ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 30 December 2017

പുത്തൻ വാദികളോടുള്ള ഇസ്ലാമിക സമീപനം

📚📚📚📚📚📚📚📚📚📚📚

*പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ??*

📚✍🏻 *ഉത്തരം*
    
*നബി (സ) പറയുന്നു:*                               അവസാന കാലത്ത് ധാരാളം കളവ് പറയുന്ന, കബളിപ്പിക്കുന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാക്കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ട് വരും.അവരെ നിങ്ങൾ സൂക്ഷിക്കണം.അവർ നിങ്ങളെ പിഴപ്പിക്കാതിരിക്കട്ടെ, ഹിത്നയാക്കാതിരിക്കട്ടെ.  
📚(ബുഖാരി)    
                                      *നബി(സ) പറയുന്നു*                                വല്ലവനും    പുത്തൻ വാദികളെ ബഹുമാനിച്ചാൽ അവൻ ദീൻ പൊളിക്കാൻ വേണ്ടി സഹായിച്ചവനായി.
[ബയ്ഹഖി]
പുത്തൻ വാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുന്നതല്ല.
   [അഹ്മദ്‌ ]

*ഇബ്നു അബ്ബാസ് (റ) പറയുന്നു:* 
നിങ്ങൾ ദേഹേച്ചയുടെ ആളുകളുടെ (പുത്തൻ വാദികൾ.) കൂടെ ഇരിക്കരുത് ,അവരുടെ കൂടെ ഇരിക്കൽ ഹൃദയത്തെ രോഗമുണ്ടാക്കും. 
📚
[അശരിഅ ഇമാം ആജിരി(റ) 1/453]
قال ابن عباس: " لا تجالسوا أهل الأهواء؛ فإن مجالستهم ممرضة للقلوب" ]أخرجه الآجري في الشريعة 1/453
*അസ്മാഉ ബ്നു ഉബൈദ് (റ) പറയുന്നു:*
  പുത്തൽവാദികളിൽ പെട്ട രണ്ട് പേർ ഇബ്നുസീറിൻ (റ) അടുക്കൽ വന്നു അവർ പറഞ്ഞു: 
ഇബ്നു സിറീൻ ഞങ്ങൾ നിങ്ങളോട് ഒരു ഹദീസ് പറഞ്ഞു തരട്ടയോ? അദ്ധേഹം പറഞ്ഞു: വേണ്ട .ഞങ്ങൾ ഒരായത്ത് ഓതിത്തരട്ട യോ?, അദേഹം പറഞ്ഞും, വേണ്ട. വീണ്ടും അദ്ധേഹം അവരോട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും ഇവിടുന്ന് എഴുന്നേറ്റ് പോകണം ,അല്ലെങ്കിൽ ഞാൻ എഴുന്നേറ്റംപോകും, പിന്നെ അദ്ധേഹം വിവരിച്ചു ,അവർ ഏതെങ്കിലും ആയത്ത് തിരിമറി നടത്തുകയും അത് എന്നെ ഹൃദയത്തിൽ സ്ഥിരമാവുമോ എന്ന് ഞാൻ ഭയന്നു.                                📚[ദാരിമി 1/81]" دخل رجلان من أهل الأهواء على ابن سيرين، فقالا: يا أبا بكر، نحدثك بحديث. قال: لا، قالا: فنقرأ عليك آية من كتاب الله عز وجل، قال: لا، لتقومانِّ عني أو لأقومنَّ. قال: إني خشيت أن يقرآ عليَّآية فيحرفاها فيقرَّ ذلك في قلبي" ]  أخرجه الدارمي 1/81[.

*പുത്തൻ വാദികളുടെ മുറിയൻ സീഡികളും, മുറിയൻ പോസ്റ്റുകളും*,
*മുറിയൻ ക്ലിപ്പുകളും ,മറ്റു ഗ്രൂപുകളിൽ നിന്നും തെറ്റിദ്ധരിച്ച് പെട്ടു പോയവർ ഇബ്നു സിറീ (റ)ന്റെ ഈ വാക്കുകൾ ഗൗരവത്തോടെ ചിന്തിക്കുക...*

*അംറി ബ്നു ഖൈസ് (റ) പറയുന്നു:* 
ഒരു യുവാവ് സുന്നികളുടെ കൂടെ വളരുന്നത് നീ കണ്ടാൽ അവനിൽ നീ പ്രദീക്ഷയർപ്പിച്ചോ, അവനെ നീ പുത്തൻ വാദിയുടെ കൂടെ  കണ്ടാൽ അവനെ തൊട്ട് നീ നിരാശനായിക്കോ.. കാരണം ഒരു യുവാവ് ആരുടെ കൂടെയാണോ വളരുന്നത് അത് പോലെ ഉണ്ടാകും,
📚[അൽ ഇബാന 150]
من أصغى سمعه إلى صاحب وهو يعلم أنه صاحب بدعة؛ نزعت منه العصمة وَوُكِّلَ إلى نفسه"]أخرجه اللالكائي 1/153[.وقال عمرو بن قيس الملائي: " إذا رأيت الشاب أول ما ينشأ مع أهل السنة فارجه، وإذا رأيته مع أهل البدع فايئس منه، فإن الشاب على أول نشوئه" ]أخرجه ابن بطة في الشرح والإبانة ص15
*യഹയബ്നു അബീ കസീർ (റ) പറയുന്നു:*
ബിദ്അത്ത് കാരനെ നീ ഒരുവഴിയിൽ കണ്ടാൽ നീ മറ്റൊരു വഴിക്ക് പോവുക
📚[അശ്ശരിഅ ഇമാം ആജരി 1/458]
0[.قال يحيى بن أبي كثير: " إذا لقيت صاحب بدعة في طريق فخذ في غيره" ]أخرجه الآجري في الشريعة 1/458[
*അബൂ ഖിലാബ ഇമാം പറയുന്നു*
പുത്തൻ വാദികൾ പിഴച്ചവരാണ്. അവരുടെ മടക്കം നരകത്തിലേക്കാണ്.
📚 [ത്വബക്കാത്ത് ഇബ്നു സഅദ് 7/154] 
قال أبو قلابة: " إن أهلَ الأهواء أهلُ الضلالة، ولا أرى مصيرهم إلا إلى النار" ]أخرجه ابن سعد في الطبقات 7/184[
*ഇമാം അവ്സാ ഈ (റ) പറയുന്നു:*
 നീ മുൻഗാമികളുടെ ചര്യ തുടർന്നോ .നിന്നെ ജനങ്ങൾ വെടിഞ്ഞാലും പുത്തൻ വാദികളുടെ അഭിപ്രായത്തെ തൊട്ട് സുക്ഷിച്ചോ! അവരുടെ വാക്ക് കൊണ്ട് അവർ നിനക്ക് ഭംഗിയാക്കി കാണിച്ചാലും ശരി.
📚[മുഖ്തസറുദഹബി 138]
84[.قال الأوزاعي: " عليك بأثر من سلف وإن رفضك الناس، وإياك وآراءَ الرجال وإن زخرفوا لك بالقول" ]ذكره الذهبي في العلو)المختصر( ص138
*ഫുളയലുബിനു ഇയാള് (റ) പറയുന്നു:* 
     എന്റെയും ഒരു പുത്തൻ വാദിയുടെയും ഇടയിൽ ഇരുമ്പിനാൽ ഒരു കോട്ടയുണ്ടവാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു, ജൂതന്റെ കൂടെയോ നസറാണിയുടെ കൂടെയോ ഞാൻ ദക്ഷണം കഴിക്കൽ പുത്തൻവാദിയുടെ കൂടെ കഴിക്കുന്നത് നേക്കാൾ ഇഷ്ട്ടമാണ്
📚[അൽ ലൽക്കായി     2/638]
قال الفضيل بن عياض: " أحب أن يكون بيني وبين صاحب بدعة حصن من حديد. آكل عند يهودي ونصراني أَحبُّ إليَّ من صاحببدعة. ]أخرجه اللالكائي 2/638[
*അബുൽജൗസി (റ)എന്നവർ പറയുന്നു:*
പന്നിയോ കുരങ്ങനോ എന്റെ അയൽവാസി ആവൽ പുത്തൻ വാദി എന്റെ അയൽവാസിആവുന്ന തിനേക്കാൾ എനിക്കിഷ്ഠമാണ്.
📚[അൽ ഖുബ്റ ഇബ്നു ബത്ത 2/476]
[.قال أبو الجوزاء: " لأن يجاورني القردة والخنازير في دار أَحبّ إليَّ من أن يجاورني رجل من أهل الأهواء" ]أخرجه ابن بطة في الكبرى 2/476[
*അബൂ ഖിലാഭ പറയുന്നു:*
വല്ലവനും ഒരു പുത്തൽ വാദം കൊണ്ടു വന്നാൽ (ഇസ്ലാമിക കോടതിക്ക്) അവനെ വാളുകൊണ്ട് കൊല്ലൽ ഹലാലാണ് .
📚[അശ്ശരീഅ ആജിരി 1/460] 
6[.قال أبو قلابة: "ما ابتدع الرجل بدعة إلا استحل السيف" ]أخرجه الآجري في الشريعة 1/460[.
*അരത്യഅത് ഇബ്നു മുൻദിർ (റ) പറയുന്നു:*
എന്റെ മകൻ ഏതെങ്കിലും ഒരു തെമ്മാടിയുടെ കൂടെ ആവൽ പുത്തൻ പാദികളുടെ കൂടെ ആവുന്നതിനേക്കാൾ എനിക്ക് ഇഷ്ഠമാ
ണ് .
📚[അൽഇബാന 149]
قال أرطأة بن المنذر: " لأن يكون ابني فاسقا من الفساق أَحبّ إليَّ من أن يكون صاحب هوى" ]أخرجه ابن بطة في الشرح والإبانة ص1
*അബ്ദുല്ല ഇബ്നു മുബാറക് (റ) പറയുന്നു:* 
ബിദ്അത്ത്കാരന്റെ മുഖത്ത് ഒരു ഇരുട്ട് കാണും. അവൻ എല്ലാ ദിവസവു 30 തവണ എണ്ണ തേച്ചാലും ശരി .
📚[അൽ ലൽഖായി 1/159]
9[.قال عبد الله بن المبارك: " صاحب البدعة على وجهه الظلمة وإن ادَّهن كل يوم ثلاثين مرة" ]أخرجه اللالكائي 1/159[
*ഫുളൈലിബ്നു ഇയാള് (റ) പറയുന്നു:*
 പുത്തൻ വാദികളുടെ ജനാസയുടെ കൂടെ വല്ലവനും പിന്തുടർന്നാൽ അവൻ മടങ്ങുന്നത് വരെ അള്ളാഹു വിന്റെ കോപത്തിലായിരിക്കും.
📚[ഇബ്നു ബാത്ത് ശറഹ് അൽ ഇബാന 175]159[.قال الفضيل بن عياض: " من تبع جنازة مبتدع لم يزل في سخط الله حتى يرجع"]أخرجه ابن بطة في الشرح والإبانة ص175

*സഈദി ബ്നു അമ്പസത്ത് (റ) പറയുന്നു:*
ഒരാൾ പുത്തൻവാദം കൊണ്ട് വന്നാൽ അവന്റെ ഹൃദയം മുസ്ലിങ്ങൾക്കെതിരെ പകയുള്ളതാകും. അവന്റെ വിശ്വസ്ഥത നഷ്ടപ്പെടും.
📚[ശറഹ് അൽ ഇബാന 152]
قال سعيد بن عنبسة: " ما ابتدع رجل بدعة إلا غل صدره على المسلمين، واختلجت منه الأمانة" ]أخرجه ابن بطة في الشرح والإبانةص152[كان ابن طاووس جالسا فجاء رجل من المعتزلة، قال: فجعل يتكلم، قال: فأدخل ابن طاووس إصبعيه في أذنيه قال: وقال لابنه: أي بني، أدخل إصبعيك في أذنيك واشدد ولا تسمع من كلامه شيئاً. قال معمر: يعني أن القلب ضعيف" ]أخرجه اللالكائي 1/152
ഇബ്നു ഉമർ(റ) വിന്റെ അടുത്ത് ഒരാൾ വന്നു, എന്നിട്ട് പറഞ്ഞു, നിങ്ങൾക്ക് ഇന്നയാൾസലാം ചൊല്ലിയിട്ടുണ്ട്: അപ്പോൾ ഇബ്നു ഉമർ(റ) പറഞ്ഞു. അവൻ പുത്തൻ വാദിയാണെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. അവന് ഞാൻ സലാം മടക്കുകയില്ല.عن ابن عمر: " أنه جاءه رجل فقال: إن فلانا يقرأ عليك السلام، قال: بلغني أنه قد أحدث،فإن كان أحدث فلا تقرأ عليه السلام".]أخرجه الدارمي 1/68[.
        വിശുദ്ധ ഖുർആനിൽ അല്ലാഹു സുബ്ഹാനഊത്താല പറയുന്നു; 
നമ്മുടെ ആയത്തുകളെ ദൂർവ്യാഖ്യാനം ചെയ്യുന്നവരെ നീ കണ്ടാൽ അവരെ തൊട്ട് നീ തിരിഞ്ഞുകളയുക. നിങ്ങൾ അവരുടെ കൂടെക്കൂടിയാൽ നീ അവരെപ്പോലെയാണ്.ശയ്ത്താൻ നിന്നെ മറപ്പിച്ച് അവരുടെ കൂടെ ഇരുന്നാൽ ഓർമ്മ വന്നതിന് ശേഷം പിന്നെ നീ ഇരിക്കരുത്
📚[സുറത്തുൽ അൻആം]

*ശയ്ക്കാനി പറയുന്നു:*                                       വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്യുന്ന പുത്തൻ വാദികളെ ഖണ്ഡിക്കാൻ കഴിയാത്തവർ അവരുടെ കൂടെ ഇരിക്കലിനെ ഉപേക്ഷിക്കണമെന്നും ഈ ആയത്തിൽ വലിയ ഉപദേശമുണ്ട്. സാധാരണക്കാരെ സംശയിപ്പിച്ചു കൊണ്ടിരിക്കുന്ന പുത്തൻവാദികളുടെ സദസിൽ ഹാളിറാകൽ വലിയ അപകടമാണ്,
📚  [ഫാത്ഹുൽ ഖദീർ 2/l28]

*ഇമാം ബഗവി(റ) പറയുന്നു*
    ഒരാൾ പുത്തൻ വാദിയെ കണ്ടാൽ അവനെ വെടിഞ്ഞു നിൽക്കുകയും അവനെ തൊട്ട് മാറി നിൽക്കുകയും വേണം. ജീവിക്കുന്നകാലത്തും മരണത്തിലും അവനെ ഉപേക്ഷിക്കണം.
 📚[ശറഹുസ്സുന്ന: 1/224]8[.وقال البغوي: " فعلى المرء المسلم إذا رأى رجلا يتعاطى شيئا من الأهواء والبدع معتقدا، أو يتهاون بشيء من السنن أن يهجره ويتبرأ منه، ويتركه حيا وميتا" ]شرح السنة 1/224[.
ـ