*എല്ലാ ബിദ്അഅത്തും നരകത്തിലാണെന്നു പഠിപ്പിച്ച നബി[സ]യുടെ ഭാഗത്തല്ല-വഹാബികളുടെ ഭാഗത്താണത്രെ ന്യായം. ഖുതുബ മലയാളത്തിലാക്കാനുള്ള തെളിവ് പ്രമാണമല്ല യുക്തിയാണെന്ന് വഹാബികൾ ❗*
👇👇👇👁️👁️👁️
ആഗോള മുസ്ലിംകള്‍ ഏകകണ്ഠമായി അംഗീകരിച്ചതായിരുന്നു ഖുത്ബ അറബിയിലായിരിക്കണമെന്നത്. ഇതിനെതിരെ ആദ്യമായി രംഗത്തുവന്നത് തുര്‍ക്കിയിലെ കമാല്‍പാഷ എന്ന ഭരണാധികാരിയാണ്. പരിഭാഷാവാദികളുടെ[വഹാബീ മൗദൂദീ ...] ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം രേഖ പ്പെടുത്തിയിട്ടുണ്ട്.
“ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”(തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313).
കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുതുബ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ് രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ ,വഹാബീ നേതാവ് കെ .എം മൌലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്.
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുതുബ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)
മുസ്ലിംകളുടെ,ആഴ്ചയിലെ ഏറ്റവും വലിയ ആരാധനയായ ജുമുഅയിലെ- നബിയോ സഹാബത്തോ താബിഉകളോ ആരും ചെയ്യാത്ത '' അനറബി ഖുതുബ'' എന്ന ബിദ്അത് ചെയ്ത്, വർഷത്തിൽ 48 പ്രാവശ്യം നരകത്തിൽ പോകുന്ന വഹാബികൾ സ്വയം കുഴിച്ച കുഴിയിൽ ദയനീയമായി ഞരങ്ങുന്ന ദൃശ്യങ്ങളാണെങ്ങും... അനറബീ ഖുതുബ നബിയോ സഹാബത്തോ താബിഉകളോ ആരും ചെയ്തിട്ടില്ലെന്ന സത്യം വ്യക്തമായ മൗലവിമാർ ,പിന്നീട് ഉരുളുന്ന ദൃശ്യങ്ങളാണെവിടെയും... 'മാതൃഭാഷയിലായിരുന്നു- മുന്നിലിരിക്കുന്നവർക്ക് തിരിയുന്ന ഭാഷയിലായിരുന്നു നബിയുടെ ഖുതുബ' എന്ന് ന്യായം പറയുന്നവരും-നബി തങ്ങൾ അനറബി ഭാഷയിൽ ഖുതുബ നടത്തിയിട്ടില്ല-അനറബി ഖുതുബ ബിദ്അത്താണ് എന്ന് പരോക്ഷമായി സമ്മതിക്കുന്നു എന്നതാണ് രസാവഹം...!... അതായത്- അനറബി ഖുതുബ നബിയോ സഹാബത്തോ താബിഉകളോ നടത്തിയിട്ടില്ലാത്തതിനാൽ ബിദ്അത്താണ് എന്നത് ശെരി തന്നെ. പക്ഷേ ,മതപരമായ ആ ബിദ്അത്ത് ഞങ്ങൾ ചെയ്യും... ഞങ്ങൾ നരകത്തിലും പോകും... ന്യായം ഞങ്ങളുടെ ഭാഗത്താണ്. വഹാബീ വാദപ്രകാരം--- *എല്ലാ ബിദ്അത്തും നരകത്തിലാണെന്ന് പഠിപ്പിച്ച നബി[സ]യുടെ ഭാഗത്തല്ല ന്യായം*... ഖുതുബ ജനങ്ങൾക്ക് തിരിയണം എന്നതാണ് ന്യായം... ഈ പരാക്രമണത്തിനുള്ള തെളിവ് വഹാബികളുടെ കാഞ്ഞ ബുദ്ധിയാണത്രെ... അത് പറയുന്നതും മറ്റാരുമല്ല. വഹാബീ അലമാരയിലട ഇരിക്കുന്ന സ്റ്റാർ മൗലവിമാർ തന്നെ... തിരു നബിയുടെ കാലം മുതൽ ആയിരത്തി മുന്നൂറോളം വർഷക്കാലം ലോക മുസ്ലിംകൾ പറഞ്ഞും പഠിപ്പിച്ചും പ്രചരിപ്പിച്ചും കൈമാറി വന്ന മഹിതമായ ഇസ്ലാമിക സംസ്കാരങ്ങൾ സ്വന്തം യുക്തി കൊണ്ട് വെട്ടിമുറിച്ച് വികലമാക്കി-വഹാബീ വാദപ്രകാരം നരകത്തിലെ വിറകാകാൻ Q നിൽക്കുന്ന സകല വഹാബീ ജമാഅത്തേ പരിഭാഷാ വാദികൾക്കും- തിരിയുന്ന ഭാഷയിലിരിക്കട്ടെ ഒരു ''അഭിനന്ദനം''..!
ഖുദ്സി
3-9-2020