*ഗുരുനാഥന്മാരിൽ പുത്തനാശയക്കാരനുണ്ടെങ്കിൽ ?*
* * * * * * * * * * * * * * * *
യഥാർത്ഥ ഇടപെടലുകൾ ഇങ്ങനെയായിരിക്കണമെന്നാണ് ഇമാമുകളുടെ ജീവിതം തരുന്ന സന്ദേശം .
*ഹഖ് പറയാൻ ഒന്നും തടസ്സമാകരുത്* .
*ഇമാം സുബ്കി (റ)* പറയുകയാണ് .
അഹ് ലുസുന്നത്തിനെ കുറിച്ച് കടുത്ത പക്ഷപാത സമീപനമാണ് *ദഹബി* സ്വീകരിച്ചിരിക്കുന്നത്. ആയതിനാൽ
*ദഹബിയെ* *അവലംബിക്കാൻ* *പാടില്ല*
ദഹബിയുടെ പക്ഷപാതം നാം പറഞ്ഞതിലും
*എത്രയോ ഭീകരമാണ്*
*അദ്ദേഹം എന്റെ ഗുരുവാണെന്നത് ശരി*
പക്ഷെ പിന്തുടരപ്പെടാൻ ഏറ്റവും ബന്ധപ്പെട്ടത് *ഹഖ്* ആണ്.
[ ത്വബഖാത്ത് 1/190 ].
ഇമാം സുബ്കി തുടരുകയാണ്.
ദഹബി ഉറച്ച പക്ഷപാതിയാണ്. *അദ്ദേഹം നമ്മുടെ ഗുരുവര്യനാണ്. നമുക്ക് അദ്ദേഹത്തോട് കുറെ കടപ്പാടുകളുണ്ട്.*
പക്ഷെ അല്ലാഹുവിനോടുള്ള കടപ്പാടാണല്ലോ
അദ്ദേഹത്തിനോടുള്ള കടപ്പാടുകളെക്കാൾ മുന്തിക്കേണ്ടത്. നമുക്കദ്ദേഹത്തെ കുറിച്ച്
പറയാനുള്ളത്, ഹനഫിയ്യിലോ , ശാഫിഇയ്യിലോ
ദഹബിയുടെ പരാമർശം *സ്വീകരിക്കാൻ പാടില്ല.*
അവരുടെ ചരിത്രം ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്നും കണ്ടെടുക്കുകയും *ചെയ്യരുത്* . കാരണം അവർക്കെതിരിൽ
കടുത്ത പക്ഷപാതം സ്വീകരിച്ച വ്യക്തിയാണ്
ദഹബി .
[ ത്വബക്കാത്ത് 4/ 191]
ഇമാം സുബ്കി(റ) തുടുരുന്നു.
ദഹബിയുടെ അടുക്കൽ അഹ്ലു സുന്നയുടെ മേൽ അതിർ കവിഞ്ഞ ആക്ഷേപങ്ങളുണ്ട്.
അവയൊന്നും അവലംബിക്കപ്പെടാവതല്ല.
[ത്വബക്കാത്ത് 1/190]
സുന്നി പക്ഷത്ത് ശക്തമായ നിലപാടുള്ളവരാണ് സുബ്കി ഇമാമുമാർ.
*വാപ്പയും മകനും*
മറുപക്ഷത്ത്
*ഇബ്നു തൈമിയ്യയും* *ശിഷ്യൻ ദഹബിയും*
എന്നിട്ടും ,
ഇവിടെ പഠിപ്പിക്കുന്നത് എന്താണ് ,
ഗുരുനാഥന്മാരിൽ ആരെങ്കിലും പുത്തനാശയക്കാരനുണ്ടെങ്കിൽ അവരോടുള്ള
സമീപനമാണ് ഇമാം സുബ്കി (റ) പഠിപ്പിക്കുന്നത്.
ഇത് ജനങ്ങളോട് തുറന്ന് പറയുകയും വേണം. അതാണ് ഇമാമിന്റ
രചനയിലൂടെ നാം കണ്ടത്.
*NB*
_ദഹബിയെ കുറിച്ച്_
_നിലപാട് പറയാൻ_
_ഏറ്റവും അർഹൻ_
_ഇമാം സുബ്കി (റ)യാണ്_
🖊️ Muhammed Sani Nettoor