_*ഇന്ത്യയിലെ ശിയാ നേതാവ് കാന്തപുരത്തിന്റെ തട്ടിപ്പ് ക്ലിപ്പ് സഹിതം ഈജിപ്തിലെ സഫാ ചാനൽ (ശിയാക്കൾക്കെതിരെ നിരന്തരം പോരാടുന്ന ചാനൽ)*_
പുറത്ത് വിടുന്നു എന്ന ടൈറ്റിൽ കൊടുത്തു കൊണ്ടു ഒരു ഈജിപ്ഷ്യൻ *തീവ്രവാദി മുല്ലപ്പൂ വിപ്ലവ* ആശയക്കാർ നടത്തുന്ന സഫ എന്ന ചാനലിലെ ഒരു അവതാരകൻ ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദുമായി ഏതോ പരിപാടിക്കിടെ ഒരു അഭിമുഖം നടത്തുകയും ശേഷം കേരളത്തിലെ ഒരു പരിപാടിക്കിടെ ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദ് വെള്ളം മന്ത്രിക്കുന്നതും അവിടെ കൂടിയ ആളുകൾ ഉസ്താദിന്റെ കൈ മുത്തുകയും ചെയ്യുന്നതു കാണിക്കുന്ന വീഡിയോ *കേരളത്തിലെ വഹാബികൾ* മലയാളത്തിലേക്ക് സബ്ടൈറ്റിൽ നൽകിക്കൊണ്ട് പ്രചരിപ്പിക്കുന്നത് കണ്ടു....
[വഹാബീ തട്ടിപ്പിന്റെ യാഥാർത്ഥ്യം വിശദീകരിക്കുന്ന വീഡിയോ
👇👇👇👁👁👁
https://youtu.be/s7DmCBEJ4UY ]
സഫാ ചാനലിന്റെ പിതൃത്വമാർക്കെന്നീ ചിത്രങ്ങൾ പറഞ്ഞു തരും.
ആമുഖമായി പറയട്ടെ, ആ ചാനൽ കാന്തപുരം ഉസ്താദിനെ എതിർത്ത് സത്യത്തിൽ ഉസ്താദിന് അനുകൂലമായ കാര്യമാണ് . ഉസ്താദിനെ അനുകൂലിച്ചാൽ അത് ഒരുപക്ഷെ ഉസ്താദിന് ചെറിയ തോതിലെങ്കിലും ബുദ്ധിമുട്ടുകൾ മുസ്ലിം ലോകത്തു ഉണ്ടായേനെ .. തീവ്ര വഹാബി ചിന്താഗതിക്കാരായ ഇസ്ലാമിക രാജ്യങ്ങളിൽ അടുത്ത കാലത്തു നടന്ന എല്ലാ കലാപങ്ങൾക്കും കാരണക്കാരായ സലഫി-ഇഖ്വാനി പുത്തൻവാദികളും ഉസ്താദിന്റെ സുന്നീ ആശയവും തമ്മിൽ ഉള്ള അന്തരം കൊണ്ട് തന്നെ ആണ് അവർ അവരുടെ ചാനലിലൂടെ ഇത്തരമൊരു ആരോപണങ്ങൾ ഉന്നയിക്കാൻ ഒരുമ്പെട്ടത്..
ഈയുള്ളവൻ ആ വീഡിയോ സസൂക്ഷ്മം വീണ്ടു വീണ്ടും കാണുകയും അതിലെ ഈ പറയപ്പെട്ട പോലെയുള്ള *തട്ടിപ്പ് എന്താണെന്നു കണ്ടെത്താൻ ശ്രമിക്കുകയും ഉണ്ടായി.. പതിവ് പോലെ വിഫല ശ്രമം* ആയിരുന്നു അത് ..ഇതൊരു വഹാബി തട്ടിപ്പ് ആണെന്ന അനുമാനത്തിലേക്കാണ് അത് നയിച്ചത്,,
വീഡിയോയുടെ തുടക്കത്തിൽ തന്നെ ഒരു നെഗറ്റീവ് ചിന്ത ഉസ്താദിനെ കുറിച്ച് കാണുന്നവരിൽ ഉണ്ടാക്കാൻ വേണ്ടി '' ഇദ്ദേഹം ഇന്ത്യയിലെ അഹ്ലുസ്സുന്നയുടെ നേതാവും അനവധി ശരീഅത്ത് കോളേജുകളുടെ മേധാവി കൂടിയാണ് '' എന്ന് പറഞ്ഞ ശേഷം ഇയാൾ തുടർന്ന് പറയുന്ന വാചകംശ്രദ്ധിക്കുക ,. '' പേര് കേൾക്കുമ്പോൾ അദ്ദേഹം ഇങ്ങനെയൊക്കെ ആണെന്ന് ധരിച്ചു ആളുകൾ വഞ്ചിതരായിപോകും, എന്നാൽ തീർത്തും വിപരീതമാണ് കാര്യം '' നോക്കൂ..വിഷയം തുടങ്ങുന്നതിന്റെ മുന്നേ തന്നെ ഉസ്താദിനെ കുറിച്ച് മോശം ധാരണ ക്രിയേറ്റ് ചെയ്തു ..ശേഷം കേൾക്കുന്ന വിഷയത്തിൽ എല്ലാം ആളുകൾ ''വഞ്ചകൻ '' എന്ന ലേബലിൽ ഉസ്താദിനെ ശ്രവിക്കുന്നു, അപ്പോൾ വഹാബിയുടെ ഫിത്നയുടെ തുടക്കാൻ എളുപ്പമായി..
അങ്ങനെ ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ചോദിക്കുന്നു.. ചുരുങ്ങിയ നിലക്ക് ,എന്നാൽ വ്യക്തമായി തന്നെ അത് വിശദീകരിക്കുന്നു... ശേഷം ചർച്ച ഷിയാക്കളിലേക്കു തിരിയുന്നു,,,
അവതാരകൻ ചോദിക്കുന്നു.. " ഇന്ത്യയിലെ മുസ്ലിം പള്ളികളും മത സ്ഥാപനങ്ങളും വലിയൊരു ശതമാനവും ശിയാക്കളുടെ കയ്യിലാണെന്ന കേൾക്കുന്നല്ലോ...'' ആദ്യ ചോദ്യം.. എനിക്കൊരു സംശയം,, ഇന്ധ്യയിൽ വളരെ തുലോം തുച്ഛമായ ഇങ്ങനെ ഒരു കേൾവി എങ്ങനെ ഈജിപ്ഷ്യൻ സലഫിക്ക് കിട്ടി?..ഉത്തരം സിമ്പിൾ,,ഇവിടെയുള്ള വഹാബികൾ ഇന്ധ്യയിലെ സുന്നികളായ പാരമ്പര്യ മുസ്ലിംകളെ ഷിയാ ആരോപണം നടത്തി ആ നിലക്കാണ് ഗൾഫ് സലഫികളിലേക്കു പരിചയപ്പെടുത്തിയത്..അപ്പോൾ ഇന്ത്യയിലെ ഭൂരിപക്ഷ ആരാധനാലയങ്ങളും പാരമ്പര്യ സുന്നികൾ ആണ് നടത്തുന്നത് എന്നത് ''ശിയാക്കൾ ആണ് നടത്തുന്നത് " എന്ന നിലക്ക് വഹാബി പുറം നാട്ടിൽ പ്രചരിപ്പിച്ചു.. അങ്ങനെ ഈ അവതാരകനടക്കമുള്ള സലഫികളും ആ ധാരണയിൽ നിലകൊള്ളുന്നു ..
ഉസ്താദ് മറുപടി പറയുന്നു.. കാന്തപുരം: അല്ല. വളരെ അപൂര്വ്വമായിട്ടല്ലാതെ നമ്മുടെ അടുക്കല്‍ ശിയാക്കളില്ല. മുംബയില്‍ ശിയാ വിഭാഗങ്ങളില്‍ പെട്ട ബുഹ്ര (ബോറ) ക്കാരുണ്ട്. അവര്‍ കച്ചവടക്കാരാണ്.
(അതെ, ഉസ്താദ് പറഞ്ഞത് പോലെ തന്നെ ആണ് കാര്യങ്ങൾ,ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിലുള്ള ഒരു ചെറിയ ന്യൂനപക്ഷമാണ് ഷിയാ മുസ്ലിം. 2012 ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ മുസ്ലീം ജനസംഖ്യയിൽ 13 മുതൽ 14% പേർ മാത്രമാണ് ശിയാക്കൾ..നോർത്ത് ഇന്ധ്യയിൽ അങ്ങിങ്ങായി വളരെ കുറഞ്ഞ ശതമാനം പേര്...അവരിൽ തന്നെ മിക്ക പേരും കാര്യമായ ഒരു വിഭാഗീയ പ്രവർത്തനത്തിലോ അക്രമങ്ങളിലോ ഏർപ്പെടാതെ കച്ചവടവും കാര്യവുമായി ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരും..ഇസ്നാ അശരികൾ,ഇസ്മായിലികൾ തുടങ്ങിയ വിഭാഗങ്ങളാണ് ഇന്ത്യയിൽ ഉള്ള ഷിയാക്കളിൽ അധികവും അവരിൽ ഇസ്മായിളികളിൽ പെട്ടവരാണ് ദാവൂദി ബോഹ്റ ശിയാക്കൾ , ഗൾഫ് നാടുകളിൽ ജീവിക്കുന്നവർക്ക് സുപരിചിതമാണ് അവരുടെ വലിയ പുള്ളി തൊപ്പിയും നീളൻ വെള്ള ജുബ്ബയും , അവരിൽ പെട്ട ചിലർ മുൻപ് മോദിയുടെ ഒരു ചടങ്ങിനിടെ മോദിയുടെ മുന്നിൽ കുനിഞ്ഞു എന്തോ ചെയ്യുന്നത് സുഫിയാക്കൾ ബിജെപി യുടെ പാദസേവകർ ആയി എന്ന തലക്കെട്ടോടു കൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.. ഇന്ത്യയിലും പാകിസ്ഥാനിലും മധ്യാഫ്രിക്കയിലും തൈക്കനാഫ്രിക്കയിലും മറ്റുമുള്ള ശീഈ വിഭാഗമാണ് ഇസ്മാഈലിയ്യ)
അവതാരകന്: അവരുടെ വിശ്വാസങ്ങളില്‍ താങ്കളുടെ എതിര്‍പ്പുകള്‍ എന്തൊക്കെയാണ്?
കാന്തപുരം: അല്ലാഹു അ'അലം !( അല്ലാഹുവാണ് അറിവുള്ളവൻ) നമ്മള് അവരിലേക്ക് നോക്കാറില്ല. അവര്‍ നമ്മിലേക്കും നോക്കാറില്ല.
(അവർ അവരുടെ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നു, നമ്മൾ നമ്മുടെ കാര്യങ്ങളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു , ഈജിപ്ത് പോലുള്ള അറബ് നാടുകളെ അപേക്ഷിച്ചു ഇന്ത്യയിലെ നല്ല സാഹചര്യത്തിൽ എല്ലാവരും ഭരണഘടനാ നൽകുന്ന സ്വാതന്ത്ര്യം അനുഭവിച്ചു പ്രവർത്തിക്കുന്നു)
അവതാരകന്: അല്ലാ .. ഞാനുദ്ദേശിക്കുന്നത് , ഖുര്‍ആനിന്റയും സുന്നത്തിന്റെയും വിഷയത്തില്‍ അവരുടെ വിശ്വാസമെന്താണ്..?
കാന്തപുരം : അവര്‍ക്ക് പ്രത്യേകമായ ചില വിശ്വാസങ്ങളാണ്. ( _ശെരിയല്ലേ ഉസ്താദ് പറഞ്ഞത് , അവരുടേത് നമ്മുടേത് പോലുള്ള വിശ്വാസങ്ങളല്ല, മുസ്ലിം മുഖ്യ ധാരയിൽ നിന്ന് വിഭിന്നമായി ധാരാളം പിഴച്ചതും പുതു നിർമിതവുമായ വാദങ്ങളുമായി ആണ് ശിയാക്കൾ ജീവിക്കുന്നത്.. പ്രവാചകനായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ കുടുംബ പരമ്പരയുടെയും നേതൃത്വം (അഹ്ലുൽ ബൈത്ത്)മാത്രം അംഗീകരിക്കുന്ന ഈ വിഭാഗം പ്രവാചകനുശേഷം ഇസ്ലാമിക സമുദായത്തിന്റെ നേതൃത്വമേറ്റെടുത്ത ആദ്യത്തെ മൂന്നു ഖലീഫമാരെ അംഗീകരിക്കുന്നില്ല. പ്രവാചകന്റെ പത്നിയായ ഖദീജയ്ക്കുശേഷം രണ്ടാമതായി ഇസ്ലാം മതവിശ്വാസിയായിത്തീർന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും മരുമകനുമായ അലിയാണ് യഥാർത്ഥത്തിൽ നബിതിരുമേനിയുടെ മരണശേഷം ഖലീഫയാവേണ്ടിയിരുന്നത് എന്നും മറ്റുള്ളവർ അലിക്കവകാശപ്പെട്ട ഖലീഫാ പദവി തട്ടിയെടുക്കുകയാണുണ്ടായത് എന്നും ഷിയാക്കൾ ഉറച്ചു വിശ്വസിക്കുന്നു. അലിയുടെ അനുയായികൾ എന്നപേരിലാണ് ഈ വിഭാഗം സംഘടിച്ചതും ശക്തിയാർജ്ജിച്ചതും.
എഴുപതോളം ഉപഗ്രൂപ്പുകളായി വഴിപിരിഞ്ഞുനില്‍ക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അലിയാരെ സംബന്ധിച്ച് നേര്‍മാര്‍ഗത്തോട് യോജിക്കാത്ത പല വിശ്വാസങ്ങളുമുണ്ട്. അലിയാരുടെ കൃത്യമായ പദവിയും സ്ഥാനവും എന്താണെന്ന് നിര്‍വചിക്കുന്നതിലും അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ വരുന്നവരുടെ പദവിയെ സംബന്ധിച്ചും രൂക്ഷവും കടുത്തതുമായ അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും അവര്‍ക്കിടയിലുണ്ട്. ചിലരുടെത് ഇസ്ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ വാദങ്ങളാണെങ്കില്‍(ബിദ്അത്ത്) മറ്റുചിലരുടെത് തീര്‍ത്തും സത്യനിഷേധത്തിന്റെ(കുഫ്ര്) പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ ഏറ്റവും അപകടകരമായത് അലി(റ) ദൈവാവതാരമാണെന്ന് വിശ്വസിക്കുന്നവരുടെ നിലപാടാണ്. ഗുറാബിയ്യ വിഭാഗക്കാര്‍ മുഹമ്മദ് നബി(സ്വ)യോട് എല്ലാ അര്‍ത്ഥത്തിലും തുല്യനാണ് അലി(റ) എന്ന് പ്രചരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ നബിയായി നിയോഗിക്കാന്‍ അല്ലാഹുതീരുമാനിച്ചിരുന്നത് അലിയെ ആയിരുന്നെന്നും ദിവ്യസന്ദേശവുമായി വന്ന ദൂതന് ജിബ്രീലിന് ആളുമാറി അബദ്ധം പിണയുകയായിരുന്നു എന്നുവരെ ഗുറാബിയ്യ വിഭാഗം വിശ്വസിക്കുന്നു. ഇക്കാര്യം ഖാളി ഇയാള്‍(റ) കിതാബുശ്ശിഫാഇലും വ്യാഖ്യാനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ അലിയാര് തന്നെ പറഞ്ഞു: എന്റെ വിഷയത്തില്‍ രണ്ടുകൂട്ടര്‍ നാശമടഞ്ഞു. എന്നെ പരിധി വിട്ട് സ്നേഹിച്ചവരാണ് ഒന്ന്. മറ്റേത് പരിധിവിട്ട് ദേഷ്യം കാണിച്ചവരും(മുസ്നദു അഹ്മദ് 1/160, ഫളാഇലുസ്സ്വഹാബ 2/ 565 എന്നിവ കാണുക. മറ്റൊരിക്കല്‍ പറഞ്ഞതിങ്ങനെ: ഒരു വിഭാഗം എന്നെ അതിരുവിട്ട് സ്നേഹിക്കും. ആ സ്നേഹം നിമിത്തം തന്നെ നരകത്തിലെത്തിച്ചേരും. തഥൈവ, ഒരു കൂട്ടര് കോപം വെച്ചുപുലര്‍ത്തും. നരകാവകാശികളായിത്തീരും(ഇബ്നുഅബീ ആസ്വിമിന്റെ അസുന്നയില്‍(2/195) ഇതുദ്ധരിച്ചിട്ടുണ്ട്. പരിധിവിട്ട് സ്നേഹപ്രകടനം നടത്തി ഒടുവില്‍ കുഫ്റിലേക്കും തദ്വാരാ നരകത്തിലേക്കും എത്തിച്ചേരുമെന്ന് പറയപ്പെട്ടത് ശിയാക്കളെ കുറിച്ചാണെന്ന് അനേകം പണ്ഡിത ശ്രേഷ്ഠര്‍ വ്യക്തമാക്കിയിട്ടുണ്ട്. അലി തന്നെയാണ് അല്ലാഹു എന്നുവരെ അവര്‍ പറഞ്ഞുവല്ലോ
ഇസ്നാ അശ്രികളുടെ പ്രധാന ആശയങ്ങള്‍
1. ഇമാമത്ത്: നബി(സ)ക്കു ശേഷം മത-രാഷ്ട്രീയ രംഗത്തു സമുദായത്തിനു നേതൃത്വം നല്കാന് പന്ത്രണ്ടു നേതാക്കന്മാര് (ഇമാമുകള്‍) നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമന് അലി(റ)യാണ്. അദ്ദേഹമാണ് തന്റെ പിന്‍ഗാമിയെന്ന് നബി(സ) ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അത് പിന്നീട് അബൂബക്കര്‍, ഉമര്‍, ഉസ്മാന് തുടങ്ങിയ സ്വഹാബികള്‍ മറച്ചുവെക്കുകയായിരുന്നു.
2. ഇസ്വ്മത്ത്: ഇമാം പരിശുദ്ധരും പാപസുരക്ഷിതനുമാണ്. മറവി, അബദ്ധം തുടങ്ങിയവയൊന്നും ഇമാമിനുണ്ടാവുകയില്ല. ഇമാമിന്റെ വാക്കുകള്‍ ഇസ്ലാമിന്റെ നിയമമാണ്. ഇവര്‍ നബി(സ)യുടെ വസ്വിയ്യുമാരാണ്. ശരീഅത്തിന്റെ രഹസ്യങ്ങളെല്ലാം നബി(സ) ഇവരുടെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. നബി(സ) അലിയാരെ ഏല്‍പ്പിച്ചു. അലി അടുത്ത ഇമാമിനെയും. ഇങ്ങനെ ഓരോരുത്തരും പിന്‍ഗാമിയെ ഏല്‍പ്പിക്കുന്നു. ഇവരെല്ലാം വന്നതിനു ശേഷമാണ് ശരീഅത്ത് പൂര്‍ത്തിയാകുക.
3. ഇല്‍മുല്ലദുന്നി: ഇമാമിന് നബി(സ)യില്‍ നിന്നു ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ അഭൗതികജ്ഞാനം ലഭിക്കുന്നു. ഇതുകൊണ്ടവര്‍ പ്രവാചകന്മാരെ പോലെ ശരീഅത്ത് വ്യാഖ്യാനിക്കുന്നു. നബിയുടെയും ഇമാമിന്റെയും ഇടയിലെ വ്യത്യാസം വഹ്യ് മാത്രമാണ്.
4. മുഅ്ജിസത്ത്: ഇമാമില്‍ നിന്നു പ്രകടമാകുന്ന അമാനുഷിക സംഭവങ്ങള്‍ പ്രവാചകന്മാരുടേതു പോലെ മുഅ്ജിസത്താണ്. ഒരു ഇമാം തന്റെ പിന്‍ഗാമിയെ ഖണ്ഡിതമായി പ്രഖ്യാപിച്ചില്ലെങ്കില്‍, അടുത്ത ഇമാം അമാനുഷിക പ്രകടനങ്ങള്‍ കൊണ്ട് തന്റെ ‘ഇമാമിയ്യത്ത്’ തെളിയിക്കണം.
5. തഖിയ്യ: ആവശ്യഘട്ടങ്ങളില്‍ അത്മ രക്ഷാര്‍ത്ഥം സത്യം മറച്ചുവെക്കലാണിത്. ഇത് പുണ്യകര്‍മ്മവും മതത്തിന്റെ അടിത്തറയുമാണ്. അലി(റ) ആദ്യത്തെ മൂന്ന് ഖലീഫമാരെ ബൈഅത്തു ചെയ്തത് ‘തഖിയ്യ’ പ്രകാരമാണ്. ‘തഖിയ്യ’ അനുസരിച്ച് ഒരു ശീഇക്ക് സുന്നികള്‍ക്കിടയില്‍ സുന്നിവേഷവും ഖവാരിജുകള്‍ക്കിടയില്‍ ആവേഷവും കെട്ടാം. ക്രിസ്ത്യാനികള്‍ക്കിടയില്‍ സൂപ്പര്‍ ക്രിസ്ത്യാനിയാകലും ജൂതന്മാര്ക്കിടയില് ഉത്തമ ജൂതനാകലും തഖിയ്യ അനുസരിച്ച് പുണ്യം.
6. റജ്അ: മുമ്പ് ‘സിര്‍ദാബി’ല്‍ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാം അന്ത്യനാളില്‍ മടങ്ങിവരും.
7. ബറാഅ: അലിയെ ഒന്നാം ഖലീഫയായി അംഗീകരിക്കാത്ത അബുബക്കര്‍, ഉമര്‍, ഉസ്മാന് എന്നീ സ്വഹാബികളില്‍ നിന്നു ഒഴിഞ്ഞുനില്ക്കുന്നു. അലി(റ)ക്ക് മുമ്പ് ഖലീഫമാരായതിലൂടെ അവര്‍ ചെയ്തത് മഹാ അപരാധമാണെന്നും ശാപവചനങ്ങള്‍ക്ക് അര്‍ഹരാണെന്നും വാദിക്കുന്നു.
8. ബദാഅ്:ഏതെങ്കിലും പുതിയ സംഭവങ്ങളുണ്ടായാല്‍ അല്ലാഹു തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തും എന്ന വിശ്വാസമാണിത്. ആറാമത്തെ ഇമാമായ ജഅ്ഫര്‍ സ്വാദിഖ് മകന് ഇസ്മാഈലിനെ ആദ്യം പിന്‍ഗാമിയായി നിശ്ചയിക്കുകയും പിന്നീട് ഇസ്മാഈല്‍ മരിച്ചപ്പോള്‍ മറ്റൊരു പുത്രനായ മൂസല്‍ കാളിമിനെ പിന്‍ഗാമിയായി നിശ്ചയിച്ചതും ‘ബദാഅ്’ പ്രകാരമാണത്രെ.
9. മുത്അ: തുറന്ന ലൈംഗികതക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള താല്കാലിക വിവാഹമാണിത്. മുത്അയുടെ പ്രത്യേകത ഇവയാണ്.
എ) ആര്‍ക്കും എപ്പോഴും എവിടെവെച്ചും ആകാം. (ബി) വിവാഹ വാക്യം ഉരുവിട്ടാല്‍ മതി, സാക്ഷികളുടെ ആവശ്യമില്ല. (സി) പ്രത്യേക കാലവധിയില്ല. അഞ്ചു മിനിട്ടോ ഒരു ദിവസമോ നൂറു വര്‍ഷമോ ആകാം. (ഡി) ഒരു ഘട്ടത്തിലും പിതാവിന്റെ സമ്മതം ആവശ്യമില്ല. (ഇ) ഭര്‍ത്താവ് പാര്‍പ്പിടം, വസ്ത്രം, മറ്റു ചെലവുകള്‍, ഒന്നും തന്നെ ഭാര്യക്കു നല്‍കേണ്ടതില്ല. (എഫ്) പുരുഷന് എത്ര ഭാര്യമാരെ വേണമെങ്കിലും ഒരു ഉപാധിയും ഇല്ലാതെ വെച്ചുകൊണ്ടിരിക്കാം (ജി) ഏതവസ്ഥയിലും ഇടപാട് ദുര്‍ബലപ്പെടുത്താം. (എച്ച്) ദീക്ഷാ (ഇദ്ദ) കാലത്ത് ജീവിത ചെലവ് ഭര്‍ത്താവ് നല്‍കേണ്ടതില്ല. സാമൂഹ്യ-ധാര്‍മ്മിക പ്രശ്നങ്ങള്‍ക്കു വഴിതുറക്കുന്ന ഈ മുത്അ വിവാഹം ശീഇകള്‍ ഇറാനില്‍ നടപ്പാക്കിയതാണ്.
10. മുസ്ഹഫു ഫാത്വിമ: തങ്ങളുടെ കയ്യില്‍ ‘മുസ്ഹഫു ഫാത്വിമ’ എന്ന പേരില്‍ ഒരു പ്രത്യേക മുസ്ഹഫ് ഉണ്ടെന്ന വാദം. നബി(സ) യുടെ ശേഷം സമുദായത്തിന്റെ നായകത്വം വഹിക്കേണ്ടത് അലിയും സന്താനപരമ്പരയുമാണെന്നു ഖുര്‍ആനിലുണ്ടായിരുന്നു. ‘ശൈഖാനി’യും ഉസ്മാനും അടക്കമുള്ള സ്വഹാബികള്‍ ഖുര്‍ആനില്‍ നിന്നും ആ ഭാഗം വെട്ടിമാറ്റി. ഇമാമുകളുടെ കയ്യിലുള്ള മുസ്ഹഫു ഫാത്വിമയില്‍ അതെല്ലാം ഉണ്ടത്രെ. (ഖുര്‍ആന്‍ തിരിമറി നടന്നു എന്ന ഈ വാദം വളരെ അപകടകരമാണ്. അതു തിരിച്ചറിഞ്ഞതുകൊണ്ടാവണം ആധുനിക ശീഈ പണ്ഡിതന്മാര് പലരും മുസ്ഹഫു ഫാത്വിമയെ നിഷേധിക്കുന്നത്. സ്വാഗതാര്‍ഹം! പക്ഷേ, കുലൈനിയുടെ ‘കാഫി’യില്‍ അതിനെ സ്ഥിതീകരിക്കുകയാണ്).
ഇതു കൂടാതെ നിരവധി ആചാരാനുഷ്ഠാനങ്ങളിലും ആഘോഷ ചടങ്ങുകളിലും ‘ഇസ്നാ അശ്രികള്‍’ പൊതു മുസ്ലിംകളില് നിന്നും വേറിട്ടു നില്ക്കുന്നു
--------------
ജഅ്ഫരി മദ്ഹബിന്റെ പേരില്‍ ഇന്നു ശിയാക്കള്‍ നിരവധി ആചാരാനുഷ്ഠാനങ്ങളും മറ്റും കൊണ്ടുനടക്കുന്നു. ചിലതു കാണുക:
A. ഭൂമിയിലോ ഭൂമിയുടെ ഉല്പന്നമായ കല്ല്, മുള, മരത്തടി പോലുള്ളവയിലോ മാത്രമാണ് സുജൂദ് ചെയ്യേണ്ടത്. മറ്റുള്ളവയില്‍ സാധുവല്ല.
B. കര്‍ബലയിലെ ഹുസൈന്(റ)ന്റെ ഖബ്റിടത്തില്‍ നിന്നുകൊണ്ടുവരുന്ന മണ്ണിന്മേല് സുജൂദ് ചെയ്യല്‍ വളരെ പുണ്യമുള്ളതാണ്.
C. ഇപ്പോള്‍ ഇമാം തിരോധാനത്തിലായതു കൊണ്ട് ജുമുഅ നിര്‍ബന്ധമില്ല. പ്രതീക്ഷപ്പെടുന്ന ഇമാം തിരിച്ചുവന്നാല്‍ മാത്രമേ ജുമുഅ നിര്‍വ്വഹിക്കേണ്ടതുള്ളൂ.
D. അഞ്ചു സമയത്തെ നിസ്കാരം മൂന്നു സമയത്തു നിസ്കരിക്കണം. ളുഹ്ര്, അസ്വര്‍, എന്നീ നിസ്കാരങ്ങളും മഗ്രിബ്, ഇശാ എന്നിവയും യാതൊരു കാരണമില്ലെങ്കിലും ജംഅ് ചെയ്യാം. യാത്രക്കാരനാകണമെന്നൊന്നുമില്ല.
E. മുത്വലാഖ് അസാധുവാണ്. മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയാല്‍ അത് ഒരു ത്വലാഖായിട്ടാണ് പരിഗണിക്കപ്പെടുക.
F. മുത്അ വിവാഹം അനുവദനീയം.
G. തറാവീഹ് സംഘടിതമായി (ജമാഅത്ത്) നടത്തേണ്ടതില്ല. അത് ഉമര്‍(റ) കൊണ്ടുവന്ന ബിദ്അത്താണ്.
H. വാങ്കിന്റെ അവസാന വാക്യത്തിന് മുമ്പ് ഹയ്യഅലല്‍ ഖൈര്‍ (നന്മയിലേക്ക് വരൂ) എന്നു ചേര്‍ക്കുന്നു.
I. നിസ്കാരത്തില്‍ കൈ തൂക്കിയിടുന്നു.
J. ഖിയാസ് പ്രമാണമല്ല.
എന്നിങ്ങനെ നിരവധി ചെറുതും വലുതുമായ കാര്യങ്ങളാല്‍ അനുഷ്ഠാന മുറകളില്‍ ‘ഇസ്നാ അശ്രികള്‍’ വേറിട്ടുനില്ക്കുന്നു_
*തുടർന്ന് ഉസ്താദ് പറയുന്നു*
*നമ്മള് അവരിലേക്ക് നോക്കാറുമില്ല,* _(അതെ , നമ്മുടെ വിശ്വാസ അനുഷ്ടാന കാര്യങ്ങൾ സുവ്യക്തമായി ഇമാമുകൾ രേഖപ്പെടുത്തി വെച്ചിരിക്കെ ഷിയാക്കളിലേക്ക് നോക്കേണ്ടതോ പകർത്തേണ്ടതോ ആയി ഒന്നുമില്ല, അത് കൊണ്ട് തന്നെ )_ *അത് പഠിക്കാന്‍ പോകാറുമില്ല*
_(വിശ്വാസ കാര്യങ്ങളിൽ അവർ അവരുടേതായി രീതികൾ കൊണ്ട് നടക്കുന്നു എന്നല്ലാതെ മറ്റു നാടുകളിലെ പോലെ അപകടകരമായ സാഹചര്യം ഇല്ല ഞങ്ങളുടെ നാട്ടിൽ എന്നത് സത്യമായ കാര്യം തന്നെ അല്ലെ..)_
അഭിമുഖം തുടരുന്നു ..
അവതാരകന്: *അവര്‍* മുസ്ലിംകള്ക്ക് ഒരു ഭീഷണിയാണോ? (*അവർ എന്നാൽ* മേലെ പറയപ്പെട്ട ഉസ്താദിന്റെ നാട്ടിലെ *ന്യൂനാൽ ന്യൂന പക്ഷം വരുന്ന ശിയാക്കൾ* )
കാന്തപുരം : *അവരെ കൊണ്ട് നമുക്ക് യാതൊരു ഉപദ്രവവുമില്ല. അവര്‍ അതികവും കച്ചവടക്കാരാണ്..*
_( ഈ അർഥം നൽകിയതിന്റെ കൂടെ മനഃപൂർവം *വഹാബി വിട്ടു കളഞ്ഞ ഒരു പദമാണ് ''في بلادنا = ഞങ്ങളുടെ നാട്ടിൽ '' എന്ന ഭാഗം* , അത് ഒഴിവാക്കിയാൽ ലോക തലത്തിൽ അവർ ഒരു ഭീഷണിയും സൃഷ്ടിക്കുന്നില്ല എന്ന വ്യാപകർത്തത്തിൽ ഉപയോഗിക്കാനും അതുവഴി ഉസ്താദിനെ തെറ്റിദ്ധരിപ്പിക്കാനും വഹാബിക്ക് കഴിയും എന്നതിനാൽ അത് മനഃപൂർവം വെട്ടി മാറ്റി...ഉസ്താദ് അഭിമുഖത്തിന്റെ തുടക്കം മുതൽ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ഇന്ത്യയിലെ ശിയാക്കളെ കുറിച്ച് ചോദിച്ചു തുടങ്ങിയ നേരത്ത് ആ ശിയാക്കളെ കുറിച്ചുമാണ് മറുപടി പറയുന്നത്...മൊത്തത്തിൽ അല്ല... *ഇന്ത്യ അല്ലാത്ത പല നാടുകളിലും സുന്നി ഷിയാ സംഘട്ടനങ്ങൾ നിത്യ സംഭവമായിരിക്കെ ഇന്ത്യയിൽ അതിനെയെല്ലാം അപേക്ഷിച്ചു അത്തരം ഒരു സ്ഥിതിയും നിലവിൽ ഇല്ല,* ബോംബ് സ്ഫോടനങ്ങളും ചാവേർ അക്രമങ്ങളും ഷിയാ സുന്നി വിഭാഗങ്ങൾക്കിടയിൽ പല അറബ് നാടുകളിലും പതിവാണ് ,അങ്ങനെ ഒരു ബുദ്ധിമുട്ടുകളും അല്ഹമ്ദുലില്ല നമ്മുടെ ഇന്ത്യ രാജ്യത്തു ഇല്ല, അതുകൊണ്ടു തന്നെ ആണ് ഈജിപ്ത് പോലുള്ള ഒരു നാട്ടിൽ വെച്ച് ഇന്ത്യയെ കുറിച്ച് അങ്ങനെ 'അവരെ കൊണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു ഉപദ്രവവും ഇല്ല ' എന്ന് പറഞ്ഞതും)
ശേഷം അവതാരകന്: ഇറാന് അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയോ അവരുടെ കാര്യത്തില്‍ ഇടപെടുകയും ചെയ്യുന്നുണ്ടോ?
കാന്തപുരം: ഇല്ല, അങ്ങനെയില്ല .
(അഭിമുഖം കഴിഞ്ഞു) ...
ശേഷം അവതാരകൻ ഒരു പരിപാടിക്കിടെ ഉസ്താദിന്റെ കൈ മുത്തുന്നതും വെള്ളം മന്ത്രിച്ച ഊതുന്നതും കാണിക്കുന്നു.. ഷിയാ ആചാരം എന്ന നിലക്ക് ആണ് അത് അവതരിപ്പിക്കുന്നത്... (ഊതുന്നതിനെ തുപ്പുന്നു ,അത് കുടിക്കുന്നു എന്നാക്കി മാറ്റിയിട്ടുണ്ട് ഇയാൾ ) മന്ത്രിക്കൽ ഇപ്പോൾ മുജാഹിദുകൾ തന്നെ നടത്തുന്നതിനാൽ അത് കൂടുതൽ തെളിവ് നിരത്തി സമർത്തിക്കേണ്ടതില്ല.. മസ്ജിദുൽ ഹറമിലെ മുദരിസ് വരെ ക്ളാസിനിടെ മാന്ത്രികൻ കൊണ്ട് വരുന്ന വെള്ളം നിറച്ച കുപ്പിയിലേക്ക് മന്ത്രിച്ചു ഓതുന്ന വീഡിയോ എല്ലാവരും ഒന്ന് മനസ്സിൽ കൊണ്ട് വരിക)
പിന്നെ കൈ മുത്തൽ ,, ഇതൊരു ആക്ഷേപാര്‍ഹവും ഷിയാ ആചാരവുമാണെന്നാണ് ഇപ്പോഴും ചില വിവരം കുറഞ്ഞ സലഫികളുടെ ധാരണ ... ഇമാം ബുഖാരി അടക്കം ധാരാളം പേരുടെ ലോക പ്രശസ്തമായ ഗ്രന്ഥങ്ങളിൽ ഉന്നത സ്ഥാനീയരായ ആലിമീങ്ങളുടെയും അഹ്ലു ബൈത്തിന്റെയും കൈ ,കാൽ മുത്തിയത് രേഖപ്പെടുത്തിയിട്ടുണ്ട്..എല്ലാ മദ്ഹബിലെയും ഫുഖഹാക്കളും അത് ചർച്ച ചെയ്തിട്ടുമുണ്ട്, ദുനിയാവിന്റെ കാര്യത്തിലല്ലാതെ മഹാന്മാരുടെ കൈ ,തല,കാൽ തുടങ്ങിയവ മുത്തൽ ദീനി കാര്യത്തിൽ പെട്ടതാണെന്നും നല്ലതാണെന്നും സുന്നത്താണെന്നും മഹാനായ നവവി തങ്ങളടക്കമുള്ളവർ പറയുന്നു...അങ്ങനെ ഇതര മദ്ഹബുകളിലും സമാനമായ അഭിപ്രായങ്ങൾ കാണാം ..
വായിക്കുന്ന മുജാഹിദുകൾക്ക് ഒരു ഉറപ്പിന് വേണ്ടി ഒരു ഉദ്ധരണി ഇവിടെ പോസ്റ്റാം..
ബഹുമാനപ്പെട്ട ഇമാം ബുഖാരി തങ്ങളുടെ കാൽ ചുംബിക്കാൻ ബഹുമാനപ്പെട്ട ഇമാം മുസ്ലിം തങ്ങൾ അനുമതി ചോദിക്കുന്ന ഭാഗം അല്ലാമാ ഇബ്നു കസീർ , അല്ലാമാ ദഹബി തുടങ്ങിയവർ ആൽബിദായയിലും സിയറിലും കൊണ്ട് വരുന്നത് നോക്കൂ..
أحمد بن حمدان القصار سمعت مسلم بن الحجاج وجاء إلى محمد بن إسماعيل البخاري فقبل بين عينيه وقال دعني حتى أقبل رجليك يا أستاذ الأستاذين وسيد المحدثين وطبيب الحديث في علله حدثك
Translation: Ahmed bin Hamdan al-Qasaar said that he saw Muslim bin Hajjaj (rah) i.e Imam Muslim R.A coming in the court of Imam Bukhari (rah) and kissed his forehead, "THEN HE ASKED HIS PERMISSION TO KISS HIS FEET" he then said: O Teacher of Teachers master of traditionalists and grand scholar on hadith weaknesses. [Al Bidayah wan Nihayah (11/33), Published by Maktaba al Ma'rif, Beirut, Lebanon]
2) Imam al-Dahabi in his Book: Sayyir A'laam An Nubala, Volume: 3, Page No: 3343, Under Biography of Imam Bukhari, Biography No: 4969, Published by : Bait Al Afkaar Ad Dawliya, lebanon Year: 2004 സ്കാൻ ചെയ്ത പേജ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക http://www.ahlus-sunna.com/index.php?option=com_content&view=article&id=46&Itemid=29&limitstart=108
========
അവതാരകൻ അവസാന ഭാഗത്തു നടത്തുന്ന കളവു കൂടെ നോക്കാം .. '' ഇന്ത്യയില്‍ ശിയാക്കള്‍ ഉണ്ടോ എന്ന് തുടക്കത്തിലേ ഞാന്‍ ചോദിച്ചപ്പോള്‍ ഇന്ത്യയില്‍ ശിയാക്കള്‍ ഇല്ലാ എന്നാണു പറഞ്ഞത്'' .ഇങ്ങനെ ഒരു കാര്യം അവതാരകൻ അവസാനം തട്ടിവിടുന്നു... സത്യത്തിൽ ഉസ്താദ് എന്താണ് പറഞ്ഞത് എന്ന് ഒന്ന് കൂടെ ആ ഭാഗം കേട്ട് നോക്കൂ..'' ലൈസ ഇന്ദനാ ശീഅ ഇല്ലാ നാദിറൻ =ഞങ്ങളുടെ നാട്ടിൽ ശിയാക്കൾ വളരെ കുറച്ചല്ലാതെ ഇല്ല'' ഇതാണ് തുടക്കത്തിൽ ശിയാക്കൾ ഇല്ല എന്ന് വിചിത്ര വാദം പറഞ്ഞു എന്ന ഭാഗം... കോട്ടി മാറ്റലിന്റെ ഒരു ഉദാഹരണം..
അഭിമുഖത്തിൽ നിന്ന് വഹാബി അവതാരകന് ഒന്നും കിട്ടാത്തതിനാൽ മറ്റു വഴികളിലൂടെ ഷിയാ ആണെന്ന് മുദ്ര കുത്താനുള്ള ശ്രമമാണ് ശേഷം നാം കാണുന്നത്,,,
ഇതിനായി ഉത്തരേന്ധ്യയിലെ ബറേൽവികൾ അർദ്ധ ഷിയകളും ഉസ്താദ് അവരിൽ പെട്ട ആളാണെന്നും അങ്ങനെ ഷിയാ തന്നെ ആണ് കാന്തപുരം ഉസ്താദ് എന്നും തട്ടിവിടുന്നു... ഈജിപ്തിലെ പ്രേക്ഷകർ ഇതൊക്കെ അണ്ണാക്ക് തൊടാതെ വിശ്വസിച്ചോളുമല്ലോ എന്ന മട്ടിൽ അങ്ങനെ കുറെ കളവുകൾ ,കള്ളാ ആരോപണങ്ങൾ ആയിരുന്നു വീഡിയോ നിറയെ,,
അർദ്ധ ഷിയാ എന്ന് ആരോപിച്ച ബറേൽവികൾ സത്യത്തിൽ ആരാണ്,,എന്താണ് അവരോട് ഇത്ര എതിർപ്പ്?.
ഇന്ത്യാ രാജ്യത്തിന് അഹ്ലുസ്സുന്നയുടെ ശരിയായ ആശയങ്ങള്‍ സമര്‍പ്പിക്കുന്നതിനും സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന ഖാദിയാനികള്‍, ശീഇകള്‍, ദയൂബന്ദികള്‍, തഖ്ലീദ് വിരോധികള്‍ തുടങ്ങി മുഴുവന്‍ അവാന്തര വിഭാഗങ്ങളുടെയും ആദര്‍ശ പാപ്പരത്ത്വം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജീവിതം നീക്കിവെച്ച മഹാത്മാവായിരുന്നു *അല്ലാമാ അഹ്മദ് റസാഖാന് ബറേല്‍വി(റ)*
. അതുകൊണ്ട് തന്നെ എല്ലാ നവീന വാദികളുടെയും അവാന്തര വിഭാഗങ്ങളുടെയും കണ്ണിലെ കരടായി അദ്ദേഹം മാറി. ജീവിതം മുഴുവനും വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും നീക്കിവെച്ച ഈ മഹാനെതിരെ ഇവരെല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടു. നിരവധി ആരോപണങ്ങള്‍ മെനഞ്ഞുണ്ടാക്കി. അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവനങ്ങളെയും ഇടപെടലുകളെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ കത്തിജ്വലിച്ച് കൊണ്ടിരിക്കുന്ന സൂര്യനെ ഊതിക്കെടുത്താനാവില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. എന്നാലും ആ ശ്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ല..ബിദ്അത്തിന്റെ അടിവേരറുക്കുന്നതായിരുന്നു ശൈഖ് ബറേല്‍വിയുടെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും. ഇതില്‍ അരിശം പൂണ്ട തബ്ലീഗുകാര് അദ്ദേഹത്തെ ശീഇസത്തിന്റെ ആലയത്തില്‍ തളച്ചിടാനുള്ള വിഫലശ്രമവും നടത്താറുണ്ട്. അലി(റ)ന്റെ വഫാത്ത് ദിനവുമായി ബന്ധപ്പെട്ട് ശീഇകള്‍ നടത്തുന്ന വിലാപ കര്‍മങ്ങളെ അആലില്‍ ഇഫാദ എന്ന ഗ്രന്ഥത്തിലൂടെ നിഷിദ്ധമാണെന്ന് അഅ്ലാ ഹസ്റത് സമര്‍ത്ഥിച്ചിട്ടുണ്ട്. ശിയാക്കള്‍ അവരുടെ നേതാക്കള്‍ക്കും അവരുടെ ഖബറുകള്‍ക്കും ചെയ്യുന്ന സുജൂദ് ഹറാമാണെന്ന് അസ്സുബദത്തു സ്സക്കിയ്യ എന്ന ഗ്രന്ഥത്തിലൂടെ പ്രാമാണികമായി സമര്‍ത്ഥിക്കുന്നു. മറ്റു പല ശിയാ ആചാര അനുഷ്ഠാനങ്ങളും മഹാന് ശക്തമായി ഖണ്ഡിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ ശിയാവല്ക്കരിക്കുന്നതിനു പിന്നിലെ താല്പര്യം വ്യക്തമാണല്ലോ..
മഹാനായ ബറേല്‍വിയും അദ്ദേഹം ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും സമൂഹത്തിന് സമര്‍പ്പിച്ച ആശയവും ശീഇസമാണെന്ന് ഇവര്‍ ജല്പ്പിക്കുന്നത് ശീഇസത്തിന്റെ വാദങ്ങള്‍ അദ്ദേഹത്തിനുണ്ടായത് കൊണ്ടല്ല. മറിച്ച് അദ്ദേഹത്തെ അവമതിക്കാനും മുസ്ലിം സമുദായത്തിനദ്ദേഹം ചെയ്ത സേവനങ്ങളെ ചെറുതായിക്കാണാനും മാത്രമാണ്. എന്നാല്‍ അഅ്ലാ ഹസ്റത്താവട്ടെ ശിയാക്കളുടെയും റാഫിളത്തിന്റെയും അബദ്ധ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഇരുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് 1. അര്‍റദ്ദുര്‍റാഫിള, 2. അആലില്‍ ഇഫാദ 3. ഗായതുത്തഹ്ഖീഖ് 4. അല്‍കലാമുല്‍ ബഹീ 5. ഇഅ്തിഖാദുല്‍ അഹ്ബാബ് 6. വജ്ഹുല്‍ മശൂഖ് 7. ജംഉല്‍ ഖുര്‍ആന്‍ 8. മത്ലഉല്‍ ഖമറൈന്‍ 9. അല്‍ ബുശ്റല്‍ ആജില 10. അസ്സലാസിലുല്‍ അന്‍ഖാ 11. അഅ്ലാമു സ്സ്വഹാബ 12. അര്‍ശുല്‍ ഇഅ്സാസി വല്‍ ഇക്റാം 13. ദബ്ബുല്‍ അഹവാത്ത് 14. അല്‍ അഹാദീസുര്‍രിവായ 15. അല്‍ ദുര്‍ഹുല്‍ വാലിജ് 16. അസ്സിംസാമുല്‍ ഹൈദരീ 17. അര്‍റാഇഹത്തുല്‍ അന്‍ബരിയ്യ 18. ലംഅത്തുശ്ശംഅ ലി ഹുദാശീഅത്തി ശ്ശനീഅ 19. ശര്‍ഹുല്‍ മത്വാലിബ് ഫീ മബ്ഹസി അബീ ത്വാലിബ് 20. അല്‍ അദില്ലതി ത്വാഇന ഫീ അദാഇല്‍ മലാഇന എന്നീ ഗ്രന്ഥങ്ങള്‍ ശീഇസത്തിന്റെ അടിവേരറുക്കുന്നതാണ്.
ശീഇസത്തെ ഖണ്ഡിക്കാന്‍ വേണ്ടി മാത്രം ഇത്രയധികം ഗ്രന്ഥങ്ങള്‍ രചിച്ച മഹാനായ അഅ്ലാ ഹസ്റത്തിനെ ശിയാക്കളുടെ ആലയില്‍ കെട്ടിയിടാന്‍ സാമാന്യ ബുദ്ധിയുള്ളവര്ക്കാവില്ല. എന്നിട്ടും അതിനു തയ്യാറാവുന്നത് തങ്ങളുടെ ആദര്‍ശത്തിലെ പിഴവുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ശൈഖ് ബറേല്‍വി ജാഗ്രത കാണിച്ചതിലുള്ള ഈര്‍ഷ്യത കൊണ്ടാണ്. തികഞ്ഞ ആത്മവഞ്ചനയും സ്വയം നിലനില്പിനായുള്ള പരക്കംപാച്ചിലുമാണിത്.
ഖുര്‍ആന്‍, തഫ്സീര്‍, ഉസൂലുത്തഫ്സീര്‍, ഹദീസ്, ഉസൂലുല്‍ ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ് തുടങ്ങീ അമ്പത്തിഅഞ്ച് വിജ്ഞാന ശാഖകളില്‍ കിതാബ് രചിച്ച മഹാനുഭാവന്റെ ഗ്രന്ഥങ്ങള്‍ അറബി, ഉറുദു, ഫാരിസീ ഭാഷകളില്‍ വ്യാപിച്ച് കിടക്കുന്നതാണ്. മഹാന്റെ ഇല്മിന്റെ ആഴവും ഗഹനതയും ബോധ്യപ്പെടാന്‍ ഒരു ചെറിയ ഗ്രന്ഥം മാത്രം പരതിയാല്‍ മതിയാവും. അത്കൊണ്ട് തന്നെ ഇമാമിന്റെ ശിഷ്യഗണങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല മക്കയിലും മദീനയിലും മറ്റും പരന്നുകിടക്കുന്നു.
സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസധാര മുറുകെപ്പിടിക്കുന്ന വിശ്വാസികള്‍ ബറേല്‍വികള്‍ എന്നും അറിയപ്പെടുന്നു. സുന്നികളെ അഅ്ലാ ഹസ്റത്തിന്റെ നാമധേയത്തോട് ചേര്‍ത്താണ് അങ്ങിനെ വിളിക്കുന്നത്.
ഷിയാക്കൾക്കെതിരെ ധാരാളം ഗ്രന്ഥ രചനകൾ നടത്തിയ ഇമാം റസാ ഖാൻ ബറേൽവി (റ) നെ അനുഗമിക്കുന്നതാണ് ഷിയാ ആയി ഉസ്താദിനെ ചിത്രീകരിക്കാൻ ഇവർ കണ്ടെത്തിയ മാർഗം !!! എത്ര വിരോധാഭാസം.. :) ഷിയാക്കൾക്കു എതിരെ യുള്ള ഇമാമിന്റെ രചനകളെ കവച്ചു വെക്കാൻ ഒരെണ്ണം ഈ കേരള സലഫികൾ എഴുതിയത് ഉണ്ടോ?..ഇല്ല ,അങ്ങനെയുള്ളവരാണ് മഹാനെതിരെ കുതിര കയറാൻ വരുന്നത്...
കേരളം വഹാബികൾ കൊട്ടി ഘോഷിച്ചു കൊണ്ടാണ് ഈ അഭിമുഖ ക്ലിപ്പിനെ കൊണ്ട് നടക്കുന്നത് ,പക്ഷെ ഷിയാ ബന്ധം ഉണ്ടെന്നു സ്ഥാപിക്കാൻ അതിൽ ഒന്നും ചൂണ്ടിക്കാണിക്കാൻ പറ്റുന്നുമില്ല..ഇടക്കൊരു വഹാബി പറഞ്ഞത് ക്യൂ നിന്നാണ് കൈ മുത്തുന്നത്, അത് ശിയാക്കളുടെ ആചാരം ആണെന്നാണ്. ശിയാക്കൾ എന്താണെന്നോ എന്ത് കൊണ്ട് അവർ മാറ്റി നിർത്തപ്പെടുന്നുവെന്നോ അവരുടെ പിഴച്ച വാദങ്ങൾ എന്താണെന്നോ ഒന്നും അറിയാതെ കണ്ണടച്ചു ഷിയാ ആരോപണം നടത്തുകാരാണ് സുന്നികളുടെ മേൽ ഇവർ ചെയ്തു കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാന് ഈ ശ്രമത്തിലൂടെ നാം കണ്ടത്,.ഷിയാ ബന്ധം ഉണ്ടെന്നു വരുത്തി തീർക്കാൻ വേണ്ടി നടത്തിയ ഒരു വിഫല ശ്രമം.
ഇതുമായി ബന്ധപ്പെട്ടു നല്ലൊരു വിശദീകരണ ക്ലിപ്പ് യൂ ട്യൂബിൽ വന്നതിന്റെ ലിങ്കാണ് കുറിപ്പിന്റെ തുടക്കത്തിൽ കൊടുത്തത്....
ഇത്തരക്കാരുടെ കബളിപ്പിക്കലുകളിൽ നിന്നും വഞ്ചനകളിൽ നിന്നും അല്ലാഹു നമ്മെയും ബന്ധപ്പെട്ടവരെയും കാക്കട്ടെ..ആമീൻ..
സാബിർ പൂനൂർ
0522552786