ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 1 September 2018

അല്ലാഹുവിന് അവയവങ്ങൾ ഫിറ്റ് ചെയ്ത് വഹാബികൾ...

📖❇⏬✳✅❎⏬⬇ 

അളളാഹുവിന് സ്ഥലകാല ഭാഗങ്ങള്‍ ഇല്ലെന്ന് അഹ്ലുസുന്ന.                          അവന് സ്ഥലം ഭാഗം എന്നിവ ഉണ്ടെന്ന് വഹാബികള്‍....!
⬇⏬⬇⏬⬇                           


ആരെ സ്വീകരിക്കണമെന്ന് നിഷ്പക്ഷമതികള്‍ തീരുമാനിക്കുക.❓
🔷♦🔷♦🔷♦🔷♦


അഹ്ലുസ്സുന്നത്തിന്റെ വിശ്വാസം അളളാഹുവിന് ഭാഗമോ,സ്ഥലമോ,സമയമോ  ഇല്ല എന്നുളളതാണ്.  ഇക്കാലമത്രയുമുളള ഇസ്ലാമിക പണ്ഡിതർ ഇക്കാര്യം വ്യക്തമാകിയിട്ടുണ്ട്.                            എന്നാൽ വഹാബികള്‍ മറ്റെല്ലാം കാര്യത്തിലുമെന്നപോലെ ഈ വിഷയത്തിലും പിഴച്ച വിശ്വാസമാണ് വെച്ചു പുലർത്തുന്നത്  .അളളാഹു അർശിനുമുകളില്‍ ഉപവിഷ്ടനാണെന്നും കയറുകയും ഇറങ്ങുകയും ഇരിക്കുകയും ചെയ്യുമെന്നും.  അവന് കയ്യ് , കാല് ,മുഖം , കണ്ണ് , ഊര എന്നീ അവയവങ്ങൾ ഉണ്ടെന്നും അവർ വിശ്വസിക്കുന്നു.                                         ഈ വിശ്വാസമെല്ലാം പിഴച്ചതാണെന്ന് അഹ്ലുസ്സുന്ന ഇവിടെ സമർത്ഥിച്ചിട്ടുണ്ട്. സൃഷ്ടികളെ പോലെ എന്ന് തോന്നിപിക്കുന്ന ഏത് കാര്യവും അതേപടി വിശ്വസിക്കരുതെന്നാണ് അവർ നല്‍കുന്ന വിശദീകരണം. 
✅✳⬇

 എന്നാൽ അളളാഹുവിന് ഭാഗം ഉണ്ടെന്നും അവന്‍ കയറും ഇറങ്ങും എന്ന് വിശ്വസിക്കല്‍ നിർബന്ധമാണെന്നും അതിന് തെളിവുകൾ  ഉണ്ടെന്നുമാണ് വഹാബികള്‍ വാദിക്കുന്നത്.
❎✳⬇😳

قال ابن تيمية متحدثا عن رؤية الله جل جلاله وتعالى شأنه عن وصف المشبهين: د
إذا ثبتت رؤيته فمعلوم في بدائه العقول أن المرئي القائم بنفسه لا يكون إلا بجهة من الرائي وهذه الرؤية التي أخبر بها النبي ﷺ حيث قال : «ترون ربكم كما ترون الشمس والقمر». فأخبر أن رؤيته كرؤية الشمس والقمر وهما أعظم المرئيات ظهورًا في الدنيا، وإنما يراهم الناس فوقهم بجهة منهم بل من المعلوم أن رؤية مالا يكون داخل العالم ولا خارجه ممتنع في بدائه العقول، وهذا مما اتفق عليه عامة عقلاء بني آدم من السلف والأئمة وأهل الحديث والفقه والتصوف وجماهير أهل الكلام المثبتة والنافية والفلاسفة. .بيان تلبيس الجهمية ج2/ص432


 ഇബ്നുതെെമിയ്യ തന്റെ (بيان تلبيس الجهمية ج) എന്ന ഗ്രന്ഥത്തില്‍ അളളാഹുവിന് ഭാഗമുണ്ടെന്ന് പരലോകത്ത് അളളാഹുവിന്റെ തിരുദർശനവുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ദുർവ്യാഖ്യാനിച്ച് കൊണ്ട് സമർത്ഥിക്കുന്നു. അത് സലഫുകളുടെയും മദ്ഹബിന്റെ ഇമാമുകളും മുഹദ്ദിസുകളും ഫുഖഹാഉം എല്ലാം اتفاق ഏേകാപിച്ചതാണെന്നും അവകാശപ്പെടുന്നു
 (بيان تلبيس الجهمية ج2/ص432)
🔹🔹🔹🔹🔹🔹🔹🔹🔹

എന്നൽ യാഥാർത്ഥ്യം എന്താണ്.❓
✅❇⬇
👇 ثم مذهب أهل الحق أنّ الرؤية قوة يجعلها الله تعالى في خلقه ، ولا يشترط فيها اتصال الأشعة ، ولا مقابلة المرئي ، ولا غير ذلك، لكن جرت العادة في رؤية بعضنا بوجود ذلك على جهة الاتفاق لا على سبيل الاشتراط ، وقد قرر أئمتنا المتكلمون ذلك بدلائله الجلية ، ولا يلزم من رؤية الله تعالى إثبات جهة ، تعالى عن ذلك ،


മഹാനായ ഇമാം നവവി(റ) വിശ്വാസികൾ പരലോകത്ത് അളളാഹുവിനെ ദർശിക്കും. എന്ന ഹദീസ് വിശദീകരിച്ചുെകാണ്ട്. അളളാഹുവിന്റെ തിരുദർശനം എന്നാൽ അളളഹു അവന്റെ ഇഷ്ട ദാസന്മാർക്ക് നൽകുന്ന ഒരു കഴിവാണെന്നും ആ ദർശനത്തിന് സ്രിഷ്ടികള്‍ പരസ്പരം  കാണുന്നതിനു ആവശ്യമായ സ്ഥലമോ അഭിമുഖമായി കാണപ്പെടുന്ന വസ്തു ഉണ്ടാവണമെന്നേ ഇല്ല. അളളാഹുവിനെ ദർശിക്കുന്നു എന്നതിനാൽ അവന്ന് ഭാഗമുണ്ടെന്ന് വരില്ല.
ഇതാണ് അഹ്ലുസ്സുന്നത്തിന്റെ നിലപാട്  (ശറഹുമുസ്ലിം).   
🔹🔸🔹🔸🔹🔸🔹🔸

അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയങ്ങൾക്ക് കടഘവിരുദ്ധമായ ഒരു ആശയം വെച്ചു പുലർത്തുന്ന-അല്ലാഹുവിന്  കയ്യ് , കാല് ,മുഖം , കണ്ണ് , ഊര എന്നീ അവയവങ്ങൾ ഫിറ്റ് ചെയ്തു കൊടുക്കുന്ന-വഹാബിസത്തിന്റെ കൂടെ നിൽക്കണമോ.❓ അല്ലെങ്കിൽ യദാർത്ഥ അഹ്ലുസുന്നത്തിന്റെ കൂടെ നില്‍ക്കണമോ.❓ നിഷ്പക്ഷമതികള്‍ തീരുമാനിക്കുക.

         ✅✳❇⏫✳✅✳

അല്ലാഹു  ആകാശത്താണെന്ന് പറയുന്ന,
കയ്യ് , കാല് ,മുഖം , കണ്ണ് , ഊര എന്നീ അവയവങ്ങൾ ഫിറ്റ് ചെയ്തു കൊടുക്കുന്ന-
വഹാബികളെ ഇസ്ലാമിൽ നിന്ന് ചവിട്ടിപ്പുറത്താക്കിക്കൊണ്ട്  K. N. M മുഖപത്രമായ 'അൽമനാർ' എഴുതുന്നു : "അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം, മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക. മുഹമ്മദ്‌ നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരിക്ക് ) ഉദാഹരണമായെടുക്കാം " (അൽമനാർ 1952 ജനുവരി 20)
ഇനി ഒരു സംശയം- 
കയ്യ് , കാല് ,മുഖം , കണ്ണ് , ഊര എന്നീ അവയവങ്ങൾ ഫിറ്റ് ചെയ്തു കൊടുക്കുന്ന
 മുജാഹിദാണോ അതോ അത്തരക്കാരെ കാഫിറാക്കുന്ന 1952 ലെ മുജാഹിദാണോ കാഫിർ...?...