ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 23 October 2020

നബിദിനം-വഹാബീ കാർട്ടൂണുകൾക്ക് കാർട്ടൂൺ മറുപടി




























 

നബിദിന സന്തോഷവും ജുമുഅയും:-വഹാബീ ജമാഅത്ത് കൂടാരത്തിൽ ആരെങ്കിലുമുണ്ടോ ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ...❓

*നബിദിന സന്തോഷവും ജുമുഅയും:-വഹാബീ ജമാഅത്ത് കൂടാരത്തിൽ ആരെങ്കിലുമുണ്ടോ ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ...❓*
👇👇👇👁️👁️👁️

✍️വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിന വിഷയത്തിലും വർഷത്തിൽ 48 പ്രാവശ്യം നടക്കുന്ന ജുമുഅയുടെ വിഷയത്തിലും വഹാബീ-ജമാഅത്തുകാർ ആകെ ഭിന്നതയിലാണ്.  മത വിഷയത്തിൽ നിങ്ങൾ ഭിന്നിച്ചിരിക്കുകയാണോ...❓അതിന് ഏറ്റവും നല്ല മാർഗം അല്ലാഹു നിർദ്ദേശിക്കുന്നു.

فَإِن تَنَٰزَعۡتُمۡ فِى شَىۡءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٌ وَأَحۡسَنُ تَأۡوِيلًا

ആശയം:-വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ. അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (4:59)

ജുമുഅ ഈദാണ്.വിശ്വാസികൾക്ക് സന്തോഷമാണ്. നബിദിനവും വിശ്വാസികൾക്ക് സന്തോഷമാണ്. രണ്ടും സന്തോഷമായ സ്ഥിതിക്ക് ,വർഷത്തിൽ 48 പ്രാവശ്യം നടക്കുന്ന ജുമുഅ ചർച്ച ചെയ്യാം. അത് തീരുമാനമായാൽ ,വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിനവും ഓട്ടോമാറ്റിക്കായി തീരുമാനമാകും. 
ജുമുഅ എന്ന നമസ്കാരത്തിൻ്റെ ഭാഗമായി വഹാബീ ജമാഅത്ത് മുന്നണി ,മതത്തിൻ്റെ പേരിൽ ,ആഴ്ചയിൽ ഒന്നും മാസത്തിൽ നാലും വർഷത്തിൽ 48 ഉം പ്രാവശ്യം നടത്തുന്ന അനറബീ പ്രസംഗം  എന്ന അനാചാരം നബി (ﷺ) നടത്തുകയോ, നടത്താൻ കൽപ്പിക്കുകയോ ചെയ്തോ... ❓... ഒരിക്കലുമില്ല...

ഉത്തമ മൂന്ന് നൂറ്റാണ്ടിൽ ഇങ്ങനെയൊരു സമ്പ്രദായമേ ഇല്ല. മക്കയിയില്ല ,മദീനയിലില്ല, സൗദിയിലൊരിടത്തുമില്ല. ലോകത്ത് ഒരു മുസ്ലിം രാഷ്ട്രത്തിലുമില്ല.അടുത്ത കാലത്ത് വടിയായ തുർക്കിക്കാരനായ മുസ്തഫ കമാൽ പാഷ എന്ന ഒരുത്തൻ കൊണ്ട് വന്ന അനാചാരമാണിത്...

          വഹാബീ ജമാഅത്ത് മാതൃകാ പുരുഷൻ  കമാല്‍പാഷയുടെ പരിഷ്‌കരണങ്ങളുടെ അടിസ്ഥാനം ഇസ്‌ലാം ആയിരുന്നില്ല. പകരം പാശ്ചാത്യ മതേതര സങ്കല്‍പങ്ങളും സിദ്ധാന്തങ്ങളുമായിരുന്നു. തുര്‍ക്കിയില്‍ ,അറബീ ഖുതുബക്ക് പകരം അനറബീ പ്രസംഗം കൊണ്ടു വന്നു. അറബിയിലുള്ള ബാങ്കുവിളി നിരോധിച്ചു.ഖിലാഫത്ത് വ്യവസ്ഥക്ക് വിരാമമിട്ടു. സൂഫീപര്‍ണശാലകളും ഖാന്‍ ഗാഹുകളും അടച്ചുപൂട്ടി. തസവ്വുഫിന്റെ തുടര്‍ച്ചകള്‍ അവസാനിപ്പിച്ചു. പുതിയ ഭരണ സൈനികനിയമങ്ങള്‍ നടപ്പിലാക്കി. ബഹുഭാര്യത്വം പറ്റെനിരോധിച്ചു. ഹിജറ കലണ്ടര്‍ ദുര്‍ബലപ്പെടുത്തി പകരം സൗരവര്‍ഷ കലണ്ടര്‍ നടപ്പിലാക്കി. തുര്‍ക്കിതൊപ്പി നിരോധിച്ചു. ഹാറ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കി. പര്‍ദ നിയമവിരുദ്ധമാക്കി. വിവാഹം, വിവാഹമോചനം തുടങ്ങിയ ഇസ്‌ലാമിക നിയമങ്ങള്‍ ഭേദഗതിചെയ്ത് പാശ്ചാത്യനിയമങ്ങള്‍ നടപ്പിലാക്കി. മതപാഠശാലകളെല്ലാം നിര്‍ത്തലാക്കി. തുര്‍ക്കിഭാഷയുടെ ലിപി അറബിക്ക് പകരം ഇറ്റാലിയനാക്കി. തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഭരണഘടനയില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രം എന്നവാക്ക് നീക്കം ചെയ്തു. മുസ്‌ലിം വിജയകാലത്തിന്റെ സ്മാരകങ്ങളില്‍ പെട്ട സോഫിയാ പള്ളി മ്യൂസിയക്കിമാറ്റി.

അതോടെ അഞ്ഞൂറ് വര്‍ഷക്കാലം ഇസ്‌ലാമികസംസ്‌കാരത്തിന്റേയും  പഠനത്തിന്റേയും ചിന്തയുടേയും പാരമ്പര്യത്തിന്റേയും ഭാഗമായിരുന്ന തുര്‍ക്കിക്ക് ഇസ്‌ലാമുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു...

      പരിഭാഷാവാദികളുടെ[വഹാബീ മൗദൂദീ ...] ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
“ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”[തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313].

          കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുതുബ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ് രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ ,വഹാബീ നേതാവ് കെ .എം മൗലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്.
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുതുബ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” [അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ]

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ,തിരു നബിയുടെയും സഹാബത്തിൻ്റെയും ലോക മുസ്ലിംകളുടെയും മാതൃക കാറ്റിൽ പറത്തി -കമാൽ പാഷയുടെ മാതൃക പിൻപറ്റി വഹാബീ ജമാഅത്ത് സംഘടനക്കാർ പവിത്രമായ അറബീ ഖുതുബക്ക് പകരം അനറബീ പ്രസംഗം നടപ്പിലാക്കി കമാൽ പാഷയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു....

قال عبد الله بن عمر-رضي الله عنهما - يقول: "كل بدعة ضلالة وإن رآها الناس حسنة ". الإبانة لابن بطة (1/339)

ഹദീസ് ആശയം:-ഇബ്നു ഉമർ (റ) പറയുന്നു: എല്ലാ ബിദ്അത്തും വഴികേടാകുന്നു. ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും...

പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിലെ ജുമുഅ നമസ്കാരത്തിൻ്റെ ഭാഗമായ ഖുതുബ എന്ന ആരാധനയിൽ-മുസ്തഫാ കമാൽ പാഷയെ വലിച്ചെറിഞ്ഞ് തിരുനബിയെ സ്വീകരിക്കാൻ വഹാബീ ജമാഅത്തെ ഇസ്ലാമീ സംഘടനക്കാർ തയ്യാറുണ്ടോ..❓ അതോ, ആഴ്ചയിൽ 1 ഉം മാസത്തിൽ 4 ഉം വർഷത്തിൽ 48 ഉം മതപരമായ ബിദ്അത്ത് ചെയ്ത് ,കമാൽ പാഷയേയും കെട്ടിപ്പിടിച്ച് ,നരകത്തിലെ വിറകുകളാകാൻ നിങ്ങൾ ഉറച്ച് തീരുമാനിച്ചോ...❓
*ഖുദ്സി*
23-10-2020


 

 

Thursday, 22 October 2020

നബിദിന സന്തോഷം-വഹാബീ തൗഹീദ് ആകാശവാണിയിലന്നങ്ങിനെ,മാതൃഭൂമിയിലിന്നിങ്ങിനെ...❗



*നബിദിന സന്തോഷം-വഹാബീ തൗഹീദ് ആകാശവാണിയിലന്നങ്ങിനെ,മാതൃഭൂമിയിലിന്നിങ്ങിനെ...❗*
👇👇👇👁️👁️👁️
✍️ വഹാബീ നേതാവ് ഹുസൈൻ മടവൂർ ,നബിദിനത്തോടനുബന്ധിച്ച് 2018 ലെ മാതൃഭൂമിയിൽ-''ഇന്ന് നബിദിനം- ലോകത്തിന്റെ കാരുണ്യം''എന്ന ക്യാപ്ഷനിൽ എഴുതിയ ലേഖനം... ഞാനാദ്യം കരുതിയത്, മാതൃഭൂമിയുടെ വായനക്കാർക്ക് തൗഹീദ് പഠിപ്പിക്കാനും നബിദിന സന്തോഷങ്ങൾ നരകത്തിലാണെന്ന് സമർത്ഥിക്കാനുമാണീ വഹാബീ കുറിപ്പട എന്നാണ്... പക്ഷേ ,നരകം പോയിട്ട് ബിദ്അത്തിൻ്റെ ലാഞ്ചന പോലുമില്ല.അതേന്നേ... ബാപ്പ പത്തായത്തിൽ പോലുമില്ലാന്ന്...''നബിദിനത്തിൽ സന്തോഷിക്കുന്ന വിശ്വാസികൾക്ക് അവരുടെ നേതാവ്- അവരുടേതായി -ലോകത്തിന് സമർപ്പിക്കുന്ന സ്നേഹ സന്ദേശം''... നല്ല ഒന്നാന്തരം മലയാള നബിദിന മൗലിദ്... മുസ്ലിംകൾ നടത്തും പോലെ ഏതെങ്കിലും കിതാബിലല്ല. നല്ല ഒന്നാംതരം മാതൃഭൂമി പത്രത്തിൽ... എന്തൊരു മൊഞ്ച് ... എനിക്കൊരെത്തും പിടിയും കിട്ടിയില്ല... ഇനി ,കാന്തപുരമോ പേരോടോ അതല്ലെങ്കിൽ ഖലീൽ തങ്ങളോ എഴുതിയ ലേഖനമായിരിക്കുമോ ഇത്... ഞാൻ വീണ്ടും പത്രത്തിലേക്കുറ്റു നോക്കി... ഏയ്... ഒരു മുസ്ല്യാരുമല്ല. വഹാബീ നേതാവ് സാക്ഷാൽ ഹുസൈൻ മടവൂർ... പടച്ചോനെ... വഹാബികൾക്കിതെന്തു പറ്റി... മൗലവിമാരുടെ എൻ ഓസി യുമായി പടച്ചോൻ,നബിദിനാഘോഷത്തെ സ്വർഗത്തിലേക്ക് വീണ്ടും പറിച്ചു നട്ടോ...?.
              മുമ്പ് ,സമാന വിഷയത്തിൽ ഇതുപോലൊന്ന് കണ്ടത് വഹാബീ മുഖപത്രമായ അൽമനാറിലായിരുന്നു.സർക്കാർ ഉടമസ്തതയിലുള്ള ആകാശവാണി റേഡിയോ നിലയത്തിൽ, 1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍
12ന് കേരള നദ്വത്തുല്‍ മുജാഹിദീന്റെ
 [KNM] ജനറൽ സെക്രട്ടറി എ കെ അബ്ദുൽ ലത്വീഫ് മൗലവി ലോകത്തോടു നടത്തിയ നബിദിന പ്രഭാഷണം അതേപടി പകർത്തി എഴുതിയ ലേഖനമായിരുന്നു അത്...

 അല്‍മനാറിലെ കുറിപ്പിന്റെ ആദ്യഭാഗം ഇങ്ങിനെ വായിക്കാം...
‘പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’ [അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952]...
       1952 ൽ വഹാബികളുടെ തൗഹീദ് അൽ മനാറിൽ അങ്ങിനെ... 2018 ലെ വഹാബീ തൗഹീദ് മാതൃഭൂമിയിൽ ഇങ്ങിനെ... KNM സെക്രട്ടറിയുടെ വാക്ക് കടമെടുത്താൽ-''ലോകം കൊണ്ടാടുന്ന അസാധാരണ ശിഷുവിൻ്റെ ജൻമദിനത്തിന് '' 2020 ലെത്തിയപ്പോൾ ചില വഹാബികൾ മാത്രമില്ല. അതെന്തു പറ്റി...?.ലോകം മുഴുവൻ സന്തോഷിക്കുമ്പോൾ ചില മുറി മൗലവിമാർ മാത്രം ദു:ഖത്തിൻ്റെ വെടിക്കെട്ടിന് തിരികൊളുത്തുന്നതും നബി ജനനത്തിൽ അട്ടഹസിച്ചലറിയ ഇബ്ലീസിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും എന്തിനാണാവോ...❓
*ഖുദ്സി*
22-10-2020

👇👇👁️👁️👁️







 


 

വികസിത രാജ്യങ്ങളിലെ വിവാഹ പ്രായം

വികസിത രാജ്യങ്ങളിൽ മിക്കതിലും വിവാഹ പ്രായം പുരുഷനും സ്ത്രീക്കും തുല്യമാണ്. അമേരിക്കയിൽ 18 വയസ്സാണ് വിവാഹ പ്രായം. ബ്രിട്ടനിൽ 16 വയസ്സാണ് വിവാഹ പ്രായം. ആസ്‌ത്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, മെക്‌സികോ, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിയമപരമായ വിവാഹ പ്രായം 18 ആണ്. ചൈനയിൽ സ്ത്രീക്ക് 20ഉം പുരുഷന് 22ഉം ആണ്. ജപ്പാനിൽ 20 വയസ്സ് പൂർത്തിയായവർക്കാണ് വിവാഹത്തിന് അനുമതി.


ഫിലിപ്പൈൻസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കും 21 ആണ്. ന്യൂസിലാൻഡിൽ 18 വയസ്സാണ് വിവാഹിതരാകാൻ വേണ്ട കുറഞ്ഞ പ്രായം.

Read more http://www.sirajlive.com/2020/10/21/451678.html

[October 21, 2020]

Tuesday, 20 October 2020

നബിദിനം-മൗലിദോതി ഫണ്ട് ശേഖരിക്കണമെന്ന് വഹാബീ നേതാവ് കെ എം മൗലവി

*നബിദിനം ആഘോഷിച്ചാൽ മാത്രം പോരാ*, *മൗലിദ് ഓതി*
*ഫണ്ട്ശേഖരിക്കണമന്ന് വഹാബീ നേതാവ്* 
*കെ.എം.മൗലവി....❗*
🕳️▪️---------------------------▪️🕳️
👇👇👇👁️👁️👁️
✍️ വഹാബീ അപ്പോസ്തലൻ കെ.എം. മൗലവി എഴുതുന്നു:
"അതിനാല്‍ മുഹമ്മദ് നബിയെ 
അല്ലാഹുതആല ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിനെ ഈ മാസത്തില്‍ നബിയുടെ ദഅ്‌വത്ത് (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാം എല്ലാവരും അല്ലാഹു 
തആലാക്ക് ശുകറ് ചെയ്യണം. 
അതിനായി ദേശങ്ങള്‍തോറും മൗലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാ ജാതി മതസ്ഥരെയും സമ്മേളിപ്പിച്ച് അവര്‍ക്കെല്ലാം നബിയുടെ ദഅ്‌വത്ത് തബ്‌ലീഗ് ചെയ്യുന്ന കടമയെ നാം നിര്‍വഹിക്കുകയും 
ഈ മാസത്തിലും റമസാന്‍ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്‌ലീഗ് ഫണ്ട് 
ശേഖരിക്കുകയും വേണം."
[അല്‍ മുര്‍ശിദ്, പുസ്തകം : 1, ലക്കം :5]

                 റബിഉൽ അവ്വൽ വരുമ്പോൾ, ഇതൊക്കെ ഓർക്കുമ്പോൾ വഹാബീ കുഞ്ഞാടുകൾ അങ്കലാപ്പിലാണ്.സ്വന്തം നേതാക്കളെ തള്ളാനോ കൊള്ളാനോ കഴിയാതെ വെള്ളം കുടിക്കുകയാണ് അണികളിന്ന്... സ്ത്രീകളുടെ അരഞ്ഞാണം വരെ ഊരി വാങ്ങിച്ച്- പകരം സ്വർഗം കൊടുത്ത് അത്യാവശ്യം വേണ്ട നവോത്ഥാനമൊക്കെ മ്മടെ മുറി മൗലവിമാർ നടത്തുന്നുണ്ട്... അതിനിടയിൽ സ്വന്തം നേതാക്കളുടെ തൗഹീദിൻ്റെ ഇത്തരം നേർക്കാഴ്ചകൾ... സഹിക്കാൻ കഴിയാത്തവർ  കണ്ണുപൊത്തിക്കോളൂ വഹാബികളേ... ഏതായാലും ഒന്നുറപ്പ്...വഹാബീ സ്വർഗത്തിൽ രണ്ട് കൂട്ടർ വേണ്ട... ഒന്നുകിൽ ,നബിദിനമാഘോഷിച്ച/ അതിന് കൂലി കിട്ടുമെന്ന് പഠിപ്പിച്ച വഹാബീ നേതാക്കൾ മാത്രം... അതല്ലെങ്കിൽ നബിദിന സന്തോഷം നരകത്തിലാക്കിയ വഹാബീ അണികൾ മാത്രം... ഇനിയും നീട്ടി വലിക്കാൻ നേരമില്ല...

            ''ഒന്നുകിൽ മകൻ കല്യാണത്തിന് പോകാം- അപ്പൻ പറമ്പിൽ പണിയ്- അതല്ലെങ്കിൽ അപ്പൻ പറമ്പിൽ പണിയ്- മകൻ കല്യാണത്തിന് പോകാമെന്ന'' ആ ശൈലി മൗലവിമാർ ഒരുപാട് ഓടിച്ചതാണ്. ഇനിയത് വേണ്ട. വേണ്ടത് ''മൗലവിമാരോ അണികളോ അകത്തോ പുറത്തോ'' ആകുന്ന തീരുമാനമാണ്.വഹാബീ സ്വർഗം കട്ട വെയിറ്റിംഗിലാണ്... വേഗമാകട്ടെ...
*ഖുദ്സി*
20-10-2020


 

 

കാന്തപുരവും UAE കോൺസുലേറ്റും


*ഇത് കാന്തപുരമാണ്...*❤️❤️❤️

✍️ UAE കോൺസുലേറ്റിൽ മാത്രമല്ല UAE ഭരണാധികാരിയുടെ കൊട്ടാരത്തിലും സന്ദർശനം നടത്താറുണ്ട് കാന്തപുരം...
ഫഹദ് ബിൻ അബ്ദുൽ അസീസിന്‍റെ കോട്ടകൊത്തളങ്ങൾ മുതൽ പാശ്ചാത്യ- പടിഞ്ഞാർ- അമേരിക്കയുടെ വൈറ്റ് ഹൗസ് കമാനങ്ങളിൽ വരെ തലപ്പാവ് ധരിച്ചു തന്നെ കയറിയിറങ്ങി ഇരുപതോളം രാജ്യങ്ങളിൽ വിസ്മയം തീർത്ത കാലഘട്ടത്തിന്‍റെ ഇതിഹാസ താരകമാണ് കാന്തപുരം... കേവലമൊരു MLA
യെക്കാണണമെങ്കിൽ പണ്ഡിതർ ഓശ്ചാനിച്ച് നിൽക്കണമെന്ന് തിട്ടൂരമിറക്കിയൊരു കാലമുണ്ടായിരുന്നു. അതൊക്കെച്ചവിട്ടി മെതിച്ച് അറബിക്കടലിൽ തള്ളിയാണീ  കാന്തപുരം ജൈത്ര യാത്ര തുടങ്ങിയത്.ഗൾഫ് കൺട്രീസിലെ അധികാരികൾ ഇന്ത്യയിലെത്തിയാലോ ഇന്ത്യയിലെ മുസ്ലിം നേതൃത്വത്തെക്കുറിച്ചവർ ചിന്തിച്ചാലോ അവരുടെ നാവിൻ തുമ്പിലാദ്യമോടി എത്തുന്ന നാമം കാന്തപുരത്തിൻ്റെതാണ്. സമുദായ സങ്കടങ്ങളുടെ പരിഹാരം തേടിയുള്ള ഓട്ടത്തിനിടയിൽ കോൺസുലേറ്റും കൊട്ടാരവുമൊന്നും കാന്തപുരത്തിന് പുത്തരിയല്ല...
                   കോട്ടക്കലിനും കോഴിക്കോടിനുമിടയിലെ ഇട്ടാവട്ടത്ത് കിടന്ന് വട്ടം കറങ്ങുന്നവർ... അങ്ങിനെ മാത്രം എല്ലാവരും കറങ്ങിയാൽ മതിയെന്ന് സ്വപ്നം കാണുന്നവർ... ഇത് കാന്തപുരമാണ്... കോൺസുലേറ്റും കൊട്ടാരവുമൊക്കെ ആ ജീവിതത്തിലെ പതിവ് രീതികൾ മാത്രം... ഡൽഹിയിൽ ഇന്ദ്രപ്രസ്ഥത്തിൻ്റെ ഇടനാഴികളിലെ ഇലയനക്കങ്ങൾക്കും  ആ നാലക്ഷരത്തിൻ്റെ മിന്നൽ സന്ദർശനങ്ങളുടെ ഒരായിരം കഥ പറയാനുണ്ടാകും. അതൊക്കെ ചരിത്ര നിയോഗങ്ങളാണ്... പകരം വക്കാനില്ലാത്ത അമരക്കാരൻ്റെ ഇതിഹാസ വഴികളിലെ അതുല്യ നിമിഷങ്ങൾ... 

ലക്ഷക്കണക്കിന് മലയാളികളാണ് ഗൾഫ് കൺട്രീസിൽ പ്രത്യേകിച്ച് UAE യിൽ ജോലി ചെയ്യുന്നത്.കോൺസുലേറ്റെന്നാൽ നിരോധിത മേഘലയൊന്നുമായതായിട്ടിതു വരെ അറിയില്ല. കാന്തപുര വിരോധികളെല്ലാം ചേർന്ന് കോൺസുലേറ്റുകൾക്ക് മുള്ളുവേലി കെട്ടാതിരുന്നാലത് തന്നെ മഹാഭാഗ്യം... കോൺസുലേറ്റ് എന്നത് അതത് രാജ്യങ്ങളുടേതാണ്. സന്ദർശിക്കാൻ തന്നെയാണ് ഓരോ രാജ്യങ്ങളും പുറം രാജ്യത്ത് അത്തരം സംവിധാനങ്ങളൊരുക്കിയത്.സമുദായ സമുദ്ധാരണങ്ങളുടെ സന്ദേഹങ്ങളുമായി കോൺസുലേറ്റിലെന്നല്ല അറബ് ഭരണാധികാരികളുടെ കൊട്ടാരങ്ങളിൽ വരെ കാന്തപുരമിനിയുമുണ്ടാകും... അതൊക്കെ തടുക്കാമെന്നും ആ വഴിക്ക് തകർക്കാമെന്നുമൊക്കെ സ്വപ്നം കാണുന്നത് വെറുതെയാണ്... തീയിൽ മുളച്ചതിനെ വെയിലത്ത് വാട്ടാനുള്ള നാറാണത്ത് ഭ്രാന്ത ശ്രമങ്ങളോട് സഹതാപം മാത്രം...
*ഖുദ്സി*
20-10-2020


UAE യുടെ സുൽത്താനോടൊപ്പം 



            ഷാർജാ സുൽത്താനോടൊപ്പം !