ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 15 August 2024

നബി ദിനവും വയനാടും

 *നബി ദിനവും വയനാടും...*

👇👇👇👁️👁️👁️

✍️25 ലക്ഷത്തിന്റെ കാറിലിരുന്ന് ഒന്നരലക്ഷത്തിന്റെ മൊബൈലിലൂടെ അവൻ ആക്രോഷിച്ചു -നബിദിനമൊഴിവാക്കി ആ പൈസ വയനാട് പാക്കേജിലേക്ക് കൊടുക്കണമെന്ന്... വയനാടിന് വേറെ കൊടുക്കാൻ വിശ്വാസികൾക്കറിയാം. കൊടുക്കുന്നുമുണ്ട്. അതിരിക്കട്ടെ- നിൻ്റെ 25 ലക്ഷത്തിൻ്റെ വണ്ടി വിറ്റ് ഒന്നര ലക്ഷത്തിൻ്റെ വണ്ടി വാങ്ങി/ഒന്നര ലക്ഷത്തിൻ്റെ മൊബൈൽ വിറ്റ് പതിനായിരത്തിൻ്റെ മൊബൈൽ  വാങ്ങി ,ബാക്കി പണം വയനാട് പാക്കേജിന് കൊടുത്താലോ...''അ..അത് പറ്റില്ല''...

                 അങ്ങാടിയിൽ തോറ്റതിന് ആരുടെയോ നെഞ്ചത്തേക്ക് എന്ന ചൊല്ലുപോലെ-ഉടനെയവൻ മകളുടെ വിവാഹം ക്ഷണിക്കാൻ '250'രൂപയുടെ ക്ഷണക്കത്തുമായി പള്ളിക്കമ്മറ്റിയിലെത്തി. വയനാട് പ്രശ്നം പ്രമാണിച്ച് നബിദിനം വേണ്ട- ആ ക്യാഷ് വയനാടിന് കൊടുക്കാമെന്ന് തട്ടി വിട്ടു... പ്രത്യേകിച്ച് ഒരാവശ്യമില്ലെങ്കിലും രണ്ടാം നില പണിത് ഭംഗി കൂട്ടുന്ന പള്ളിപ്പണി നിർത്തി വച്ച് ആ ക്യാഷ് വയനാടിന് കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ മൂപ്പര് കലി തുള്ളി... 250 രൂപയുടെ കത്തു മാറ്റി ഒരു രൂപക്ക് photostat എടുത്ത് ബാലൻസ് ക്യാഷ് [249x ...]വയനാടിന് കൊടുത്തു കൂടേന്ന് ചോദിച്ചപ്പോളയാൾ ചവിട്ടിക്കുലുക്കി  ഇറങ്ങിപ്പോയി...

                           പിന്നീട് അവനെ കണ്ടത് ഓൺലൈൻ ചർച്ചകളിലാണ്.മതത്തിൻ്റെ പേരിലുള്ള നബിദിനം വയനാടിന് വേണ്ടി മാറ്റിവയ്ക്കണമത്രെ.വയനാടിന് വേണ്ടി അന്നേ ദിവസം പോലും മറ്റ് പിരിവുകളെടുത്ത് കളക്ട് ചെയ്തു കൊടുത്താൽ പോരെ എന്ന് ചോദിച്ചിട്ടൊന്നും മൂപ്പർക്ക് ദഹിക്കുന്നില്ല.മതത്തിൻ്റെ പേരിലുള്ളത് ഒഴിവാക്കണമത്രേ...ഈ ഓൺലൈൻ കാലത്ത് എല്ലാവരുടെയും കയ്യിൽ സമയമറിയാൻ  വാച്ചും മൊബൈലും ഉള്ളപ്പോൾ സകല പള്ളികളിൽ നിന്നും ബാങ്ക് എന്ന പേരിൽ വൈദ്യുതി ചെലവാക്കി മൈക്കിലൂടെ നടത്തുന്ന പ്രവണത ഒഴിവാക്കി ആ ക്യാഷ് വയനാടിന് കൊടുത്തു കൂടെ എന്ന് ചോദിച്ചപ്പോൾ അങ്ങേരുടെ പച്ചക്കിളി പോയി ഓഫ് ലൈനായി...

                തിരു നബിﷺയുടെ ജനനത്തിൽ പൊട്ടിക്കരഞ്ഞ ഇബ്ലീസിൻ്റെ പിൻമുറക്കാർ ആ പണി ഇന്നും തുടരുന്നു... പല രൂപത്തിലും പല കോലത്തിലും...വയനാടിനുള്ളത് വയനാടിന്, നബിദിനത്തിനുള്ളത് നബിദിനത്തിന്... രണ്ടും ഭംഗിയാക്കാൻ ഈ ഉമ്മത്തിന് അറിയാം...

                    വയനാട് ദുരിതത്തിൽ പെട്ടു പോയവർക്കുള്ള പ്രാർത്ഥനകളും പരസ്പര സഹായങ്ങളുമായി നബിദിന സന്തോഷങ്ങളിൽ വിശ്വാസികൾ അവർക്കൊപ്പമുണ്ടാകും... എടുക്കാച്ചരക്കുകൾ മുടക്കാക്കെണികളുമായി ഞൊണ്ടി ഞൊണ്ടി ആയുസ് തീർക്കട്ടെ...ല്ലേ...

*ഖുദ്സി*

15-08-2024