🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
*1) സലാം പറയലോ മടക്കലോ പുണ്യം..?*
🍃: സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്. രണ്ടും പുണ്യമുള്ളതാണ്. കൂടുതൽ സലാം പറയുന്നതിലാണുള്ളത്.
(ഇആനത്ത്: 4/287)
*2) സുന്നത്തിനേക്കാൾ പുണ്യം ഫർളിനല്ലേ..?*
🍃: സുന്നത്തിനേക്കാൾ പുണ്യം ഫർളിനു തന്നെയാണ്. അതാണു പൊതുനിയമം. സുന്നത്തിനേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം ഫർളുകൾക്കുണ്ട്. എന്നാൽ ഈ നിയമം സലാം പറയുന്നതിലും മടക്കുന്നതിലുമില്ല. സുന്നത്തിനാണ് ഇവിടെ കൂടുതൽ മഹത്വം.
(ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/287)
*3) മറ്റേതെങ്കിലും സുന്നത്തുകൾക്ക് ഫർളിനേക്കാൾ പുണ്യം ഉണ്ടോ..?*
🍃: ഉണ്ട് വേറെ രണ്ടു കാര്യങ്ങൾക്കുണ്ട്. ഒന്ന്, കടം വീട്ടാനുള്ളവൻ ഞെരുക്കത്തിലാണെങ്കിൽ വീട്ടാനുള്ള കഴിവുണ്ടാകുന്നതുവരെ ചോദിച്ച് ബുദ്ധിമുട്ടാക്കാതിരിക്കൽ നിർബന്ധമാണ് എന്നാൽ കടം വീട്ടേണ്ട, ഞാൻ അതു ഒഴിവാക്കിയെന്നു പറയൽ സുന്നത്താണ്. ഈ സുന്നത്തിനാണ് കൂടുതൽ പുണ്യം. രണ്ട്, നിസ്കാരത്തിനു സമയമായശേഷം വുളൂഅ് ചെയ്യൽ നിർബന്ധമാവും സമയത്തിനു മുമ്പ് വുളൂഅ് ചെയ്യൽ സുന്നത്തുമാണ്. ഈ സുന്നത്തിനാണു കൂടുതൽ പുണ്യം
(തഫ്സീർ സ്വാവി: 1/117)
*4) ആരോടാണു സലാം ചൊല്ലൽ സുന്നത്തുള്ളത്..?*
🍃: തെമ്മാടി, പുത്തൻവാദി ഒഴികെയുള്ള മുസ്ലിംമിനോട് സലാം സുന്നത്താണ്.
(ഫത്ഹുൽ മുഈൻ)
*5) ചെറിയ കുട്ടികളോട് പറയൽ സുന്നത്തുണ്ടോ..?*
🍃: വകതിരിവുള്ള കുട്ടികളോട് പറയൽ സുന്നത്തുണ്ട്.
(ഫത്ഹുൽ മുഈൻ)
*6) ഒരു സംഘത്തിനോട് സലാം പറയുന്നതിന്റെ വിധി..?*
🅰: സുന്നത്തു കിഫായഃ ഒരു വ്യക്തിയോട് സുന്നത്ത് ഐൻ (വ്യക്തിപരമായ സുന്നത്ത്)
(ഫത്ഹുൽ മുഈൻ)
*7) സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമായതെന്തുകൊണ്ട്..?*
🅰: സലാം എന്നത് നിർഭയത്വം അറിയിക്കലും പ്രാർത്ഥനയുമാണ്. ഒരാൾ അതറിയിക്കുമ്പോൾ മറ്റവൻ അതിനു അതേ അർത്ഥത്തിൽ മറുപടി നൽകൽ അനിവാര്യമാകുകയാണ്.
(ഇആനത്ത്: 3/286)
*8) സലാം പറയുന്നതിന്റെ പ്രസിദ്ധ പൂർണ പദം എങ്ങനെ..?*
🅰:
اَلسَّلَامُ علَيْكُمٌ وَرَحْمَة اللهِ وَبَرَكَاتُهُ وَمَغْفِرَتُهُ
എന്നാണ് സമ്പൂർണ വാചകം.
(ഫത്ഹുൽ മുഈൻ)
*9) ഒരു സംഘത്തിനു സലാം പറഞ്ഞാൽ എല്ലാവരും മടക്കൽ നിർബന്ധമുണ്ടോ..?*
🅰: ഇല്ല ആരെങ്കിലും ഒരാൾ മടക്കലേ നിർബന്ധമുള്ളൂ. മടക്കൽ ഫർള് കിഫ (സമൂഹിക ബാധ്യത)യാണ് എന്നാൽ മനക്കിയവനു മാത്രമേ പ്രതിഫലം കിട്ടൂ മൗനം പാലിച്ചവർക്ക് കിട്ടില്ല.
(ഇആനത്ത്: 4/286)
*10) സംഘത്തിലുള്ള എല്ലാവരും മടക്കിയാലോ..?*
🅰: എല്ലാവർക്കും ഫർളിന്റെ പ്രതിഫലം കിട്ടും. മയ്യിത്ത് നിസ്കാരത്തിന്റെ പ്രതിഫലം പോലെ.
(ഫത്ഹുൽ മുഈൻ)
*11) സംഘത്തിൽപ്പെട്ട കുട്ടി മാത്രം സലാം മടക്കിയാലോ..?*
🅰: കുട്ടി മാത്രം മടക്കിയാൽ ഫർളിന്റെ ബാധ്യത വീടില്ല. പ്രായം തികഞ്ഞ ഒരാളെങ്കിലും മടക്കൽ നിർബന്ധമാണ്.
(ഇആനത്ത്: 4/283)
*12) ഫർളു കിഫാ കുട്ടിയെക്കൊണ്ട് വീടില്ലേ..?*
🅰: സലാം മടക്കുന്ന വിഷയത്തിൽ വീടില്ല. മയ്യിത്തു നിസ്കരിക്കുകയെന്ന ഫർളു കിഫാ കുട്ടി നിർവഹിച്ചാലും വീടും. മയ്യിത്തു നിസ്കാരത്തിന്റെ ഉദ്ദേശ്യം പ്രാർത്ഥനയാണ് കുട്ടിയുടെ പ്രാർത്ഥന ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്. സലാം മടക്കുന്നതിലെ ലക്ഷ്യം നിർഭയത്വം അറിയിക്കലാണ് അതിനു കുട്ടി അർഹനല്ല.
(ഇആനത്ത്: 4/283)
*13) ഒരു കുട്ടി മാത്രമാകുമ്പോഴോ..?*
🅰: അവൻ സലാം മടക്കില്ലെന്ന ധാരണയുണ്ടെങ്കിൽ പോലും സലാം പറയൽ സുന്നത്തുണ്ട്. കുട്ടി സലാം മടക്കാതിരുന്നാൽ കുറ്റക്കാരനാവില്ല. കുട്ടിയോട് കീർത്തനയില്ലെന്നു പ്രസിദ്ധമാണല്ലോ
*14) സ്ത്രീകൾ പരസ്പരം കാണുമ്പോൾ സലാം പറയൽ സുന്നത്തുണ്ടോ..?*
🅰: അതെ, സുന്നത്തുണ്ട്.
(ഫത്ഹുൽ മുഈൻ)
*15) സ്ത്രീ വിവാഹബന്ധം നിഷിദ്ധമായ പുരുഷനോട് സലാം പറയലോ..?*
🅰: സുന്നത്താണ്.
(ഫത്ഹുൽ മുഈൻ)
*16) ഭാര്യഭർത്താക്കന്മാർ പരസ്പരം സലാം പറയലോ..?*
🅰: സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.
(ഫത്ഹുൽ മുഈൻ)
*17) അന്യസ്ത്രീ പുരുഷന്മാർ പരസ്പരം സലാം പറയുന്നതിന്റെ വിധി..?*
🅰: സ്ത്രീ സലാം പറയലും മടക്കലും ഹറാമാണ്. പുരുഷനു അതും രണ്ടും കറാഹത്തുമാണ്.
(ഫത്ഹുൽ മുഈൻ)
*18) സ്ത്രീക്കു നിഷിദ്ധവും പുരുഷനു കറാഹത്തുമായതു എന്തുകൊണ്ട്..?*
🅰: സലാം പറയലും മടക്കലും സ്ത്രീയുടെ ഭാഗത്തു നിന്നാകുമ്പോൾ അതവനിൽ കൂടുതൽ ആശയും ആഗ്രഹവും ജനിപ്പിക്കും അതാണു നിഷിദ്ധത്തിന്റെ കാരണം.
(ഫത്ഹുൽ മുഈൻ)
*19) ഒരു സംഘം അന്യസ്ത്രീകൾക്ക് ഒരു പുരുഷൻ സലാം പറയലോ..?*
🅰: അതു സുന്നത്താണ്. അവരിൽ ഒരാൾ മടക്കൽ നിർബന്ധവുമാണ്. എല്ലാവരും മടക്കിയാൽ അവർക്കെല്ലാം ഫർളിന്റെ പ്രതിഫലം ലഭിക്കും.
(ഇആനത്ത്: 4/284)
*20) ഒരുകൂട്ടം സ്ത്രീകളുണ്ടാവുമ്പോൾ അവർ അന്യപുരുഷനു സലാം പറയലോ..?*
🅰: സുന്നത്താണ്. അപ്പോൾ നാശം ഭയപ്പെടില്ലല്ലോ.
(ഇആനത്ത്: 4/284)
*21) ഒരുകൂട്ടം പുരുഷന്മാരും ഒരു അന്യസ്ത്രീയുമാണെങ്കിലോ..?*
🅰: പ്രസ്തുത വേളയിൽ പരസ്പരം സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.
(ഇആനത്ത്: 4/284)
*22) ആശ തോന്നിക്കാത്ത വൃദ്ധ അന്യപുരുഷനു സലാം പറയലോ..?*
🅰: സുന്നത്തുണ്ട്. അന്യപുരുഷന്റെ സലാം അവൾ മടക്കലും നിർബന്ധമാണ്. പുരുഷൻ അവൾക്ക് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.
(ഫത്ഹുൽ മുഈൻ)
*23) സലാം പറഞ്ഞവൻ കേൾക്കുന്ന നിലയിൽ മടക്കണോ..?*
🅰: അതേ, അവൻ കേൾക്കുന്ന നിലയിൽ ശബ്ദമുയർത്തി കേൾപ്പിക്കണം. അതു നിർബന്ധമാണ്.
(ഫത്ഹുൽ മുഈൻ )
*24) സലാം പറഞ്ഞത് കേട്ടില്ലെങ്കിലോ..?*
🅰: മടക്കേണ്ടതില്ല.
*25) സലാം പറഞ്ഞവൻ പറഞ്ഞ ഉടനെ ഓടിയാലോ..?*
🅰: എങ്കിൽ സലാം മടക്കിയാൽ മതി. കേൾപ്പിക്കാൻ വേണ്ടി പിന്നാലെ ഓടേണ്ടതില്ല.
(ഫത്ഹുൽ മുഈൻ)
*26) കേൾവിയില്ലാത്തവൻ സലാം പറഞ്ഞാൽ മടക്കണോ..? മടക്കിയാൽ അവൻ കേൾക്കില്ലല്ലോ..?*
🅰: മടക്കൽ നിർബന്ധമാണ്. അതോടൊപ്പം കൈ പോലെയുള്ളതുകൊണ്ട് ആംഗ്യം കാണിക്കലും നിർബന്ധമാണ്.
(ഇആനത്ത്: 3/285)
*27) കേൾവി ഇല്ലാത്തവനോട് സലാം പറയുമ്പോൾ അതോടൊപ്പം ആംഗ്യം വേണോ..?*
🅰: അതേ, എങ്കിലേ മടക്കൽ നിർബന്ധമുള്ളൂ.
(ഫത്ഹുൽ മുഈൻ)
*28) ഒരു മുസ്ലിമിനെ കണ്ടുമുട്ടുമ്പോഴാണോ സലാം പറയൽ സുന്നത്തുള്ളത്..?*
🅰: കണ്ടുമുട്ടുമ്പോഴും പിരിയുമ്പോഴും സുന്നത്തുണ്ട്.
(ഫത്ഹുൽ മുഈൻ)
*29) കണ്ടുമുട്ടിയ ഉടനെ മറ്റു സംസാരം നടത്തിയാലോ..?*
🅰: ബോധപൂർവം അറിഞ്ഞു കൊണ്ട് സംസാരിച്ചതിനു ശേഷം സലാം പറയൽ പരിഗണനീയമല്ല. അതിനാൽ പ്രസ്തുത സലാം മടക്കൽ നിർബന്ധമില്ല.
(ഇആനത്ത്: 3/285)
*30) പ്രസംഗത്തിന്റെ തുടക്കത്തിൽ സലാം പറയൽ സുന്നത്തുണ്ടോ..?*
🅰: പ്രസംഗത്തിന്റെ തുടക്കം എന്ന നിലയിൽ സുന്നത്തില്ല. പ്രസംഗത്തിന്റെ ഒടുക്കത്തിലും സുന്നത്തില്ല. കണ്ടുമുട്ടുമ്പോഴും പിരിയുമ്പോഴും സുന്നത്താണെന്നാണ് ഫുഖഹാഅ് പഠിപ്പിച്ചത്.
*31) സ്ഥലത്തില്ലാത്തവനു സലാം പറയാനായി മറ്റൊരാളെ ഏൽപ്പിക്കാമോ..?*
🅰: അതെ, മറ്റൊരാളോട് നീ ഇന്ന വ്യക്തിയോട് എന്റെ 'അസ്സലാമു അലൈകും' എന്ന സലാം പറയണം എന്നു പറഞ്ഞു ഏൽപ്പിക്കലും കത്തിലൂടെ സലാം എഴുതലും സുന്നത്താണ്.
(ഫത്ഹുൽ മുഈൻ)
*32) പ്രസ്തുത വേളയിൽ സലാം എത്തിക്കേണ്ടതുണ്ടൊ..?*
🅰: സലാം പറയണമെന്നു പറഞ്ഞപ്പോൾ അതു ഏറ്റെടുത്തിട്ടുണ്ടെങ്കിൽ എത്തിക്കൽ നിർബന്ധമാണ്. നിരസിക്കുകയോ മൗനം പാലിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സലാം എത്തിച്ചു കൊടുക്കൽ നിർബന്ധമില്ല.
(ഇആനത്ത്: 4/289)
*33) മറ്റൊരാളുടെ സലാം നമ്മളോട് ഒരാൾ പറയുമ്പോൾ എങ്ങനെ മടക്കണം..?*
🅰:
عَلَيْهِ السّلاَم
എന്നു മടക്കൽ നിർബന്ധമാണ്. സലാം എത്തിച്ചു തന്നവനെയും പരിഗണിച്ചു കൊണ്ട്
عَلَيْكَ وَعَلَيْهِ السّلاَم
എന്നു മടക്കലാണു സുന്നത്ത്.
(ഫത്ഹുൽ മുഈൻ)
*34) മറ്റൊരാളുടെ സലാം നാം എത്തിക്കേണ്ട വാചകം എങ്ങനെ..?*
🅰: ഉദാഹരണ സഹിതം പറയാം... സൈദ് അംറിനോട് ഇങ്ങനെ പറഞ്ഞു ഖാലിദ് നിനക്ക് 'അസ്സലാമു അലൈകും ' എന്നു പറഞ്ഞിട്ടുണ്ട് അതു മടക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ സൈദ് അംറിനോട് ഇങ്ങനെ പറഞ്ഞു:
اَلسَّلاَمُ عَلَى خَلِدٍ
ഇക്കാര്യം നീ എത്തിക്ക് ഇങ്ങനെ പറയുമ്പോൾ അംറ് ഖാലിദിനോട് 'സൈദ് നിനക്ക് സലാം ചൊല്ലിയിട്ടുണ്ട് എന്നു പറഞ്ഞാൽ മതി. എന്നാലും ഖാലിദ്
وَعَلَيْهِ السَّلاَم
എന്നു മടക്കൽ നിർബന്ധമാണ്. അതേസമയം സൈദ് അംറിനോട് 'നീ ഖാലിദിനോട് എന്റെ സലാം പറയൂ' വെന്നു പറയുകയും അംറ് അങ്ങനെ ഖാലിദിനോട് സൈദ് നിനക്ക് സലാം പറഞ്ഞിട്ടുണ്ടെന്ന് പറയുകയും ചെയ്താൽ മടക്കൽ നിർബന്ധമില്ല.
(ഇആനത്ത്: 4/289)
*35) മറ്റൊരാളുടെ സലാം എത്തിയാൽ ഉടനെ മടക്കണോ..?*
🅰: അതെ, വേഗത്തിൽ മടക്കൽ നിർബന്ധമാണ്.
*36) കത്തിലൂടെ സലാം എഴുതിയാൽ എങ്ങനെ മടക്കണം..?*
🅰: വാക്കാലോ എഴുത്താലോ മടക്കാം.
(ഇആനത്ത്: 4/289)
*37) നോട്ടീസിൽ കാണുന്ന 'അസ്സലാമു അലൈകും' മടക്കേണ്ടതുണ്ടോ..?*
🅰: മടക്കേണ്ടതില്ല.
(സമ്പൂർണ ഫതാവ)
*38) കാസറ്റിൽ നിന്നു കേൾക്കുന്ന സലാമോ..?*
🅰: മടക്കേണ്ടതില്ല.
*39) വാട്ട്സ്ആപ്പിലൂടെ ഒരാൾ സലാം എഴുതി അയക്കുകയോ, പറയുകയോ ചെയ്താലോ..?*
🅰: അതു മടക്കൽ നിർബന്ധമില്ല. പ്രസ്തുത എഴുത്ത് പരിഗണനീയമല്ല. വാട്ട്സ്ആപ്പിലൂടെ കേൾക്കുന്ന ശബ്ദം കാസറ്റിലൂടെ കേൾക്കുമ്പോലെയാണ്.
*40) ഉച്ചഭാഷിണിയിലൂടെ സലാം പറഞ്ഞാലോ..?*
🅰: ഉച്ചഭാഷിണി ഇല്ലാതെ സലാം പറയുമ്പോഴുള്ള അതേ നിയമം തന്നെയാണ് ഉച്ചഭാഷിണിയിലൂടെ ഉള്ളതും. അന്തരമില്ല.
*41) സലാം പറയാൻ വേണ്ടി വസ്വിയ്യത്താക്കാമോ..?*
🅰: അതെ, ഞാൻ മരിച്ച ശേഷം എന്റെ 'അസ്സലാമു അലൈകും ' എന്നു നീ സൈദിനു എത്തിക്കണമെന്നു വസ്വിയ്യത്ത് ചെയ്താൽ, ആ വസ്വിയ്യത്ത് സ്വീകരിച്ചവനു അക്കാര്യം നിർവഹിക്കൽ നിർബന്ധമാണ്.
(ഇആനത്ത്: 4/289)
*42) ഫാസിഖിനു സലാം പറയൽ സുന്നത്തുണ്ടോ..?*
🅰: സുന്നത്തില്ല. മാത്രമല്ല, പരസ്യ തെമ്മാടിയാണെങ്കിൽ സലാം പറയാതിരിക്കൽ സുന്നത്തുണ്ട്.
(ഇആനത്ത്: 4/291)
*43) വലിയ തെറ്റുകൾ ചെയ്തു നടക്കുന്നവനോടോ..?*
🅰: അവൻ തൗബഃ ചെയ്യുന്നില്ലെങ്കിൽ അവനോട് സലാം പറയാതിരിക്കൽ സുന്നത്താണ്. അതായത് പറയാതിരുന്നാൽ പ്രതിഫലം ലഭിക്കും.
(ഇആനത്ത്: 4/291)
*44) ഫാസിഖ് മുബ്തദിഅ് എന്നിവരിൽ നിന്നു ഫിത്നഃ ഭയപ്പെട്ടാലോ..?*
🅰: പ്രസ്തുത വേളയിൽ സലാം പറയാം. മറ്റു പ്രത്യേക കാരണം ഉണ്ടെങ്കിലും സലാം പറയാം. സലാം പറയാതിരുന്നാൽ ചെലവ് നൽകാതിരിക്കൽ സലാം പറയാനുള്ള കാരണമാണ്.
(ഇആനത്ത്: 4/291)
*45) ഒന്നിനു പിറകെ മറ്റൊന്നായി പലരും സലാം പറഞ്ഞാലോ..?*
🅰: കൂടുതൽ ഇടവേള വന്നിട്ടില്ലെങ്കിൽ എല്ലാവരുടെയും സലാമിനു വേണ്ടി ഒരു തവണ മടക്കിയാൽ മതി.
(ഫത്ഹുൽ മുഈൻ)
*46) ഭക്ഷണം കഴിക്കുന്നവനോട് സലാം പറയാമോ..?*
🅰: ഭക്ഷണം വായയിലുണ്ടെങ്കിൽ സലാം പറയൽ സുന്നത്തില്ല. അതേസമയം അവനോട് ആരെങ്കിലും സലാം പറഞ്ഞാൽ മടക്കൽ സുന്നത്തുണ്ട്. നിർബന്ധമില്ല.
(ഇആനത്ത്: 4/291)
*47) ഖുത്വുബ ശ്രദ്ധിച്ചു കേൾക്കുന്നവനോട് സലാം പറയൽ..?*
🍃: സുന്നത്തില്ല. മാത്രമല്ല കറാഹത്തുമാണ്. എന്നാൽ ആരെങ്കിലും സലാം പറഞ്ഞാൽ ഖുത്വുബഃ കേൾക്കുന്നവൻ മടക്കൽ നിർബന്ധമാണ്.
(ഇആനത്ത്: 4/291)
*48) നിസ്കരിക്കുന്ന ആളോട് സലാം പറയാമോ..?*
🍃: സുന്നത്തില്ല. ആരെങ്കിലും സലാം പറഞ്ഞാൽ ആംഗ്യം കൊണ്ട് നിസ്കാരത്തിൽ സലാം മടക്കൽ സുന്നത്തുണ്ട്. ആംഗ്യഭാഷയിൽ സലാം മടക്കിയിട്ടില്ലെങ്കിൽ ഇടവേള കൂടുതലായിട്ടില്ലെങ്കിൽ നിസ്കാരത്തിൽ നിന്നു വിരമിച്ച ശേഷം വാക്കാൽ സലാം മടക്കൽ സുന്നത്താണ്.
(ഇആനത്ത്: 3/292)
*49) നിസ്കാരത്തിൽ സലാം മടക്കിയാലോ..?*
🍃മസ്അല പഠിച്ചവൻ വഅലൈകുമുസ്സലാം എന്നു നിസ്കാരത്തിൽ സലാം മടക്കിയാൽ നിസ്കാരം ബാത്വിലാകും.
وَعليه السّلام
എന്നാണെങ്കിൽ നിസ്കാരം ബാത്വിലാവില്ല.
(ഇആനത്ത്: 4/292)
*50) ബാങ്ക് കൊടുക്കുന്നതിന്റെ ഇടയിൽ സലാം മടക്കിയാൽ ബാങ്ക് ബാത്വിലാവുമോ..?*
🍃: ബാത്വിലാവില്ല. ബാങ്കിന്റെ ഇടയിൽ സലാം മടക്കൽ കറാഹത്തില്ല.
(ഇആനത്ത്: 4/292)
*51) കുട്ടിയും പ്രായം തികഞ്ഞവനും പരസ്പരം വഴിയിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ആരാണു സലാം തുടങ്ങേണ്ടത്..?*
🍃: കുട്ടി സലാം പറയണം അതാണു സുന്നത്ത്. മുതിർന്നവൻ കുട്ടിയോട് സലാം പറയൽ സുന്നത്തിനു എതിരാണ്. കുട്ടിയുള്ള സ്ഥലത്തേക്ക് മുതിർന്നവൻ പ്രവേശിച്ചാൽ സലാം പറയൽ സുന്നത്താണ്. നേരത്തെ വിവരിച്ചത് വഴിയിൽ വെച്ച് പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള മസ്അലയാണ്.
(ഇആനത്ത്: 4/292)
*52) രണ്ടു സംഘം പരസ്പരം കണ്ടുമുട്ടിയാൽ..?*
🍃: ചെറിയ സംഘം വലിയ സംഘത്തിനോട് സലാം പറയണം.
(ഇആനത്ത്: 4/292)
വാഹനത്തിലുള്ളവൻ - കുട്ടിയാണെങ്കിലും നടക്കുന്നവനോടും നിൽക്കുന്നവനോടും വലിയവനോടും സലാം പറയണം.
*53) സലാം പറയുമ്പോൾ അറബിയിൽ തന്നെ പറയണോ..?*
🍃: വേണ്ട ഏതു ഭാഷയിലും പറഞ്ഞാൽ മതി സുന്നത്തു ലഭിക്കും. അറബി അറിയുന്നവനാണെങ്കിലും ഇതുതന്നെയാണു വിധി. അനറബി ഭാഷയിൽ സലാം പറഞ്ഞാലും മടക്കൽ നിർബന്ധമാണ്. അറബിയിലോ അനറബിയലോ മടക്കാം.
(നിഹായ: 8/52)
*54) മആശിറ വിളിയുടെ മുമ്പ് സലാം പറയൽ സുന്നത്തുണ്ടോ..?*
🍃: മആശിറ വിളിയുടെ മുമ്പ് എന്ന നിലയ്ക്ക് സുന്നത്തില്ല.
*55) അസ്സലാമു അലൈകും വറഹ്മതുല്ലാഹ് എന്ന സലാം പറഞ്ഞവനോട് 'വ അലൈകുമുസ്സലാം ' എന്നു മാത്രം മടക്കിയാൽ മതിയോ..?*
🍃: കടമ തീരാൻ അതുമതി.
(ഇആനത്ത്: 4/289) നോക്കുക.
📘📗📕📙📘📗📕📙📘📗📕