*എസ് എസ് എഫിൻ്റെ സമര വീഥികളിലിനി പ്രിയപ്പെട്ട തൻവീർ ഉണ്ടാകില്ല...😢*
👇👇👇👁️👁️👁️
https://www.facebook.com/share/p/FvLQb4zpxHHVm7Ep/?mibextid=oFDknk
✍️കഴിഞ്ഞ ദിവസം വിട പറഞ്ഞ , SSF കൂത്തുപറമ്പ് സെക്ടർ പ്രസിഡൻറ് ''തൻവീർ മൂര്യാട്'' എന്ന പ്രിയപ്പെട്ട കൂട്ടുകാരൻ... പ്രാസ്ഥാനിക രംഗത്തെ മുന്നണിപ്പോരാളി... ഓർമകളുടെ ഏടുകൾ മറിയുമ്പോൾ വല്ലാത്തൊരു സങ്കടം... അവൻ സമ്മാനിച്ചിട്ടു പോയ ഒട്ടനവധി സുന്ദര നിമിഷങ്ങൾ ... ... ...
... ജീവിതത്തിലെന്ന പോലെ തൻവീറിന്ന് ഖബറിലും ഒറ്റക്കല്ല... പ്രിയപ്പെട്ട കൂട്ടുകാരൻ വിട പറഞ്ഞതു മുതൽ ആ വീട് SSF കാരുടെ - പ്രാസ്ഥാനിക ബന്ധുക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഖുർആനും ദിക്റും പ്രാർത്ഥനകളും പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കലുമൊക്കെയായി കേരളത്തിലെ ഏറ്റവും വലിയൊരു ധാർമിക വിദ്ധ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾ കളം നിറയുന്ന കാഴ്ച കണ്ടപ്പോൾ ,സത്യം പറയാമല്ലോ- ആ ദൃശ്യങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ ,ഒരു എസ് എസ് എഫ് കാരനാകാൻ ഞാനറിയാതെ കൊതിച്ചു പോയി...
ആ വീട്ടിൽ നിന്ന് പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ജനാസ പള്ളിക്കാടിനെ ലക്ഷ്യമാക്കി മുന്നേറിയപ്പോൾ ദിക്റിന്റെയും ആത്മീയതയുടെയും z കാറ്റഗറി സുരക്ഷയുമായി ധർമ്മപ്പടയണി... എസ് എസ് എഫ് സിന്ദാബാദെന്ന് വിളിച്ച് ശീലിച്ച ചുണ്ടുകളിൽ ആത്മീയതയുടെ ദിവ്യ മന്ത്രങ്ങൾ... പാലപ്പറ്റ പള്ളി വഹാബികൾ റാഞ്ചിയപ്പോൾ സമര കാഹളം മുഴക്കി തിരിച്ച് പിടിച്ച് ജയിച്ചടക്കിയ എസ് എസ് എഫ് കാരുടെ ചരിത്രം വായിച്ചപ്പോൾ ഞാനന്ന് കരുതിയത്- ''മസിൽ പവറിന്റെ ബ്രാൻഡ് നെയിമായിരിക്കും എസ് എസ് എഫ് '' എന്നായിരുന്നു. ധാർമികതയുടെ സമരകാഹളം മുഴക്കുന്ന ,നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നില കൊള്ളുന്ന, എന്നും ഇരയുടെ പക്ഷത്ത് നിൽക്കാൻ ധൈര്യം കാട്ടുന്ന, അനീതിയുടെ അഹങ്കാരികൾക്ക് നേരെ പുഞ്ചിരിയുടെ പൂച്ചെണ്ടുകളുമായി കർമ രംഗത്ത് ചങ്കുറപ്പോടെ നിലയുറപ്പിച്ച ,ലക്ഷക്കണക്കിന് വിദ്ധ്യാർത്ഥി യൗവ്വനങ്ങളുടെ സിരകളിലോടുന്ന രക്തസാഗരത്തിന്റെ കാൽക്കുലേഷൻ കൗണ്ടറുകളിലെ നിലക്കാത്ത നീതിബോധത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളുടെ വിളിപ്പേരാണാ മൂന്നക്ഷരമെന്ന് മനസിലാക്കാൻ ഇന്നലേകളിലെ സമരഭൂമികളിലൂടെ ബഹു ദൂരം സഞ്ചരിക്കേണ്ടി വന്നു...
അവസാനം ,തൻവീറിൻ്റെ ഖബറിടത്തിൽ മൂന്ന് പിടി മണ്ണും വാരിയിട്ട് ,വേണ്ടപ്പെട്ടവർ- അവനെത്തനിച്ചാക്കി ജീവിതത്തിരക്കുകളിലേക്ക് പിൻതിരിഞ്ഞപ്പോൾ... ധാർമ്മികപ്പടയണി ആത്മീയ വർണങ്ങളുമായി കൈകോർക്കുകയായി- പ്രിയപ്പെട്ട സഹപ്രവർത്തകന്റെ പാരത്രിക ലോക സംതൃപ്തിക്കായി... രക്തബന്ധമുള്ളവർ പിരിഞ്ഞ് ബഹുദൂരമെത്തിയിട്ടും ഒരിഞ്ച് പിന്നോട്ട് നീങ്ങാതെ ധാർമ്മിക രണാങ്കളത്തിലെ സഹ പ്രവർത്തകനു വേണ്ടി ഇലാഹീ സമക്ഷത്തിലേക്ക് കണ്ണീരൊഴുക്കി ചരിത്രം രചിക്കുന്ന എസ് എസ് എഫുകാർ... മണിക്കൂറുകളോളം ചിലവഴിച്ച് പള്ളിക്കാട്ടിൽ വച്ച് ഖത്തം തീർക്കാനുള്ള ആ കൈ കോർക്കൽ... എല്ലാത്തിനുമൊടുവിൽ ,എണ്ണമറ്റ തഹ് ലീലുകളും ഖുർആൻ ഖത്മുകളും ഓതിത്തീർക്കാനുള്ള തീരുമാനങ്ങൾ ... വിദൂരത്തുള്ള - ഇതുവരെ കാണാത്ത പ്രവർത്തകരുടെയും കുടുംബങ്ങളുടെയും ദിക്റുകളും പ്രാർത്ഥനകളും കിട്ടാനുതകുന്ന രൂപത്തിലുള്ള സോഷ്യൽ മീഡിയാ- വാട്ട്സപ്പ് കൂട്ടായ്മകൾ...
പ്രിയപ്പെട്ട എസ് എസ് എഫുകാരേ... എന്തുകൊണ്ടും നിങ്ങൾ ഭാഗ്യവാൻമാരാണ്. സൂഫീ വര്യനായ വടകര മമ്മദാജി തങ്ങൾ ,'' അർഷിന്റെ തണലിലാണെന്ന് '' വിരൽ ചൂണ്ടിയ വിപ്ളവപ്പോരാളികളാണ് നിങ്ങൾ...
എല്ലാത്തിലുമുപരി ,ഉസ്താദ് കാന്തപുരമെന്ന ലോക പ്രസിദ്ധ പണ്ഡിത തേജസിന്റെ പിന്നിലണി നിരക്കാൻ ഭാഗ്യം ലഭിച്ചവർ... എന്തുകൊണ്ടും എല്ലാം കൊണ്ടും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം... അധർമം തലപൊക്കുമ്പോൾ വിളിക്കാതെ വിരുന്നെത്തി ധാർമികതയുടെ സുരക്ഷാവലയം തീർക്കുന്ന നിങ്ങൾക്ക് പകരം മറ്റാരുണ്ട്...?. ഇന്നിന്റെയും നാളേയുടെയും പ്രതീക്ഷകൾ നിങ്ങളെപ്പോലുള്ളവരാണ്...ആ വിപ്ളവ വീര്യം അണഞ്ഞുപോകരുത്- ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും...
ധാർമ്മികതയുടെ ആ ത്രിവർണ ധർമ ധ്വജം നെഞ്ചോട് ചേർക്കുമ്പോൾ ഹൃദയാന്തരത്തിലെ പ്രാർത്ഥനകളിൽ ഈയുള്ളവനെയും ഓർക്കണമെന്ന അഭ്യർത്ഥനയോടെ... മലകളെപ്പോലും മറിച്ചിടുന്ന മനക്കരുത്തുമായി പ്രവർത്തന ഗോഥയിൽ അത്ഭുതങ്ങൾ രചിക്കാൻ ഇനിയുമിനിയും കഴിയട്ടെ എന്ന ആശംസകളോടെ... മൺമറഞ്ഞ സംഘടനാ സാരഥികളുടെ ഖബറുകൾ, നാഥൻ പ്രകാശപൂരിതമാക്കട്ടെ എന്ന പ്രാർത്ഥനയോടെ... സ്നേഹപൂർവ്വം...
*ഖുദ്സി*
09 -08-2022