ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 22 October 2020

നബിദിന സന്തോഷം-വഹാബീ തൗഹീദ് ആകാശവാണിയിലന്നങ്ങിനെ,മാതൃഭൂമിയിലിന്നിങ്ങിനെ...❗



*നബിദിന സന്തോഷം-വഹാബീ തൗഹീദ് ആകാശവാണിയിലന്നങ്ങിനെ,മാതൃഭൂമിയിലിന്നിങ്ങിനെ...❗*
👇👇👇👁️👁️👁️
✍️ വഹാബീ നേതാവ് ഹുസൈൻ മടവൂർ ,നബിദിനത്തോടനുബന്ധിച്ച് 2018 ലെ മാതൃഭൂമിയിൽ-''ഇന്ന് നബിദിനം- ലോകത്തിന്റെ കാരുണ്യം''എന്ന ക്യാപ്ഷനിൽ എഴുതിയ ലേഖനം... ഞാനാദ്യം കരുതിയത്, മാതൃഭൂമിയുടെ വായനക്കാർക്ക് തൗഹീദ് പഠിപ്പിക്കാനും നബിദിന സന്തോഷങ്ങൾ നരകത്തിലാണെന്ന് സമർത്ഥിക്കാനുമാണീ വഹാബീ കുറിപ്പട എന്നാണ്... പക്ഷേ ,നരകം പോയിട്ട് ബിദ്അത്തിൻ്റെ ലാഞ്ചന പോലുമില്ല.അതേന്നേ... ബാപ്പ പത്തായത്തിൽ പോലുമില്ലാന്ന്...''നബിദിനത്തിൽ സന്തോഷിക്കുന്ന വിശ്വാസികൾക്ക് അവരുടെ നേതാവ്- അവരുടേതായി -ലോകത്തിന് സമർപ്പിക്കുന്ന സ്നേഹ സന്ദേശം''... നല്ല ഒന്നാന്തരം മലയാള നബിദിന മൗലിദ്... മുസ്ലിംകൾ നടത്തും പോലെ ഏതെങ്കിലും കിതാബിലല്ല. നല്ല ഒന്നാംതരം മാതൃഭൂമി പത്രത്തിൽ... എന്തൊരു മൊഞ്ച് ... എനിക്കൊരെത്തും പിടിയും കിട്ടിയില്ല... ഇനി ,കാന്തപുരമോ പേരോടോ അതല്ലെങ്കിൽ ഖലീൽ തങ്ങളോ എഴുതിയ ലേഖനമായിരിക്കുമോ ഇത്... ഞാൻ വീണ്ടും പത്രത്തിലേക്കുറ്റു നോക്കി... ഏയ്... ഒരു മുസ്ല്യാരുമല്ല. വഹാബീ നേതാവ് സാക്ഷാൽ ഹുസൈൻ മടവൂർ... പടച്ചോനെ... വഹാബികൾക്കിതെന്തു പറ്റി... മൗലവിമാരുടെ എൻ ഓസി യുമായി പടച്ചോൻ,നബിദിനാഘോഷത്തെ സ്വർഗത്തിലേക്ക് വീണ്ടും പറിച്ചു നട്ടോ...?.
              മുമ്പ് ,സമാന വിഷയത്തിൽ ഇതുപോലൊന്ന് കണ്ടത് വഹാബീ മുഖപത്രമായ അൽമനാറിലായിരുന്നു.സർക്കാർ ഉടമസ്തതയിലുള്ള ആകാശവാണി റേഡിയോ നിലയത്തിൽ, 1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍
12ന് കേരള നദ്വത്തുല്‍ മുജാഹിദീന്റെ
 [KNM] ജനറൽ സെക്രട്ടറി എ കെ അബ്ദുൽ ലത്വീഫ് മൗലവി ലോകത്തോടു നടത്തിയ നബിദിന പ്രഭാഷണം അതേപടി പകർത്തി എഴുതിയ ലേഖനമായിരുന്നു അത്...

 അല്‍മനാറിലെ കുറിപ്പിന്റെ ആദ്യഭാഗം ഇങ്ങിനെ വായിക്കാം...
‘പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’ [അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952]...
       1952 ൽ വഹാബികളുടെ തൗഹീദ് അൽ മനാറിൽ അങ്ങിനെ... 2018 ലെ വഹാബീ തൗഹീദ് മാതൃഭൂമിയിൽ ഇങ്ങിനെ... KNM സെക്രട്ടറിയുടെ വാക്ക് കടമെടുത്താൽ-''ലോകം കൊണ്ടാടുന്ന അസാധാരണ ശിഷുവിൻ്റെ ജൻമദിനത്തിന് '' 2020 ലെത്തിയപ്പോൾ ചില വഹാബികൾ മാത്രമില്ല. അതെന്തു പറ്റി...?.ലോകം മുഴുവൻ സന്തോഷിക്കുമ്പോൾ ചില മുറി മൗലവിമാർ മാത്രം ദു:ഖത്തിൻ്റെ വെടിക്കെട്ടിന് തിരികൊളുത്തുന്നതും നബി ജനനത്തിൽ അട്ടഹസിച്ചലറിയ ഇബ്ലീസിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും എന്തിനാണാവോ...❓
*ഖുദ്സി*
22-10-2020

👇👇👁️👁️👁️