ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 30 January 2021

ദഹബിയെ അവലംബിക്കരുത് !

 *ഗുരുനാഥന്മാരിൽ പുത്തനാശയക്കാരനുണ്ടെങ്കിൽ ?*


* * * * * * * * * * * * * * * *


യഥാർത്ഥ ഇടപെടലുകൾ ഇങ്ങനെയായിരിക്കണമെന്നാണ് ഇമാമുകളുടെ ജീവിതം തരുന്ന സന്ദേശം .

*ഹഖ് പറയാൻ ഒന്നും തടസ്സമാകരുത്* .


*ഇമാം സുബ്കി (റ)* പറയുകയാണ് .


അഹ് ലുസുന്നത്തിനെ കുറിച്ച് കടുത്ത പക്ഷപാത സമീപനമാണ് *ദഹബി* സ്വീകരിച്ചിരിക്കുന്നത്. ആയതിനാൽ

 *ദഹബിയെ* *അവലംബിക്കാൻ* *പാടില്ല*

ദഹബിയുടെ പക്ഷപാതം നാം പറഞ്ഞതിലും

*എത്രയോ ഭീകരമാണ്*


*അദ്ദേഹം എന്റെ ഗുരുവാണെന്നത് ശരി* 

പക്ഷെ പിന്തുടരപ്പെടാൻ ഏറ്റവും ബന്ധപ്പെട്ടത് *ഹഖ്* ആണ്.


[ ത്വബഖാത്ത് 1/190 ].


ഇമാം സുബ്കി തുടരുകയാണ്.


ദഹബി ഉറച്ച പക്ഷപാതിയാണ്. *അദ്ദേഹം നമ്മുടെ ഗുരുവര്യനാണ്. നമുക്ക് അദ്ദേഹത്തോട് കുറെ കടപ്പാടുകളുണ്ട്.*

പക്ഷെ അല്ലാഹുവിനോടുള്ള കടപ്പാടാണല്ലോ

അദ്ദേഹത്തിനോടുള്ള കടപ്പാടുകളെക്കാൾ മുന്തിക്കേണ്ടത്. നമുക്കദ്ദേഹത്തെ കുറിച്ച് 

പറയാനുള്ളത്, ഹനഫിയ്യിലോ , ശാഫിഇയ്യിലോ

ദഹബിയുടെ പരാമർശം *സ്വീകരിക്കാൻ പാടില്ല.*

അവരുടെ ചരിത്രം ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്നും കണ്ടെടുക്കുകയും *ചെയ്യരുത്* . കാരണം അവർക്കെതിരിൽ

കടുത്ത പക്ഷപാതം സ്വീകരിച്ച വ്യക്തിയാണ്

ദഹബി .

[ ത്വബക്കാത്ത് 4/ 191]


ഇമാം സുബ്കി(റ) തുടുരുന്നു.


ദഹബിയുടെ അടുക്കൽ അഹ്ലു സുന്നയുടെ മേൽ അതിർ കവിഞ്ഞ ആക്ഷേപങ്ങളുണ്ട്.

അവയൊന്നും അവലംബിക്കപ്പെടാവതല്ല.

[ത്വബക്കാത്ത് 1/190]


സുന്നി പക്ഷത്ത് ശക്തമായ നിലപാടുള്ളവരാണ് സുബ്കി ഇമാമുമാർ.

*വാപ്പയും മകനും*

മറുപക്ഷത്ത് 

*ഇബ്നു തൈമിയ്യയും* *ശിഷ്യൻ ദഹബിയും*


എന്നിട്ടും ,

ഇവിടെ പഠിപ്പിക്കുന്നത് എന്താണ് ,

ഗുരുനാഥന്മാരിൽ ആരെങ്കിലും പുത്തനാശയക്കാരനുണ്ടെങ്കിൽ അവരോടുള്ള

സമീപനമാണ് ഇമാം സുബ്കി (റ) പഠിപ്പിക്കുന്നത്. 


ഇത് ജനങ്ങളോട് തുറന്ന് പറയുകയും വേണം.  അതാണ് ഇമാമിന്റ

രചനയിലൂടെ നാം കണ്ടത്.


*NB*

_ദഹബിയെ കുറിച്ച്_

_നിലപാട് പറയാൻ_

_ഏറ്റവും അർഹൻ_

_ഇമാം സുബ്കി (റ)യാണ്_


🖊️ Muhammed Sani Nettoor

Thursday, 28 January 2021

മഹാത്മാക്കളുടെ മയ്യിത്ത് ദ്രവിക്കുമെന്ന് വഹാബികളും !

*ജമാഅത്തുകാർ മാത്രമല്ല മുജാഹിദുകളും മഹാത്മാക്കളുടെ ജഡങ്ങൾ ദ്രവിക്കുമെന്ന് എഴുതിയ അൽമനാർ 1985 സെപതംബർ ലക്കം, പേജ് 20*


 

Saturday, 23 January 2021

സ്വഹാബികളെ യുക്തിവാദികൾക്കെറിഞ്ഞു കൊടുത്ത് വഹാബികൾ❗

 *സ്വഹാബികളെ [റ]യുക്തിവാദികൾക്കെറിഞ്ഞു കൊടുത്ത് വഹാബികൾ...❗*

👇👇👇👁️👁️👁️


✍️ സ്വഹാബത്ത് നക്ഷത്ര തുല്യരാണെന്നാണ് മതം പഠിപ്പിക്കുന്നത്. അവരെ പിൻ പറ്റണമെന്നും അങ്ങിനെ പിൻ പറ്റുന്നവരാണ് വിജയികളെന്നും ഇസ്ലാമിൻ്റെ ബാലപാഠമാണ്. ദീനിൻ്റെ നടു ഒടിക്കണമെങ്കിൽ സ്വഹാബത്തിനെ നിസാരപ്പെടുത്തണമെന്നും ,എങ്കിൽ മാത്രമേ വഹാബിസം പച്ച പിടിക്കൂ എന്നും മനസിലാക്കിയ മൗലവിമാർ ,ദീനിൻ്റെ നെടുംതൂണുകളായ സ്വഹാബത്തിനെ ജൂത ഏജൻ്റുകളും

ഇസ്റാഈലീ പ്രചാരകരുമാക്കി മാറ്റി , വഹാബികൾ അവരെ യുക്തിവാദികൾക്കും ഇസ്ലാവിക ശത്രുക്കൾക്കും എറിഞ്ഞു കൊടുത്ത് കൈ കൊട്ടിച്ചിരിക്കുകയാണുണ്ടായത്...


ഇസ്ലാമില്‍ ഇസ്രാഈലീ പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങിനെ എന്ന ശീർഷകത്തിൽ വഹാബീ നേതാവ്   മുഹമ്മദ് കുട്ടശ്ശേരി മൗലവി 

എഴുതി വച്ചതും വഹാബികൾ അഭിമാനപൂർവ്വം അച്ചടിച്ചത് വിതരണം ചെയ്തതും---

''ഇബ്നു അബ്ബാസ് തങ്ങള്‍ , അബൂഹുറയ്റ തങ്ങള്‍ ,തമീമുദ്ദാരി ,അബ്ദുള്ളാഹിബ്നു സലാം ,ഖഹ്ബബ്നു അഹ്ബാർ (റ) ഇവരെല്ലാം ഇസ്ലാമിൽ ഇസ്രാഈലീ കഥകൾ കെട്ടിച്ചമച്ചവരാണ് '' - എന്നാണ്.[അല്‍മനാർ 19959  ഒക്ടോബർ 5 , പുസ്തകം 9 ലക്കം 6, പേജ് 151, 152]

         അല്ല കോയേ... ഇനി മതം ആര് പഠിപ്പിക്കും...❓... എങ്ങിനെ, ആരിൽ നിന്ന്  മാതൃകയാക്കും...❓... അതിനല്ലേ വഹാബീ മുറി മൊല്ലമാരും അവരുടെ ഇംഗിതങ്ങളെഴുതിയ പരിഭാഷകളുമുള്ളത്...❗. അതൊക്കെ ആര് പഠിപ്പിച്ചതാണ് മൗലവീ... അത് ഞമ്മള് തന്നെ... അപ്പോൾ ദീനിലെ മാതൃക...❓. നീ പാരമ്പര്യവും മാതൃകയും മണ്ണാങ്കട്ടയുമൊന്നും തിരഞ്ഞ് നടക്കണ്ട... ഞങ്ങൾ- മൗലവിമാർ പറയുന്നത് കേട്ടാൽ മതി... സ്വഹാബികളെ ജൂത ഏജൻറുമാരാക്കി ഒരു വിധം മൂലക്കിരുത്തിയിട്ടുണ്ട്. ഇക്കാലത്തുള്ള പണ്ഡിതരെ ശിയാ ആക്കുന്നതോടെ ആ ശല്യവും തീരും.പിന്നെ ,വിശാല ഭൂമിയിൽ ഞമ്മളും കെട്ട്യോളും കുട്ടികളുമൊക്കെയായി വഹാബീ നാമത്തിൽ ഒരടിപൊളി ലൈഫ്... ഇടക്ക് ,നാം യുക്തിവാദിയാക്കിയവരുമായി ചെറിയ ചൊറിച്ചിൽ... അതോടെ നാമാകും യഥാർത്ഥ കാക്കാമാര്... നിഷ്കളങ്കർ ഒന്നുമറിയാതെ നമ്മുടെ വലയിൽ വീഴുകയും ചെയ്യും. ഇനിയുള്ളവരെ നമ്മളങ്ങ് ഒതുക്കും. സ്വഹാബത്തിനെ ഒതുക്കിയെങ്കിൽ ,പട്ടാളപ്പള്ളി ഒതുക്കിയെങ്കിൽ... ഇനിയുള്ളതും ഞമ്മക്ക് നിസാരം... ഞമ്മടെ വഹാബിസത്തിൽ ,സ്വഹാബത്തൊക്കെ ജൂത കൂട്ടത്തിലിരിക്കുന്നതാണ് നമ്മുക്ക് സുരക്ഷിതത്വം... ങ്ങള് പേടിക്കണ്ട... ഇതൊന്നും നമ്മുടെ ഒരു അണികൾക്കും  പ്രശ്നമുള്ള കാര്യമല്ല...വിട്ടുകള ... ഇനിയുള്ളത് യുക്തിവാദികൾ കൈകാര്യം ചെയ്തോളും... നമ്മളെ ആരും സംശയിക്കുകയുമില്ല...ഡോണ്ട് വറി...❗

*ഖുദ്സി*

17-01-2021

Friday, 22 January 2021

സുഡാപ്പികൾ സുന്നികളല്ല !

*സുഡാപ്പികൾ വഹാബികളുടെ ട്രൗസറിടുമ്പോൾ ...❗*
👇👇👇👁️👁️👁️
✍️ അരണ്ട മെഴുകുതിരി വെളിച്ചത്തിലിരുന്ന് ,ഗുജറാത്ത് കേരളത്തിലാവർത്തിച്ചാലെന്ത് ചെയ്യുമെന്ന ചോദ്യം കേട്ടതോടെ ഞമ്മള്  പേടിച്ച് നിക്കറിൽ മുള്ളി.പിന്നെ ജീവൻ രക്ഷിക്കാനുള്ള പെടാപ്പാടായിരുന്നു. ഗുജറാത്തെന്ന് കേൾക്കുമ്പോളേ ബല്ലാത്ത പേടി... അപ്പേടി തലക്ക് പിടിച്ചോ പിടിപ്പിച്ചോ കുറേ എണ്ണങ്ങൾ സുഡാപ്പിയായി.തലേക്കെട്ടുകാർ പള്ളിയും കെട്ടിപ്പിടിച്ചിരുന്നോളൂ എന്നൊരു പരിഹാസം കൂടിയായതോടെ ബഹു ജോറായി... അപ്പോളും കാന്തപുരമെന്ന നാലക്ഷരം ഗുജറാത്തിൻ്റെ മണ്ണിൽ സമുദായ സമുദ്ധാരണത്തിന് മെഡിക്കൽ കോളേജ് പണിയുന്ന തിരക്കിലായിരുന്നെന്ന് കിണറ്റിലെ തവളകൾക്കറിയില്ലല്ലോ ...
            ഭൂരിപക്ഷം മുസ്ലിംകളെയും മുശ്രിക്കാക്കി മാറ്റി വഹാബിയൻ കവല പ്രസംഗം അരങ്ങ് തകർത്തപ്പോൾ യഥാർത്ഥ ഇസ്ലാം മനസിലാക്കിക്കൊടുത്ത പണ്ഡിതരോട് ഉപദേശിക്കാനെത്തിയ കോലങ്ങൾ... നിങ്ങളിങ്ങനെ സുന്നി വഹാബി എന്നൊന്നും പറയരുത്... പരസ്പരം ഭിന്നിക്കരുത്... അതെന്തേ കോയേ-ഭിന്നിപ്പ് പറഞ്ഞ വഹാബിക്കാണോ അതോ അത് തിരുത്തിയ മുസ്ലിംകൾക്കാണോ കുറ്റം... ങ്ങള് പറയല്ലീ... ഹൊ... എന്തൊരു സമുദായ സ്നേഹികൾ... ഒന്നിപ്പിൻ്റെ മാലാഖമാർ... കുറേ സാധുക്കൾ ഈ ചതിക്കുഴിയിലെ സ്നേഹത്തിൽ വീണ് വഹാബിയായി... 
               പിന്നെ ,കുറച്ച് നാൾ... ഗുജറാത്തുമില്ല പീസണിയുമില്ല... ബദർ നടത്താൻ മെഴുകുതിരി കത്തിച്ചവർ രാഷ്ട്രീയത്തിലെ ചെളിക്കണ്ടത്തിൽ പൊത്തോന്ന് പൊങ്ങിത്താന്നു...ൻ്റെ മോനേ... പിന്നൊരു പരവേഷമായിരുന്നു... ബദറുമില്ല ഉഹ്ദുമില്ല... അണികളൊക്കെ വഹാബികളുടെ ട്രൗസറിടുന്ന സുന്ദര കാഴ്ച... പാകമാകാത്ത ചിലർ ഹതഭാഗ്യരായി... അതിനിടയിൽ, സുന്നികളുടെ ഇസ്ലാം ഇസ്ലാമല്ലെന്ന ദിവ്യസന്ദേശം ദേശീയ നേതാവിന് വഹ് യായിറങ്ങി... ഇസ്തിഗാസ ശിർക്കാക്കി സ്വന്തം മാസികയിൽ ശരീഅത്തുമിറങ്ങി... വഹ് യുമിറങ്ങി- കിതാബും കിട്ടി... ചുരുക്കത്തിൽ കോയയും കുട്ടികളും മാത്രം മുസ്ലിംകൾ... സുന്നികളൊക്കെ മതത്തിന് പുറത്ത്... ഇനി ,ഗുജറാത്താ വർത്തിച്ചാൽ  ഭൂരിപക്ഷ മുസ്ലിംകളുടെ ഇടയിൽക്കയറി ഇക്കൂട്ടർ സുരക്ഷിതരായിരിക്കും. ഞമ്മളോടാണ് ഓൻ്റെ കളി...!

സുഡാപ്പികളുടെ പുറം പൂച്ച് കണ്ട് വണ്ടിയെടുത്തിറങ്ങിയ ചില പാവം കാക്കാമാർ ബല്ലാണ്ട് പെട്ടു...
സുന്നികളുടെ ഇസ്‌ലാം ഇസ്ലാമല്ലെന്ന് പറഞ്ഞ് സുഡാപ്പികൾ വഹാബീ നിക്കർ ഇടം കൂട്ടി തുന്നുമ്പോൾ... പെട്ടു പോയ ചില പാവങ്ങൾ... സ്വഹാബത്തിനെ ജൂതരാക്കിയ ,മുത്തു നബിയെ ചോദ്യം ചെയ്യണമെന്ന് പഠിപ്പിച്ച  വഹാബിസ ആശയം മ്മടെ സിരയിൽ ഓടണം... ആ ഓട്ടമാണ് മെഴുകുതിരിക്കാർക്ക് ബദർ എന്ന് തിരിച്ചറിഞ്ഞപ്പോളേക്കും പലരും ഒർജിനൽ വഹാബിസത്തിൽ വെന്തുനീറി  ചാരമായിക്കഴിഞ്ഞിരുന്നു. ഇനിയെന്ത്...?. എന്താകാൻ...!. നേർച്ച നേരുന്ന മുസ്ലിംകളെ കൊല്ലണമെന്ന് പച്ച മലയാളത്തിൽ പൊത്തകമെഴുതി പ്രചരിപ്പിച്ച, അണികളെ സൃഷ്ടിച്ച, അതിലഭിമാനിക്കുന്ന വഹാബിസവും ആ ചിന്താധാരയുടെ റാൻ മൂളികളും അപകടകാരികൾ തന്നെയാണ്.അത് ഏത് കോലത്തിലായാലും... അകത്തുള്ള കൊലക്കത്തിയും പുറത്തുള്ള കൊലക്കത്തിയും വിശ്വാസികൾക്ക് പുത്തരിയല്ല. മുത്ത് നബിയെ ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്ന വഴി പിഴച്ചവരിൽ നിന്നൊഴിഞ്ഞുമാറി ,മുത്തു നബിയെ സ്വപ്നം കണ്ട് ,തികഞ്ഞ വിശ്വാസിയായി പുഞ്ചിരിയോടെ മരണപ്പെടാനാണവർ ആഗ്രഹിക്കുന്നത്...
*ഖുദ്സി*
23-01-2021



സുടാപ്പികൾ സുന്നികൾ ആണെന്ന് വിശ്വസിച്ചിരിക്കുന്നവർ വായിച്ചു കൊള്ളുക. സുടാപ്പികളുടെ സ്വന്തം മാസിക തേജസ്...

 

Friday, 15 January 2021

യുക്തിവാദികളും വഹാബികളും !

 🔷വഹാബികളും യുക്തി വാദികളും🔷


➡️യുക്തിവാദിയെ കൊണ്ട് ഖുർആൻ പരിഭാഷ എഴുതാൻ ആവശ്യപ്പെടുന്നു

https://bit.ly/3i64XoK


➡️വഹാബിസത്യത്തിൻറെ അടിസ്ഥനം യുക്തിവാദമാണെന്ന് പരസ്യമായി വഹാബി നേതാക്കൾ പ്രഖ്യാപിക്കുന്നു.

https://bit.ly/2MW1ai9


➡️വഹാബി പരിഭാഷകൾ യുക്തിക്കനുസരിച്ച്‌ തിരിമറി നടത്തിയതാണെന്ന് വഹാബി നേതാവ്‌ പരസ്യമായി പ്രസംഗിക്കുന്നു.

https://bit.ly/3oHeCo2


➡️മുജാഹിദുകൾ ഞങ്ങളെ യുക്തിവാദികളാക്കിയെന്ന് പ്രമുഖ യുക്തിവാദികൾ

https://bit.ly/3oH5jo7


➡️മുജാഹിദുകൾ ഖാദിയാനിസത്തിലേക്കും , ചേകനൂരിസത്തിലേക്കും റിക്രൂട്ടിംഗ് നടത്തുന്നു എന്ന് അനുഭവസ്ഥരും നേതാക്കളും 

https://bit.ly/2K8K7ID


➡️ജബ്ബാറിനെ മുജാഹിദുകൾ യുക്തിവാദിയാക്കിയത് കാണാം 

https://bit.ly/35Bxj59

Thursday, 14 January 2021

സമസ്തയും സീതി ഹാജിയുടെ ചോരയും !

 #സീതി_ഹാജിയുടെ_ചോര !


മുസ്ലീം ലീഗ് എംഎൽഎ ആയിരുന്ന പി. സീതി ഹാജി ചോരചിന്തി നേടിയതാണു സമസ്തയുടെ 1979ലെ ചരിത്ര പ്രസിദ്ധമായ രാഷ്ട്രീയ തീരുമാനം. സംഭവം ഇങ്ങനെ:


1979 മാർച്ചിൽ സലഫികളുടെ പുളിക്കൽ സമ്മേളനത്തിൽ സീതി ഹാജി സുന്നികൾക്കെതിരെ ഒരലക്കലക്കി: *എൻ്റെ അവസാന തുള്ളി രക്തവും സുന്നികൾക്കെതിരെ ചിന്തും!!*  എന്നായിരുന്നു ഹാജിയുടെ ഹാലിളകിയ പ്രഖ്യാപനം. ജന്മം കൊണ്ട് വഹാബിയായി എന്നല്ലാതെ ഇ ടി ബശീറിനെപ്പോലെ സലഫിസത്തെ ചോര കൊടുത്ത് പോറ്റാൻ മാത്രം അന്തമില്ലാത്ത ആളൊന്നുമായിരുന്നില്ല സീതി ഹാജി എന്നാണെൻ്റ അറിവ്. ആൾകൂട്ടത്തെ കണ്ടപ്പോൾ  ആവേശഭരിതനായിപ്പോയതാണ് ആ സാധു മനുഷ്യൻ. ഏതായാലും ഹാജിയുടെ പ്രഖ്യാപനം കരിയിലക്കാട്ടിൽ തീപ്പൊരി വീണതു പോലെയായി. സുന്നി സമ്മേളനങ്ങൾക്ക് അള്ളുവയ്ക്കുക, സുന്നി പള്ളികൾ അടിച്ചുമാറ്റുന്ന സലഫി കുതന്ത്രങ്ങൾക്കു കുട പിടിച്ചു കൊടുക്കുക തുടങ്ങിയ സാമാന്യം ഭേദപ്പെട്ട കലാപരിപാടികളുമായി നടക്കുന്ന ലീഗ് ഗുണ്ടായിസത്തിനെതിരെ സുന്നികൾ എരിപൊരി കൊണ്ടിരിക്കുന്നതിനു മുകളിലേക്കാണു സീതി ഹാജിയുടെ ചുടുചോര ചെന്നുവീണത്. പിന്നത്തെ പുകില് പറയണോ?


സീതി ഹാജിക്കും ലീഗിനുമെതിരെ സുന്നി വികാരം അണപൊട്ടി. നാടാകെ പ്രതിഷേധങ്ങളുയർന്നു. ഈ രാഷ്ട്രീയ അന്യായത്തിനു നിവൃത്തി ഉണ്ടാകണമെന്നു സംഘടനാ ഘടകങ്ങൾ യോഗം ചേർന്നു പ്രമേയങ്ങൾ പാസാക്കി സമസ്തയിലേക്കയച്ച. രാഷ്ട്രീയ വെല്ലുവിളിയെ രാഷ്ട്രീയം കൊണ്ടു തന്നെ നേരിടണമെന്നു ചിലർ വാദിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു സീതി ഹാജി സ്ഥിരമായി നിയമസഭയിലേക്കു മത്സരിച്ചിരുന്നത്. ഈ മണ്ഡലത്തിലെ വോട്ടർമാരാകട്ടെ തൊണ്ണൂറു ശതമാനവും സുന്നികളും. സുന്നി വോട്ടു വാങ്ങി അധികാരത്തിലെത്തി സുന്നികൾക്കെതിരെ ചോര ചിന്താൻ ഒരുത്തനെയും അനുവദിക്കായില്ലെന്നു സുന്നികൾ പ്രഖ്യാപിച്ചു.

  

സലഫി സമ്മേളനത്തിനെതിരെ പുളിക്കലിൽ സുന്നി സമ്മേളനം നടത്താൻ സുന്നികൾ തീരുമാനിച്ചു. സമ്മേളനം മുടക്കാൻ ലീഗ് നേതൃത്വം പതിനെട്ടടവും പയറ്റി. ശയ്ഖുനാ ഇ.കെ ഹസൻ മുസ്ലിയാരുടെ ഇഛാശക്തിക്കു മുന്നിൽ ലീഗ് ഉയർത്തിയ പ്രതിബന്ധങ്ങൾ തകർന്നു. പുളിക്കൽ സുന്നി സമ്മേളനം ചരിത്ര സംഭവമായി. സ്വാഗത പ്രഭാഷകൻ മുതൽ നന്ദി പ്രഭാഷകൻ വരെ ലീഗിൻ്റെ നെടുമ്പുറത്ത് കയറിയിരുന്നു തായമ്പക കൊട്ടി. ഇ.കെ ഉസ്താദിൻ്റെ തീപ്പൊരി പ്രസംഗം സദസ്സിനെ ഇളക്കിമറിച്ചു. തക്ബീറിൻ്റെ ആരവങ്ങളിൽ പലപ്പോഴും അദ്ദേഹത്തിൻ്റെ പ്രസംഗം മുങ്ങിപ്പോയി. മലപ്പുറം ജില്ലയിലെ സുന്നി സമ്മേളനങ്ങളുടെ നടുക്കഷ്ണമെല്ലാം കൗശലപൂർവം കൈക്കലാക്കുന്ന പണക്കാട് കുടുംബം പുളിക്കൽ സുന്നി സമ്മേളനത്തിലേക്കു വന്നതേയില്ല. വാണിയമ്പലം ഉസ്താദ് സ്വാഗത പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞു വികാരധീനനായി.


പുളിക്കൽ സമ്മേളനങ്ങളുടെ അലയൊലികൾ മാസങ്ങൾ നീണ്ടു. ഈയൊരു പശ്ചാത്തലത്തിലാണ് സമസ്തയുടെ  28-7-79ലെ ചരിത്രപ്രധാനമായ രാഷ്ട്രീയ തീരുമാനം ഉണ്ടാകുന്നത്, അല്ലാതെ ചിലർ പറഞ്ഞു കുടുങ്ങിയതു പോലെ ഏതെങ്കിലും കത്തിൻ്റെയോ കമ്പിയുടെയോ അടിസ്ഥാനത്തിലല്ല. സമസ്ത അറുപതാം വാർഷിക സുവനീറിൻ്റെ അറുപത്തിനാലാം പേജിൽ നിന്ന് ഒരു തുണ്ട് കട്ടുമുറിച്ച് ചില തത്പര കക്ഷികൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. തീരുമാനത്തിൻ്റെ മുഴുവൻ ഭാഗവും കാണുക. തീരുമാനത്തിൻ്റെ പൊരുൾ വ്യക്തമാകും.


ഇവ്വിഷയത്തിൽ ഈയൊരു തീരുമാനം മാത്രമല്ല സമസ്ത കൈകൊണ്ടത്. രണ്ട് തുടർ തീരുമാനങ്ങൾ കൂടി ഉടനെ ഉണ്ടായി. 7-10-79നും 29-11-79 നും. സമസ്തയുടെ രാഷ്ട്രീയ തീരുമാനമനുസരിച്ച് സുന്നികളെല്ലാത്തവരെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്നു ലീഗ് നേതൃത്വത്തെ കണ്ടു നിവേദനം നൽകാൻ  ദൗത്യസംഘത്തെ അയക്കാനായിരുന്നു 7/10ൻ്റെ തീരുമാനം. ഇതിനകം പ്രതിസന്ധി നേരിടാൻ ലീഗ് പണി തുടങ്ങിയിരുന്നു. സമസ്തയുടെ തീരുമാനം ലീഗിനെതിരെയല്ലെന്നും ലീഗും സമസ്തയും തമ്മിൽ അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഭായ് ഭായ് ആണെന്നും മലപ്പുറം ജില്ലയാലെ ചില മൊല്ലമാരെ കൊണ്ടു പ്രസ്താവന ഇറക്കിച്ചു.(ഇന്നത്തെ ഭായ് ഭായ് യുടെ ആദിബീജം) 29/11ൻ്റെ തീരുമാനം ഇതിനെതിരെയായിരുന്നു. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ അങ്ങനെ ഒരപ്പനുമായും സമസ്തക്ക് ഒരു ബന്ധവുമില്ലെന്ന് 29ൻ്റെ തീരുമാനത്തിൽ സമസ്ത മുശാവറ വ്യക്തമാക്കി(89നു  ശേഷം ഈ തീരുമാനത്തിന് ഒരു എലിവാല് മുളച്ചിട്ടുണ്ട്. '... എന്നാൽ ലീഗുകാർ ഏറെയും സുന്നികളും സുന്നികളിൽ ഏറെയും ലീഗുകാരും ആയതിനാൽ..., വ്യക്തികൾക്ക് രാഷ്ട്രീയമാകാം എന്നാൽ....' എന്നിങ്ങനെയാണ് ആ വാലാധാരം, ശുദ്ധ വ്യാജനാണ് )


രാഷ്ട്രീയ തീരുമാനം വിവാദമായതോടെ അങ്ങനെ ഒരു തീരുമാനമില്ലെന്നു ചിലർ പ്രചരിപ്പിച്ചു. അതോടെ തീരുമാനം സുന്നിവോയ്സിൽ പ്രസിദ്ധീകരിക്കാനും പത്രങ്ങൾക്കു പ്രസ്താവനയായി നൽകാനും തീരുമാനിച്ചു. കൗതുകകരമായ കാര്യം ഏറെ രാഷ്ട്രീയ വിമർശനങ്ങൾ ഏൽക്കേണ്ടതായിവന്ന ശയ്ഖുനാ എ പി ഉസ്താദിൻ്റെ പേര് പോയിട്ട് പൊടി പോലും ഈ നടപടി ക്രമങ്ങളിലെവിടെയുമില്ല!

രാഷ്ടീയ തീരുമാനം പത്രങ്ങൾക്കു പ്രസ്താവനയായി നൽകാൻ നിയോഗിച്ചത് ഇ കെ ഉസ്താദിനെയും കെ.വി കുറ്റനാടിനെയും വാണിയമ്പലം ഉസ്താദിനെയും. രാഷ്ട്രീയ തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കാൻ നിയോഗിച്ചത് കൊയ്യോട് മൊയ്തീൻകുട്ടി മുസ്ലിയാർ, കെ വി കുറ്റനാട്, ഹസൻ മുസ്ലിയാർ, ഇമ്പിച്ചി മുസ്ലിയാർ എന്നിവരെ.


സമസ്തയുടെ തീരുമാനത്തിൻ്റെ ചൂട് 1979ലെ തദ്ദേശതെരഞ്ഞെടുപ്പിൽ ലീഗ് അറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയുമായിരുന്നു. എന്തെങ്കിലും ചെയ്തേപറ്റൂ എന്നു ലീഗിനു ബോധ്യമായി. എന്നാൽ, സുന്നികൾക്കു വേണ്ടി സലഫി ഭാണ്ഡം വഴിയിലുപേക്ഷിക്കാൻ ലീഗിന് കഴിയില്ലായിരുന്നു 

-ലീഗിൽ നിന്നു സലഫിസത്തെ വേർതിരിക്കുക അസാധ്യം. രണ്ട് പദ്ധതികൾ ലീഗ് ആവിഷ്കരിച്ചു. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് സമസ്തയിൽ നിന്നുള്ള പണ്ഡിതന്മാരുടെ ഒരു ഗ്രൂപ്പ് രൂപപ്പെടുത്തുകയായിരുന്നു ഒന്നാമത്തേത്. വലിയ മുതൽമുടക്കില്ലാതെ ആ ശ്രമം ലീഗ് വിജയിപ്പിച്ചു. ലീഗനുകൂല മുസ്ലിയാന്മാരുടെ ആദ്യ സമ്മേളനം അരീക്കോട്ട് നടന്നു. കാളമ്പാടി ഉസ്താദായിരുന്നു അധ്യക്ഷൻ. 'പാലം കെട്ടാനും റോഡുണ്ടാക്കാനും വേണ്ടി തെരഞ്ഞെടുക്കപ്പെടുന്നവർ സുന്നിയാണോ സലഫിയാണോ എന്നു നോക്കേണ്ടതില്ല' എന്നു രാഷ്ടീയ തീരുമാനം എടുത്തവരിൽ ചിലരെക്കൊണ്ടു തന്നെ പ്രസംഗിപ്പിക്കുന്നതിൽ ലീഗ് വിജയിച്ചു. സമസ്തയുടെ പോരാട്ട നിരയെ അന്നു നയിച്ചിരുന്നത് ഇ.കെ ഉസ്താദായിരുന്നു. ഇ കെ ക്കു പകരം വാണിയമ്പലത്തെ ജനറൽ സെക്രട്ടറിയാക്കി ബദൽ മുശാവറ ഉണ്ടാക്കാനായിരുന്നു രണ്ടാമത്തെ നീക്കം. വാണിയമ്പലത്തെക്കൊണ്ട് സമ്മതം മൂളിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടയിൽ അദ്ദേഹം വഫാതായി, സമസ്തയും വാണിയമ്പലവും തത്കാലം രക്ഷപ്പെട്ടു. 80ൽ ചീറ്റിപ്പോയത് 89ൽ ലീഗ് വിജയകരമായി നടപ്പാക്കി. അതും കടിച്ച പാമ്പിനെ കൊണ്ടു വിഷമിറക്കിച്ചു കൊണ്ട്...!


വാൽക്കുറ്റി:

കേസിൽ തൻ്റെ ഭാഗം ജയിക്കാൻ പ്രതിഭാഗം തെളിവ് ഹാജരാക്കണമെന്നു വാദിക്കുന്ന ഒരു പൊട്ടൻ വക്കീലിനെയും നമ്മൾ കണ്ടു, ഇനി ഇസ്റാഫീൽ വേഗം ഊതും!

     -om tharuvana fb post 14/1/2021

എം എം അക്ബറും യുക്തിവാദ സംവാദവും

*ജബ്ബാറിനെ യുക്തിവാദിയാക്കിയ വഹാബികൾ തല്ലിപ്പിടക്കുമ്പോൾ...❗*

👇👇👇👁️👁️👁️
✍️ EA ജബ്ബാറിനെ പരിചയമില്ലാത്ത വഹാബികൾ ചുരുക്കമായിരിക്കും. കേരളത്തിലെ യുക്തിവാദി നേതാവാണ് ജബ്ബാർ .ജബ്ബാറിനെ യുക്തിവാദിയാക്കിയത് ആരാണെന്ന ചോദ്യം കേൾക്കുമ്പോളേക്കും മൗലവിമാരുടെ ചങ്കിടിപ്പ് കൂടും.
കാരണം ,ജബ്ബാറിനെ യുക്തിവാദിയാക്കിയത് സാക്ഷാൽ  വഹാബികളാണ്...!... അത് ജബ്ബാർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്... വഹാബികൾ മുക്കാൽ യുക്തിവാദികളും ,യുക്തിവാദ വിഷയത്തിൽ അവരെക്കടത്തി വെട്ടിയ ജബ്ബാർ മുഴു യുക്തിവാദിയുമായി എന്ന വ്യത്യാസം മാത്രമേ ഇരുകൂട്ടർക്കുമിടയിലുള്ളു. മുസ്ലിം ലോകത്തിൻ്റെ ആധികാരിക ഗ്രന്ഥമായ സഹീഹുൽ ബുഖാരിയിൽ നിന്ന് വഹാബികൾ 60 ഹദീസ് തള്ളിക്കളഞ്ഞത് യുക്തി മൂത്തപ്പോളാണ്. 60 ഹദീസ് തള്ളി എന്നതിലും ഭയാനകമാണ്  ഇമാം ബുഖാരി[റ]യുടെ വിശ്വാസ്യത ചോദ്യം ചെയ്തു എന്നത്... വഹാബീ യുക്തിയനുസരിച്ച് ,വിശ്വാസ്യത നഷ്ടപ്പെട്ട ഇമാം ബുഖാരി[റ]യുടെ ഒരു ഹദീസും സ്വീകരിക്കരുത് എന്ന അതി ഭയാനകമായ യുക്തിയിലേക്കാണ് വഹാബിസം അണികളെ നയിച്ചത്...

          സംസം വെള്ളം ടോയ്ലറ്റിൽ ഉപയോഗിക്കുന്ന കോലത്തിലേക്ക് തരം താഴ്ത്തിയതും വഹാബികളുടെ കാഞ്ഞ യുക്തിയാണ്. ഖുർആനും സുന്നത്തും തട്ടിമറിച്ച് ,ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിലേക്ക് മാറ്റി മറിച്ചതും വഹാബീ യുക്തിയുടെ ഇടപെടലാണ്. തിരു നബി[സ]യെപ്പോലും ചോദ്യം ചെയ്യണമെന്ന് മൗലവിമാർ അണികളോടാഹ്വാനം ചെയ്തതും യുക്തിമൂത്തപ്പോളാണ്. ചുരുക്കത്തിൽ ,യുക്തിവാദ വിഷയത്തിൽ ജബ്ബാറും വഹാബികളും ഒന്നും രണ്ടും സ്ഥാനത്താണ്. ഒന്ന് മതത്തിനുള്ളിലും മറ്റൊന്ന് പുറത്തുമെന്ന വ്യത്യാസം മാത്രം...!

അവസാനം ,ജബ്ബാറൊരു വെല്ലുവിളി നടത്തി. മുസ്ലിമാകാമത്രെ... ഡോക്ടർ ഫൈസൽ അഹ്സനി ആ വെല്ലുവിളി ഏറ്റെടുത്തു.സംഗതി പണി പാളുമെന്നറിഞ്ഞ ജബ്ബാർ ചെറുതായൊന്ന് തല പൊക്കിയിട്ട് പതിയെ മാളത്തിലൊളിച്ചു.
ഐസിസ് വിഷയത്തിൽ ഇമേജ് നഷ്ടപ്പെട്ട മ്മടെ അക്ബർ , പത്ത് തെളിവ് കൊടുത്ത അഹ്സനിയിൽ നിന്ന് ജബ്ബാറിനെ രക്ഷിച്ച് സ്വയം മുഖം മിനുക്കാനിറങ്ങി ... മുഖം മിനുക്കലിലുപരി ,വഹാബികൾക്കിത് സ്വന്തം അണികൾക്കിടയിലെ നിലനില്പിൻ്റെ പ്രശ്നമാണ്. കാലങ്ങളായി വഹാബികൾ നെഞ്ചിലേറ്റുന്ന യുക്തിവാദത്തിലൂടെ തൂങ്ങിക്കയറി , EA ജബ്ബാർ കളത്തിലിറങ്ങിയപ്പോൾ  കിട്ടിയ എട്ടിൻ്റെ പണിയിൽ നിന്ന് കരകയറാനുള്ള തല്ലിപ്പിടച്ചിൽ... നെയ്യപ്പം തിന്നാലുള്ള രണ്ട് ഗുണം ജബ്ബാറിനും അക്ബറിനും കിട്ടാനുള്ള പോം വഴിയാണ് സംവാദ തട്ടിക്കൂട്ടിലെ മുഖ്യ ഇനം... അതിനാദ്യം വേണ്ടത് ,ഈ സംവാദം മുസ്ലിംകളുടെ നില നില്പിൻ്റെ പ്രശ്നമാക്കലും അക്ബറിനെ മുസ്ലിംകളുടെ രക്ഷകനാക്കി , എം എം അക്ബറില്ലായിരുന്നെങ്കിൽ ഇസ്ലാം പരാജയപ്പെട്ടേനെ എന്ന രൂപത്തിൽ 
അവതരിപ്പിക്കലുമാണ്. അതിനൊപ്പം ,വെല്ലുവിളിച്ച് കുടുങ്ങിയ ജബ്ബാറിനെ രക്ഷിക്കുകയും വേണം. ചിലരത് രണ്ടും ഭംഗിയായി വെടിപ്പാക്കി... അവസാനം ഇരുകൂട്ടരും വിജയമാഘോഷിച്ച് ഹാപ്പിയായി...

അല്ല , ജബ്ബാർ മുസ്ലിമായോ... കുറഞ്ഞ പക്ഷം വഹാബിയെങ്കിലുമായോ...?... അതൊന്നും ചോദിക്കരുത്... എന്നാൽ മറ്റൊരു ചോദ്യം...അക്ബർ ജയിക്കുന്നതിൽ നിങ്ങൾക്കെന്താ പ്രശ്നം... ഒരു പ്രശ്നവുമില്ല... ജയിക്കലും തോൽക്കലുമൊക്കെ അക്ബറിൻ്റെ വ്യക്തിപരമായ പ്രശ്നമാണ്. അത് മറച്ചു പിടിച്ച് ,അക്ബർ മുസ്ലിം രക്ഷകനാണെന്നും അക്ബറില്ലായിരുന്നെങ്കിൽ ഇസ്ലാമിൻ്റെ കാര്യം കട്ടപ്പുകയായേനേ - എന്നൊക്കെ തട്ടി വിടുന്നിടത്താണ് പ്രശ്നം...

ടിയാനെ വഹാബീ നേതാവ് സകരിയ്യ സ്വലാഹി പരിചയപ്പെടുത്തട്ടെ..."അറബി ഭാഷയിലൂടെ അഖീദ സംബന്ധമായ വിഷയങ്ങളിൽ അഗാധജ്ഞാനം നേടിയ വ്യക്തിയല്ല അക്ബർ എന്ന കാര്യം യുവത മാനേജ് മെന്റിന് അറിയാവുന്നതാണ്"[ഗൾഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും പേജ്:115]

അതിലുപരി ,പടച്ചോനെ സംബന്ധിച്ച് 2002നു മുമ്പുള്ള വിശ്വാസം തെറ്റാണെന്ന് അക്ബർ സമ്മതിക്കുകയും 2002 ൽ ,പടച്ചോനെ സിംഹാസനത്തിലിരുത്തുന്ന പുതിയ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു.[വിചിന്തനം 2002 മെയ് 16 നോക്കുക] പടച്ചോന് കയ്യും കാലും ഊരയും ചന്തിയും കണങ്കാലുമുള്ള വഹാബീ വിശ്വാസം ഒപ്പം ചേർന്നതോടെ അക്ബറിൻ്റെ ദൈവം പരിപൂർണ ഹാപ്പിയായി... ആ ദൈവത്തെയും കൂട്ടിപ്പിടിച്ച് ,തങ്ങളല്ലാത്ത ഭൂരിപക്ഷം മുസ്ലിംകളെയും മതത്തിന് പുറത്താക്കുന്ന - അത്തരക്കാരെ കൊല്ലണമെന്ന് അൽ മനാറിലൂടെ എഴുതിവിട്ട ''അക്ബറിൻ്റെ പ്രസ്ഥാനമാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിഷയത്തിൽ വഹാബികളും യുക്തിവാദികളും ഒരു പോലെ മുന്നിട്ടിറങ്ങി'' എന്നതാണ് സംവാദം കൊണ്ടുണ്ടായ ഏറ്റവും വലിയ പ്രയോജനം.തീവ്രവാദവും ഐസിസും അടിക്കടി തൗഹീദു മാറ്റലുമൊക്കെയായി വട്ടം കറങ്ങുന്ന വഹാബീ ടൈറ്റിലിൽ ഇസ്ലാമിനെ പരിചയപ്പെടുത്താൻ കഴിഞ്ഞാൽ 90% വും വിജയിച്ചു എന്ന് ജബ്ബാറിസ്റ്റുകൾക്ക് നന്നായിട്ടറിയാം. അതു കൊണ്ടാണ് ,സുന്നീ യുവ പണ്ഡിതനായ അഹ്സനിയുടെ മുന്നിൽ നിന്ന് രക്ഷപെട്ട് ,അക്ബറിന് കൈ കൊടുത്ത് കൃത്യമായി കെട്ടിപ്പിടിക്കാൻ ജബ്ബാർ ധൈര്യം കാട്ടിയത്...

             മതദർശനങ്ങൾ ശാസ്ത്രത്തിൻ്റെ മാറ്റ്കല്ലിൽ ഉരച്ചു നോക്കി വിശ്വസിക്കണമെന്നൊരു അപകടകരമായ സന്ദേശം കൂടി സമൂഹത്തിന് നൽകാനായതിൽ ജബ്ബാറിസ്റ്റുകൾ വലിയ സന്തോഷത്തിലാണ്. ഇക്കളിക്ക് പിന്നിലുള്ള  ഇത്തരം ചതികളൊന്നും ഉൾകൊള്ളാനാകാതെ ലൈക്കും പൂച്ചെണ്ടുമായിറങ്ങിയ ചില സ്വയം മൗലാനമാർ എത്ര വലിയ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഇനിയെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ...

        തോന്നിയ കോലത്തിൽ ഖുർആൻ പരിഭാഷയിറക്കി ജബ്ബാർമാരെ സൃഷ്ടിച്ച വഹാബികൾ ,  പരിഭാഷ മാറ്റി വച്ച് ആധികാരിക തഫ്സീറുകളിൽ അഭയം പ്രാപിച്ചു എന്നത് മൗലവിമാർക്കിട്ട് കിട്ടിയ കനത്ത പ്രഹരമാണ്. പരിഭാഷയുടെ  പരിമിതികൾ മുസ്ലിംകൾ ചൂണ്ടിക്കാണിക്കുമ്പോൾ തഫ്സീറുകളെ പാളക്കിത്താബെന്ന് പറഞ്ഞ് പുഛിച്ച് തള്ളിയവർ , ഇപ്പോൾ ആ യഥാർത്യം തിരിച്ചറിഞ്ഞു എന്നത് വിരോധാഭാസമായി തുടരുന്നു... 

                 *ഇസ്ലാമിനെ തകർക്കാൻ വഹാബീ മൗലവിമാരുടെ പരിഭാഷ കൊണ്ടേ കഴിയൂ എന്ന് ജബ്ബാറിനും , യുക്തിവാദികളെ നേരിടാൻ ,വഹാബീ ഭാഷയിൽ -''പാളക്കിത്താബായ'' വിശുദ്ധ തഫ്സീറുകൾ കൊണ്ടേ സാധിക്കൂ എന്ന് അക്ബറിനും മനസിലായത് വലിയ നേട്ടം തന്നെയാണ്...❗*

               ഐസിസിലൂടെ ഇസ്ലാമിനെ വായിപ്പിക്കാനുള്ള ശ്രമവുമായി അമേരിക്ക ഒരു ഭാഗത്ത്...ഐസിസിൻ്റെ ആശയമുള്ള വഹാബിസത്തിലൂടെ ഇസ്ലാമിനെ വായിപ്പിക്കാനുള്ള ശ്രമവുമായി യുക്തിവാദികൾ മറുഭാഗത്ത്... അതിനായി സംവാദ നാടകങ്ങൾ സൃഷ്ടിക്കുമ്പോൾ... ഈ കൊലച്ചതി മനസിലാകാതെ ,മനസിലായാൽ പോലും പ്രതികരിക്കാനാകാതെ മൗനം പാലിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന തിരിച്ചറിവ് നമുക്കെന്നുണ്ടാകും...?. മേൽ ലക്ഷ്യത്തിൽ അമേരിക്കക്ക് നഷ്ടപ്പെട്ടത് ഒരു ട്രേഡ് സെൻ്റർ... സംവാദ നാടകത്തിൽ ചിലർക്ക്  നഷ്ടപ്പെട്ടത് കുറച്ച് മണിക്കൂറുകൾ... മുക്കാൽ യുക്തിവാദികളായ വഹാബികളും ,വഹാബികൾ തുറന്നിട്ട യുക്തിവാദത്തിൽ തൂങ്ങി മറുകണ്ടം കണ്ട ജബ്ബാറും... ജബ്ബാറിലൂടെ നഷ്ടപ്പെട്ട മുഖം  'രക്ഷിക്കാനുള്ള വഹാബീ നാടകങ്ങൾ... അതിനിടയിലെ ചില പാശ്ചാത്യ അജണ്ഡകൾ... ചിന്തിക്കുക ... ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തങ്ങളുള്ളു...

           ഖുർആനും ഹദീസും പ്രമാണങ്ങളും വെട്ടിമുറിച്ചും കട്ട് മറിച്ചും ,തോന്നിയ രൂപത്തിൽ പരിഭാഷകളിറക്കിയും വഹാബീ യുക്തിവാദം അരങ്ങ് തകർത്തപ്പോൾ ജന്മമെടുത്ത ജബ്ബാറുമാർ... മുള്ളിനെ മുള്ളു കൊണ്ടെടുക്കാനുള്ള വിധി വഹാബികളെ തേടി എത്തിയത് സ്വാഭാവികം മാത്രം... എം എം അക്ബറിലൂടെ വഹാബികൾ തെറ്റ് തിരുത്താനാണ് ശ്രമമെങ്കിൽ സ്വാഗതാർഹമാണ്.വഹാബിസത്തിന് സംഭവിച്ച തെറ്റുകൾ തിരുത്താൻ അക്ബർ മുന്നിട്ടിറങ്ങിയതും സ്വാഗതാർഹമാണ്. പക്ഷേ ,തെറ്റ് തിരുത്താനിറങ്ങിയ അതേ അക്ബറിനെ , തെറ്റൊളിപ്പിച്ച് മിശിഹായാക്കി ചിത്രീകരിക്കുന്ന- അയാൾക്കല്ലാതെ മറ്റാർക്കുമിത് കഴിയില്ലെന്ന് വീമ്പിളക്കി സ്വയം പൊട്ടൻമാരാകുന്ന വഹാബീ അണികളെക്കാണുമ്പോൾ സഹതാപം പോലും തോന്നുന്നില്ല. മുക്കാൽ ജബ്ബാറായ അണികൾക്ക് അങ്ങിനെ പ്രതികരിക്കാനേ കഴിയൂ എന്നതാണ് സത്യം. മുസ്ലിംകൾ തത്ക്കാലം ക്ഷമിക്കുക...
*ജബ്ബാർമാരെ സൃഷ്ടിക്കുന്ന യുക്തിവാദങ്ങളുപേക്ഷിച്ച് മുഖ്യധാരാ ഇസ്ലാമിലേക്ക് തിരിച്ച് നടക്കാൻ വഹാബികൾക്കാകട്ടെ എന്നാശംസിക്കുന്നു...❗*
*ഖുദ്സി*
12-01-2021