ഇന്നലെ, സഹപാഠികളും ടീച്ചേഴ്സുമൊത്തൊരപൂർവ സംഗമം... ഉമ്മച്ചിക്കുട്ടികളുടെ നിഖാബ് എങ്ങിനെയോ ചർച്ചയായി... ചിലരതിൽ കയറിപ്പിടിച്ചപ്പോൾ ഒരു രസത്തിന് ഒപ്പം കൂടിയതാണ്.എന്തിനു പറയുന്നു- അവസാനം ,ചോദ്യം മുഴുവൻ എന്നോടായി... ഞാനൊറ്റക്കും ബാക്കിയെല്ലാവരും മറുഭാഗത്തും... കാലിടറുമോ എന്ന ചെറിയ ഭയമെങ്കിലും ഇല്ലാതിരുന്നില്ല.ആ സമയത്ത് എന്റെ മനസിലേക്കോടി എത്തിയത് ഒരു സ്ത്രീ രത്നത്തിന്റെ മുഖമായിരുന്നു. തകർന്നടിഞ്ഞ ചാരക്കൂമ്പാരത്തിൽ നിന്നും ഫിനിക്സ് പക്ഷിയായി കിതപ്പില്ലാതെ കുതിച്ചുയരാൻ പ്രാപ്തയാക്കിയ എന്റെ പൊന്നുമ്മിയുടെ മുഖം...എന്നിലറിയുന്നത് പറയാൻ ഞാൻ മാക്സിമം ശ്രമിച്ചു.അവർ അറിയാൻ ചോദിച്ചതാണെങ്കിലും ,അവരിൽ ചിലരുടെ പ്രകടനം കണ്ടാൽ തോന്നുക- പുത്തിജീവി ഫസൽ ഗഫൂർ എന്റെ വെല്ലുപ്പയാണെന്നാണ്...
❓ഫസൽ ഗഫൂർ എന്തിന് അങ്ങിനെ പറഞ്ഞെന്നായി ചിലർ...
🌷അത് എന്നോടല്ല,അദ്ധേഹത്തോട് ചോദിക്കേണ്ടി വരും...
❓എന്നാലും അങ്ങിനെയൊക്കെ പറയാമോ ?
🌷അതും അദ്ധേഹത്തോട് ചോദിക്കണം.മുസ്ലിംകളെ മുഴുവനും ഇവിടെ നിന്നൊഴിവാക്കണമെന്ന് പരസ്യമായി പറയപ്പെട്ട നാട്ടിൽ, ഉമ്മച്ചിക്കുട്ടികളുടെ നിഖാബ് ഇട്ടാവട്ടമുള്ള ക്യാമ്പസിൽ നിന്നൊഴിവാക്കണമെന്ന് പറയുന്നതിലെന്തത്ഭുതമാണുള്ളത്...
❓ഓകെ ഫാതിമാ...ബട്ട് ,പറഞ്ഞത് ഫസൽ ഗഫൂറാണ്...
🌷ഫസൽ ഗഫൂറിനെന്താ കൊമ്പുണ്ടോ... മതകാര്യങ്ങളിലിടപെടാൻ അദ്ധേഹം ആരാണ്... കുറഞ്ഞ പക്ഷം ഒരു മത പണ്ഡതനെങ്കിലുമാണോ...?
❓അദ്ധേഹത്തിന്റെ കോളേജിൽ യൂണിഫോം നിശ്ചയിക്കാനുള്ള അവകാശം അദ്ധേഹത്തിനുണ്ടെന്ന് മുസ്ലിം മന്ത്രി പോലും പറഞ്ഞല്ലോ...
🌷അത് മന്ത്രിയോട് ചോദിക്കണം. മാത്രമല്ല ,അവകാശമില്ലെന്ന് ഞാൻ പറഞ്ഞിട്ടുമില്ല. നിങ്ങൾ പറയുന്ന അവകാശത്തിന്റെ പേരിൽ യൂണിഫോം ബിക്കിനിയാക്കിയാൽ...
❓അത് ,അതംഗീകരിക്കാൻ പ്രയാസമാകില്ലേ... കാരണം
എനിക്കും പെൺകുട്ടികളുള്ളതാണ്...
🌷അതെന്താണ് സാർ, ബിക്കിനി വന്നപ്പോൾ അവകാശം പോയോ...?... നിഖാബ് വിഷയത്തിലില്ലാത്ത ''പെൺകുട്ടികൾ'', ബിക്കിനി വിഷയത്തിൽ കയറി വന്നത് എങ്ങിനെയാണ്...?...അഴിക്കാനവകാശമുണ്ടെങ്കിൽ ഉടുക്കാനുമവകാശമുണ്ടാകില്ലേ സാർ ...?
അടുത്തത് മിസിന്റ വക...!
❓എന്തിനാണ് ഫാതീ മുഖം മറക്കുന്നത്...
🌷മിസെന്തിനാണ് കാൽ മുട്ടു മറക്കുന്നത്...?... ശരീരത്തിന്റെ മുഖ്യ ഭാഗവും മറക്കുന്നത്...?
വികസിത രാജ്യങ്ങളിലെ മദാമ്മമാർ ഇതൊന്നും മറക്കാറില്ലല്ലോ...?
❓അത് നാണം മറക്കുന്നതല്ലേ...?
🌷ആ നാണമെന്തേ മദാമ്മമാർക്കില്ലേ...?
❓അത്... അത് അവരുടെ സംസ്കാരം...
🌷അപ്പോൾ അതാണ്.ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നാണമാണ്- മറക്കേണ്ടതാണ് എന്ന് അവൾക്ക് തോന്നുന്ന ഭാഗങ്ങൾ അവൾ മറക്കുന്നു.ഉമ്മച്ചിക്കുട്ടികൾക്ക് മുഖം തുറന്നിടൽ നാണമാണെന്ന് തോന്നുന്നു- അവരത് മറക്കുന്നു. അത് അവരുടെ സംസ്കാരം ...
❓അതിന് എല്ലാ മുസ്ലിം സ്ത്രീകളും മറയ്ക്കുന്നില്ലല്ലോ...
🌷ഞാൻ പറഞ്ഞല്ലോ, എല്ലാ സ്ത്രീകളും മിസ് മറച്ചതു പോലെ മറക്കുന്നില്ല. നാണം തോന്നുന്ന സ്ത്രീകൾ മാത്രം മറയ്ക്കുന്നു. അത് മുഖമായാലും മറ്റേത് ഭാഗമായാലും...
❓മുഖം മറച്ചാൽ ആളെ തിരിയണ്ടേ...
🌷ആർക്ക്...
❓തിരിയേണ്ടവർക്ക്...
🌷അല്ലാതെ റോഡിൽ കൂടി നടക്കുന്ന സകല വായിൽ നോക്കികൾക്കുമല്ല.....?
❓അല്ലേ.... എന്റെ പൊന്നേ....
🌷അതിനാണ് മിസ്സ്, ആ തുണി ഉയർത്താനുള്ള സംവിധാനമുള്ളത്. മിസ്സിന് ധരിച്ച സാരി ഉയർത്തണമെങ്കിൽ വീടിന്റെ അകത്തളത്തെത്തണം. അല്ലാത്തത് മിസ്സിന്റ നാണമനുവദിക്കുന്നില്ല. ബട്ട് നിഖാബ് ധാരികൾക്കാ പ്രശ്നമില്ല.,നിഖാബ് ഐഡന്റിറ്റി കാണിക്കേണ്ടവരെ കാണിക്കാനതിൽ സംവിധാനമുണ്ട്. വെറുതെ ഒന്നുയർത്തിയാൽ മാത്രം മതി. അല്ലാതെ മണിച്ചിത്രത്താഴിട്ടത് പൂട്ടിയിട്ടില്ല.
❓ഈ ചൂടുകാലത്തെങ്ങിനെയാണിതൊക്കെ ധരിക്കൽ...
🌷തണുപ്പുകാലത്ത് എങ്ങിനെയാണോ ധരിക്കൽ അതുപോലെയാണ് ചൂടുകാലത്തും ധരിക്കൽ...
❓കളിയാക്കിയതാണോ....
🌷സോറീ മിസ് ... ചില കാര്യങ്ങൾ ചില രൂപത്തിൽ പറയേണ്ടി വരും... ഒന്നും തോന്നരുത്.... അല്ലെങ്കിൽ ചോദിക്കാതിരിക്കണം.
❓ന്നാലും ഈ പെരും ചൂടത്ത്...
🌷 കഴിഞ്ഞ മാസം നമ്മുടെ ക്യാമ്പസ് സന്ദർശിച്ച വിദേശ വനിതകളുടെ വസ്ത്രമെങ്ങിനെയായിരുന്നു...?
❓ അത് പിന്നെ...
🌷... മിസ് ഇപ്പോൾ എന്നോടു ചോദിച്ച ചോദ്യം അവർ മിസിനോട് ചോദിച്ചാൽ...
❓അത്... അത് പിന്നെ...
🌷ചുടുണ്ടാകുക അസഹ്യമാകുക ഇതൊക്കെ ഓരോരുത്തരുടെയും വ്യത്യസ്ത പ്രകൃതമാണ്. അവ വിഭിന്നങ്ങളുമായിരിക്കും. അസഹ്യതയില്ലാത്തവരാണല്ലോ അത് ധരിക്കുന്നത്. മാത്രമല്ല ,ചൂടു കൂടുതലാണെന്ന് കരുതി വിവസ്ത്രയായി നടക്കാൻ മിസ് തയ്യാറാകുമോ...?...
❓അയ്യേ ... എന്തു ചോദ്യമാ കുട്ടീ ഇത്...
❓സോറീ മിസ്...,സൂര്യാഘാത സാധ്യതയുള്ളപ്പോൾ മനുഷ്യർ ശരീരത്തിൽ നേരിട്ട് വെയിൽ അടുപ്പിക്കണോ അതോ വസ്ത്രം കൊണ്ട് മൂടി വെയിലിൽ നിന്ന് സംരക്ഷിക്കണോ...
❓ വെയിലേൽക്കുന്ന സ്ഥലത്താണെങ്കിൽ വെയിലേൽക്കാതെ വസ്ത്രം കൊണ്ട് മൂടണം
🌷ഏത് ഭാഗം ....
❓ മൂടാൻ പറ്റുന്ന എല്ലാ ഭാഗവും...
🌷മുഖം മൂടണോ...
❓വേണം....
🌷 അപ്പോൾ ചൂട്... അസഹ്യത....
❓അത് ....അത് പിന്നെ...
❓അതിന് കറുപ്പെന്തിനാണ്... ചൂട് കൂട്ടില്ലേ....
🌷അങ്ങിനെ തോന്നുന്നവർ ചൂട് കൂട്ടാത്ത വെള്ളയാക്കിക്കോട്ടെ... എന്നാലും ധരിക്കുന്നവർക്കില്ലാത്ത ചൂട് - ഐ മീൻ ,ചെമ്പിനില്ലാത്ത ചൂട് മൂടിക്കെന്തിനാണെന്നാണ് മനസിലാകാത്തത്...
❓മുഖം കണ്ടാലെന്താണ് കുഴപ്പം...
🌷ഓ .... റിപ്പോർട്ടർ ചാനലിൽ കത്തിക്കയറിയ അവതാരികയുടെ അതേ ചോദ്യം...
ആർക്കുള്ള കുഴപ്പമാണ്... കാണുന്നവർക്കോ അതോ കാണപ്പെടുന്നവർക്കോ ...?
❓ധരിക്കുന്നവർക്ക്...
🌷മിസിന്റെ കാൽ മുട്ട് മറ്റ് ഭാഗങ്ങൾ കണ്ടാലെന്താണ് കുഴപ്പം....
❓അത് പിന്നെ... അതുപോലെയാണോ മുഖം...?
🌷അതേ ,അതുപോലെ സ്ത്രീയുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് മുഖം...
❓ലോകത്ത് ഇത്രയേറെ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ഈ മുഖം മൂടൽ നിരോധിക്കേണ്ടതല്ലേ...
🌷ആക്രമണ വിഷയം ചിന്തിക്കുകയാണെങ്കിൽ ,ആദ്യം മുഖം മൂടലല്ല ഭീകരർ ആക്രമണങ്ങൾ നടത്തുന്നതിനുപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളല്ലേ നിരോധിക്കേണ്ടത്.അതിനെക്കാളും അത്യാധുനിക ആയുധങ്ങൾ ,രാപ്പകൽ ഭേദമന്യേ ഉറക്കമൊഴിവാക്കി ഇമ ചിമ്മാതെ രാജ്യത്തിനു കാവൽ നിൽക്കുന്ന നമ്മുടെ പട്ടാളക്കാരുടെ കയ്യിൽ നിരവധിയുണ്ട്താനും...അത്തരത്തിൽ ചിന്തിക്കുമ്പോൾ ആദ്യം അവ നിരോധിക്കണം.അതിനോടൊപ്പം കത്തി തുടങ്ങി, ജീവനെടുക്കാൻ പര്യാപ്തമായ ആയുധങ്ങളും... ഇതിൽ ചില ആയുധങ്ങളാകട്ടെ ഓപ്പറേഷൻ തീയേറ്ററിൽ ജീവൻ രക്ഷിക്കാൻ വരെ ഉപയോഗിക്കുന്നു. നിരോധിക്കാൻ തയ്യാറുണ്ടോ ഇവയെല്ലാം...
❓അതു പിന്നെ... അതെങ്ങി...നെ...!
❓നിഖാബ് ആളെ തിരിച്ചറിയാതിരിക്കാനുള്ള ഒരു മറയാണ്.അതുപയോഗിച്ച് വിമാനത്താവളം പോലുള്ള തന്ത്രപരമായ സ്ഥലങ്ങളിൽ പോലും അറ്റാക്ക് നടത്താനുള്ള സാധ്യത ധാരാളമല്ലേ...?
🌷ആർക്കൊക്കെയോ ആരോടൊക്കെയോ ഉള്ള എന്തൊക്കെയോ വിരോധം ഒരു വിധത്തിലും തീർക്കാൻ കഴിയാത്തതിന്റെ കലിപ്പ് നിഖാ ബിനോട് തീർത്തതിനാലിന്നത് പ്രതിസ്ഥാനത്താണ്. എവിടെയും ശ്രദ്ധിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുമെന്നതിനാൽ അതിനെ മറയാക്കാനുള്ള സാധ്യത പോലും വളരെ കുറവാണ്. അത്രക്കും പൊട്ടൻമാരാണോ തീവ്രവാദികൾ. മാത്രമല്ല ,അവരുപയോഗിക്കുമെന്ന കാരണം കൊണ്ടാണെങ്കിൽ രാജീവ് ഗാന്ധിയെ കൊന്നവൾ ധരിച്ചത് മിസ് ധരിച്ച സാരിയാണ്. നിരോധിക്കാനാകുമോ...?... ശ്രീലങ്കൻ തീവ്രവാദി ധരിച്ചത് പാന്റാണ്.നിരോധിക്കാനാകുമോ...?
❓ അതുപിന്നെ... അങ്ങിനെയൊക്കെ ചോദിച്ചാൽ എന്താ പറയുക...!
🌷ഡിയർ മിസ്സ്...കാഴ്ചയല്ല കാഴ്ചപ്പാടുകളാണ് മാറ്റേണ്ടത്...
ന്റു മ്മോ... എഴുതി മടുത്തു... ജീവിതത്തിലെ ഏറ്റവും രസകരമായ ഒരനുഭവമായിരുന്നു അത്... രണ്ട് രണ്ടര മണിക്കൂർ നീണ്ട ഒരു കുഞ്ഞു പ്രോഗ്രാം ...
#ഫാതിമാ_റഷീദ്...