ഏതായാലും വിവാദമായ ആ മാസികയെ പറ്റി തന്നെ ആദ്യം പറയാം, ഏതാണാ മാസിക എന്താണാ മാസികയുടെ ഉള്ളടക്കം എന്തായിരുന്നു ലേഖനം.?
ലേഖനം വന്നത് സെൻസിംഗ് എന്ന ഒരു മാസികയിലാണ്, കാന്തപുരം വിഭാഗത്തിൻറെ സഹകാരിയായ അഡ്വക്കേറ്റ് എകെ ഇസ്മാഈൽ വഫ എന്ന പറയുന്ന വ്യക്തി എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്നതായിരുന്നു ആ മാസിക, അതിൽ വരുന്ന ലേഖനങ്ങളും മറ്റും കാന്തപുരം വിഭാഗത്തിനനുകൂലമായിരുന്നു എന്നതിലുപരി ആ മാസികയ്ക്ക് കാന്തപുരം വിഭാഗവുമായി ബന്ധവുമുണ്ടായിരുന്നില്ല, അത് കൊണ്ട് തന്നെയാണ് ആ മാസിക പൂട്ടേണ്ടി വന്നതും, അതെ സ്ഥാനത്ത് സാമ്പത്തീകമായി പിടിച്ചു നിൽക്കാൻ പറ്റാതെ പല പത്ര മാസികകളും താഴിട്ടു പൂട്ടിക്കൊണ്ടിരിക്കുമ്പോഴും കാന്തപുരം വിഭാഗത്തിൻറെ സംഘടനാ ലേബലിൽ പ്രസിദ്ധീകരിക്കുന്ന പത്രവും, ദൈവാരികകളും, മാസികകളും ഇന്നും പ്രസിദ്ധീകരണം നിർത്താതെ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.
സെൻസിംഗ് എഡിറ്ററായിരുന്ന ഇസ്മാഈൽ വഫ എന്നത് കാന്തപുരം സുന്നീ വിഭാഗത്തിൻറെ മാത്രം നേതാവായിരുന്നില്ല, നിരവധി സംഘടനകളിലും മറ്റും ഉത്തരവാദിത്വ പെട്ട സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ഒരു കാലത്ത് പിഡിപിയുടെ നേത്രത്വത്തിലും ഉണ്ടായിരുന്നു, അത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന സെൻസിംഗ് മാസികയിൽ അതിൻറെ ആദ്യ പേജിൽ തന്നെ കാണാം "മാസികയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആശയങ്ങളോടും എഡിറ്റർ യോജിച്ചു കൊള്ളണമെന്നില്ല” എന്ന്, അഥവാ ആ മാസികയിൽ ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ അതിൻറെ ഉത്തരവാദിത്വം അതിൻറെ എഡിറ്റർക്ക് പോലും ഇല്ല എന്നെഴുതിയ ഒരു മാസികയിൽ വന്ന ലേഖനം കാണിച്ചാണ് കാന്തപുരം വിഭാഗം ഉസാമ ബിൻലാദനെ വാഴ്ത്തി ലേഖനം എഴുതി എന്ന് പറഞ്ഞു ഐസിസ് ഭീകരരെ ന്യായീകരിക്കാൻ ചിലർ ശ്രമിക്കുന്നത്.
വേണമെങ്കിൽ ഒരു ന്യായത്തിനു വേണ്ടി ഈ മാസികയുടെ കവർ ഫോട്ടോയും ലേഖനവും കാന്തപുരം വിഭാഗത്തിൻറെ മാസികയിൽ തന്നെയാണ് വന്നത് എന്നത് അംഗീകരിച്ചാൽ തന്നെ, അതിൽ എവിടെയും ഉസാമ ബിൻലാദൻറെ ആശയത്തെ അംഗീകരിക്കുന്നതോ ആളുകളെ അൽഖാഇദയിലേക്ക് ഹിജ്‌റ പോകാൻ പ്രേരിപ്പിക്കുന്നതോ ആയ കാര്യങ്ങളില്ല; പകരം ആ ലേഖനം ആ കാലഘട്ടത്തിൽ ഇറാഖ് അധിനിവേശത്തിൻറെ മറവിൽ അമേരിക്കയുൾപ്പെടുന്ന പാശ്ചാത്യ ശക്തികൾ നടത്തി കൊണ്ടിരിക്കുന്ന കൊടും ക്രൂരതകൾ കണ്ടു മനസ്സ് പിടഞ്ഞിരുന്നവർക്ക് അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെ ആര് പ്രതികരിച്ചാലും അംഗീകരിക്കുന്ന ഒരാവസ്ഥയായിരുന്നു, മാത്രമല്ല ഐസിസ് ഭീകരരെ പോലെ ക്രൂരമായ പ്രവർത്തികളും ഭീകരതയും അന്നുവരെ അൽഖൈദയുടെ ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്ന് വച്ചാൽ അൽഖൈദ എന്ന സംഘടനാ എന്താണെന്നോ അവരുടെ ആശയവും പ്രവത്തനവും എന്താണെന്നോ വ്യക്തമാകുന്നതിനു മുമ്പേ സാമ്രാജ്യത്വ വിരുദ്ധ മനോഭാവമുള്ള പലരും ഉസാമ ബിൻ ലാദനെ അറിയാതെയാണെങ്കിലും പോലും പാശ്ചാത്യ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി കണ്ടിരുന്നു എന്നത് ആ സമയങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഒട്ടു മിക്ക പത്രങ്ങളും വ്യത്യസ്തമായ മത രാഷ്ട്രീയ സംഘടനകളുടെ വാരികകളും മാസികകളും എടുത്ത് നോക്കിയാൽ മനസ്സിലാക്കാൻ പറ്റും. അത് തന്നെയാണ് ഈ ഒരു ലേഖനത്തിലും കാണാൻ പറ്റുന്നത് എന്നിരിക്കെ സ്വന്തം പ്രസ്ഥാനത്തിൻറെ മാസികയല്ല എന്നറിഞ്ഞിട്ടും കാന്താപുരത്തെയും അദ്ദേഹത്തിൻറെ സംഘടനയെയും ഉസാമയുമായി കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശം അത് കാണിച്ചു ഐസിസിനെ വെള്ള പൂശുക എന്നതിൽ കൂടുതൽ ഒന്നുമില്ല എന്ന് വ്യക്തം.