മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിർക്കാണ്.
[കുഞ്ഞീദ് മദനിയുടെ അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന ബുക്ക്. പ്രസിദ്ധീകരണം കേരളാ നദ്‌വത്തുൽ മുജാഹിദീൻ]
കാര്യങ്ങൾ ഇങ്ങിനെയായിരുന്നെങ്കിലും 2007 ഏപ്രിൽ മാസത്തിൽ മനുഷ്യ കഴിവിൽ പെടാത്ത ജിന്നിന്റെ സഹായം തൗഹീദായി.അതായത് പണ്ടത്തെ ശിർക്ക് ഇന്ന് തൗഹീദിയെന്ന് ചുരുക്കം... പ്രാർത്ഥനയുടെ നിർവചനം- മനഅഷ്യ കഴിവിൽ ചുറ്റിക്കറങ്ങിയിരുന്നത് സൃഷ്ടി കഴിവിലേക്ക് മാറുകയും ചെയ്തു. മനുഷ്യ കഴിവെന്ന പഴയ മാനദണ്ഡപ്രകാരം തടി പിടിക്കാൻ ആനയുടെ സഹായം തേടുന്നത് ,JCB യുടെ സഹായം തേടുന്നത് ,റോബോർട്ടിന്റെ സഹായം തേടുന്നത് ഇവയൊക്കെ ശിർക്കാകുമെന്ന അതിബുദ്ധിയും പുതിയ തിരിച്ചറിവുമാണ് ഈ നവ മാറ്റത്തിന് കാരണം. അതിങ്ങനെ വായിക്കാം...
''രാത്രിയുടെ ഇരുളിൽ തപ്പിത്തടഞ്ഞ് നീങ്ങുന്ന ഒരാൾ തന്റെ തൊട്ടടുത്ത് നിന്ന് ശബ്ദം കേൾക്കുന്നു. ആളെ കാണുന്നില്ല.തന്റെ മുമ്പിലുള്ള ഈ ശബ്ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തിൽ എന്നെ ഒന്ന് സഹായിക്കാമോ ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാൽ അത് അഭൗതികമോ കാര്യകാരണ ബന്ധത്തിന് അപ്പുറമുള്ളതോ അല്ലെങ്കിൽ സൃഷ്ടികളുടെ കഴിവിൽ പെടാത്തത് തേടുകയല്ല. ആ സഹായാർത്ഥന ശിർക്കുമല്ല..........
പകൽ വെളിച്ചത്തിൽ വിജനമായ മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നു നീങ്ങുന്ന ഒരാൾ പരിസരത്ത് ആരേയും കാണുന്നില്ല.ഇവിടെ എന്റെ ശബ്ദം കേൾക്കുന്ന ആരെങ്കിലും[മനുഷ്യൻ മലക്ക് ജിന്ന്]എന്നെ സഹായിക്കട്ടെ എന്ന് നിനച്ച്,പടപ്പുകളേ എന്നെ സഹായിക്കണേ,എനിക്ക് വഴി കാണിച്ചു തരണേ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുവെങ്കിൽ അഭൗതിക മാർഗത്തിലുള്ള സഹായതേട്ടം അതിലില്ല............കാരണം ,സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളിൽ സഹായം തേടലാണ് പ്രാർത്ഥന........'''
[അൽ ഇസ്ലാഹ് മാസിക. 2007 ഏപ്രിൽ]