ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 30 December 2017

പുത്തൻ വാദികളോടുള്ള ഇസ്ലാമിക സമീപനം

📚📚📚📚📚📚📚📚📚📚📚

*പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ??*

📚✍🏻 *ഉത്തരം*
    
*നബി (സ) പറയുന്നു:*                               അവസാന കാലത്ത് ധാരാളം കളവ് പറയുന്ന, കബളിപ്പിക്കുന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാക്കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ട് വരും.അവരെ നിങ്ങൾ സൂക്ഷിക്കണം.അവർ നിങ്ങളെ പിഴപ്പിക്കാതിരിക്കട്ടെ, ഹിത്നയാക്കാതിരിക്കട്ടെ.  
📚(ബുഖാരി)    
                                      *നബി(സ) പറയുന്നു*                                വല്ലവനും    പുത്തൻ വാദികളെ ബഹുമാനിച്ചാൽ അവൻ ദീൻ പൊളിക്കാൻ വേണ്ടി സഹായിച്ചവനായി.
[ബയ്ഹഖി]
പുത്തൻ വാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുന്നതല്ല.
   [അഹ്മദ്‌ ]

*ഇബ്നു അബ്ബാസ് (റ) പറയുന്നു:* 
നിങ്ങൾ ദേഹേച്ചയുടെ ആളുകളുടെ (പുത്തൻ വാദികൾ.) കൂടെ ഇരിക്കരുത് ,അവരുടെ കൂടെ ഇരിക്കൽ ഹൃദയത്തെ രോഗമുണ്ടാക്കും. 
📚
[അശരിഅ ഇമാം ആജിരി(റ) 1/453]
قال ابن عباس: " لا تجالسوا أهل الأهواء؛ فإن مجالستهم ممرضة للقلوب" ]أخرجه الآجري في الشريعة 1/453
*അസ്മാഉ ബ്നു ഉബൈദ് (റ) പറയുന്നു:*
  പുത്തൽവാദികളിൽ പെട്ട രണ്ട് പേർ ഇബ്നുസീറിൻ (റ) അടുക്കൽ വന്നു അവർ പറഞ്ഞു: 
ഇബ്നു സിറീൻ ഞങ്ങൾ നിങ്ങളോട് ഒരു ഹദീസ് പറഞ്ഞു തരട്ടയോ? അദ്ധേഹം പറഞ്ഞു: വേണ്ട .ഞങ്ങൾ ഒരായത്ത് ഓതിത്തരട്ട യോ?, അദേഹം പറഞ്ഞും, വേണ്ട. വീണ്ടും അദ്ധേഹം അവരോട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും ഇവിടുന്ന് എഴുന്നേറ്റ് പോകണം ,അല്ലെങ്കിൽ ഞാൻ എഴുന്നേറ്റംപോകും, പിന്നെ അദ്ധേഹം വിവരിച്ചു ,അവർ ഏതെങ്കിലും ആയത്ത് തിരിമറി നടത്തുകയും അത് എന്നെ ഹൃദയത്തിൽ സ്ഥിരമാവുമോ എന്ന് ഞാൻ ഭയന്നു.                                📚[ദാരിമി 1/81]" دخل رجلان من أهل الأهواء على ابن سيرين، فقالا: يا أبا بكر، نحدثك بحديث. قال: لا، قالا: فنقرأ عليك آية من كتاب الله عز وجل، قال: لا، لتقومانِّ عني أو لأقومنَّ. قال: إني خشيت أن يقرآ عليَّآية فيحرفاها فيقرَّ ذلك في قلبي" ]  أخرجه الدارمي 1/81[.

*പുത്തൻ വാദികളുടെ മുറിയൻ സീഡികളും, മുറിയൻ പോസ്റ്റുകളും*,
*മുറിയൻ ക്ലിപ്പുകളും ,മറ്റു ഗ്രൂപുകളിൽ നിന്നും തെറ്റിദ്ധരിച്ച് പെട്ടു പോയവർ ഇബ്നു സിറീ (റ)ന്റെ ഈ വാക്കുകൾ ഗൗരവത്തോടെ ചിന്തിക്കുക...*

*അംറി ബ്നു ഖൈസ് (റ) പറയുന്നു:* 
ഒരു യുവാവ് സുന്നികളുടെ കൂടെ വളരുന്നത് നീ കണ്ടാൽ അവനിൽ നീ പ്രദീക്ഷയർപ്പിച്ചോ, അവനെ നീ പുത്തൻ വാദിയുടെ കൂടെ  കണ്ടാൽ അവനെ തൊട്ട് നീ നിരാശനായിക്കോ.. കാരണം ഒരു യുവാവ് ആരുടെ കൂടെയാണോ വളരുന്നത് അത് പോലെ ഉണ്ടാകും,
📚[അൽ ഇബാന 150]
من أصغى سمعه إلى صاحب وهو يعلم أنه صاحب بدعة؛ نزعت منه العصمة وَوُكِّلَ إلى نفسه"]أخرجه اللالكائي 1/153[.وقال عمرو بن قيس الملائي: " إذا رأيت الشاب أول ما ينشأ مع أهل السنة فارجه، وإذا رأيته مع أهل البدع فايئس منه، فإن الشاب على أول نشوئه" ]أخرجه ابن بطة في الشرح والإبانة ص15
*യഹയബ്നു അബീ കസീർ (റ) പറയുന്നു:*
ബിദ്അത്ത് കാരനെ നീ ഒരുവഴിയിൽ കണ്ടാൽ നീ മറ്റൊരു വഴിക്ക് പോവുക
📚[അശ്ശരിഅ ഇമാം ആജരി 1/458]
0[.قال يحيى بن أبي كثير: " إذا لقيت صاحب بدعة في طريق فخذ في غيره" ]أخرجه الآجري في الشريعة 1/458[
*അബൂ ഖിലാബ ഇമാം പറയുന്നു*
പുത്തൻ വാദികൾ പിഴച്ചവരാണ്. അവരുടെ മടക്കം നരകത്തിലേക്കാണ്.
📚 [ത്വബക്കാത്ത് ഇബ്നു സഅദ് 7/154] 
قال أبو قلابة: " إن أهلَ الأهواء أهلُ الضلالة، ولا أرى مصيرهم إلا إلى النار" ]أخرجه ابن سعد في الطبقات 7/184[
*ഇമാം അവ്സാ ഈ (റ) പറയുന്നു:*
 നീ മുൻഗാമികളുടെ ചര്യ തുടർന്നോ .നിന്നെ ജനങ്ങൾ വെടിഞ്ഞാലും പുത്തൻ വാദികളുടെ അഭിപ്രായത്തെ തൊട്ട് സുക്ഷിച്ചോ! അവരുടെ വാക്ക് കൊണ്ട് അവർ നിനക്ക് ഭംഗിയാക്കി കാണിച്ചാലും ശരി.
📚[മുഖ്തസറുദഹബി 138]
84[.قال الأوزاعي: " عليك بأثر من سلف وإن رفضك الناس، وإياك وآراءَ الرجال وإن زخرفوا لك بالقول" ]ذكره الذهبي في العلو)المختصر( ص138
*ഫുളയലുബിനു ഇയാള് (റ) പറയുന്നു:* 
     എന്റെയും ഒരു പുത്തൻ വാദിയുടെയും ഇടയിൽ ഇരുമ്പിനാൽ ഒരു കോട്ടയുണ്ടവാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു, ജൂതന്റെ കൂടെയോ നസറാണിയുടെ കൂടെയോ ഞാൻ ദക്ഷണം കഴിക്കൽ പുത്തൻവാദിയുടെ കൂടെ കഴിക്കുന്നത് നേക്കാൾ ഇഷ്ട്ടമാണ്
📚[അൽ ലൽക്കായി     2/638]
قال الفضيل بن عياض: " أحب أن يكون بيني وبين صاحب بدعة حصن من حديد. آكل عند يهودي ونصراني أَحبُّ إليَّ من صاحببدعة. ]أخرجه اللالكائي 2/638[
*അബുൽജൗസി (റ)എന്നവർ പറയുന്നു:*
പന്നിയോ കുരങ്ങനോ എന്റെ അയൽവാസി ആവൽ പുത്തൻ വാദി എന്റെ അയൽവാസിആവുന്ന തിനേക്കാൾ എനിക്കിഷ്ഠമാണ്.
📚[അൽ ഖുബ്റ ഇബ്നു ബത്ത 2/476]
[.قال أبو الجوزاء: " لأن يجاورني القردة والخنازير في دار أَحبّ إليَّ من أن يجاورني رجل من أهل الأهواء" ]أخرجه ابن بطة في الكبرى 2/476[
*അബൂ ഖിലാഭ പറയുന്നു:*
വല്ലവനും ഒരു പുത്തൽ വാദം കൊണ്ടു വന്നാൽ (ഇസ്ലാമിക കോടതിക്ക്) അവനെ വാളുകൊണ്ട് കൊല്ലൽ ഹലാലാണ് .
📚[അശ്ശരീഅ ആജിരി 1/460] 
6[.قال أبو قلابة: "ما ابتدع الرجل بدعة إلا استحل السيف" ]أخرجه الآجري في الشريعة 1/460[.
*അരത്യഅത് ഇബ്നു മുൻദിർ (റ) പറയുന്നു:*
എന്റെ മകൻ ഏതെങ്കിലും ഒരു തെമ്മാടിയുടെ കൂടെ ആവൽ പുത്തൻ പാദികളുടെ കൂടെ ആവുന്നതിനേക്കാൾ എനിക്ക് ഇഷ്ഠമാ
ണ് .
📚[അൽഇബാന 149]
قال أرطأة بن المنذر: " لأن يكون ابني فاسقا من الفساق أَحبّ إليَّ من أن يكون صاحب هوى" ]أخرجه ابن بطة في الشرح والإبانة ص1
*അബ്ദുല്ല ഇബ്നു മുബാറക് (റ) പറയുന്നു:* 
ബിദ്അത്ത്കാരന്റെ മുഖത്ത് ഒരു ഇരുട്ട് കാണും. അവൻ എല്ലാ ദിവസവു 30 തവണ എണ്ണ തേച്ചാലും ശരി .
📚[അൽ ലൽഖായി 1/159]
9[.قال عبد الله بن المبارك: " صاحب البدعة على وجهه الظلمة وإن ادَّهن كل يوم ثلاثين مرة" ]أخرجه اللالكائي 1/159[
*ഫുളൈലിബ്നു ഇയാള് (റ) പറയുന്നു:*
 പുത്തൻ വാദികളുടെ ജനാസയുടെ കൂടെ വല്ലവനും പിന്തുടർന്നാൽ അവൻ മടങ്ങുന്നത് വരെ അള്ളാഹു വിന്റെ കോപത്തിലായിരിക്കും.
📚[ഇബ്നു ബാത്ത് ശറഹ് അൽ ഇബാന 175]159[.قال الفضيل بن عياض: " من تبع جنازة مبتدع لم يزل في سخط الله حتى يرجع"]أخرجه ابن بطة في الشرح والإبانة ص175

*സഈദി ബ്നു അമ്പസത്ത് (റ) പറയുന്നു:*
ഒരാൾ പുത്തൻവാദം കൊണ്ട് വന്നാൽ അവന്റെ ഹൃദയം മുസ്ലിങ്ങൾക്കെതിരെ പകയുള്ളതാകും. അവന്റെ വിശ്വസ്ഥത നഷ്ടപ്പെടും.
📚[ശറഹ് അൽ ഇബാന 152]
قال سعيد بن عنبسة: " ما ابتدع رجل بدعة إلا غل صدره على المسلمين، واختلجت منه الأمانة" ]أخرجه ابن بطة في الشرح والإبانةص152[كان ابن طاووس جالسا فجاء رجل من المعتزلة، قال: فجعل يتكلم، قال: فأدخل ابن طاووس إصبعيه في أذنيه قال: وقال لابنه: أي بني، أدخل إصبعيك في أذنيك واشدد ولا تسمع من كلامه شيئاً. قال معمر: يعني أن القلب ضعيف" ]أخرجه اللالكائي 1/152
ഇബ്നു ഉമർ(റ) വിന്റെ അടുത്ത് ഒരാൾ വന്നു, എന്നിട്ട് പറഞ്ഞു, നിങ്ങൾക്ക് ഇന്നയാൾസലാം ചൊല്ലിയിട്ടുണ്ട്: അപ്പോൾ ഇബ്നു ഉമർ(റ) പറഞ്ഞു. അവൻ പുത്തൻ വാദിയാണെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. അവന് ഞാൻ സലാം മടക്കുകയില്ല.عن ابن عمر: " أنه جاءه رجل فقال: إن فلانا يقرأ عليك السلام، قال: بلغني أنه قد أحدث،فإن كان أحدث فلا تقرأ عليه السلام".]أخرجه الدارمي 1/68[.
        വിശുദ്ധ ഖുർആനിൽ അല്ലാഹു സുബ്ഹാനഊത്താല പറയുന്നു; 
നമ്മുടെ ആയത്തുകളെ ദൂർവ്യാഖ്യാനം ചെയ്യുന്നവരെ നീ കണ്ടാൽ അവരെ തൊട്ട് നീ തിരിഞ്ഞുകളയുക. നിങ്ങൾ അവരുടെ കൂടെക്കൂടിയാൽ നീ അവരെപ്പോലെയാണ്.ശയ്ത്താൻ നിന്നെ മറപ്പിച്ച് അവരുടെ കൂടെ ഇരുന്നാൽ ഓർമ്മ വന്നതിന് ശേഷം പിന്നെ നീ ഇരിക്കരുത്
📚[സുറത്തുൽ അൻആം]

*ശയ്ക്കാനി പറയുന്നു:*                                       വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്യുന്ന പുത്തൻ വാദികളെ ഖണ്ഡിക്കാൻ കഴിയാത്തവർ അവരുടെ കൂടെ ഇരിക്കലിനെ ഉപേക്ഷിക്കണമെന്നും ഈ ആയത്തിൽ വലിയ ഉപദേശമുണ്ട്. സാധാരണക്കാരെ സംശയിപ്പിച്ചു കൊണ്ടിരിക്കുന്ന പുത്തൻവാദികളുടെ സദസിൽ ഹാളിറാകൽ വലിയ അപകടമാണ്,
📚  [ഫാത്ഹുൽ ഖദീർ 2/l28]

*ഇമാം ബഗവി(റ) പറയുന്നു*
    ഒരാൾ പുത്തൻ വാദിയെ കണ്ടാൽ അവനെ വെടിഞ്ഞു നിൽക്കുകയും അവനെ തൊട്ട് മാറി നിൽക്കുകയും വേണം. ജീവിക്കുന്നകാലത്തും മരണത്തിലും അവനെ ഉപേക്ഷിക്കണം.
 📚[ശറഹുസ്സുന്ന: 1/224]8[.وقال البغوي: " فعلى المرء المسلم إذا رأى رجلا يتعاطى شيئا من الأهواء والبدع معتقدا، أو يتهاون بشيء من السنن أن يهجره ويتبرأ منه، ويتركه حيا وميتا" ]شرح السنة 1/224[.
ـ










ജമാഅത്തെ ഇസ്ലാമി ലഘു പരിചയം

ഇഖ്‌വാനിസത്തിന്റെ ഇന്ത്യന്‍ പതിപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രസ്ഥാനമാണ് ജമാഅത്തെഇസ്‌ലാമി. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മതസംഘടനയെന്നോ മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനമെന്നോ അതിനെ വിശേഷിപ്പിക്കാം. അബുല്‍ അഅ്‌ലാ മൗദൂദി (1903-1979)യാണ് സ്ഥാപകന്‍. 1903 സപ്തംബര്‍ 25നു ഹൈദരാബാദ് നൈസാമിന്റെ കീഴിലുണ്ടായിരുന്ന മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. മൗദൂദി എന്നത് കുടുംബ പേരാണ്. ചെറുപ്പം മുതലേ പത്രപ്രവര്‍ത്തനത്തിലും സാഹിത്യ രചനകളിലും വലിയ താല്‍പര്യമുള്ളയാളായിരുന്നു അബുല്‍ അഅ്‌ലാ. പ്രമുഖ ഉറുദു സാഹിത്യകാരനായ നിയാസ് ഫത്ഹ്പൂരിയുമായി പഠന കാലത്തു തന്നെ ബന്ധം സ്ഥാപിച്ചിരുന്നു. അത് സാഹിത്യ പ്രവര്‍ത്തനത്തിനും തൂലിക ഉപജീവന മാര്‍ഗമായി സ്വീകരിക്കുന്നതിനും കൂടുതല്‍ പ്രചോദനമേകി. ഇസ്‌ലാമിക വിരുദ്ധ ചിന്തകള്‍ പ്രചരിപ്പിച്ചിരുന്ന നിയാസ് ഫത്ഹ്പൂരിയുമായുള്ള പ്രസ്തുത സമ്പര്‍ക്കം, പില്‍ക്കാലത്ത് മൗദൂദിയന്‍ ചിന്തകളെ സ്വാധീനിച്ചതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ചെറുപ്പത്തിലേ കുടുംബ ഭാരം മുഴുവന്‍ ഏറ്റെടുക്കേണ്ടിവന്ന മൗദൂദിക്ക് ഉന്നത മതപഠനത്തിനു അവസരം ലഭിച്ചില്ല. 1914-ല്‍ മെട്രിക് പരീക്ഷ പാസായ അദ്ദേഹം ഉപരിപഠനാര്‍ത്ഥം ഹൈദരാബാദ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗ ശുശ്രൂഷയുമായി ബന്ധപ്പെട്ട് ആറു മാസത്തിനു ശേഷം അതുപേക്ഷിക്കേണ്ടിവന്നു. നാലു വര്‍ഷത്തോളം രോഗശയ്യയില്‍ കിടന്ന ശേഷം പിതാവ് 1920-ല്‍ മരണപ്പെട്ടു. 1918-ല്‍ സഹോദരന്‍ അബുല്‍ ഖൈര്‍ മൗദൂദിയോടൊപ്പം ബിജ്‌നൂരിലെ ‘മദീനാ’ പത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാരംഭിച്ച മൗദൂദിയുടെ പത്രപ്രവര്‍ത്തനം, 1920-ല്‍ ജബല്‍പൂരിലെ ‘താജ്’ വാരികയിലേക്കും 1921-ല്‍ ഡല്‍ഹിയിലെ ‘മുസ്‌ലിം’ പത്രത്തിലേക്കും 1925-ല്‍ അല്‍ ജംഇയ്യത്ത് പത്രത്തിലേക്കും വ്യാപിച്ചു. മൗലവി അബൂമുഹമ്മദ് മുസ്‌ലിഹ് നടത്തിയിരുന്ന ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ പത്രം 1932-ല്‍ വിലക്കു വാങ്ങിയ മൗദൂദി തന്റെ ചിന്തകളെല്ലാം അതിലൂടെയാണ് മരണം വരെ പ്രകാശിപ്പിച്ചിരുന്നത്. 1920-നു ശേഷം ഇസ്‌ലാമിനെ കണക്കിനു പരിഹസിക്കുകയും യൂറോപ്യരെ പിന്തുടരാന്‍ മുസ്‌ലിംകളെ ഉപദേശിക്കുകയും ചെയ്ത ഇനായത്തുല്ലാ മശ്‌രിഖിയുടെ ‘ഖാക്‌സാര്‍’ എന്ന തീവ്രവാദി സംഘടനയില്‍ മൗദൂദി അംഗമായിരുന്നത്രെ. നിയാസ് ഫത്ഹ് പൂരിയുമായുള്ള ബന്ധം പോലെ തന്നെ ഇതും പില്‍ക്കാലത്ത് നിരവധി വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്. 1928-ല്‍ ഹൈദരാബാദിലേക്കു പോയ മൗദൂദി പത്തു വര്‍ഷത്തിനു ശേഷം വടക്കന്‍ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ജമാല്‍ പൂരില്‍ വന്നു താമസിച്ചു. ചൗധരി നിയാസ് അലി ഖാന്‍ വഖ്ഫ് ചെയ്ത ‘ദാറുല്‍ ഇസ്‌ലാം’ ആയിരുന്നു അവിടെ അദ്ദേഹത്തിന്റെ കേന്ദ്രം. 1938-ല്‍ ഒക്‌ടോബര്‍ 10-ന് അവിടെ വെച്ച് ഇസ്‌ലാമിക നവോത്ഥാനത്തിനെന്ന പേരില്‍ ‘ഇദാറായെ ദാറുല്‍ ഇസ്‌ലാം’ രൂപീകരിച്ചെങ്കിലും അതു പിരിച്ചുവിടുകയും ലാഹോറിലേക്കു യാത്രതിരിക്കുകയും ചെയ്തു. 1941 ആഗസ്റ്റ് 26-ന് ലാഹോറിലെ ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ ഓഫീസില്‍ വെച്ചാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നത്. പാരമ്പര്യ മതത്തിനു വിരുദ്ധമായി പുതിയ ഒരു ഇസ്‌ലാം കെട്ടിപ്പടുക്കുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്നാണ് രൂപീകരണ കണ്‍വെന്‍ഷനില്‍ വിശദീകരിച്ചത്. 75 പേര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നു. മൗദൂദി തന്നെയായിരുന്നു പ്രഥമ അമീര്‍. മൗലാനാ മന്‍സൂര്‍ നുഅ്മാനി നാഇബെ അമീറും. താമസിയാതെ സംഘടനയുടെ ആസ്ഥാനം 1942 ജൂണ്‍ 15ന് പഴയ ‘ദാറുല്‍ ഇസ്‌ലാ’മിലേക്കു മാറ്റി. പഞ്ചാബിലെ പത്താന്‍ കോട്ടിനടുത്തുള്ള ഈ കേന്ദ്രമായിരുന്നു വിഭജനാനന്തരം മൗദൂദി പാകിസ്ഥാനിലേക്ക് പലായനം ചെയ്യുന്നതുവരെ ജമാഅത്ത് ആസ്ഥാനം
മൗദൂദിയന്‍ ചിന്തകള്‍
ജമാഅത്തെ ഇസ്‌ലാമിക്ക് ആശയാടിത്തറയും സൈദ്ധാന്തിക മേല്‍ക്കൂരയുമൊരുക്കിയത് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്തകളാണ്. അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ തൂലിക അതിനു കൂടുതല്‍ ചന്തവും ചാരുതയും നല്‍കി. പക്ഷേ, ഇസ്‌ലാമിക പ്രമാണങ്ങളെ ആഴത്തില്‍ പഠിക്കാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം അബദ്ധങ്ങള്‍ക്കു മേല്‍ അടയിരിക്കുകയായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ ലാഘവത്തോടെയാണ് അദ്ദേഹം മതവിഷയങ്ങള്‍ കൈകാര്യം ചെയ്തത്. മതരാഷ്ട്ര വാദമാണ് മൗദൂദി ചിന്തയുടെ കാതല്‍. ഇന്ത്യയെ ഒരു ഇസ്‌ലാമിക് സ്റ്റോറ്റാക്കി മാറ്റുകയാണ് ജമാഅത്തെ ഇസ്‌ലാമിയിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. ഇസ്‌ലാമിനെ ഒരു രാഷ്ട്രീയ ചിന്താധാരയായിട്ടാണ് മൗദൂദി അവതരിപ്പിച്ചത്. അക്കാലത്ത് ലോകമാകെ ജ്വലിച്ചുനിന്ന കമ്യൂണിസം, ഫാഷിസം, നാസിസം തുടങ്ങിയ രാഷ്ട്രീയ ചിന്താധാരകളോട് ഇസ്‌ലാമിനെ തുലനം ചെയ്യുകയും അതിനനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരു രാഷ്ട്രീയ ചിന്താധാര എന്ന നിലയില്‍ കമ്യൂണിസത്തെയും ഫാഷിസത്തെയുമൊക്കെ സ്വീകരിച്ചതുപോലെ ഇസ്‌ലാമിനെയും സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മുസ്‌ലിംകള്‍ മുപ്പത് ശതമാനം മാത്രവും ബാക്കി മുഴുവന്‍ ഇതര മതസമൂഹങ്ങളും വസിക്കുന്ന ഇന്ത്യയില്‍ എങ്ങനെ ഒരു ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുക്കും എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി കണ്ടെത്തിയതും ഇങ്ങനെയായിരുന്നു. തന്റെ ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ഇന്ത്യാ-പാക് വിഭജനത്തെ അംഗീകരിച്ചപ്പോഴും അദ്ദേഹം ശക്തമായി അതിനെതിരെ രംഗത്തു വന്നത്. അദ്ദേഹം എഴുതി:
”യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ഏതെങ്കിലും മതത്തിന്റെയോ മുസല്‍മാന്‍ ഏതെങ്കിലും ജനതയുടെയോ പേരല്ല. ലോകത്തൊട്ടാകെയുള്ള സാമൂഹ്യ വ്യവസ്ഥിതി മാറ്റി സ്വന്തം സിദ്ധാന്തത്തിനും ആദര്‍ശത്തിനും അനുസരിച്ച് പുനര്‍ നിര്‍മാണം നടത്തുന്ന ഒരു വിപ്ലവ സിദ്ധാന്തവും ആദര്‍ശവുമാണ് ഇസ്‌ലാം.” (തഫ്ഹീമാത്ത്: 62) ഇസ്‌ലാമിനെ ഒരു മതമെന്നതിലുപരി ഭരണ സംസ്ഥാപനം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ ചിന്താധാരയായിട്ടാണ് മൗദൂദി ഇവിടെ അവതരിപ്പിക്കുന്നത്. ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്തിരുന്ന കാപിറ്റലിസം, കമ്യൂണിസം, ഫാഷിസം തുടങ്ങിയ രാഷ്ട്രീയ ചിന്താധാരകള്‍ മൗദൂദിയെ നന്നായി സ്വാധീനിച്ചിരുന്നു എന്നത് ഇവിടെ വ്യക്തമാണ്. തന്റെ പുതിയ സിദ്ധാന്തത്തിനനുസരിച്ച് ഇസ്‌ലാമിലെ സാങ്കേതിക സംജ്ഞകളെ വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു.
”ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റാണെന്നും ശരീഅത്ത് എന്നത് ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതി അനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുന്നതെന്നുമുള്ള വസ്തുത വ്യക്തമായി തീരുന്നതാണ്.” (ഖുതുബാത്ത്: 378)
വിശ്വാസം, ആരാധന, വിധി, സദാചാരം, സ്വകാര്യ-സാമൂഹ്യ-ദേശീയ ഇടപാടുകള്‍ തുടങ്ങിയവയെല്ലാം ഉള്‍കൊള്ളുന്ന ‘ദീനി’ന്റെ വിശാലാര്‍ത്ഥത്തെ ഭരണകൂടം, സ്റ്റേറ്റ് എന്നിവയില്‍ ചുരുട്ടിക്കെട്ടുകയാണിവിടെ മൗദൂദി. ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യം ഹുകൂമത്തെ ഇലാഹീ (ദൈവരാജ്യം)യാണെന്നു വാദിച്ച അദ്ദേഹം നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ജിഹാദ് തുടങ്ങിയവയെല്ലാം അതിനുള്ള മാധ്യമങ്ങളാണെന്നാണു വിശദീകരിച്ചത്.
”മനുഷ്യാധിപത്യത്തില്‍ നിന്നു രക്ഷപ്പെട്ട് അല്ലാഹുവിന്റെ ആധിപത്യത്തില്‍ പ്രവേശിക്കലാണ് പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി ശരീരം അര്‍പ്പിക്കലും അധ്വാനിക്കലുമാണ് ജിഹാദ്. നിസ്‌കാരവും നോമ്പും ഹജ്ജും സകാത്തും ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പാണ്.” (ഖുതുബാത്ത്: 227)
”ഈ നിസ്‌കാരവും നോമ്പും സകാത്തും ഹജ്ജും യഥാര്‍ത്ഥത്തില്‍ ഇതേ തയ്യാറെടുപ്പിനും പരിശീലനത്തിനും വേണ്ടിയാണ്. പട്ടാളം, പോലീസ്, സിവില്‍ സര്‍വീസ് മുതലായവക്കു വേണ്ടി ലോകത്തൊട്ടാകെയുള്ള ഭരണകൂടങ്ങള്‍ ജനങ്ങളെ തെരഞ്ഞെടുത്തു പ്രത്യേക പരിശീലനം നല്‍കി സ്ഥിരം ജോലിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതുപോലെ അല്ലാഹുവിന്റെ ദീന്‍ ഇസ്‌ലാമും അവനു സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആദ്യം പ്രത്യേക ട്രൈനിംഗ് നല്‍കുന്നു. പിന്നീട് ജിഹാദിനും ഹുകൂമത്തെ ഇലാഹിക്കും വേണ്ടി അവന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.” (ഖുതുബാത്ത്: 215) ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ നിര്‍വചനം നല്‍കിയ മൗദൂദി തന്റെ മതരാഷ്ട്രവാദത്തിനനുസരിച്ച് അവയെ വ്യാഖ്യാനിക്കുകയായിരുന്നു. രാഷ്ട്രീയാധികാരം ലക്ഷ്യം വെച്ചുകൊണ്ട് മൗദൂദി നടത്തിയ ഇത്തരം സൈദ്ധാന്തിക കസര്‍ത്തുകള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിനെ കുറിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കാനിടവരുത്തി. മുസ്‌ലിംകള്‍ രാജ്യത്തെ ഇസ്‌ലാമികവല്‍കരിച്ചു ഭരണം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്, വിഘടിത രാഷ്ട്രത്തിനു വേണ്ടിയുള്ള ശ്രമങ്ങളും ഉപജാപങ്ങളുമാണ് ഇസ്‌ലാമിലെ ആരാധന, ആ ആരാധന നിര്‍വഹിക്കാനുള്ള മസ്ജിദുകളും മറ്റും പട്ടാള ക്യാമ്പ് പോലെ പരിശീലനത്തിനുള്ളതാണ്, അതുകൊണ്ട് തന്നെ പട്ടാള ക്യാമ്പിലേതു പോലെ ആയുധങ്ങളും തോക്കുകളും അവിടെയുമുണ്ടാകും, ആകയാല്‍ അവ പൊളിച്ചു മാറ്റേണ്ടതാണ്. എന്നിങ്ങനെ ആരോപണങ്ങളുമായി രംഗത്തുവന്ന ഹിന്ദുത്വ വാദികള്‍ അതിനു തെളിവുദ്ധരിച്ചത് മൗദൂദിയന്‍ സാഹിത്യങ്ങളില്‍ നിന്നായിരുന്നു. മൗദൂദിയുടെ അപക്വവും സ്വപ്ന സമാനവുമായ നിലപാടുകളില്‍ നിന്നു നിര്‍ഗളിച്ച സാഹിത്യങ്ങളാണ് ഇസ്‌ലാം ഭീകരമാണെന്നു സ്ഥാപിക്കാന്‍ ഇന്നും ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടിരിക്കുന്നത്.
പണ്ട് ഖവാരിജുകള്‍ ഉയര്‍ത്തിയ ‘ഇനില്‍ ഹുകൂമു ഇല്ലാ ലില്ലാഹ്’ വാദത്തിന്റെ പകര്‍പ്പാണ് മൗദൂദിയുടെ ‘ഹുകൂമത്തെ ഇലാഹി’യെന്ന് കണ്ടെത്താനാകും. ദുരുദ്ദേശ്യത്തോടെയുള്ള സദ്‌വചനം എന്നാണല്ലോ അന്ന് അലി(റ) അതിനെ വിശേഷിപ്പിച്ചത്. പ്രവാചക കാലഘട്ടം മുതല്‍ അനന്തിരമായി ലഭിച്ച ഇസ്‌ലാം മതമെന്ന പൂമാല സ്വന്തം കഴുത്തില്‍ നിന്നുപൊട്ടിച്ചെറിഞ്ഞ മൗദൂദി (കടപ്പാട്: സിയാസ് കശ്മശ്: 5)യുടെ വികല വാദങ്ങള്‍ വെറുമൊരു ഹുകൂമത്തെ ഇലാഹിയില്‍ അവസാനിക്കുന്നതായിരുന്നില്ല. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നിങ്ങനെയുള്ള സാങ്കേതിക സംജ്ഞകളെ അട്ടിമറിച്ചതുപോലെ പല വിശ്വാസാനുഷ്ഠാന കാര്യങ്ങളും പൊളിച്ചെഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. അവയില്‍ ചിലതിതാ:

1. പാപസുരക്ഷിതത്വം പ്രവാചകന്മാരിലുണ്ടാകേണ്ട അനിവാര്യ ഘടകമല്ലെന്നും അവര്‍ ദൈവങ്ങളാണെന്നു ജനം തെറ്റിദ്ധരിക്കാതിരിക്കാന്‍ അല്ലാഹു അവരെ കൊണ്ട് ഒന്നോ രണ്ടോ തെറ്റുകള്‍ ചെയ്യിക്കുമെന്നും വാദിച്ചു. ”അല്ലാഹു മുഴുവന്‍ പ്രവാചകന്മാരില്‍ നിന്നും ഉദ്ദേശ്യപൂര്‍വ്വം സ്വന്തം സംരക്ഷണം ഉയര്‍ത്തിയിട്ട് ഒന്നോ രണ്ടോ പാകപ്പിഴ ചെയ്യിക്കുന്നു. ജനം പ്രവാചകന്മാരെ ദൈവമെന്ന് ധരിക്കാതിരിക്കാനും വെറും മനുഷ്യനാണെന്നു മനസ്സിലാക്കാനുമാണിത്.” (തഫ്ഹീമാത്ത്: 2/57)

2. ശിഈ ആരോപണങ്ങളെ പിന്തുടര്‍ന്നുകൊണ്ട് സ്വഹാബികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളെയ്തുവിട്ടു. അലി ശരീഅത്തിയും മറ്റു ശിഈ നേതാക്കളും സ്വഹാബികള്‍ക്കെതിരെ നടത്തിയ ദൂരാരോപണങ്ങള്‍ മൗദൂദി സാഹിത്യങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖിലാഫത്ത് വ മുലൂക്കിയ്യത്ത് (ഖിലാഫത്തും രാജവാഴ്ചയും) അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ”തുടര്‍ന്ന് അധികാരമേറ്റ ഉസ്മാന്‍ ഈ (ഉമറിന്റെ) നയങ്ങളില്‍ നിന്നു ക്രമേണ വ്യതിചലിച്ചു. തുടരെ തുടരെ സ്വന്തം ബന്ധുക്കളെ രാജ്യത്തിന്റെ ഉന്നത പദവിയില്‍ നിയമിച്ചു. അതോടൊപ്പം പൊതുജനങ്ങളുടെ ആക്ഷേപത്തിനിടയാക്കുന്ന പക്ഷപാതപരമായ മറ്റു ചില നടപടികളും അദ്ദേഹത്തില്‍ നിന്നുണ്ടായി.” (ഖിലാഫത്തും രാജവാഴ്ചയും:76)

3. മദ്ഹബുകളെയും അവയെ തഖ്‌ലീദ് ചെയ്യുന്നവരെയും കടന്നാക്രമിച്ച മൗദൂദി സ്വന്തമായൊരു ‘മദ്ഹബ്’ രൂപീകരിച്ചു. A. ”എന്റെയടുക്കല്‍ ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം തഖ്‌ലീദ് അനനുവദനീയവും കുറ്റകരവുമാണ്. മാത്രമല്ല പാപത്തെക്കാള്‍ വലിയ എന്തോ ഒരു വസ്തുവാണ് തഖ്‌ലീദ്. (റസാഇല്‍: 1/244). B. ”ഇന്ന് ഇസ്‌ലാമെന്നു മനസ്സിലാക്കപ്പെടുന്ന ചേതനയറ്റ മദ്ഹബിസമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വഴിയിലെ രണ്ടാമത്തെ തടസ്സം.” (തര്‍ജുമാനുല്‍ ഖുര്‍ആന്‍: 17, ലക്കം: 4) C. ”ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും എനിക്ക് സ്വന്തമായൊരു സരണിയുണ്ട്. സ്വന്തം പഠന ഗവേഷണങ്ങളുടെ ഫലമായി ഞാന്‍ സ്വീകരിച്ചതാണത്.” (ജമാഅത്തെ ഇസ്‌ലാമി ലഘു പരിചയം: 45, ശൈഖ് മുഹമ്മദ് കാരക്കുന്ന്).

4. തഫ്‌സീറുകളുടെ സഹായമില്ലാതെ തന്നെ എല്ലാവര്‍ക്കും സ്വതന്ത്രമായി ഖുര്‍ആന്‍ വ്യാഖ്യാനിക്കാനുള്ള അവസരം തുറന്നിട്ടു. ”ഖുര്‍ആനിന് ഏതെങ്കിലും തഫ്‌സീറിന്റെ ആവശ്യമില്ല. ഉന്നത ബിരുദമുള്ള ഒരു പ്രൊഫസര്‍ മതി. ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ച, പുതിയ രീതിയില്‍ ഖുര്‍ആന്‍ പഠിപ്പിക്കാനും മനസ്സിലാക്കിക്കൊടുക്കാനും യോഗ്യതയുള്ള ഒരു വ്യക്തിക്ക് പ്രഭാഷണങ്ങളിലൂടെ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികളില്‍ ഖുര്‍ആന്‍ മനസ്സിലാക്കാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.” (തന്‍ഖീഹാത്ത്: 212)
ഇതിനു പുറമെ ദജ്ജാല്‍ കെട്ടുകഥയാണ് (തര്‍ജുമാന്‍ 1364 ശവ്വാല്‍), നബിതിരുമേനിപോലും ദജ്ജാലിന്റെ വിഷയത്തില്‍ സംശയാലുവായിരുന്നു. (റസാഇല്‍: 55) മഹ്ദി മിഥ്യയാണ് എന്നിങ്ങനെ പ്രമാണിക വിരുദ്ധമായ നിരവധി വാദങ്ങള്‍ മൗദൂദി എഴുന്നള്ളിച്ചു.

ആദ്യകാലങ്ങളില്‍ മൗദൂദിയന്‍ ചിന്തകളില്‍ ആകര്‍ഷിക്കപ്പെട്ടു ജമാഅത്തില്‍ അംഗമായിരുന്ന പല പണ്ഡിതന്മാരും പിന്നീട് അദ്ദേഹത്തിന്റെ ഇത്തരം വാദങ്ങളുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞപ്പോള്‍ രാജിവെച്ചു പുറത്തു പോവുകയാണുണ്ടായത്. പ്രഥമ നാഇബെ അമീര്‍ മന്‍സൂര്‍ നുഅ്മാനി, സയ്യിദ് അബൂഹസന്‍ അലി നദ്‌വി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ദയൂബന്ദ് ദാറുല്‍ ഉലൂം ഫത്‌വ കമ്മിറ്റി, നദ്‌വത്തുല്‍ ഉലമാ ലക്‌നോ, മസാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പണ്ഡിത വേദികള്‍ മൗദൂദി ചിന്തയുടെ അപകടങ്ങളെക്കുറിച്ചും അനിസ്‌ലാമിക ബാന്ധവത്തെക്കുറിച്ചും വളരെ നേരത്തെതന്നെ സമൂഹത്തെ ഉണര്‍ത്തിയിട്ടുണ്ട്.
പാക് ജമാഅത്ത്
ഇന്ത്യാ-പാക് വിഭജനത്തെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും 1947-ലെ വിഭജനാനന്തരം മൗദൂദി പാകിസ്ഥാനിലേക്ക് താമസം മാറ്റി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി പാകിസ്ഥാന്‍ എന്നിങ്ങനെ സംഘടനയും വിഭജിക്കപ്പെട്ടു. പാക് ജമാഅത്തിന്റെ അമീര്‍ മൗദൂദി തന്നെയായിരുന്നു. ലാഹോറിലെ സൈല്‍ദാര്‍ പാര്‍ക്കിലെ ഇച്ഛാറയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ കേന്ദ്രം.
പാക് ഭരണകൂടത്തെ ഇസ്‌ലാമീകരിക്കാന്‍ ഇറങ്ങിത്തിരിച്ച മൗദൂദിക്ക് അധികാരത്തിനു വേണ്ടിയുള്ള ഓരോ ചുവടുകളിലും തന്റെ ആദര്‍ശം മാറ്റി പറയേണ്ടി വരികയോ ബലികഴിക്കേണ്ടി വരികയോ ചെയ്യേണ്ടിവന്നു. ജനാധിപത്യത്തെയും ഗവണ്‍മെന്റുകളെയും കോടതികളെയും താഗൂത്ത് (ചെകുത്താന്‍) എന്നു വിശേഷിപ്പിച്ചിരുന്ന മൗദൂദി അവസാനം അവയോടെല്ലാം രാജിയായി. 1951 മാര്‍ച്ചില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ജമാഅത്ത് അതില്‍ പങ്കെടുത്തു. മുമ്പ് ശിര്‍ക്കിന്റെ വക്താക്കളെന്നും നിരീശ്വരവാദികളെന്നും മൗദൂദി തന്നെ വിശേഷിപ്പിച്ച മുഴുവനാളുകളുടെയും സഹായമഭ്യര്‍ത്ഥിച്ചെങ്കിലും കനത്ത പരാജയമായിരുന്നു ഫലം. അടുത്ത തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നയങ്ങളില്‍ ഒന്നുകൂടി മാറ്റം വരുത്തി മറ്റു പാര്‍ട്ടികളോട് സഖ്യമാകാം എന്നു തീരുമാനിച്ചു. അതുവരെയുള്ള മൗദൂദിയുടെ വീക്ഷണ പ്രകാരം മറ്റു പാര്‍ട്ടികളെല്ലാം ഇസ്‌ലാമിക വിരുദ്ധമായിരുന്നു. 1964-ല്‍ പാക് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്നു ഫാത്തിമ ജിന്നയെ യഅ്ഖൂബ് ഖാന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. 1964 ഒക്‌ടോബര്‍ 12-നു മൗദൂദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മജ്‌ലിസ് ശൂറയില്‍ ഫാത്തിമ ജിന്നയെ പിന്തുണക്കാന്‍ തീരുമാനിച്ചു. അന്നോളം ജമാഅത്ത് വെച്ചു പുലര്‍ത്തിയിരുന്ന നയനിലപാടുകള്‍ക്കു ഘടകവിരുദ്ധമായിരുന്നു പ്രസ്തുത തീരുമാനം. സ്ത്രീകള്‍ രാഷ്ട്രീയ-ഭരണ രംഗത്തേക്കു കടന്നുവരുന്നതിനെതിരെ ശക്തമായി തൂലിക ചലിപ്പിച്ച മൗദൂദി തന്നെ ഫാത്തിമാ ജിന്നക്കുവേണ്ടി വാദിച്ചപ്പോള്‍ അതു ചോദ്യം ചെയ്യപ്പെട്ടു. ഈ പ്രതിസന്ധി വേളയില്‍ ‘ഹിക്മത്തെ അമലി’ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ഹറാം രണ്ടു വിധമുണ്ട്. ഒന്ന്. അനശ്വര ഹറാമും മറ്റൊന്നു അടിയന്തര ഘട്ടങ്ങളില്‍ അനുവദിക്കപ്പെടുന്ന ഹറാമുമാണ്. സ്ത്രീയെ ഭരണാധികാരിയാക്കല്‍ അനശ്വര ഹറാമില്‍ പെട്ടതല്ല…. മൗദൂദി ന്യായീകരിച്ചു. ഫാത്തിമാ ജിന്നക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. അതിനു വേണ്ടി അദ്ദേഹം രംഗത്തിറങ്ങി. യഅ്ഖൂബ് ഖാനെതിരെ സംഘടിച്ച ഐക്യമുന്നണിയില്‍ ചേര്‍ന്നു. പക്ഷേ, തെരഞ്ഞെടുപ്പില്‍ ഫാത്തിമ ജിന്ന പരാജയപ്പെട്ടു. അതോടെ പാക് ജമാഅത്തില്‍ ഒരു പൊട്ടിത്തെറിക്ക് വഴിയൊരുങ്ങി. ആവശ്യാനുസരണം ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാലാക്കുകയും ചെയ്യുന്ന ‘ഹിക്മത്തെ അമലി’ ചോദ്യം ചെയ്യപ്പെട്ടു. അവസാനം കേന്ദ്ര ശൂറാ അംഗങ്ങളും സമുന്നത നേതാക്കളുമായിരുന്ന ഗാസി അബ്ദുല്‍ ജബ്ബാര്‍, മൗലാനാ ഹകീം അബ്ദുറഹീം അശ്‌റഫ്, ഡോ. അശ്‌റാര്‍ അഹ്മദ് തുടങ്ങിയവര്‍ ജമാഅത്തില്‍ നിന്നു രാജിവെച്ചു പുറത്തുപോയി.
1972-വരെ അമീറായിരുന്ന മൗദൂദി പിന്നീട് അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞപ്പോള്‍ മിയാന്‍ ത്വുഫൈല്‍ മുഹമ്മദായിരുന്നു പാക് ജമാഅത്തിന്റെ അമീര്‍. 1987 വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു. പാക് രാഷ്ട്രീയത്തിലിറങ്ങിയ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയുംഭരണകൂടത്തിനു പലപ്പോഴും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭം ഇളക്കിവിടാന്‍ ശ്രമിച്ചതിന്റെ പേരില്‍ മൗദൂദിയെ പലവട്ടം ജയിലിലടക്കുകയും ശിക്ഷിക്കുകയും വധശിക്ഷക്കു വിധിക്കുക വരെ ചെയ്തിട്ടുണ്ട്. ജീവന്‍ അപകടപ്പെടുമെന്നു ആശങ്കപ്പെട്ട ആ സന്ദര്‍ഭങ്ങളില്‍ രക്ഷക്കെത്തിയത് പലപ്പോഴും ‘താഗൂത്ത്’ എന്ന് അദ്ദേഹം വിമര്‍ശിച്ച കോടതികളായിരുന്നത്രെ!
1979 സെപ്തംബര്‍ 22ന് ഹൃദ്‌രോഗം മൂലം അമേരിക്കയിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് മൗദൂദി മരണപ്പെട്ടത്. പില്‍ക്കാലത്ത് പൂര്‍ണാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ പാക് ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പമെത്തിയിട്ടില്ല. ഏതൊരു ‘ഹുകൂമത്തെ ഇലാഹി’ക്കു വേണ്ടിയാണ് മൗദൂദി, ജമാഅത്തുമായി ഇറങ്ങി പുറപ്പെട്ടതെങ്കില്‍ പാകിസ്ഥാന്റെ മണ്ണില്‍ പോലും അതിപ്പോഴും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു.





ഇന്ത്യന്‍ ജമാഅത്ത്
ഇന്ത്യാ-പാക് വിഭജനത്തോടെ പുനഃസംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീര്‍ അബുല്ലൈസ് നദ്‌വിയായിരുന്നു. മൗദൂദി രാജ്യം വിട്ടെങ്കിലും അദ്ദേഹത്തിന്റെ നയനിലപാടുകള്‍ തന്നെയായിരുന്നു ഇന്ത്യന്‍ ജമാഅത്ത് പിന്തുടര്‍ന്നിരുന്നത്. അതിന്റെ അടിസ്ഥാന ലക്ഷ്യമായ ഹുകൂമത്തെ ഇലാഹി 1956 വരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിലുണ്ടായിരുന്നു. പിന്നീട് ഇന്ത്യന്‍ ഭരണകൂടത്തെ ഭയന്നു ഹുകൂമത്തെ ഇലാഹി (ദൈവിക ഭരണം) ഭേദഗതി ചെയ്തു ഇഖാമത്തെദീന്‍ (മതത്തിന്റെ സംസ്ഥാപനം) എന്നാക്കി. പ്രത്യക്ഷത്തില്‍ നയം മാറ്റിയെന്ന് തോന്നുമെങ്കിലും തത്വത്തില്‍ ഇവ രണ്ടും ഒന്നുതന്നെയാണെന്ന് വിശകലന വിധേയമാക്കുമ്പോള്‍ മനസ്സിലാക്കാനാകും. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമായ പല നിലപാടുകളും ജമാഅത്ത് സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം, സര്‍ക്കാര്‍ പാഠശാലകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കുന്നതും സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും മഹാപാപമാണെന്ന നിലപാട്, ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലായ മതേതരത്വവും ജനാധിപത്യവും അനിസ്‌ലാമികമാണെന്ന പ്രചരണം, കോടതികളും ഭരണ സ്ഥാപനങ്ങളും താഗൂത്തിന്റെ കേന്ദ്രങ്ങളാണെന്ന പ്രഖ്യാപനം… ഇങ്ങനെ അപക്വവും വിവേകശൂന്യവുമായ വഴി തിരഞ്ഞെടുത്ത ജമാഅത്തുകാര്‍ അവരെ മാത്രമല്ല, മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ ഇന്ത്യയില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടവരുത്തി എന്നത് ഒരു നഗ്ന യാഥാര്‍ത്ഥ്യമാണ്. ജമാഅത്ത് സ്വീകരിച്ച ചില നിലപാടുകള്‍ കാണുക:

”ജമാഅത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നു മാത്രമല്ല, ഇതര മുസ്‌ലിം സഹോദരങ്ങളും അതില്‍ നിന്ന് വിട്ടുനിന്ന് സത്യപ്രബോധനമാകുന്ന തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിരതരാവണമെന്ന് അതാഗ്രഹിക്കുന്നു. ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഇസ്‌ലാമികമാക്കാന്‍ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.” (പ്രബോധനം പുസ്തകം 4, ലക്കം 8, 1952) ”ജമാഅത്തെ ഇസ്‌ലാമി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അത് ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത്, പ്രപഞ്ച കര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദ്ദേശങ്ങളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഈ രാഷ്ട്രത്തോട് സ്വയം സഹകരിക്കുക എന്നത്, ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ്.” (പ്രബാധനം 1952, പുസ്തകം 4, ലക്കം 9) 

ഇങ്ങനെ ഇന്ത്യ ഇസ്‌ലാമിക വിരുദ്ധമാണെന്നും ഇവിടുത്തെ സര്‍ക്കാറിനോട് സഹകരിക്കുന്നതും വോട്ട് ചെയ്യുന്നതും മഹാപാപമാണെന്നും ഫത്‌വ ഇറക്കിയ ജമാഅത്ത് 1952-ല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുകയും 1977 വരെ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. 1953 ഡിസംബര്‍ 15-ലെ ‘പ്രബോധന’ത്തിലൂടെ ഇന്ത്യന്‍ മതേതരത്വത്തെ നിശിതമായി വിമര്‍ശിച്ച ജമാഅത്ത്, സര്‍ക്കാര്‍ പാഠശാലകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കുന്നതും സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും ശിര്‍ക്കാണെന്നു ഫത്‌വ ഇറക്കി. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ സര്‍വ്വീസിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ പുറകേട്ടു പോകാന്‍ ഈ നിലപാടും ഒരു കാരണമായി. വളരെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിംകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ സംവരണവും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റും ആവശ്യപ്പെട്ട് പലരും ശബ്ദിച്ചപ്പോള്‍ ‘ഹുകൂമത്തെ ഇലാഹി’ക്കാര്‍ അവിടെയും തടസ്സം നിന്നു. പ്രബോധനം എഴുതി:
”ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥക്കു കീഴില്‍ ഉദ്യോഗ സ്ഥാപനങ്ങള്‍ക്കും സീറ്റുകള്‍ക്കും മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്രമാത്രം നീചമായ ഒരവസ്ഥയാണ്.” (പ്രബോധനം: 15-12-1953).

”അനിസ്‌ലാമിക വ്യവസ്ഥിതിയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു.”(പ്രബോധനം:1970 ജൂലായ്)
പലവട്ടം ഭേദഗതി വരുത്തിയ ജമാഅത്ത് ഭരണഘടന ഇപ്പോഴും അംഗങ്ങളോട് കല്‍പിക്കുന്നത്. ”ദൈവികമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ, അതിന്റെ നിയമ നിര്‍മാണ സഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍കീഴില്‍ ന്യായാധിപ സ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിയുക.” (ഭരണഘടന ഖണ്ഡിക: 8-6)
ഇങ്ങനെ മുസ്‌ലിംകളുടെ മുന്നേറ്റത്തിന്റെ സൂചികയെ എതിര്‍ദിശയിലേക്കു തിരിച്ചുവെക്കുകയായിരുന്നു ജമാഅത്ത്. ഇന്ന് അതെല്ലാം വിസ്മരിച്ച്, മുസ്‌ലിം പിന്നാക്കാവസ്ഥയുടെ മുഴുവന്‍ ഉത്തവാദിത്തവും പാരമ്പര്യ മുസ്‌ലിംകളുടെ പിരടിയില്‍ കെട്ടിവെച്ച് നവോത്ഥാനത്തിന്റെ ചെണ്ടകൊട്ടുകയാണവര്‍

. 1975-ലെ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് സംഘടന നിരോധിക്കപ്പെട്ടതിനു ശേഷമാണ് ജമാഅത്തു നേതൃത്വം തങ്ങള്‍ പിന്തുടര്‍ന്നു വന്ന നിലപാടുകളുടെ അപ്രായോഗികതയെ കുറിച്ചും അപക്വതയെക്കുറിച്ചും പുനര്‍വിചിന്തനം നടത്തുന്നത്. അതോടെ അവര്‍ പൊതുധാരയിലേക്കു കടന്നുവരാന്‍ തുടങ്ങുകയും പഴയ നിലപാടുകളെല്ലാം ഓരോന്നായി പൊളിച്ചെഴുതുകയും മാറ്റിപ്പറയുകയും ചെയ്തു. ഇപ്പോഴവര്‍ ഇഖ്‌വാനിസത്തിന്റെയും പാക് ജമാഅത്തിന്റെയും വഴിയെ രാഷ്ട്രീയത്തിന്റെ കുപ്പായമെടുത്തിട്ട് ഒരു പാര്‍ട്ടിയായി പൊതു തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനുള്ള ഒരുക്കത്തിലും തയ്യാറെടുപ്പിലുമാണ്. അതിന്റെ പ്രായോഗിക വിജയത്തെ കുറിച്ച് നാളെയുടെ ചരിത്രം എന്തു രേഖപ്പെടുത്തുമെന്നു കാത്തിരുന്നു കാണാം. 1975-ലും 1992-ലും നിരോധിക്കപ്പെട്ട സംഘടന ഇന്ത്യയിലെ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ ശക്തമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇയ്യിടെ നിരോധിക്കപ്പെട്ട ‘സിമി’ക്ക് സൈദ്ധാന്തിക അടിത്തറ പാകിയത് മൗദൂദി സാഹിത്യങ്ങളും ജമാഅത്ത് നേതൃത്വവുമാണെന്നത് ഇതിനു കൂടുതല്‍ ശക്തി പകരുന്നു.
കേരളത്തില്‍
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും ശക്തമായ ഹല്‍ഖയാണ് കേരളത്തിലേത്. 1944-ല്‍ പത്താന്‍കോട്ടിലെ ദാറുല്‍ ഇസ്‌ലാമില്‍ നിന്നു മൗദൂദിയുടെ ശിഷ്യത്വം സ്വീകരിച്ച വി.പി. മുഹമ്മദലി ഹാജിയാണ് ഇവിടുത്തെ പ്രഥമ പ്രബോധകനും അമീറും. ഹാജി സാഹിബ് വളാഞ്ചേരിക്കടുത്ത എടയൂര്‍ സ്വദേശിയായിരുന്നു. 1948-ല്‍ വളാഞ്ചേരിയില്‍ തന്നെയാണ് പ്രഥമ ശാഖ നിലവില്‍ വന്നത്. മുമ്പ് വഹാബീ ചിന്തകളില്‍ ആകൃഷ്ടരായവരായിരുന്നു പിന്നീട് ജമാഅത്തിലേക്കു ചേക്കേറിയ മിക്കയാളുകളും. 1935 മുതല്‍ കേരളത്തിലെ വഹാബി മുഖപത്രമായിരുന്ന ‘അല്‍ മുര്‍ശിദ്’ മാസികയില്‍ മൗദൂദിയുടെ ലേഖനങ്ങള്‍ കെ.എം. മൗലവി വിവര്‍ത്തനം ചെയ്തിരുന്നു. അതില്‍ ആകൃഷ്ടരായവരാണ് പിന്നീട് വഹാബിസത്തില്‍ നിന്നു മാറി മൗദൂദിസത്തിലേക്കു വന്നത്. അതുകൊണ്ട് തന്നെ ഹാക്കിമിയ്യത്തുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ഒഴിച്ചു നിര്‍ത്തിയാല്‍ വഹാബിസത്തിന്റെ മറ്റു നിലപാടുകളോട് കാര്യമായ വിയോജിപ്പ് പ്രകടിപ്പിക്കാത്തവരായിരുന്നു ജമാഅത്തുകാര്‍ (ഹാകിമിയ്യത്തുമായി ബന്ധപ്പെട്ടു ഇരു വിഭാഗവും പണ്ടു മുതല്‍ തന്നെ ശിര്‍ക്കും കുഫ്‌റും ആരോപിച്ചുവരുന്നു). പൊതു സമൂഹം ഈ രണ്ടു വിഭാഗങ്ങളെയും ഒന്നായിട്ടാണ് കണ്ടുവരുന്നതും. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ കേഡര്‍ സ്വഭാവം വെച്ചു പുലര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോഴും ഒരു ബഹുജന പ്രസ്ഥാനമായി ഉയര്‍ന്നു വരാനായിട്ടില്ല. പ്രസിദ്ധീകരണ രംഗത്ത് നേരത്തെ കാലെടുത്ത് വെച്ച ജമാഅത്തിന് തങ്ങളുടെ സാഹിത്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂട്ടാനായിട്ടുണ്ട്. 1945-ല്‍ സ്ഥാപിതമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) കേരളത്തിലെ ഏറ്റവും വലിയ പ്രസാധനാലയമാണ്. വിഷ്യല്‍ മീഡിയാ രംഗത്ത് ഇപ്പോള്‍ ധര്‍മ്മധാരയുമുണ്ട്. പ്രബോധനം വാരിക, ബോധനം ദൈ്വമാസിക, ആരാമം വനിതാ മാസിക എന്നിവ ആനുകാലികങ്ങളാണ്. ജമാഅത്തിനു കീഴിലുള്ള ഐഡിയല്‍ ട്രസ്റ്റ് ‘മാധ്യമം’ പത്രവും നടത്തുന്നു.
”ജമാഅത്തിന്റെ ധനാഗമന മാര്‍ഗങ്ങള്‍ മൂന്നു നിലക്കാണ്. ഒന്ന് പുസ്തക വില്‍പ്പന, രണ്ട് സകാത്ത്, മൂന്ന് സംഭാവന.” (പ്രബോധനം 50-ാം വാര്‍ഷിക പതിപ്പ്). ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ, ഇസ്‌ലാഹിയ്യ ചേന്ദമംഗല്ലൂര്‍, ഇലാഹിയ്യ തിരൂര്‍ക്കാട്, ഇസ്‌ലാമിയ്യ വാടാനപള്ളി എന്നിവയാണ് പ്രധാന സ്ഥാപനങ്ങള്‍. സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ.) 2003-ല്‍ രൂപീകൃതമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നിവ ജമാഅത്തിന്റെ കീഴ്ഘടകങ്ങളാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ വിഭാഗവും പ്രവര്‍ത്തിക്കുന്നു. സയ്യിദ് ജലാലുദ്ദീന്‍ ഉമരിയാണ് അഖിലേന്ത്യാ അമീര്‍. കേരളാ അമീര്‍ ടി. ആരിഫലിയും.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
NB - ഇപ്പോഴത്തെ നേതാക്കളുടെ പേരുകൾ വ്യത്യാസമുണ്ട്.

ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം

ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം

മക്കയില്‍ നിന്ന് ഏതാണ്ട് ഇരുപത് മൈല്‍ ദൂരെ, ഹുദൈബിയ്യഃ ഗ്രാമം. ഇസ്‌ലാമിക ചരിത്രത്തില്‍ ഹുദൈബിയ്യഃ പരിചിതമാണ്; പ്രസിദ്ധമായ ഹുദൈബിയ്യഃ കരാറിന്റെ പേരില്‍. ഹിജ്‌റയുടെ ആറാം വര്‍ഷമാണത്. തിരുനബി (സ്വ) യും സ്വഹാബി പ്രമുഖരും മദീനയില്‍ നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കുന്നതിന് യാത്ര തിരിച്ചു,. ഹുദൈബിയ്യഃ യിലെത്തിയപ്പോള്‍ മക്കയിലേക്ക് പ്രവേശാനുമതി ലഭിക്കില്ലെന്ന വിവരം ലഭിച്ചു. ഏതാനും ദിവസം ഹുദൈബിയ്യഃ യില്‍ തങ്ങേണ്ടി വന്നു.
ജാബിറ്ബ്‌നു അബ്ദില്ലായില്‍ നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഹുദൈബിയ്യഃ യില്‍ ജനങ്ങള്‍ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞു. തിരുദൂതരുടെ കയ്യിലുള്ള കൊച്ചു തോല്‍ പാത്രത്തില്‍ അല്‍പം വെള്ളമുണ്ടായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ഓടിവന്ന് ചുററും കൂടി. അവിടുന്ന് ചോദിച്ചു: ''നിങ്ങള്‍ക്കെന്ത് വേണം?''. അവര്‍ പറഞ്ഞു: ''തിരു ദൂതരേ, ഞങ്ങള്‍ക്ക് കുടിക്കാനും വുളൂഅ് ചെയ്യാനും ഒരു തുള്ളി വെള്ളമില്ല; തങ്ങളുടെ കയ്യിലുള്ളതല്ലാതെ.'' ഉടന്‍ തിരുനബി (സ്വ) അവിടുത്തെ തൃക്കരം ആ തോല്‍പാത്രത്തിലെ ഒരിററു വെള്ളത്തില്‍ മുക്കി വെച്ചു. അപ്പോള്‍ അവിടുത്തെ വിരലുകള്‍ക്കിടയില്‍ നിന്ന് വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങി; ഉറവ പൊട്ടിയൊഴുകും പ്രകാരം. ഞങ്ങളെല്ലാം അതില്‍ നിന്നു കുടിച്ചു. വുളൂഅ് ചെയ്തു; മതിവരുവോളം.''
സാലിമുബ്‌നു അബില്‍ ജഅ്ദ് പറയുന്നു: ഞാന്‍ ജാബിര്‍ (റ) നോട് ചോദിച്ചു; ''നിങ്ങളന്ന് എത്ര പേരുണ്ടായിരുന്നു?'' ജാബിര്‍ പറഞ്ഞു: ''എത്ര പേരുണ്ടായിരുന്നെന്നോ? ഞങ്ങള്‍ ഒരു ലക്ഷം ആളുകളുണ്ടായിരുന്നാലും മതിയാകും വിധം വെള്ളം ഒഴുകിക്കൊണ്ടിരുന്നു. ഞങ്ങളന്ന് ആയിരത്തിയഞ്ഞൂറ് പേരുണ്ടായിരുന്നു'' (സ്വഹീഹുല്‍ ബുഖാരി). ആയിരത്തഞ്ഞൂറ് പേര്‍ക്ക് കുടിക്കാനും വുളൂഅ് ചെയ്യാനുമുള്ള വെള്ളം! കൈവിരലുകള്‍ക്കിടയില്‍ നിന്ന്! അതാണ് മുഹമ്മദുര്‍റസൂലുല്ലാഹ്.
വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തേതും ഏററവും വലുതുമായ അധ്യായം 'അല്‍ബഖറ' തുടങ്ങുന്നതിങ്ങനെയാണ് : ''അലിഫ് ലാം മീം''. ഈ ഗ്രന്ഥം, സംശയമില്ല. ഭക്തര്‍ക്ക് മാര്‍ഗ ദര്‍ശനമാണ്.' തുടര്‍ന്ന് ഭക്തരുടെ പ്രധാന ലക്ഷണങ്ങള്‍ പറയുന്നുണ്ട്. ''അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍... പരലോകത്തെക്കുറിച്ച് ദൃഢ വിശ്വാസമുള്ളവര്‍.''
ഇസ്‌ലാമിന്റെ ഏററവും വലിയ പ്രത്യേകത അതിന്റെ വിശ്വാസ രീതിയാണ്. ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതി. ഏകനായ ഒരല്ലാഹുവുണ്ടെന്ന് മുസ്‌ലിം വിശ്വസിക്കുന്നു; ഉറച്ചു തന്നെ. അവന്ന് എണ്ണമററ പ്രത്യേക സൃഷ്ടികള്‍ - മലക്കുകള്‍, ജിന്നുകള്‍ - ഉണ്ടെന്നും. ആരും ഇത് കണ്ട് ബോധ്യപ്പെട്ട് വിശ്വസിക്കുന്നതൊന്നുമല്ല. എന്നാല്‍ ഒരു വിഭാഗവും ഇതൊന്നും നിഷേധിക്കുന്നുമില്ല. ഖബര്‍, ബര്‍സഖ്, അന്ത്യനാള്‍, മഹ്ശര്‍, വിചാരണ, മീസാന്‍, സ്വിറാത്വ്, സ്വര്‍ഗം, നരകം എല്ലാം നാം വിശ്വസിക്കുന്നുവല്ലോ. സന്ദേഹമേതുമില്ലാതെ ആരാണിതൊക്കെ കണ്ട് തിരിച്ചു വന്നവരായി ഈ ഭൂമുഖത്തുള്ളത്?
എങ്ങനെയാണിതൊക്കെ വിശ്വസിക്കാനാവുക? എന്നിട്ടും മുസ്‌ലിമായ ഏതൊരാളും ഇതൊക്കെ വിശ്വസിക്കുന്നു. അതിന്റെ എല്ലാ വിശദാംശങ്ങളോടെയും വിശദീകരിക്കുന്നു. പഠിക്കുന്നു. പഠിപ്പിക്കുന്നു. ഈ വിശ്വാസം തലമുറകള്‍ കൈമാറുന്നു; ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ. തര്‍ക്കമററ സംഗതികളായി. 'എന്തു കൊണ്ട്?' നിങ്ങള്‍ ചോദിച്ചേക്കും. ഒരേ ഒരുത്തരമേ അതിന് നല്‍ക്കാനുള്ളൂ. 'ഈ കാര്യങ്ങളത്രയും സത്യമാണെന്ന് മുഹമ്മദ് നബി (സ്വ) പറഞ്ഞു തന്നിരിക്കുന്നു എന്നതിനാല്‍!' എല്ലാ ചോദ്യവും ഉത്തരവും അവിടെ അവസാനിക്കുന്നു. അബൂബക്കര്‍ സിദ്ദീഖോ ഉമറുബ്‌നുല്‍ ഖത്വാബോ ഇതിനപ്പുറം ഒരു ചോദ്യം ചോദിച്ചിട്ടില്ല. ഒരുത്തരം അവര്‍ പ്രതീക്ഷിച്ചിട്ടുമില്ല. ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഒരൊററ ചോദ്യമാണ് ഉമര്‍ (റ) ചോദിച്ചത്: 'അലസ്‌നാ, അലല്‍ ഹഖി യാ റസൂലല്ലാഹ്' (നാം സത്യ പാതയിലല്ലയോ, അല്ലാഹുവിന്റെ ദൂതരേ?) അവിടുന്ന് പറഞ്ഞു: 'തീര്‍ച്ചയായും അതെ ഉമര്‍!' പിന്നെ സംശയമില്ല. വിശ്വസിക്കേണ്ട കാര്യങ്ങള്‍ മാത്രമല്ല, ആരാധനാ കര്‍മങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ക്രയവിക്രയങ്ങള്‍, ജീവിത വ്യവഹാരങ്ങള്‍, രാഷ്ട്ര സംവിധാനം, കുടുംബ ജീവിതം, സ്വഭാവ രൂപീകരണം, സാമൂഹിക പ്രതിബദ്ധത... എല്ലാററിലും മുസ്‌ലിം സമൂഹത്തിന്റെ രീതിയാണത്. എന്തു കൊണ്ട് എന്ന ചോദ്യത്തിന് പതിനാലു നൂററാണ്ടായി അവര്‍ പറഞ്ഞു കൊണ്ടിരുന്ന മറുപടി ഇതാണ്: 'അങ്ങനെയാണ് ഹദീസുകളിലുള്ളത്.' 'അങ്ങനെയാണ് നബി (സ്വ) പറഞ്ഞിട്ടുള്ളത്.' 'അങ്ങനെ ചെയ്യുന്നത് അവിടുത്തെ ചര്യക്കെതിരല്ല' എന്നിങ്ങനെ എല്ലാ ഉത്തരങ്ങളും തിരുദൂതരില്‍ ചെന്നവസാനിക്കുന്നു.
നിങ്ങള്‍ പറയും, അപ്പോള്‍ ഖുര്‍ആനല്ലേ നമ്മുടെ അവലംബം? ഖുര്‍ആനല്ലേ ആധികാരികം? അതല്ലേ വേദഗ്രന്ഥം? ശരിയാണ്. ഖുര്‍ആന്‍ ശ്രേഷ്ഠമാണ്; അത് അല്ലാഹുവിന്റെ വചനങ്ങളാകുന്നു എന്നതിനാല്‍. വിശുദ്ധമായ വേദ ഗ്രന്ഥം തന്നെ, സംശയമില്ല. വിശ്വാസ കര്‍മങ്ങളുടെ മൗലികാടിത്തറ ഖുര്‍ആനിലാണുള്ളത്. പക്ഷേ, എവിടെ നിന്നാണ് നാം ഖുര്‍ആന്‍ കേട്ടത്. എവിടെ നിന്നാണ് ഖുര്‍ആന്റെ ആശയം നാം പഠിച്ചത്? അദൃശ്യനായ അല്ലാഹുവില്‍ നിന്നോ? അദൃശ്യനായ ജിബ്‌രീലില്‍ നിന്നോ? അല്ല, മുഹമ്മദ് നബി (സ്വ) യുടെ തിരുവായില്‍ നിന്ന്. അപ്പോള്‍ നമുക്ക് മനസ്സിലാകും, മുഹമ്മദ് നബിയെക്കുറിച്ചുള്ള സത്യസന്ധമായ വിശ്വാസത്തിലാണ് വിശുദ്ധ ഖുര്‍ആന്റെ പ്രാമാണികത നില കൊള്ളുന്നത്. ''റസൂല്‍ നിങ്ങള്‍ക്ക് കൊണ്ട് വന്ന് തന്നത് നിങ്ങള്‍ പിടിച്ചുകൊള്ളൂ. റസൂല്‍ നിരോധിച്ചത് നിങ്ങള്‍ ഉപേക്ഷിക്കൂ.'' എന്ന് ഖുര്‍ആനില്‍ തന്നെ (അല്‍ ഹശ്‌റ് 7) ഉണ്ട്. റസൂലാണ് ഖുര്‍ആന്‍ നമുക്ക് കൊണ്ടുവന്ന് തന്നത്. റസൂലാണ് തൗറാത്തും ഇഞ്ചീലും നമുക്ക് വിലക്കിയത്.
പ്രവാചകത്വത്തിന്റെ മഹിമ ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മുഹമ്മദ് നബി (സ്വ) യുടെ അസാധാരണ വ്യക്തിത്വവും! ഖുര്‍ആന്‍ നാം കേട്ടത് അല്ലാഹുവില്‍ നിന്നോ ജിബ്‌രീലില്‍ നിന്നോ അല്ല. അതസാദ്ധ്യമാണ്. അദൃശ്യനായ അല്ലാഹുവുമായും മലകുമായും സംവദിക്കുക സാധാരണ മനുഷ്യന് സാദ്ധ്യമല്ല. ഒരു മലകിനെ യഥാര്‍ഥ രൂപത്തില്‍ കാണാനോ യഥാര്‍ഥ രീതിയില്‍ കേള്‍ക്കാനോ സാധാരണ മനുഷ്യന്‍ അശക്തനാണ്. പിന്നെയൊരു വഴി, മലക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയുമാണ്. അതില്‍ കാര്യമില്ലല്ലോ? അപ്പോള്‍ മലകിനെ മലകായിട്ടുതന്നെ കാണാനും കേള്‍ക്കാനും കഴിയുന്ന അത്യുന്നത സംവേദനക്ഷമതയുള്ള മധ്യവര്‍ത്തികള്‍ വേണം. അവരാണ് പ്രവാചകന്മാര്‍. അവര്‍ സാധാരണക്കാരല്ല.

ഇനി തുടക്കത്തില്‍ നാമുദ്ധരിച്ച ഇമാം ബുഖാരിയുടെ ഹദീസ് ഒരാവര്‍ത്തികൂടി വായിക്കുക! വരണ്ട ഭൂമിയില്‍ ദാഹിച്ചുവലഞ്ഞ ആയിരത്തഞ്ഞൂറ് സ്വഹാബികള്‍ക്ക് ആവശ്യങ്ങളത്രയും നിറവേറാന്‍ വേണ്ട വെള്ളം ഒററ നിമിഷം മുഹമ്മദ് നബി (സ്വ) യുടെ വിരലുകള്‍ക്കിടയില്‍ നിന്ന് പൊട്ടി ഒഴുകിയത് നാക്ഷ്യപ്പെടുത്തുകയാണ് പ്രമുഖ സ്വഹാബി ജാബിര്‍ (റ). അത് രേഖപ്പെടുത്താന്‍ തന്റെ ഗ്രന്ഥത്തില്‍ ഇമാം ബുഖാരി തെരഞ്ഞെടുത്ത സ്ഥാനം ഏതെന്നറിയുമോ? 'ഇസ്‌ലാമില്‍ പ്രവാചകത്വത്തിന്റെ അടയാളങ്ങള്‍' എന്ന അദ്ധ്യായം! വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏററവും വലിയ പ്രാമാണികഗ്രന്ഥം മുസ്‌ലിം സമൂഹത്തിന് സമ്മാനിച്ച ബുദ്ധിശാലിയായ ഇമാം ബുഖാരി മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ തെളിവായി കണ്ടെത്തി രേഖപ്പെടുത്തിയതാണീ സംഭവം. ഇത് മാത്രമല്ല, ഇതുപോലുള്ള നിരവധി സംഭവങ്ങള്‍. മിമ്പറില്‍ വച്ച് തിരുദൂതര്‍ ആകാശത്തേക്ക് കയ്യുയര്‍ത്തുമ്പോള്‍ സ്ഫടിക സമാനം തെളിഞ്ഞിരുന്ന ആകാശം പേമാരി വര്‍ഷിച്ചത്, പതിവായി ഖുത്വുബ ഓതിയിരുന്ന മിമ്പര്‍ മാററി പുതിയ മിമ്പര്‍ ഉപയോഗിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട പഴയ മിമ്പര്‍, - ദ്രവിച്ച ആ ഈന്തപ്പനത്തടി - കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞത്, ഉമ്മുസുലൈമിന്റെ കയ്യില്‍ നിന്ന് ഒരു റൊട്ടിയുടെ പൊട്ടും പൊടിയും വാങ്ങിയ തിരുദൂതരുടെ കയ്യില്‍ നിന്ന് എഴുപതിലധികം പേര്‍ സമൃദ്ധമായി ഭക്ഷിച്ചത്...
ഖുര്‍ആനിന്റെ പ്രാമാണികത ഹദീസിന്റെ പ്രാമാണികതയുമായും ഹദീസിന്റെ പ്രാമാണികത പ്രവാചകത്വത്തിന്റെ പ്രാമാണികതയുമായും പ്രവാചകത്വത്തിന്റെ പ്രാമാണികത ആ വ്യക്തിത്വത്തിന്റെ അസാധാരണത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് അപൂര്‍വമായ ഇത്തരമൊരദ്ധ്യായവും അതിന് ഗംഭീരമായൊരു തലക്കെട്ടും ഇമാം ബുഖാരികൊണ്ടുവന്നത് എന്നതില്‍ സംശയമില്ല. പ്രവാചകത്വം തെളിയിക്കപ്പെട്ടില്ലെങ്കില്‍ ഖുര്‍ആനും ഹദീസുമെല്ലാം അപ്രസക്തമാകും. മുഹമ്മദ് നബി (സ്വ) യുടെ അസാധാരണത്വം ഉള്‍കൊള്ളാന്‍ കഴിയാതിരിക്കുകയും തിരുനബിയെക്കുറിച്ച് 'അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യന്‍ മാത്രമായിരുന്നു' എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന ഒരാള്‍ നബി (സ്വ) യെ ഉദ്ധരിക്കുന്നുവെങ്കില്‍ അത് എബ്രഹാം ലിങ്കണെയും ഷേക്‌സ്പിയറെയും ഉദ്ധരിക്കുന്നതില്‍ കവിഞ്ഞൊന്നുമല്ല. അതിന് വിശ്വാസം പോലും അനിവാര്യമല്ല. ഈ ചരിത്ര പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം നാം തിരുചര്യയെക്കുറിച്ച് പഠിക്കാന്‍. ഹദീസുകളുടെ സ്ഥാനം വിലയിരുത്താന്‍. അപ്പോള്‍ നമുക്ക് ബോധ്യമാകും, എന്തിനാണ് ഒരു ജനതയത്രയും നൂററാണ്ടുകളായി ഒരു വ്യക്തിയുടെ ജീവിത രീതി കണ്ടെത്താനും മന:പാഠമാക്കാനും അനുകരിക്കാനും പ്രതിജ്ഞാബദ്ധരായതെന്ന്. എന്തിനാണവരുടെ പണ്ഡിതര്‍ ഹദീസുകള്‍ കണ്ടുപിടിക്കാനും അതിന്റെ കൃത്യത പരിശോധിക്കാനും തലമുറകള്‍ക്ക് വേണ്ടി അതിനെ ശേഖരിച്ചു വയ്ക്കാനും ആയുഷ്‌ക്കാലം ചെലവഴിച്ചതെന്ന്. എന്തിനാണവര്‍ അണുഅളവ് തെററാതെ തിരുചര്യ പിന്തുതുടരാന്‍ പാടുപെട്ടതെന്ന്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്: ''തിരുദുതരേ, പറഞ്ഞുകൊടുക്കുക, നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക, എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും.......... പറഞ്ഞുകൊടുക്കൂ റസൂലേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടുക. ഇനി അവര്‍ പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍, നിശ്ചയം അല്ലാഹു അത്തരം സത്യനിഷേധികളെ ഇഷ്ടപ്പെടുകയില്ല'' (ആലു ഇംറാന്‍ 31-32) അല്ലാഹു ഒരടിമയെ സ്‌നേഹിക്കണമെങ്കില്‍ തിരുദൂതരെ പിന്‍തുടരണമെന്നും അല്ലാഹുവിന്നും റസൂലിനും വഴിപ്പെടാതിരിക്കുന്നത് സത്യനിഷേധം- കുഫ്ര്‍ -ആണെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. പിന്തുടരപ്പെഠണ്ടെ വ്യക്തി സര്‍വജ്ഞാനിയായിരിക്കണം. അജ്ഞനായ ഒരാളെ പിന്തുടരുന്നതിനേക്കാള്‍ വലിയ വിഢ്ഢിത്തമില്ലല്ലൊ. വിവരമില്ലാത്ത ഒരാളെ പിന്തുടരാന്‍ അല്ലാഹു കല്‍പിക്കുമെന്ന് വിശ്വസിച്ചുകൂടാ. ഭൂതവും ഭാവിയും ദൃശ്യവും അദൃശ്യവുമെല്ലാം അറിയുന്ന വ്യക്തിയാണ് മുഹമ്മദ് നബി (സ്വ). സ്വര്‍ഗത്തെയും നരകത്തെയും കുറിച്ച് അവിടുന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിം സമൂഹം അത് കണ്ണടച്ച് വിശ്വസിച്ചത് മുഹമ്മദ് നബി (സ്വ) ക്ക് അതറിയാം എന്ന ഉറപ്പുള്ളത് കൊണ്ടുതന്നെയാണ്.
മനുഷ്യന്റെ ഐഹികജീവിതത്തിനും പാരത്രിക വിജയത്തിനും വേണ്ട സര്‍വ വിജ്ഞാനവും അല്ലാഹു നിക്ഷേപിച്ചത് മുഹമ്മദ് നബിയിലാണ്. എന്നിട്ടല്ലാഹു പറഞ്ഞു: ''നിശ്ചയം, അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്, അല്ലാഹുവെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക്'' (അല്‍ അഹ്‌സാബ് 31) സ്വന്തം ജീവിതത്തില്‍ നിങ്ങള്‍ മാതൃകയാക്കേണ്ടത് മുഹമ്മദ് നബി (സ്വ) യെയാണെന്നല്ലേ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ഒരാള്‍ മുഹമ്മദ് നബി (സ്വ) യെ മാതൃകയായി അംഗീകരിക്കുന്നില്ലെങ്കില്‍ അവന്‍ അല്ലാഹുവിലും അന്ത്യനാളിലും ഒരു പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ടതില്ല. അല്ലാഹുവും റസൂലും ഒരുകാര്യം വിധിച്ചുകഴിഞ്ഞാല്‍ പിന്നെ സ്വന്തം കാര്യങ്ങളില്‍ തന്നിഷ്ടം കാണിക്കാന്‍ ഒരു വിശ്വാസിക്കും അധികാരമില്ല. ആരെങ്കിലും അല്ലാഹുവിനും റസൂലിനും എതിര് പ്രവര്‍ത്തിച്ചാല്‍ നിശ്ചയം, അവന്ന് വ്യക്തമായും മാര്‍ഗഭ്രംശം സംഭവിച്ചുപോയി.'' (അല്‍ അഹ്‌സാബ് 36) ''അങ്ങയുടെ റബ്ബിനെത്തന്നെ സത്യം, അവര്‍ക്കിടയില്‍ തര്‍ക്കമുള്ള ഒരുകാര്യത്തില്‍ താങ്കളെ അവര്‍ വിധികര്‍ത്താവാക്കുകയും അങ്ങ് തീര്‍പുകല്‍പിച്ച ഒരു കാര്യത്തില്‍ അവരുടെ മനസ്സില്‍ പ്രയാസം തോന്നാതിരിക്കുകയും സര്‍വാത്മനാ അങ്ങയെ അവര്‍ അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വസിച്ചവരാകുകയില്ല'' (അന്നിസാഅ് 25)
''ആരെങ്കിലും റസൂലിന്ന് വഴിപ്പെട്ടാല്‍ നിശ്ചയം, അവന്‍ അല്ലാഹുവിന് വഴിപ്പെട്ടു'' (അന്നിസാഅ് 80) തുടങ്ങി എണ്ണമററ സൂക്തങ്ങളിലൂടെ പ്രവാചകചര്യയെ സര്‍വഥാ പിന്തുടരാന്‍ അല്ലാഹുകല്‍പിച്ചിട്ടുണ്ട്. മുഹമ്മദ് നബി (സ്വ) യുടെ അപ്രമാദിത്വമാണ് ഇവിടെ അല്ലാഹു സ്ഥാപിക്കുന്നത്. ശുദ്ധാത്മാക്കളായിരുന്ന സ്വഹാബിവര്യന്മാരെക്കാള്‍ ഈ വസ്തുത നന്നായി മനസ്സിലാക്കിയവരായി മററാരുമുണ്ടായിരുന്നില്ല. അവരോടാണല്ലോ റസൂല്‍ പറഞ്ഞത്: 'ഞാന്‍ എങ്ങനെ നിസ്‌ക്കരിക്കുന്നതായാണോ നിങ്ങള്‍ കണ്ടത്, അത് പോലെ നിങ്ങളും നിസ്‌ക്കരിക്കുക.'(ബുഖാരി) 'ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്ന് നിങ്ങള്‍ പഠിച്ചുകൊള്ളുക' (മുസ്‌ലിം)
ആരാധനാ കര്‍മങ്ങളില്‍ മാത്രമല്ല, അവിടുത്തെ ഏതൊരാജ്ഞയും അക്ഷരാര്‍ഥത്തില്‍ തന്നെ അവര്‍ അനുസരിച്ചിട്ടുണ്ട്. ഒരിക്കല്‍ മദീനയിലെ പള്ളിയില്‍ നബി ഖുതുബ ഓതുമ്പോള്‍ ഇബ്‌നു മസ്ഊദ് കടന്നു വന്ന സംഭവം മറെറാരുദാഹരണം. വേറെ കുറെ പേരും പള്ളിയിലേക്ക് വരുന്നുണ്ട്. അപ്പോഴാണ് നബി (സ്വ) എല്ലാവരോടും ഇരിക്കാന്‍ പറയുന്നത്. വാതില്‍ പടിയില്‍ വച്ച് അത് കേട്ടവര്‍ -ഇബ്‌നുമസ്ഊദ് ഉള്‍പ്പെടെ- അവിടെത്തന്നെ ഇരുന്നു. അപ്പോള്‍ നബി (സ്വ) വിളിച്ചു. ''അബ്ദുല്ലാ, അകത്ത് വരൂ'' (അബൂദാവൂദ്) ആ അനുസരണം, വഴിപ്പെടല്‍ എത്രമാത്രം നിഷ്‌കളങ്കമായിരുന്നുവെന്ന് മനസ്സിലാകുന്നില്ലേ?
തിരുനബി (സ്വ) ഹജ്ജ് യാത്രയിലായിരിക്കെ എവിടെയൊക്കെ ഇറങ്ങി, എവിടെയൊക്കെ വിശ്രമിച്ചു, എവിടെയൊക്കെ നടന്നു, എവിടെയൊക്കെ വാഹനപ്പുറത്ത് കയറി, എവിടെ നിസ്‌ക്കരിച്ചു എല്ലാം സൂക്ഷമമായി മനസ്സിലാക്കി അതത്രയും സ്വന്തം ഹജ്ജ് യാത്രകളില്‍ അനുകരിക്കുക യായിരുന്നു, അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)! ആ സ്ഥലങ്ങളുടെ കൃത്യത അങ്ങേയററം ശ്രദ്ധയോടെത്തന്നെ മഹാന്‍ സൂക്ഷിച്ചു. ഹജ്ജിന്റെ സ്വീകാര്യതക്ക് അത്രമാത്രം അനിവാര്യമല്ലെന്നറിഞ്ഞിട്ടും, 'ഇത്തിബാഇ'ന്റെ പൂര്‍ണത ലഭിക്കാന്‍! സംശയമില്ല തിരുചര്യതന്നെയാണ് ഇസ്‌ലാമിന്റെ അവലംബം. അന്വേഷണങ്ങളത്രയും തിരുനബി (സ്വ) യുടെ ജീവിത മാതൃകയിലാണ് ചെന്നവസാനിക്കുന്നത്. അത് മാത്രമാണ് എല്ലാ ചോദ്യങ്ങളുടെയും ഉത്തരം. പിന്നെയും നിങ്ങള്‍ സംശയിച്ചേക്കും. അപ്പോള്‍ ഖുര്‍ആനോ? ഖുര്‍ആനല്ലേ ഒന്നാം പ്രമാണം? ശരിതന്നെ. എങ്കിലും ഖുര്‍ആനില്‍, ഖുര്‍ആനിനെക്കുറിച്ച് അല്ലാഹു പറയുന്നതെന്തെന്നോ? ''താങ്കള്‍ക്ക് നാം ഖുര്‍ആന്‍ ഇറക്കിത്തന്നത്, അവരിലേക്ക് അവതരിപ്പിക്കപ്പെട്ടതിനെ താങ്കള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടിയാണ്.'' (അന്നഹ്ല്‍ 66) ''അവരില്‍നിന്ന് തന്നെ ഒരു റസൂലിനെ അവരിലേക്ക് നിയോഗിക്കുകവഴി സത്യവിശ്വാസികള്‍ക്കല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. അവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്ന, അവരെ സംസ്‌ക്കരിക്കുന്ന, അല്ലാഹുവിന്റെ ഗ്രന്ഥവും വിജ്ഞാനങ്ങളും പഠിപ്പിക്കുന്ന പ്രവാചകന്‍.'' (അല്‍ ബഖറ 164) നിരവധി സൂക്തങ്ങളില്‍ ഈ വസ്തുത അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട്. റസൂലിനെ അയച്ചത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കാനാണ്. അതുവഴി മനുഷ്യരെ ശുദ്ധീകരിക്കാനാണ്. ഖുര്‍ആന്‍ അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കാനാണ്; മാത്രമല്ല മററുവിജ്ഞാനങ്ങളും.

തീര്‍ച്ചയായും ഖുര്‍ആന്‍ ഓതിക്കേള്‍പിച്ചത് റസൂലാണ്. ഖുര്‍ആന്റെ പഠനം റസൂലിന്റെ വിശദീകരണങ്ങള്‍ക്ക് വിധേയമാണ്. ഖുര്‍ആന്റെ അവതരണ രീതി ആയിക (റ) വിവരിച്ചതു ഇമാം ബുഖാരി സ്വഹീഹിന്റെ ഒന്നാമദ്ധ്യായത്തില്‍ തന്നെ ഉദ്ധരിച്ചിട്ടുണ്ട്. മഹതി പറയുന്നു: ഹാരിസ്ബ്‌നു ഹിശാം (റ) നബി (സ്വ) യോട് ചോദിച്ചു : 'അല്ലാഹുവിന്റെ തിരുദൂതരേ, എങ്ങനെയാണങ്ങേയ്ക്ക് 'വഹ്‌യ്' (ദിവ്യസന്ദേശം) വരുന്നത്?' അപ്പോള്‍ തിരുനബി (സ്വ) പറഞ്ഞു : ''ചിലപ്പോള്‍ മണിയടിക്കുന്ന ശബ്ദം പോലെ. അതാണെനിക്ക് ഏററവും കഠിനം. പെട്ടെന്നത് അവസാനിക്കും. അപ്പോഴേക്കും ജിബ്‌രീലില്‍ നിന്ന് ഞാനത് മനഃപാഠമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ ജിബ്‌രീല്‍ ശരിക്കും മനുഷ്യ രൂപത്തില്‍ വന്ന് ഓതിത്തരും. അപ്പോള്‍ ഞാനത് മനഃപാഠമാക്കും.'' ആയിശ (റ) പറഞ്ഞു: കൊടും തണുപ്പുള്ള രാത്രി തിരുദൂതര്‍ക്ക് 'വഹ്‌യ്' വരുമ്പോള്‍, അതവസാനിച്ചാല്‍ അവിടുത്തെ നെററിത്തടത്തില്‍ നിന്ന് വിയര്‍പ്പ് ചാലിട്ടൊഴുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി) ദിവ്യ വചനങ്ങളുടെ അവതരണ ചിത്രം ഏറെക്കുറെ ഇതില്‍ നിന്ന് ലഭിക്കും. കനത്ത വചനങ്ങളായിരുന്നു അവ. ഒരേ രീതിയിലോ ക്രമത്തിലോ അല്ല അവ നല്‍കപ്പെട്ടിരുന്നത്. ഗംഭീരമായ വചനങ്ങള്‍. കഴുകി വെടിപ്പാക്കിയ ഹൃദയത്തിന്റെ ഉടമയായ, തെരഞ്ഞെടുക്കപ്പെട്ട പ്രവാചകരെ പോലും വിയര്‍പ്പിച്ച വചനങ്ങള്‍. അതിന്റെ ഗൗരവം ഖുര്‍ആന്‍ തന്നെ ചൂണ്ടി കാണിച്ചിട്ടുണ്ട്. ''ഖുര്‍ആനിനെ താങ്കള്‍ സ്പഷ്ടമായി, അവധാനതയോടെ ഓതുക. നിശ്ചയം, താങ്കള്‍ക്ക് ഞാന്‍ ഇട്ടു തരുന്നത് ഭാരമേറിയ വചനങ്ങളാകുന്നു.'' (അല്‍ മുസമ്മില്‍ 4,3)
അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യായിട്ട് ലഭിക്കുന്നത് ഖുര്‍ആന്‍ മാത്രമാണെന്ന് ധരിക്കരുത്. 'അറിയുക, തീര്‍ച്ചയായും എനിക്ക് അല്ലാഹുവിന്റെ കിതാബും അതോടൊപ്പം അത്രയും കൂടി നല്‍പ്പെട്ടിരിക്കുന്നു' എന്ന് അവിടുന്ന് പറഞ്ഞതായി മിഖ്ദാദുബ്‌നു മഅദീകരിബില്‍ നിന്ന് അബൂ ദാവുദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഖ്ബത്തുബ്‌നു ആമിര്‍ (റ) പറയുന്നു : ''ഒരിക്കല്‍ റസൂല്‍ (സ്വ) ഉഹ്ദിലേക്ക് പുറപ്പെട്ടു. പിന്നെ മിമ്പറില്‍ കയറി പ്രസംഗിച്ചു. അവിടുന്ന് പറഞ്ഞു: ''നിശ്ചയം (പരലോകത്ത്) ഞാന്‍ നിങ്ങള്‍ക്ക് മുന്‍ഗാമിയായിരിക്കും. ഞാന്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കും. അല്ലാഹു തന്നെ സത്യം. നിശ്ചയം, ഇപ്പോള്‍ ഞാനെന്റെ ഹൗളുല്‍ കൗസര്‍ കാണുന്നു. നിശ്ചയം, ഭൂമിയുടെ രഹസ്യങ്ങളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.'' (ബുഖാരി)
''സ്വാഭീഷ്ട പ്രകാരം അവിടുന്ന് ഒന്നും സംസാരിക്കുന്നില്ല. അത് അവിടുത്തേക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളതല്ലാതെ മറെറാന്നുമല്ല.'' (അന്നജ്മ് 3,4) ഇനി നമുക്ക് ചിന്തിക്കാം : എന്താണ് സുന്നത്ത്? എന്താണ് ഹദീസ്? തിരുനബിയില്‍ നിന്ന് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെല്ലാം അവിടുത്തെ സുന്നത്തുകളാണ്. ആ റിപ്പോര്‍ട്ടുകളത്രയും ഹദീസുകളാണ്. ആത് ഖുര്‍ആന്‍ വാഖ്യാനങ്ങളാകാം. പാരായണ രീതികളാകാം. സദുപദേശങ്ങളാകാം. വിശ്വാസ കാര്യങ്ങളാകാം. ആരാധനാ രീതികളാകാം. സാമൂഹികാചാരങ്ങളാകാം. സ്വഭാവ രൂപീകരണമാവാം. യുദ്ധമോ കച്ചവടമോ ആകാം. യാത്രയോ വിശ്രമമോ ഉറക്കമോ ആകാം. കുളിയോ ശൗച്യമോ ദന്ത ശുദ്ധീകരണമോ അഭിവാദനങ്ങളോ... എന്തുമാകാം! അതത്രയും അനുകരണീയമായ തിരു സുന്നത്തുകള്‍ തന്നെ. ചില കാര്യങ്ങള്‍ പിന്തുടരല്‍ നിര്‍ബന്ധമാകും. ചിലവ പുണ്യമായിരിക്കും. ആ ജീവിതത്തിന്റെ ഒരു നിമിഷത്തില്‍ പോലും ഒരു മുസ്‌ലിമിന് അഗണ്യമായി ഒന്നുമില്ല. എല്ലാം പഠിക്കുകയും അനുസരിക്കുകയും ചെയ്‌തേ പററൂ. എന്തു കൊണ്ടെന്നാല്‍ സ്വേച്ഛാ പ്രേരിതനായി എന്തെങ്കിലും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനല്ല മുഹമ്മദ് നബി (സ്വ). കണ്‍മുമ്പില്‍ കാണുന്നത് മാത്രമാണ് യഥാര്‍ത്ഥ്യം എന്ന് ധരിച്ചുവച്ച പരിമിത ബുദ്ധിയായ ഒരു അജ്ഞാനിയല്ല മുഹമ്മദ് (സ്വ). മറിച്ച് അല്ലാഹുവിന്റെ ദൂതനാണ്. സകല വിജ്ഞാനങ്ങളും നല്‍കി അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്‍.
വഹ്‌യ് ലഭിക്കാനാരംഭിച്ചത് മുതലുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ആ ജീവിതമത്രയും ഇസ്‌ലാമായിരിക്കേ തിരുസന്നിധിയില്‍ കുടിപാര്‍ത്തും സന്നിഹിതരാകാന്‍ കഴിയാത്തവര്‍ക്ക് പഠിപ്പിച്ചു കൊടുത്തും സ്വഹാബികള്‍ പകര്‍ത്തി. അവര്‍ക്കത് എളുപ്പമായിരുന്നു. ഒരാളല്ലെങ്കില്‍ മറെറാരാള്‍, അധിക സമയവും വലിയ സംഘങ്ങളായി തന്നെ എല്ലായ്‌പ്പോഴും നബിക്കൊപ്പമ ുണ്ടായിരുന്നു. എന്നാല്‍ അതായിരുന്നില്ല അടുത്ത തലമുറയുടെ കഥ. മുന്‍ഗാമികളായ സ്വഹാബികളെപ്പോലെ തിരുചര്യ അനുഭവിക്കാന്‍ കഴിഞ്ഞവരല്ല അവര്‍. അതിനാല്‍ അവര്‍ക്കത് പഠിക്കേണ്ടിയിരുന്നു. ഇസ്‌ലാമിന്റെ അടിത്തറ തന്നെ സുന്നത്തിലാണ് നില കൊള്ളുന്നത് എന്നിരിക്കെ എങ്ങനെ അവര്‍ക്കത് അവഗണിക്കാനാകും. തിരുസുന്നത്തിന്റെ വാഹകരായിരുന്ന സ്വഹാബികളാകട്ടെ പ്രബോധകരായി രാജ്യാതിര്‍ത്തികള്‍ താണ്ടിയിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് താബിഈ പണ്ഢിതര്‍ ഹദീസ് ശേഖരണത്തില്‍ മുഴുകിയത്. അനിവാര്യതയാണവരെ നിര്‍ബന്ധിതരാക്കിയത്. തലമുറകള്‍ പിന്നിട്ടപ്പോള്‍ ഹദീസ് ഒരു വിപുലമായ വിജ്ഞാന ശാഖയായി രൂപാന്തരപ്പെട്ടു. രാജ്യത്തിന്റെ വ്യാപ്തിയും രാഷ്ട്രീയ കാലുഷ്യവും സംശയാസ്പദമായ ഹദീസുകളുടെ ഉദയത്തിന് കാരണമായി. സൂക്ഷ്മാലു ക്കളായ പണ്ഢിതര്‍ ജാഗരൂകരായി. ലക്ഷോപലക്ഷം വരുന്ന ഹദീസുകളുടെ കണിശത ബോധ്യപ്പെടുത്തേണ്ടതായിവന്നു. ഹദീസ് ശാസ്ത്രം ശാഖകളും ശാഖോപശാഖകളുമായി പൊട്ടി വിടര്‍ന്നു. ഹദീസിലെ പ്രമേയങ്ങളുടെ സ്വീകാര്യത മാത്രമല്ല, അത് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ ജീവിതവും കൂടി കര്‍ക്കശപരിശോധനക്ക് വിധേയമാക്കപ്പെട്ടു. ഹദീസുകളെന്ന പേരിലുള്ള റിപ്പോര്‍ട്ടുകളുടെ പ്രവാഹത്തില്‍ സാമാന്യ ജനം വശം കെട്ടു പോകാതിരിക്കാന്‍ ധിഷണാ ശാലികളായ ഇമാമുകള്‍, ഇമാം ശാഫിഈ, ഇമാം അബൂഹനീഫ പോലുള്ളവര്‍ സ്പഷ്ടമായ ഹദീസുകളെ അവലംബിച്ച് കര്‍മ ശാസ്ത്ര സരണിക്ക് രൂപം നല്‍കി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധാരണ ജനങ്ങള്‍ക്ക് അവരുടെ മനവിധികള്‍ക്ക വലംബമായി വിവിധ ഫിഖ്ഹീ മദ്ഹബുകള്‍ നിലകൊണ്ടു. ഹദീസുകള്‍ മഹാ ജ്ഞാനികളുടെ ഗവേഷണ വിഷയമായി തുടര്‍ന്നു. അവര്‍ നമുക്ക് സമാഹരിച്ചു തന്ന എണ്ണമററ ഹദീസുകളാണ് ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ക്ക് രൂപം നല്‍കിയത്. ആ ഹദീസുകളാണ് ഇന്നും ഒരു മുസ്‌ലിമിന് സ്വഭാവസംസ്‌കരണത്തിന്റെ മാര്‍ഗദര്‍ശനമായി നില കൊള്ളുന്നത്. ജീവിത വിശുദ്ധിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രവാചക സ്‌നേഹത്തിന്റെയും യഥാര്‍ത്ഥ പ്രഭവ കേന്ദ്രം ഇന്നും, നുബുവ്വത്തിന്റെ വിളക്കു മാടത്തില്‍ നിന്ന് പ്രസരിച്ച പ്രകാശ രശ്മികളാകുന്ന ഹദീസുകളുടെ അമൂല്യ സമാഹാരങ്ങള്‍ തന്നെയാണ്


Source:www.muslimpath.com

ഇസ്ലാമും സാമ്പത്തിക ശാസ്ത്രവും

ലോകത്ത് ഇന്ന് നിലവലുള്ള മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാം ഒരു സമ്പൂ ര്‍ണ്ണ ജീവിത വ്യവസ്ഥിതിയാണ്. അതിന്റെ അധ്യാപനങ്ങള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും സ്പര്‍ശിക്കുന്നു. കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ വിശ്വാസത്തിനു പുറമെ നാലു സുപ്രധാന അദ്ധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. ഇബാദാത്ത്, മുആമലാത്, മുനാകഹാത്, ജിനായാത്. നിസ്‌കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ഔപചാരിക ആരാധനകളെ ഇബാദാത്തിലും, പൗരധര്‍മ്മത്തെ മുആമലാത്തിലും, കുടുംബജീവിതത്തെ ബാധിക്കുന്ന നിയമ നിര്‍ദ്ദേശങ്ങളെ മുനാകഹാത്തിലും, ഭരണം, രാഷ്ട്രീയം, സിവില്‍-?ക്രിമിനല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയെ മുനാജിയാത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിശാലമായ ഒരു സാമ്പത്തിക ശാസ്ത്രം തന്നെ മുഹമ്മദ് നബി (സ്വ) ആവിഷ്‌കരിച്ചിട്ടുണ്ട്. ബൃഹത്തായ ഒരു ഗ്രന്ഥത്തിലൂടെയല്ലാതെ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ വിവിധ വശങ്ങള്‍ വിവരിക്കുക സാധ്യമല്ല.

ഉടമാവകാശം:

തൗഹീദിലധിഷ്ഠിതമാണ് ഇസ്‌ലാമിലെ സര്‍വ്വനിയമങ്ങളും. പ്രപഞ്ചത്തിന്റെയും അതിലുള്ള സര്‍വ്വ വസ്തുക്കളുടെയും സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനും എല്ലാം അല്ലാഹുവാണ്. അതിനാല്‍ ഇതര സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമില്‍ സമ്പത്തിന്റെ ഉടമാവകാശം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ വ്യക്തിയിലോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ സമൂഹത്തിലോ നിക്ഷിപ്തമല്ല. എന്നാല്‍ പ്രായോഗികതലത്തില്‍ വ്യക്തിക്ക് ഇസ്‌ലാം ഉടമാവകാശം അനുവദിക്കുന്നുണ്ട്. സ്വകാര്യ സ്വത്ത് സമ്പാദനത്തെ മതം വിലക്കുന്നില്ല. സ്വത്ത് സമ്പാദിക്കുന്നതും അത് കൈ കാര്യം ചെയ്യുന്നതും അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ''ഭൂമിയിലുള്ള മുഴുവന്‍ വിഭവങ്ങളും മനുഷ്യരുടെ ഉപഭോഗത്തിനുള്ളതാണെ'ന്ന് ഖുര്‍ആന്‍ അല്‍ബഖറയിലെ 29?-ാം സൂക്തത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സൂക്തത്തിലൂടെ ഭൂമിയിലുള്ള വിഭവങ്ങളുടെ ഉപഭോഗാവകാശം മുഴുവന്‍ മനുഷ്യര്‍ക്കുമാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. സമ്പത്ത് ചിലര്‍ കുത്തകയാക്കി വെക്കുകയും മറ്റുള്ളവര്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥ ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നാല്‍ സമ്പത്ത് വ്യക്തികള്‍ക്കിടയില്‍ തുല്യമായി വീതിക്കണമെന്ന സ്ഥിതിസമത്വവാദം ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നില്ല. മനുഷ്യോത്പത്തി മുതല്‍ ഇന്നേവരെ ലോകത്തൊരിടത്തും സാധിച്ചിട്ടില്ലാത്ത കേവലം ഉട്ടോപ്പ്യന്‍ സിദ്ധാന്തമാണത്. ഖുര്‍ആന്‍ 16?-ാം അദ്ധ്യായം സൂറത്തുന്നഹ്‌ലിലെ 71?-ാം സൂക്തം ഇപ്രകാരം ഉണര്‍ത്തുന്നു. ''ആഹാര വിഭവങ്ങളില്‍ അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ മിച്ചം നല്‍കിയിട്ടുണ്ട്. എന്നിട്ടും മിച്ചം നല്‍കപ്പെട്ടവര്‍ അവരുടെ വശമുള്ള ആഹാര വിഭവങ്ങള്‍ തങ്ങളുടെ ഉടമയിലുള്ളവര്‍ക്ക് നല്‍കുന്നില്ല! അവരാകട്ടെ, അതില്‍ തുല്യാവകാശികളാണു താനും. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയാണവര്‍ ചെയ്യുന്നത്.'' സമ്പത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഏറ്റക്കുറച്ചില്‍ അനുവദിക്കുന്ന ഇസ്‌ലാം സമ്പത്ത് കുത്തകയാക്കി വെക്കുന്ന നിലപാടിനെ അംഗീകരിക്കുന്നില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ആഹാരം നല്‍കാനുള്ള ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു.

വായു, വെളിച്ചം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം മുതലായവ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണല്ലോ. അതുപോലെ ഭൂമിയിലെ പ്രകൃതി വിഭവങ്ങളും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ വ്യക്തിയുടെ കര്‍മ്മവും അധ്വാനവും അടിസ്ഥാനമാക്കി ചില വസ്തുക്കളില്‍ അല്ലാഹു വ്യക്തിക്ക് ഉടമാവകാശം നല്‍കുന്നുണ്ട്. ഇങ്ങനെ വസ്തുക്കളില്‍ വ്യക്തികള്‍ക്ക് ഉടമാവകാശം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ആ സ്വത്തില്‍ അയാളുടെ സമ്മതമില്ലാതെ മറ്റു വ്യക്തികള്‍ക്ക് ഉപഭോഗവും ഉപയോഗവും അനുവദിക്കുന്നില്ല.

അധ്വാനത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. തരിശുഭൂമിയെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ സമീപനം ഒരു നബിവചനത്തില്‍ നിന്ന് വ്യക്തമാണ്. നബി (സ്വ) പറഞ്ഞു. ''തരിശുനിലം അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാണ്. (അത് പൊതുസ്വത്താണ് എന്നര്‍ഥം.) വല്ലവനും തരിശുനിലം കൃഷിയിറക്കി ജീവത്താക്കിയാല്‍ അത് അവനുള്ളതാണ്.'' കൃഷിഭൂമി കര്‍ഷകന് എന്ന ആധുനിക ധനതത്വശാസ്ത്രമാണ് ഇവിടെ ശരിവെക്കപ്പെടുന്നത്. എന്നുവച്ച് ''നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാണ് പൈങ്കിളിയേ'' എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഇസ്‌ലാം അനുവദിക്കുന്നുമില്ല. മുതലാളിയായ കര്‍ഷകന്‍ കൂലി കൊടുത്ത് വിളയിറക്കുമ്പോള്‍ അതിന്റെ ഉടമാവകാശം മുതലാളിക്ക് തന്നെയാണുള്ളത്. അയാള്‍ ഭൂമി വെറുതെ ഉപയോഗശൂന്യമാക്കി ഇടുമ്പോള്‍ അയാള്‍ക്കെതിരെ ഇസ്‌ലാമിക സ്റ്റേറ്റ് ഇടപെടുന്നു. ആവശ്യമാണെന്നു തോന്നിയാല്‍ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് വിതരണം ചെയ്യാന്‍ ഇസ്‌ലാമിക സര്‍ക്കാറിന് അധികാരമുണ്ട്. ഒരിക്കല്‍ ഉമറുല്‍ ഫാറൂഖ് (റ) തന്റെ ഭരണകാലത്ത് ഒരു തരിശുനിലം പിടിച്ചെടുത്ത് ജനങ്ങള്‍ ക്കിടയില്‍ പതിച്ചു കൊടുക്കുകയുണ്ടായി. ബിലാലുല്‍ മുസ്‌നി എന്നൊരാള്‍ക്ക് നബി (സ്വ) പതിച്ചുകൊടുത്ത സ്ഥലമായിരുന്നു അത്. അത് കൃഷിയിറക്കാത്ത നിലയില്‍ കണ്ടപ്പോള്‍ ഉമര്‍ ബിലാലിനോടു പറഞ്ഞു. ''റസൂല്‍ (സ്വ) താങ്കള്‍ക്ക് ഈ സ്ഥലം പതിച്ചുതന്നത് ബഹുജനങ്ങള്‍ക്ക് അതിലുള്ള അവകാശം തടഞ്ഞുവയ്ക്കാനല്ല, അധ്വാനിച്ച് മെച്ചപ്പെടുത്താന്‍ വേണ്ടിയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നതെടുത്ത് ബാക്കി സ്റ്റേറ്റിന് വിട്ടുതരിക.'' ബിലാല്‍ അനുസരിച്ചില്ല. അപ്പോള്‍ ഉമര്‍ (റ) ആ ഭൂമി അക്വയര്‍ ചെയ്ത് മുസ്‌ലിംകള്‍ക്കിടയില്‍ വീതിച്ചുകൊടുത്തു. (കിതാബുല്‍ അംവാല്‍, കിതാബുല്‍ ഖറാജ്)

ധനമുള്ളവര്‍ ആവശ്യം കഴിച്ച് ബാക്കിയുള്ളത് നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാണ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്. സൂറത്തുത്തൗബ 34?-ാം സൂക്തം പറയുന്നു. ''ദൈവമാര്‍ഗ്ഗത്തില്‍ ചെലവുചെയ്യാതെ സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിച്ചുവെക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളതെന്ന സന്തോഷവാര്‍ത്ത അറിയിക്കുക.''

അലി (റ) പറഞ്ഞതായി മുഹല്ലായില്‍ കാണാം. ''ദരിദ്രന്മാര്‍ വിശക്കുകയോ വസ്ത്രമില്ലാത്തവരാവുകയോ പട്ടിണി കിടക്കുകയോ മറ്റോ ചെയ്യുന്നുവെങ്കില്‍ അതിനു കാരണം ധനികന്മാര്‍ തങ്ങളുടെ ബാധ്യത നിറവേറ്റാത്തത് മാത്രമാണ്. അതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
സകാത്

ലോകത്ത് ഒരു മതവും ഇസ്‌ലാമിലേതു പോലെയുള്ള ഒരു നിര്‍ബന്ധദാന പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളില്‍ നിലവിലുള്ളവര്‍ക്ക് സകാതായി വര്‍ഷാന്തം നല്‍കണമെന്ന് ഇസ്‌ലാം അനുശാസിച്ചിട്ടുണ്ട്. പണത്തിന്റെ രണ്ടര ശതമാനവും പ്രത്യേക ഉത്പന്നങ്ങളുടെ പത്തു ശതമാനവുമാണ് സാധാരണ ഗതിയില്‍ സകാത് നല്‍കേണ്ടത്. ഇതിനു പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും സകാതുണ്ട്. ഒട്ടകം, ആട്, പശു എന്നീ മൃഗങ്ങള്‍ക്കാണ് സകാത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കെട്ടിത്തീറ്റുന്നവയും നിലം ഉഴുതുന്നതിനും മറ്റും ഉപയോഗിക്കുന്നതുമായ മൃഗങ്ങളെ സകാത് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇസ്‌ലാമിക സര്‍ക്കാറുകളുള്ളേടത്ത് ഗവണ്‍മെന്റ് ഏജന്‍സികള്‍ സകാത് ശേഖരിക്കുന്നതാണ്. സര്‍ക്കാറില്ലാത്തേടത്ത് വ്യക്തികള്‍ സ്വയം ആ കര്‍ത്തവ്യം നിര്‍വ്വഹിക്കണം. സര്‍ക്കാറുള്ളേടത്ത് പോലും വ്യക്തികള്‍ സകാത് നേരിട്ടു നല്‍കുന്നതാണ് ഉത്തമം എന്ന അഭിപ്രായമായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പലിന്. മറ്റു മൂന്ന് ഇമാമുകള്‍ക്കും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണുള്ളത്. സകാത് അതിന്റെ യഥാര്‍ഥ അവകാശികളില്‍ എത്തുന്നുണ്ടെന്ന മനസ്സംതൃപ്തി ദായകന് ലഭിക്കണമെങ്കില്‍ അയാളത് നേരിട്ട് വിതരണം ചെയ്യണമെന്ന് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (റ) തീര്‍ത്ത് പറഞ്ഞിട്ടുണ്ട്. സര്‍ക്കാറുള്ളേടത്താണ് ഇത്. സര്‍ക്കാറില്ലാത്തേടത്ത് സംഘടനകള്‍ സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്നതിനോട് നാല് ഇമാമുകള്‍ക്കും യോജിപ്പില്ല. സകാതും മറ്റു ദാനധര്‍മ്മങ്ങളും നല്‍കുമ്പോള്‍ കുടുംബ ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. ''ദാനധര്‍മ്മങ്ങള്‍ പാവങ്ങള്‍ക്കു നല്‍കുമ്പോള്‍ അത് ദാനധര്‍മ്മം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ കുടുംബക്കാര്‍ക്ക് നല്‍കുമ്പോള്‍ അത് ദാനധര്‍മ്മവും ചാര്‍ച്ച ചേര്‍ക്കലും കൂടിയാകുന്നു. രണ്ടിന്റെയും പ്രതിഫലം ലഭിക്കുകയും ചെയ്യും''എന്ന നബിവചനം ആധാരമാക്കി ഇസ്‌ലാമിക സര്‍ക്കാറുകളുള്ളേടത്ത് പോലും വ്യക്തിഗത വിതരണമാണ് നല്ലതെന്ന അഭിപ്രായവും ഇമാമുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് സകാത് ശരിക്കും അതിന്റെ അവകാശികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മാത്രമേ സര്‍ക്കാറിനെ ഏല്‍പ്പിക്കാവൂ എന്നാണ് ഇമാം സൗരി അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോള്‍ കമ്മിറ്റി വഴി നടത്തുന്ന സംഘടിത സകാത് വിതരണത്തിന്റെ കഥ പറയാനുമില്ല. 

ദാരിദ്ര്യ നിര്‍മ്മാര്‍ജനം സകാതിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ പെട്ടതാണ്; ആത്മശുദ്ധീകരണവും പരമപ്രധാനമാണ്. സമ്പത്തിന്റെ പേരിലുള്ള സകാതിന് പുറമെ റമളാനിന്റെ പരിസമാപ്തി കുറിക്കുന്ന ഫിത്വ്ര്‍ സകാത് എന്ന വ്യക്തിഗത ദാനവും ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ സമ്പത്ത് ആവശ്യക്കാര്‍ക്ക് ദാനമായി നല്‍കാന്‍ ഖുര്‍ആന്‍ വിശ്വാസികളെ പലവിധേനയും പ്രേരിപ്പിക്കുന്നു. ''നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തോ അത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതു വരെ നിങ്ങള്‍ നന്മ പ്രാപിക്കയില്ല'' എന്നാണ് ഖുര്‍ആനിലെ പ്രഖ്യാപനം. ഒരു പ്രമുഖ സ്വഹാബി ഈ സൂക്തം കേട്ട മാത്രയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട 'ബൈറു'ആാഅ്' എന്ന തോട്ടം ഇസ്‌ലാമിക രാഷ്ട്രത്തിന് സംഭാവന ചെയ്തു.

സമൂഹത്തില്‍ സാമ്പത്തിക ചൂഷണം ഒരു വിധത്തിലും നിലനില്‍ക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. സാമ്പത്തിക രംഗത്തെ മുഖ്യ ചൂഷണ ഉപാധിയായ പലിശയെ ഇസ്‌ലാം ശക്തമായ ഭാഷയില്‍ അപലപിക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പലിശ അക്രമമാണെന്ന് ഖുര്‍ആന്‍ പറയുന്നു. പലിശ മുതല്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്തവരോട് അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്നുള്ള യുദ്ധം നേരിടാന്‍ തയ്യാറായിക്കൊള്ളുക എ ന്നാണ് ഖുര്‍ആന്റെ താക്കീത്. സൂറത്തുല്‍ ബഖറയിലെ ഈ സൂക്തം ഇപ്രകാരമാണ് അവസാനിക്കുന്നത്. ''നിങ്ങള്‍ പീഢിപ്പിക്കരുത്, പീഢനത്തിന് വിധേയമാവുകയും ചെയ്യരുത്.

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയില്‍ ഉല്‍പാദനവും വിതരണവും ഉപഭോഗവും കിടമത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നില്ല. സമൂഹ താല്‍പര്യമാണ് പ്രധാനം. അന്യരുടെ ഐശ്വര്യത്തില്‍ സ്വന്തം ഐശ്വര്യം കണ്ടെത്തുക എന്നതാണ് ഒരു മുസ്‌ലിമിന്റെ ബാധ്യത. സാമ്പത്തിക ഇടപാടുകളെ നയിക്കേണ്ട മുഖ്യഘടകം ധര്‍മ്മചിന്തയും ദൈവബോധവുമാണ്. ലാഭമുണ്ടാക്കാന്‍ വേണ്ടി അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നവരെ അല്ലാഹു ശപിച്ചിട്ടുണ്ട്. ചീത്ത വസ്തുക്കള്‍ വ്യാപാരം നടത്തുന്നതും അത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നതുമൊക്കെ വിലക്കപ്പെട്ടിട്ടുണ്ട്. ഉല്‍പാദനത്തിലും ഉപഭോഗത്തിലും വിതരണത്തിലുമെല്ലാം നീതിബോധമാണ് ഇസ്‌ലാമിന്റെ തത്വം.

മനുഷ്യന് തന്റെ പ്രാപ്തിക്കും നൈസര്‍ഗിക സിദ്ധികള്‍ക്കുമനുസൃതമായി ജീവിത വിഭവങ്ങള്‍ തേടാനുള്ള അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നു. പക്ഷേ, ധര്‍മ്മം ലംഘിക്കാനോ സാമൂഹ്യക്രമം തകിടം മറിക്കാനോ അതനുവദിക്കുന്നില്ല. ഭാഗ്യപരീക്ഷണത്തിലൂടെ പെട്ടെന്ന് പണക്കാരനാകാനുള്ള ദുരാഗ്രഹം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ടാ ണ് ഇസ്‌ലാം ലോട്ടറി നിരോധിച്ചിട്ടുള്ളത്. ഉപഭോഗത്തിനും ഇസ്‌ലാം ചില മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്. സമ്പത്തുകൊണ്ട് തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചൂതാട്ടം, മദ്യപാനം തുടങ്ങി വിഭവങ്ങളുടെ ദ്രോഹപരമായ ഉപഭോഗം ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

അതോടൊപ്പം സമ്പത്ത് ചെലവഴിക്കുന്നതില്‍ മിതത്വവും സന്തുലിതത്വവും പാലിക്കാന്‍ ഇസ്‌ലാം അനുയായികളെ ഉപദേശിക്കുകയും ചെയ്യുന്നു. ദാനധര്‍മ്മങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനം നല്‍കുമ്പോള്‍ തന്നെ സമ്പത്ത് മുഴുവന്‍ ദാനം ചെയ്ത് സ്വന്തം കുടുംബത്തെ പാപ്പരാക്കുന്ന അവസ്ഥയെ നബി (സ്വ) നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരിക്കല്‍ രോഗിയായി കിടക്കുന്ന സഅദ്ബ്‌നു അബീവഖാസിനെ നബി (സ്വ) സന്ദര്‍ ശിക്കുകയുണ്ടായി. തന്റെ സ്വത്ത് മുഴുവന്‍ ബൈതുല്‍മാലിലേക്ക് നല്‍കാന്‍ സഅദ് സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ നബി (സ്വ) അത് വിലക്കുകയും മൂന്നിലൊന്ന് മാത്രം സ്വീകരിക്കുകയും ചെയ്തു. 'നിങ്ങളുടെ അനന്തിരാവകാശിയെ ദരിദ്രരാക്കി വിടുന്നത് നിങ്ങള്‍ക്കഭികാമ്യമല്ല' എന്നാണ് നബി (സ്വ) അദ്ദേഹത്തെ ഉപദേശിച്ചത്.

Source:www.muslimpath.com

നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം

നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം

ലോകത്ത് പല മതങ്ങളുണ്ടെങ്കിലും അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളമതം ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാമിന്റെ പ്രവാചകന്‍ ഖാത്തിമുന്നബിയ്യീന്‍ ആയത് കൊണ്ടാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നര്‍ഥം. ഇതര മതങ്ങള്‍ ഇതില്‍ നിന്നു വ്യത്യസ്തമാണ്. അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അവയ്ക്കു അര്‍ഹതയില്ല. അക്കാരണത്താല്‍ അതിന്റെ പ്രവാചകന്മാര്‍ ആരും അന്ത്യപ്രവാചകനായതുമില്ല. ഒരു മതത്തിന് അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അര്‍ഹത ഉണ്ടാവണമെങ്കില്‍ പ്രധാനമായും ആ മതത്തിന്റെ പ്രവാചകന് അഷ്ടാഹുവില്‍ നിന്ന് നല്‍കപ്പെട്ട വേദ ഗ്രന്ഥവും അവരുടെ പ്രവൃത്തികളും ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന പരിപൂര്‍ണ്ണ ചരിത്രവും തേഞ്ഞുമാഞ്ഞു പോവാതെ നിഷേധിക്കാനാവാതെ അന്ത്യനാള്‍വരെ നില നില്‍ക്കണം. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോവുക സാധ്യമല്ല.
ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ലോകത്തുള്ള ഏതു മതത്തേയും പരിശോധിച്ചാല്‍ ഇസ്‌ലാം മതത്തിനുമാത്രമേ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളുവെന്ന് എളുപ്പം മനസ്സിലാക്കാം. കാരണം മറ്റു മതങ്ങളുടെ വേദഗ്രന്ഥവും പ്രവാചകന്മാരുടെ പരിപൂര്‍ണ്ണ ചരിത്രവും തേഞ്ഞുമാഞ്ഞു പോവാതെ സംരക്ഷിക്കപ്പെട്ടിട്ടില്ല. ബുദ്ധി ജീവികളും ധിഷണശാലികളും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇസ്‌ലാമിന്റെ ശത്രുക്കള്‍പോലും സമ്മതിച്ച പരമാര്‍ഥമാണിത്. ഉദാഹരണമായി ഇസ്‌ലാമിനോട് ഏറ്റവും അടുത്തുള്ള ജൂത ക്രിസ്ത്യാനികളുടെ വേദഗ്രന്ഥമായ ബൈബിളും ഖുര്‍ആനും ചെറുതായൊന്ന് അപഗ്രഥിച്ചു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. നിലവിലുള്ള ബൈബിള്‍ (തൗറാത്തും ഇഞ്ചീലും) മൂസാനബിക്കും ഈസാനബിക്കും ഇറക്കപ്പെട്ട അല്ലാഹുവിന്റെ വചനങ്ങളല്ല. ആ പ്രവാചകന്മാര്‍ രചിച്ച വേദഗ്രന്ഥങ്ങളുമല്ല, അവരുടെ കാലത്ത് മറ്റുള്ളവര്‍ രചിച്ചതുമല്ല. ആ പ്രവാചന്മര്‍ ആ ഗ്രന്ഥം അറിയുകപോലുമില്ല.
അവരുടെ മരണശേഷം എത്രയോ കാലം കഴിഞ്ഞു പ്രവാചകന്മാരുടെ ചരിത്രം ആരോ എഴുതിയതാണ്. അതുതന്നെ ആരുടെയെല്ലാം റിപ്പോര്‍ട്ട് അനുസരിച്ച് എഴുതിയതാണെന്നും വ്യക്തമല്ല. അതിന്റെ വക്താക്കള്‍ തന്നെ സമ്മതിച്ച പരമാര്‍ഥമാണിത്. വ്യക്തമായി പറഞ്ഞാല്‍ മുസ്‌ലിംകളുടെ ഖുര്‍ആനിന്റെയോ ഹദീസിന്റെ സ്ഥാനം ബൈബിളിനില്ല. മറിച്ച് ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും സ്ഥാനമേ അതിനുള്ളൂ. തൗറാത്തിന്റെയും ഇഞ്ചീലിന്റെയും യഥാര്‍ഥ രൂപം നിലവിലില്ലെന്ന് ചുരുക്കം. ഈ സത്യം വെളിപ്പെടുത്തുന്ന രേഖകള്‍ നിലവിലുള്ള ബൈബിള്‍ നോക്കിയാല്‍ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാം ഉദാഹരണമായി തൗറാത്ത് ആവര്‍ത്തന പുസ്തകം 34??/5 മുതല്‍ പറയുന്നത് കാണുക: അങ്ങിനെ യഹോവയുടെ (അല്ലാഹുവിന്റെ) ദാസനായ മോശയെ (മൂസാനബി) യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ച് മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്ത് ബേത്ത് പെയോരിന്നെതിരെയുള്ള താഴ്‌വരയില്‍ അടക്കി. എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല. മോശ മരിക്കുമ്പോള്‍ അവന് 120 വയസായിരുന്നു. നോക്കൂ, ഇന്നുള്ള തൗറാത്തില്‍ എഴുതിവെച്ചതാണ് മുകളില്‍ ഉദ്ദരിച്ചത്. ഇതില്‍ എങ്ങനെയാണ് മൂസാനബി മരിച്ചുവെന്ന് എഴുതിവെക്കുക. അത് ആര് എഴുതിയതാണ്? മോവാബ് ദേശത്ത് വെച്ചു മരിച്ച മൂസാനബിയാണോ? ബനൂ ഇസ്‌റാഈലിലെ ഒരു പ്രധാന പ്രവാചകനായ മൂസാനബി മരിച്ചിട്ട് അദ്ദേഹത്തിന്റെ ശവക്കുഴിയുടെ സ്ഥലം (ഖബര്‍) പോലും ആരും അറിയാത്ത വിധം തേഞ്ഞുമാഞ്ഞുപോയതിനു ശേഷമാണ് ഈ പുസ്തകം എഴുതിയത് എന്നതിന് ഇനി വേറെ തെളിവ് ആവശ്യമില്ലല്ലോ. അല്ലാഹുവിങ്കല്‍ നിന്ന് മൂസാനബിക്ക് ഇറക്കപ്പെട്ട യഥാര്‍ഥ തൗറാത്ത് തേഞ്ഞുമാഞ്ഞു വിസ്മരിക്കപ്പെട്ട ശേഷം ആരോ എഴുതി തയാറാക്കിയാതാണ് നിലിവുള്ള തൗറാത്ത് എന്നര്‍ഥം. എഴുതിയുണ്ടാക്കിയ ആളുടെ അഡ്രസ് പോലും ഇന്നത്തെ ജൂത ക്രിസ്ത്യാനികള്‍ക്ക് തന്നെ അറിയുകയില്ല.
മറ്റൊരു ഉദാഹരണവും കൂടി കാണുക. യഹോവ മൂസയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭൂവീര്യവും എല്ലാ ഇസ്രാഈല്യരും കാണ്‍കെ മോശെ പ്രവര്‍ത്തിച്ച ഭയങ്ക കാര്യമൊക്കെയും വിചാരിച്ചാല്‍ യഹോവ അഭിമുഖമായി അറിഞ്ഞ മോശയെപോലെ ഒരു പ്രവാചകന്‍ ഇസ്രാഈല്യരില്‍ പിന്നെ ഉണ്ടായിട്ടില്ല.(ആവര്‍ ത്തന പുസ്തകം 34:11). മൂസയെപോലെ ഒരു പ്രവാചകന്‍ പിന്നിട് ഉണ്ടായിട്ടില്ലെന്ന് എങ്ങനെയാണ് മൂസാനബി എഴുതിവെക്കുക. അതൊരിക്കലും ഉണ്ടാവുകയില്ലല്ലോ. ചുരുക്കത്തില്‍ നിലവിലുള്ള തൗറാത്ത് മൂസാനബി അറിയുകയില്ല. അതുപോലെതന്നെയാണ് ഇഞ്ചീലിന്റെയും സ്ഥിതി. അതിന് ധാരാളം തെളിവുണ്ട്. ഉദാഹരണമായി ഈസാനബിയെ കുരിശില്‍ തറച്ച ശേഷം കല്ലറയില്‍ വെച്ച ചരിത്രം നിലവിലുള്ള ഇഞ്ചീലില്‍ എഴുതിയിട്ടുണ്ട്. ഇതങ്ങനെയാണ് ഈസാ നബി എഴുതുക?
ഇഞ്ചീല്‍ പറയുന്നത് കാണുക: അവന്‍ പോകുമ്പോള്‍ കാവല്‍ കൂട്ടത്തില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതെല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു. അവര്‍ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചന കഴിച്ചിട്ടു പടയാളികള്‍ക്കു വേണ്ടുവോളം പണം കൊടുത്തു. അവന്റെ ശിഷ്യന്മാര്‍ രാത്രിയില്‍ വന്നു. ഞങ്ങള്‍ ഉറങ്ങുമ്പോള്‍ അവനെ കൊണ്ടുപോയി എന്നു പറവീന്‍. വസത നാടുവാഴിയുടെ സന്നിധാനത്തില്‍ എത്തിയെങ്കിലേ ഞങ്ങള്‍ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്‍ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. അവര്‍ പണം വാങ്ങി ഉപദേശിച്ച പ്രകാരം ചെയ്തു. ഈ കഥ ഇന്നുവരെ യഹുദന്മാരുടെ ഇടയില്‍ പരക്കെ നടപ്പാക്കിയിരുന്നു (മത്തായി 28:11). ഈ കഥ ഇന്നുവരെ നടപ്പാക്കിയിരുന്നു എന്നു പറയുമ്പോള്‍ ഈ പുസ്തകം ഈസാനബിയുടെ എത്രയോ ശേഷമാണ് എഴുതിയതെന്ന് വ്യക്തമാണ്. ഈസാനബിയെ ക്രൂശിച്ചു കല്ലറയില്‍ വെച്ചതിനു ശേഷം കാണാതായതിനെ സംബന്ധിച്ചു യഹൂദന്മാരുടെ ഇടയില്‍ എത്രയോകാലം കഴിഞ്ഞിട്ടും ഒരു വാര്‍ത്ത പ്രചാരത്തിലുണ്ടായിരുന്നു. അതായതു കാവല്‍ നിന്നിരുന്നവര്‍ ഉറങ്ങുമ്പോള്‍ ശിഷ്യന്മാര്‍ യേശുവിന്റെ ജഢത്തെ കട്ടുകൊണ്ടുപോയി. ഇതാണ് ആ വാര്‍ത്ത. അങ്ങനെ ഒരു വാര്‍ത്ത യഹൂദന്മാരുടെ ഇടയില്‍ പ്രചാരത്തിലുണ്ടെന്ന് എങ്ങനെയാണ് ഈസാനബിക്ക് അല്ലാഹുവില്‍ നിന്നും ഇറക്കപ്പെട്ട ഇഞ്ചീലില്‍ ഉണ്ടാവുക. അതൊരിക്കലും സാധ്യമല്ലല്ലോ. അപ്പോള്‍ യഥാര്‍ഥ ഇഞ്ചീല്‍ നഷ്ടപ്പെട്ടതിനു ശേഷം എഴുതിയാണ് നിലവിലുള്ള ഇഞ്ചീലെന്നും ആ ഇഞ്ചീല്‍ ഈസാനബി അറിയുകയില്ലെന്നും വ്യക്തമാവുന്നു. വീണ്ടും ഇഞ്ചീലിന്റെ അവസാനം….സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനുമാകുന്നു. അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു (യോഹാന്നാന്‍ 21:24). അവന്റെ സാക്ഷ്യം സത്യമെന്നു ഞങ്ങള്‍ അറിയുന്നു എന്ന് ഇഞ്ചീലില്‍ എഴുതുമ്പോള്‍ ഞങ്ങള്‍ ആരാണോ അവരാണ് ഈ ഇഞ്ചീല്‍ എഴുതിയതെന്ന് സ്പഷ്ടമാവുന്നു. വ്യത്യസ്ഥമായ അനവധി ഇഞ്ചീലുകളില്‍ നിന്നും ക്രൈസ്തവ ലോകം അംഗീകരിക്കുന്നതിന്റെ സ്ഥിതിയാണ് ഈ പറഞ്ഞത്.
ഇതരമതക്കാരുടെ വേദഗ്രന്ഥങ്ങളും പരിശുദ്ധ ഖുര്‍ആനും അപഗ്രഥിച്ചു നോക്കിയാലും സ്ഥിതി ഇതു തന്നെയാണെന്ന് വ്യക്തമാവും. ഹിന്ദുക്കളുടെ വേദഗ്രന്ഥങ്ങള്‍ സിന്ദു, ഹാരപ്പ മുതലായ നാഗരികതയുടെ തകര്‍ച്ചയോടുകൂടി നശിക്കുകയും അനന്തരം മുനിമാര്‍ തപസ്സിരുന്നു വേദങ്ങള്‍ വീണ്ടെടുത്തതാണെന്നും ശങ്കരാചാര്യര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അഥര്‍വ്വ വേദത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമേ നമുക്ക് ലഭിച്ചിട്ടുള്ളുവെന്ന് കേസരി എ. ബാലകൃഷ്ണപിള്ളയും പറയുന്നു. ചുരുക്കത്തില്‍ ഖുര്‍ആനേതര ഗ്രന്ഥങ്ങളിള്‍ അഖിലവും നഷ്ടപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തതു കൊണ്ട് ഇതര മതങ്ങളുടെ അടിയാധാരം നഷ്ടപ്പെട്ടിരിക്കയാണ് അക്കാരണത്താല്‍ ആ മതങ്ങള്‍ക്കൊന്നും അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അര്‍ഹതയില്ല. ഇസ്‌ലാം അങ്ങനെയല്ല. അതിന്റെ വേദഗ്രന്ഥമാകുന്ന പരിശുദ്ധ ഖുര്‍ആനിന് യാതൊരുവിധേനയുമുള്ള കോട്ടങ്ങളും വന്നിട്ടില്ല.
അത് അല്ലാഹുവിന്റെ വചനങ്ങളാണ്. അതില്‍ നബിയുടെയോ സഹാബത്തിന്റെയോ വാക്കുകളോ പ്രവൃത്തികളോ കൂട്ടിച്ചേര്‍ത്തിട്ടില്ല. നബിയുടെ സ്വന്തം വാക്കായിട്ടുപോലും ഒരക്ഷരം അതില്‍ കാണുകയില്ല. ഭാവിയില്‍ കോട്ടം തട്ടാതിരിക്കാന്‍ വേണ്ടി നബി (സ്വ) തന്നെ അവിടുത്തെ സ്വഹാബത്തിനെകൊണ്ടുതന്നെ എഴുതിപ്പിച്ചിട്ടുമുണ്ട്. ഖുര്‍ആന്റെ ശത്രുക്കള്‍പോലും ഈ വസ്തുത അംഗീകരിച്ചതാണ്. നബിയും സ്വഹാബത്തും പ്രസ്തുത വചനങ്ങള്‍ എഴുതി സൂക്ഷിക്കുന്നതോടൊപ്പം മന:പാഠമാക്കിയും സംരക്ഷണം ഉറപ്പാക്കി. ഇന്നും ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ അനവധിയാണ്. ഇങ്ങനെയൊരു സുരക്ഷാവലയം മറ്റൊരു വേദഗ്രന്ഥത്തിനും കാണാന്‍ കഴിയുകയില്ല.
പ്രവാചകന്റെ പ്രവൃത്തികളും ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന പരിപര്‍ണ്ണ ചരിത്രം സംരക്ഷിക്കപ്പെടുക, വേദഗ്രന്ഥങ്ങളില്‍ മനുഷ്യജീവിതത്തിലെ സകലമാന പ്രശ്‌നങ്ങള്‍ ക്കും പരിഹാരമുണ്ടായിരിക്കുക, അല്ലാഹുവിനെ കുറിച്ചും പരലോകത്തെകുറിച്ചും വ്യ ക്തമായ വിശദീകരണം നടത്തുക മുതലായ അടിസ്ഥാനകാര്യങ്ങള്‍ ഏതൊരു മതത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. പ്രസ്തുത നിബന്ധനകള്‍ ഇസ്‌ലാമിനല്ലാതെ മറ്റൊരു മതത്തിനും കാണുകയില്ല. അതുകൊണ്ടാണ് ഇസ്‌ലാമിനുമാത്രമേ അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളുവെന്ന് പറഞ്ഞത്. ഇതര മതഗ്രന്ഥങ്ങള്‍ക്കും പ്രവാചക ചരിത്രങ്ങള്‍ക്കും കോട്ടം സംഭവിച്ചത് എന്തുകൊണ്ട്? അത് പ്രവാചകന്മാരുടെ മോശം കൊണ്ടായിരുന്നോ? വാസ്തവം അതല്ല. അല്ലാഹു അവരുടെ പ്രസ്ഥാനങ്ങള്‍ക്കും പ്രബോധനത്തിനും അത്രമാത്രമേ സ്ഥാനം നല്‍കിയിട്ടുള്ളൂ. താത്ക്കാലിക നിയമങ്ങളായിരുന്നു അവയൊക്കെ. മനുഷ്യന്റെ ബുദ്ധി വികസിക്കുന്നതിനനുസരിച്ച് അല്ലാഹു നിയമങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ പില്‍ക്കാലത്തു വരുന്ന പ്രവാചകന്മാരെക്കൊണ്ടു വിശ്വസിക്കല്‍ മുമ്പുള്ളവരുടെ കടമായിത്തീരുകയും ചെയ്തു. മനുഷ്യന് ബുദ്ധിപരമായി അത്യുന്നതി പ്രാപിച്ച കാലത്താണ് നബി(സ്വ)യെ അല്ലാഹു അയക്കുന്നത്. നബിയിലൂടെ ഇസ്‌ലാമിനെ സമ്പൂര്‍ണ്ണമാക്കാന്‍ അല്ലാഹു നിശ്ചയിച്ചു. എക്കാലത്തും പ്രായോഗികവും നൂതനുവുമായി അതു നിലനിന്നുകൊള്ളണമെന്ന് അവന്‍ തീരുമാനിച്ചു. അതിനാല്‍ നബി (സ്വ) യുടെ സമ്പൂര്‍ണ്ണ ജീവചരിത്രം കലര്‍പ്പില്ലാതെ നിലനിര്‍ത്തപ്പെട്ടു. അവിടത്തേക്ക് അവതരിക്കപ്പെട്ട ഖുര്‍ആന്‍ യാതൊരു മാറ്റവുമില്ലാതെ അവശേഷിച്ചു. എന്നാല്‍ ഈ മതത്തെ സ്വീകരിക്കാന്‍ തയാറാവാതെ പഴയ നിയമങ്ങളില്‍ ചുരുങ്ങിക്കൂടിയതാണ് ജൂതക്രിസ്ത്യാനികള്‍ക്ക് സംഭവിച്ച തകരാറ്.
ഈസാനബി (അ) യെ വിശ്വസിക്കാത്തതാണ് ജൂതന്മാര്‍ പിഴച്ചതെന്ന് ക്രിസ്ത്യാനികള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതേ കാരണം കൊണ്ടുതന്നെയാണ് ക്രിസ്താനികളും പിഴച്ചത്. അവര്‍ക്കു ശേഷം വന്ന നബി(സ്വ)യില്‍ അവര്‍ വിശ്വസിച്ചില്ല. അതുതന്നെയാണ് ഹിന്ദുക്കള്‍ക്കും മറ്റും സംഭവിച്ച തകരാറും. അവസാനം വന്ന പ്രവാചകനെ വിശ്വസിച്ചില്ല. അവരുടെ മതങ്ങള്‍ തേഞ്ഞുമാഞ്ഞുപോകാതെ സംരക്ഷിക്കപ്പെട്ടതുമില്ല. ഇസ്‌ലാമല്ലാതെ മറ്റൊരു മതവും സ്വീകരിക്കപ്പെടുകയില്ലെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യമല്ല

നബി (സ്വ) ഇരുപത്തിമൂന്നുകൊല്ലം കൊണ്ടാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപം ലോകത്തിനുമുമ്പാകെ സമര്‍പ്പിച്ചത്. വെറും തത്വങ്ങള്‍ മാത്രമല്ല പ്രവര്‍ത്തന രൂപവും കാണിച്ചുകൊണ്ടാണ് ദീനിന്റെ അവതരണം നടന്നിട്ടുള്ളത്. നബി (സ്വ) യുടെ അനുചരന്മാരെ അടിതൊട്ടു മുടിവരെ ഇസ്‌ലാമീകരിച്ചുകൊണ്ട് അന്ത്യനാള്‍വരെ ദീനിന്റെ മാതൃകകളാക്കി ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് നബി (സ്വ) ചെയ്തിട്ടുള്ളത്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മതനിയങ്ങള്‍ ശാശ്വതമായി നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണ്. അനുഭവത്തിലും പ്രവര്‍ത്തനങ്ങളിലും തെ ളിഞ്ഞു കഴിഞ്ഞിട്ടില്ലാത്ത തത്വസംഹിതകള്‍ക്ക് നിലനില്‍പുണ്ടാവുന്നതല്ല. തത്വങ്ങളെ സാഹചര്യത്തിനനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാവുന്നതാണ്. അനുഭവങ്ങളേയും സ്ഥി രമായ പ്രവര്‍ത്തന രീതികളെയും അങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യാവുന്നതല്ല.
ഇതുകൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ മുഖേനയുള്ള ദീനിന്റെ അവതരണം ഇരുപത്തിമൂന്നു കൊല്ലം നീണ്ടുനിന്നതും പ്രവര്‍ത്തന രൂപം കാണിച്ചുകൊടുത്തിട്ടുള്ളതും. നബി (സ്വ)യുടെ അനുചരന്മാരില്‍ ഇസ്‌ലാമല്ലാത്ത ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇസ്‌ലാമി ന്റെ ഉത്തമ മാതൃകകളാണവര്‍ എന്ന് ഖുര്‍ആന്‍ പലസ്ഥലങ്ങളിലും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കാല പ്രവാചകന്മാര്‍ മുഹമ്മദ് നബിയെ കുറിച്ചും അവിടത്തെ അനുചരന്മാരെ കുറിച്ചും പല പ്രവചനങ്ങളും നടത്തിയ കൂട്ടത്തിലും ഇപ്രകാരം തന്നെയാണ് പരിചയപ്പെടുത്തിയത്. തൗറാത്ത് പറയുന്നു: ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍ നിന്നു വന്നു അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലങ്കയ്യിലുണ്ടായിരുന്നു. അതെ അവന്‍ ജനത്തെ സ്‌നേഹിക്കുന്നു. അവന്റെ സകല വിശുദ്ധന്മാരും തൃക്കയ്യിലിരിക്കുന്നു (ആവര്‍ത്തനം 33/2,3).
നബി (സ്വ) യുടെ വഫാത്തിനുശേഷം പരിശുദ്ധാത്മാക്കളായ നാലു ഖലീഫമാര്‍ ഇസ് ലാമിക ഭരമകൂടം സത്യസന്ധതയോടുകൂടി കൈകാര്യം ചെയ്യുകയുണ്ടായി. ലോകത്തിലിന്നേവരെയും ആരും തന്നെ അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്തിട്ടില്ല. ഏറ്റവും വിപുലമായ ഒരു ഇസ്‌ലാമിക സാമ്രാജ്യമാണു അവരുടെ അധീനതയിലുണ്ടായിരുന്നത്. ആ സാമ്രാജ്യത്തില്‍ ഇസ്‌ലാമിക നിയമങ്ങളല്ലാതെ യാതൊന്നും നടന്നിരുന്നില്ല. അന്നുണ്ടായിരുന്ന ജഡ്ജിമാരും ഭരണകര്‍ത്താക്കളും ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ മാത്രമേ ഇസ്‌ലാമിക സാമ്രാജ്വത്തില്‍ നടപ്പില്‍ വരുത്തിയിട്ടുള്ളൂ. ആയിരക്കണക്കായ പണ്ഢിതന്മാരും ലക്ഷക്കണക്കിനു അനുചരന്മാരും അന്നവിടെയുണ്ടായിരുന്നു. ഇസ്‌ലാ മിക ശരീഅത്തിനെക്കുറിച്ച് എന്തു നിലപാടാണ് ആ ഭരണ കര്‍ത്താക്കളും ജഡ്ജിമാരും കൈകൊണ്ടതെന്ന് മനസ്സിലാക്കാതെ ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ച് ഗ്രഹിക്കാന്‍ സാധ്യമല്ല. അവിടെ നടപ്പിലുണ്ടായിരുന്ന നിയമങ്ങളാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ ശരീഅത്ത് നിയമങ്ങള്‍. ഖുര്‍ആനിലെ വല്ല പദങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് നബി (സ്വ) ക്കോ അനുചരന്മാര്‍ക്കോ ഖുലാഫാഉര്‍റാശിദുകളുടെ കാലഘട്ടത്തിലോ പരിചയമില്ലാത്ത ഒരു വാദഗതി ആരുകൊണ്ടുവന്നാലും അത് ഇസ്‌ലാമിക ശരീഅത്തിനു നിരക്കാത്തതാണ്.
ഖുലഫാഉര്‍റാശിദുകളുടെ കാലത്തെ തീര്‍പ്പുകളും വിധിന്യായങ്ങളും ശേഖരിച്ചു സൂക്ഷ്മമായി പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളവരാണ് മഹാന്മാരായ ഇമാമുകള്‍. ഇമാം മാലിക് (റ) ഇസ്‌ലാമിക സാമ്രാജ്വത്തിന്റെ അന്നത്തെ ആസ്ഥാനമായിരുന്ന മദീനയില്‍ ഇരുന്നുകൊണ്ട് അവിടെയുണ്ടായിരുന്ന ന്യായാധിപനമാരുടെ വിധിന്യായങ്ങള്‍ ശേഖരിച്ചു രേഖപ്പെടുത്തി. ഇമാം അബൂഹനീഫ(റ)ബാഗ്ദ്ദാദിലും ഡമസ്‌ക്കസിലും മറ്റും സഞ്ചരിച്ചു ഇസ്‌ലാമിന്റെ വിധികര്‍ത്താക്കളില്‍ ചിലരെ നേരില്‍ കണ്ട് ശരീഅത്ത് സംബന്ധമായ വിധികളും കുലങ്കശമായി പഠിച്ചു രേഖപ്പെടുത്തി. ഇമാം ശാഫി (റ) ബാഗ്ദാദ്, മക്ക, മദീന, ഈജിപ്ത് തുടങ്ങിയ കേന്ദ്രങ്ങളില്‍ താമസിച്ചു അവിടങ്ങളിലുണ്ടായിരുന്ന കോടതി നടപടികളും വിധിന്യാങ്ങളും സസൂക്ഷ്മം ക്രോഡീകരിച്ചു. ഇമാം മാലികിന്റെയും അബൂഹനീഫയുടെയും ശേഖരങ്ങള്‍ ഇമാം ശാഫിഈ (റ) സമഗ്രമായി പരിശോധിച്ചിട്ടുണ്ട്. ഇമാം ശാഫിയുടെ ശിഷ്വത്വം സ്വീകരിച്ചുകൊണ്ട് മേല്‍ പറഞ്ഞ മൂന്നു മഹാത്മാക്കളുടെയും വിജ്ഞാന ശേഖരങ്ങള്‍ ഇമാം അഹ്മദ് (റ) പഠിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ മഹാത്മാക്കളെല്ലാം തന്നെ നബി (സ്വ) യുടെ വചനങ്ങളും നടപടിക്രമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഖുലഫാഉര്‍റാശിദുകളുടെ കാലശേഷം ഉമവിയ്യാക്കളും അബ്ബാസികളും അതനുശേഷം തുര്‍ക്കികളും പോരായ്മകളുണ്ടെ ങ്കിലും മേല്‍പറഞ്ഞ ശരീഅത്തുപിന്‍പറ്റി ഭരണം നടത്തിപ്പോന്നവരാണ്. ഭരണ കര്‍ത്താക്കളുടെ മാറ്റത്തിനനുസരിച്ച് ശരീഅത്ത് നിയമത്തില്‍ മാറ്റം ഉണ്ടായിട്ടില്ല. പൂര്‍വ്വ മുസ് ലിംകളുടെ കാലത്തുണ്ടായിരുന്ന അതേ നിയമങ്ങള്‍ തന്നെയാണ് പരമ്പരാഗതമായി മുസ്‌ലിം ലോകത്തില്‍ നടന്നുവന്നിരുന്നത്. ഈ ഇസ്‌ലാമിക നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ മാറ്റിമറിക്കാനും ആര്‍ക്കും സാധിച്ചിട്ടില്ല.
സാഹചര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആനെയും നബിയുടെ നടപടികളേയും ഇസ്‌ലാമിക തത്വങ്ങളേയും ദുര്‍വ്യാഖ്യാനം ചെയ്യാവുന്ന സ്ഥിതിയല്ല ഇസ്‌ലാമിലുള്ളത്. ഉദാഹരണമായി വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിത്യാദി കാര്യങ്ങള്‍ നബിയുടെയും അനുചരന്മാരുടെയും കാലഘട്ടത്തില്‍ ആയിരക്കണക്കിനു സംഭവിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ അന്ന് എന്തു നിലപാടാണോ അവര്‍ കൈകൊണ്ടത് അതു തന്നെയാണ് യഥാര്‍ഥ ഇസ്‌ലാമിക നിയമങ്ങള്‍. അതിന്നെതിരായി ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യമല്ല. ഈ വിധത്തില്‍ അനുഭവത്തിലും പ്രവ ര്‍ത്തനങ്ങളിലും സ്ഥിരപ്പെട്ട അസ്ഥിവാരമാണ് ഇസ്‌ലാമിനുള്ളത്. മറ്റു മതങ്ങളില്‍ ഇങ്ങനെയുള്ള അടിയാധാരവും അടിത്തറയും നമുക്കു കാണാന്‍ കഴിയുകയില്ല.


Source:www.muslimpath.com

ഇസ്ലാം ശാന്തിയുടെ മതം

മനഃശ്ശാന്തി

ഈശ്വരവിശ്വാസിയായാലും മത നിഷേധിയായാലും ഏവരും ആഗ്രഹിക്കുന്നത് മനഃശ്ശാ ന്തിയാണ്. അശാന്തി ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ശാന്തി എങ്ങനെ ലഭിക്കും? ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കുമ്പോഴേ മനഃശ്ശാന്തി ലഭിക്കൂ. ജീവിതത്തിന്‍റെ അര്‍ഥമെന്താണ്? ലക്ഷ്യമെന്താണ്? താനെവിടെ നിന്നു വന്നു? മരണശേഷം എങ്ങോട്ടു പോകും? താനും ദൈവവുമായുള്ള ബന്ധമെന്താണ് ? താനും മററു മനുഷ്യരുമായുള്ള ബന്ധമെന്താണ്? മരണശേഷം ജീവിതമുണ്ടോ? എന്താണ് ശരി? എന്താണ് തെറ്റ്? ഇതുപോലുള്ള ചോദ്യങ്ങള്‍ ചിന്തിക്കുന്ന മനുഷ്യനെ അലട്ടുന്നു. ഇതിനു തൃപ്തികരമായ ഉത്തരം മതനിഷേധികള്‍ക്കു ലഭിക്കുന്നില്ല. ഖുര്‍ആന്‍ അംഗീകരിക്കുന്നവര്‍ക്കേ ഉത്തരം ലഭിക്കൂ. "അറിയുക ദൈവസ്മരണ കൊണ്ട് മനുഷ്യമനസ്സുകള്‍ ശാന്തമാകുന്നു" (ഖുര്‍ആന്‍). മാത്രമല്ല, ഈ ലോകത്ത് പല അനീതികളും നടക്കുന്നു. അതൊന്നും ഇവിടെ പരിഹരിക്കപ്പെടുന്നില്ല. ചിന്തിക്കുന്ന മനുഷ്യനെ അസ്വസ്ഥനാക്കാന്‍ ഇതുതന്നെ മതി. മരണാനന്തരജീവിതമുണ്ടെന്നും അവിടെ വെച്ച് ഈ ലോകത്തിലെ കര്‍മ്മങ്ങള്‍ക്ക് യോജിച്ച പ്രതിഫലം (സ്വര്‍ഗ്ഗവും, നരകവും) ലഭിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. അതു നമുക്ക് ആശ്വാസം നല്കുന്നു. ഇത്തരം മതാധ്യാപനങ്ങളുടെ അഭാവത്തില്‍ ജീവിതം ഒരു വിഡ്ഢി പറഞ്ഞ കടങ്കഥയായി മാറുന്നു. ഞാന്‍ ജനിച്ചുപോയതില്‍ ദുഃഖിക്കുന്നു എന്നായിരിക്കും പലരുടേയും പ്രതികരണം.

മദ്യവും മദിരാക്ഷിയും

മുസ്ലിമും അമുസ്ലിമും തമ്മില്‍ ഭൗതിക സുഖാനുഭവങ്ങളിലുള്ള പ്രധാന വ്യത്യാസം മുസ്ലിംകള്‍ മദ്യപിക്കുകയും വ്യഭിചരിക്കുകയുമില്ല എന്നതാണ്. അതുകൊണ്ടവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയുന്നില്ല എന്നാണ് മദ്യപാനികളും വ്യഭിചാരികളും കരുതുന്നത്. എന്നാല്‍ അവരെ അസ്വസ്ഥതയും ഇച്ഛാഭംഗവും നിരാശയുമാണ് കാത്തിരിക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല. മനഃസുഖം കിട്ടാനാണ് മദ്യപാനം തുടങ്ങുന്നതെന്നാണ് വെയ്പ്. എന്നാല്‍ കുറച്ചുകഴിഞ്ഞാല്‍ മദ്യം ലഭിച്ചില്ലെങ്കില്‍ മനസ്സമാധാനമില്ലാത്ത അവസ്ഥ വരുന്നു. മനസ്സമാധാനം കിട്ടണമെങ്കില്‍ മദ്യം കഴിക്കണമെന്ന അവസ്ഥയാണ് അടുത്തഘട്ടം. നാഡികളും ശരീരവും തളരുന്നു. ഉത്തേജനവും ഉന്മേഷവും ലഭിക്കണമെങ്കില്‍ മദ്യം അകത്തുചെല്ലണമെന്ന അവസ്ഥയാണ് പിന്നീടുണ്ടാകുന്നത്. അല്ലാത്തപ്പോഴെല്ലാം അലസതയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. ഒടുവില്‍ കുടുംബത്തിനും സമൂഹത്തിനും അവര്‍ക്കു തന്നെയും ഭാരമാവുന്നു. കുററകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും മദ്യപാനം ഇടവരുത്തുന്നു. മദിരാക്ഷികളുമൊത്തുള്ള സല്ലാപത്തിന്‍റെയും അവ സ്ഥ മറെറാന്നല്ല. പ്രായമാകുന്തോറും ലൈംഗികാസക്തിയും ശേഷിയും കുറയും. അ പ്പോള്‍ കടുത്ത നിരാശയും ഇച്ഛാഭംഗവും അനുഭവപ്പെടും.

അഴിഞ്ഞാടി ജീവിക്കുന്ന വ്യക്തികള്‍ക്ക് കുറച്ചുകഴിയുമ്പോള്‍ ലൈംഗിക ഉത്തേജനം ലഭിക്കാതാകും. നഗ്നത സദാ കാണുന്നവരുടെ മനസ്സില്‍ നഗ്ന ദൃശ്യങ്ങള്‍ക്ക് ഉത്തേജനം സൃഷ്ടിക്കാനാകാതെ വരും. കണ്ട സ്ത്രീകളുടെ കൂടെയൊക്കെ പോകുന്നവര്‍ക്ക് സ്വന്തം ഭാര്യയെ കാണുമ്പോള്‍ ലൈംഗികാസക്തി തോന്നുന്നില്ല. അതുകൊണ്ട് തന്നെ ലൈംഗികാസ്വാദ്യതയും കുറയുന്നു. നേരെ മറിച്ച് കണ്ണുകളെ സൂക്ഷിക്കുന്ന മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍റെ ഇണയെ കാണുമ്പോള്‍, ഇണയുമായി ഒന്നിച്ചാ കുമ്പോള്‍ ലൈംഗികാസക്തി ഉളവാകുന്നു. ലൈംഗികത കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നത് ദൃഷ്ടികള്‍ താഴ്ത്തുകയും പാതിവ്രത്യം സൂക്ഷിക്കുകയും ചെയ്യുന്ന മുസ്ലിം സ്ത്രീപുരുഷന്മാര്‍ക്കാണ് എന്നു കാണാം.

ഈമാനിന്‍റെ രുചി

ആര് അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബിയെ ദൈവദൂതനായും ഇസ്ലാമിനെ (ജീവിതവ്യവസ്ഥയായും) തൃപ്തിപ്പെട്ടുവോ അവന്‍ ഈമാനിന്‍റെ രുചി ആസ്വദിച്ചുവെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. അതെ, ഈമാനിനു രുചിയുമുണ്ട്. സത്യവിശ്വാസം കൈക്കൊള്ളാ ത്തവര്‍ക്ക് അല്ലാഹുവിനെ പൂര്‍ണ്ണ ആരാധ്യനായി തൃപ്തിപ്പെടാത്തവര്‍ക്ക്, മുഹമ്മദ് നബിയെ മാതൃകയാക്കാത്തവര്‍ക്ക് ഈമാനിന്‍റെ രുചി ആസ്വദിക്കാനാവില്ല. ജീവിതത്തിലെ ആ ആത്മീയാ നുഭൂതി ആസ്വദിക്കാനവസരം ലഭിക്കാത്ത നിര്‍ഭാഗ്യവാന്മാര്‍ ജീവിത സുഖത്തിന്‍റെ ഒരു വലിയ ഭാഗം നഷ്ടപ്പെടുത്തുന്നവരാണ്. മതനിഷേധികള്‍ ഒരുപക്ഷേ, സത്യവിശ്വാസത്തിന് ആസ്വാദ്യതയില്ല, രുചിയില്ല എന്നു പറഞ്ഞേക്കാം. കാരണം അവരത് അനുഭവിച്ചിട്ടില്ല. ആത്മാവിന് രോഗം ബാധിച്ചവര്‍ക്ക് സത്യവിശ്വാസത്തിന്‍റെ രുചി ആസ്വദിക്കാനാവില്ല. അതുകൊണ്ട് അങ്ങനെയൊരു ആസ്വാദനം ഇല്ലെന്നുവരില്ല.


സുഖമായി ഉറങ്ങാം

മുസ്ലിമിന് സുഖമായി ഉറങ്ങാന്‍ കഴിയും. അവന് ആരെയും ഒന്നിനെയും ഭയപ്പെടാനില്ല. ഖുല്‍ അഊദുബിറബ്ബില്‍ ഫലഖ്, മിന്‍ ശര്‍റി മാ ഖലഖ് (പ്രഭാതത്തിന്‍റെ നാഥനില്‍ ഞാന്‍ അഭയം തേടുന്നു. അവന്‍ (ദൈവം) സൃഷ്ടിച്ച എല്ലാററിന്‍റെയും ഉപദ്രവത്തില്‍ നിന്നും) എന്നു പ്രഖ്യാപിക്കാനാണ് വിശ്വാസി ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. ദൈവം സൃഷ്ടിക്കാത്ത ഒന്നും ഈ ലോകത്തില്ല. സാമ്പത്തിക നഷ്ടം അവന്‍ ഭയപ്പെടുന്നില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ തന്നെ അതു ബാധിക്കുമെന്ന് അവന്‍ ഭയപ്പെടുന്നുമില്ല. അല്ലാഹുവാണ് എല്ലാം നല്കുന്നവന്‍ എന്നാണവന്‍റെ വിശ്വാസം. ലോകത്തുള്ളവരെല്ലാം വിചാരിച്ചാലും അല്ലാഹു ഉദ്ദേശിച്ചില്ലെങ്കില്‍ ഒരാള്‍ക്കും ഒരു ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിയില്ല എന്നവന്‍ ഉറച്ചു വിശ്വസിക്കുന്നു. നന്മയും തിന്‍മയും അല്ലാഹുവില്‍ നിന്നു മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഭരണകൂടത്തെയോ സാമ്പത്തിക നഷ്ടത്തെയോ അസൂയക്കാരെയോ ശകുനത്തെയോ ഒന്നും ഭയപ്പെടാനില്ല. മുസ്ലിമല്ലാത്ത ഒരാള്‍ക്ക് എല്ലാററിനെയും ഭയമായിരിക്കും. ഭയത്തിന്‍റെ അന്തരീക്ഷത്തിലാണവര്‍ എപ്പോഴും. അത്തരം എല്ലാ ഭയങ്ങളില്‍ നിന്നും ഇസ്ലാം മനുഷ്യനെ മോചിപ്പിക്കുന്നു. നിര്‍ഭയനായി ജീവിക്കുന്ന ഒരാള്‍ക്കല്ലേ യഥാര്‍ത്ഥ ജീവിതാസ്വാദനമുള്ളൂ. മററുള്ളവര്‍ ജീവിയ്ക്കുകയല്ല മരിക്കുകയാണ് ചെയ്യുന്നത്.

എലിയോട്ടം

ഒരു എലിയെ റൂമിലിട്ടാല്‍ അതു നിരന്തരം ഓടിക്കൊണ്ടിരിക്കും. ഭൗതിക ജീവിതത്തിന് പ്രാധാന്യം കല്പിക്കുന്നവര്‍ ഒരുതരം എലിയോട്ടത്തിലാണ്. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അവര്‍ക്ക് ഒന്നിനും സമയം ലഭിക്കുകയില്ല. അവര്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നില്ല. അവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയില്ല. അവര്‍ ജീവിച്ചിരിക്കുന്നുവെങ്കിലും ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി മരിച്ചു പണിയെടുക്കുകയാണ്.

മതം എന്നാല്‍ ഗുണകാംക്ഷയാണ് എന്നാണ് നബി (സ്വ) പഠിപ്പിച്ചത്. മററുള്ളവര്‍ നന്നായി കാണാനുള്ള മനസ്സ്. മററുള്ളവര്‍ക്ക് നന്മ ലഭിച്ചാല്‍ നമുക്ക് സന്തോഷിക്കാന്‍ കഴിയുമെങ്കില്‍ നമുക്കെപ്പോഴും സന്തോഷിക്കാന്‍ അവസരം ലഭിക്കും.

വിരസതയ്ക്കു വിരാമം

നല്ല ഉദ്ദേശ്യത്തോടെ ഒരു മരം നട്ടിട്ട് അതിലുണ്ടാവുന്ന ഫലം കള്ളന്‍ കട്ടുകൊണ്ടുപോയാലും പക്ഷിമൃഗാദികള്‍ തിന്നുപോയാലും അതു നട്ടവനത് ധര്‍മ്മമാണെന്നാണല്ലോ നബി പഠിപ്പിച്ചത്. മററുള്ളവര്‍ക്ക് വേണ്ടി എന്തു ചെയ്താലും നന്മ ലഭിക്കുന്നുവെന്ന് വിശ്വാസമുള്ളയാള്‍ക്ക് അല്ലാഹുവിന്‍റെ സൃഷ്ടികളെ സേവിക്കാന്‍ താല്പര്യമുണ്ടാകും. അവന് എന്നും പ്രവര്‍ത്തിക്കാനുണ്ടാകും. ജീവിതം വിരസമാവില്ല.

സുരക്ഷിതത്വം


ദൈവവുമായി ബന്ധം സ്ഥാപിക്കുന്നതോടെ മനുഷ്യന് സുരക്ഷിതത്വം അനുഭവപ്പെടും. പിന്നീടവന്‍ ഒരിക്കലും ഒററപ്പെടുന്നില്ല. ദൈവം തന്നെ സ്നേഹിക്കുന്നു എന്നവന്‍ തിരിച്ചറിയുമ്പോള്‍ ദൈവസാമീപ്യം അനുഭവിക്കുമ്പോള്‍ അവനു മാനസിക സന്തോഷം ഉണ്ടാകും. ഈ സന്തോഷം മുസ്ലിംകള്‍ക്ക് മാത്രം ലഭിച്ചാല്‍ പോര. എല്ലാവര്‍ക്കും ലഭിക്കണം. നബി (സ്വ) യെ ലോകങ്ങള്‍ക്കുള്ള അനുഗ്രഹം ആയാണല്ലോ അല്ലാഹു അയച്ചത്. ഇസ്ലാം എന്നു പറഞ്ഞാല്‍ ശാന്തിമാര്‍ഗ്ഗം എന്നാണല്ലോ അര്‍ഥം. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതാണ് ശാന്തി. ശാന്തി തേടുന്ന മനുഷ്യസഹോദരങ്ങള്‍ക്ക് ശാന്തിമാര്‍ഗ്ഗം അതുകണ്ടെത്തിയവര്‍ കാണിച്ചുകൊടുക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

ഭൗതികതയുടെയും ആത്മീയതയുടേയും സമന്വയം

നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്‍ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ തരണമേയെന്ന് പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇവിടെ ആദ്യം പറഞ്ഞത് ഈ ലോകത്ത് നന്മ നല്കാനാണ്.

ഒരിക്കല്‍ മുഹമ്മദ് നബി (സ്വ) മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെപ്പററി ഒരു പ്രസംഗം ചെയ്തു. അതുകേട്ട ചില അനുയായികള്‍ക്ക് പരലോകവിജയം എങ്ങനെയും നേടിയെടുക്കണമെന്നും അതിന്നു ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തണമെന്നും തോന്നി. അവരിലൊരാള്‍ പറഞ്ഞു: 'ഞാനിനി എല്ലാ ദിവസവും രാത്രി മുഴുവന്‍ നിസ്കരിക്കും'. മറെറാരാള്‍ പറഞ്ഞു: 'ഞാനിനി എന്നും വ്രതം അനുഷ്ഠിക്കും'. മറെറാരാള്‍ പറഞ്ഞു: ഭാര്യയുമായി ഞാന്‍ വിട്ടുനില്‍ക്കും. ലൈംഗികസുഖം അനുഭവിക്കുകയില്ല. അവര്‍ ആ തീരുമാനത്തെക്കുറിച്ച് അറിയിക്കാന്‍ നബി (സ്വ) യുടെ വീട്ടില്‍ പോയി. അപ്പോള്‍ നബി അവിടെ ഉണ്ടായിരുന്നില്ല. അവര്‍ നബി (സ്വ) യുടെ ഭാര്യ ആയിശയോട് വിവരം പറഞ്ഞു. നബി (സ്വ) വന്നപ്പോള്‍ ആയിശ അവര്‍ വന്ന വിവരം നബിയെ അറിയിച്ചു. നബി അവരെ വിളിച്ചുവരുത്തി പറഞ്ഞു. "ഞാന്‍ കുറച്ചു ഉറങ്ങി എഴുന്നേററു നിസ്കരിക്കും. ഞാന്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കും. ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കില്ല. ഞാന്‍ ഭാര്യയുമൊത്ത് ജീവിക്കുന്നു. ഇതാണ് എന്‍റെ മാര്‍ഗ്ഗം. ഇതല്ലാത്ത മറെറാരു ജീവിതശൈലിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്‍റെ അനുയായികളില്‍ പെട്ടവരല്ല".

ഈ ലോകത്ത് അല്ലാഹു മനുഷ്യന് നല്‍കിയ ജീവിത സുഖസൗകര്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു ജീവിതവീക്ഷണം നബി (സ്വ) പഠിപ്പിച്ചിട്ടില്ല. "അല്ലാഹുവിന്‍റെ അടിമകള്‍ക്ക് അല്ലാഹു നല്‍കിയ സുഖസൗകര്യങ്ങള്‍ ആരാണ് അവര്‍ക്ക് നിഷേധിക്കുന്നത്" എന്നാണ് ഖുര്‍ആനിന്‍റെ ചോദ്യം. നബി (സ്വ) പറഞ്ഞു: "ഈലോകം മുഴുവന്‍ ആസ്വാദിക്കാനുള്ളതാണ്. ഇഹത്തിലെ ഏററവും നല്ല അനുഭവം നല്ല സ്ത്രീയത്രെ" (മുസ്ലീം) .

നബി(സ്വ) ജീവിതാസ്വാദനത്തോട് നിഷേധാത്മക സമീപനം കൈക്കൊണ്ടിട്ടില്ല. ആയിശ (റ) പറയുന്നു: "ഞാനും കുറെ പെണ്‍കുട്ടികളും കൂടി നബി (സ്വ) യുടെ സാന്നിധ്യത്തില്‍ കളിക്കാറുണ്ടായിരുന്നു. എനിയ്ക്കു ചില കളിത്തോഴിമാര്‍ ഉണ്ടായിരുന്നു. നബി (സ്വ) കടന്നുവരുമ്പോള്‍ അവര്‍ എഴുന്നേററുപോയാല്‍ അവിടുന്ന് അവരെ എന്‍റടുത്തേക്കുതന്നെ തിരികെ വരുത്തുകയും അങ്ങനെ ഞങ്ങള്‍ കളി തുടരുകയും ചെയ്യും" (ബുഖാരി, മുസ്ലിം) . ആയിശയെ നബി വളരെ ചെറുപ്രായത്തിലാണല്ലോ വിവാഹം കഴിച്ചത്. അവരുടെ കളിപ്രായം മനസ്സിലാക്കിയാണ് നബി (സ്വ) പെരുമാറിയത്.

ആയിശ (റ) പറയുന്നു: "അല്ലാഹുവാണെ ഞാന്‍ അനുഭവിച്ച ഒരു കാര്യമാണ് പറയുന്നത്. അബ്സീനിയക്കാര്‍ പള്ളിയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നബി (സ്വ) എന്‍റെ മുറിയുടെ വാതില്‍ക്കല്‍ നിന്ന് അവിടുത്തെ തട്ടംകൊണ്ട് എനിക്കു മറയിട്ടുതരികയുണ്ടായി. അവിടുത്തെ ചുമലിനും ചെവിയ്ക്കുമിടയിലൂടെയാണ് ഞാന്‍ അവരുടെ കളി കണ്ടുകൊണ്ടിരുന്നത്. എനിയ്ക്ക് കളികണ്ട് മതിയാവുമ്പോള്‍ ഞാന്‍ കാണല്‍ നിര്‍ത്തിക്കൊള്ളട്ടെ എന്ന ഭാവത്തില്‍ അവിടുന്ന് എനിയ്ക്കുവേണ്ടി അങ്ങനെ നിന്നുതന്നു. അതുകൊണ്ട് വിനോദത്തില്‍ താല്‍പര്യമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളുടെ മനഃസ്ഥിതി നിങ്ങള്‍ കണക്കിലെടുക്കുക" (ബുഖാരി, മുസ്ലീം) .

ആയിശ (റ) പറയുന്നു: "ഒരിക്കല്‍ ഞാനും നബി (സ്വ) യും ഒരു യാത്രക്കിടയില്‍ ഓട്ടമത്സരം നടത്തി. ഞാന്‍ ഓടി നബി (സ്വ) യെ തോല്‍പിച്ചു. എന്നാല്‍ എനിയ്ക്കു തടികൂടിയപ്പോള്‍ മറെറാരിക്കല്‍ ഞാനും നബിയും മത്സരിച്ചോടിയതില്‍ നബി (സ്വ) എന്നെ തോല്‍പിക്കുകയാണുണ്ടായത്. അവിടുന്ന് പറഞ്ഞു. ഇത് അന്ന് എന്നെ തോല്‍പിച്ചതിനു പകരമാണ്" (അബുദാവൂദ്) . നബി (സ്വ) തമാശ പറയുകയും കൂട്ടുകാരോടൊപ്പം ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ നബിയും കൂട്ടുകാരും ഈത്തപ്പഴം തിന്നുകൊണ്ടിരുന്നപ്പോള്‍ അലി (റ) ഈത്തപ്പഴം തിന്ന കുരു നബിയുടെ കുരുക്കളോടൊപ്പം ഇട്ടുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് അലി (റ) പറഞ്ഞു. 'നബി എത്രമാത്രം ഈത്തപ്പഴമാണ് തിന്നുന്നത്. കുരുക്കളുടെ കൂട്ടം കണ്ടില്ലേ' ? ഉടനെ നബി പ്രതികരിച്ചു. 'അലി കുരുവും കൂടിയാണ് തിന്നുന്നതല്ലേ. നിങ്ങളുടെ മുന്നില്‍ കുരു കാണുന്നില്ലല്ലോ'. ഒരിക്കല്‍ നബി (സ്വ) യോട് ഒരു വൃദ്ധ ചോദിച്ചു: 'നബിയേ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ ? നബി പറഞ്ഞു: വൃദ്ധകളൊന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല. ഇതുകേട്ട് വൃദ്ധ നിലവിളിക്കാന്‍ തുടങ്ങി. ഉടനെ നബി പറഞ്ഞു: നല്ല സുന്ദരിയായ യുവതികളായിട്ടായിരിക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുക. അപ്പോള്‍ വൃദ്ധ പുഞ്ചിരിച്ചു.

Source:www.muslimpath.com