിലെ മത ദർശനം

#ഓണം...#അത്തം... #തിരുവോണം...!

ഓണവും അത്തവും തിരുവോണവും എന്താണ് എന്ന് ഹൈന്ദവ മതത്തിന്റെ ആചാര്യൻ തന്നെ പറയുന്നു... 
👇👇👇👁️👁️👁️

ഓരോ മതക്കാർക്കും ഓരോ ആഘോഷമുണ്ട്. ആ ആഘോഷങ്ങൾ അവരവരുടെ മതത്തിലെ, അവരവരുടെ ദൈവത്തിനുള്ള ആരാധനകളാണ്.ഓരോ മതത്തിനും അവരുടേതായ നിലപാടുകളുമുണ്ട്. ഈ മതത്തിലെ ആഘോഷം ആ മതക്കാർ ആഘോഷിക്കണമെന്നോ ആ മതത്തിലെ ആഘോഷം ഈ മതക്കാർ ആഘോഷിക്കണമെന്നോ ഒരു മതക്കാരും പറയില്ല... 

എന്റെ കൂട്ടുകാരി രമ്യയുടെ അഛനും ആങ്ങളയും ശബരി മലക്ക് പോകാൻ മാലയിട്ടപ്പോൾ, എന്റെ വീട്ടിലെ ഭക്ഷണം നിരസിച്ചത് ഞാനോർക്കുന്നു...'' പിണങ്ങല്ലേടാ...''... എന്ന് പറഞ്ഞന്ന് അവളത് കൈകാര്യം ചെയ്തപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ''മണ്ടൂസേ... ഞാനെന്തിന് പിണങ്ങണം. കഴിക്കാതിരിക്കുക എന്നത് നിന്റെ വിശ്വാസമാണ്. അതിനെ വിമർശിക്കാതെ നിനക്കൊപ്പം നിൽക്കുക എന്നത് എന്റെ ബാധ്യതയുമാണ്.കൂട്ടുകാരിയുടെ മതവികാരം വൃണപ്പെടുത്തരുതെന്ന് പഠിപ്പിച്ചതെന്റെ തിരുനബിയാണ്. ആ നബിയെ മാനിച്ചില്ലെങ്കിൽ ഞാനെന്ത് വിശ്വാസിയാണെന്ന് പ്രതികരിച്ചപ്പോൾ അവൾക്ക് ഹാപ്പിയായി... തിരിച്ച് വീട്ടിലെത്തിയപ്പോൾ എന്നെക്കുറിച്ച് പറയാനഛന് നൂറ് നാവാണെന്നവളുടെ വാട്ട്സപ്പ് കമന്റ് ...നെക്സ്റ്റ് മന്ത് ടൂർ പ്രോഗ്രാമിന് അനുവാദം തേടിയപ്പോൾ, ഫാതിയുണ്ടെങ്കിൽ പോയാമതിയെന്ന് അഛനുമമ്മയും നിർബന്ധം പറഞ്ഞത്രെ... പിന്നെ ,അവൾക്ക് ടൂർ പോകണമെങ്കിൽ എന്നെ നിർബന്ധിക്കണമെന്ന അവസ്തയിലെത്തി പാവം...

                     ഈ ഓണത്തിനുമുണ്ടായിരുന്നു ആരാധനാപരമായ ആഘോഷങ്ങൾ... ഇന്നലെ നടന്ന പ്രോഗ്രാം ചാർട്ട് ചെയ്തത് അവളായിരുന്നു.എല്ലാത്തിൽ നിന്നും എന്നെ അകറ്റി നിർത്തിയതും അവളാണ്... വാമനൻ മഹാബലി ഇതൊക്കെ ഞങ്ങളുടെ മതപരമായ വിശ്വാസങ്ങളാണ്.നിന്നെ സംബന്ധിച്ചിടത്തോളം അതൊന്നു മംഗീകരിക്കൽ ശെരിയാകില്ല. സോ ,മോളതിൽ നിന്ന് വിട്ട് നിന്നാട്ടേന്ന് പറഞ്ഞ് അവളെന്റെ ഇക്കാക്കയാകാൻ ശ്രമിച്ചപ്പോൾ...മുഖത്തെ ഗാംഭീര്യം കണ്ടിട്ടെനിക്ക് തന്നെ ചിരി വന്നു. ഞാൻ ആഘോഷങ്ങളിൽ പങ്കെടുക്കാത്തതു കൊണ്ട് അവൾക്കൊരു വിഷമവുമുണ്ടായില്ല. സന്തോഷമല്ലാതെ... ഇതാണ് ഞങ്ങളുടെ കൂട്ട് ... ക്യാമ്പസിൽ നിന്ന് ടൂർ പോയപ്പോൾ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന അമ്പല ബോർഡ് കണ്ട് എനിക്കൊന്നും തോന്നിയില്ല. ബട്ട് ,അവൾക്ക് എന്തോ ഒരു ഫീലിംഗ്-എനിക്കെന്തു തോന്നുമെന്നോർത്ത്... എനിക്കെന്ത് തോന്നാൻ... ഓരോ മതത്തിനും ഓരോ ആചാരമുണ്ട്. അത് കഴിയുന്നവർ അംഗീകരിക്കുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക.അതാണ് അഭികാമ്യം... ക്യാമ്പസിൽ അന്നുമിന്നും എന്റെ വലം കൈ രമ്യയാണ്. മത ദർശനങ്ങൾ എങ്ങിനെ ഡീൽ ചെയ്യണമെന്ന് ഞങ്ങൾക്ക് നന്നായറിയാം... ഭംഗിയായി...
                       ''ഇനി ഫാതിമ ഓണപ്പരീക്ഷ എഴുതില്ലല്ലോ അല്ലേ... കോളേജിലെ ഓണ ലീവ്  എടുക്കില്ലല്ലോ '' എന്നൊക്കെ ചോദിച്ച മണ്ടൻമാരെ തത്കാലം അവഗണിക്കുന്നു. ആരാധനയും അല്ലാത്തതും തിരിച്ചറിയാത്ത ഇത്തരക്കാർ സ്വന്തം മതത്തിന് തന്നെ ശാപമാണ്... അവഗണിക്കാം അത്തരക്കാരെ... കരുതലോടെ....

                ഇന്ന് ഉച്ചഭക്ഷണം രമ്യയുടെ വകയായിരുന്നു. ഞാൻ പോലുമറിയാതെയാണവളെനിക്ക് ട്രീറ്റൊരുക്കിയത്. ഹോട്ടലിലേക്ക് ഡ്രൈവ് ചെയ്തപ്പോൾ ഞാൻ കരുതിയത് മറ്റെന്തോ ആണ്. കയ്യും മുഖവും വാഷ് ചെയ്തപ്പോളും സാധാരണയിൽ കവിഞ്ഞൊന്നും തോന്നിയില്ല. ബട്ട് ,മെനു തിരഞ്ഞപ്പോൾ പണി പാളി... എനിക്കുള്ള ട്രീറ്റാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി... നോമ്പാണല്ലോ ഇന്ന്... എനിക്കിന്ന് മുഹറം നോമ്പാണെന്നറിഞ്ഞതോടെ കാൽകുലേഷനെല്ലാം തെറ്റി... സാരല്യ... നീ കഴിച്ചോളൂന്ന് പറഞ്ഞിട്ടും നോ രക്ഷ... ഞാൻ കഴിക്കാത്തതിൽ അവൾക്കൊരു പരാതിയുമില്ല. ഏതായാലും വേഗം പുറത്തിറങ്ങി... പിന്നെ നേരെ എന്റെ വീട്ടിലേക്ക്... ഇന്നത്തെ നോമ്പുതുറയുടെ വിശിഷ്ട ''ആതിഥേയ''യായി... വിശക്കുന്നോ എന്ന് ചോദിച്ചപ്പോൾ - ഒട്ടുമില്ലെന്ന മറുപടിയും നോമ്പുകാരുടെ മുന്നിൽ ഭക്ഷണം കഴിക്കുകയോ എന്നർത്ഥത്തിൽ കടുപ്പിച്ചൊരു നോട്ടവും... അത് സാരല്യന്ന് പറഞ്ഞപ്പോൾ - ഞാൻ തൊട്ടു മുന്നേ ഭക്ഷണം കഴിച്ചിരുന്നെന്ന മറുപടി... വന്നതു മുതൽ അടുക്കള അവളുടെ കയ്യിലാണ്.ഉമ്മിയെ ഗ്യാലറിയിലേക്ക് പറപ്പിച്ചു. അവളുടെ വീട്ടിൽ ഞാനുമിങ്ങിനെയാണല്ലോന്നോർത്തപ്പോൾ .... ഏതോ മധുരമായ പകരം വീട്ടലിന്റെ ലഡു പൊട്ടാതിരുന്നില്ല. ഉച്ചക്കത്തെ സംഭവമോർത്തപ്പോൾ , ''ഇന്നത്തെ എന്റെ ട്രീറ്റ് നിന്റുപ്പയുടെ ചിലവിൽ നിന്റെ വീട്ടിൽ'' എന്ന കമന്റും ,കളി എന്നോടാണോ എന്ന രൂപത്തിൽ നേരിയ ചിരിയും... അടുക്കളത്തിരക്കൊഴിഞ്ഞ് ,ഞാൻ അസർ നിസ്കരിക്കുന്നത് നോക്കി എന്റെ ചാരത്തുണ്ടവൾ... ചിരിക്കുടുക്കയായി... ഞങ്ങളിങ്ങിനെയാണ്. ഇതാണ് ഞങ്ങളുടെ തിയറി... 

                   ഓരോ മതങ്ങളും വിഭാവനം ചെയ്യുന്ന ആശയങ്ങൾ ആ മതത്തിലുള്ളവർക്കുള്ളതാണ്.അത് മറ്റുള്ളവരുടെ മേൽ നിർബന്ധിക്കാനോ ,അത് കണ്ട് അക്കരെ നിന്ന് മുതലക്കണ്ണീരൊഴുക്കാനോ ഉള്ളതല്ല. അത്തരക്കാരെ എന്തുകൊണ്ടും നാം കരുതിയിരുന്നേ മതിയാകൂ...
അനാവശ്യ ലക്ഷ്യങ്ങളും അനാവശ്യ ഇടപെടലുകളുമായി സോഷ്യൽ മീഡിയ ഇളകി മറിയുമ്പോൾ... ഒത്തിരി ഒത്തിരി സ്നേഹത്തോടെ...
                      #ഫാതിമാ_റഷീദ് & #രമ്യ...
[FB പോസ്റ്റ്]