ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 20 August 2024

വഹാബികൾ സുന്നികളെ കാഫിറാക്കുന്നു

മുസ്ലിം ആകണമെന്ന് ആവശ്യപ്പെട്ട് മുജാഹിദ് സംസ്ഥാന പ്രസിഡൻറ് കെ ഉമ്മർ മൗലവി പ്രമുഖ സുന്നി പണ്ഡിതൻ ഇ കെ ഹസൻ മുസ്ലിയാർക്ക് അയച്ച കത്ത്




മുസ്ലിം പള്ളികൾ അമ്പലങ്ങൾ ആണെന്ന, സുന്നികൾ കാഫിറുകളാണെന്ന മുജാഹിദ് തൌഹീദ് ചുഴലി മൗലവി പരസ്യമായി പ്രസംഗിച്ചപ്പോൾ...
👇👇👇👁️👁️👁️


സുന്നികൾ മുസ്ലിംകൾ അല്ലെന്ന് വഹാബി ആചാര്യനും പ്രമുഖ പ്രഭാഷകനുമായ ചുഴലി അബ്ദുള്ള മൗലവിയുടെ പരസ്യ പ്രസംഗത്തിൽ പ്രതിരോധത്തിലായി മുജാഹിദ് നേതൃത്വം. സുന്നികൾ മുസ്ലിംകൾ അല്ല ,സുന്നികളുടെ പള്ളികൾ അമ്പലങ്ങളാണ് ,അമ്പലത്തിൽ കയറി നിസ്കരിക്കുന്നതിന് തുല്യമാണ് സുന്നി പള്ളികളിൽ കയറി നിസ്കരിക്കുന്നത് അമ്പലത്തിലെ സ്വാമിയെ പിന്തുടർന്ന് നിസ്കരിക്കുന്നതിന് സമാനമാണ് സുന്നി ഇമാമിന് തുടർന്ന് നിസ്കരിക്കുന്നത് ,ആ നിസ്കാരം സ്വഹീഹാവുകയില്ല എന്നിങ്ങനെയുള്ള പരാമർശമാണ് ചുഴലി അബ്ദുള്ള മൗലവി ഉയർത്തിയത്





 

Thursday, 15 August 2024

നബി ദിനവും വയനാടും

 *നബി ദിനവും വയനാടും...*

👇👇👇👁️👁️👁️

✍️25 ലക്ഷത്തിന്റെ കാറിലിരുന്ന് ഒന്നരലക്ഷത്തിന്റെ മൊബൈലിലൂടെ അവൻ ആക്രോഷിച്ചു -നബിദിനമൊഴിവാക്കി ആ പൈസ വയനാട് പാക്കേജിലേക്ക് കൊടുക്കണമെന്ന്... വയനാടിന് വേറെ കൊടുക്കാൻ വിശ്വാസികൾക്കറിയാം. കൊടുക്കുന്നുമുണ്ട്. അതിരിക്കട്ടെ- നിൻ്റെ 25 ലക്ഷത്തിൻ്റെ വണ്ടി വിറ്റ് ഒന്നര ലക്ഷത്തിൻ്റെ വണ്ടി വാങ്ങി/ഒന്നര ലക്ഷത്തിൻ്റെ മൊബൈൽ വിറ്റ് പതിനായിരത്തിൻ്റെ മൊബൈൽ  വാങ്ങി ,ബാക്കി പണം വയനാട് പാക്കേജിന് കൊടുത്താലോ...''അ..അത് പറ്റില്ല''...

                 അങ്ങാടിയിൽ തോറ്റതിന് ആരുടെയോ നെഞ്ചത്തേക്ക് എന്ന ചൊല്ലുപോലെ-ഉടനെയവൻ മകളുടെ വിവാഹം ക്ഷണിക്കാൻ '250'രൂപയുടെ ക്ഷണക്കത്തുമായി പള്ളിക്കമ്മറ്റിയിലെത്തി. വയനാട് പ്രശ്നം പ്രമാണിച്ച് നബിദിനം വേണ്ട- ആ ക്യാഷ് വയനാടിന് കൊടുക്കാമെന്ന് തട്ടി വിട്ടു... പ്രത്യേകിച്ച് ഒരാവശ്യമില്ലെങ്കിലും രണ്ടാം നില പണിത് ഭംഗി കൂട്ടുന്ന പള്ളിപ്പണി നിർത്തി വച്ച് ആ ക്യാഷ് വയനാടിന് കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ മൂപ്പര് കലി തുള്ളി... 250 രൂപയുടെ കത്തു മാറ്റി ഒരു രൂപക്ക് photostat എടുത്ത് ബാലൻസ് ക്യാഷ് [249x ...]വയനാടിന് കൊടുത്തു കൂടേന്ന് ചോദിച്ചപ്പോളയാൾ ചവിട്ടിക്കുലുക്കി  ഇറങ്ങിപ്പോയി...

                           പിന്നീട് അവനെ കണ്ടത് ഓൺലൈൻ ചർച്ചകളിലാണ്.മതത്തിൻ്റെ പേരിലുള്ള നബിദിനം വയനാടിന് വേണ്ടി മാറ്റിവയ്ക്കണമത്രെ.വയനാടിന് വേണ്ടി അന്നേ ദിവസം പോലും മറ്റ് പിരിവുകളെടുത്ത് കളക്ട് ചെയ്തു കൊടുത്താൽ പോരെ എന്ന് ചോദിച്ചിട്ടൊന്നും മൂപ്പർക്ക് ദഹിക്കുന്നില്ല.മതത്തിൻ്റെ പേരിലുള്ളത് ഒഴിവാക്കണമത്രേ...ഈ ഓൺലൈൻ കാലത്ത് എല്ലാവരുടെയും കയ്യിൽ സമയമറിയാൻ  വാച്ചും മൊബൈലും ഉള്ളപ്പോൾ സകല പള്ളികളിൽ നിന്നും ബാങ്ക് എന്ന പേരിൽ വൈദ്യുതി ചെലവാക്കി മൈക്കിലൂടെ നടത്തുന്ന പ്രവണത ഒഴിവാക്കി ആ ക്യാഷ് വയനാടിന് കൊടുത്തു കൂടെ എന്ന് ചോദിച്ചപ്പോൾ അങ്ങേരുടെ പച്ചക്കിളി പോയി ഓഫ് ലൈനായി...

                തിരു നബിﷺയുടെ ജനനത്തിൽ പൊട്ടിക്കരഞ്ഞ ഇബ്ലീസിൻ്റെ പിൻമുറക്കാർ ആ പണി ഇന്നും തുടരുന്നു... പല രൂപത്തിലും പല കോലത്തിലും...വയനാടിനുള്ളത് വയനാടിന്, നബിദിനത്തിനുള്ളത് നബിദിനത്തിന്... രണ്ടും ഭംഗിയാക്കാൻ ഈ ഉമ്മത്തിന് അറിയാം...

                    വയനാട് ദുരിതത്തിൽ പെട്ടു പോയവർക്കുള്ള പ്രാർത്ഥനകളും പരസ്പര സഹായങ്ങളുമായി നബിദിന സന്തോഷങ്ങളിൽ വിശ്വാസികൾ അവർക്കൊപ്പമുണ്ടാകും... എടുക്കാച്ചരക്കുകൾ മുടക്കാക്കെണികളുമായി ഞൊണ്ടി ഞൊണ്ടി ആയുസ് തീർക്കട്ടെ...ല്ലേ...

*ഖുദ്സി*

15-08-2024

Wednesday, 14 August 2024

വലിയ്യിനെ പടച്ചോനാക്കി പാട്ടിറങ്ങുന്നു- വഹാബികൾ കയ്യടിച്ച് അറമാദിക്കുന്നു

 *വലിയ്യിനെ പടച്ചോനാക്കി പാട്ടിറങ്ങുന്നു- വഹാബികൾ കയ്യടിച്ച് അറമാദിക്കുന്നു...😆*

👇👇👇👁️👁️👁️

https://www.facebook.com/share/v/dTCbwpxRyTVJKdjd/?mibextid=oFDknk

✍️ആർക്കും ഒരു സംശയവും ഇല്ലല്ലോ...ല്ലേ...കാലങ്ങളായി വഹാബികൾ ഉന്നയിക്കുന്ന ദുരാരോപണമാണ് ഔലിയാക്കളെ പടച്ചോൻ ആക്കുന്നു എന്നത്.വിശ്വാസികൾക്കെതിരെ പച്ച നുണ പ്രചരിപ്പിക്കുക എന്നതല്ലാതെ,പ്രസ്തുത ആരോപണത്തിന് ഒരു തെളിവും കൊടുക്കാനാകാതെ വഹാബികൾ വട്ടക്കൊട്ടയിൽ വെള്ളം കോരിയിരുന്നത് ഇന്നലെ വരെ ...ഇന്ന് കഥ മാറി. വലിയ്യിനെ പടച്ചോൻ ആക്കി പാട്ട് ഇറങ്ങി[ക്കി] . വഹാബികൾ ഹാപ്പിയായി...ആർക്കും ഒരു സംശയവും ഇല്ലല്ലോ അല്ലേ...അല്ലെങ്കിലും ചന്തുവിനെ തോല്പിക്കാൻ ആകില്ല മക്കളേ... എന്നാലും എത്ര വെള്ളിക്കാശിനായിരിക്കും...🤔

            അതേ സാർ... അണിയറയിലെ സ്ക്രിപ്റ്റിൽ വഹാബികളും കള്ളത്ത്വരീഖത്തുകാരും ഒറ്റച്ചങ്ങായിമാരാണ്.    വെള്ളിക്കാശിൻ്റെ മൂല്യം എന്താല്ലേ...but ,തത്ക്കാലം ആരുമറിയണ്ട...

പരസ്യം പതുക്കെ മതി... ആരും സംശയിക്കരുത്... എന്നാലും- ഈ അന്തർ നാടകങ്ങളൊന്നുമറിയാതെ ഇപ്പേരിൽ  പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട വഹാബീ അണികളുടെ കാര്യമോർക്കുമ്പോൾ ബല്ലാത്ത സങ്കടമുണ്ട്... വിധിയാണ് കുഞ്ഞാടേ വിധി.. ആരോ പറഞ്ഞതു പോലെ- ബില്ലേജ് ആപ്പീസർക്ക് പോലും തടുക്കാൻ കഴിയാത്ത ബിധി... അണിയറയിൽ ബല്ലാണ്ട് കസ്തപ്പെട്ട്  പ്രവർത്തിച്ചവർക്കെല്ലാം ഭാവുകങ്ങൾ നേരുന്നു...😀

*ഖുദ്സി*

13-08-2024


👇👇👇👁️👁️👁️
https://youtu.be/AL1A24127dI?si=Bq8661Cqc0ZIXHWs


Saturday, 10 August 2024

എസ് എസ് എഫുകാരൻ്റെ മരണം

 *എസ് എസ് എഫിൻ്റെ സമര വീഥികളിലിനി പ്രിയപ്പെട്ട തൻവീർ ഉണ്ടാകില്ല...😢*

👇👇👇👁️👁️👁️

https://www.facebook.com/share/p/FvLQb4zpxHHVm7Ep/?mibextid=oFDknk


✍️കഴിഞ്ഞ ദിവസം വിട പറഞ്ഞ , SSF കൂത്തുപറമ്പ് സെക്ടർ പ്രസിഡൻറ്    ''തൻവീർ മൂര്യാട്'' എന്ന പ്രിയപ്പെട്ട കൂട്ടുകാരൻ... പ്രാസ്ഥാനിക രംഗത്തെ മുന്നണിപ്പോരാളി... ഓർമകളുടെ ഏടുകൾ മറിയുമ്പോൾ വല്ലാത്തൊരു സങ്കടം... അവൻ സമ്മാനിച്ചിട്ടു പോയ ഒട്ടനവധി സുന്ദര നിമിഷങ്ങൾ ... ... ...

  

                          ... ജീവിതത്തിലെന്ന പോലെ തൻവീറിന്ന് ഖബറിലും ഒറ്റക്കല്ല... പ്രിയപ്പെട്ട കൂട്ടുകാരൻ വിട പറഞ്ഞതു മുതൽ ആ വീട് SSF കാരുടെ - പ്രാസ്ഥാനിക ബന്ധുക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഖുർആനും ദിക്റും പ്രാർത്ഥനകളും പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കലുമൊക്കെയായി കേരളത്തിലെ ഏറ്റവും വലിയൊരു ധാർമിക വിദ്ധ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾ കളം നിറയുന്ന കാഴ്ച കണ്ടപ്പോൾ ,സത്യം പറയാമല്ലോ- ആ ദൃശ്യങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ ,ഒരു എസ് എസ് എഫ് കാരനാകാൻ ഞാനറിയാതെ കൊതിച്ചു പോയി...

                  

            ആ വീട്ടിൽ നിന്ന് പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ജനാസ പള്ളിക്കാടിനെ ലക്ഷ്യമാക്കി മുന്നേറിയപ്പോൾ ദിക്റിന്റെയും ആത്മീയതയുടെയും z കാറ്റഗറി സുരക്ഷയുമായി ധർമ്മപ്പടയണി... എസ് എസ് എഫ് സിന്ദാബാദെന്ന് വിളിച്ച് ശീലിച്ച ചുണ്ടുകളിൽ ആത്മീയതയുടെ ദിവ്യ മന്ത്രങ്ങൾ... പാലപ്പറ്റ പള്ളി വഹാബികൾ റാഞ്ചിയപ്പോൾ സമര കാഹളം മുഴക്കി തിരിച്ച് പിടിച്ച് ജയിച്ചടക്കിയ എസ് എസ് എഫ് കാരുടെ ചരിത്രം വായിച്ചപ്പോൾ ഞാനന്ന് കരുതിയത്- ''മസിൽ പവറിന്റെ ബ്രാൻഡ് നെയിമായിരിക്കും എസ് എസ് എഫ് ''  എന്നായിരുന്നു. ധാർമികതയുടെ സമരകാഹളം മുഴക്കുന്ന ,നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നില കൊള്ളുന്ന, എന്നും ഇരയുടെ പക്ഷത്ത് നിൽക്കാൻ ധൈര്യം കാട്ടുന്ന, അനീതിയുടെ അഹങ്കാരികൾക്ക് നേരെ പുഞ്ചിരിയുടെ പൂച്ചെണ്ടുകളുമായി കർമ രംഗത്ത് ചങ്കുറപ്പോടെ  നിലയുറപ്പിച്ച ,ലക്ഷക്കണക്കിന് വിദ്ധ്യാർത്ഥി യൗവ്വനങ്ങളുടെ സിരകളിലോടുന്ന രക്തസാഗരത്തിന്റെ കാൽക്കുലേഷൻ കൗണ്ടറുകളിലെ നിലക്കാത്ത നീതിബോധത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളുടെ വിളിപ്പേരാണാ മൂന്നക്ഷരമെന്ന് മനസിലാക്കാൻ ഇന്നലേകളിലെ സമരഭൂമികളിലൂടെ ബഹു ദൂരം സഞ്ചരിക്കേണ്ടി വന്നു...


                  അവസാനം ,തൻവീറിൻ്റെ ഖബറിടത്തിൽ മൂന്ന് പിടി മണ്ണും വാരിയിട്ട് ,വേണ്ടപ്പെട്ടവർ- അവനെത്തനിച്ചാക്കി ജീവിതത്തിരക്കുകളിലേക്ക് പിൻതിരിഞ്ഞപ്പോൾ... ധാർമ്മികപ്പടയണി ആത്മീയ വർണങ്ങളുമായി കൈകോർക്കുകയായി- പ്രിയപ്പെട്ട സഹപ്രവർത്തകന്റെ പാരത്രിക ലോക സംതൃപ്തിക്കായി... രക്തബന്ധമുള്ളവർ പിരിഞ്ഞ് ബഹുദൂരമെത്തിയിട്ടും ഒരിഞ്ച് പിന്നോട്ട് നീങ്ങാതെ ധാർമ്മിക രണാങ്കളത്തിലെ സഹ പ്രവർത്തകനു വേണ്ടി ഇലാഹീ സമക്ഷത്തിലേക്ക് കണ്ണീരൊഴുക്കി ചരിത്രം രചിക്കുന്ന എസ് എസ് എഫുകാർ... മണിക്കൂറുകളോളം ചിലവഴിച്ച് പള്ളിക്കാട്ടിൽ  വച്ച് ഖത്തം തീർക്കാനുള്ള ആ കൈ കോർക്കൽ... എല്ലാത്തിനുമൊടുവിൽ ,എണ്ണമറ്റ തഹ് ലീലുകളും ഖുർആൻ ഖത്മുകളും ഓതിത്തീർക്കാനുള്ള തീരുമാനങ്ങൾ ... വിദൂരത്തുള്ള - ഇതുവരെ കാണാത്ത പ്രവർത്തകരുടെയും കുടുംബങ്ങളുടെയും ദിക്റുകളും പ്രാർത്ഥനകളും കിട്ടാനുതകുന്ന രൂപത്തിലുള്ള സോഷ്യൽ മീഡിയാ- വാട്ട്സപ്പ് കൂട്ടായ്മകൾ...

     

                       പ്രിയപ്പെട്ട എസ് എസ് എഫുകാരേ... എന്തുകൊണ്ടും നിങ്ങൾ ഭാഗ്യവാൻമാരാണ്. സൂഫീ വര്യനായ വടകര മമ്മദാജി തങ്ങൾ ,'' അർഷിന്റെ തണലിലാണെന്ന് '' വിരൽ ചൂണ്ടിയ വിപ്ളവപ്പോരാളികളാണ് നിങ്ങൾ...


              എല്ലാത്തിലുമുപരി ,ഉസ്താദ് കാന്തപുരമെന്ന ലോക പ്രസിദ്ധ പണ്ഡിത തേജസിന്റെ പിന്നിലണി നിരക്കാൻ ഭാഗ്യം ലഭിച്ചവർ... എന്തുകൊണ്ടും എല്ലാം കൊണ്ടും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം... അധർമം തലപൊക്കുമ്പോൾ വിളിക്കാതെ വിരുന്നെത്തി ധാർമികതയുടെ സുരക്ഷാവലയം തീർക്കുന്ന നിങ്ങൾക്ക് പകരം മറ്റാരുണ്ട്...?. ഇന്നിന്റെയും നാളേയുടെയും പ്രതീക്ഷകൾ നിങ്ങളെപ്പോലുള്ളവരാണ്...ആ വിപ്ളവ വീര്യം അണഞ്ഞുപോകരുത്- ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും... 

                        ധാർമ്മികതയുടെ ആ ത്രിവർണ ധർമ ധ്വജം നെഞ്ചോട് ചേർക്കുമ്പോൾ ഹൃദയാന്തരത്തിലെ പ്രാർത്ഥനകളിൽ ഈയുള്ളവനെയും ഓർക്കണമെന്ന അഭ്യർത്ഥനയോടെ... മലകളെപ്പോലും മറിച്ചിടുന്ന മനക്കരുത്തുമായി പ്രവർത്തന ഗോഥയിൽ അത്ഭുതങ്ങൾ രചിക്കാൻ ഇനിയുമിനിയും കഴിയട്ടെ എന്ന ആശംസകളോടെ... മൺമറഞ്ഞ സംഘടനാ സാരഥികളുടെ ഖബറുകൾ, നാഥൻ പ്രകാശപൂരിതമാക്കട്ടെ എന്ന പ്രാർത്ഥനയോടെ... സ്നേഹപൂർവ്വം...

*ഖുദ്സി*

09 -08-2022

Thursday, 1 August 2024

ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി മറുപടി പറയുന്നു

 *ഔലിയ എവിടെ-വഹാബീ മണ്ടത്തരങ്ങൾക്ക് ,വഹാബീ മൗലവി ബാലുശേരി  മറുപടി പറയുന്നു...*

👇👇👇👁️👁️👁️

https://www.facebook.com/share/v/o74fU8i9tfksiiwG/?mibextid=oFDknk

✍️ പിച്ച വെക്കുന്ന പിഞ്ചു പൈതലിന്റെ ഇളം മേനിയുമായി വിതുമ്പുന്നവർ...😥.കണ്ണടച്ച് തുറന്ന നേരം കൊണ്ട്  സകലതും ഒലിച്ചു പോയവർ... ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ആർത്തലച്ച് കരയുന്ന പാവങ്ങൾ... ആ പേരിൽ,ഒന്നല്ല ഒമ്പതല്ല സകല നാടുകളും ഒന്നിച്ച് തേങ്ങുന്ന ദയനീയത...😥...😥...


           പ്രകൃതി ദുരങ്ങളിൽ  നാട് ഒന്നാകെ  വിഷമിക്കുമ്പോൾ,അതിലൊന്നും സങ്കടം തോന്നാതെ, സഹജീവികളോട് യാതൊരു കാരുണ്യവുമില്ലാതെ-മോന്തായം കത്തുമ്പോൾ കഴുക്കോലൂരുന്ന,ഔലിയാക്കളെ ആക്ഷേപിച്ചും അവരിൽ പ്രകടമാകുന്ന കറാമത്തുകളെ ചോദ്യം ചെയ്തും മഅദനിലെ അനാഥ അഗതി മന്ദിര സ്ഥാപനങ്ങൾ നശിക്കാത്തതിൽ സങ്കടപ്പെട്ടും  മഴ ദുരന്തം ആഘോഷിച്ച ,മനുഷ്യത്വം മരവിച്ച മനസാക്ഷികളുടെ ഉടമകളായ സകല വഹാബീ ഇതര പുത്തൻ വാദികളും കേൾക്കുക... 


                    ആ ഔലിയാക്ക് അന്ന് കറാമത്തുണ്ടായത്രെ ... എന്നിട്ടെന്തേ ഇന്നത് പ്രകടിപ്പിക്കാത്തത്...❓... അന്ന് പ്രാർത്ഥിച്ച് മഴ മാറ്റിയത്രെ... ഇന്നെവിടെ അവർ...❓... അന്ന് വിമാന യാത്രികർക്ക് രക്ഷകരായത്രെ... ഇന്നെവിടെ അവർ...❓...

വഹാബീ കുഞ്ഞാടുകളുടെ, ISI മാർക്കും ഉശിരുമുള്ള ഒന്നാന്തരം ചോദ്യം... ശെരിക്ക് ശ്രദ്ധിക്കണേ വഹാബികളേ... മ്മടെ ആപ്പീസിലെ സ്വന്തം ബാലുശേരി മൗലവി  ഉദാഹരണ സഹിതം കൃത്യമായി പറഞ്ഞ് തരും...


''' ഒരു വിവരക്കേടാണത്... പോയിന്റുകൾ നിങ്ങൾ ശെരിക്ക് ശ്രദ്ധിച്ചോളീ... ഇനി ഇങ്ങനൊരു വിഷയം... ഹൃദയത്തില്...ഇജ്ജാതി ജാഹിലുകള്... എന്താ പറയുക... എല്ലാ മൂർഖൻ പാമ്പിനും വിഷമില്ലേ... എന്നു കരുതി എല്ലാ മൂർഖൻ പാമ്പും കടിക്കുമോ... പാമ്പുകൾ ഓടിച്ചിട്ട് കടിക്കലാണോ... പടച്ചോന്റെ ഇദ്നോട് കൂടെ[സമ്മതം] ലോകത്ത് നടക്കുന്ന കാര്യമാണത്...ഇജ്ജാതി ചോദ്യം ആരെങ്കിലും ചോദിക്കുമോ... വാഹനങ്ങളുണ്ടെന്ന് കരുതി എല്ലാ വാഹനവും അപകടത്തിൽ പെടുമോ...?... ജിന്നും സിഹ്റും ഉണ്ടെന്ന് വിചാരിച്ച്, എല്ലാരെയും അത് ബാധിക്കുമോ...?... അങ്ങിനെ ഉണ്ടാകുമോ... എന്തൊരു വിവരക്കേടാണത്...ഒരു സംഗതി ഉണ്ടായെന്നു കരുതി എല്ലാരുടെയും മേത്ത് പാഞ്ഞ് കയറുമോ...'''


ന്റെ സാറേ... അങ്ങട് പറഞ്ഞ് കൊടുക്ക്... കുഞ്ഞാടുകൾ ശെരിക്ക് കേൾക്കട്ടെ... അമ്പിയാക്കൾക്ക് മുഅജിസത്തുണ്ടാകുന്നതും ഔലിയാക്കൾക്ക് കറാമത്തുണ്ടാകുന്നതും സാധാരണക്കാർ സാധാരണ കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം അല്ലാഹുവിന്റെ ഇദ്നോട് [സമ്മതത്തോടു] കൂടിയാണ്... അത്തരം കാര്യങ്ങൾ എപ്പോഴുമുണ്ടായില്ലെന്ന് കരുതി അത്തരം കാര്യങ്ങൾ ഇല്ലെന്നോ ഉണ്ടാകില്ലെന്നോ പറയരുത്... ഈസാ നബി [അ]പടച്ചോന്റെ ഇദ് നോട് [സമ്മതം]കൂടെ രോഗം മാറ്റിയതും മരിച്ചവരെ ജീവിപ്പിച്ചതുമൊക്കെ ഉദാഹരണങ്ങൾ.... ഇദ്ന്‌ എന്നതിൽ തൂങ്ങി ഒരു വഹാബിയും വട്ടം കറങ്ങണ്ട. നാം നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതുമുൾപ്പെടെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ ഇദ്നോട് കൂടെ മാത്രമാണ്... അതായത് സാധാരണക്കാർ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതും അമ്പിയാ ഔലിയാക്കളിൽ നിന്ന് മുഅജിസത്ത് കറാമത്തുണ്ടാകുന്നതും അല്ലാഹുവിന്റെ ഇദ്നോട്[സമ്മതം]കൂടെയാണ്.അല്ലാഹുവിന്റെ സമ്മതമില്ലെങ്കിൽ നമ്മുടെ ദൈനംദിന കാര്യങ്ങളോ[നിൽക്കൽ ഇരിക്കൽ ഭക്ഷണം കഴിക്കൽ എഴുതൽ വായിക്കൽ...etc] കറാമത്തോ മുഅജിസത്തോ ഉണ്ടാകില്ലെന്ന് ചുരുക്കം.അല്ലാഹു ഒരു നാടിനെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ അവൻ ഉദ്ധേശിക്കുന്ന സമയം വരെ അതിനെ അതിജയിക്കാൻ കറാമത്തോ മുഅജിസത്തോ പ്രകടമാകാൻ അല്ലാഹുവിന്റെ ഇദ്ൻ[സമ്മതം] ഉണ്ടാകില്ലെന്ന് സാരം. പരീക്ഷണങ്ങളിറങ്ങുമ്പോൾ കറാമത്തോ മുഅജിസത്തോ പ്രകടമാകാത്തതിന്റെ പേരിൽ അല്ലാഹുവിന്റെ ദീനിനെ കൊഞ്ഞനം കുത്തുന്നവർ അറിവില്ലാത്തവരോ അറിവുണ്ടായിട്ടും അജ്ഞത  നടിക്കുന്നവരോ ആണ്...

ചിലർക്ക്, വഹാബി ആയാൽ നേരം വെളുക്കാനല്പം വൈകും... ചില വഹാബികൾക്ക് നേരം വെളുക്കണമെങ്കിൽ, ഇതുപോലെ ജിന്നിറങ്ങണം... അതു കൊണ്ട്, ഇനി ഒരപ്ഡേഷൻ വരുന്നതുവരെ-''എപ്പോഴുമുണ്ടായില്ല എന്നു കരുതി ,അത്തരം കാര്യങ്ങൾ ഇല്ല'' എന്നു പറയരുത്... പാമ്പുകടി തന്നെ വളരെ അപൂർവ്വമാണ്... ജിന്ന് കേറലോ അതിലും അപൂർവ്വമാണ്... വഹാബി ആയാൽ കാര്യം ഗ്രഹിക്കലോ പിന്നെയും അപൂർവ്വം... അതിനിനി എത് ബാലുശേരി പറഞ്ഞിട്ടും കാര്യമില്ല... ആ രൂപത്തിലുള്ള ട്രീറ്റ്മെന്റല്ലേ കിട്ടിയിരിക്കുന്നത്... അല്ലാഹുവിനെതിരെ സമാന്തര ഭരണം നടത്തുന്നവരാണ് ഔലിയാക്കൾ എന്നതാണ് മുസ്ലിം വിശ്വാസമെന്ന-വഹാബീ മൗലവിയുടെ തള്ള് കേട്ട് വഹാബീ പൊട്ടക്കിണറ്റിൽ ചാടിയ സാധുക്കളാണെന്നും സലഫിസത്തിന്റെ മൂലധനവും കച്ചിത്തുരുമ്പും...


         കറാമത്ത് മാത്രമല്ല നമ്മുടെ ദൈനംദിന കാര്യങ്ങൾ പോലും അല്ലാഹു ഉദ്ധേശിച്ചാലേ നടക്കൂ... ഏയ്... അത് പറ്റില്ല. ആ ഗണത്തിൽ കറാമത്ത് മാത്രം പെടുത്തിയാൽ മതി. എന്റെ ദൈനംദിന കാര്യങ്ങൾ ഞാൻ ഉദ്ധേശിക്കുമ്പോൾ നടക്കും... വഹാബികളോടാണ് പടച്ചോന്റെ കളി... അല്ല പിന്നെ... മുറി മൗലവിമാർ പിടിച്ച മുയലിന് 3 കൊമ്പാണ്... അതിനെതിരെ എന്ത് പ്രമാണം വന്നാലുമതങ്ങ് കണ്ണുംപൂട്ടി- തള്ളും...!... തള്ളിക്കോളൂ... പക്ഷേ , സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനായി ഇത്തരം മണ്ടത്തരങ്ങൾ പോസ്റ്റ് ചെയ്യുന്നവർ- അമ്പിയാക്കളെയും ഔലിയാക്കളെയുമെല്ലാം സംവിധാനിച്ച അല്ലാഹു, മഴക്ക് ശമനം കൊടുക്കാത്തതു കൊണ്ട് /അല്ലാഹുവിന്റെ ഭവനം വെള്ളത്തിൽ മുങ്ങിയതു കൊണ്ട്- അല്ലാഹുവിന് കഴിവില്ലെന്നോ അല്ലെങ്കിൽ അല്ലാഹു ഇല്ലെന്നോ പറയാൻ ധൈര്യം കാണിക്കുമോ ആവോ... യഥാർത്ഥത്തിൽ ഇത്തരം മണ്ടത്തരങ്ങളിലേക്കാണ്‌ അത്തരം വാദങ്ങളെത്തുന്നത്...എന്തു ചെയ്യാൻ... ആരോട് പറയാൻ...പുത്തൻ വാദ യുക്തിവാദികൾ മതത്തിനുള്ളിൽ ,കറാമത്ത് ചോദ്യം ചെയ്ത് ഔലിയാക്കൾക്കെതിരെ തിരിയുമ്പോൾ, മത യുക്തിവാദികൾ ഇതേ വാദവുമായി ദൈവത്തിനെതിരെ തിരിയുന്നു... ഇരുകൂട്ടരും തമ്മിൽ നല്ല ചേർച്ചയും മനപ്പൊരുത്തവും... ഈനാംപേച്ചിക്ക് മരപ്പട്ടിയുടെ കൂട്ട്... ''വഹാബിയാകരുത്- മനുഷ്യനാകുക'' എന്ന് നഴ്സറിക്കുട്ടികൾ പോലും പറഞ്ഞു തുടങ്ങി... ഭാവുകങ്ങൾ നേരുന്നു...

 *ഖുദ്സി*

31-07-2024

Sunday, 28 July 2024

മുദബ്ബിറുൽ ആലം-ഇബ്നു തൈമിയ്യ പറയട്ടെ !

സൃഷ്ടികൾക്ക്മുഴുവനായി ലഭിക്കുന്ന ഉപകാരങ്ങൾ ,ലോകത്തിൻ്റെ നിയന്ത്രണങ്ങൾ[തദ്ബീറുൽ ആലം/ മുദബ്ബിറുൽ ആലം],അടിമകൾക്ക് ആവശ്യമായത് നൽകുക തുടങ്ങിയവയെല്ലാം മലക്കുകളുടെ കഴിവിൽ പെട്ടതല്ലേ...?

മറുപടി :
മനുഷ്യരിലുള്ള സ്വാലിഹീങ്ങൾക്ക് ഇതുപോലെയും ഇതിൽ അധികവും കഴിവുകളുണ്ട്.ഔലിയാക്കളിലെ വ്യത്യസ്ത വിഭാഗങ്ങളായ അക്താബ് ഔതാദ് അഗ്-വാസ് അബുദാല് നുജബഅ തുടങ്ങിയവയിലേക്ക് ചേർത്തി നോക്കുമ്പോൾ മലക്കുകളുടെ സ്ഥാനം എത്രയോ ചെറുതാണ്.

ഇത്തരത്തിലുള്ള സ്വാലിഹീങ്ങളുടെ സ്ഥാനങ്ങളെ നിഷേധിക്കുന്നവർ വെറും പ്രത്യക്ഷജ്ഞാനത്തിന്റെ വക്താക്കളാണ്.അവർ അത് കാരണത്താൽ  ബിദ്അത്തുകളിലും അവ്യക്തതകളിലും പെട്ടുപോയിരിക്കുന്നു [മജ്‌മഉൽ ഫത്താവ 4 / 379 380]


 



*മുദബ്ബിറുൽ ആലം-ഇബ്നു തൈമിയ്യയുടെ പൊത്തകം മുക്കാനുറപ്പിച്ച് വഹാബികൾ...*😃
👇👇👇👁️👁️👁️
✍️''ഹലോ... ---...---...ഇബ്നു തൈമിയ്യയുടെ മജ്മൂൽ ഫതാവ എവിടെ കിട്ടും  മൗലവീ ''..?... ''ഏ...തു ഫതാവ... അ... അത് നമ്മൾ കണ്ടിട്ടും കൂടിയില്ല. നമുക്ക് അറിയാനും പാടില്ല''- എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ച് പ്യാവം മൗലവി ഫോൺ കട്ടാക്കി...      

                   ഖുർആൻ തള്ളുന്നതിന് തുല്യമാണ് ഇബ്നു തൈമിയ്യയുടെ വാക്ക് തള്ളുന്നത് എന്ന് മലയാള പൊത്തകത്തിലടിച്ച് സകല വഹാബികളെയും പഠിപ്പിച്ച മൗലവിമാർക്കിപ്പോൾ ആ പേര് കേൾക്കുമ്പോളേക്കും മുട്ട് കൂട്ടിയിടിക്കുന്നു..!
       മുദബ്ബിറുൽ ആലം ആണ് വിഷയം. മലക്കുകൾക്കും ഔലിയാക്കൾക്കും ലോകത്ത് ചില നിയന്ത്രണങ്ങൾ അല്ലാഹു നൽകുന്നതാണ് പ്രശ്ന വിഷയം. അപ്പേരിൽ ലോക മുസ്ലിംകളെ വഹാബികൾ മുശ്രിക്കാക്കി. കാര്യത്തോടടുത്തപ്പോൾ വഹാബികളുടെ സ്വന്തം നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ,ദാ - പൊത്തോന്ന് കിടക്കുന്നു വഹാബീ 
 നരകത്തിൽ...😀

                  ബാക്കി കാര്യം ഇബ്നു തൈമിയ്യ തന്നെ പറയട്ടെ...ല്ലേ...

              ''സൃഷ്ടികൾക്ക് മുഴുവനായി ലഭിക്കുന്ന ഉപകാരങ്ങൾ ,ലോകത്തിൻ്റെ നിയന്ത്രണങ്ങൾ[തദ്ബീറുൽ ആലം/ മുദബ്ബിറുൽ ആലം],അടിമകൾക്ക് ആവശ്യമായത് നൽകുക തുടങ്ങിയവയെല്ലാം മലക്കുകളുടെ കഴിവിൽ പെട്ടതല്ലേ...?''

മറുപടി :
''മനുഷ്യരിലുള്ള സ്വാലിഹീങ്ങൾക്ക് ഇതുപോലെയും ഇതിൽ അധികവും കഴിവുകളുണ്ട്.ഔലിയാക്കളിലെ വ്യത്യസ്ത വിഭാഗങ്ങളായ അക്താബ് ഔതാദ് അഗ്-വാസ് അബുദാല് നുജബഅ തുടങ്ങിയവയിലേക്ക് ചേർത്തി നോക്കുമ്പോൾ മലക്കുകളുടെ സ്ഥാനം എത്രയോ ചെറുതാണ്''.
                  ''ഇത്തരത്തിലുള്ള സ്വാലിഹീങ്ങളുടെ സ്ഥാനങ്ങളെ നിഷേധിക്കുന്നവർ വെറും പ്രത്യക്ഷജ്ഞാനത്തിന്റെ വക്താക്കളാണ്.അവർ അത് കാരണത്താൽ  ബിദ്അത്തുകളിലും അവ്യക്തതകളിലും പെട്ടുപോയിരിക്കുന്നു'' [മജ്‌മഉൽ ഫത്താവ 4 / 379 380]

               തത്ബീറുൽ ആലം നിഷേധിച്ച വഹാബികൾ ബിദ്അത്തുകാരാണെന്ന് ഇബ്നു തൈമിയ... ഒരു മാതിരി ഒന്നൊന്നര കുഞ്ഞായൻ കുടുക്കിലാണ് വഹാബിക്കോമരങ്ങൾ ചാടിയത്... കയ്ച്ചിട്ട് ഇറക്കാനും വയ്യ- മധുരിച്ചിട്ട് തുപ്പാനും വയ്യ...🤭
                  ആകെപ്പാടെ പെട്ടു പോയ മൗലവിമാരുടെ ആപ്പീസിലെ ചർച്ച ഇബ്നു തൈമിയ്യയുടെ പൊത്തകം ഉടലോടെ മുക്കി അ[ഭി]പമാനം രക്ഷിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ... മുങ്ങലും മുക്കലും ജോറായിട്ട് നടക്കട്ടെ...ന്നാലും ഖുർആനിന് തത്തുല്യമാക്കി വഹാബികൾ തൂക്കമൊപ്പിച്ച പാവം ഇബ്നു തൈമിയ്യ... കവി ഭാഷയിൽ  വീണിതല്ലോ കിടക്കുന്നു... മുങ്ങാനും  മുക്കാനുമിറങിയ സകല മുറി മൗലവിമാർക്കും ഭാവുകങ്ങൾ നേരുന്നു...🤣
*ഖുദ്സി*
02-08-2024

Wednesday, 10 July 2024

ഇസ്തിഗാസ-ശരീരവും ആത്മാവും

 ബദ്‌രീങ്ങളെ വിളിക്കാമോ.?

------------------------------------------

ആത്മാവ് ശരീരം എന്നിങ്ങനെ രണ്ട് വശങ്ങൾ ഉൾക്കൊള്ളുന്ന ജീവനുള്ള ഏതുവസ്തുവിന്നും മരണം സംഭവിക്കും.മരണമെന്നത് ഇല്ലായ്മയല്ല മറിച്ച് ഭൗതിക ശരീരവുമായി ആത്മാവിൻ്റ വേർപാടാണ്.

ഇമാം ഗസ്സാലി (റ) പറയുന്നു.

الذي تشهد له طرق الاعتبار وتنطق به الآيات والأخبار أن الموت معناه تغير حال فقط وأن الروح باقية بعد مفارقة الجسد إما معذبة وإما منعمة

(احياء علوم الدين ٤/٣٣٢)

ഖുർആനും ഹദീസും പറയുന്നതും ഗവേഷണ വഴികൾ സാക്ഷ്യപ്പെടുത്തുന്നതും മരണമെന്നാൽ ഒരു സ്ഥിതി മാറ്റം മാത്രമാണെന്നും ആത്മാവ് ശരീരവുമായി പിരിഞ്ഞശേഷം ശിക്ഷയിലോ അനുഗ്രഹത്തിലോ അവശേഷിക്കുന്നതാണ്.

( ഇഹ്‌യാ ഉലൂമുദ്ധീൻ 4/332)


മരണശേഷവും നശിക്കാത്ത ആത്മാവിനെ കുറിച്ച് ഇമാം തഫ്താസാനി(റ)

രേഖപ്പെടുത്തുന്നു.

فإن للنفس بعد المفارقة تعلقا ما بالبدن والتربة التي 

دفنت فيها (شرح المقاصد ٣/٣٧٣)

പ്രസ്തുത ആത്മാവ് ശരീരമായോ

മറവുചെയ്ത മണ്ണുമായോ ബന്ധം കാണിക്കും

(ശർഹുൽ മഖാസ്വിദ് 3/373)


ശരീരം  ജീർണിച്ചാലും ഇല്ലെങ്കിലും  യഥാർത്ഥത്തിൽ സഹായാർത്ഥന  നടത്തുന്നത് ആത്മാവിനോടാണ്.

 

മരണ ശേഷവും പ്രവർത്തനം നിലക്കാത്ത ആത്മാവിനെക്കുറിച്ച് ഇമാം റാസി(റ)യുടെ വാക്കുകൾ ശ്രദ്ധേയമാണ്

أن هذه الأرواح البشرية من جنس الملائكة فكلما كان اشتغالها بمعرفة الله تعالى ومحبته والانجذاب الي عالم الروحانيات أشد كانت مشاكلتها للملائكة اتم فكانت اقوي علي التصرف في أجساد هذا العالم

( التفسير الكبير ٢٤/١٤٧)

മനുഷ്യരുടെ ആത്മാക്കൾ മലക്കുകളുടെ വർഗ്ഗത്തിൽ പ്പെട്ടവയാണ് അതിനാൽ അല്ലാഹുവിനെ അറിയൽ അവനെ പ്രിയം വെക്കൽ ആത്മീയ ലോകത്തേക്ക് ആകൃഷ്ടമാവൽ എന്നിവയിൽ അവ  വ്യാപൃതമായാൽ മലക്കുകളുമായുള്ള അവയുടെ സാദൃശ്യം പരി പൂർണ്ണമാകുന്നതും ശാരീരിക ലോകത്ത് ക്രയവിക്രയം ചെയ്യാൻ അവ കൂടുതൽ ശക്തിയാർജ്ജിക്കുന്നതുമാണ് 

(തഫ്സീറുറാസി 24/147)


ആത്മാക്കൾക്ക്

സഹായിക്കാൻ കഴിയുമെന്ന് 

നാസിആത് സൂറത്തിലെ 1-5 ആയത്തുകൾ വിശദീകരിച്ച് കൊണ്ടും

പണ്ഡിത പ്രസ്താവനയുടെ അടിസ്ഥാനത്തിലും ഇമാം റാസി(റ)തന്നെ വിശാലമായിത്തന്നെ സമർത്ഥിക്കുന്നുണ്ട്

( തഫ്സീറുറാസി 30/31)


മൂസാ നബി(അ)യെ ഖബറിൽ നിന്ന് നസ്കരിക്കുന്നതായി ഞാൻ കണ്ടെന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഹദീസും (6157) പിന്നീട് അമ്പത് വഖ്ത് നിസ്കാരം അഞ്ച് വഖ്താക്കി ചുരുക്കാൻ ആറാനാകാശത്ത് മൂസാ നബി(അ) തന്നെ സഹായിച്ച ഹദീസും  

(മുസ്ലിം 411) വ്യക്തമാക്കുന്നത്

മരിച്ചവരുടെ ആത്മാവ് നിമിഷങ്ങൾ കൊണ്ട് ജീവിച്ചിരിക്കുന്നവർക്ക് പോലും സാധിക്കാത്ത രൂപത്തിലുള്ള ഇടപെടൽ നടത്തുമെന്നും സഹായിക്കുമെന്നുമാണ്.


ഈ യാഥാർത്ഥ്യം ഉൽപതിഷ്ണുക്കളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യപോലും ശരിയാവണ്ണം വിവരിച്ചതായി കാണാം

وأما كونه رأي موسي قائما يصلي في قبره وراه في السماء أيضا فهذا لامنافةبينهما فان أمر الأرواح من جنس الملائكة في اللحظة الواحدة تصعد و تهبط كالملك ليست في ذلك كالبدن وقد بسطت الكلام علي أحكام الأرواح بعد مفارقة الأبدان في غير هذا الموضع وذكرت بعض ما في ذلك من الأحاديث والآثار والدلائل

( مجموعة الفتاوي ٣٦٦/١ )

മൂസ നബി(അ) ഖബറിൽ വെച്ച് നിസ് കരിക്കുന്നതായും പിന്നീട്‌ ആകാശത്തുവെച്ചും മുഹമ്മദ് നബി (സ്വ) കണ്ടുവെന്ന് പറയുന്നത് വൈരുദ്ധ്യമല്ല കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുടെ കാര്യത്തിൻ്റെ വർഗ്ഗത്തിൽ പെട്ടതാണ് മലക്കിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും ഈ വിഷയത്തിൽ ശരീരത്തിൻ്റെ സ്വഭാവമല്ല ആത്മാവിനുള്ളത് ശരീരവുമായി വേർപിരിഞ്ഞതിനു ശേഷം ആത്മാക്കളുടെ സ്വഭാവത്തെ കുറിച്ച് മറ്റൊരു സ്ഥലത്ത് വിശദമായി ഞാൻ സംസാരിച്ചിട്ടുണ്ട് ചില ഹദീസുകളും ആ സാറുകളും പ്രമാണങ്ങളും അവിടെ ഞാൻ പരാമർശിച്ചിട്ടുണ്ട്

 (മജ്മൂഅത്തു ഫതാവാ 1/366)


ആത്മാക്കൾക്ക് ശാരീരിക ലോകത്ത് പലവിധത്തിലുള്ള ക്രയവിക്രയങ്ങൾ നടത്താനുള്ള കഴിവ് വർധിക്കുമെന്ന് പ്രമാണ സഹിതം നമുക്ക് ബോധ്യമായി

എന്നാൽ അത് അവയോട് ആവശ്യപ്പെടാനും നബി(സ്വ) നിർദ്ദേശിച്ചിട്ടുണ്ട്

إذا نزل أحد كم منزلا فليقل أعوذ بكلمات الله التامات من شر ما خلق فإنه لا يضره شيء حتي يرتحل منه

(صحيح مسلم ٤٨٨٢)

നിങ്ങളിലെരാൾ ഒരു സ്ഥലത്തിറങ്ങിയാൽ അല്ലാഹു വിൻ്റെ സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിൻ്റ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു എന്നവൻ പറയട്ടെ എന്നാൽ ആ സ്ഥലത്തു നിന്ന് അവൻ യാത്ര തിരിക്കുന്നതു വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല.

 (സ്വഹീഹു മുസ്‌ലിം 4882)


ഈ ഹദീസിൽ പരാമർശിച്ച കലിമത്തുല്ലാഹിയുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു

و ايضا ثبت في علم المعقولات أن عالم الأرواح مستوى علي عالم الأجساد  وانما هي المدبرات لأمور هذا العام كما قال الله تعالى فالمدبرات أمرا فقوله أعوذ بكلمات الله التامات  استعاذة من الأرواح البشرية بالارواح العالية الأرواح المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة فالمراد بكلمات تلك العالية الطاهرة

(التفسير الكبير ٧٢/١)

ആത്മീയ ലോകം ശാരീരിക ലോകത്തിൻ്റെ മേൽ ആധിപത്യം പുലർത്തുന്നതാണെന്നും നിശ്ചയം ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയ ലോകമാണെന്നും ആത്മ തത്വശാസ്ത്രത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട് കാര്യം നിയന്ത്രിക്കുന്ന അവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ് അതിനാൽ (أعوذ بكلمات الله التامات) നമ്പൂർണ്ണമായ അല്ലാഹു വിൻ്റെ കലിമത്തുകളോട് ഞാൻ കാവൽതേടുന്നു എന്ന വാചകം മോശ മായ ആത്മാക്കളുടെ ശല്യം തടുക്കാനായി മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവൽതേട്ടമാണ് അതിനാൽ കലിമാത്തുല്ലാഹിയുടെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു

(തഫ്സീറുറാസി  1/72)

ചുരുക്കത്തിൽ വഫാത്തിനുശേഷം മഹത്തുക്കളുടെ കഴിവുകൾ വർധിക്കുമെന്നും അവരോട് കാവലും സഹായവും ആവശ്യപ്പെടാൻ ഇസ്‌ലാം നിർദ്ദേശിക്കുന്നുണ്ടന്നും ബോധ്യമായി


 ✍️  റാഷിദ് സഖാഫി കൊടിഞ്ഞി