*ജബ്ബാറിനെ യുക്തിവാദിയാക്കിയ വഹാബികൾ തല്ലിപ്പിടക്കുമ്പോൾ...❗*
👇👇👇👁️👁️👁️
✍️ EA ജബ്ബാറിനെ പരിചയമില്ലാത്ത വഹാബികൾ ചുരുക്കമായിരിക്കും. കേരളത്തിലെ യുക്തിവാദി നേതാവാണ് ജബ്ബാർ .ജബ്ബാറിനെ യുക്തിവാദിയാക്കിയത് ആരാണെന്ന ചോദ്യം കേൾക്കുമ്പോളേക്കും മൗലവിമാരുടെ ചങ്കിടിപ്പ് കൂടും.
കാരണം ,ജബ്ബാറിനെ യുക്തിവാദിയാക്കിയത് സാക്ഷാൽ വഹാബികളാണ്...!... അത് ജബ്ബാർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്... വഹാബികൾ മുക്കാൽ യുക്തിവാദികളും ,യുക്തിവാദ വിഷയത്തിൽ അവരെക്കടത്തി വെട്ടിയ ജബ്ബാർ മുഴു യുക്തിവാദിയുമായി എന്ന വ്യത്യാസം മാത്രമേ ഇരുകൂട്ടർക്കുമിടയിലുള്ളു. മുസ്ലിം ലോകത്തിൻ്റെ ആധികാരിക ഗ്രന്ഥമായ സഹീഹുൽ ബുഖാരിയിൽ നിന്ന് വഹാബികൾ 60 ഹദീസ് തള്ളിക്കളഞ്ഞത് യുക്തി മൂത്തപ്പോളാണ്. 60 ഹദീസ് തള്ളി എന്നതിലും ഭയാനകമാണ് ഇമാം ബുഖാരി[റ]യുടെ വിശ്വാസ്യത ചോദ്യം ചെയ്തു എന്നത്... വഹാബീ യുക്തിയനുസരിച്ച് ,വിശ്വാസ്യത നഷ്ടപ്പെട്ട ഇമാം ബുഖാരി[റ]യുടെ ഒരു ഹദീസും സ്വീകരിക്കരുത് എന്ന അതി ഭയാനകമായ യുക്തിയിലേക്കാണ് വഹാബിസം അണികളെ നയിച്ചത്...
സംസം വെള്ളം ടോയ്ലറ്റിൽ ഉപയോഗിക്കുന്ന കോലത്തിലേക്ക് തരം താഴ്ത്തിയതും വഹാബികളുടെ കാഞ്ഞ യുക്തിയാണ്. ഖുർആനും സുന്നത്തും തട്ടിമറിച്ച് ,ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിലേക്ക് മാറ്റി മറിച്ചതും വഹാബീ യുക്തിയുടെ ഇടപെടലാണ്. തിരു നബി[സ]യെപ്പോലും ചോദ്യം ചെയ്യണമെന്ന് മൗലവിമാർ അണികളോടാഹ്വാനം ചെയ്തതും യുക്തിമൂത്തപ്പോളാണ്. ചുരുക്കത്തിൽ ,യുക്തിവാദ വിഷയത്തിൽ ജബ്ബാറും വഹാബികളും ഒന്നും രണ്ടും സ്ഥാനത്താണ്. ഒന്ന് മതത്തിനുള്ളിലും മറ്റൊന്ന് പുറത്തുമെന്ന വ്യത്യാസം മാത്രം...!
അവസാനം ,ജബ്ബാറൊരു വെല്ലുവിളി നടത്തി. മുസ്ലിമാകാമത്രെ... ഡോക്ടർ ഫൈസൽ അഹ്സനി ആ വെല്ലുവിളി ഏറ്റെടുത്തു.സംഗതി പണി പാളുമെന്നറിഞ്ഞ ജബ്ബാർ ചെറുതായൊന്ന് തല പൊക്കിയിട്ട് പതിയെ മാളത്തിലൊളിച്ചു.
ഐസിസ് വിഷയത്തിൽ ഇമേജ് നഷ്ടപ്പെട്ട മ്മടെ അക്ബർ , പത്ത് തെളിവ് കൊടുത്ത അഹ്സനിയിൽ നിന്ന് ജബ്ബാറിനെ രക്ഷിച്ച് സ്വയം മുഖം മിനുക്കാനിറങ്ങി ... മുഖം മിനുക്കലിലുപരി ,വഹാബികൾക്കിത് സ്വന്തം അണികൾക്കിടയിലെ നിലനില്പിൻ്റെ പ്രശ്നമാണ്. കാലങ്ങളായി വഹാബികൾ നെഞ്ചിലേറ്റുന്ന യുക്തിവാദത്തിലൂടെ തൂങ്ങിക്കയറി , EA ജബ്ബാർ കളത്തിലിറങ്ങിയപ്പോൾ കിട്ടിയ എട്ടിൻ്റെ പണിയിൽ നിന്ന് കരകയറാനുള്ള തല്ലിപ്പിടച്ചിൽ... നെയ്യപ്പം തിന്നാലുള്ള രണ്ട് ഗുണം ജബ്ബാറിനും അക്ബറിനും കിട്ടാനുള്ള പോം വഴിയാണ് സംവാദ തട്ടിക്കൂട്ടിലെ മുഖ്യ ഇനം... അതിനാദ്യം വേണ്ടത് ,ഈ സംവാദം മുസ്ലിംകളുടെ നില നില്പിൻ്റെ പ്രശ്നമാക്കലും അക്ബറിനെ മുസ്ലിംകളുടെ രക്ഷകനാക്കി , എം എം അക്ബറില്ലായിരുന്നെങ്കിൽ ഇസ്ലാം പരാജയപ്പെട്ടേനെ എന്ന രൂപത്തിൽ
അവതരിപ്പിക്കലുമാണ്. അതിനൊപ്പം ,വെല്ലുവിളിച്ച് കുടുങ്ങിയ ജബ്ബാറിനെ രക്ഷിക്കുകയും വേണം. ചിലരത് രണ്ടും ഭംഗിയായി വെടിപ്പാക്കി... അവസാനം ഇരുകൂട്ടരും വിജയമാഘോഷിച്ച് ഹാപ്പിയായി...
അല്ല , ജബ്ബാർ മുസ്ലിമായോ... കുറഞ്ഞ പക്ഷം വഹാബിയെങ്കിലുമായോ...?... അതൊന്നും ചോദിക്കരുത്... എന്നാൽ മറ്റൊരു ചോദ്യം...അക്ബർ ജയിക്കുന്നതിൽ നിങ്ങൾക്കെന്താ പ്രശ്നം... ഒരു പ്രശ്നവുമില്ല... ജയിക്കലും തോൽക്കലുമൊക്കെ അക്ബറിൻ്റെ വ്യക്തിപരമായ പ്രശ്നമാണ്. അത് മറച്ചു പിടിച്ച് ,അക്ബർ മുസ്ലിം രക്ഷകനാണെന്നും അക്ബറില്ലായിരുന്നെങ്കിൽ ഇസ്ലാമിൻ്റെ കാര്യം കട്ടപ്പുകയായേനേ - എന്നൊക്കെ തട്ടി വിടുന്നിടത്താണ് പ്രശ്നം...
ടിയാനെ വഹാബീ നേതാവ് സകരിയ്യ സ്വലാഹി പരിചയപ്പെടുത്തട്ടെ..."അറബി ഭാഷയിലൂടെ അഖീദ സംബന്ധമായ വിഷയങ്ങളിൽ അഗാധജ്ഞാനം നേടിയ വ്യക്തിയല്ല അക്ബർ എന്ന കാര്യം യുവത മാനേജ് മെന്റിന് അറിയാവുന്നതാണ്"[ഗൾഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും പേജ്:115]
അതിലുപരി ,പടച്ചോനെ സംബന്ധിച്ച് 2002നു മുമ്പുള്ള വിശ്വാസം തെറ്റാണെന്ന് അക്ബർ സമ്മതിക്കുകയും 2002 ൽ ,പടച്ചോനെ സിംഹാസനത്തിലിരുത്തുന്ന പുതിയ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു.[വിചിന്തനം 2002 മെയ് 16 നോക്കുക] പടച്ചോന് കയ്യും കാലും ഊരയും ചന്തിയും കണങ്കാലുമുള്ള വഹാബീ വിശ്വാസം ഒപ്പം ചേർന്നതോടെ അക്ബറിൻ്റെ ദൈവം പരിപൂർണ ഹാപ്പിയായി... ആ ദൈവത്തെയും കൂട്ടിപ്പിടിച്ച് ,തങ്ങളല്ലാത്ത ഭൂരിപക്ഷം മുസ്ലിംകളെയും മതത്തിന് പുറത്താക്കുന്ന - അത്തരക്കാരെ കൊല്ലണമെന്ന് അൽ മനാറിലൂടെ എഴുതിവിട്ട ''അക്ബറിൻ്റെ പ്രസ്ഥാനമാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിഷയത്തിൽ വഹാബികളും യുക്തിവാദികളും ഒരു പോലെ മുന്നിട്ടിറങ്ങി'' എന്നതാണ് സംവാദം കൊണ്ടുണ്ടായ ഏറ്റവും വലിയ പ്രയോജനം.തീവ്രവാദവും ഐസിസും അടിക്കടി തൗഹീദു മാറ്റലുമൊക്കെയായി വട്ടം കറങ്ങുന്ന വഹാബീ ടൈറ്റിലിൽ ഇസ്ലാമിനെ പരിചയപ്പെടുത്താൻ കഴിഞ്ഞാൽ 90% വും വിജയിച്ചു എന്ന് ജബ്ബാറിസ്റ്റുകൾക്ക് നന്നായിട്ടറിയാം. അതു കൊണ്ടാണ് ,സുന്നീ യുവ പണ്ഡിതനായ അഹ്സനിയുടെ മുന്നിൽ നിന്ന് രക്ഷപെട്ട് ,അക്ബറിന് കൈ കൊടുത്ത് കൃത്യമായി കെട്ടിപ്പിടിക്കാൻ ജബ്ബാർ ധൈര്യം കാട്ടിയത്...
മതദർശനങ്ങൾ ശാസ്ത്രത്തിൻ്റെ മാറ്റ്കല്ലിൽ ഉരച്ചു നോക്കി വിശ്വസിക്കണമെന്നൊരു അപകടകരമായ സന്ദേശം കൂടി സമൂഹത്തിന് നൽകാനായതിൽ ജബ്ബാറിസ്റ്റുകൾ വലിയ സന്തോഷത്തിലാണ്. ഇക്കളിക്ക് പിന്നിലുള്ള ഇത്തരം ചതികളൊന്നും ഉൾകൊള്ളാനാകാതെ ലൈക്കും പൂച്ചെണ്ടുമായിറങ്ങിയ ചില സ്വയം മൗലാനമാർ എത്ര വലിയ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഇനിയെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ...
തോന്നിയ കോലത്തിൽ ഖുർആൻ പരിഭാഷയിറക്കി ജബ്ബാർമാരെ സൃഷ്ടിച്ച വഹാബികൾ , പരിഭാഷ മാറ്റി വച്ച് ആധികാരിക തഫ്സീറുകളിൽ അഭയം പ്രാപിച്ചു എന്നത് മൗലവിമാർക്കിട്ട് കിട്ടിയ കനത്ത പ്രഹരമാണ്. പരിഭാഷയുടെ പരിമിതികൾ മുസ്ലിംകൾ ചൂണ്ടിക്കാണിക്കുമ്പോൾ തഫ്സീറുകളെ പാളക്കിത്താബെന്ന് പറഞ്ഞ് പുഛിച്ച് തള്ളിയവർ , ഇപ്പോൾ ആ യഥാർത്യം തിരിച്ചറിഞ്ഞു എന്നത് വിരോധാഭാസമായി തുടരുന്നു...
*ഇസ്ലാമിനെ തകർക്കാൻ വഹാബീ മൗലവിമാരുടെ പരിഭാഷ കൊണ്ടേ കഴിയൂ എന്ന് ജബ്ബാറിനും , യുക്തിവാദികളെ നേരിടാൻ ,വഹാബീ ഭാഷയിൽ -''പാളക്കിത്താബായ'' വിശുദ്ധ തഫ്സീറുകൾ കൊണ്ടേ സാധിക്കൂ എന്ന് അക്ബറിനും മനസിലായത് വലിയ നേട്ടം തന്നെയാണ്...❗*
ഐസിസിലൂടെ ഇസ്ലാമിനെ വായിപ്പിക്കാനുള്ള ശ്രമവുമായി അമേരിക്ക ഒരു ഭാഗത്ത്...ഐസിസിൻ്റെ ആശയമുള്ള വഹാബിസത്തിലൂടെ ഇസ്ലാമിനെ വായിപ്പിക്കാനുള്ള ശ്രമവുമായി യുക്തിവാദികൾ മറുഭാഗത്ത്... അതിനായി സംവാദ നാടകങ്ങൾ സൃഷ്ടിക്കുമ്പോൾ... ഈ കൊലച്ചതി മനസിലാകാതെ ,മനസിലായാൽ പോലും പ്രതികരിക്കാനാകാതെ മൗനം പാലിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന തിരിച്ചറിവ് നമുക്കെന്നുണ്ടാകും...?. മേൽ ലക്ഷ്യത്തിൽ അമേരിക്കക്ക് നഷ്ടപ്പെട്ടത് ഒരു ട്രേഡ് സെൻ്റർ... സംവാദ നാടകത്തിൽ ചിലർക്ക് നഷ്ടപ്പെട്ടത് കുറച്ച് മണിക്കൂറുകൾ... മുക്കാൽ യുക്തിവാദികളായ വഹാബികളും ,വഹാബികൾ തുറന്നിട്ട യുക്തിവാദത്തിൽ തൂങ്ങി മറുകണ്ടം കണ്ട ജബ്ബാറും... ജബ്ബാറിലൂടെ നഷ്ടപ്പെട്ട മുഖം 'രക്ഷിക്കാനുള്ള വഹാബീ നാടകങ്ങൾ... അതിനിടയിലെ ചില പാശ്ചാത്യ അജണ്ഡകൾ... ചിന്തിക്കുക ... ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തങ്ങളുള്ളു...
ഖുർആനും ഹദീസും പ്രമാണങ്ങളും വെട്ടിമുറിച്ചും കട്ട് മറിച്ചും ,തോന്നിയ രൂപത്തിൽ പരിഭാഷകളിറക്കിയും വഹാബീ യുക്തിവാദം അരങ്ങ് തകർത്തപ്പോൾ ജന്മമെടുത്ത ജബ്ബാറുമാർ... മുള്ളിനെ മുള്ളു കൊണ്ടെടുക്കാനുള്ള വിധി വഹാബികളെ തേടി എത്തിയത് സ്വാഭാവികം മാത്രം... എം എം അക്ബറിലൂടെ വഹാബികൾ തെറ്റ് തിരുത്താനാണ് ശ്രമമെങ്കിൽ സ്വാഗതാർഹമാണ്.വഹാബിസത്തിന് സംഭവിച്ച തെറ്റുകൾ തിരുത്താൻ അക്ബർ മുന്നിട്ടിറങ്ങിയതും സ്വാഗതാർഹമാണ്. പക്ഷേ ,തെറ്റ് തിരുത്താനിറങ്ങിയ അതേ അക്ബറിനെ , തെറ്റൊളിപ്പിച്ച് മിശിഹായാക്കി ചിത്രീകരിക്കുന്ന- അയാൾക്കല്ലാതെ മറ്റാർക്കുമിത് കഴിയില്ലെന്ന് വീമ്പിളക്കി സ്വയം പൊട്ടൻമാരാകുന്ന വഹാബീ അണികളെക്കാണുമ്പോൾ സഹതാപം പോലും തോന്നുന്നില്ല. മുക്കാൽ ജബ്ബാറായ അണികൾക്ക് അങ്ങിനെ പ്രതികരിക്കാനേ കഴിയൂ എന്നതാണ് സത്യം. മുസ്ലിംകൾ തത്ക്കാലം ക്ഷമിക്കുക...
*ജബ്ബാർമാരെ സൃഷ്ടിക്കുന്ന യുക്തിവാദങ്ങളുപേക്ഷിച്ച് മുഖ്യധാരാ ഇസ്ലാമിലേക്ക് തിരിച്ച് നടക്കാൻ വഹാബികൾക്കാകട്ടെ എന്നാശംസിക്കുന്നു...❗*
*ഖുദ്സി*
12-01-2021