✍️ UAE കോൺസുലേറ്റിൽ മാത്രമല്ല UAE ഭരണാധികാരിയുടെ കൊട്ടാരത്തിലും സന്ദർശനം നടത്താറുണ്ട് കാന്തപുരം...
ഫഹദ് ബിൻ അബ്ദുൽ അസീസിന്‍റെ കോട്ടകൊത്തളങ്ങൾ മുതൽ പാശ്ചാത്യ- പടിഞ്ഞാർ- അമേരിക്കയുടെ വൈറ്റ് ഹൗസ് കമാനങ്ങളിൽ വരെ തലപ്പാവ് ധരിച്ചു തന്നെ കയറിയിറങ്ങി ഇരുപതോളം രാജ്യങ്ങളിൽ വിസ്മയം തീർത്ത കാലഘട്ടത്തിന്‍റെ ഇതിഹാസ താരകമാണ് കാന്തപുരം... കേവലമൊരു MLA
യെക്കാണണമെങ്കിൽ പണ്ഡിതർ ഓശ്ചാനിച്ച് നിൽക്കണമെന്ന് തിട്ടൂരമിറക്കിയൊരു കാലമുണ്ടായിരുന്നു. അതൊക്കെച്ചവിട്ടി മെതിച്ച് അറബിക്കടലിൽ തള്ളിയാണീ കാന്തപുരം ജൈത്ര യാത്ര തുടങ്ങിയത്.ഗൾഫ് കൺട്രീസിലെ അധികാരികൾ ഇന്ത്യയിലെത്തിയാലോ ഇന്ത്യയിലെ മുസ്ലിം നേതൃത്വത്തെക്കുറിച്ചവർ ചിന്തിച്ചാലോ അവരുടെ നാവിൻ തുമ്പിലാദ്യമോടി എത്തുന്ന നാമം കാന്തപുരത്തിൻ്റെതാണ്. സമുദായ സങ്കടങ്ങളുടെ പരിഹാരം തേടിയുള്ള ഓട്ടത്തിനിടയിൽ കോൺസുലേറ്റും കൊട്ടാരവുമൊന്നും കാന്തപുരത്തിന് പുത്തരിയല്ല...
കോട്ടക്കലിനും കോഴിക്കോടിനുമിടയിലെ ഇട്ടാവട്ടത്ത് കിടന്ന് വട്ടം കറങ്ങുന്നവർ... അങ്ങിനെ മാത്രം എല്ലാവരും കറങ്ങിയാൽ മതിയെന്ന് സ്വപ്നം കാണുന്നവർ... ഇത് കാന്തപുരമാണ്... കോൺസുലേറ്റും കൊട്ടാരവുമൊക്കെ ആ ജീവിതത്തിലെ പതിവ് രീതികൾ മാത്രം... ഡൽഹിയിൽ ഇന്ദ്രപ്രസ്ഥത്തിൻ്റെ ഇടനാഴികളിലെ ഇലയനക്കങ്ങൾക്കും ആ നാലക്ഷരത്തിൻ്റെ മിന്നൽ സന്ദർശനങ്ങളുടെ ഒരായിരം കഥ പറയാനുണ്ടാകും. അതൊക്കെ ചരിത്ര നിയോഗങ്ങളാണ്... പകരം വക്കാനില്ലാത്ത അമരക്കാരൻ്റെ ഇതിഹാസ വഴികളിലെ അതുല്യ നിമിഷങ്ങൾ...
ലക്ഷക്കണക്കിന് മലയാളികളാണ് ഗൾഫ് കൺട്രീസിൽ പ്രത്യേകിച്ച് UAE യിൽ ജോലി ചെയ്യുന്നത്.കോൺസുലേറ്റെന്നാൽ നിരോധിത മേഘലയൊന്നുമായതായിട്ടിതു വരെ അറിയില്ല. കാന്തപുര വിരോധികളെല്ലാം ചേർന്ന് കോൺസുലേറ്റുകൾക്ക് മുള്ളുവേലി കെട്ടാതിരുന്നാലത് തന്നെ മഹാഭാഗ്യം... കോൺസുലേറ്റ് എന്നത് അതത് രാജ്യങ്ങളുടേതാണ്. സന്ദർശിക്കാൻ തന്നെയാണ് ഓരോ രാജ്യങ്ങളും പുറം രാജ്യത്ത് അത്തരം സംവിധാനങ്ങളൊരുക്കിയത്.സമുദായ സമുദ്ധാരണങ്ങളുടെ സന്ദേഹങ്ങളുമായി കോൺസുലേറ്റിലെന്നല്ല അറബ് ഭരണാധികാരികളുടെ കൊട്ടാരങ്ങളിൽ വരെ കാന്തപുരമിനിയുമുണ്ടാകും... അതൊക്കെ തടുക്കാമെന്നും ആ വഴിക്ക് തകർക്കാമെന്നുമൊക്കെ സ്വപ്നം കാണുന്നത് വെറുതെയാണ്... തീയിൽ മുളച്ചതിനെ വെയിലത്ത് വാട്ടാനുള്ള നാറാണത്ത് ഭ്രാന്ത ശ്രമങ്ങളോട് സഹതാപം മാത്രം...
*ഖുദ്സി*
20-10-2020
UAE യുടെ സുൽത്താനോടൊപ്പം
ഷാർജാ സുൽത്താനോടൊപ്പം !