ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 23 October 2020

നബിദിന സന്തോഷവും ജുമുഅയും:-വഹാബീ ജമാഅത്ത് കൂടാരത്തിൽ ആരെങ്കിലുമുണ്ടോ ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ...❓

*നബിദിന സന്തോഷവും ജുമുഅയും:-വഹാബീ ജമാഅത്ത് കൂടാരത്തിൽ ആരെങ്കിലുമുണ്ടോ ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ...❓*
👇👇👇👁️👁️👁️

✍️വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിന വിഷയത്തിലും വർഷത്തിൽ 48 പ്രാവശ്യം നടക്കുന്ന ജുമുഅയുടെ വിഷയത്തിലും വഹാബീ-ജമാഅത്തുകാർ ആകെ ഭിന്നതയിലാണ്.  മത വിഷയത്തിൽ നിങ്ങൾ ഭിന്നിച്ചിരിക്കുകയാണോ...❓അതിന് ഏറ്റവും നല്ല മാർഗം അല്ലാഹു നിർദ്ദേശിക്കുന്നു.

فَإِن تَنَٰزَعۡتُمۡ فِى شَىۡءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٌ وَأَحۡسَنُ تَأۡوِيلًا

ആശയം:-വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ. അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (4:59)

ജുമുഅ ഈദാണ്.വിശ്വാസികൾക്ക് സന്തോഷമാണ്. നബിദിനവും വിശ്വാസികൾക്ക് സന്തോഷമാണ്. രണ്ടും സന്തോഷമായ സ്ഥിതിക്ക് ,വർഷത്തിൽ 48 പ്രാവശ്യം നടക്കുന്ന ജുമുഅ ചർച്ച ചെയ്യാം. അത് തീരുമാനമായാൽ ,വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിനവും ഓട്ടോമാറ്റിക്കായി തീരുമാനമാകും. 
ജുമുഅ എന്ന നമസ്കാരത്തിൻ്റെ ഭാഗമായി വഹാബീ ജമാഅത്ത് മുന്നണി ,മതത്തിൻ്റെ പേരിൽ ,ആഴ്ചയിൽ ഒന്നും മാസത്തിൽ നാലും വർഷത്തിൽ 48 ഉം പ്രാവശ്യം നടത്തുന്ന അനറബീ പ്രസംഗം  എന്ന അനാചാരം നബി (ﷺ) നടത്തുകയോ, നടത്താൻ കൽപ്പിക്കുകയോ ചെയ്തോ... ❓... ഒരിക്കലുമില്ല...

ഉത്തമ മൂന്ന് നൂറ്റാണ്ടിൽ ഇങ്ങനെയൊരു സമ്പ്രദായമേ ഇല്ല. മക്കയിയില്ല ,മദീനയിലില്ല, സൗദിയിലൊരിടത്തുമില്ല. ലോകത്ത് ഒരു മുസ്ലിം രാഷ്ട്രത്തിലുമില്ല.അടുത്ത കാലത്ത് വടിയായ തുർക്കിക്കാരനായ മുസ്തഫ കമാൽ പാഷ എന്ന ഒരുത്തൻ കൊണ്ട് വന്ന അനാചാരമാണിത്...

          വഹാബീ ജമാഅത്ത് മാതൃകാ പുരുഷൻ  കമാല്‍പാഷയുടെ പരിഷ്‌കരണങ്ങളുടെ അടിസ്ഥാനം ഇസ്‌ലാം ആയിരുന്നില്ല. പകരം പാശ്ചാത്യ മതേതര സങ്കല്‍പങ്ങളും സിദ്ധാന്തങ്ങളുമായിരുന്നു. തുര്‍ക്കിയില്‍ ,അറബീ ഖുതുബക്ക് പകരം അനറബീ പ്രസംഗം കൊണ്ടു വന്നു. അറബിയിലുള്ള ബാങ്കുവിളി നിരോധിച്ചു.ഖിലാഫത്ത് വ്യവസ്ഥക്ക് വിരാമമിട്ടു. സൂഫീപര്‍ണശാലകളും ഖാന്‍ ഗാഹുകളും അടച്ചുപൂട്ടി. തസവ്വുഫിന്റെ തുടര്‍ച്ചകള്‍ അവസാനിപ്പിച്ചു. പുതിയ ഭരണ സൈനികനിയമങ്ങള്‍ നടപ്പിലാക്കി. ബഹുഭാര്യത്വം പറ്റെനിരോധിച്ചു. ഹിജറ കലണ്ടര്‍ ദുര്‍ബലപ്പെടുത്തി പകരം സൗരവര്‍ഷ കലണ്ടര്‍ നടപ്പിലാക്കി. തുര്‍ക്കിതൊപ്പി നിരോധിച്ചു. ഹാറ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കി. പര്‍ദ നിയമവിരുദ്ധമാക്കി. വിവാഹം, വിവാഹമോചനം തുടങ്ങിയ ഇസ്‌ലാമിക നിയമങ്ങള്‍ ഭേദഗതിചെയ്ത് പാശ്ചാത്യനിയമങ്ങള്‍ നടപ്പിലാക്കി. മതപാഠശാലകളെല്ലാം നിര്‍ത്തലാക്കി. തുര്‍ക്കിഭാഷയുടെ ലിപി അറബിക്ക് പകരം ഇറ്റാലിയനാക്കി. തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഭരണഘടനയില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രം എന്നവാക്ക് നീക്കം ചെയ്തു. മുസ്‌ലിം വിജയകാലത്തിന്റെ സ്മാരകങ്ങളില്‍ പെട്ട സോഫിയാ പള്ളി മ്യൂസിയക്കിമാറ്റി.

അതോടെ അഞ്ഞൂറ് വര്‍ഷക്കാലം ഇസ്‌ലാമികസംസ്‌കാരത്തിന്റേയും  പഠനത്തിന്റേയും ചിന്തയുടേയും പാരമ്പര്യത്തിന്റേയും ഭാഗമായിരുന്ന തുര്‍ക്കിക്ക് ഇസ്‌ലാമുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു...

      പരിഭാഷാവാദികളുടെ[വഹാബീ മൗദൂദീ ...] ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
“ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”[തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313].

          കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുതുബ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ് രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ ,വഹാബീ നേതാവ് കെ .എം മൗലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്.
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുതുബ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” [അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ]

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ,തിരു നബിയുടെയും സഹാബത്തിൻ്റെയും ലോക മുസ്ലിംകളുടെയും മാതൃക കാറ്റിൽ പറത്തി -കമാൽ പാഷയുടെ മാതൃക പിൻപറ്റി വഹാബീ ജമാഅത്ത് സംഘടനക്കാർ പവിത്രമായ അറബീ ഖുതുബക്ക് പകരം അനറബീ പ്രസംഗം നടപ്പിലാക്കി കമാൽ പാഷയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു....

قال عبد الله بن عمر-رضي الله عنهما - يقول: "كل بدعة ضلالة وإن رآها الناس حسنة ". الإبانة لابن بطة (1/339)

ഹദീസ് ആശയം:-ഇബ്നു ഉമർ (റ) പറയുന്നു: എല്ലാ ബിദ്അത്തും വഴികേടാകുന്നു. ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും...

പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിലെ ജുമുഅ നമസ്കാരത്തിൻ്റെ ഭാഗമായ ഖുതുബ എന്ന ആരാധനയിൽ-മുസ്തഫാ കമാൽ പാഷയെ വലിച്ചെറിഞ്ഞ് തിരുനബിയെ സ്വീകരിക്കാൻ വഹാബീ ജമാഅത്തെ ഇസ്ലാമീ സംഘടനക്കാർ തയ്യാറുണ്ടോ..❓ അതോ, ആഴ്ചയിൽ 1 ഉം മാസത്തിൽ 4 ഉം വർഷത്തിൽ 48 ഉം മതപരമായ ബിദ്അത്ത് ചെയ്ത് ,കമാൽ പാഷയേയും കെട്ടിപ്പിടിച്ച് ,നരകത്തിലെ വിറകുകളാകാൻ നിങ്ങൾ ഉറച്ച് തീരുമാനിച്ചോ...❓
*ഖുദ്സി*
23-10-2020